വ​ള​ർ​ത്തു​നാ​യ​യെ പെ​രു​മ്പാ​മ്പ് പി​ടി​കൂ​ടി; ര​ക്ഷ​ക​ര​മാ​യി മൂ​ന്നു കു​ട്ടി​ക​ൾ; വീഡിയോ വൈറല്‍

വ​ള​ർ​ത്തു​നാ​യ​യെ ചു​റ്റി​വ​രി​ഞ്ഞ് ഭ​ക്ഷ​ണ​മാ​ക്കു​വാ​ൻ ശ്ര​മി​ച്ച പെ​രു​മ്പാ​മ്പി​നെ മൂ​ന്നു കു​ട്ടി​ക​ൾ ചേ​ർ​ന്ന് തു​ര​ത്തി​യോ​ടി​ക്കു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പാ​മ്പി​നെ വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച​തി​നു ശേ​ഷം കൂ​ട്ട​ത്തി​ലെ മു​തി​ർ​ന്ന​യാ​ൾ പാ​മ്പി​ന്‍റെ ത​ല കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഉ​ട​ൻ ത​ന്നെ ത​ങ്ങ​ളു​ടെ വ​ള​ർ​ത്തു​നാ​യ​യെ മോ​ചി​പ്പി​ക്കു​വാ​നും ഇ​വ​ർ​ക്കു സാ​ധി​ച്ചു. ഈ ​സം​ഭ​വം എ​വി​ടെ വ​ച്ചാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് കാ​ഴ്ച്ച​ക്കാ​ർ ന​ൽ​കു​ന്ന​ത്.

Read More

എന്താണ് H2O..‍? സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​നി​ടെ വി​ധി​ക​ർ​ത്താ​വി​ന്‍റെ ചോ​ദ്യം; ഉത്തരം കേട്ട് എല്ലാവരും ഞെട്ടി

സൗ​ന്ദ​ര്യം മാ​ത്ര​മ​ല്ല ബു​ദ്ധി​പ​രീ​ക്ഷ​ണ​വും സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ന്‍റെ അ​ള​വു​കോ​ലാ​ണ്. ഇ​പ്പോ​ഴി​ത സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​നി​ടെ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ചോ​ദ്യ​ത്തി​ന് മ​ത്സ​രാ​ർ​ത്തി ന​ൽ​കി​യ മ​റു​പ​ടി കേ​ട്ട് ത​ല​യി​ൽ കൈ​വെ​ക്കു​ക​യാ​ണ് ഏ​വ​രും. മി​സ് വേ​ൾ​ഡ് ബം​ഗ്ലാ​ദേ​ശ് 2018 മ​ത്സ​ര​ത്തി​ന് പ​ങ്കെ​ടു​ത്ത ഒ​രാ​ളോ​ട് വി​ധി​ക​ർ​ത്താ​ക്ക​ളി​ൽ ഒ​രാ​ൾ H2O ​എ​ന്നാ​ൽ എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചു. ചോ​ദ്യം കേ​ട്ട് അ​മ്പ​ര​ന്ന സു​ന്ദ​രി മ​റു​പ​ടി പ​റ​യാ​തെ ചി​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. മ​ത്സ​രാ​ർ​ത്ഥി​ക്ക് ഉ​ത്ത​രം അ​റി​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ വി​ധി​ക​ർ​ത്താ​വ് അ​ത് വെ​ള്ള​മാ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നു മ​റു​പ​ടി​യാ​യി ഇ​വ​ർ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് സ​ദ​സി​ലി​രു​ന്ന ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച​ത്. ധാ​ക്ക​യി​ലെ മോ​ൻ​ഡി​യി​ൽ H2O ​എ​ന്ന് പേ​രു​ള്ള ഒ​രു റ​സ്റ്റൊ​റ​ന്‍റ് ഉ​ണ്ടെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്.

Read More

സ്വ​ന്തം പ​ണം മു​ട​ക്കി ക്ലാ​സ് മു​റി അ​ല​ങ്ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന് ഒ​രു അ​ധ്യാ​പി​ക

വി​ദ്യാ​ർ​ഥി​ക​ളെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ ക​രു​തു​ന്ന അ​ധ്യാ​പ​ക​ർ ഇ​ന്ന​ത്തെ കാ​ല​ത്ത് തീ​ർ​ത്തും വി​ര​ള​മാ​ണ്. അ​ത്ത​രം അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ഷ്ട​മെ​ന്ത​ന്ന് മ​ന​സി​ലാ​ക്കി അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം സാ​ധി​ച്ചു ന​ൽ​കും. അ​തു പോ​ലെ​യു​ള്ള ഒ​രു അ​ധ്യാ​പി​ക​യാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​കു​ന്ന​ത്. സ​മെ​ലി​ൻ ലാ​ഫ​ന്‍റെ എ​ന്നു പേ​രു​ള്ള ഇ​വ​ർ ഫി​ലി​പ്പെ​ൻ​സി​ലെ മാ​സ്ബെ​റ്റ് സി​റ്റി​യി​ലെ ഒ​രു പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. കു​ട്ടി​ക​ളോ​ട് ഇ​വ​ർ​ക്കു​ള്ള സ്നേ​ഹം എ​ന്താ​ണെ​ന്ന് ഇ​വ​ർ പ​ഠി​പ്പി​ക്കു​ന്ന ക്ലാ​സ് മു​റി​യു​ടെ ഒ​രു ചി​ത്രം കാ​ണു​മ്പോ​ൾ മ​ന​സി​ലാ​കും. ചു​മ​രി​ലും ഇ​രി​പ്പി​ട​ത്തി​ലും പി​ങ്ക് നി​റ​ത്തി​ലു​ള്ള പെ​യി​ന്‍റ് അ​ടി​ച്ച് വ​ർ​ണാ​ഭ​മാ​ക്കി​യി​രി​ക്കു​ന്ന ഈ ​മു​റി​യി​ൽ ഹ​ലോ കി​റ്റി​യു​ടെ സ്റ്റി​ക്ക​റു​ക​ൾ ഒ​ട്ടി​ക്കു​ക​യും പൂ​ക്ക​ളാ​ൽ അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും ഒ​രു രൂ​പ പോ​ലും സ്വീ​ക​രി​ക്കാ​തെ സ്വ​ന്തം പ​ണം മു​ട​ക്കി​യാ​ണ് സ​മെ​ലി​ൻ ക്ലാ​സ് മു​റി അ​ല​ങ്ക​രി​ച്ച​ത്. താ​ൻ പ​ഠി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മ​ന​സ് എ​ന്നും സ​ന്തോ​ഷ​മാ​യി​രി​ക്ക​ണം അ​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ഞാ​ൻ ചെ​യ്ത​തെ​ന്ന്…

Read More

ദിനോസറിന്‍റെ ഫോസിൽ കണ്ടെത്തി; തൂക്കം 11,793 കിലോഗ്രാം

ഇ​തു​വ​രെ കി​ട്ടി​യി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ദി​നോ​സ​ർ ഫോ​സി​ൽ ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി. ആ​ഫ്രി​ക്ക​യി​ൽ​നി​ന്നാ​ണ് 11,793 കി​ലോ​യോ​ളം ഭാ​ര​മു​ള്ള ദി​നോ​സ​റി​ന്‍റെ ഫോ​സി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​പ്പോ​ൾ ക​ര​യി​ലെ ഏ​റ്റ​വും വ​ലി​യ ജീ​വി​ക​ളാ​യ ആ​ഫ്രി​ക്ക​ൻ ആ​ന​ക​ളു​ടെ ശ​രാ​ശ​രി ഭാ​ര​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യാ​ണ് സെ​സോ​ത്തോ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഭീ​മ​ൻ ദി​നോ​സ​റി​ന്‍റെ ഭാ​രം. 200 മി​ല്യ​ണ്‍ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് ഇ​വ ഭൂ​മു​ഖ​ത്ത് ജീ​വി​ച്ചി​രു​ന്ന​ത് എ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ലോ​ക​ത്ത് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ ജീ​വി​യാ​ണ് ഈ ​ദി​നോ​സ​ർ. ഏ​ക​ദേ​ശം 14 വ​യ​സു​ള്ള ദി​നോ​സ​റി​ന്‍റെ ഫോ​സി​ലാ​ണി​തെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. 2012ലാ​ണ് ഈ ​ദി​നോ​സ​റി​ന്‍റെ ഫോ​സി​ൽ ഭാ​ഗ​ങ്ങ​ൾ ശാ​സ്ത്ര​ജ്ഞ​ർ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. പി​ന്നീ​ട് നീ​ണ്ട അ​ഞ്ചു​വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് ന​ട​ന്ന ശ്ര​ദ്ധാ​പൂ​ർ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഫോ​സി​ൽ പൂ​ർ​ണമാ​യും മ​ണ്ണി​ന​ടി​യി​ൽ​നി​ന്ന് കു​ഴി​ച്ചെ​ടു​ത്ത​ത്.

Read More

ഒ​രു കു​പ്പി വി​സ്കി​ക്ക് എ​ട്ടു കോ​ടി; അ​പൂ​ർ​വ ലേ​ലം സ്കോ​ട്ട്ല​ൻ​ഡി​ൽ

അ​റു​പ​ത് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു കു​പ്പി വി​സ്കി ലേ​ല​ത്തി​ൽ വി​റ്റു പോ​യ​ത് എ​ട്ടു കോ​ടി രൂ​പ​യ്ക്ക്. സ്ക്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ലാ​ണ് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച ലേ​ലം വി​ളി അ​ര​ങ്ങേ​റി​യ​ത്. 1926 മ​ക്അ​ല​ൻ വ​ലേ​റി​യ അ​ദാ​മി ബ്രാ​ൻ​ഡി​ന്‍റെ വി​സ്കി​ക്കാ​ണ് ഇ​ത്രെ​യും വി​ല ലേ​ലം വി​ളി​യി​ൽ ഉ​യ​ർ​ന്ന​ത്. 1926ലാ​ണ് ഈ ​വി​സ്കി ത​യാ​റാ​ക്കി​യ​ത്. പ​ക്ഷെ ഇ​ത് കു​പ്പി​ക്കു​ള്ളി​ലാ​ക്കി​യ​ത് അ​റു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം 1986ലാ​യി​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് 1926 മ​ക്അ​ല​ൻ വ​ലേ​റി​യ അ​ദാ​മി വി​സ്കി സ്വ​ന്ത​മാ​ക്കു​വാ​ൻ എ​ത്തി​യ​ത്. ഇ​തു​വ​രെ നി​ർ​മി​ച്ചി​ട്ടു​ള്ള​തി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യ​തും ആ​ക​ർ​ഷ​ണി​യ​ത​യു​ള്ള​തു​മാ​യ വി​സ്കി​യാ​ണ് 1926 മ​ക്അ​ല​ൻ വ​ലേ​റി​യ അ​ദാ​മി. എ​ഡി​ൻ​ബ​റോ​യി​ലെ ബോ​ൻ​ഹാം​സി​ലാ​ണ് ലേ​ലം ന​ട​ന്ന​ത്. ക​ന​ത്ത വി​ല ന​ൽ​കി ഈ ​വി​സ്കി സ്വ​ന്ത​മാ​ക്കി​യ​ത് ആ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ര​ണ്ടു ലേ​ബ​ലു​ക​ളി​ലാ​ണ് മ​ക്അ​ല​ൻ വി​സ്കി വി​പ​ണി​യി​ലെ​ത്തി​ച്ച​ത്. വ​ലേ​റി​യ അ​ദാ​മി​യും പീ​റ്റ​ർ ബ്ലെ​യ്ക്കു​മാ​ണ് ഇ​ത്. അ​ദാ​മി​യു​ടെ ലേ​ബ​ലി​ൽ പ​ന്ത്ര​ണ്ട് കു​പ്പി​യും ബ്ലെ​യ്ക്ക് ലേ​ബ​ലി​ൽ പ​ന്ത്ര​ണ്ട്…

Read More

ഈ സിംഹക്കുട്ടികൾ അൽപ്പം വ്യത്യസ്തരാണ്; കാരണം…

ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ മു​ഴു​വ​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ പ്രി​ട്ടോ​റി​യ​യി​ലെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ര​ണ്ടു സിം​ഹ​ക്കു​ട്ടി​ക​ളി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വി​ട​ത്തെ സിം​ഹ സം​ര​ക്ഷ​ണ​കേ​ന്ദ്രം ഈ ​സിം​ഹ​ക്കു​ട്ടി​ക​ളെ ലോ​ക​ത്തി​നു മു​ന്പി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. കാ​ഴ്ച​യി​ൽ മ​റ്റു സിം​ഹ​ക്കു​ട്ടി​ക​ളേ​പ്പോ​ലെ​ത​ന്നെ​യെ​ങ്കി​ലും ഇ​വ​രു​ടെ ജ​ന​ന​ത്തി​ലാ​ണ് പ്ര​ത്യേ​ക​ത. ലോ​ക​ത്തി​ൽ ആ​ദ്യ​മാ​യി കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ജ​ന്മം​കൊ​ണ്ട സിം​ഹ​ക്കു​ട്ടി​ക​ളാ​ണി​വ​യെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പ്രി​ട്ടോ​റി​യ അ​വ​കാ​ശ​പ്പെ​ട്ടു. ആ​ഫ്രി​ക്ക​ൻ പെ​ൺ​സിം​ഹ​ങ്ങ​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന യൂ​ണി​വേ​ഴ്സി​റ്റി​യാ​ണി​ത്. ഓ​ഗ​സ്റ്റ് 25നാ​ണ് സിം​ഹ​ക്കു​ട്ടി​ക​ളു​ടെ ജ​ന​നം. 18 മാ​സ​ത്തെ ഗ​വേ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യ​തെ​ന്ന് ഗ​വേ​ഷ​ക സം​ഘ​ത്തി​ന്‍റെ മേ​ധാ​വി ആ​ൻ​ഡ്രി ഗാ​ൻ​സ്‌​വി​ഡ് പ​റ​ഞ്ഞു. ശ്ര​മം വി​ജ​യ​ക​ര​മാ​യ​തോ​ടെ മാ​ർ​ജാ​ര വം​ശ​ത്തി​ൽ വം​ശ​നാ​ശ​ഭീ​ഷ​ണി​യു​ള്ള​വ​യ്ക്ക് കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണം സാ​ധ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 26 ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സിം​ഹ​ങ്ങ​ൾ തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്കു​ക​ൾ. ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കൊ​ണ്ട് എ​ണ്ണ​ത്തി​ൽ 43 ശ​ത​മാ​നം കു​റ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് നേ​ച്ച​റി​ന്‍റെ (ഐ​എ​ൻ​സി​എ​ൻ) ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ഇ​നി 20,000 എ​ണ്ണം മാ​ത്ര​മേ…

Read More

പു​റം ലോ​ക​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല! ഒ​റ്റ​പ്പെ​ട്ട ദ്വീ​പി​ൽ ത​നി​ച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് 28 വര്‍ഷം

പു​റം ലോ​ക​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ദ്വീ​പി​ൽ താ​മ​സി​ക്കു​ന്ന ഒ​രാ​ൾ. കേ​ൾ​ക്കു​മ്പോ​ൾ അ​ൽ​പ്പം അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യേ​ക്കാ​മെ​ങ്കി​ലും സം​ഭ​വം സ​ത്യ​മാ​ണ്. ഇ​റ്റ​ലി​യി​ലെ മ​ഡാ​ലെ​ന ദ്വീ​പ സ​മൂ​ഹ​ത്തി​ലെ ബു​ഡേ​ലി ദ്വീ​പി​ൽ ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യെ​ട്ടു​വ​ർ​ഷ​ങ്ങ​ളാ​യി ജീ​വി​ക്കു​ന്ന മ​നു​ഷ്യ​നെ പ​റ്റി​യാ​ണ് പ​റ​ഞ്ഞു വ​രു​ന്ന​ത്. മൗ​റോ മൊ​റാ​ൻ​ഡി എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. എ​ഴു​പ​ത്തി​യൊ​മ്പ​തു​കാ​ര​നാ​യ ഇ​ദ്ദേ​ഹം 1989മു​ത​ൽ ഇ​വി​ടെ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ക​ട​ലി​ൽ കൂ​ടി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മൊ​റാ​ൻ​ഡി​യു​ടെ ചെ​റു​ക​പ്പ​ൽ ത​ക​രാ​റി​ലാ​കു​ക​യു​ണ്ടാ​യി. അ​ങ്ങ​നെ ഒ​ഴു​കി​യെ​ത്തി​യ​താ​ണ് അ​ദ്ദേ​ഹം ബു​ഡേ​ലി ദ്വീ​പി​ലേ​ക്ക്. സ്ഥ​ലം ഇ​ഷ്ട​പ്പെ​ട്ട മൊ​റാ​ൻ​ഡി ത​ന്‍റെ ചെ​റു​ക​പ്പ​ൽ വി​ൽ​ക്കു​ക​യും അ​തു​വ​രെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ദ്വീ​പി​ന്‍റെ മേ​ൽ​നോ​ട്ട​ക്കാ​ര​ന്‍റെ പ​ക്ക​ൽ​നി​ന്നും ദ്വീ​പി​ന്‍റെ ചു​മ​ത​ലാ​വ​കാ​ശം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. സ്ഥ​ലം ഇ​ഷ്ട​മാ​യ അ​ദ്ദേ​ഹം ഇ​റ്റ​ലി​യി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ക​യും ചെ​യ്തി​ല്ല. ത​ന്‍റെ മ​ക്ക​ളെ കാ​ണു​വാ​നാ​യി മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ഇ​വി​ടെ നി​ന്നും കു​റ​ച്ചു​നാ​ൾ മാ​റി നി​ൽ​ക്കു​ന്ന​ത്. ധ്യാ​ന​വും വാ​യ​ന​യു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ്വീ​പി​ലെ ശീ​ല​ങ്ങ​ൾ. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നും ക​ലാ​പ​കാ​രി​യു​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം ത​ന്‍റെ…

Read More

അ​പ​ക​ട​ങ്ങ​ൾ പകർത്തിയാൽ ലൈഫ് ജയിലിൽ..!

അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ക്കാ​തെ സെ​ൽ​ഫി​യും ഫോ​ട്ടോ​യു​മെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ന​മ്മു​ടെ നാ​ട്ടി​ൽ കൂ​ടി വ​രു​ക​യാ​ണ്. എ​ന്നാ​ൽ ഇ​തി​ന് ത​ട​യി​ടാ​ൻ അ​ബു​ദാ​ബി പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. അ​പ​ക​ട​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തും അ​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്ന് അ​ബു​ദാ​ബി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. കു​റ്റ​ക​ര​മെ​ന്നു​വെ​ച്ചാ​ൽ അ​പ​ക​ട​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കു​ക​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ത് പ​ങ്കു​വയ്ക്കു​ക​യോ ചെ​യ്താ​ൽ പി​ഴ ശി​ക്ഷ ഉ​റ​പ്പാ​ണ്. 1,50,000 ദി​ർ​ഹം വ​രെ​യാ​ണ് പി​ഴ ശി​ക്ഷ. അ​പ​ക​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ടി ഇ​ത്ത​രം ഫോ​ട്ടോ​ക​ളെ​ടു​ക്കു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും ത​ട​സ​മാ​കു​ന്ന​തു​കൊ​ണ്ടാ​ണ് അ​ബു​ദാ​ബി പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

എങ്ങനെ ഞെട്ടാതിരിക്കും, 12 ശവപ്പെട്ടികളല്ലേ കണ്ടത്…

യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ഉ​ക്രെ​യി​ന്‍റെ ത​ല​സ്ഥാ​ന​മാ​ണ് കീ​വ്. കീ​വി​ൽ​നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ മാ​റി സ്ഥി​തിചെ​യ്യു​ന്ന ഒ​റ്റ​പ്പെ​ട്ട ഗ്രാ​മ​മാ​ണ് കി​ലോ. ഈ ​ഗ്രാ​മ​ത്തോ​ടുചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന കാ​ട്ടി​ൽ തേ​നെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു കു​റ​ച്ചു ഗ്രാ​മ​വാ​സി​ക​ൾ. അ​വി​ടെ ഒ​രു കാ​ഴ്ച കണ്ട് അ​വ​ർ ഞെ​ട്ടി. കാ​ടി​ന്‍റെ അ​തി​ർ​ത്തി​യോ​ടുചേ​ർ​ന്നുള്ള സ്ഥ​ല​ത്ത് 12 ശ​വ​പ്പെ​ട്ടി​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്നു. ഗ്രാ​മ​വാ​സി​ക​ൾ ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഒരു ​ദി​വ​സം നീണ്ടുനി​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പോ​ലീ​സ് ശ​വ​പ്പെ​ട്ടി​ക​ൾ കാ​ട്ടി​ൽ കൊണ്ടുപോ​യി ഇ​ട്ട​യാ​ളെ പി​ടി​കൂ​ടി. ആ​ന്ദ്രെ സെ​ൽ​വെ​ട്രോ എ​ന്ന മ​നഃശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു അ​ത്. ചോ​ദ്യംചെ​യ്യ​ലി​ൽ ആ ​ശ​വ​പ്പെ​ട്ടി​ക​ൾ ത​ന്‍റെ ഒ​രു പ്ര​ത്യേ​ക മ​നഃശാ​സ്ത്ര ചി​കി​ത്സ​യ്ക്കു​വേണ്ടി ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ കാ​ട്ടി​ൽ​കൊണ്ടുവ​ന്ന് ശ​വ​പ്പെ​ട്ടി​യി​ലാ​ക്കി രണ്ടു മണിക്കൂർ മ​ണ്ണി​ന​ടി​യി​ൽ കു​ഴി​ച്ചി​ടു​ന്ന​താ​ണ് ​വി​ചി​ത്ര ചി​കി​ത്സാ രീ​തി. പെ​ട്ടി​ക്കു​ള്ളി​ൽ കി​ട​ക്കു​ന്ന​വ​ർ​ക്ക് ശ്വ​സി​ക്കാ​നാ​യി പു​റ​ത്തേ​ക്ക് ഒ​രു പൈ​പ്പും സ്ഥാ​പി​ക്കും. ഇ​തു​വ​രെ 12 പേ​രി​ൽ ഈ ​ചി​കി​ത്സാ രീ​തി…

Read More

ഭൂകമ്പത്തിലും കുലുങ്ങാതെ അന്തോണിയസിന്‍റെ ജീവത്യാഗം

ഭൂ​​​ക​​​ന്പ​​​ത്തി​​​ലും പ​​ത​​റാ​​തെ യാ​​​ത്രാ​​​വി​​​മാ​​​ന​​​ത്തി​​​നു വ​​​ഴി​​​കാ​​​ട്ടി ജീ​​​വ​​​ൻ ത്യ​​​ജി​​​ച്ച് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ യു​​​വാ​​​വ്. പാ​​​ലു ന​​​ഗ​​​ര​​​ത്തി​​​ലെ അ​​​ൽ​​​ജു​​​ഫ്രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ള​​​റാ​​​യി ജോ​​​ലിചെ​​​യ്തി​​​രു​​​ന്ന ഇ​​​രു​​​പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​ൻ അ​​​ന്തോ​​​ണി​​​യ​​​സ് ഗു​​​ണ​​​വാം​​​ഗ് അ​​​ഗം​​​ഗ് ആ​​​ണ് അ​​​സാ​​​ധാ​​​ര​​​ണ​ ധൈ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച സു​​​ല​​​വേ​​​സി ദ്വീ​​​പ് തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഭൂ​​​ച​​​ല​​​ന​​​ങ്ങ​​​ളി​​​ൽ വി​​​റ​​​യ്ക്കു​​​ന്പോ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ജോ​​​ലി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്തോ​​​ണി​​​യ​​​സ്. ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് ബാ​​​തി​​​ക് എ​​​യ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ ഫ്ലൈ​​​റ്റ് 6231 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​രു​​​ന്ന​​​ത്. ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ ഓ​​​ഫീ​​​സ് വി​​​ട​​​ണ​​​മെ​​​ന്ന് സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ന്തോ​​​ണി​​​യ​​​സി​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. എ​​​ന്നാ​​​ൽ, വി​​​മാ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ആ​​​കാ​​​ശ​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ന്നി​​​ട്ടേ താ​​​ൻ ജോ​​​ലി നി​​​ർ​​​ത്തൂ എ​​​ന്ന് ഇ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വി​​​മാ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​പ്പോ​​​ഴേ​​​ക്കും ​​​ശ​​​ക്ത​​​മാ​​​യ ഭൂ​​​ച​​​ല​​​നം ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ട​​​ത്തെ കു​​​ലു​​​ക്കി. നാ​​​ലു​​​നി​​​ലക്കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്ന് താ​​​ഴേ​​​ക്കു ചാ​​​ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ അ​​​ന്തോ​​​ണി​​​യ​​​സ് ശ്ര​​​മി​​​ച്ചു. കാ​​​ലൊ​​​ടി​​​ഞ്ഞ് ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ ഉ​​​ട​​​ൻ സ​​​മീ​​​പ​​​ത്തു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. ഇ​​​വി​​​ടെ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ അ​​​പ​​​ര്യാ​​​പ്ത​​​മാ​​​യി​​​രു​​​ന്നു. ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ മ​​​റ്റൊ​​​രു ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കി​​​ടെ അ​​​ന്തോ​​​ണി​​​യ​​​സ് ജീ​​​വ​​​ൻ​​​ വെ​​​ടി​​​ഞ്ഞു. അ​​​ന്തോ​​​ണി​​​യ​​​സി​​​നെ…

Read More