ചവറ്റു കൂനയിലേക്ക് ഒരുലക്ഷം ഡോളർ വിലമതിക്കുന്ന വജ്രാഭരണങ്ങൾ അബദ്ധത്തിൽ വലിച്ചെറിഞ്ഞ് യുവതി. അമേരിക്കയിലെ ജോർജിയയിലാണ് സംഭവം. തനിക്കു പറ്റിയ അബദ്ധം മനസിലാക്കിയ യുവതി മാലിന്യം കൂട്ടിയിട്ട് നശിപ്പിക്കുന്ന സ്ഥലത്തെ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചു പേർ ഏകദേശം മൂന്നു മണിക്കൂർ സമയം നടത്തിയ തിരച്ചിലിനൊടുവിലാണ് ആഭരണമടങ്ങിയ ബാഗ് തിരികെ ലഭിച്ചത്. താൻ നിക്ഷേപിച്ചത് ഒരു കറുത്ത നിറമുള്ള ബാഗാണ് എന്നതല്ലാതെ ഇവർക്ക് മറ്റൊന്നും ബാഗിനെ സംബന്ധിച്ച് പറയുവാൻ ഇല്ലായിരുന്നു. ദിവസേന 300 ടണ്‍ മാലിന്യങ്ങൾ വരുന്ന ഇവിടെ ഒരു ബാഗ് തെരയുക എന്നതും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. തുടർന്ന് ഈ തെരച്ചിൽ മൂന്നുമണിക്കൂറോളം കഴിഞ്ഞപ്പോഴാണ് ബാഗ് കണ്ടെത്താനായത്. ബാഗ് തുറന്നു പരിശോധിച്ച ഇവർ മുഴുവൻ വജ്രാഭരണങ്ങളും ഇതിനുള്ളിൽ ഉണ്ടായിരുന്നു എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് ഇവിടെ നിന്നും മടങ്ങിയത്.
Read MoreCategory: NRI
പണിപാളി, കള്ളന് കുടുങ്ങി! ഇതിലും ബുദ്ധിപൂര്‍വ്വമായ മോഷണം സ്വപ്നങ്ങളില്‍ മാത്രം; ചിരിയടക്കാനാവാതെ സോഷ്യല്‍മീഡിയ
മുഖം വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക്ക് കൂട് ഉപയോഗിച്ച് മുഖം മറച്ച് മോഷണം നടത്തിയ കള്ളനെ പോലീസ് വലയിൽ വീഴ്ത്തി. തമിഴ്നാട്ടിലെ കന്യാകുമാരിയിലെ ഒരു മൊബൈൽ ഫോണ്‍ കടയിലാണ് ഇയാൾ മോഷ്ടിക്കാനെത്തിയത്. കടയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ മുഖം വ്യക്തമായി പതിഞ്ഞിരുന്നു. ഒരു പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് മുഖം മറച്ച് കടയ്ക്കു മുന്‍പിലേക്ക് ഇയാൾ എത്തുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. തുടർന്ന് കടയ്ക്കുള്ളിൽ പ്രവേശിച്ച മോഷ്ടാവ് മേശ തകർത്ത് ഒരു ലക്ഷം രൂപയും എടുത്താണ് കടന്നത്. പിറ്റേന്ന് കടയിലെത്തിയപ്പോഴാണ് ഉടമ മോഷണത്തപ്പറ്റി അറിയുന്നത്. തുടർന്ന് പോലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് മോഷ്ടാവിന്റെ മുഖത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അയാളെ പോലീസ് പിടികൂടുകയും ചെയ്തു. സോഷ്യൽ മീഡിയായിൽ പങ്കുവെച്ചിരിക്കുന്ന വിദഗ്ദമായ ഈ മോഷണം കണ്ട് ചിരിയടക്കാൻ പാടുപെടുകയാണ് എല്ലാവരും.
Read Moreചാടിയതോ തെന്നി വീണതോ ? കെട്ടിടത്തില്‍ നിന്നും താഴേക്കു വീണ യുവതിക്ക് രക്ഷയായി പോലീസ് ഉദ്യോഗസ്ഥന്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം
കെട്ടിടത്തിൽ നിന്നും വീണ യുവതിയെ സാഹസികമായി രക്ഷിച്ച പോലീസുദ്യോഗസ്ഥന് സോഷ്യൽമീഡിയായിൽ അഭിനന്ദനപ്രവാഹം. ചൈനയിലെ അക്സു പ്രവശ്യയിലാണ് സംഭവം. ഭർത്താവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇവർ താഴേക്കു വീണത്. ഈ സ്ത്രീ താഴേക്കു ചാടിയതാണോ അതോ തെന്നിവീണതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ സമയം കെട്ടിടത്തിനു താഴെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരിൽ ഒരാൾ ഈ സ്ത്രീ വീഴുന്നത് കണ്ട് ഓടിച്ചെല്ലുകയും ഇവരെ കൈകളിൽ പിടിക്കുകയുമായിരുന്നു. പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടീൽ കാരണം വലിയൊരു അപകടത്തിൽ നിന്നുമാണ് ഇവർ രക്ഷപെട്ടത്. സമീപത്തെ സിസിടീവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലായി മാറുകയാണ്.
Read Moreപരിചാരകനെ കടുവ ആക്രമിച്ചു കൊന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
പരിചാരകനെ കടുവ കടിച്ചു തിന്നു. ചൈനയിലെ ഫുഷൗ നഗരത്തിലെ മൃഗശാലയിലാണ് സംഭവം. വൂ എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. കടുവ കുഞ്ഞായിരിക്കുന്പോൾ മുതൽ വൂ ആയിരുന്ന കടുവയുടെ പരിചാരകൻ. പതിവ് പരിശീലനത്തിനായി വൂ കൂടിനുള്ളിൽ കയറിയപ്പോഴാണ് അപകടം നടന്നത്. അക്രമിച്ചു കൊല്ലുക മാത്രമല്ല വൂവിനെ കടുവ തിന്നുകയും ചെയ്തിരുന്നു. വൂവിന്റെ മൃതദേഹത്തിൽ ചവിട്ടി നിൽക്കുകയായിരുന്ന കടുവയെ കുറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് അവിടെ നിന്നും മാറ്റാനായത്. മനുഷ്യരുമായി നല്ല ഇണക്കമുള്ള കടുവ അക്രമാസക്തനായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് കിഴക്കൻ ചൈനയിലെ ലിൻഹുയി പ്രവശ്യയിൽ തീരുമാനിച്ചിരുന്ന പ്രദർശനം റദ്ദാക്കിയതായി മൃഗശാല അധികൃതർ അറിയിച്ചു.
Read Moreയേശുവിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ കത്ത് ലേലത്തിൽ പോയത് 50,000 ഡോളറിന്
ന്യൂയോർക്ക്: യേശുക്രിസ്തുവിനെക്കുറിച്ച് പരാമർശിക്കുന്ന മഹാത്മാ ഗാന്ധിയുടെ കത്ത് 50,000 ഡോളറിന് ലേലത്തിൽ പോയി. വാങ്ങിയയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അമേരിക്കയിൽ ജീവിച്ചിരുന്ന മിൽട്ടൻ ന്യൂബെറി ഫ്രാന്റ്റ്സ് എന്ന ക്രിസ്ത്യൻ മതനേതാവിന് അയച്ചതാണ് കത്ത്. 1926 ഏപ്രിൽ 6 തീയതി വച്ചിരിക്കുന്ന കത്ത് ടൈപ്പ് ചെയ്തശേഷം ഗാന്ധിജി ഒപ്പിടുകയായിരുന്നു. മനുഷ്യകുലത്തിലെ മഹത്തായ ഗുരുക്കന്മാരിൽ ഒരാളാണ് യേശുവെന്ന് ഗാന്ധിജി ചൂണ്ടിക്കാട്ടുന്നു. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും കത്തിൽ എടുത്തുപറയുന്നുണ്ട്. ഗാന്ധിജി യേശുവിനെക്കുറിച്ചു പരാമർശിക്കുന്ന ഒരു കത്ത് വില്പനയ്ക്കു വരുന്നത് ഇതാദ്യമാണെന്ന് ലേലം നടത്തിയ പെൻസിൽവേനിയയിലെ റാബ് കളക്ഷൻസ് പറഞ്ഞു.
Read Moreയുഎഇയിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി തൂക്കിനോക്കില്ല
അബുദാബി: യുഎഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ വിമാനത്തിൽ നാട്ടിലെത്തിക്കും. മൃതദേഹങ്ങളുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗം തീരുമാനിച്ചു. അബുദാബി ഒഴികെയുള്ള എമിരേറ്റുകളിൽ പുതിയ തീരുമാനം ബാധകമാവും. എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്സ്പ്രസിലും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയിൽ കാർഗോയുടെ ചുമതലയുള്ള അറേബ്യൻ ട്രാവൽസാണ് തീരുമാനം കൈക്കൊണ്ടത്. ഇതോടെ ദുബായിയിൽനിന്നു മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കാൻ 2000 ദിർഹത്തിൽ താഴെ മാത്രമേ ചെലവാകൂ.
Read Moreഒരു കുഞ്ഞിനോട് കാണിച്ച ക്രൂരത! അമ്മയാവാത്ത ഒരു സ്ത്രീ, സ്വന്തം മാറിടം വില്പനചരക്കാക്കി മാതൃത്വത്തെ അവഹേളിച്ചു; മാറേണ്ടത് സ്ത്രീകളുടെ കാഴ്ചപ്പാട് : ഷാഹിദ കമാല്‍
ദോഹ: സ്ത്രീകളുടെ കാഴ്ചപ്പാടുകൾക്കു മാറ്റം വേണമെന്നും സ്ത്രീകൾ അവർക്കു ലഭിച്ചിട്ടുള്ള അവകാശങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കമെന്നും കേരള വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. “ഇന്ത്യൻ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസ്കൃതി വനിതാ വേദി സ്കിൽസ് ഡവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. അവിവാഹിതയായ, അമ്മയാവാത്ത ഒരു സ്ത്രീ, സ്വന്തം മാറിടം വില്പനചരക്കാക്കി മാതൃത്വത്തെ അവഹേളിക്കുകയും നിഷ്കളങ്കയായ ഒരു കുഞ്ഞിനോട് കാണിച്ച ക്രൂരതയുമായി മാത്രമേ മാസികയുടെ മുഖചിത്രത്തെ കാണാൻ സാധിക്കുകയുള്ളൂവെന്നും അവർ അഭിപ്രായപ്പെട്ടു. മാതാപിതാക്കളുടെ അമിതമായ ഇടപെടൽ വിവാഹിതരായ പെണ്‍കുട്ടികളുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു വനിതാ കമ്മീഷന് മുന്നിൽ വന്ന ചില പരാതികളുടെ അടിസ്ഥാനത്തിൽ ഷാഹിദ പറഞ്ഞു പ്രഫഷണൽ ബിരുദ ധാരികളായ പെണ്‍കുട്ടികൾ പോലും പ്രായോഗിക ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ…
Read More132 വർഷങ്ങളെ അതിജീവിച്ച ഒരു കുപ്പി; അതിനുള്ളിൽ ഒരു സന്ദേശവും..!
വർഷങ്ങൾക്കു മുന്‍പ് കടലിന്റെ വ്യതിയാനങ്ങൾ തിരിറിയാൻ ഉപയോഗിച്ചിരുന്ന മാർഗമാണ് കടലാസിൽ സന്ദേശങ്ങൾ എഴുതി കുപ്പിയ്ക്കുള്ളിലാക്കി കടലിലേക്ക് വലിച്ചെറിയുക എന്നത്. അത്തരത്തിൽ 132 വർഷങ്ങൾക്കു മുന്‍പ് കടലിലെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ ഒരു കുപ്പി കണ്ടെത്തി. ഓസ്ട്രേലിയയിലെ ഒരു കടൽത്തീരത്തു നിന്നും ടോണിയ ഇൽമാൻ എന്ന യുവതിക്കാണ് ഇത്തരത്തിൽ 1886ൽ നിക്ഷേപിച്ച ഒരു കുപ്പി ലഭിച്ചത്. കടൽത്തീരത്തുകൂടി നടക്കുന്നതിനിടെ ലഭിച്ച കുപ്പിക്കുള്ളിൽ സന്ദേശമുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇവരുടെ മകന്റെ സുഹൃത്താണ്. 1886 ജൂണ്‍ 12 എന്ന തിയതിയും പൗള എന്ന കപ്പലിന്റെ പേരുമാണ് ഇതിൽ എഴുതിയിരുന്നത്. ജർമൻ ഭാഷയിലാണ് ഇത് എഴുതിയിരുന്നത്. ഓസ്ട്രേലിയൻ മ്യൂസിയം അധികൃതരുടെ സഹായത്തോടെ നെതർലാൻഡിലും ജർമനിയിലും നടത്തിയ അന്വേഷണത്തിൽ നിന്ന് ഈ സന്ദേശം എഴുതിയത് ജർമൻ നാവിക പരീക്ഷണ പദ്ധതിയുടെ ഭാഗമായിരുന്ന പൗള കപ്പലിൽ നിന്നാണെന്ന് മനസിലാകുകയായിരുന്നു. മാത്രമല്ല ഈ കപ്പലിനെക്കുറിച്ചുള്ള ചരിത്രരേഖകളിൽ നിന്നും ഇത് എഴുതിയ…
Read Moreകഷ്ടപ്പെട്ട് മോഷ്ടിച്ച സ്വർണ്ണക്കട്ടികൾ വെറും വ്യാജം; ഫൂളായി മോഷ്ടാവ്
കഷ്ടപ്പെട്ട് മോഷണം നടത്തി സ്വന്തമാക്കിയ വസ്തു ഉപയോഗിക്കാൻ സാധിക്കില്ലെന്നു മനസിലാകുന്പോൾ ഏതൊരു മോഷ്ടാവും കടന്നു പോകുന്നത് മോശം മാനസികാവസ്ഥയിൽ കൂടിയാകാം. അത്തരമൊരു അനുഭവമാണ് ചൈനയിലെ സെയ്ജിയാംഗ് പ്രവശ്യയിലെ ഒരു ജൂവലറിയിൽ നിന്നും സ്വർണ്ണക്കട്ടികൾ മോഷ്ടിച്ച ഒരു മോഷ്ടാവിനുണ്ടായത്. കാരണം ഇതെല്ലാം വെറും വ്യാജ സ്വർണക്കട്ടികൾ മാത്രമായിരുന്നു. ജൂവലറിക്കുള്ളിൽ ഡിസ്പ്ലേ വെച്ചിരുന്ന ഏഴു സ്വർണ്ണക്കട്ടികളാണ് മോഷ്ടാവ് കടത്തിയത്. കടയ്ക്കുള്ളിലെ സിസിടിവിയിൽ ഈ മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ആവരണമായി വെച്ചിരിക്കുന്ന ചില്ല് ഗ്ലാസ് കഷ്ടപ്പെട്ട് തകർത്താണ് അദ്ദേഹം ഈ വ്യാജ സ്വർണക്കട്ടികൾ പുറത്തെടുത്തത്. താൻ മോഷ്ടിച്ച വസ്തുക്കൾ വ്യാജമായിരുന്നെന്നു മനസിലാക്കിയ മോഷ്ടാവിന്റെ മാനസികാവസ്ഥയെക്കുറിച്ചാണ് ഏവരെയും ചർച്ച ചെയ്യുന്നത്.
Read Moreനൂറ്റിയമ്പത് കിലോയോളം ഭാരം! ഓസ്ട്രേലിയന്‍ കടല്‍ തീരത്തടിഞ്ഞ അത്ഭുത മത്സ്യം
നൂറ്റിയന്പത് കിലോയോളം ഭാരമുള്ള ഭീമൻ മത്സ്യം കരയ്ക്കടിഞ്ഞു.ഓസ്ട്രേലിയായിലെ ക്വീൻസ്ലാൻഡിലുള്ള മൂർ പാർക്ക് ബീച്ചിലാണ് സംഭവം. ഇവിടെ നടക്കാനെത്തിയ രണ്ടു പേരാണ് ഈ അത്ഭുത മത്സ്യത്തെ ആദ്യം കണ്ടത്. സംഭവം കണ്ട് ഞെട്ടിപ്പോയ അദ്ദേഹം ഉടൻ തന്നെ ഈ മീനിന്റെ ചിത്രവും പകർത്തിയിരുന്നു. കുറയധികം സമയം അദ്ദേഹം ഇവിടെ ചിലവഴിച്ചതിനു ശേഷം അദ്ദേഹം ഇവിടെ നിന്നും മടങ്ങുകയായിരുന്നു. പിറ്റേ ദിവസം അദ്ദേഹം ഇവിടെ എത്തിയിരുന്നുവെങ്കിലും മീൻ അപ്രത്യക്ഷമായിരുന്നു. സംഭവമറിഞ്ഞ ആളുകൾ ഈ മീൻ പല വിഭാഗത്തിലുള്ളതാണെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ നിർവചനം നൽകുവാൻ ആർക്കും സാധിച്ചിട്ടില്ല. ഈ മീനിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Read More