വര്‍ഷങ്ങളായി സിനിമയില്‍ തുടര്‍ന്ന് ചെയ്യുന്ന വേഷങ്ങളിലൂടെ എല്ലാവരുടെ പ്രിയപ്പെട്ടവന് ആയി മാറിയ നടനാണ് ബൈജു. തിരുവനന്തപുരം ഭാഷ ഇത്രയും വൃത്തിയായി പറയുന്ന നടന്മാര് വളരെ കുറവാണ്. നാദിര്‍ഷ ഒരുക്കുന്ന മേരാ നാം ഷാജി എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുകയാണ് ബൈജു. തിരുവനന്തപുരത്ത് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഒരു വലിയ കട്ട്ഔട്ട് വച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഇന്നലെ എത്തിയ ഫെയ്സ്ബുക്ക് ലൈവില്‍ രസകരമായ മറുപടി നല്‍കുകയാണ് അദ്ദേഹം. ബൈജു ചേട്ടന്റെ ഒരു വലിയ കട്ടൗട്ട് ഒക്കെ വച്ചിട്ടുണ്ടല്ലോ… അതു ഞാന്‍ കാശ് കൊടുത്ത് വച്ചത്.. ഒരെണ്ണത്തിന് 15000 രൂപയാണ് വില..അല്ലാതെ എനിക്ക് ഫാന്‍സ് ഒന്നും ഇല്ല. സഹനടനായി മാത്രം അഭിനയിക്കാറുളള ബൈജുവിന്റെ വലിയ കട്ടൗട്ടുകള്‍ തിരുവനന്തപുരത്തെ തിയേറ്ററുകള്‍ക്ക് പുറത്ത് കണ്ടതാണ് നാദിര്‍ഷ ചൂണ്ടിക്കാണിച്ചിരുന്നു. ബൈജു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള…
Read MoreCategory: RD Special
പഴ്സെടുക്കാന്‍ മറന്ന വീട്ടമ്മയ്ക്ക് രക്ഷകയായി അവതരിച്ച് ജെസീന്ത ആര്ഡന് ! സൂപ്പര്‍ മാര്‍ക്കറ്റിലെ ബില്ലടച്ചത് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹീറോയായി…
സ്വന്തം ജനങ്ങളെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധനാകുന്ന ഒരു ജനസേവകനാകണം ഒരു യഥാര്‍ഥ പ്രധാനമന്ത്രി. പഴ്സ് എടുക്കാന്‍ മറന്ന വീട്ടമ്മയ്ക്ക് സഹായവുമായെത്തിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനാണ് ഇപ്പോള്‍ ഏവരുടെയും ചര്‍ച്ചാവിഷയം. വീട്ടമ്മ രണ്ടു കുട്ടികളുടെ അമ്മയായതു കൊണ്ടാണ് അവരെ താന്‍ സഹായിച്ചതെന്ന് ജെസീന്ത ആര്ഡന് പിന്നീട് പറഞ്ഞു. ജെസീന്തയില് നിന്നും സഹായം സ്വീകരിച്ച വനിതയാണ് വിവരം ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ജെസീന്ത യുവതിയെ സഹായിച്ച കാര്യം അംഗീകരിക്കുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിന്റെ കൗണ്ടറില്‍ ജെസീന്തയ്ക്കു തൊട്ടു മുമ്പിലായിരുന്നു ഈ വനിത നിന്നിരുന്നത്. എന്നാല്‍ ബില്ല് അടയ്ക്കാനൊരുങ്ങിയപ്പോഴാണ് പഴ്സ് എടുത്തില്ല എന്ന കാര്യം വീട്ടമ്മയ്ക്ക് മനസ്സിലായത്. ഇവര്‍ പരിഭ്രമിച്ചപ്പോള് സാഹചര്യം തിരിച്ചറിഞ്ഞ ജെസീന്ത ഇവര്‍ക്ക് ബില്ലടയ്ക്കാന്‍ പണം നല്‍കുകയായിരുന്നു. അധികാരത്തിലിരിക്കെ കുഞ്ഞിനു ജന്മം നല്കുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് ജെസീന്ത. ക്രൈസ്റ്റ് ചര്‍ച്ചിലെ മോസ്ക്കുകളില്‍…
Read Moreപ്രണയനിരാസങ്ങൾക്ക് മരണഗന്ധം…പ്രണയം നിരസിക്കുന്ന പെണ്‍കുട്ടിയുടെ മേൽ നിഷ്ഠുരമായി വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർമാരായി ചെറുപ്പക്കാർ; ഭയത്തോടെ രക്ഷിതാക്കൾ
സ്വന്തം ലേഖകൻ തൃശൂർ: രക്തപങ്കിലമാവുകയാണോ പ്രണയങ്ങൾ…പ്രണയനിരാസങ്ങൾക്ക് ഇപ്പോൾ മരണത്തിന്റെ ഗന്ധമാണ്. എപ്പോഴോ തോന്നിയൊരിഷ്ടം എത്ര പെട്ടന്നാണ് കൊലക്കത്തിയിലേക്കും അഗ്നിനാളങ്ങളിലേക്കും മാറുന്നത്. കേരളത്തിൽ പ്രണയത്തിന്റെ ക്രൂരമായ മുഖമാണ് ഇപ്പോൾ തൃശൂരിലും, തിരുവല്ല കുന്പനാടുമൊക്കെ കണ്ടത്… പ്രണയാഭ്യർഥന നിരസിക്കുന്പോൾ പെണ്‍കുട്ടികളെ കത്തിമുനയിലും പെട്രോളിലും തീനാളങ്ങളാലും ഇല്ലാതാക്കുന്ന ചെറുപ്പക്കാർ കൂടിവരികയാണോ എന്നാണ് ബാക്കിയാകുന്ന ആശങ്ക. വാലന്റൈൻസ് ഡേ ആഘോഷമായി കൊണ്ടാടുന്ന പ്രണയസിനിമകൾ പലതുമിറങ്ങുന്ന കേരളത്തിൽ പ്രണയം നിരസിക്കപ്പെടുന്നതിന്റെ പേരിൽ പെണ്‍കുട്ടികളുടെ ജീവനുകൾ ഇല്ലാതാകുന്നത് അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. പ്രണയം നിരസിച്ചാലുടൻ ആ പെണ്‍കുട്ടിയുടെ മേൽ നിഷ്ഠുരമായി വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർമാരായി ചെറുപ്പക്കാരിൽ ചിലർ മാറുന്പോൾ പ്രായമായ പെണ്‍കുട്ടികളെ കോളജിലും മറ്റും അയയ്ക്കാൻവരെ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. പ്രണയം നിരസിക്കപ്പെടുന്പോൾ താടിയും മുടിയും വളർത്തി വിഷാദഭാവത്തിൽ നടക്കുന്ന ദേവദാസുമാരുടെ കാലം കഴിഞ്ഞെന്നും, ക്രൗര്യം ഒളിപ്പിച്ചുവച്ച പ്രണയമാണ് പുതിയ തലമുറയിൽ പലർക്കുമെന്നും തൃശൂർ ചിയ്യാരത്തേയും തിരുവല്ല കുന്പനാട്ടിലേയും…
Read Moreഭക്ഷണക്രമം തെറ്റിയാൽ അകാലമരണം; പതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
ശരിയായ ഭക്ഷണശീലം പുലർത്താത്തതുമൂലം ലോകത്ത് അഞ്ചിലൊരാൾ മരിക്കുന്നതായി പഠനം. ശരീരത്തിനു വേണ്ട ഭക്ഷണം ആളുകൾ കഴിക്കുന്നില്ല. വേണ്ടത്താത് ധാരാളം കഴിക്കുന്നു. അഞ്ചിലൊന്നു മരണ ത്തിനും ഭക്ഷണശീലവുമായി ബന്ധമുണ്ട്. പുകവലി അടക്കമുള്ളവയേക്കാൾ വലിയ ആരോഗ്യഭീഷണിയാണ് തെറ്റായ ഭക്ഷണശീലം സൃഷ്ടിക്കുന്നതെന്ന് ‘ദ ലാൻസെറ്റ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. തെറ്റായഭക്ഷണശീലം സബന്ധിച്ച് പല കാര്യങ്ങളും പഠനത്തിൽ കണ്ടെത്തി. പഞ്ചസാര ശരീരത്തിന് ആവശ്യമായതിന്റെ പത്തുമടങ്ങിൽ അധികമാണ് കഴിക്കുന്നത്. ഉപ്പ് 86 ശതമാനത്തിൽ കൂടുതൽ കഴിക്കുന്നു. പോർക്ക്, ബീഫ് തുടങ്ങിയ റെഡ്മീറ്റ് 18 ശതമാനത്തിൽ കൂടുതൽ കഴിക്കുന്നു. തവിടുകളയാത്ത ധാന്യങ്ങൾ, പഴങ്ങൾ, പരിപ്പുകൾ മുതലയാവ ആവശ്യത്തിനു ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നില്ല. സാന്പത്തിക അസമത്വവും ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവത്തിലേക്കു നയിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ടവർക്ക് പോഷകസമൃദ്ധമായ ആഹാരം ലഭിക്കുന്നില്ല. ശരിയായ ഭക്ഷണക്രമം പുലർത്താത്തതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഉസ്ബക്കിസ്ഥാനാണ്. കൃത്യമായ ആഹാരക്രമം പുലർത്തുന്ന രാജ്യം…
Read Moreഹെയർ സ്റ്റൈൽ കട്ടിംഗ് ‘ഡികെ’
വാഴക്കുളം: ന്യൂജെൻ ഹെയർ സ്റ്റൈൽ എങ്ങോട്ടു പോകുന്നുവെന്ന് യുവതലമുറയ്ക്കുപോലും പറയാനാവാത്ത സാഹചര്യമാണ് ഇപ്പോൾ. മുടി മുറിക്കാൻ ഹെയർ ബ്യൂട്ടി സെന്ററുകളിലെത്തുന്പോൾ യൂത്തന്മാർ അവരുടെ ആരാധനാ പാത്രങ്ങളെ അനുകരിക്കുന്ന ഹെയർ സ്റ്റൈലുകൾ തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ കോണ്‍ഗ്രസ് ആവോലി മണ്ഡലം വൈസ് പ്രസിഡന്റ് സിബി പി. സെബാസ്റ്റ്യന്റെ മൂന്നര വയസുകാരൻ മകൻ ഡിയോണ്‍ മുടി മുറിച്ചിരിക്കുന്നത് യുഡിഎഫ് സ്ഥാനാർഥി ഡീൻ കൂര്യാക്കോസിന്റെ ചുരുക്കെഴുത്ത് ‘ഡികെ’ തലമുടിയിൽ വെട്ടിച്ചേർത്താണ്. കനത്ത ചൂടുമൂലം അങ്കണവാടി അടച്ചതിനെത്തുടർന്ന് മുടി വെട്ടാൻ എത്തിയപ്പോഴായിരുന്നു പുതിയ ഹെയർ സ്റ്റൈൽ സംബന്ധിച്ച ആവശ്യം മകൻ ഉന്നയിച്ചതെന്ന് സിബി പറഞ്ഞു.
Read Moreവിടരും മുമ്പേ… ദേവി, ഒരു കണ്ണീരോർമ്മ
പ്രദീപ് ഗോപി മദ്യലഹരിയിൽ മുത്തശി പൊള്ളലേൽപ്പിച്ച ദേവി എന്ന പതിമൂന്നുകാരി കണ്ണീരോർമയായത് ഏതാനും വർഷം മുന്‍പാണ്. കൃത്യമായി പറഞ്ഞാൽ 2013 ഏപ്രിൽ 12നാണ് ദേവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ഒരു മാസമായി ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ദേവി. ഇടുക്കി പാറക്കടവ് കോളനി പുത്തൻപുരയ്ക്കൽ ശെൽവന്റെ മകൾ മുത്ത് എന്നു വിളിക്കുന്ന ദേവിയെ മുത്തശി ഭവാനി മാർച്ച് 25നാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തീ കൊളുത്തിയ ശേഷം മുറി പുറത്തു നിന്നു പൂട്ടിയിടുകയും ചെയ്തു. നിലവിളി കേട്ടെത്തിയ അയൽവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് പെണ്‍കുട്ടിയെ പുറത്തെടുത്ത് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും 70 ശതമാനം പൊള്ളലേറ്റ ദേവി ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മുത്തശി ഭവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തശി മദ്യലഹരിയിൽ…
Read More“മരങ്ങളെ സംരക്ഷിക്കു, ജീവൻ രക്ഷിക്കു’; ഓട്ടോ റിക്ഷയ്ക്കു മുകളിൽ പൂന്തോട്ടം സൃഷ്ടിച്ച് യുവാവ്
വൃക്ഷങ്ങളും ചെടികളും സംരക്ഷിക്കണമെന്ന സന്ദേശം നൽകി ഓട്ടോയുടെ മുകളിൽ പൂന്തോട്ടം സൃഷ്ടിച്ച് ഓട്ടോ ഡ്രൈവർ. കോൽക്കത്ത സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ബിജയ് പാൽ എന്നാണ്. “മരങ്ങളെ സംരക്ഷിക്കു, ജീവൻ രക്ഷിക്കു’ എന്ന സന്ദേശം ഓട്ടോയിൽ കുറിച്ച് പ്രകൃതിയോട് കൂടുതൽ ഇണങ്ങി ജീവിക്കുവാൻ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ഇദ്ദേഹം. ഓട്ടോയ്ക്കു മുകളിൽ പൂന്തോട്ടം നിർമിച്ചതിനാൽ കൊടും ചൂടുള്ള സമയത്ത് വാഹനത്തിന് അകത്ത് നല്ല തണുപ്പുണ്ടെന്ന് ബിജയ് പറയുന്നു. ഈ ഓട്ടോ റിക്ഷയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. വലിയൊരു സന്ദേശം സമൂഹത്തിന് പകർന്നു നൽകുവാൻ വ്യത്യസ്തമായ മാർഗം സ്വീകരിച്ച ബിജയ് പാലിന് അഭിനന്ദനം അർപ്പിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read Moreവിവാഹസമ്മാനം വേണ്ട; ലഭിക്കുന്ന പണം പുൽവാമ ഫണ്ടിലേക്ക് നൽകാൻ സിആർപിഎഫ് ജവാൻ
വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുൽവാമയിൽ ധീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തിനു വേണ്ടിയുള്ള ഫണ്ടിലേക്ക് നൽകുമെന്ന് സിആർപിഎഫ് ജവാൻ. സിആർപിഎഫിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന വികാസ് ഖട്ഗാവട് ആണ് തന്റെ വിവാഹക്ഷണക്കത്തിലൂടെ ഈ വിവരം അറിയിച്ചത്. ചടങ്ങിൽ പങ്കെടുക്കുവാനെത്തുന്നവർ സമ്മാനം കൊണ്ടുവരേണ്ടന്നും ലഭിക്കുന്ന പണം പുൽവാമയിൽ ജീവൻ വെടിഞ്ഞ ധീരയോദ്ധാക്കൾക്കുള്ള ഫണ്ടിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ 13ന് വിവാഹവും 15ന് രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ വച്ച് വിവാഹസൽക്കാരവും നടക്കും. വേദിക്ക് സമീപം വച്ചിരിക്കുന്ന പെട്ടിയിൽ പണം നിക്ഷേപിക്കാമെന്നും അദ്ദേഹം ക്ഷണക്കത്തിൽ കുറിച്ചു.
Read Moreഡാ ഞാന്‍ കയറുമ്പോള്‍ കരയും; അതും വീഡിയോയില്‍ എടുക്കണം, പാട്ടും ചേര്‍ത്ത് ടിക് ടോക്കില്‍ ഇടാന്‍ മറക്കരുത്!! വിവാഹശേഷം ഷൂട്ട് ചെയ്യേണ്ട രംഗങ്ങള്‍ ക്യാമറമാന്മാര്ക്ക് നല്കി നവവധു
ടിക്ക്ടോക്ക് കാരണം നവവധുവിന് സുഹൃത്തുക്കളുടെ പക്കല്‍ നിന്നും കിട്ടിയത് കിടിലന്‍ പണിയാണ്. വിവാഹത്തിന് ശേഷം കാറില്‍ കയറുന്നതിന് മുമ്പ് വധു സഹോദരനെയും അമ്മയെയും ബന്ധുക്കളെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നുണ്ട്. ഇതിന് തൊട്ട് പിന്നാലെ വിവാഹ തലേന്ന് വധു കൂട്ടുകാരോട് പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. താന്‍ കരയുന്നതിന്റെ വീഡിയോ എടുക്കാന്‍ കൂട്ടുകാരെ പറഞ്ഞ് ഏര്‍പ്പാടാക്കുന്ന വധുവിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഈ വീഡിയോയും കൂട്ടിച്ചേര്‍ത്താണ് സുഹൃത്തുക്കള്‍ വീഡിയോ ടിക്ക്ടോക്കിലിട്ടത്. നിനക്ക് എപ്പോഴാ വിഡിയോ വേണ്ടതെന്ന് ചോദിക്കുമ്പോള്‍ ‘ചോറുണ്ട് കാറില്‍ കയറാന്‍ പോകുമ്പോള്‍ ഞാന്‍ കരയും. അപ്പോള്‍ വിഡിയോ എടുക്കണ’മെന്ന് വധു പറയുന്നുണ്ട്. ഇത് കേട്ട് ഒപ്പം നിന്ന ഒരു സുഹൃത്ത് നിനക്ക് ആ സമയത്ത് കരച്ചില് വരുമോ? പറ്റുമോയെന്ന് സംശയം പ്രകടിപ്പിക്കുമ്പോള്‍ അതൊക്കെ പറ്റും, നീ വിഡിയോ എടുത്ത് പാട്ടും ചേര്‍ത്ത് ടിക്ക്ടോക്കില്‍ ഇടണമെന്ന് വധു പറയുന്നതും വ്യക്തമായി കേള്‍ക്കാം.…
Read Moreനടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് നടി അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട്, തോപ്പുംപടി പാലത്തിനു നടുക്കു നിന്നുള്ള നടിയുടെ ഷൂട്ടിനെതിരേ വ്യാപക വിമര്‍ശനം, നീലത്താമര നായിക പുലിവാലു പിടിച്ചത് ഇങ്ങനെ
തോപ്പുംപടി പാലത്തിന് മുന്നില്‍ നിന്നുള്ള നടിയുടെ ഫോട്ടോഷൂട്ടിനെതിരേ നാട്ടുകാര്‍ രംഗത്ത്. കഴിഞ്ഞദിവസം നടന്ന ഷൂട്ടിംഗ് നടത്തിയത് നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അര്‍ച്ചന കവിയാണ്. അഞ്ചുമിനിറ്റോളം ബൈക്കുകള്‍ ഒഴികെയുള്ള വാഹനങ്ങളെ തടഞ്ഞുനിര്‍ത്തിയുള്ള ഷൂട്ടിംഗിനെതിരേ യാത്രക്കാരിലൊരാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷൂട്ടിംഗിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അര്‍ച്ചന ഇത് വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തന്റെ തൊട്ടു പിന്നില്‍ കാര്‍ വന്ന് നിന്നിട്ടും താരം അനങ്ങാതെ നില്ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ചിത്രത്തിന് അടിക്കുറിപ്പായി അര്‍ച്ചന കുറിച്ചതിങ്ങനെ, ‘അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു, മാറിനില്ക്ക്; ഞാന്ഇനിയും ചിരിക്കണോ?, ഓക്കെ’.. നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ നടിയാണ് അര്‍ച്ചന കവി. വിവാഹശേഷം സിനിമകളില്‍ സജീവമല്ല. നടിയുടെ നടുറോഡിലെ പ്രകടനത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കമന്റുകളും വിമര്‍ശനങ്ങളും പരിധിവിട്ടതോടെ നടി വീഡിയോ തന്നെ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു. നീലത്താമര എന്ന…
Read More