കത്തിയമർന്ന ബഹുനില കെട്ടിടത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു യുവതികൾ ബാൽക്കണിയിൽ നിന്നും താഴേക്കു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തുർക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ ഇസ്മീറിലുള്ള ഒരു ഹോട്ടലിലായിരുന്നു തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ ആറാം നിലയിലെ ബാൽക്കണിയിലാണ് ഈ യുവതിയും മറ്റൊരു യുവതിയും കുടുങ്ങി പോയത്. ഈ സമയം ഇവർക്കു സമീപം തീ കത്തിയമരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ ഇവരിൽ ഒരാൾ താഴേക്കു വീഴുകയായിരുന്നു. താഴെ നിർത്തിയിട്ടിരുന്ന ഒരു കാറിനു മുകളിലേക്കാണ് ഇവർ വീണത്. ഇവർക്കു പിന്നാലെ അടുത്തയാളും ചാടി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവർക്കും ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്. കെട്ടിടത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷിച്ചെങ്കിലും പുക ശ്വസിച്ച രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. സമീപം നിന്നയൊരാളാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
Read MoreCategory: NRI
പണിപാളി! തടാകത്തിനു മുകളിൽ കൂടി ഊഞ്ഞാലാടിയ യുവതി വീണത് മുതലയ്ക്ക് സമീപം; അപകടമൊഴിവായത് തലനാരിഴയ്ക്ക്…
ഊഞ്ഞാലാടുകയായിരുന്ന യുവതി മുതലയുള്ള തടാകത്തിലേക്കു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. ഫ്ളോറിഡയിലെ എവർഗ്ലേഡ്സിലുള്ള ഒരു നദിയുടെ സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. തടാകത്തിന്റെ കരയ്ക്കു സമീപം ഒരു മുതല കിടക്കുന്പോൾ സന്ദർശകരിലൊരാൾ മുതലയുടെ മുഖത്ത് തന്റെ കാലുകൊണ്ട് തട്ടുന്നതാണ് ദൃശ്യങ്ങളിലാദ്യം. ഈ സമയം ഒരു യുവതി തടാകത്തിൽ കൂടി നീന്തുന്നതു കാണാം. അൽപ്പ സമയത്തിനു ശേഷം ഈ മുതല തിരികെ പോകുന്പോൾ സന്ദർശകരിലൊരാളായ ഒരു യുവതി ഉൗഞ്ഞാലിൽ കയറി തടാകത്തിനു മുകളിൽ കൂടി ആടുവാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉടൻ തന്നെ ഇവർ പിടിവിട്ട് വെള്ളത്തിലേക്കു വീഴുകയും ചെയ്തു. മുതലയുടെ സമീപത്തേക്കാണ് ഇവർ വീണത്. പരിഭ്രാന്തിയിലായ ഇവർ പെട്ടന്നു തന്നെ മുതലയുടെ സമീപത്തു നിന്നും നീന്തി മാറി പോകുകയും ചെയ്തു. സമീപം നിന്നയൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. മുതല അക്രമാസക്തനാകാതിരുന്നതിനാലാണ് വലിയ അപകടമൊഴാവായതെന്നാണ് ഏവരുടെയും അഭിപ്രായം.
Read Moreസിംഹത്തിനൊപ്പം കളിക്കാൻ കുട്ടികൾക്ക് അനുവാദം; പിന്നീട് നടന്നത്
സിംഹത്തിനൊപ്പം കളിക്കാൻ അനുവാദം ലഭിച്ച നിരവധി കുട്ടികളിൽ ഒരു പെൺകുട്ടിയെ സിംഹം ആക്രമിച്ചു. സൗദി അറേബ്യായിലെ ജിദ്ദയിലാണ് സംഭവം. ഇവിടെ സംഘടിപ്പിച്ച ഒരു ഫെസ്റ്റിവല്ലിൽ സിംഹത്തോടൊപ്പം കളിക്കാൻ കുട്ടികളെ അനുവദിച്ചിരുന്നു. കൂടിനുള്ളിൽ സിംഹത്തിനു ചുറ്റും കുട്ടികൾ നിൽക്കുന്പോൾ പെട്ടന്ന് സിംഹം അക്രമാസക്തനാകുകയായിരുന്നു. മാത്രമല്ല കുട്ടികളിലൊരാളെ ആക്രമിക്കുകയും ചെയ്തു. ഉടൻ തന്നെ ഇവിടേക്ക് ഓടിയെത്തിയ പരിശീലകൻ സിംഹത്തെ പിടിച്ചു കൊണ്ടു പോയതിനാൽ വലിയ അനിഷ്ടങ്ങളുണ്ടായില്ല. സംഭവം വിവാദമായതിനെ തുടർന്ന് അധികൃതർ ഈ ഫെസ്റ്റിവൽ നിർത്തലാക്കി. മാത്രമല്ല സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Read Moreപൂച്ചയ്ക്കു വച്ച കെണിയിൽ വീണത് സിംഹം; ഒടുവില്‍…
പൂച്ചയെ പിടിക്കാൻ വെച്ച കെണിയിൽ കുടുങ്ങിയ സിംഹത്തെ രക്ഷിച്ചു. അമേരിക്കയിലെ ഉട്ടയിലാണ് സംഭവം. ബോബ്ക്യാറ്റ് എന്നയിനത്തിൽപെട്ട പൂച്ചയും ചെന്നായുടെ വർഗത്തിൽപ്പെട്ട കൊയോട്ട്സും ധാരാളമായി ഉള്ള പ്രദേശമാണിത്. ഇവയെ പിടികൂടാൻ സെക്യൂരിറ്റി ജീവനക്കാർ വെച്ച കെണിയിലാണ് സിംഹം കുടുങ്ങിയത്. കുടുക്കിൽപ്പെട്ട സിംഹം രക്ഷപെടാൻ പരാക്രമം കാണിച്ചിരുന്നു മാത്രമല്ല അക്രമാസക്തമാകുകയും ചെയ്തിരുന്നു. തുടർന്ന് ഇവിടെ എത്തിയ സെക്യൂരിറ്റി ജീവനക്കാരിലൊരാൾ ഒരു ഉപകരണം സിംഹത്തിന്റെ തലയിൽ ഇട്ടതിനു ശേഷം ഈ കുടുക്കിൽ നിന്നും സിംഹത്തെ രക്ഷപെടുത്തുകയായിരുന്നു. തുടർന്ന് സിംഹം വനത്തിലേക്ക് ഓടിപോകുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനു ഒപ്പമുണ്ടായിരുന്ന ഒരാളാണ് ഈ വീഡിയോ പകർത്തിയത്. സോഷ്യൽമീഡിയായിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരന്റെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read Moreകിം കണ്ണിറുക്കി, ട്രംപ് വീണു! കിം – ട്രംപ് കൂടിക്കാഴ്ച നടത്തും
വാഷിംഗ്ടണ്‍: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ രംഗത്ത് എത്തിയിരുന്നു. കിമ്മിന്റെ സന്ദേശം ദക്ഷിണ കൊറിയ പ്രതിനിധികൾ ട്രംപിന് കൈമാറി. കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് പറഞ്ഞു. ഇതിന്റെ പിന്നാലെ കിം ജോംഗുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. കൂടിക്കാഴ്ച നടത്തുന്നതുവരെ ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്താമെന്ന് കിം ഉറപ്പു നൽകിട്ടുണ്ടെന്ന് ട്രംപ് അറിയിച്ചു. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മേയിൽ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുംഗ് ഇയൂയി-യംഗ് പറഞ്ഞു. കൂടിക്കാഴ്ച എവിടെവച്ചാണെന്ന് അന്തിമ തീരുമാനമായിട്ടില്ല. നയതന്ത്രബന്ധം മെച്ചപ്പെടും അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തി വരുന്ന സൈനിക സഹകരണങ്ങളും അഭ്യാസങ്ങളും തുടരുന്നതിൽ ഉത്തര…
Read Moreലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു! ട്രംപിനെതിരേ നീലച്ചിത്രനടിയുടെ ഹർജി; 2006 ല്‍ ആയിരുന്നു കഥയുടെ തുടക്കം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ നീലച്ചിത്ര നടി കോടതിയിൽ ഹർജി നൽകി. സ്റ്റെഫാനി ക്ലിഫോർഡെന്ന സ്റ്റോമി ഡാനിയേലാണ് ട്രംപിനെതിരേ ഹർജി നൽകിയത്. 2006ൽ ഒരു ഗോൾഫ് മൽസരത്തിനിടെയാണ് ട്രംപും സ്റ്റോമിയുമായി കണ്ടുമുട്ടിയത്. പിന്നീട് ട്രംപ് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നു സ്റ്റോമി വെളിപ്പെടുത്തി. തുടർന്ന് 2016ൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് “എബിസി ന്യൂസി’നോടു സംസാരിക്കാൻ സ്റ്റോമി തയാറായി. എന്നാൽ ട്രംപ് പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ബന്ധം മറച്ചുപിടിക്കുന്നതിനായി പണം നൽകാമെന്ന വ്യവസ്ഥയിൽ നടിയുമായി രഹസ്യ കരാർ ഒപ്പുവച്ചിരുന്നു. ട്രംപിന്റെ ബന്ധം തെരഞ്ഞെടുപ്പു വിവാദമായി എതിർക്യാന്പ് ഉയർത്തിക്കൊണ്ടുവന്നപ്പോൾ കരാർ പ്രകാരം നടി വാർത്ത നിഷേധിക്കുകയും അഭിമുഖത്തിൽ പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ കരാർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നടി ഇപ്പോൾ കോടതിയിൽ ഹർജി നൽകിയിരിക്കുന്ന്ത്. കരാറിൽ ട്രംപ് ഒപ്പിട്ടിട്ടില്ലെന്നാണ് സ്റ്റോമിയുടെ വാദം.…
Read Moreമരം ഒരു വരം ! പങ്കാളിയെ തേടുന്നവർക്കു താങ്ങായി, തണലായി ഒരു മാമരം
മരം ഒരു വരം എന്നാണല്ലോ പഴമൊഴി. എന്നാൽ, ജർമനിയിലെ ഇയുറ്റിനുള്ള 500 വർഷം പഴക്കമുള്ള ഈ വൃക്ഷം സത്യത്തിൽ ജീവിതപങ്കാളിയെ തേടുന്നവർക്കാണു വരമാകുന്നത്. ആഗ്രഹിക്കുന്ന പങ്കാളിയെ കണ്ടെത്താൻ വരമരുളുന്ന മാമരം! ഓക്മരം പ്രണയത്തിന്റെ മരമായതിനു പിന്നിൽ ഒരു കഥയുണ്ട്. 1891ൽ നടന്ന ആ സംഭവമാണ് ഈ മരത്തിന്റെ ചരിത്രം മാറ്റിയെഴുതിയതെന്നു പറയാം. ആ കഥ ആദ്യം… മിന്ന എന്ന പെണ്‍കുട്ടി ചോക്ലേറ്റ് നിർമാണത്തൊഴിലാളിയായിരുന്ന വിഹെല്മുമായി അടുപ്പത്തിലായി. എന്നാൽ, മിന്നയുടെ പിതാവ് ഈ ബന്ധത്തെ എതിർത്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകൾക്കുള്ള എല്ലാ സഹാചര്യങ്ങളും ഇല്ലാതാക്കി. എന്നാൽ, മിന്നയുടെയും വിഹെൽമിന്റെയും അടുപ്പം അവിടെത്തീർന്നില്ല. കത്തുകളിലൂടെ അവർ ആശയ വിനിമയം തുടർന്നു. ഇന്നിപ്പോൾ താരമായിമാറിയിരിക്കുന്ന അതേ ഓക് മരത്തിന്റെ പൊത്തിലായിരുന്നു അവർ തങ്ങളുടെ കത്തുകൾ സൂക്ഷിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി മിന്നയുടെ പിതാവ് മരപ്പൊത്തിൽനിന്ന് കത്തുകൾ കണ്ടെത്തി. പക്ഷേ, വലിയ പ്രശ്നമുണ്ടാകുമെന്നു കരുതിയവരെയെല്ലാം…
Read Moreകോടികളുടെ തട്ടിപ്പുകേസുകളിൽ പ്രതികൾ പാന്പും കുരങ്ങനും..! സംഭവം ഇങ്ങനെ..
കോടികൾ തട്ടിപ്പു കേസുകളിൽ പഴികേട്ടത് പാമ്പും കുരങ്ങന്മാരും. നൈജീരിയയിലാണ് വിചിത്ര സംഭവം നടന്നത്. ആദ്യത്തെ സംഭവത്തിൽ പണം തട്ടിയെടുത്തത് പാന്പ് ആണെന്നു പറഞ്ഞപ്പോൾ രണ്ടാമത്തെ സംഭവത്തിൽ പ്രതിക്കൂട്ടിൽ നിർത്തിയത് കുരങ്ങനെയാണ്. നൈജീരിയൻ എക്സാമിനേഷൻ ബോർഡിലെ ഉദ്യോഗസ്ഥയായിരുന്ന ഒരു യുവതിക്ക് പരീക്ഷാർഥികളിൽ നിന്നും ഫീസ് കൈപ്പറ്റുവാനുള്ള ചുമതലയുണ്ടായിരുന്നു. ഈ പണം തട്ടിയെടുത്ത ഇവർ അധികാരികൾക്കു നൽകിയ വിശദീകരണത്തിലാണ് പണം പാന്പ് വിഴുങ്ങിയെന്ന് പറഞ്ഞത്. മുപ്പത്തിയാറ് മില്യണ്‍ നൈറ (നൈജീരിയൻ കറൻസി) പാന്പ് വിഴുങ്ങിയതെന്നാണ് ഇവർ പറഞ്ഞത്. ഈ ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കൂടാതെ നൈജീരിയയിലെ ഒരു ഫാംഹൗസിൽ നിന്നും എഴുപത് മില്യണ്‍ നൈറ കാണാതായ കേസിനെക്കുറിച്ചുള്ള വിശദീകരണത്തിൽ പണം മുഴുവൻ കുരങ്ങന്മാർ തട്ടിയെടുത്തെന്ന വിശദീകരണമാണ് ഒരു സെനറ്റർ അറിയിച്ചത്. അതേസമയം, ഈ പണം തട്ടിയെടുത്ത കുരങ്ങന്മാർ അത് കൊണ്ട് എന്ത് ചെയ്തെന്ന് ഇദ്ദേഹത്തിന്…
Read Moreപ്രമേഹം ഒന്നല്ല, അഞ്ച്! പ്രമേഹം യഥാര്‍ഥത്തില്‍ ഒരു രോഗമല്ല; അഞ്ച് രോഗങ്ങളുടെ കൂട്ടമാണെന്നു പുതിയ പഠന റിപ്പോര്‍ട്ട്
സ്റ്റോക്ക്ഹോം: പ്രമേഹം യഥാർഥത്തിൽ ഒരു രോഗമല്ലെന്നും അഞ്ച് രോഗങ്ങളുടെ കൂട്ടമാണെന്നും പുതിയ പഠന റിപ്പോർട്ട്. സ്വീഡനിൽനിന്നും ഫിൻലൻഡിൽനിന്നുമുള്ള ഗവേഷകർ ചേർന്നാണ് പഠനം നടത്തിയത്. പ്രമേഹത്തിനുള്ള ചികിത്സയിൽ പുതിയ കണ്ടെത്തൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകവ്യാപകമായി മുതിർന്നവരിൽ പതിനൊന്നിൽ ഒരാൾക്ക് വീതം പ്രമേഹം ബാധിക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം, അന്ധത, വൃക്ക രോഗം, കൈകാലുകൾ മുറിച്ചു മാറ്റൽ തുടങ്ങിയ അവസ്ഥകളിലേക്ക് ഇതു നയിക്കാം. 14,775 രോഗികളിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് പുതിയ കണ്ടെത്തൽ. നിലവിൽ ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെയാണ് ഡയബറ്റിസിനെ തരംതിരിച്ചിരിക്കുന്നത്. അതിനു പകരം ക്ലസ്റ്റർ ഒന്നു മുതൽ അഞ്ച് വരെയാണ് പുതിയ തരംതിരിവ്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreഇരുട്ടി വെളുത്തപ്പോള്‍ നദിക്കു നിറം ചുവപ്പ്; നാട്ടുകാര്‍ക്ക് അദ്ഭുതം
ന്യൂയോർക്ക്: നേരം ഇരുട്ടി വെളുത്തപ്പോൾ നദിയിലെ വെള്ളത്തിന്റെ നിറത്തിലൊരു മാറ്റം. ജലം ചുവപ്പായിരിക്കുന്നു. സൈബീരിയയിലെ മൊഹാങ് എന്ന നദിയാണ് നിറം മാറി നാട്ടുകാർക്ക് അദ്ഭുതമുളവാക്കിയത്. ട്യൂമെൻ നഗരത്തിലെ പ്രധാന ജല സ്രോതസായ മൊഹാങ് നദിയിൽ പെട്ടെന്നുണ്ടായ നിറം മാറ്റം അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. നദിയിലെ ജലത്തിന്റെ സാന്പിളുകൾ എടുത്തു പരിശോധിച്ചുവെങ്കിലും നിറം മാറ്റത്തിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. എന്നാൽ സമീപത്തെ വ്യവസായ ശാലകളിൽനിന്നുള്ള മാലിന്യ നിക്ഷേപമാകാം നിറം മാറ്റത്തിന് പിന്നിലെന്നാണ് നാട്ടുകാർ കരുതുന്നത്. അതുകൊണ്ടുതന്നെ വിവിധ ആവശ്യങ്ങൾക്കായി നദിയിൽനിന്ന് വെള്ളമെടുക്കുന്നത് ആളുകൾ നിർത്തിവച്ചിരിക്കുയാണ്. മഞ്ഞിനിടയിലൂടെ ഒഴുകുന്ന നദിയുടെ നിറം മാറ്റം കാണാൻ നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്. ആകാശകാഴ്ചയിൽ ഇത് ചോരനിറമൊഴുകുന്ന ഒരു പുഴയായി മാത്രമേ തോന്നൂ. അതേസമയം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടുള്ള വ്യാവസായിക വിപ്ലവത്തിനെതിരേ ഈ പുഴയെ സാക്ഷിയാക്കി ലോകമെന്പാടും സമരമുഖങ്ങൾ തുറക്കാനൊരുങ്ങുകയാണ് പ്രകൃതി സ്നേഹികൾ. റിപ്പോർട്ട്:…
Read More