കേരളത്തില്‍ യുഡിഎഫ് തൂത്തുവാരും, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമായി കോണ്‍ഗ്രസും സഖ്യവും ഒതുങ്ങും, ബംഗാളില്‍ സിപിഎം സംപൂജ്യരാകും, ബിജെപിക്കും സഖ്യത്തിനും ലഭിക്കുക 283 സീറ്റുകള്‍, പുതിയ സര്‍വേ ഫലങ്ങളും കോണ്‍ഗ്രസിന് തിരിച്ചടി

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ചങ്കിടിപ്പ് സമ്മാനിച്ച് പുതിയ സര്‍വേ ഫലങ്ങള്‍. ടൈംസ് നൗ മൂഡ് ദ നേഷനുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് വീണ്ടും ബിജെപിയും സഖ്യകക്ഷികളും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്നതാണ് സര്‍വേ. 20 സീറ്റുകളില്‍ 16 എണ്ണത്തിലും യുഡിഎഫ് സ്വന്തമാക്കും. മൂന്നെണ്ണം മാത്രമാകും എല്‍ഡിഎഫിന് ലഭിക്കുക. ബിജെപി ചരിത്രത്തിലാദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് സര്‍വേയില്‍ പറയുന്നു. യുഡിഎഫ് 45%, എന്‍ഡിഎ 21.7%, എല്‍ഡിഎഫ് 29.3%, മറ്റുള്ളവര്‍ 4.1% എന്നിങ്ങനെയായിരിക്കും സംസ്ഥാനത്ത് വിവിധ മുന്നണികളുടെ വോട്ടു വിഹിതം. ടൈംസ് നൗ സര്‍വേ പ്രകാരം ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഹിന്ദി ഹൃദയഭൂമിയിലും, നോര്‍ത്ത് ഈസ്റ്റ് മേഖലയിലും വന്‍ മുന്നേറ്റം ഉണ്ടാകും. അതേ സമയം പശ്ചിമ ബംഗാളിലും, ഓഡീഷയിലും മികച്ച വിജയം ബിജെപി നേടുമെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ 29 ല്‍ 22 സീറ്റ്, രാജസ്ഥാനില്‍ 25…

Read More

അന്ന് ആകെ ഉള്ളത് ഒരു ജോഡി വസ്ത്രം രാത്രി കഴുകിയിട്ട് ആണ് പിറ്റേന്ന് ഇടുന്നത്, ഇതു മനസിലാക്കി ബിജു ഡ്രസ് എടുക്കുമ്പോള്‍ ഒരെണ്ണം എനിക്കും എടുക്കുമായിരുന്നു, ജോജു ജോര്‍ജ് ആ ദിവസങ്ങളെപ്പറ്റി

ജൂനിയര്‍ ആര്‍ടിസ്റ്റില്‍ തുടങ്ങി ഇന്ന് മലയാളത്തലെ ഒഴിവാക്കാന്‍ കഴിയാത്ത ഒരു മുഖമായി മാറിയ ആളാണ് ജോജു ജോര്‍ജ്. സിനിമയില്‍ പാവങ്ങളുടെ ബിജു മേനോന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതു പറയുമ്പോള്‍ ജോജുവിന് സന്തോഷം ആണ്. കാരണം അദ്ദേഹത്തിന് ബിജു മേനോന്‍ നല്‍കിയ സഹായങ്ങള്‍ അത്രയും വലുതാണ്. സുഹൃത്ത് വഴിയാണ് ബിജുവിനെ പരിചയപ്പെടുന്നത്. അതു ദൈവത്തിന്റെ അനുഗ്രഹം ആയി കരുതുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അടുത്ത സുഹൃത്തുക്കളായി. നാട്ടില്‍ പോലും ബിജു മേനോന്റെ സുഹൃത്തായി ആണ് അറിയപ്പെട്ടത്. അന്ന് ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല വസ്ത്രമാണ്. രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ഇട്ടുകൊണ്ട് പോയിരുന്നത്. ഇതു മനസിലാക്കിയിട്ടാവണം ബിജു ഡ്രസ് എടുക്കുമ്പോള്‍ ഒരെണ്ണം തനിക്കും എടുക്കുമായിരുന്നു. എത്രയോ തവണ എനിക്ക് ഭക്ഷണവും വസ്ത്രങ്ങളും അദദേഹം വാങ്ങി തന്നിട്ടുണ്ട്. അന്നൊക്കെ ആരും കാണാതെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്നും…

Read More

ശില്പ ഷെട്ടി ഗര്‍ഭിണി, വിവാഹമോചനത്തിന് നീക്കം, വാര്‍ത്ത പരന്നതോടെ ഞെട്ടി സിനിമലോകം, ഒടുവില്‍ രഹസ്യം പുറത്തായി, എല്ലാത്തിനും കാരണം ഒരു ടിവി ഷോയും, സംഭവം ഇങ്ങനെ

ബോളിവുഡ് താരം ശില്‍പ ഷെട്ടി ഭര്‍ത്താവ് രാജ് കുന്ദ്രയുമായി വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. സമൂഹമാധ്യമങ്ങളിലടക്കം ഒന്നിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഇരുവര്‍ക്കുമിടയില്‍ എന്ത് സംഭവിച്ചെന്ന അമ്പരപ്പായിരുന്നു ആരാധകര്‍ക്കേറെയും. ഈ വാര്‍ത്തയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം നടനും സംവിധായകനുമായ അനുരാഗ് ബസുവാണെന്നറിഞ്ഞതും കൂടുതല്‍ പേര്‍ നെറ്റിചുളിച്ചു. ശില്‍പയുടെ അമ്മയ്ക്ക് അനുരാഗ് അയച്ച ഒരു സന്ദേശമാണ് ഇപ്പോള്‍ ഇത്തരത്തിലൊരു തലക്കെട്ടിന് കാരണമായത്. സോണി ടിവിയിലെ സൂപ്പര്‍ ഡാന്‍സിന്റെ ഷൂട്ടിങ്ങിനിടെ അനുരാഗ് കാട്ടിയ കുസൃതിയില്‍ ശരിക്കും പരിഭ്രാന്തയായിപ്പോയി ശില്‍പ. ഷോയുടെ വിധികര്‍ത്താക്കളാണ് അനുരാഗ് ബസുവും ശില്‍പയും. ഷോയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ അനുരാഗ് പതുക്കെ ശില്‍പയുടെ ഫോണ്‍ കൈക്കലാക്കി അമ്മയ്ക്കൊരു മെസേജ് അയച്ചു. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി വലിയ പ്രശ്നമാണെന്നും ഉടനെ വിവാഹമോചനം വേണം എന്നുമായിരുന്നു മെസേജിന്റെ ഉള്ളടക്കം. തന്റെ ഫോണില്‍ നിന്ന് അമ്മയ്ക്ക് ഇത്തരമൊരു മെസേജ് പോയ വിവരമൊന്നും ശില്‍പ…

Read More

മുഖ്യമന്ത്രിയായപ്പോഴും സൈക്കിളില്‍ സഞ്ചരിച്ച ലളിതജീവിതക്കാരന്‍, ബിജെപി നേതാവെങ്കിലും ഗോവയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെ ബഹുമാനിച്ച വ്യക്തിത്വം, രണ്ടുമുറി വീട്ടില്‍ അവസാനശ്വാസം വരെ രാജ്യത്തിനായി ജോലിചെയ്ത മനോഹര്‍ പരീക്കറുടെ ആരുമറിയാത്ത ജീവിതം

ഒരിക്കല്‍ ഗോവയിലെ തിരക്കേറിയ റോഡില്‍ ഒരു അപകടം നടന്നു. വിലയേറിയ കാര്‍ ഒരു ബൈക്കിന്റെ പിന്നിലിടിച്ചു. കാറില്‍ നിന്ന് സമ്പന്നനെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന യുവാവ് ക്ഷോഭത്തോടെ പുറത്തിറങ്ങി പറഞ്ഞു, ഞാന്‍ സിറ്റി പോലീസ് കമ്മീഷണറുടെ മകനാണ്. അപ്പോള്‍ ബൈക്ക് യാത്രികന്‍ വിനയത്തോടെ മറുപടി നല്കി, ഞാന്‍ ഗോവയുടെ മുഖ്യമന്ത്രിയാണ്. അന്തരിച്ച മനോഹര്‍ പരീക്കറെക്കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ പോലും പറഞ്ഞു നടക്കുന്ന കഥയാണിത്. അതേ രാഷ്ടീയ എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന പരീക്കറുടെ നിര്യാണം രാജ്യത്തിന് ഏല്പിച്ചത് വലിയ നഷ്ടം തന്നെയാണ്. ലാളിത്യമായിരുന്നു പരീക്കറുടെ മുഖമുദ്ര. തീരെ വിലകുറഞ്ഞ വസ്ത്രങ്ങളായിരുന്നു പലപ്പോഴും അണിഞ്ഞിരുന്നത്. ലാളിത്യം ആരെയും കാണിക്കാന്‍ വേണ്ടിയായിരുന്നില്ലെന്നുമാത്രം. ഇഷ്ടം അരക്കൈയന്‍ ഷര്‍ട്ട്. വേഷത്തിലെ ചുളിവുകള്‍ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. വിലകുറഞ്ഞ ചെരുപ്പുകളാണു കൂടുതല്‍ പ്രിയം. റിക്ഷയില്‍ വിമാനത്താവളത്തിലെത്തി ഡല്‍ഹിക്കു പോകുന്ന പരീക്കറെ കുറ്റപ്പെടുത്തിയവരില്‍ സഹപ്രവര്‍ത്തകര്‍ പോലുമുണ്ട്. വ്യക്തിപരമായ തിരിച്ചടികള്‍ അദ്ദേഹത്തെ…

Read More

റോഷന്‍ ആന്‍ഡ്രൂസ് കുടുക്കില്‍, നിര്‍മാതാവിന്റെ വീടുകയറി തല്ലിയത് മയക്കുമരുന്ന് കേസിലല്ല പെണ്‍വിഷയത്തില്‍, റോഷന്‍ ആന്‍ഡ്രൂസിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ആല്‍വിന്‍ ആന്റണി, നാണംകെട്ട കഥകള്‍ പുറത്തുവരുന്നു

കൊച്ചിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ഗുണ്ടകളുമായെത്തി വീട്ടുകാരെ ആക്രമിച്ച കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമേല്‍ കുരുക്ക് മുറുകുന്നു. റോഷനെതിരേ ആല്‍വിന്റെ മകന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം. നിര്‍മാതാവിന്റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി പറയുന്നതിങ്ങനെ- ഞാന്‍ മയക്കുമരുന്നിന് അടിമയല്ല. അദ്ദേഹത്തിന് എന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നില്‍. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെണ്‍കുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞു. ഞാനങ്ങനെ ചെയ്യാത്തിനാല്‍ അത് വൈരാഗ്യമായി മാറി. എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്റെ അനന്തരഫലമാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്.…

Read More

വധു വരന് താലികെട്ടി!!

വിവാഹത്തിന്റെ പാരമ്പര്യ രീതികൾ മാറ്റിയെഴുതി കർണാടകയിലെ രണ്ട് ദമ്പതികൾ. വിവാഹത്തില്‍ വരന്‍ വധുവിനെ താലി അണിയിക്കുകയാണ് പതിവ്. എന്നാൽ  സ്ത്രീകള്‍ക്ക് താലി കെട്ടുന്നതുപോലെ പുരുഷന്മാര്‍ക്കും മംഗല്യ സൂത്ര  അണിയിച്ചിരിക്കുകയാണ് ഈ രണ്ട് യുവതികള്‍. പ്രിയ, അങ്കിത എന്നീ യുവതികളാണ് പതിവ് ആചാരത്തിൽ നിന്ന് വ്യത്യസ്തമായി ഭർത്താക്കന്മാരെ മംഗല്യസൂത്രം അണിയിച്ചത്. വ്യത്യസ്ത സമുദയത്തിൽ പെട്ട ഇരുവരും സോഫ്റ്റ്വെയർ എഞ്ചിനീയർമാരാണ്. തിങ്കളാഴ്ചയായിരുന്നു വിവാഹം. ചടങ്ങിൽ പ്രിയ അമിത്തിനെ മംഗല്യസൂത്രം അണിയിച്ചു. ഇതേ രീതിയിൽ തന്നെ പ്രഭുരാജും അങ്കിതയും വിവാഹിതരായി. വിവാഹത്തിന് കാലങ്ങളായി തുടർന്നു വരുന്ന കന്യാദാനമെന്ന ചടങ്ങ് ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരങ്ങളാണ് ഇവരുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.

Read More

റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവിനെ തല്ലിയ സംഭവത്തില്‍ ട്വിസ്റ്റ്!! ആക്രമണത്തിനു പിന്നില്‍ സ്ത്രീവിഷയമല്ല കഞ്ചാവ് കേസാണ്, നിര്‍മാതാവിന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട്, അതു ചോദ്യം ചെയ്യാന്‍ പോയപ്പോഴാണ് അടിയുണ്ടായതെന്ന് റോഷന്‍ ആന്‍ഡ്രൂസ്

കൊച്ചിയില്‍ നിര്‍മാതാവിനെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് മര്‍ദിച്ചെന്ന പരാതിയില്‍ കൂടുതല്‍ നിഗൂഡതകള്‍. റോഷന്‍ ആന്‍ഡ്രൂസും ഒരു സഹസംവിധായികയും തമ്മിലുള്ള ബന്ധമാണ് നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ക്കയറി റോഷനും സുഹൃത്ത് നവാസും ആക്രമിക്കാന്‍ കാരണമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. വീട്ടില്‍ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് ഒരു മാധ്യമത്തോട് പറഞ്ഞു. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷന്‍ അവകാശപ്പെടുന്നു. പുറത്താക്കിയതിന്റെ പ്രതികാരമായി തനിക്കെതിരേ ഇയാള്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാന്‍ വയ്യാതായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ…

Read More

കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്, മോദിസ്തുതിയും ബിജെപി നേതാക്കളുമായുള്ള അടുപ്പവും രാഹുലിന്റെ ചെവിയിലെത്തി, തോമസ് ഔട്ടായതിങ്ങനെ

സോണിയ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടാത്ത രണ്ടു കേരള നേതാക്കളേയുള്ളു. ആദ്യത്തേയാള്‍ എ.കെ. ആന്റണിയാണ്. രണ്ടാമന്‍ കെ.വി. തോമസും. കോണ്‍ഗ്രസില്‍ സോണിയയുഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ ആന്റണി തന്റെ പ്രതാപം നിലനിര്‍ത്തി. എന്നാല്‍ തോമസ് മാഷിന് കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല രാഹുല്‍ യുഗത്തിന്റെ തുടക്കത്തില്‍ തന്നെ. ബിജെപി കേന്ദ്രനേതാക്കളുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു തോമസ്. അതുതന്നെയാണ് വിശ്വസ്തഗണത്തില്‍ നിന്ന് അദേഹത്തെ ഒഴിവാക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചതും. അടുത്തകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോമസ് പൊതുപരിപാടിയില്‍ പുകഴ്ത്തി സംസാരിച്ചത് അങ്ങ് ഡെല്‍ഹിയില്‍ വരെ എത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 13ന് കൊച്ചിയില്‍ നടന്ന കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു അത്. അന്ന് വലിയ മാധ്യമവാര്‍ത്തയായെങ്കിലും പരസ്യമായ ഖേദം പ്രകടിപ്പിക്കാന്‍ തോമസ് തയാറായില്ല. അതും ഇത്തവണ സീറ്റ് നിഷേധിക്കപ്പെടാന്‍ ഒരു കാരണമായി. അന്ന് തോമസ് മോദിയെ പുകഴ്ത്തി…

Read More

131 ദി​വ​സ​ങ്ങ​ൾ, 36,800 കി​ലോ​മീ​റ്റ​ർ, 30 രാ​ജ്യ​ങ്ങ​ൾ; പ്രാ​യം വെ​റും സ​ഖ്യ​യാ​ണെ​ന്ന് തെ​ളി​യി​ച്ച് അ​റു​പ​തു​കാ​ര​ൻ

ഡ​ൽ​ഹി​യി​ൽ നി​ന്നും കാ​ർ മാ​ർ​ഗം ല​ണ്ട​നി​ലേ​ക്ക് യാ​ത്ര ചെ​യ്ത 60 വ​യ​സു​കാ​ര​ൻ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. പ്രാ​യം വെ​റും സ​ഖ്യ മാ​ത്ര​മാ​ണെ​ന്നും മ​ന​സാ​ണ് ശ​ക്തി​യെ​ന്നു​മു​ള്ള വാ​ക്കു​ക​ൾ എ​ത്ര​മാ​ത്രം സ​ത്യ​മാ​ണെ​ന്ന് തെ​ളി​യി​ച്ച ഈ ​വ്യ​ക്തി​ത്വ​ത്തി​ന്‍റെ പേ​ര് അ​മ​ർ​ജീ​ത് സിം​ഗ് എ​ന്നാ​ണ്. ബി​സി​ന​സ് മ​ക​നെ ഏ​ൽ​പ്പി​ച്ച അ​മ​ർ​ജീ​ത് സിം​ഗ് ത​ന്‍റെ യാ​ത്ര ആ​രം​ഭി​ച്ച​ത് 2018 ജൂ​ലൈ ഏ​ഴി​നാ​ണ്. 2013 മോ​ഡ​ൽ ടൊ​യോ​ട്ട ഫോ​ർ​ച്ച്യൂ​ണ​റി​ൽ 36,800 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച ഇ​ദ്ദേ​ഹം 131 ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് 30 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ഡി​സം​ബ​ർ 16ന് ​ല​ണ്ട​നി​ൽ എ​ത്തി. നേ​പ്പാ​ൾ, ചൈ​ന, കി​ർ​ഗി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, ക​സാ​ക്കി​സ്ഥാ​ൻ, റ​ഷ്യ, പോ​ള​ണ്ട്, ലി​ക്റ്റ​ൻ​സ്റ്റൈ​ൻ, ഓ​സ്ട്രി​യ, എ​സ്റ്റോ​ണി​യ, ലി​ത്വാ​നി​യ, ലാ​ത്വി​യ, സ്വീ​ഡ​ൻ, നോ​ർ​വേ, ജ​ർ​മ​നി, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ബെ​ൽ​ജി​യം, ചെ​ക്ക് റി​പ്പ​ബ്ലി​ക്ക്, ഹം​ഗ​റി, സ്ലൊ​വേ​നി​യ, സ്ലൊ​വാ​ക്യ, ഇ​റ്റ​ലി, സ്പെ​യ്ൻ, പോ​ർ​ച്ചു​ഗ​ൽ, ല​ക്സം​ബ​ർ​ഗ്, മൊ​ണാ​കോ, ഫ്രാ​ൻ​സ്, നെ​ത​ർ​ല​ൻ​ഡ്സ്, ഡെ​ൻ​മാ​ർ​ക് എ​ന്നീ രാ​ജ്യ​ങ്ങ​ൾ ക​ട​ന്നാ​ണ് അ​ദ്ദേ​ഹം ല​ണ്ട​നി​ലെ​ത്തി​യ​ത്.…

Read More

മമ്മുട്ടി ചിത്രത്തിന്റെ ഡമ്മി ഉണ്ടായുമായെത്തി അണിയറപ്രവര്‍ത്തകര്‍ കുടുങ്ങി!! പോലീസ് പിടിച്ചപ്പോള്‍ ട്രോള്‍ ഇറക്കി ഉണ്ടയുടെ പ്രെമോഷന്‍, നെടുമ്പാശേരിയില്‍ സംഭവിച്ചത് ഇതൊക്കെ

മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍ ഡമ്മി ബുള്ളറ്റുമായി കുടുങ്ങി. ഡമ്മി ബുള്ളറ്റു കൈവശം വെച്ച് യാത്രയ്ക്കെത്തിയ സിനിമ സംഘത്തെ കൊച്ചി രാജ്യാന്തര വിമാനത്താളത്തില്‍ സെക്യൂരിറ്റി തടയുകയായിരുന്നു. സുരക്ഷാവിഭാഗം സ്‌ക്രീനിംഗിനിടെ അണിയറക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് കണ്ടെടുക്കുകയായിരുന്നു. തൃശൂര്‍ വിയ്യൂരിലെ ഷൂട്ടിങ്ങിനു ശേഷം കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴി ഛത്തിസ്ഗഢിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു സിനിമ പ്രവര്‍ത്തകര്‍. വിമാനത്താവളത്തില്‍ സ്‌ക്രീനിംഗിനിടെ അണിയറക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് കണ്ടെത്തിയിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിരിക്കുകയായിരുന്നു. പോലീസിന്റെ ആയുധ വിഭാഗം എത്തി പരിശോധിച്ചപ്പോള്‍ ആണ് ഇത് ഡമ്മി ബുള്ളറ്റ് ആണെന് തെളിഞ്ഞതോടെയാണ് സംഘത്തിന് യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചത്. വാര്‍ത്ത പുറത്തു വന്നതോടെ ഉണ്ടയുടെ ഒഫീഷ്യല്‍ പേജ് ഒരു ട്രോള്‍ രൂപത്തില്‍ ഈ വാര്‍ത്ത പങ്കു വെച്ചിട്ടുണ്ട്. നമ്മള്‍ പോലും അറിയാതെ അധോലോകമായി…

Read More