ഹൂസ്റ്റണ്: മദ്യപിച്ചു വാഹനമോടിച്ച യുവതിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരണമടഞ്ഞു. ഇരുപതുവയസുള്ള വെറോനിക്കാ റിവാസ് എന്നയുവതി മദ്യപിച്ചു ലക്കുകെട്ടു വാഹമോടിക്കുകയും നിയന്ത്രണംവിട്ടു മറ്റൊരു കാറിന്റെ പുറകിൽ ഇടിച്ചതിനെ തുടർന്ന് കാർ ഓടിച്ചിരുന്ന ഷൈല ജോസഫും(36), മൂന്നുമാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ടു. ഫെബ്രുവരി 27 ബുധനാഴ്ച രാവിലെ ഹുസ്റ്റണ് ക്ലിയർ ലേക്ക് ഗൾഫ് ഫ്രീവേയിലായിരുന്നു അപകടം. ഇടിയുടെ ആഘോതത്തിൽ രണ്ടുപേരും കാറിനകത്തു വച്ചുതന്നെ മരണപ്പെട്ടു. കുഞ്ഞ് കാർ സീറ്റിലായിരുന്നു. യുടിഎംബിയിലെ ജീവനക്കാരിയായിരുന്ന ഷൈല പ്രസവാവധിയിലായിരുന്നു. രാവിലെ ആഹാരം വാങ്ങി വരുന്പോഴായിരുന്നു അപകടം. വെറോനിക്കയേയും പാസഞ്ചർ സീറ്റിലുണ്ടായിരുന്ന 17 വയസുള്ള പെണ്കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിവാസിന്റെ പേരിൽ പോലീസ് കേസെടുത്തു ജയിലിലടച്ചു. 30,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് ഇവരെ കോടിതിയിൽ ഹാജരാക്കി. മദ്യപിച്ചു വാഹനം ഓടിക്കുന്നതാണ് ടെകസസിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾക്ക്…
Read MoreCategory: NRI
ഉപദേശം ഇഷ്ടപ്പെട്ടില്ല! പിതാവിനെ മകന് ഇടിച്ചുവീഴ്ത്തി; സംഭവം ഇങ്ങനെ…
മാസ്ച്യുസെറ്റ്സ്: റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തുടർച്ചയായി ടെക്സ്റ്റിംഗ് നടത്തിയിരുന്ന മകനോട്, നിർത്താൻ ആവശ്യപ്പെട്ട പിതാവിനെ മകൻ ഇടിച്ചുവീഴ്ത്തി. കേപ്കോഡ് റസ്റ്ററന്റിലായിരുന്നു സംഭവം. ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പിതാവിന്റെ ഉപദേശം ഇഷ്ടപ്പെടാതിരുന്ന മകൻ പുറത്തിറങ്ങിയ ഉടനെ പിതാവിനെ മുഷ്ടി ചുരുട്ടി ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ നിലത്തുവീണ പിതാവിനെ ഗുരുതരമായ പരിക്കുകളോടെ സമീപത്തുണ്ടായിരുന്ന അഗ്നിശമന സേനാംഗമാണ് ആശുപത്രിയിൽ എത്തിച്ചത്. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാൽ അറുപത്തിമൂന്നുകാരനായ പിതാവ് രക്ഷപ്പെട്ടു. സംഭവത്തിൽ കൗമാര പ്രായക്കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് 40 ഡോളർ ജാമ്യത്തിൽ മാതാവിനൊപ്പം പറഞ്ഞയച്ചു. 60 വയസിനു മുകളിലുള്ളവരെ പരുക്കേൽപ്പിച്ചാൽ ചുമത്താവുന്ന വകുപ്പുകൾ അനുസരിച്ച് മകന്റെ പേരിൽ കേസെടുത്തതായി യർമൗത്ത് പോലീസ് വക്താവ് അറിയിച്ചു. ഫെബ്രുവരി 27 നാണ് പോലീസ് സംഭവം പുറത്തു വിട്ടത്. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreയോഗ പരിശീലനത്തിനിടെ നിലത്തു വീണ നാലുവയസുകാരിയുടെ കാലുകൾ തളർന്നു പോയി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
യോഗ പരിശീലനത്തിനിടെ ബാലൻസ് നഷ്ടപ്പെട്ട് നിലത്തുവീണ കുട്ടിയുടെ കാൽ തളർന്നു പോയി. ചൈനയിലെ ഹെനാൻ പ്രവശ്യയിലെ സെൻഗ്ഹുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഡാൻസ് സ്കൂളിൽ ആണ് സംഭവം. നൂറുകണക്കിന് കുട്ടികൾക്കൊപ്പം നിന്ന് നാലുവയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയും യോഗയുടെ ഭാഗമായി പുറകിലേക്ക് കൈകുത്തി മറിയാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് ഈ കുട്ടി നിലത്തേക്ക് വീണു. തുടർന്ന് കുട്ടി എഴുന്നേൽക്കാൻ ശ്രമച്ചപ്പോൾ അതിനു സാധിക്കാതെ വരികയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ ചികിത്സയ്ക്കു ശേഷമാണ് കുട്ടിയുടെ കാലിന് പ്രശ്നമുള്ളതായി കണ്ടെത്തിയത്. കുട്ടിയ്ക്ക് ചെയ്യാൻ പറ്റുന്നതിലും വലിയ സാഹസികമായ കാര്യങ്ങൾ ചെയ്യിപ്പിച്ചതാണ് ഈ അപകടത്തിന്റെ കാരണമായതെന്ന് ഡോക്ടർ വ്യക്തമാക്കി. ചിലപ്പോൾ ജീവിത കാലം മുഴുവൻ കുട്ടിക്ക് നടക്കാനുള്ള ശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഅനധികൃതമായി കാർ പാർക്ക് ചെയ്തിട്ടു പോയി; തിരികെയെത്തിയപ്പോൾ കാർ കെട്ടിടത്തിന്റെ മുകളിൽ
ബസ് സ്റ്റേഷനിലെ റോഡിനു നടുവിൽ അനധികൃതമായി പാർക്ക് ചെയ്ത കാർ ക്രെയിൻ ഉപയോഗിച്ച് സമീപത്തെ കെട്ടിടത്തിനു മുകളിൽ എടുത്തുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ ഹുബേയ് പ്രവശ്യയിലെ സിഷൂയിയിലാണ് സംഭവം. സമീപം നിന്നയൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഉടമയെത്തി കാർ നിലത്തിറക്കിയോ എന്ന് വ്യക്തമല്ല. ഇതിനു മുന്പ് സമാനമായ സംഭവം ചൈനയിൽ നടന്നിരുന്നു. സെക്യൂരിറ്റി സ്റ്റേഷനുമുന്പിൽ പാർക്ക് ചെയ്ത ഒരു യുവതിയുടെ കാർ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ക്രെയിൻ ഉപയോഗിച്ച് കെട്ടിടത്തിനു മുകളിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ചെത്തിയ പോലീസുദ്യോഗസ്ഥരാണ് ഈ കാർ നിലത്തിറക്കിയത്.
Read Moreവയസ് ഏഴ്, ജോലി ഡെലിവറി ബോയി; കണ്ണീരണിയിക്കും ഈ ബാലന്റെ ജീവിതം
ഡെലിവറി ബോയിയുടെ ജോലി ചെയ്യുന്ന ഏഴുവയസുകാരന്റെ കഥ സോഷ്യൽമീഡിയയെ കണ്ണീരണിയിക്കുന്നു. ചൈനയിലാണ് സംഭവം. ലീ എന്നാണ് ഈ മിടുക്കന്റെ പേര്. അച്ഛൻ മരിച്ചതോടെ അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. പുതിയ ജീവിതം ആരംഭിച്ച അമ്മ അവഗണിച്ചതോടെ ലീ അനാഥനാകുകയായിരുന്നു. തുടർന്ന് മൂന്നാം വയസു മുതൽ ലീ അച്ഛന്റെ സുഹൃത്തിന്റെ സംരക്ഷണയിലാണ് വളർന്നത്. ഒരു ഡെലിവറി ബോയിയുടെ ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. നാളുകൾ പിന്നിട്ടപ്പോൾ അദ്ദേഹം ജോലിക്കു പോകുന്പോൾ ലീയെ കൂടെ ഒപ്പം കൊണ്ടു പോകുമായിരുന്നു. ഈ ജോലി ഇഷ്ടപ്പെട്ട് തുടങ്ങിയ ലീ പിന്നീട് തനിയെ ജോലി ചെയ്യാൻ ആരംഭിക്കുകയായിരുന്നു. ദിവസം മുപ്പത് ഡെലിവറികൾ വരെ ലീ ചെയ്യും. ഈ കഥയറിഞ്ഞ ഒരാൾ ലീയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലാകുകയായിരുന്നു. ലീയുടെ അവസ്ഥയെ അപലപിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിട്ടുള്ളത്. ഭൂരിഭാഗം രാജ്യങ്ങളിലും ബാല വേല നിരോധിച്ചിട്ടുണ്ടെങ്കിലും ലീ…
Read Moreഅമ്മയാകുന്നതിൽ റിക്കാർഡിട്ട് ഒരു കടൽപ്പക്ഷി
അമ്മയാകുന്നതിന് പ്രായമൊന്നും ഒരു തടസമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആൽബട്രോസ് എന്നയിനം കടൽപ്പക്ഷി. 67 വയസ് പ്രായമുള്ള വിസ്ഡം എന്ന ആൽബട്രോസ് പക്ഷി മുട്ടയിട്ട് കഴിഞ്ഞ ദിവസം കുഞ്ഞിനെ വിരിയിച്ചെടുത്തപ്പോൾ പക്ഷിലോകത്തെ ഏറ്റവും പ്രായമേറിയ അമ്മ എന്ന റിക്കാർഡ് ആ അമ്മയ്ക്ക് സ്വന്തം. അമേരിക്കൻ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസസിന്റെ നിരീക്ഷണത്തിന് കീഴിൽ കഴിയുന്ന പക്ഷിയാണിത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് വിസ്ഡം മുട്ടയിട്ടത്. രണ്ടു മാസത്തിന് ശേഷം മുട്ടവിരിഞ്ഞ് ആരോഗ്യമുള്ള ഒരു കുഞ്ഞ് ആൽബട്രോസ് പുറത്തുവരുകയായിരുന്നു.അഞ്ചു മാസം അമ്മയെ ആശ്രയിച്ച് കൂട്ടിൽ കഴിഞ്ഞതിനുശേഷം മാത്രമെ ഈ കുഞ്ഞ് സ്വന്തം കാലിൽനിൽക്കാൻ തുടങ്ങു. 1950ലാണ് ഈ ആൽബട്രോസ് പക്ഷി ആദ്യമായി മുട്ടയിട്ടത്. പിന്നീട് 30 കുഞ്ഞുങ്ങളുടെയും കൂടി അമ്മയായി വിസ്ഡം. രണ്ടു വർഷം കൂടുന്പോഴാണ് ആൽബട്രോസ് പക്ഷികൾ സാധാരണയായി മുട്ടയിടുന്നത്. എന്നാൽ വിസ്ഡമാകട്ടെ 2006 മുതൽ എല്ലാ വർഷവും…
Read Moreസാന്താക്ലോസിന്റെ ചിത്രം ആലേഖനം ചെയ്ത മോതിരത്തിനു പഴക്കം 700 വർഷം
സാന്താക്ലോസിന്റെ ചിത്രം ആലേഖനം ചെയ്ത 700 വർഷം പഴക്കമുള്ള മോതിരം കണ്ടെത്തി. തെക്കൻ ഇസ്രായേലിലെ ഒരു പുരാതന പൂന്തോട്ടത്തിൽ നടക്കുന്ന ഗവേഷണങ്ങൾക്കിടയിലാണ് ഈ അപൂർവമോതിരം കണ്ടെത്തിയത്. വെങ്കലത്തിൽ തീർത്തിരിക്കുന്ന ഈ മോതിരത്തിൽ വിശുദ്ധ നിക്കോളാസിനൊപ്പം അദ്ദേഹത്തിന്റെ ഒരു സഹായിയുടെ ചിത്രവും കൊത്തിവച്ചിട്ടുണ്ട്. 700 വർഷങ്ങൾക്കു മുന്പ് ഇസ്രയേൽ സന്ദർശിക്കാനെത്തിയ ഏതെങ്കിലും തീർഥാടകന്റെയാകാം ഈ മോതിരം എന്നാണ് ഗവേഷകർ പറയുന്നത്. യാത്രികരുടെ മധ്യസ്ഥനാണ് സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസ്. ആദ്യമായാണ് വിശുദ്ധ നിക്കോളാസിന്റെ രൂപം ആലേഖനം ചെയ്ത ഒരു മോതിരം ഇസ്രായേലിൽനിന്ന് ലഭിക്കുന്നത്.
Read Moreഅതിവേഗം കുതിക്കാൻ ദുബായിക്ക് ഹൈപ്പർലൂപ്പ്
ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) ഹൈപ്പർലൂപ്പ് ഡിസൈൻ അവതരിപ്പിച്ചു. ഇത് സർവീസ് ആരംഭിക്കുന്നതിലൂടെ ദുബായിൽനിന്ന് അബുദാബിയിലെത്താൻ 12 മിനിറ്റ് മാത്രമേ വേണ്ടിവരൂ. ഇരു വശങ്ങളിലേക്കുമായി ഒരു മണിക്കൂറിൽ 10,000 പേർക്ക് യാത്രചെയ്യാൻ ഇതിലൂടെ കഴിയും.
Read Moreആദിമമനുഷ്യരുടെ കരവിരുതിന്റെ സാക്ഷ്യപത്രം! പഴമയുടെ കഥ പറയുന്ന മണ്പാത്രം
ആദിമമനുഷ്യരുടെ കരവിരുതിന്റെ സാക്ഷ്യപത്രമായി ചൈനയിൽ ഒരു മണ്പാത്രം. 6000 വർഷം പഴക്കമുള്ള മണ്പാത്രമാണ് ചൈനീസ് ഗവേഷകർ കണ്ടെത്തിയത്. നവീനശിലായുഗത്തിൽ ചൈനയിലുണ്ടായിരുന്ന യാംഗ്ഷാവോ സംസ്കാരത്തിലേതാണ് മണ്പാത്രമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മണ്ണും വെള്ളവും കുഴച്ച് നിർമിച്ചിരിക്കുന്ന പാത്രം തീയിൽ ചുട്ടാണ് ഉറപ്പുവരുത്തിയിരിക്കുന്നത്.
Read Moreബിഎസ്സി നഴ്സുമാർക്ക് അവസരം
കോട്ടയം: സൗദി അറേബ്യയിലെ ഡോ. സോളിമാൻ ഫകീഹ് ആശുപത്രിയിൽ നേഴ്സ് തസ്തികയിലേക്കു നോർക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം. ബിഎസ്സി നഴ്സിംഗ് പാസായ വനിതകൾക്കാണ് അവസരം. നിലവിൽ സൗദി അറേബ്യൻ ആരോഗ്യ മന്ത്രാലയം നൽകുന്ന വേതനമായ 4300 സൗദി റിയാൽ ആണ് ശന്പളം. 26, 27, 28 തീയതികളിൽ കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയയ്ക്കുന്നതിനും www.norka roots.net. ടോൾ ഫ്രീ നന്പർ: 1800 425 3939.
Read More