ബർലിൻ: ജർമനിയിലെ ഹെൽത്ത് മേഖലയിലെ നഴ്സുമാരുടെ അപര്യാപ്ത തുറന്നു പറഞ്ഞ് വെസ്റ്റ് ഫാളിയ ആരോഗ്യമന്ത്രി കാൾ ജോസഫ് ലൗമാൻ(സിഡിയു). തന്റെ സംസ്ഥാനം മാത്രമല്ല രാജ്യമൊട്ടാകെ നഴ്സുമാരുടെ ദൗർലഭ്യം ഈ മേഖലയെ ആകെ പിടിച്ചു കുലുക്കിയെന്നും ആരോഗ്യപരിപാലനത്തിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ആശുപത്രികളിൽ വേണ്ടത്ര നഴ്സുമാരും ഒപ്പം ഡോക്ടർമാരും ഇല്ലെങ്കിൽ രോഗികൾ ആശുപത്രികൾ ഉപേക്ഷിയ്ക്കുക തന്നെ ചെയ്യുമെന്നാണ് സിഡിയുക്കാരനായ മന്ത്രിയുടെ പക്ഷം. അതിനുള്ള പുതിയ പദ്ധതി മെർക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ മുന്നണി കരാറനുസരിച്ച് നടപ്പാക്കുമെന്നും മന്ത്രി ലൗമാൻ പറഞ്ഞു. ഡ്യൂയിസ്ബുർഗ് ഫാർനർ ആശുപത്രിയുടെ കീഴിലുള്ള നഴ്സിംഗ് സ്കൂൾ സന്ദർശിച്ച് അധികൃതരുമായി കൂടിക്കണ്ട ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെർക്കലിന്റെ പാർട്ടിയായ സിഡിയുവാണ് വെസ്റ്റ് ഫാളിയ സംസ്ഥാനം ഭരിക്കുന്നത്. നഴ്സിംഗ് ജോലിയിൽ താത്പര്യമില്ലാത്ത ജർമൻ ജനതയെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കാൻ സർക്കാർ ആവും വിധം പ്രവർത്തിക്കുമെന്നും…
Read MoreCategory: NRI
മകളെയും മരുമകനെയും വൈറ്റ്ഹൗസിൽനിന്നു ട്രംപ് പുറത്താക്കുമെന്ന്
വാഷിംഗ്ടൺ ഡിസി: മകൾ ഇവാങ്കയെയും ഭർത്താവ് ജാരെദ് കുഷ്നറെയും വൈറ്റ്ഹൗസിൽ നിന്നു പുറത്താക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇരുവരും ട്രംപിന്റെ ഉപദേഷ്ടാക്കളായി സേവനം അനുഷ്ഠിക്കുകയാണ്. കുഷ്നറുടെ പ്രവർത്തനങ്ങളിൽ ട്രംപ് ഒട്ടും തൃപ്തനല്ല. അതീവ പ്രാധാന്യമുള്ള രഹസ്യങ്ങൾ അറിയുന്നതിൽനിന്നു കുഷ്നറെ വിലക്കിക്കൊണ്ട് ഈയിടെ ഉത്തരവു വന്നിരുന്നു. ഇവാങ്കയും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയും തമ്മിൽ അത്ര രസത്തിലല്ല. ഈയിടെ വിന്റർ ഒളിന്പിക്സിന് ഇവാങ്കയെ അയച്ചതിൽ കെല്ലി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുൻസൈനികനായ കെല്ലി വൈറ്റ്ഹൗസിൽ അച്ചടക്കം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. പ്രസിഡന്റിന്റെ പുത്രിയെന്ന നിലയിൽ ഇവാങ്ക കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നതു കെല്ലിക്ക് രസിക്കുന്നില്ല. ഇവാങ്കയെയും കുഷ്നറെയും പുറത്താക്കാൻ രഹസ്യമായി ട്രംപ് കെല്ലിയുടെ സഹായം തേടിയിരിക്കുകയാണെന്നു മാധ്യമങ്ങൾ പറയുന്നു.
Read More99-ാം വയസിൽ നീന്തലിൽ റിക്കാർഡിട്ട് കൊറോണസ്
സിഡ്നി: ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ 99 വയസുള്ളയാൾ നീന്തലിൽ റിക്കാർഡ് തിരുത്തിക്കുറിച്ചു. 100-104 വയസുകാരുടെ വിഭാഗത്തിൽ മത്സരിച്ച ജോർജ് കൊറോണസാണ് അന്പതു മീറ്റർ ഫ്രീ സ്റ്റൈ ലിൽ റിക്കാർഡ് കുറിച്ചത്. 56.12 സെക്കൻഡിൽ അദ്ദേഹം ലക്ഷ്യസ്ഥാനത്തെത്തി. 2014ലെ റിക്കാർഡാണു അദ്ദേഹം തിരുത്തിയത്. ബ്രിസ്ബെയിൻ നഗരവാസിയായ ജോർജ് ചെറുപ്പത്തിൽ നല്ല നീന്തൽകാരനായിരുന്നെങ്കിലും ഇടക്കാലത്ത് നീന്തലിൽനിന്നു വിട്ടുനിന്നു. എൺപതാം വയസിലാണു വീണ്ടും വ്യായാമം ലക്ഷ്യമിട്ട് നീന്തൽ പുനരാരംഭിച്ചത്.
Read Moreവെള്ളക്കരം കൂടുതൽ ഈടാക്കിയ അധികൃതരെ വെള്ളം കുടിപ്പിച്ച് വീട്ടമ്മ; കൈയടിച്ച് സോഷ്യൽമീഡിയ
മനുഷ്യ ജീവിതത്തിൽ വെള്ളത്തിന്റെ സ്ഥാനം വളരെ വലുതാണ്. അതുകൊണ്ട് തന്നെ ക്ഷാമം ഉള്ള സ്ഥലങ്ങളിൽ ആളുകൾ വളരെ വലിയ വില നൽകിയാണ് വെള്ളം ലഭ്യമാക്കുന്നത്. വെള്ളത്തിനായി തീവില നൽകുന്നത് പലപ്പോഴും സാധാരണ ആൾക്കാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്നങ്ങളിൽ കൂടി കടന്നുപോയ ഫ്ളോറിഡയിലെ ഡെൽട്ടോണ സ്വദേശിനിയായ ഒരു യുവതി തന്റെ പ്രതിഷേധം അറിയിക്കാൻ നടത്തിയ കാര്യമാണ് ഇപ്പോൾ സോഷ്യൽമീഡിയായിൽ ഏറെ ചർച്ച ചെയ്യുന്നത്. കാരണം വെള്ളത്തിന്റെ വാടകയായ 32,000 രൂപ ഇവർ അധികൃതർക്ക് നൽകിയത് നാണയ തുട്ട് ആയാണ്. 49,300 പെന്നിയാണ് ആണ് ഇവർ നൽകിയത്. ഏകദേശം മൂന്നുമണിക്കൂറിൽ അധികം സമയം എടുത്താണ് അധികൃതർ ഈ തുക എണ്ണി തിട്ടപ്പെടുത്തിയത്. ഫേസ്ബുക്ക് ലൈവിൽ കൂടിയാണ് ഇവർ സംഭവം ഏവരെയും അറിയിച്ചത്. വെള്ളത്തിന് ജനങ്ങളിൽ നിന്നും അധികൃതർ ഈടാക്കുന്ന തുക വളരെ കൂടുതൽ ആണെന്ന സന്ദേശം ഏവരിലും…
Read Moreബ്ലാക്ക് ബോർഡും കംപ്യൂട്ടറാകും; ഇതു ഘാനയിലെ “ഡിജിറ്റൽ’ ക്ലാസ് റൂം!
പേരിനെങ്കിലും ഒരു കംപ്യൂട്ടർ ഇല്ലാതെ കംപ്യൂട്ടർ പഠനം സാധ്യമാണോ എന്നു സംശയമുള്ളവർ ഈ ആഫ്രിക്കൻ അധ്യാപകന്റെ ജീവിതം അറിഞ്ഞാൽ മതി, സംശയം മാറിക്കിട്ടും. ആഫ്രിക്കൻ രാജ്യമായ ഖാനയിൽ ഐടി അധ്യാപകനായി ജോലിചെയ്യുന്ന കവാഡോ ഹോട്ടിഷ് ആണ് കറുത്ത ബോർഡിൽ കംപ്യൂട്ടർ വരച്ചെടുത്ത് കുരുന്നുകൾക്ക് അറിവേകുന്നത്. മൈക്രോസോഫ്റ്റ് വേർഡ് ആപ്ലിക്കേഷന്റെ ഡെസ്ക്ടോപ് പ്രിവ്യു അപ്പാടെ ബോർഡിൽ വരച്ച് ക്ലാസെടുക്കുന്ന കവാഡോയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഈ അധ്യാപകന്റെ ആത്മാർഥതയും ഖാനയിലെ സ്കൂളുകളുടെ പരിതാപകരമായ സ്ഥിതിയും ചർച്ചാവിഷയമാകുന്നത്. എന്നെങ്കിലും തന്റെ വിദ്യാർഥികൾക്കു കംപ്യൂട്ടർ നേരിൽ കാണാനാകും എന്ന പ്രതീക്ഷയോടെയാണ് താൻ എല്ലാ ദിവസവും സ്കൂളിലേക്കു പോകുന്നതെന്ന് കവാഡോ പറഞ്ഞു. എന്തായാലും കവാഡോയുടെ ‘ഡിജിറ്റൽ ക്ലാസ് റൂമി’ന്റെ ചിത്രം വൈറലായതോടെ സ്കൂളിനു കംപ്യൂട്ടർ വാങ്ങി നൽകാൻ അധികൃതർ തയാറായിട്ടുണ്ടെന്നാണു കേൾക്കുന്നത്.
Read Moreമുഖത്തെ രോമം കാരണം പതിനാല് വർഷം ബുദ്ധിമുട്ടിയ യുവതി നൽകുന്ന പാഠം
മുഖത്തെ രോമ വളർച്ചയെക്കുറിച്ച് പെണ്കുട്ടികൾക്ക് ചിന്തിക്കാൻ പോലുമാകില്ല. എങ്കിലിതാ കഴിഞ്ഞ പതിനാലു വർഷമായി മുഖത്തെ രോമ വളർച്ച കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു യുവതി ഇപ്പോൾ തന്റെ അവസ്ഥയെ ഏറെ സ്നേഹിക്കുന്ന സംഭവം സോഷ്യൽമീഡിയായിൽ ഏറെ ചർച്ചയ്ക്കു വഴിവെക്കുന്നു. നോവ ഗാലക്സിയ എന്നാണ് ഇവരുടെ പേര്. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം എന്ന രോഗമാണ് ഇവരിൽ അമിതമായി രോമം വളരുന്നതിന്റെ കാരണമായത്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഇവർ കഷ്ടപ്പാട് അനുഭവിക്കാൻ തുടങ്ങിയത്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഷേവ് ചെയ്താണ് ഇവർ തന്റെ ദിവസം ആരംഭിക്കുന്നത്. ക്രമം തെറ്റിയ ആർത്തവം, മുഖത്തെ അമിതമായ രോമ വളർച്ച, അമിത വണ്ണം എന്നിവയെല്ലാം ഈ രോഗം നിമിത്തം ഇവർ അനുഭവിച്ചുവന്നിരുന്നു. രോമ വളർച്ചയിൽ നിന്നും രക്ഷനേടാൻ പല മാർഗങ്ങളും ഇവർ ശ്രമിച്ചു നോക്കിയിരുന്നുവെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ഷേവ് ചെയ്ത് മടുത്ത…
Read Moreമരങ്ങളെ ജീവിതപങ്കാളിയാക്കി യുവതികൾ; കാരണം കേൾക്കണോ..?
മെക്സിക്കോയിലെ ഒക്സാക്ക നഗരത്തിൽ കഴിഞ്ഞ ദിവസം ഒരു സമൂഹവിവാഹം നടന്നു. പതിവു കല്യണങ്ങൾക്കുള്ളതുപോലെ വെളുത്ത വസ്ത്രങ്ങളൊക്കെ അണിഞ്ഞ് സുന്ദരിമാരായാണ് മണവാട്ടിമാർ വിവാഹവേദിയിലേക്ക് എത്തിയത്. ഒക്സാക്കയിലെ ഒരു പാർക്കായിരുന്നു വിവാഹ വേദി. വരന്മാരാകട്ടെ ഇവിടത്തെ മരങ്ങളും. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനാണ് ഈ മരക്കല്യാണം നടത്തിയത്. പ്രകൃതി സംരക്ഷണ സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ് ഈ മരങ്ങളെ വിവാഹം ചെയ്യാൻ മുന്നോട്ടുവന്നത്.പ്രകൃതിയെ സ്വന്തം കുടംബമായിക്കണ്ട് സംരക്ഷിക്കേണ്ടതും അതിനെ ചൂഷണം ചെയ്യുന്നത് തടയേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മണവാട്ടിമാരിൽ ഒരാളായ റോസ പാർക്ക്സ് പറഞ്ഞു. പുരാതന അമേരിക്കൻ സാമ്രാജ്യമായിരുന്ന ഇൻക സംസ്കാരമനുസരിച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. അഭിനേതാവും പരിസ്ഥിതി പ്രവർത്തകനുമായ റിച്ചാർഡ് ടോറസ് വിവാഹ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. വിവാഹാഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
Read Moreസിംഹി പെട്ടെന്ന് ഉശിരൻ സിംഹമായി; കണ്ണുതള്ളി മൃഗശാലക്കാർ
ആണ്സിംഹങ്ങളെയും പെണ് സിംഹങ്ങളെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയും. ആണ് സിംഹങ്ങൾക്കാണെങ്കിൽ തലയിൽ സടയുണ്ട് പെണ് സിംഹങ്ങൾക്ക് സടയില്ല. എന്നാൽ ഈ ചരിത്രം തിരുത്തിഎഴുതുകയാണ് അമേരിക്കയിലെ ഒക്കലഹോമയിലുള്ള ഒരു മൃശാലയിലെ പെണ്സിംഹം. ബ്രിഡ്ജെറ്റ് എന്ന ആഫ്രിക്കക്കാരി സിംഹത്തിന് സടയുണ്ട്. ജനിച്ചപ്പോൾ മുതൽ ഇങ്ങനെയൊന്നുമായിരുന്നില്ല. ജനിച്ച് തന്റെ 18-ാം വയസുവരെ നല്ല ലക്ഷണമൊത്തൊരു പെണ്സിംഹമായിത്തന്നെയാണ് ബ്രിഡ്ജെറ്റ് അറിയപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി തലയിലും മുഖത്തുമെല്ലാം രോമങ്ങൾ നീണ്ടുവരുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് ബ്രിഡ്ജെറ്റിന്റെ കഴുത്തിലും തലയുടെ വശങ്ങളിലും അസാധാരണമായ രോമവളർച്ച ഇവളുടെ കെയർടേക്കർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേക്കുറിച്ച് മൃഗശാലയിലെ ഡോക്ടറോട് പറഞ്ഞെങ്കിലും പെട്ടെന്നുള്ള ഈ രോമവളർച്ചയുടെ കാരണം അദ്ദേഹത്തിനും അജ്ഞാതമായിരുന്നു. ഹോർമോണുകളിൽ ഉണ്ടായ വ്യതിയാനമാകാം ഈ അപൂർവ പ്രതിഭാസത്തിന് കാരണമെന്ന് കരുതുന്നു. അമിത രോമ വളർച്ചയല്ലാതെ ബ്രിഡ്ജെറ്റിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
Read Moreചുറ്റിവരിഞ്ഞ് വെള്ളത്തിൽ മുങ്ങിയ പെരുന്പാന്പിന്റെ പിടിയിൽ നിന്നും നായയ്ക്ക് രണ്ടാം ജന്മം; കിടിലൻ വീഡിയോ
അനാക്കോണ്ട ഇനത്തിൽപ്പെട്ട പെരുന്പാന്പിന്റെ ആക്രമണത്തിൽ മരണം മുന്നിൽ കണ്ട നായയെ പ്രദേശവാസികൾ രക്ഷപെടുത്തുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ബ്രസീലിലാണ് സംഭവം. വരിഞ്ഞു മുറുക്കിയ നായയുമായി അനാക്കോണ്ട സമീപത്തെ വെള്ളക്കെട്ടിലേക്കു മുങ്ങിയിരുന്നു. തുടർന്ന് സംഭവം കണ്ടെത്തിയ മൂന്ന് പ്രദേശവാസികൾ അനാക്കോണ്ടയുടെ വാലിൽ പിടിച്ചുവലിച്ച് കരയ്ക്ക് കൊണ്ടുവന്നു, പിന്നീട് നായയുടെ ശരീരത്തിൽ ചുറ്റിവരിഞ്ഞ പാന്പിനെ വേർപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വടി ഉപയോഗിച്ച് പാന്പിന്റെ ശരീരത്തിൽ തല്ലിയാണ് അവർ നായയെ പാന്പിന്റെ പിടിയിൽ നിന്നും മോചിപ്പിച്ചത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ നായ പാന്പിന്റെ പിടിയിൽ നിന്നും പൂർണമായി രക്ഷപെടുകയും ചെയ്തു. സമീപം നിന്നയൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
Read Moreഡബ്ലിനിൽ പിറന്ന കുഞ്ഞിനു കൊടുംകാറ്റിന്റെ പേര്
ഡബ്ലിൻ: പ്രതികൂല കാലാവസ്ഥക്കിടെ ഡബ്ലിനിൽ പിറന്ന കുഞ്ഞിനു നൽകിയത് രാജ്യത്ത് വീശിയടിച്ച കൊടുംകാറ്റിന്റെ പേര്. ഡബ്ലിൻ ദേശീയ മെറ്റേർണിറ്റി ആശുപത്രിയിൽ ജനിച്ച പെണ്കുഞ്ഞിന് ഐറിഷ് മാതാപിതാക്കൾ ന്ധഎമ്മ’’ എന്ന പേരാണ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് അതിശൈത്യത്തോടൊപ്പം എമ്മ കൊടുംകാറ്റ് വീശിയത് ജനജീവിതം ഏറെ ദുസഹമാക്കിയിരിക്കുകയാണ്. മഞ്ഞു വീഴ്ചയെത്തുടർന്നു സാഹസികമായി ആശുപത്രിയിലെത്തി സുഖപ്രസവത്തിലൂടെ പെണ്കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുഞ്ഞിനു എമ്മ എന്ന പേരു നൽകാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. അതിശൈത്യത്തിന്റെ പിടിയിലമർന്ന ഡബ്ലിനിൽ, കഴിഞ്ഞ 48 മണിക്കൂറിനിടെ എൻഎംഎച്ച്, റൊട്ടുണ്ടാ എന്നീ മറ്റേർണിറ്റി ആശുപത്രികളിൽ നൂറോളം കുഞ്ഞുങ്ങളാണ് പിറന്നത്. നാഷണൽ മറ്റേർണിറ്റി ആശുപത്രിയിൽ ഈ സമയത്ത് 52 കുഞ്ഞുങ്ങൾ പിറന്നതായി ആശുപത്രി മേധാവി ഡോ. റോണാ മഹോണി വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയിൽ ജോലിക്കെത്തിയവരെ അഭിനന്ദിക്കാൻ ആശുപത്രിയിൽ എത്തിയ ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കർ പോസ്റ്റ് നേറ്റൽ വാർഡിൽ കുഞ്ഞുങ്ങളെ…
Read More