1980 ലെ തെരഞ്ഞെടുപ്പിലാണ് ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആദ്യമായി കൈപ്പത്തി ചിഹ്നം ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് പുതിയൊരു ചിഹ്നം തെരഞ്ഞെടുക്കാൻ ഇന്ദിര തീരുമാനിക്കുന്നത്. ഇന്ദിരയോട് എത്രയും വേഗം ഡൽഹിയിലുള്ള ഇലക്ഷൻ കമ്മീഷന്റെ ഓഫീസിലെത്തി ചിഹ്നം തെരഞ്ഞെടുക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ അപ്പോൾ ഇന്ദിര പി.വിനരസിംഹ റാവുവിനെ കാണാൻ ആന്ധ്രാപ്രദേശിൽ എത്തിയതായിരുന്നു. അതുകൊണ്ട് അപ്പോൾ ഡൽഹിയിലുണ്ടായിരുന്ന ഭൂട്ടാ സിംഗിനോട് ഇലക്ഷൻ കമ്മീഷന്റെ ഓഫീസിൽ ചെന്ന് ചിഹ്നം തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ഭൂട്ടാ സിംഗിന്റെ മുന്പിൽ മൂന്‍പ് ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്. ആന, സൈക്കിൾ, കൈപ്പത്തി എന്നിവയായിരുന്നു അത്്.ഇതിൽ ഏത് ചിഹ്നം തെരഞ്ഞെടുക്കണമെന്ന് അറിയാതെ ഭൂട്ടാ സിംഗ് ടെലിഫോണിൽ ഇന്ദിരയെ ബന്ധപ്പെട്ടു. മറ്റു പാർട്ടി നേതാക്കളോടൊക്കെ കൂടി ആലോചിച്ച ശേഷം കൈപ്പത്തി തെരഞ്ഞെടുക്കാൻ ഇന്ദിര തീരുമാനിച്ചു. പിറ്റേ ദിവസം ഭൂട്ടാ സിംഗ് വീണ്ടു വിളിച്ച് ഹാത് ടീക് രഹേ…
Read MoreCategory: RD Special
മലയാളത്തിലെ താരരാഷ്ട്രീയം
കേരളത്തിനു പുറത്ത് പ്രത്യേകിച്ച് തമിഴ്നാട്ടിൽ താരങ്ങളുടെ രാഷ്്ട്രീയ പ്രവേശനം പുതിയ കാര്യമൊന്നുമല്ല. തമിഴ്നാട് മുഖ്യമന്ത്രിമാരായിരുന്ന എം.ജി. രാമചന്ദ്രനും ജയലളിതയുമൊക്കെ സിനിമാതാരങ്ങളും വെള്ളിത്തിരയിലെ താരജോഡികളുമൊക്കെയായിരുന്നു. മുൻ മുഖ്യമന്ത്രി കരുണനിധിയും സിനിമാ തിരക്കഥാകൃത്തും നിർമാതാവുമായിരുന്നു. അതേസമയം മലയാളത്തിൽ നിന്ന് അധികമാരും രാഷ്ട്രീയത്തിലേക്കു വരുന്നുമില്ല, തിളങ്ങുന്നുമില്ല. മലയാളവെള്ളിത്തിരയിലെ നിത്യഹരിത നായകൻ പ്രേംനസീർ തന്റെ അവസാനനാളുകളിൽ രാഷ്ട്രീയ പ്രവേശനം ആഗ്രഹിച്ചിരുന്നു. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും അതു സംഭവിച്ചില്ല. അന്തരിച്ച നടൻ ഭരത് മുരളി 1999ൽ ആലപ്പുഴ ലോക്സഭാമണ്ഡലത്തിൽ നിന്ന് ഇടതു സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും കോണ്‍ഗ്രസിലെ വി.എം. സുധീരനു മുന്നിൽ മുട്ടു മടക്കേണ്ടി വന്നു. 2001ലാണ് ഒരു മലയാളസിനിമാ താരം ആദ്യമായി പൊതു തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ മകനും സിനിമാ താരവുമായ കെ.ബി. ഗണേഷ്കുമാറാണ് പത്തനാപുരം മണ്ഡലത്തിൽ നിന്നു കേരളാ കോണ്‍. ബി ടിക്കറ്റിൽ…
Read Moreആ സിനിമയുടെ പേരില്‍ രാജീവ് രവി ദിലീപിനോട് പിണങ്ങി, അതിന്റെ പേരില്‍ ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായി!! രസികനിലെ പ്രശ്നങ്ങള്‍ ചാന്തുപൊട്ടില്‍ രാജീവ് രവിയെ തെറിപ്പിച്ച സംഭവത്തെപ്പറ്റി ലാല്‍ജോസ്
ലാല്‍ജോസിന്റെ ഫ്ളോപ്പ് ചിത്രങ്ങളുടെ പട്ടികയിലാണ് ദിലീപ് നായകനായ രസികന്റെ സ്ഥാനം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവിയായിരുന്നു. നിരവധി പ്രശ്നങ്ങള്‍ക്കൊടുവിലാണ് രസികന്‍ പ്രദര്‍ശനത്തിനെത്തിയത്. തിയേറ്റര്‍ പ്രിന്റ് ഇരുണ്ടുപോയത് ക്യാമറയുടെ പ്രശ്നം കൊണ്ടാണെന്ന തരത്തില്‍ ഇന്‍ഡസ്ട്രിയില്‍ ചിലര്‍ വാര്‍ത്ത പ്രചരിപ്പിച്ചു. ഈ പ്രചരണം രാജീവ് രവിയില്‍ ചില തെറ്റിദ്ധാരണകള്‍ ജനിക്കാന്‍ കാരണമായെന്ന് ലാല്‍ ജോസ് പറയുന്നു. ലാബില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതായിരുന്നു കാരണം. അതുകൊണ്ടാണ് തിയേറ്റര്‍ പ്രിന്റ് ഇരുണ്ടു പോയത്. ചിത്രം പരാജയപ്പെട്ടത് ക്യാമറയുടെ പ്രശ്നങ്ങള്‍ കാരണമായെന്ന് ചിലര്‍ പറഞ്ഞു പരത്തി. അതിന് തൊട്ടുമുമ്പ് ഇറങ്ങിയ മീശമാധവന് എന്ന സിനിമയുടെ കളര്‍ഫുള്‍ ഫ്രെയിമുകളുമായാണ് രസികനെ ചിലര്‍ താരതമ്യം ചെയ്തത്. ഇന്നാണ് രസികന്‍ പുറത്തിറങ്ങിയത് എങ്കില്‍ അതൊരു ന്യൂജനറേഷന് ചിത്രമായേനെ. അതിന്റെ പരാജയം രാജീവ് രവിയുടെ തലയിലാണ് വന്നത്. അങ്ങിനെ അടുത്ത ചിത്രമായ ചാന്തുപൊട്ട് ആരുചെയ്യും എന്ന ചര്‍ച്ചയില്‍ രാജീവ്…
Read Moreകൊച്ചി വിമാനത്താവളത്തില്‍ ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ അടുത്ത മിനിറ്റില്‍ ജോലി, ജെറ്റ് എയര്‍വേസിന്റെ പേരില്‍ യുവാക്കള്‍ക്ക് വാട്സാപ്പ്, ഫോണ്‍സന്ദേശങ്ങള്‍, ജോലികിട്ടാന്‍ വെറും 2,500 രൂപ നല്‍കുക, തട്ടിപ്പുസംഘം ഉദ്യോഗാര്‍ഥികളെ വെട്ടിക്കുന്നത് ഇങ്ങനെ
എം.ജി.എസ് നിങ്ങളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേസ് ജോലിക്കായി തെരഞ്ഞെടുത്തിരിക്കുന്നു. ജോലി അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇങ്ങനെയൊരു സന്ദേശം ലഭിച്ചാല്‍ സൂക്ഷിക്കുക. നിങ്ങള്‍ ഒരു തട്ടിപ്പിന്റെ ആദ്യ കണ്ണിയില്‍ കുടുങ്ങിയിരിക്കുന്നു. ഫോണിലൂടെ തട്ടിപ്പ് ഇന്റര്‍വ്യൂ നടത്തി നിങ്ങളെ 24 മണിക്കൂറിനകം ജോലിക്ക് എടുക്കുന്ന സംഘങ്ങള്‍ പിന്നീട് 2,500 രൂപ സെക്യൂരിറ്റിയായി ആവശ്യപ്പെടും. ജോലികിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ പലരും വിട്ടുപോകുന്നതിനാല്‍ കമ്പനിക്ക് വന്‍നഷ്ടമാണെന്നും ഒരുമാസം കഴിയുമ്പോള്‍ ഈ തുക തിരിച്ചുനല്കുമെന്നുമാണ് അഭിമുഖം നടത്തുന്നവര്‍ പറയുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഏതാണ്ട് ആയിരത്തിലധികം യുവാക്കളാണ് ഇത്തരത്തില്‍ പെട്ടെന്ന് ജോലി ലഭിക്കുന്നതിനായി 2,500 രൂപ നല്കി തട്ടിപ്പില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ജോലി ലഭിച്ചില്ലെന്നു മാത്രമല്ല പിന്നീട് വിളിച്ചപ്പോള്‍ അഭിമുഖം നടത്തിയവരെ ഫോണില്‍ പോലും കിട്ടിയില്ല. തട്ടിപ്പുകളെക്കുറിച്ച് നിരന്തരപരാതി കിട്ടിയതോടെയാണ് രാഷ്ട്രദീപിക ടീം ജെറ്റ് എയര്‍വേസുമായി നേരിട്ട് ബന്ധപ്പെട്ടത്. തങ്ങള്‍ കേരളത്തില്‍ ഒരുവിധത്തിലുള്ള റിക്രൂട്ട്മെന്റും ഇതുവരെ…
Read Moreഞാന്‍ മദ്യപിക്കാറില്ല, എന്റെ അനിയനെ എല്ലാവരും കൂടി തല്ലുന്നതു കണ്ടാണ് ഞാന്‍ പ്രതികരിച്ചത്, ഇല്ലെങ്കില്‍ അവര്‍ അവനെ കൊന്നേനെ, ആലപ്പുഴയിലെ കൂട്ടയടിയില്‍ പ്രതികരണവുമായി നടന് സുധീര്‍ രംഗത്ത്
ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ച് സുഹൃത്തുക്കളോടൊപ്പം നടുറോഡില്‍ രണ്ട് പേരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി നടന് സുധീര്‍. താന്‍ മദ്യലഹരിയില്‍ അല്ലായിരുന്നെന്നും അനിയനെയും കൂട്ടുകാരെയും മര്‍ദ്ദിക്കുന്നതു കണ്ടിട്ടാണ് താന്‍ പ്രതികരിച്ചതെന്നും സുധീര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് സുധീര്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. ‘ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടെന്നു കരുതിയതാണ്. എന്നാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. എന്നെ മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കള്‍ സത്യാവസ്ഥ അറിയണം, ഞാന്‍ മദ്യപിക്കാറില്ല. ശരീരത്തെ സ്നേഹിക്കുന്ന ഒരാളാണ് ഞാന്‍. അഞ്ച് മണിക്കൂറോളം ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. റോഡില്‍ വെച്ചുണ്ടായ വാക്കേറ്റത്തില്‍ എന്റെ അനിയനെ കൂട്ടുകാരെയും തല്ലുന്നത് കണ്ടിട്ടാണ് ഞാന്‍ ചെന്നത്. കൂടപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലു കൂടിയാല്‍ മാനം പോകുമെന്ന് പറഞ്ഞ് നോക്കി നില്ക്കാന് ഞാന്‍ അത്ര ചീപ്പല്ല. എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടി വന്നത്. അവര്‍…
Read Moreബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നവര്‍ കരുതിയിരുന്നോളൂ, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് ഡേറ്റയുടെ മറവില്‍, പരാതികള്‍ പെരുകുന്നതോടെ പ്രതിരോധത്തിലായി ബിഎസ്എന്‍എല്‍, തട്ടിപ്പ് ഇങ്ങനെ
ഐബിന്‍ കാണ്ടാവനം നെറ്റ്വര്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കിലും പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) കൊള്ളയടി പഴി കേട്ടിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഉപയോക്താക്കള്‍ അറിയാതെ ചെറിയ തോതില്‍ ബിഎസ്എന്‍എല്‍ പണം വലിക്കുന്നുണ്ട്. ഡാറ്റ അഥവാ ജിപിആര്‍എസ് ഉപയോഗിച്ചു എന്ന് കാണിച്ച് ദിവസേന പല തവണകളായി പത്തു പൈസ വീതമാണ് പ്രധാന ബാലന്‍സില്‍നിന്ന് ബിഎസ്എന്‍എല്‍ വലിക്കുന്നത്. കുറഞ്ഞത് ഒരു ദിവസം 50 പൈസയെങ്കിലും ഇത്തരത്തില്‍ ഉപയോക്താക്കളില്‍നിന്ന് ഉപയോഗിക്കാത്ത ഡാറ്റയ്ക്ക് ബിഎസ്എന്‍എല്‍ പിടിച്ചുവാങ്ങുന്നുണ്ട്. സ്വകാര്യ ടെലികോം കമ്പനികള്‍ 4ജി ഡാറ്റയ്ക്കൊപ്പം സൗജന്യ സംസാരസമയവും നല്കുന്നതിനാല് പലരും സെക്കന്‍ഡറി കണക്ഷന് ആയാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഡാറ്റ ഉപയോഗിക്കാറുമില്ല. എന്നാല്‍, ഡാറ്റ ഉപയോഗിച്ചു എന്ന് നോട്ടിഫിക്കേഷന്‍ നല്‍കിയാണ് പത്തു പൈസയോളം ഒരു തവണ ഈടാക്കുന്നത്. ഫീച്ചര്ഫോണുകളില്നിന്നുപോലും ഇത്തരത്തില്‍ പണം പോകുന്നുണ്ടെന്നതാണ് രസകരമായ വസ്തുത. ഇത് ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയറില്‍…
Read Moreഭൂമിക്ക് മുകളില്‍ ഉഗ്രസ്ഫോടനം; കത്തിയമര്‍ന്ന അവശിഷ്ടം പതിച്ചത് കടലില്‍!! ഹിരോഷിമയില്‍ ഇട്ട ബോംബിനേക്കാള്‍ പത്തുമടങ്ങ് വലിയ പൊട്ടിത്തെറി, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നാസയുടേത്
ഭയപ്പെടുത്തുന്നതും ശാസ്ത്രജ്ഞര്‍ക്ക് കൗതുകം പകരുന്നതുമായ ഒരു വെളിപ്പെടുത്തലാണ് നാസ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഭൂമിയുടെ മുകളില്‍ വലിയൊരു പൊട്ടിത്തെറി ഉണ്ടായെന്നും അതിന്റെ അവശിഷ്ടങ്ങള്‍ റഷ്യന്‍ കടലിടുക്കില്‍ പതിച്ചെന്നുമാണ് നാസയുടെ വെളിപ്പെടുത്തല്‍. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ കൂറ്റന്‍ പാറയാണ് പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറി ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാള്‍ 10 മടങ്ങ് വലുതായിരുന്നെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് നിഗമനം. കഴിഞ്ഞ ഡിസംബറിലാണ് ഈ വലിയ പൊട്ടിത്തെറി നടന്നത്. ഭാഗ്യവശാല്‍ വലിയ അപകടങ്ങള്‍ ലോകത്തിന് ഉണ്ടായില്ല. 32കിലോ മീറ്റര്‍/സെക്കന്റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തില്‍ കടന്നത്. അന്തരീക്ഷത്തില്‍ എത്തി പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് ഈ പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ നിന്നും 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നുവെന്നും പറയുന്നു. ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ഉണ്ടായിരുന്നു.…
Read Moreചിഹ്നം ഏതുമാകട്ടെ, വിമൽ ഇടുക്കിയും കുടുംബവും ഇനി തിരക്കിലാണ്…
കോട്ടയം: സ്ഥാനാർഥി ആരായാലും എഴുത്തും വരയും വിമലും കുടുംബവുമായിരിക്കും. ചുവരെഴുത്തിൽ പ്രഗത്ഭനായ വിമൽ ഇടുക്കിയും കുടുംബവും ഈ തെരഞ്ഞെടുപ്പിലും തിരക്കിലാണ്. രണ്ടില… ചുറ്റിക അരിവാൾ നക്ഷത്രം…ഏതുമാകട്ടെ. എല്ലാം വിമലിന് വഴങ്ങും. വിവിധ വർണക്കൂട്ടുകളിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നങ്ങളും വരച്ച് തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ശ്രദ്ധേയമാകുകയാണ് പാലാ വിമലും കുടുംബവും. വിമൽ ഇടുക്കിയുടെ ചുവരെഴുത്തുകൾ നിറയാത്ത ഇലക്ഷൻ കാലം വിരളം. വിമലും ഭാര്യയും മക്കളുമാണ് ചുവരെഴുത്തുകാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ വിമൽ കുടുബം തിരക്കിലാണ്. രാവിലെ എട്ടിന് ഭാര്യ സിജി മകൻ അമൽ എന്നിവർക്കൊപ്പം മതിലുകളും ചുവരുകളും തേടി ഇറങ്ങും. ഉച്ചഭക്ഷണവും കുടിവെള്ളവും കരുതും. വൈകുന്നേരത്തോടെ ഭാര്യ സിജിയും മകനും വീട്ടിലേക്ക് മടങ്ങും. ശേഷിക്കുന്ന ബുക്ക്ഡ് മതിലുകൾ വരച്ചുതീർത്തേ വിമൽ രാത്രി മടങ്ങൂ. മതിൽ വൃത്തിയാക്കിയ ശേഷം വെള്ളയടിക്കും. തുടർന്നാണു ചുവരെഴുത്ത്. ചതുരശ്ര അടിക്ക് 18 രൂപയാണ് കൂലി. കുട്ടിക്കാലത്തു…
Read Moreനടന് സുധീര്‍ സ്ഥിരം പ്രശ്നക്കാരന്‍, ഡ്രാക്കുളയില്‍ അഭിനയിച്ചപ്പോള്‍ നടിയോട് പ്രണയം തോന്നി, നടി പ്രതികരിച്ചതോടെ നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു, സുധീറിന്റെ സ്ഥിരം കലാപരിപാടികള്‍ ഇങ്ങനെ
കാറിന്റെ ഡോര്‍ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത നാട്ടുകാരനെ മര്‍ദിച്ച കേസിലെ പ്രതിായയ സിനിമാ സീരിയല്‍ നടന് സുധീര്‍ സ്ഥിരം ജീവിതത്തിലും പലപ്പോഴും വില്ലന്‍ റോളില്‍. പണ്ട് ഡ്രാക്കുള സിനിമയില്‍ ഒപ്പം അഭിനയിച്ച നടിയെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച കേസാണ് അതില്‍ പ്രധാനം. ഇതില്‍ കുറച്ചുനാള്‍ ഒളിവില്‍ നടന്നശേഷം ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഈ സംഭവത്തിനുശേഷം കാര്യമായ അവസരമില്ലാതിരുന്ന സുധീര്‍ കഴിഞ്ഞദിവസമാണ് ആലപ്പുഴയില്‍ നാട്ടുകാരുമായി പ്രശ്നമുണ്ടാക്കിയത്. ആലപ്പുഴ എസ്എല്‍ പുരത്തുവെച്ച് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. നടന് സുധീറും സുഹൃത്തുക്കളുമെത്തിയ ആഢംബര കാര്‍ ബാറിന് സമീപമുള്ള ദേശീയ പാതയോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതില്‍ തുറക്കുന്നതിനിടെ അതിനു സമീപത്തുകൂടി നടന്നു പോവുകയായിരുന്ന പഴയതോപ്പ് സ്വദേശിയായ അനൂപിന്റെ ദേഹത്ത് മുട്ടി. ഇത് ചോദിച്ചതിനെ തുടര്‍ന്ന് സുധീറിന്റെ സുഹൃത്തുക്കള്‍ അനൂപിനെ ആക്രമിക്കുകയായിരുന്നു. വിഷയത്തില്‍ നാട്ടുകാരും ഇടപെട്ടതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. പീന്നീട്…
Read Moreസഹസംവിധായകയോട് റോഷന് ആന്‍ഡ്രൂസ് മോശമായി പെരുമാറി, വേറെ ആര്‍ക്കെങ്കിലും ഒപ്പം പ്രവര്‍ത്തിക്കാന്‍ മകന് നിര്‍ദ്ദേശിച്ചു, ഇക്കാര്യം റോഷന് അറിഞ്ഞതോടെ പ്രശ്നം തുടങ്ങി, റോഷനെതിരേ ഗുരുതര ആരോപണവുമായി നിര്‍മാതാവിന്റെ കുടുംബം
നിര്‍മാതാവ് ആല്വിന് ആന്റണിയുടെ വീട്ടില്‍ ഗുണ്ടകളുമായെത്തി സംവിധായകന് റോഷന് ആന്‍ഡ്രൂസ് ആക്രമിച്ചെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് എറണാകുളം സൗത്ത് പോലീസ് അറിയിച്ചു. സംഭവത്തില്‍ ആല്വിന് ആന്റണി തന്നെ മര്‍ദ്ദിച്ചെന്ന് കാട്ടി സംവിധായകന് റോഷന് ആന്‍ഡ്രൂസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും പരാതിയില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. ഇരുവരെയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് കടക്കില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആല്വിന് ആന്റണി ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആല്‍വില്‍ ആന്റണിയും ഭാര്യ ഏയ്ഞ്ചലീനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികളും തിരുവനന്തപുരത്തെത്തി ഡിജിപി ലോക്നാഥ് ബെഹ്റയെക്കണ്ടാണ് പരാതി നല്‍കിയത്. ആല്വിന് ആന്റണിയുടെ മകന് ആല്വിന് ജോണ്‍ ആന്റണിയുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.…
Read More