ബിയറു കുപ്പികളുമായി എത്തിയ ട്രക്ക് നിയന്ത്രണം നഷ്ടമായി ടോൾ പ്ലാസയിലേക്ക് ഇടിച്ചു കയറി സൃഷ്ടിച്ചത് ബിയർ മഴ. രാജസ്ഥാനിലെ കിഷൻഗഢ് ജില്ലയിലെ ജയ്പൂർ-അജ്മീർ ദേശിയപാതയിലെ ടോൾപ്ലാസയിലാണ് സംഭവം. ടോൾ പ്ലാസയിൽ കൂടി കയറിയിറങ്ങുകയായിരുന്ന വാഹനങ്ങൾക്കു പിന്നിലേക്കാണ് ഈ ട്രക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ബിയർ കുപ്പികൾ പൊട്ടിചിതറി ഇവിടം മുഴുവൻ നുരയും പതയുമാകുകയായിരുന്നു. സംഭവത്തെ തുടർന്ന് ടോൾ പ്ലാസ പൂർണമായും തകർന്നിരിക്കുകയാണ്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Read MoreCategory: NRI
കണ്ടാൽ മാനിനെപ്പോലെ; പെറുവിന്റെ സ്വന്തം വിക്യൂണിയ
പെറു എന്ന തെക്കേ അമേരിക്കൻ രാജ്യത്തിന്റെ ചരിത്രത്തിലും അവിടത്തെ ജനതയുടെ ഹൃദയത്തിലുമൊക്കെ ഏറെ സ്ഥാനമുള്ള ഒരു മൃഗമാണ് വിക്യൂണിയ. മാനുകളോട് രൂപ സാദ്യശ്യമുള്ള ഇവ പെറുവിന്റെ ദേശീയ മൃഗമാണ്. ഇവിടത്തെ ദേശീയ പതാകയിലും സൈന്യത്തിന്റെ യൂണിഫോമിലും കറൻസിയിലുമെല്ലാം ഈ മൃഗത്തിന്റെ രൂപം കാണാം. രോമത്തിന്റെ സവിശേഷതകൾ വളരെ മൃദുലമായ സ്വർണനിറത്തിലുള്ള രോമങ്ങളാണ് വിക്യൂണിയകളുടെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും മേന്മയുള്ള പ്രകൃതിദത്തമായ ഫൈബറാണിത്. ഇവയിൽ നിന്ന് രൂപപ്പെടുത്തിയെടുക്കുന്ന തുണിത്തരങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ തുണിത്തരങ്ങളാണ്. കാഷ്മീരി വസ്ത്രങ്ങളേക്കാൾ അഞ്ചിരട്ടിയാണ് വിക്യൂണ വസ്ത്രങ്ങളുടെ വില. ഇൻക സംസ്കാരത്തിലെ വിശിഷ്ട മൃഗം നൂറ്റാണ്ടുകൾക്കു മുന്പ് ഇൻക സാമ്രാജ്യകാലത്ത് ദക്ഷിണ പെറുമുതൽ ഉത്തര അർജന്റീന വരെയുള്ള പുൽമേടുകളിൽ 20 ലക്ഷത്തോളം വിക്യൂണിയകൾ മേഞ്ഞിരുന്നു. വിക്യൂണിയകളെ വി ശിഷ്ട ശക്തിയുള്ള മൃഗങ്ങളായാണ് ഇൻക സംസ്കാരം കണ്ടിരുന്നത്. വിക്യൂണിയകളുടെ രോമം…
Read Moreകാത്തിരിക്കുക; മാമത്തുകൾ വീണ്ടും വരും
വൈകാതെ റഷ്യയിൽ ശരീമാസകലം രോമം നിറഞ്ഞ ഭീമാകാരന്മാരായ മാമത്തുകൾ വിഹരിക്കും. ഏറിയാൽ പത്തു വർഷം. അതിനുള്ളിൽ മാമത്തുകൾ പുനർജനിക്കുമെന്ന് റഷ്യയുടെ ഭാഗമായ സാഖ റിപ്പബ്ലിക്കിന്റെ മേധാവി എയ്സൺ നിക്കോള പറഞ്ഞു. വ്ലാഡോവോസ്റ്റോക്കിലെ ഈസ്റ്റേൺ എക്കണോമിക് ഫോറം (ഇഇഎഫ്) നിലവിൽ ഇതിനായുള്ള പഠനം നടത്തിക്കൊണ്ടരിക്കുകയാണ്. കൊറിയൻ, ജാപ്പനീസ് ഗവേഷകരും ഇഇഎഫിന്റെ ഒപ്പമുണ്ട്. പ്ലീസ്റ്റോസീൻ പാർക്ക് എന്നാണ് സാഖാ റിപ്പബ്ലിക് അറിയപ്പെടുക. ജുറാസിക് പാർക്കിന്റെ ഹിമയുഗ പതിപ്പാണ് പ്ലീസ്റ്റോസീൻ പാർക്ക്. വംശനാശം നേരിട്ട പുരാതന കുതിരകൾ, സിംഹങ്ങൾ എന്നിവയെ ക്ലോണിംഗിലൂടെ അവതരിപ്പിക്കാനുള്ള ശ്രമം നിലവിൽ തുടങ്ങിയിട്ടുണ്ട്. ഇത് ഭാവിയിൽ മാമത്തുകളെ ഭൂമിയിൽ തിരികെ കൊണ്ടുവരാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മാമത്തുകളെ ക്ലോണിംഗിലൂടെ ജനിപ്പിക്കാൻ സാഖാ റിപ്പബ്ലിക്കിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ദക്ഷിണകൊറിയയിലെ സൂവാം ബയോടെക് റിസർച്ച് ഫൗണ്ടേഷനുമായി കരാറൊപ്പിട്ടത് 2012ലാണ്. ഹാർവാഡ് യൂണിവേഴ്സിറ്റിയും നിലവിൽ മാമത്തുകളുടെ പിന്നാലെയാണ്. ഇത് വിജയിച്ചാൽ മാമത്തുകളെ…
Read Moreഇന്ത്യാ-പാക്ക് ക്രിക്കറ്റ് മത്സരത്തിനിടയിൽ ഇന്ത്യയുടെ ദേശിയ ഗാനം ആലപിക്കുന്ന പാക്ക് പൗരൻ
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കണ്ടിരുന്നത്. കാത്തിരിപ്പിനൊടുവിൽ ഇന്ത്യ വിജയം നേടിയപ്പോൾ കൈയ്യടികളോടെയാണ് ഓരോ ആരാധകനും ആ നിമിഷം സ്വീകരിച്ചത്. ഇപ്പോഴിതാ മത്സരത്തിനിടയിൽ ഒരു പാക്കിസ്ഥാൻ ആരാധകൻ ഇന്ത്യയുടെ ദേശിയ ഗാനം ഏറ്റുപാടുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ഏറെ കൗതുകകരമാകുന്നത്. മത്സരത്തിനു മുമ്പ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശിയ ഗാനം ഇട്ടപ്പോൾ അദ്ദേഹം അതിനോടൊപ്പം ഏറ്റുപാടുകയായിരുന്നു. സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ കണ്ട് ഇദ്ദേഹത്തെ അഭിനന്ദിച്ച് ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇരുരാജ്യത്തുമുള്ള ആളുകൾക്കുമിടയിൽ സമാധാനത്തിന്റെ സന്ദേശമെത്തിക്കുവാൻ ഇദ്ദേഹത്തിന് സാധിച്ചുവെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
Read Moreഅമേരിക്കയിൽ വിമാനം കാറിലിടിച്ചു; മലയാളി അത്ഭുതകരമായി രക്ഷപെട്ടു
നിരത്തിൽ എമർജൻസി ലാൻഡിംഗിനു ശ്രമിക്കുന്നതിനിടെ വിമാനം ഇടിച്ച് കഷ്ടിച്ചു രക്ഷപെട്ടവരിൽ മലയാളിയും. അമേരിക്കയിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയുടെ ചെറുവിമാനം തകരാറിലായിരുന്നു. തുടർന്നാണ് ടെക്സസിലെ നിരത്തിൽ വിമാനം എമർജൻസി ലാൻഡിംഗിനു ശ്രമിച്ചത്. നിരത്തിലിറങ്ങിയ വിമാനം പിന്നീട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓരോ വാഹനങ്ങളിലും ഇടിച്ചു. ഈ കാറുകളിലൊന്ന് മലയാളിയായ ഒനീൽ കുറപ്പ് എന്ന വ്യക്തിയുടേതായിരുന്നു. ടെസ്ല എക്സ് ആയിരുന്നു അദ്ദേത്തിന്റെ കാർ. സംഭവത്തിനു ശേഷം ഈ അപകടത്തിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ഒനീൽ കുറുപ്പും മകനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ്.
Read Moreചിലന്തിവലകളാൽ നിറഞ്ഞ ഒരു കടൽതീരം
ചിലന്തിവലകളാൽ നിറഞ്ഞ ഒരു കടൽ തീരത്തിന്റെ ഭീകരാന്തരീക്ഷം നിറഞ്ഞ ഞെട്ടിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിറയുന്നു. ഗ്രീസിലാണ് സംഭവം. ചെടികളും മരങ്ങളും പൂക്കളുമെല്ലാം ചിലന്തിവലകളാൽ മൂടപ്പെട്ടിരിക്കുന്ന അവസ്ഥയാണ് കാണുവാൻ സാധിക്കുന്നത്. ആയിരക്കണക്കിന് ചിലന്തികളാണ് ഇവിടെയുള്ളത്. വളരെ ചെറിയ ഇനത്തിൽപ്പെട്ട ഈ ചിലന്തികൾക്ക് കരയിലൂടെയും വെള്ളത്തിലൂടെയും വളരെ വേഗത്തിൽ സഞ്ചരിക്കുവാൻ സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഈ ചിലന്തികൾ മനുഷ്യനെ ഉപദ്രവിക്കില്ല. ഈ ചിലന്തികളുടെ പ്രിയപ്പെട്ട ഭക്ഷണമായ ഗ്നാറ്റ് എന്നയിനത്തിൽപ്പെട്ട പ്രാണി ഈ മേഖലയിലുള്ളതാണ് ചിലന്തികൾ ഇവിടെ വർദ്ധിക്കുവാൻ കാരണമാകുന്നത്.
Read Moreഅയ്യയ്യോ എന്തൊരു നാണക്കേട് ! സ്വന്തം പേരു തെറ്റിച്ച് വിമാനക്കന്പനി
‘അയ്യയ്യോ എന്തൊരു നാണക്കേട് സ്വന്തം പേരു പോലും എഴുതാനറിയില്ലേ നിങ്ങൾക്ക്.’…. ലോകമെന്പാടുനിന്നുമുള്ള ട്രോൾ ശരങ്ങളേറ്റു പിടയുകയാണ് ഹോങ്കോംഗ് ആസ്ഥാനമായ കാതെ പസഫിക് എന്ന വിമാനക്കന്പനി. എന്താണ് ഇവർ ചെയ്ത തെറ്റ് എന്നു ചോദിച്ചാൽ… പുതുതായി ഇറക്കിയ തങ്ങളുടെ വിമാനത്തിൽ കന്പനിയുടെ പേര് എഴുതിച്ചേർത്തപ്പോൾ ഒരക്ഷരം വിട്ടുപോയി, അത്രമാത്രം. പസഫിക് എന്ന വാക്കിലെ ‘എഫ്’അക്ഷരമാണ് വിട്ടുകളഞ്ഞത്. കാതെ പസഫികിനു പകരം ‘കാതെ പസീക്’. വിമാനം കണ്ട് യാത്രക്കാരിൽ ചിലരാണു സംഭവം കന്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തെറ്റ് സ്ഥിരീകരിച്ച കന്പനിയാകട്ടെ ന്യായീകരിക്കാൻ മെനക്കെടാതെ, തമാശരൂപണേ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഒട്ടും വൈകാതെ, തെറ്റു പറ്റിയ ഭാഗം പെയിന്റ് ഉപയോഗിച്ചു മറച്ച ചിത്രവും കന്പനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. മികവാർന്ന പ്രവർത്തനങ്ങളുടെ പേരിൽ നിരവധി അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള കന്പനിയാണ് കാതെ പസഫിക്.
Read Moreഅമിതമായി ഭക്ഷണം കഴിച്ചയാൾക്ക് ഭക്ഷണശാലയിൽ വിലക്ക്
ജർമൻ സ്വദേശിയായ യുവാവിന് ഭക്ഷണശാലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. ജറോസ്ലാവ് ബോബ്രോസ്കി എന്ന യുവാവിനാണ് ഈ ദുരനുഭവം. റസ്റ്റോറിന്റെിന്റെ അധികൃതർ പറഞ്ഞ കാരണം അറിഞ്ഞാൽ ഏറെ രസകരം. ജറോസ്ലാവ് അമിതമായി ഭക്ഷണം കഴിക്കുന്നുവെന്ന കാരണത്താലാണ് ഈ നടപടി സ്വീകരിച്ചത്. ഇവിടെ പ്രവർത്തിക്കുന്ന “ഓൾ യൂ കാൻ ഈറ്റ്’ എന്ന റസ്റ്റൊറന്റ് അധികൃതരാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം തന്റെ പെണ്സുഹൃത്തുമായി ഇവിടെ എത്തിയ ജറോസ്ലാവ്, ജാപ്പനീസ് വിഭവമായ “സുഷി’ നൂറ് പ്ലേറ്റ് കഴിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മുപ്പതു വയസുകാരനായ ജറോസ്ലാവ് ഒരു സോഫ്റ്റ് വെയർ എൻജീനിയറാണ്. ജോലി സംബന്ധമായ തിരക്കുള്ള സമയം ഇരുപതു മണിക്കൂറിലേറെ ഭക്ഷണം കഴിക്കാതിരിക്കുന്ന ഇദ്ദേഹം തിരക്കു കഴിയുമ്പോൾ ഇതിന്റെ കണക്ക് എല്ലാം തീർക്കും. അത്തരത്തിൽ കഴിക്കാനെത്തിയപ്പോഴാണ് ഇനി ഇങ്ങോട്ട് വരെണ്ടന്ന് റസ്റ്റൊറന്റ് അധികൃതർ വ്യക്തമാക്കിയത്. ഇതിനു മുമ്പും ഇവിടെ വന്ന് ഇത്തരത്തിൽ ജറോസ്ലാവ്…
Read Moreനല്ല മരുമകളെ വേണോ, ബർക്കത്തുള്ള യൂണിവേഴ്സിറ്റിയിലേക്ക് പോന്നോളു !
സ്ത്രീപീഡനങ്ങൾക്കും സ്ത്രീധനപീഡനങ്ങൾക്കുമൊക്കെ ഏറെ പേരുകേട്ട രാജ്യമാണ് ഇന്ത്യ. ഇതിനെതിരേ നമ്മുടെ സർക്കാരുകൾ സ്വീകരിക്കുന്ന നടപടികൾ അത്ര കാര്യക്ഷമമാകുന്നില്ല എന്നുതന്നെയാണ് ചുറ്റും നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശിലെ ഒരു സർവകലാശാലയിൽ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വിചിത്രമായ ഒരു കോഴ്സ് പെണ്കുട്ടികൾക്കുവേണ്ടി മാത്രമായി തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. നല്ല മരുമക്കളെ കിട്ടണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ അടുത്ത അധ്യയന വർഷം മുതൽ മധ്യപ്രദേശിലെ ബർക്കത്തുള്ള സർവകലാശാലയിൽ ചെന്നാൽ മതിയാകും. കാരണം അടുത്ത അധ്യയന വർഷം മുതൽ എങ്ങനെ ഒരു നല്ല മരുമകളാകാം എന്ന് പഠിപ്പിക്കുന്ന ഒരു പുതിയ കോഴ്സ് ഇവിടെ തുടങ്ങുകയാണ്. മൂന്നു മാസമാണ് ഈ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ദൈർഘ്യം. അതായത് മൂന്നുമാസംകൊണ്ട് ഇവിടെ എത്തുന്ന പെണ്കുട്ടികളെ പഠിപ്പിച്ച് നല്ല മരുമകളാകാൻ ഒരുക്കുമത്രേ. സൈക്കോളജി, സോഷ്യോളജി, വിമൻ സ്റ്റഡീസ് എന്നീ വിഭാഗങ്ങൾ ചേർന്നാകും ഈ പുതിയ കോഴ്സ് നടത്തുക.…
Read Moreതൊഴിലാളികൾ അവരെ കണ്ടു; ആദ്യം ഞെട്ടൽ, പിന്നെ കൗതുകം
പടിഞ്ഞാറൻ കാനഡയിലെ ഒരു സ്വർണ ഖനിയിൽ ഖനനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഒരു കൂട്ടം തൊഴിലാളികൾ. അപ്പോഴാണ് തണുത്തുറഞ്ഞ പാറകൾക്കിടയിൽനിന്ന് രണ്ടു ജീവികളുടെ മൃതദേഹങ്ങൾ അവർക്കു കിട്ടിയത്. കൂടുതൽ പരിശോധനയിൽ ഒരെണ്ണം ഒരു ചെന്നായ കുഞ്ഞും മറ്റേത് റെയിൻ ഡിയർ കുഞ്ഞുമായിരുന്നു. തൊഴിലാളികൾ ഉടൻതന്നെ അടുത്തുള്ള ചരിത്രമ്യൂസിയത്തിൽ വിവരമറിയിച്ചു. മ്യൂസിയം അധികൃതർ നടത്തിയ പരിശോധനയിൽ അവ വെറും മൃതദേഹങ്ങൾ അല്ലെന്നും വളരെ കാലപ്പഴക്കമുള്ള മമ്മികളാണെന്നും കണ്ടെത്തി. 50,000 വർഷത്തിനു മുന്പ് ഭൂമുഖത്തുണ്ടായിരുന്ന ജീവികളുടെ മമ്മിയായിരുന്നു അത്. എന്തോ കാരണത്താൽ ഭൂമിക്കടിയിൽപ്പെട്ടുപോവുകയും പിന്നീട് സ്വാഭാവിക പ്രക്രിയയിലൂടെ മമ്മികളായി മാറുകയുമായിരുന്നു. ചരിത്രത്തിലാദ്യമാണ് ഇത്രയും പഴക്കമുള്ള മൃഗങ്ങളുടെ മമ്മികൾ ലഭിക്കുന്നത്. ചെന്നായ കുഞ്ഞിന്റെ ശരീരം ഏകദേശം പൂർണമായും സംരക്ഷിക്കപ്പെട്ട നിലയിലാണ്. തലയും വാലും കൈകളും രോമങ്ങളും ചർമവുമെല്ലാം അതേപടിയുണ്ടെന്നാണ് മ്യൂസിയം അധികൃതർ പറയുന്നത്. എന്നാൽ റെയിൻ ഡിയർ കുഞ്ഞിന്റെ കുറച്ചു ഭാഗങ്ങൾ നശിച്ചുപോയിട്ടുണ്ട്. ഹിമയുഗ…
Read More