കാറിൽ രണ്ടു കുട്ടികളുടെ ജഡം; 20 വയസുള്ള മാതാവ് അറസ്റ്റിൽ

സുപ്പീരിയർ (അരിസോണ) : പത്തുമാസവും രണ്ടു വയസും പ്രായമുള്ള രണ്ടു കുട്ടികളുടെ ജഡം കാർ സീറ്റിൽ കണ്ടെത്തിയതിനെ തുടർന്നു ഇവരുടെ മാതാവും 20 വയസുള്ള ബ്രിട്ടണി വെലസ്ക്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ ഇരട്ട കൊലപാതകത്തിന് കേസെടുത്തതായി പിനൽകൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

മാർച്ച് 26 തിങ്കളാഴ്ച രാത്രി വൈകിട്ടാണ് കുട്ടികളുടെ മൃതദേഹം കാർ സീറ്റിൽ ബെൽറ്റിട്ട നിലയിൽ കണ്ടെത്തിയതെന്നു മാർച്ച് 27 ചൊവ്വാഴ്ച ഷെറിഫ് ഓഫീസ് അറിയിച്ചു. ബ്രിട്ടണിക്ക് രണ്ടു മില്യണ്‍ ഡോളറിന്‍റെ ജാമ്യം അനുവദിച്ചു.

ഇവരുടെ വീട്ടിൽ നിന്നും ഇതിനു മുന്പ് കുട്ടികളെ പീഡിപ്പിച്ചതായി യാതൊരു പരാതിയും സിപിഎസിന് ലഭിച്ചിട്ടില്ലെന്നും കുട്ടികളുടെ മരണകാരണം ഓട്ടോപ്സിക്കുശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും ഷെറിഫ് പറഞ്ഞു.

17 വയസിൽ വിവാഹിതയായ ബ്രിട്ടണിയുടെ ഭർത്താവ് കഴിഞ്ഞ ജൂണിൽ മയക്കുമരുന്നു അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു.

റിപ്പോർട്ട്: പി.പി.ചെറിയാൻ

Related posts