തന്റെ പുതിയ ചിത്രം മേര നാം ഷാജിയെ തകര്‍ക്കാന്‍ ഒരുകൂട്ടര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന ആരോപണവുമായി സംവിധായകന് നാദിര്‍ഷ രംഗത്ത്. ആദ്യ ഷോ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തെ റിവ്യൂ എന്ന പേരില്‍ ഡീഗ്രേഡ് ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു എന്നും അതൊക്കെ റിപ്പോര്‍ട്ട് ചെയ്തുവെന്നും നാദിര്‍ഷ പറയുന്നു. പക്ഷെ സിനിമ കണ്ടവര്‍ മികച്ച അഭിപ്രായങ്ങള്‍ പറയുമ്പോളും ഇത് കാണാതെയാണ് ഇക്കൂട്ടര്‍ സിനിമയെ മോശം പറയുന്നത് എന്നാണ് സംവിധായകന് പറയുന്നത്. ഇത്തരം തമാശപ്പടങ്ങളെ കീറിമുറിച്ച് വിമര്‍ശിക്കാന്‍ മാത്രം നോക്കിയാല്‍ കുറ്റങ്ങള്‍ കണ്ടേക്കാം, ഇത് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കരുത്, സിനിമ ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടപ്പെടുന്നുണ്ട് എന്ന് മേരാ നാം ഷാജിയിലെ നായകന് കൂടിയായ നടന് ബൈജു അവകാശപ്പെട്ടു. മേരാ നാം ഷാജി എന്ന പുതിയ സിനിമയെ ഒരുവിഭാഗം ചെറുപ്പക്കാരായ പ്രേക്ഷകര്‍ തരം താഴ്ത്താന്‍ ശ്രമിക്കുന്നുണ്ട്. കുടുംബസദസ്സിന് ഇണങ്ങിയ വിഷയമാണ് മേരാ…
Read MoreCategory: RD Special
എന്നെ കളക്ടറാക്കി കൊന്നു കൊലവിളിക്കുകയല്ലേ ; കമന്റുകൾ വായിച്ച് ഞാനും വീട്ടുകാരും ചിരിച്ച് ചിരിച്ച് മടുത്തു; കളക്ടർ ടി.വി.അനുപമയ്ക്കുള്ള ചീത്തവിളികൾ പേര്മാറി വന്നതിനെക്കുറിച്ച് നടി രാഷ്ട്രദീപികയോട് …
തൃശൂർ: ഇന്നലെ പതിവുപോലെ ഫേസ് ബുക്ക് നോക്കുന്പോഴാണ് ശരണംവിളികൾ നിറഞ്ഞ ഒരു കമന്റ് കണ്ടത്. നോക്കിയപ്പോൾ അതിനുതാഴെ നല്ല അസ്സല് ചീത്തവിളി. തൊട്ടുപിന്നാലെ കളക്ടർ സ്ഥാനം രാജിവച്ചോണം എന്ന ശാസന… അവിടന്നങ്ങോട്ട് മേളം തന്നെ…പിന്നെയാണ് കാര്യം മനസിലായത്. എനിക്കെതിരെയല്ല, എന്റെയും കൂടി കളക്ടറായ ടി.വി.അനുപമയ്ക്കെതിരെയുള്ള കമന്റുകളാണ് ആളുമാറി എന്റെ ഫേസ്ബുക്കിൽ ആളുകൾ പോസ്റ്റു ചെയ്യുന്നതെന്ന് – തന്റെ ഫേസ് ബുക്കിൽ വന്നു നിറയുന്ന കമന്റുകൾ വായിച്ചും കാണിച്ചും നടി അനുപമ പരമേശ്വരൻ രാഷ്ട്രദീപികയോടു പറഞ്ഞു. ഇന്നലെ മുഴുവൻ ഞാനും അമ്മയും അനുജനും കൂടി ഇതെല്ലാം വായിച്ച് ചിരിച്ച് ചിരിച്ച് വയ്യാതായി. എന്നെ കളക്ടറാക്കി കൊന്നു കൊലവിളിക്കുകയല്ലേ എല്ലാവരും കൂടി. എങ്ങനെ ചിരിക്കാതിരിക്കും – അനുപമ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു. ഇന്നു രാവിലെ ഹൈദരാബാദിലേക്ക് പോകാനുള്ളതുകൊണ്ടു ഫേസ് ബുക്ക് തുറന്ന് വായിക്കാൻ പറ്റിയിട്ടില്ല. നിറഞ്ഞുകിടക്കുന്നുണ്ടാകും, എനിക്കുറപ്പാണ് – സൂപ്പർഹിറ്റ്…
Read Moreമമ്മൂട്ടി ഒരു വലിയ മൊബൈല്‍ ഫോണുമായി എത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്, ഷൂട്ടിങ്ങിനിടെ മൊബൈല്‍ റിങ് ചെയ്യല്‍ പതിവായി, അതോടെ മുരളിക്ക് ദേഷ്യം വന്നു, മൊബൈല്‍ ഫോണ്‍ പുലിവാലായ കഥ തുളസീദാസ് പറയുന്നു
മൊബൈല്‍ ഫോണുകള്‍ കളംനിറയുംമുമ്പ് സിനിമ ലൊക്കേഷനുകള്‍ കൂടുതല്‍ സന്തോഷകരമായിരുന്നുവെന്ന് പഴയകാല സംവിധായകരും അഭിനേതാക്കളും പറയും. എന്നാല്‍ മൊബൈലിന്റെ വരവോടെ പഴയ സൗഹൃദമെല്ലാം മാഞ്ഞു. ഇപ്പോഴിതാ ഒരു സംഭവം പറയുകയാണ് സംവിധായകന് തുളസീദാസ്. ആയിരം നാവുള്ള അനന്തന് എന്ന സിനിമയുടെ സെറ്റില്‍ നടന്ന സംഭവത്തെക്കുറിച്ചാണ് തുളസീദാസ് പറയുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ആയിരം നാവുള്ള അനന്തന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവന് അങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മമ്മൂട്ടി ഒരു വലിയ മൊബൈല്‍ ഫോണുമായി എത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ആ സമയത്ത് വളരെ അപൂര്‍വ്വം ആളുകളുടെ കയ്യിലേ മൊബൈല്‍ ഉള്ളൂ. തുടര്‍ന്ന് സെറ്റിലെ പ്രധാന ചര്‍ച്ചാവിഷയമായി മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗൗതമിയും ഒരു മൊബൈലുമായി എത്തി. പിന്നീട് മാധവിയുടെ കയ്യിലും മൊബൈല്‍ കണ്ടു. ദേവനും…
Read Moreഇത് തള്ളല്ല, സത്യം ; മധുര രാജ നിര്‍മ്മാണ ചിലവ് വെളിപ്പെടുത്തി നിര്‍മ്മാതാവ്,
മമ്മൂട്ടി ചിത്രം മധുരരാജ പൂര്‍ത്തിയായിരിക്കുന്ന ഘട്ടത്തില്‍ ചിത്രത്തെ കുറിച്ച് വിശദീകരിച്ച് അണിയറ പ്രവര്‍ത്തകര്‍. എല്ലാ ചിലവുകളും ചേര്‍ത്ത് 27 കോടി രൂപ ആയിട്ടുണ്ട്. ഇത് തള്ളലൊന്നുമല്ല. ഇതാണ് സത്യം’,നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് പറഞ്ഞു. 2010ല്‍ പുറത്തിറങ്ങിയ ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയുടേതുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് മധുരരാജയില്‍. എന്നാല്‍ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ല മധുരരാജയെന്ന് വൈശാഖ് പറഞ്ഞിരുന്നു. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് പീറ്റര്‍ ഹെയ്ന് ആണ്. സണ്ണി ലിയോണ്‍ ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മാസം 12ന് തീയേറ്ററുകളിലെത്തും.
Read Moreമമ്മൂട്ടി അടുത്തു വന്ന് ഹലോ എന്നു പറഞ്ഞപ്പോള്‍ മറുപടി പറയാനാകാതെ സണ്ണി ലിയോണ്‍ പേടിച്ചു വിറച്ചു നില്‍ക്കുകയായിരുന്നു: തിരക്കഥാകൃത്ത് ഉദയകൃഷ്ണ
മധുരരാജയില്‍ സണ്ണി ലിയോണിന്റെ സാന്നിധ്യമാണ് ആരാധകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്ന്. മധുരരാജയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ സംഭവങ്ങള്‍ ഉദയ് കൃഷ്ണ തുറന്നുപറയുന്നു. ചൂടന്‍ പ്രകൃതക്കാരനാണെന്നും സ്ത്രീകളോട് തീരെ അടുത്തിടപെടാത്ത ആളാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പലരില്‍ നിന്നും അറിഞ്ഞിരുന്നു. അതിനാല്‍ ഒരു ഭയം അവര്‍ക്കുണ്ടായിരുന്നു- ഉദയ്കൃഷ്ണ പറയുന്നു. രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് വരുന്നത്. അതും 25 പവന് തൂക്കം വരുന്ന സ്വര്‍ണമാലയും സിംഹത്തല കൊത്തിയ വളയും കപ്പട മീശയും എല്ലാംകൂടി ഒരു രാജാപ്പാട്ട് ലുക്കില്‍. മമ്മൂട്ടിയെ കണ്ട മാത്രയില്‍ അവരുടെ കാലു രണ്ടും കൂട്ടിയിടിക്കാന്‍ തുടങ്ങി. അദ്ദേഹം അടുത്തേക്കു വന്ന് ഹലോ എന്നു പറഞ്ഞപ്പോള്‍, മറുപടി പറയാനാവാതെ അവരുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. പിന്നീട് ഞങ്ങളൊക്കെ മമ്മുക്കയോട് അടുത്തിടപഴകുന്നത് കണ്ടപ്പോഴാണ് അവരുടെ പേടി പോയത്. ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ ഉണ്ടെന്നുള്ളത് നേരത്തേ തീരുമാനിച്ചതാണെന്നും ഉദയകൃഷ്ണ പറഞ്ഞു. ആരാകണം…
Read Moreആറുമാസത്തെ പ്രണയത്തിനു ശേഷം അയല്‍പക്കക്കാരിയോടു വിവാഹാഭ്യര്‍ഥന നടത്തി ! അഭ്യര്‍ഥന തള്ളിയ 25കാരിയെ കുത്തി കൊലപ്പെടുത്തിയ ശേഷം 54കാരന് ജീവനൊടുക്കി
ചെന്നൈ: പ്രണയനിഷേധത്തെത്തുടര്‍ന്നുള്ള കൊലപാതകങ്ങളുടെ നിരയില്‍ ഒന്നുകൂടി. വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നാണ് പ്രതി പ്രതികാരം ചെയ്തത്. അതിനുശേഷം പ്രതി ജീവനൊടുക്കുകയും ചെയ്തു. സേലം നഞ്ച് റോഡ് സോണോ കോളേജ് ബസ് സ്റ്റോപ്പിനു സമീപമാണ് ഈ സംഭവം നടന്നത്. ഐസ്ക്രീം കടയിലെ ജീവനക്കാരിയായ ഷെറിന് ചിത്രഭാനു (25) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയാണ്. ഷെറിനെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി ഇനാമുള്ള(54) കടയ്ക്കുള്ളില്‍ വെച്ച് തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ഷെറിന് വിവാഹം വേര്‍പിരിഞ്ഞ് മക്കളുമായി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇവരുടെ അയല്‍വാസിയും വിദേശ ജോലിയ്ക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്ന ആളുമായ ഇനാമുള്ളയും വിവാഹം ബന്ധം വേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ പലവട്ടം ഇനാമുള്ള സമീപിച്ചുവെങ്കിലും ഷെറിന് വഴങ്ങിയില്ല. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. പലവട്ടം വിവാഹ അഭ്യര്‍ത്ഥന…
Read Moreതെരഞ്ഞെടുപ്പ് ചരിത്രവുമായി കലണ്ടര്‍
ആറുപതിറ്റാണ്ടിന്റെ തെരഞ്ഞെടുപ്പ് ‘കഥ’കളുമായി കലണ്ടര്‍. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ചരിത്രവിഭാഗം മേധാവി പ്രഫ. എം.സി. വസിഷ്ഠാണ് 1951-52 മുതൽ 2014 വരെയുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം വിശദമാക്കുന്ന കലണ്ടര്‍ തയാറാക്കിയത്. 1951-52 മുതല്‍ 2014 വരെ വിവിധ തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണ ബോര്‍ഡുകളെക്കുറിച്ചുള്ള ചിത്രങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പുകളിലും വിജയിച്ച രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളും കലണ്ടറിന്റെ പ്രത്യേകതയാണ്. 12 താളുകളിലൂടെയാണ് 62 വര്‍ഷത്തെ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പറയുന്നത്. കലണ്ടര്‍ അവസാനിക്കുന്നത് 2019 തെരഞ്ഞെടുപ്പിലാണ്. ഇന്ത്യയിലെ പുതിയ വോട്ടര്‍മാരോട് സമ്മതിദാനാവകാശം വിനിയോഗിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് കലണ്ടര്‍ തയാറാക്കിയിരിക്കുന്നതെന്ന് പ്രഫ. വസിഷ്ഠ് പറഞ്ഞു.
Read More‘അവന് എന്റെ കൂട്ടുകാരനാ ‘ അവധി ദിവസങ്ങളില്‍ അമ്മവീട്ടില്‍ വരുമ്പോള്‍ തങ്ങളെ തേടിയെത്തുന്ന ആ കളിക്കൂട്ടുകാരന് ഇനി ഇല്ല എന്ന് അവളും മനസിലാക്കി, തൊടുപുഴയില്‍ ഏഴുവയസുകാരന്റെ സംസ്കാരചടങ്ങില്‍ ഞങ്ങള്‍ കണ്ട കാഴ്ച്ചകള്‍
നൊമ്പരപ്പൂ കൊഴിഞ്ഞുപോയ സങ്കടത്തില്‍ ഭൂമിയും ഒന്ന് വിതുമ്പി. പ്രാത്ഥനകള്‍ നിഷ്ഫലമായി എന്ന് അറിയിപ്പ് വന്ന നിമിഷം. ചാനലുകളിലും സോഷ്യല്‍ മീഡിയയിലും അവന്റെ മുഖം വ്യക്തമാകാത്ത ചിത്രങ്ങള്‍. ഉടുമ്പന്നൂരിലുള്ള അമ്മയുടെ വീട്ടിലാണ് അവന് ഇനി ഉറങ്ങാന്‍ പോകുന്നതെന്ന് സൂചന കിട്ടിയപ്പോള്‍ തന്നെ റിപ്പോര്‍ട്ടര്‍ സന്തോഷ് ചേട്ടനുമായി അങ്ങോട്ട്. ആ രണ്ടുനില വീടിന് ഒന്നുമുണ്ടായിരുന്നില്ല ഞങ്ങളോട് പറയാന്‍. അവന്റെ കാല്പാടുകള് പതിഞ്ഞ കുഞ്ഞികൈകള്‍ തലോടിയ പലതും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ജീവനോടെ അവനെ ഇനിയും കാണുവാന്‍. അടുത്തുള്ള വീട്ടില്‍ നിന്നും സന്തോഷേട്ടന് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനടയില് ഒരു കുഞ്ഞു മുഖം ഞങ്ങളെ നോക്കി പറഞ്ഞു. ‘അവന് എന്റെ കൂട്ടുകാരനാ ‘. അവധി ദിവസങ്ങളില്‍ അമ്മവീട്ടില്‍ വരുമ്പോള്‍ തങ്ങളെ തേടിയെത്തുന്ന ആ കളിക്കൂട്ടുകാരന് ഇനി ഇല്ല എന്ന് അവളും മനസിലാക്കി. പ്രസിദ്ധികരിക്കാന്‍ അല്ലെങ്കില്‍ പോലും ആരെയോ കാത്തിരിക്കുന്ന വീടിന്റെ ഒരു ചിത്രമെടുത്തു ഞങ്ങള്‍ മടങ്ങി.…
Read Moreബിജുവിനും ഭാര്യയ്ക്കും മൂത്തകുട്ടി പിറക്കുന്നത് നേര്‍ച്ചകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കും ശേഷം, കുട്ടികളോട് അടങ്ങാത്ത സ്നേഹമുണ്ടായിരുന്ന ബിജുവിന്റെ യാത്രകളെല്ലാം മക്കളെ ചേര്‍ത്തുപിടിച്ച്, ബിജുവിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് പറയാനേറെ
2006ല്‍ ആയിരുന്നു തിരുവനന്തപുരം സ്വദേശി ബിജു ബാബുവും ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം. ഒന്നിച്ച് ജോലി ചെയ്തിരുന്ന അധ്യാപികമാരുടെ മക്കളായിരുന്നു ഇരുവരും. സ്വകാര്യ ചടങ്ങുകളില്‍ കണ്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ബിജു താല്പര്യം പ്രകടിപ്പിക്കുന്നു. വീട്ടുകാര്‍ക്കും സമ്മതം. അങ്ങനെ മലയാള സിനിമയിലെ തലയെടുപ്പുള്ള സംവിധായകന്റെ മകളായ ഉടുമ്പന്നൂരുകാരി ബിജുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. മലയാളത്തില്‍ വിനീതിനെയും കുഞ്ചാക്കോ ബോബനെയും മുഖ്യകഥാപാത്രങ്ങളാക്കി മഴവില്ല് എന്ന സിനിമ സംവിധാനം ചെയ്ത അച്ഛന് തന്നെയാണ് വിവാഹത്തിനുള്ള സ്വര്‍ണവും പണവും ഒരുക്കിയത്. അന്ന് സിഡിറ്റില്‍ ജോലിക്കാരനായിരുന്നു ബിജു. വിവാഹശേഷം തിരുവനന്തപുരത്ത് തന്നെ താമസം. കുട്ടികളുണ്ടാകാതിരുന്നതോടെ ഇരുവരും അമ്പലങ്ങളിലും ആരാധനാലയങ്ങളിലും നേര്ച്ചകാഴ്ച്ചകള് കഴിച്ച് അതിയായി പ്രാര്‍ത്ഥിച്ചു. അഞ്ചുവര്‍ഷത്തിനുശേഷം ദമ്പതികളുടെ ജീവിതത്തിലേക്ക് ആ കുരുന്നു പിറന്നു. ജീവിതം സന്തോഷകരമായി മുന്നേറുന്ന സമയം. ഇതിനിടെ സിഡിറ്റിലെ ജോലി നഷ്ടമായ ബിജു ആലുവയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു…
Read Moreപ്രേമം തലയ്ക്കുപിടിച്ചതോടെ കാമുകനുമൊത്ത് ബൈക്കില്‍ കറക്കം, വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് അപകടം, ആശുപത്രിയിലെത്തിയപ്പോള്‍ കാമുകന് ഒന്നു കെട്ടിയതാണെന്ന് കേട്ട് കാമുകി തലകറങ്ങി വീണു, മുട്ടത്ത് നടന്ന സംഭവം ഇങ്ങനെ
അവിവാഹിതനാണെന്നു പറഞ്ഞ് യുവതിയുമായി പ്രണയത്തിലായി. ചെറിയ പ്രണയം വളര്‍ന്നു പന്തലിച്ച് യാത്രകളിലേക്ക് വഴിമാറി. ഒടുവില്‍ ആ യാത്രതന്നെ ഇരുവരെയും അകറ്റി. എറണാകുളം സ്വദേശികളുടെ പ്രണയത്തിന് യാത്ര ഫുള്‍സ്റ്റോപ്പിട്ട കഥ തുടങ്ങുന്നത് വാഗമണ്ണിലേക്കുള്ള യാത്രയിലാണ്. ഇരുപത്തെട്ടുകാരനായ യുവാവും 24കാരിയായ യുവതിയും വാഗമണ്ണില്‍ ഒരുദിവസം താമസിക്കാന്‍ വേണ്ടിയാണ് യാത്രതിരിച്ചത്. തൊടുപുഴ മൂലമറ്റം റോഡില്‍ മുട്ടം എന്‍ജിനിയറിങ് കോളജിന് സമീപം വച്ച് ഇരുവരുടെയും ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ എത്തിയപ്പോഴാണ് യുവാവിന്റെ പരിചയക്കാരനായ ഒരാള്‍ ഇവരെ കാണുന്നത്. കൂടെയുള്ള യുവതി ആരാണെന്നും ഭാര്യ എവിടെയെന്നും ഇയാള്‍ ചോദിച്ചതോടെ യുവാവ് വെട്ടിലായി. അപ്പോഴാണ് വിവാഹിതനായ ഒരാളാണ് കാമുകനെന്ന് യുവതി അറിയുന്നത്. ഇതോടെ യുവതി തലകറങ്ങി വീണു. വൈകിട്ട് യുവതിയുടെ അമ്മയും ബന്ധുക്കളും എത്തി നാട്ടിലേക്ക് കൊണ്ടുപോയി. യുവാവിനെ…
Read More