ലൂസിഫര്‍ എന്ന ചിത്രത്തെ പ്രശംസിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ‘ലൂസിഫര്‍ എന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട ശബ്ദം സുകുമാരന്റേതായിരുന്നു. അദ്ദേഹത്തിന്റെ മകനാണിപ്പോള്‍ സംവിധാന രംഗത്തേക്കിറങ്ങിയിരിക്കുന്നത്. സുകുമാരന്‍ ചേട്ടന് ഒരുപാടു കാലം സംവിധാനം ചെയ്യണമെന്നാഗ്രഹിച്ചിരുന്ന ആളാണ്. ഞങ്ങള്‍ എം.ടി.യുമായി ചേര്‍ന്ന് ഒന്ന് രണ്ട് കഥകളും സംസാരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും നടക്കാതെ പോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന് മോഹന്‍ലാലിനെപ്പോലെ ഒരു നടനെ വച്ചുകൊണ്ട് സിനിമ ചെയ്യുന്നു. അച്ഛന്റെ ആഗ്രഹം മകനിലൂടെ നടക്കുന്നത് കാണുമ്പോള്‍ ഒരുപാടു സന്തോഷമുണ്ട്.’–മമ്മൂട്ടി പറഞ്ഞു. ലൂസിഫര്‍ പുറത്തിറങ്ങി ഹിറ്റാവുകയാണെങ്കില്‍ മമ്മൂക്കയും ഡേറ്റ് തരണേയെന്ന പൃഥ്വിയുടെ ചോദ്യത്തിന് ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞുവെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ലൂസിഫര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാരിയര്‍, ടൊവീനോ തോമസ് എന്നിവരും…
Read MoreCategory: RD Special
സുമലതയെ ബലമായി പിടിച്ചുവലിച്ച സമയത്ത് വാതിലില്‍ ഇടിച്ച് നെറ്റി പൊട്ടി; അതോടെ എല്ലാവരും എനിക്കെതിരേ തിരിഞ്ഞു, സുമലത കരച്ചിലോടു കരച്ചില്, ബാബു നമ്പൂതിരി ആ സംഭവം ഓര്‍ക്കുന്നു
മമ്മൂട്ടി-സുമലത ജോഡികള്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് നിറക്കൂട്ട്. ജോഷി ഒരുക്കിയ ഈ ചിത്രത്തില്‍ അജിത് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ബാബു നമ്പൂതിരിയായിരുന്നു. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അത്ര ശുഭാമാല്ലാത്ത പല സംഭവങ്ങളും ഉണ്ടായി. താന്‍ പുറത്താകേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നുവെന്നു ഒരു അഭിമുഖത്തില്‍ ബാബു നമ്പൂതിരി പങ്കുവച്ചു. കൊല്ലത്ത് വച്ച് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നപ്പോള്‍ ഒരു സംഭവമുണ്ടായി. അജിത്ത് എന്ന ഫോട്ടോഗ്രാഫറാണ് എന്റെ കഥാപാത്രം. നായകനായ മമ്മൂട്ടിയെ സ്നേഹിക്കുന്ന നായികയാണ് സുമലത. നായകന്റെ അടുത്ത സുഹൃത്തായ അജിത്തിനും സുമലതയെ ഇഷ്ടമാണ്. എങ്ങനെയെങ്കിലും സുമലതയെ വശപ്പെടുത്താന്‍ ശ്രമിക്കുന്ന അജിത്ത് ഒടുവില്‍ അവരെ ട്രാപ്പ് ചെയ്യുന്നുണ്ട്. ബലമായി പിടിച്ചുവലിക്കുകയും തോളിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തോളിലെടുത്തു കൊണ്ട് വാതിലിന്റെ കട്ടിള കടന്ന് അടുത്ത മുറിയിലേക്ക് പ്രവേശിക്കുന്നതാണ് രംഗം. എന്റെ തോളില്‍ കിടക്കുന്ന സുമലത വഴുതി മാറാന്‍…
Read Moreഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ നിന്ന് വയനാടിനെ ഒഴിവാക്കണം!! രാഹുല്‍ ഗാന്ധിയുടെ മനസുമാറ്റിയത് സീതറാം യെച്ചൂരിയുടെ നീക്കങ്ങള്‍, പിസി. ചാക്കോയുടെ നിലപാടും നിര്‍ണായകമായി, രാജ്യതലസ്ഥാനത്ത് സിപിഎം നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ
വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് പിന്മാറിയത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിനെ തുടര്‍ന്ന്. രാഷ്ട്രീയത്തിനപ്പുറം അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാഹുലിനോട് കേരളത്തിലെ അവസ്ഥ യെച്ചൂരി ബോധ്യപ്പെടുത്തുകയായിരുന്നു. ദേശീയതലത്തില്‍ ഒപ്പംനില്‍ക്കുന്ന സിപിഎമ്മിനോട് നേരിട്ടു മത്സരിക്കുന്നത് തെറ്റായ ചിത്രം നല്‍കുമെന്ന യെച്ചൂരിയുടെ വാദം രാഹുല്‍ അംഗീകരിക്കുകയായിരുന്നു. രാഹുല്‍ മത്സരിക്കാനില്ലെന്ന കാര്യം ഒരുദിവസം മുമ്പുതന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ തന്നെ ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ ജയപ്രതീക്ഷയെ ബാധിക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ നിലപാടെടുക്കുകയായിരുന്നു. അതേസമയം ഒരുഘട്ടത്തില്‍ പോലും വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ താല്പര്യം പ്രകടിപ്പിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹത്തിന്റെ ഫലമായാണ് രാഹുലിന് ക്ഷണം ലഭിച്ചതെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. വയനാട് സീറ്റിനെ ചൊല്ലി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചത്. കേരളത്തില്‍ മത്സരിച്ചാലും അതിന്റെ പ്രതിഫലനം…
Read Moreഎല്‍പിജി സിലിണ്ടര്‍ വേനലില്‍ ബോംബ് ആകുമോ ?വാട്സ് ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശത്തിനു പിന്നിലുള്ള യാഥാര്‍ഥ്യം ഇങ്ങനെ…
വേനലില്‍ കേരളം ചുട്ടുപഴുക്കുകയാണ്. ജലദൗര്‍ലഭ്യവും ചൂടും അതിരൂക്ഷമായതോടെ ജനങ്ങളെ ഭയപ്പാടിലാഴ്ത്തുന്ന സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ചൂടുകാലത്ത് സിലിണ്ടര്‍ ബോംബ് പോലെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ സന്ദേശത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തുമ്മാരുക്കുടിയുടെ വിശദീകരണം. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എല്‍ പി ജി സിലിണ്ടര്‍ ബോംബാകുമോ? ചൂട് കൂടി വരുന്നതോടെ വാട്ട്സ്ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. ‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുന്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന ഘജഏ സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ ഇതാണ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് ശാസ്ത്രം..…
Read Moreസൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
മലപ്പുറം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ മാർച്ച് 23 മുതൽ 24 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ വരെ ഉയരുവാൻ സാധ്യതയുണ്ട്. മാർച്ച് 25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങൾക്കായി ചുവടെ ചേർക്കുന്ന നടപടികൾ നിർദേശിക്കുന്നു. പൊതുജനങ്ങൾ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു…
Read Moreചാവുകടല്‍! ഗര്‍ഭപാത്രത്തിലിട്ട് കൊല്ലാക്കൊല ചെയ്തിട്ടുംജീവനോടെ പുറത്തുവന്നവരുടെ കഥ; നേരംപോക്കിനായിഇതു വായിച്ചേക്കാമെന്നു വിചാരിക്കരുത്; നിരാശരാകും
ഒഴിവുദിനമായതുകൊണ്ട് നേരംപോക്കിനായി ഇതു വായിച്ചേക്കാമെന്നു വിചാരിക്കരുത്. നിരാശരാകും. മുക്കിക്കൊല്ലാൻ ശ്രമിച്ചിട്ടും കടലിൽ താഴാതെപോയവരുടെ കഥയാണിത്. ഗർഭപാത്രത്തിലിട്ട് കൊല്ലാക്കൊല ചെയ്തിട്ടും ജീവനോടെ പുറത്തുവന്നവർ. അംഗപരിമിതരും നിത്യരോഗികളുമായ അവർക്ക് ഇത്തിരി സഹായം ചോദിച്ചുകൊണ്ട് ഫെബ്രുവരി അവസാനം അമേരിക്കൻ സെനറ്റിൽ നിയമനിർമാണത്തിന് ഒരു പ്രമേയം വന്നു. 44നെതിരേ 53 വോട്ടിന് സംഗതി കുട്ടയിലിട്ടു, കഷണങ്ങളാക്കിയ ഒരു കുഞ്ഞുശരീരംപോലെ. ഗർഭഛിദ്രം വീണ്ടും ചർച്ചയാകുന്നു, കൊന്നിട്ടും മരിക്കാത്ത കുഞ്ഞുങ്ങളുടെ സങ്കടങ്ങളും. പരാജയപ്പെട്ട ആ നിയമനിർമാണത്തിന്റെ ഗൗരവം മനസിലാക്കാൻ ചിലരെ പരിചയപ്പെടാം. ജിയാന ജെസെൻ. ലോസ്ആഞ്ചലസ് സ്വദേശിനി. പ്രായം 42. ഗർഭഛിദ്രത്തിലൂടെ ജിയാനയെ ഇല്ലാതാക്കാൻ ഏഴുമാസം ഗർഭിണിയായിരുന്നപ്പോൾ അമ്മ ആവുന്നതൊക്കെ ചെയ്തതാണ്. കോളജ് പഠനകാലത്താണ് ഏഴു മാസമുണ്ടായിരുന്ന ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കാൻ അവർ ആശുപത്രിയിലെത്തിയത്. ഗർഭഛിദ്ര വിദഗ്ധൻ കുത്തിവച്ചത് സലൈൻ സൊല്യൂഷനാണ്. എന്നുവച്ചാൽ ഉപ്പ്, ഡയോക്സിൻ, പൊട്ടാസ്യം ക്ലോറൈഡ്, പ്രോസ്റ്റാഗ്ലാൻഡൈൻ എന്നിവ കൂട്ടിച്ചേർത്ത മിശ്രിതം. ഗർഭപാത്രത്തിൽ പ്രവേശിച്ചാലുടനെ…
Read Moreതെരഞ്ഞെടുപ്പായാൽ പ്രചാരണം കൊഴുപ്പിക്കാൻ പാരഡി വേണം; പാട്ടുകളുമായി നജീബും കരീമും തയാർ
തൊടുപുഴ: തെരഞ്ഞെടുപ്പായാൽ വണ്ണപ്പുറം സ്വദേശികളായ നജീബിനും കരീമിനും തിരക്കോട് തിരക്കാണ്. വിവിധ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണം കൊഴുപ്പിക്കാനുള്ള പാരഡിപ്പാട്ടുകൾ ഇവരിൽ നിന്നാണ് പല മണ്ഡലത്തിലെയും വോട്ടർമാർ ഈ തെരഞ്ഞെടുപ്പു കാലത്തും കേൾക്കാൻ പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തകർപ്പൻ പാട്ടുകളുടെ പാരഡികളുമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിക്കാനുള്ള മത്സരത്തിലാണ് മുന്നണികൾ. ഇതോടെയാണ് പാരഡി ഗാനരംഗത്ത് ശ്രദ്ധേയരായ ഇരുവർക്കും തിരക്കായത്. ഇരുപതു വർഷത്തോളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികൾക്കായി പാരഡി പ്പാട്ടുകൾ തയാറാക്കി നൽകി രംഗത്തുണ്ട് സുഹൃത്തുക്കളായ നജീബും കരീമും. തെരഞ്ഞെടുപ്പ് കാലമായാൽ പാർട്ടി ഏതെന്നു നോക്കാതെയാണ് പാരഡി ഗാനങ്ങൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണഗാനങ്ങൾക്കായി വേലിക്കകത്ത് വി.ഐ. നജീബിന്റെ വണ്ണപ്പുറത്തെ ഫോണോ മൾട്ടിമീഡിയ സ്റ്റുഡിയോ തേടി ദൂരെ സ്ഥലങ്ങളിൽനിന്നുപോലും പാർട്ടി പ്രവർത്തകർ എത്തുന്നു. കൂട്ടുകാരനായ കണ്ണിക്കാട്ട് കരീമാണ് പാരഡി ഗാനങ്ങളുടെ രചയിതാവ്. ചിട്ടപ്പെടുത്തി നൽകി റിക്കാർഡ് ചെയ്യുന്നതുവരെയുള്ള ചുമതല…
Read Moreസെയ്ബ ചുവരെഴുതുകയാണ്, 52 വർഷമായി; ചുവരെഴുത്തിനെക്കുറിച്ച് അടിവരയിട്ട് സെയ്ബ പറയുന്നു….
വൈക്കം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഫ്ളെക്സും പോസ്റ്ററുമൊക്കെ നഗരത്തിലേയും നാട്ടിൻ പുറങ്ങളിലേയും മുക്കിലും മൂലയിലും നിറയുന്പോഴും ജനങ്ങളുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നത് ചുവരെഴുത്താണ്. ഇതര പ്രചാരണങ്ങളെ അപേക്ഷിച്ചു ചുവരെഴുത്തു ഹൃദ്യവും സ്വാഭാവികതയുള്ളതുമാണെന്ന് വൈക്കം മറവൻതുരുത്ത് കെ എസ് മംഗലം പാപ്പാളിത്താഴത്ത് സെയ്ബ അടിവരയിട്ടു പറയുന്നു. 52 വർഷം മുന്‍പാണ് സെയ്ബ ചുവരെഴുതാൻ ബ്രഷും പെയ്ന്റും കൈയിലെടുത്തത്. 13 വയസുള്ള തന്റെ കയ്യിൽ ബ്രഷും പെയിന്റും തന്ന് ചുവരെഴുത്തിന്റെയും ചിത്രകലയുടെയും ബാലപാഠങ്ങൾ പറഞ്ഞു തന്ന് തന്നെ മികച്ച ചുവരെഴുത്തുകാരനാക്കിയത് അധ്യാപകനായിരുന്ന വി.കെ.ആചാരിയായിരുന്നു. സി പി എം തലയോലപ്പറന്പ് ഏരിയ സെക്രട്ടറി കെ.ശെൽവരാജിന്റെ പിതാവാണ് വി.കെ.ആചാരി. കഴിഞ്ഞ 52 വർഷമായി തെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനു വേണ്ടിമാത്രമേ ചുവരെഴുത്തു നടത്തിയിട്ടുള്ളു. സി പി എം മെന്പറായ സെയ്ബ ഇതിനു പ്രതിഫലവും വാങ്ങാറില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനകം 10 മതിലുകളിൽ ചുവരെഴുത്തു നടത്തി. മറവൻതുരുത്തിലെചെമ്മനാകരി, കൊടുപ്പാടം,…
Read Moreവേനൽ കാലത്ത് ശീതളപാനിയങ്ങൾ കുടിക്കുമ്പോൾ സൂക്ഷിക്കണേ…!!! മുന്നറിയിപ്പുമായി പോലീസ്
വേനൽ ചൂടിൽ നാടും നഗരവും ഉരുകുകയാണ്. അസഹനീയമായ ചൂടിൽ നിന്നും ഒരൽപ്പം ആശ്വാസം ലഭിക്കുവാൻ വഴിയോരങ്ങളിലുള്ള ശീതളപാനീയ വിൽപ്പന കേന്ദ്രങ്ങളിലും ജ്യൂസ് പാർവലറുകളിലും സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിഭാഗവും ജ്യൂസ് കടകളിൽ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതായിരുന്നുവെന്ന് കേരള പോലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ചീഞ്ഞതും പഴകിയതുമായ പഴ വർഗങ്ങൾ ഉപയോഗിച്ച് സർബത്ത് ഉണ്ടാക്കുക, മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞ പാൽ ഉപയോഗിക്കുക, ഗുണ നിലവാരമില്ലാത്ത ഐസ് ഉപയോഗിക്കുക, സർബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, നിരോധിത ഇനത്തിൽപ്പെട്ട മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, മലിനജലം കെട്ടി നൽക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, അശുദ്ധമായ ജലം ഉപയോഗിക്കുക തുടങ്ങി ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലാണ് ശീതളപാനിയങ്ങൾ തയാറാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ…
Read Moreയൂസഫലി കേച്ചേരിയുടെ കവിയോർമകൾക്ക് നാലു വയസ്
കേച്ചേരി: കവി യൂസഫലി കേച്ചേരി ഓർമയായിട്ട് നാലുവർഷം. കവിതയെയും സിനിമാഗാനങ്ങളേയും പ്രണയിക്കുന്നവരുടെ മനസകങ്ങളിൽ യൂസഫലി കേച്ചേരി എന്ന പ്രതിഭയ്ക്കു മരണമില്ല. കവിതാസംവാദങ്ങളും കലാസാംസ്കാരിക സാഹിത്യ ചർച്ചകളും രാഷ്ട്രീയം മേന്പൊടി ചേർത്തുള്ള ചെറുവർത്തമാനങ്ങളും ഉശിരുപകരുന്ന കേച്ചേരിയുടെ സായന്തനങ്ങൾ പറയുന്നതും അദ്ദേഹത്തെക്കുറിച്ചുതന്നെ. 1934 മെയ് 16നാണ് യൂസഫലി കേച്ചേരിയുടെ ജനനം. കേച്ചേരിയിലെ പരന്പരാഗത മുസ്ലീം കുടുംബത്തിൽ ചീന്പയിൽ അഹമ്മദിന്റേയും നജ്മക്കുട്ടിയുടേയും രണ്ടാമത്തെ മകനായ യൂസഫലിയെ ചെറുപ്പം തൊട്ടേ സ്വാധീനിച്ചത് കവിതകൾ തന്നെയായിരുന്നു. കേച്ചേരി ഉണർത്തിയെടുക്കുന്ന നാടൻപാട്ടുകളും മാപ്പിളപ്പാട്ടുകളും യൂസഫലിയുടെ കവിതാപ്രണയത്തിന് മാറ്റുകൂട്ടി. കേച്ചേരിപ്പുഴയുടേയും പെരുവൻമലയുടേയും പാടശേഖരങ്ങളുടേയും കായലോരങ്ങളുടേയും വ്യത്യസ്ത നിസ്വനങ്ങളിൽ കവിത സങ്കീർത്തനങ്ങളായപ്പോൾ യൂസഫലിയിലെ കവിയെ കേച്ചേരിയും പുറംലോകവും തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൽ തന്നെയാണ് മലയാളത്തിന് മനസ്സിലിട്ടോമനിക്കാൻ മികവാർന്ന കവിതകളും വശ്യസുന്ദരങ്ങളായ സിനിമാഗാനങ്ങളുമുണ്ടായത്. 1954ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ “ഞാൻ കൃതാർത്ഥൻ’ എന്ന കവിത എഴുതിക്കൊണ്ടായിരുന്നു, യൂസഫലി കേച്ചേരി കവിതാരംഗത്തെത്തുന്നത്.…
Read More