ഞാന്‍ എല്ലാറ്റിനും ഫുള്‍സ്റ്റോപ്പിട്ടു കഴിഞ്ഞു, മാപ്പു പറയേണ്ട ബാധ്യത കലേഷിനോടുണ്ടായിരുന്നു, ആരു വേണമെങ്കിലും എന്റെ മേല്‍ എല്ലാ കുറ്റവും ചാര്‍ത്തി കൈകഴുകിക്കോട്ടെ, ഞാനെന്റെ തെറ്റുകള്‍ തിരുത്തും: ശ്രീചിത്രന്‍ രാഷ്ട്രദീപികയോട്

ഋഷി താന്‍ എല്ലാറ്റിനും ഫുള്‍സ്റ്റോപ്പിട്ടു കഴിഞ്ഞുവെന്നും തനിക്കു പറ്റിയ തെറ്റുകള്‍ മനസിലാക്കി അത് തിരുത്തുമെന്നും എം.ജെ. ശ്രീചിത്രന്‍. കവിതാമോഷണ വിവാദത്തില്‍ കഴിഞ്ഞ ദിവസം കേരളവര്‍മ കോളജ് അധ്യാപിക ദീപ നിശാന്ത് ശ്രീചിത്രനെതിരെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് എല്ലാറ്റിനും ഫുള്‍സ്റ്റോപ്പിട്ടു കഴിഞ്ഞതായി അദ്ദേഹം രാഷ്ട്രദീപികയോട് പ്രതികരിച്ചത്. പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് എം.ജെ. ശ്രീചിത്രന്‍. കവിത മോഷ്ടിക്കപ്പെട്ട വിവാദത്തില്‍ ആദ്യന്തികമായി എനിക്ക് പറ്റിയ തെറ്റിന് മാപ്പുപറയേണ്ട ബാധ്യത കലേഷിനോടായിരുന്നു. അത് ഞാന്‍ നേരത്തെതന്നെ ചെയ്തു. ഫേസ്ബുക്കില്‍ ഞാനത് വളരെ വ്യക്തമായി പറഞ്ഞിരുന്നു. കലേഷിന് മാത്രമാണ് നീതിനിഷേധിക്കപ്പെട്ടത്. അതിനാല്‍ കലേഷിനോട് മാപ്പുപറഞ്ഞു. ഇനിയിപ്പോള്‍ ആരു വേണമെങ്കിലും ഇന്റര്‍വ്യൂകള്‍ നടത്തി എല്ലാ കുറ്റവും എനിക്കു മേല്‍ ചാര്‍ത്തി കൈകഴുകിക്കോട്ടെ. എനിക്കതില്‍ വിരോധമില്ല. ഞാന്‍ എനിക്കു പറ്റിയ തെറ്റുകള്‍ തിരുത്തും. ദീപ നിശാന്ത് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖങ്ങളില്‍ പുതിയതായി എന്തെങ്കിലും പറഞ്ഞെന്ന് എനിക്ക്…

Read More

ഒരു ‘മീശ’ക്കഥ സൊല്ലട്ടുമാ… (ഇതു നക്കീരന്‍ ഗോപാലിന്റെ ജീവിത കഥ)

‘മീശ’യെന്നു കേട്ടാല്‍ മലയാളിയുടെ മനസിലേക്ക് വിവാദങ്ങള്‍ ഘോഷയാത്രയായി എത്തുന്ന കാലമാണിത്. എങ്കിലും… ഒരു ‘മീശ’ കഥ സൊല്ലട്ടുമാ….മീശക്കാരനായ ഒരു മാധ്യമപ്രവര്‍ത്തകന്റെ കഥ, മീശക്കാരന്‍ വീരപ്പനെ കുറിച്ചുള്ള കഥകള്‍ ലോകത്തിനു പറഞ്ഞ തന്ന മറ്റൊരു മീശക്കാരന്റെ കഥ (കഥയല്ല ജീവിതം). നക്കീരന്‍ ഗോപാല്‍ എന്ന പേരു കേട്ടാല്‍ എല്ലാവരുടേയും മനസിലേക്ക് ആദ്യം എത്തുക ആ കൊമ്പന്‍ മീശ തന്നെയാണ്. ആ മീശയോട് കടുത്ത ആരാധനയുള്ളവരുടെ എണ്ണവും കുറച്ചൊന്നുമല്ല. എന്തിനേറെപ്പറയുന്നു ഉലകനായകന്‍ കമലഹാസന്‍ പോലും നക്കീരന്റെ മീശയുടെ കട്ട ഫാനാണ്. തേവര്‍മകന്‍ സിനിമയില്‍ താന്‍ അനുകരിച്ചത് നക്കീരന്റെ മീശയാണെന്ന് ഒരിക്കല്‍ ഒരഭിമുഖത്തില്‍ കമലഹാസന്‍ തുറന്നു പറയുക പോലും ചെയ്തു. അറുപതാമത്തെ വയസിലും ആ മീശയുടെ ഗ്ലാമറിനും വീര്യത്തിനും അതിനേക്കാള്‍ ഉദ്വേഗം നിറഞ്ഞ നക്കീരന്‍ ഗോപാലിന്റെ പത്രപ്രവര്‍ത്തന ജീവിതത്തിനും ഗാംഭീര്യം ഒട്ടും കുറഞ്ഞിട്ടില്ല. നിരവധി എക്സ്‌ക്ലൂസീവ് വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചതു…

Read More

ചൈനീസ് പിരമിഡുകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ! പിരമിഡുകള്‍ക്കുള്ളിലെ ശവകുടീരങ്ങളില്‍ പഠനം നടത്താനെത്തിയ ഗവേഷകര്‍ കണ്ട കാഴ്ച…

ജ്യോതിശാസ്ത്രത്തില്‍ അപാരമായ അറിവുള്ളവരായിരുന്നു പൗരാണിക ചൈനാക്കാര്‍. ഇതു വ്യക്തമാക്കുന്നതാണ് ചൈനീസ് രാജവംശത്തിന്റെ ശവകുടീരങ്ങളടങ്ങുന്ന പിരമിഡ്. പടിഞ്ഞാറന്‍ ഹാന്‍, സോങ് രാജവംശങ്ങളിലെ ശവകുടീരങ്ങളാണ് പിരമിഡുകള്‍ക്കുള്ളിലായി നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഇവ ഉത്തര നക്ഷത്രമെന്ന് വിളിക്കുന്ന പൊളാരിസിന് നേര്‍ രേഖയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നതാണ് പുതിയ കണ്ടെത്തല്‍. ചൈനയിലെ നാല്‍പതോളം പിരമിഡുകളില്‍ നടത്തിയ പഠനത്തിനിടെയാണ് ഇവയില്‍ പലതും നാല് ദിക്കിനും അഭിമുഖമായല്ല നിര്‍മിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഭൂമിയുടെ അച്ചുതണ്ടിന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത് ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആകാശ കാഴ്ചയേയും സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്യും. ഇക്കാര്യം അറിവുള്ളവരായിരുന്നു പൗരാണിക ചൈനയിലെ ജ്യോതിശാസ്ത്രജ്ഞരെന്നാണ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ച് ഇന്‍ ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഇപ്പോള്‍ ഉത്തരനക്ഷത്രമായ പൊളാരിസ് ഉത്തര ധ്രുവത്തിന് നേര്‍രേഖയിലെ ആകാശത്താണ് ദൃശ്യമാകുന്നത്. എന്നാല്‍ ചൈനയില്‍ ഈ പിരമിഡുകള്‍ നിര്‍മിച്ചിരുന്നപ്പോള്‍ അങ്ങനെയായിരുന്നില്ല. ഭൂമിയുടെ അച്ചുതണ്ടിന്റെ ചലനത്തെക്കുറിച്ച് ധാരണയുണ്ടായിരുന്ന ചൈനീസ്…

Read More

പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ പറന്നെത്തിയ കുട്ടിഡ്രൈവറെ പൊക്കി, പെറ്റിയടയ്ക്കണമെന്ന് പറഞ്ഞതോടെ പയ്യന്‍ തലകറങ്ങി താഴെവീണു, മലപ്പുറത്ത് പോലീസ് പുലിവാലു പിടിച്ചതിങ്ങനെ

പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കുട്ടി ഡ്രൈവര്‍ കുഴഞ്ഞു വീണു. കുട്ടിയെയും കൊണ്ട് പോലീസ് വലഞ്ഞു. അവസാനം കേസെടുക്കാതെ പോലീസ് തടിയൂരി. വാണിമേലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാണിമേല്‍ വയല്‍ പീടികക്കടുത്ത് പോലീസ് കണ്‍ട്രോള്‍ റൂം സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി സ്‌കൂട്ടറുമായി വന്നത്. ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ വിദ്യാര്‍ഥിയെ പോലീസ് കൈകാണിച്ചു നിര്‍ത്തി. ചോദ്യം ചെയ്യുന്നതിനിടെയാണ് കുട്ടി ബോധരഹിതനായത്. വാഹനം സ്റ്റേഷനിലേക്ക് കൊണ്ട് പോകുമെന്നും ആയിരത്തി അഞ്ഞൂറ് രൂപ പിഴ അടക്കണമെന്നും പോലീസ് പറഞ്ഞതോടെയാണ് വിദ്യാര്‍ഥി കുഴഞ്ഞ് വീണത്. ഇതോടെ പോലീസ് സംഘം പരിഭ്രാന്തരായി. പണിപാളിയെന്ന് മനസിലായ പോലീസ് കുട്ടിയെ പരിസരത്തുള്ള യുവാവിനെ ഏല്‍പ്പിച്ച് പോലീസ് രക്ഷപ്പെടുകയായിരുന്നു. നാദാപുരം മേഖലയില്‍ കുട്ടി ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ് പോലീസ് പറയുന്നത്. മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് പ്രധാനമായും ബൈക്കുകളിലെത്തുന്നത്.

Read More

ബ്ലാസ്റ്റേഴ്‌സിന്റെ കളി ബഹിഷ്‌കരിക്കാനുള്ള നീക്കത്തില്‍ നിന്ന് മഞ്ഞപ്പട പിന്നോട്ട് പോയത് മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം, നിലപാട് മാറ്റിയ മഞ്ഞപ്പടയ്‌ക്കെതിരേ ആരാധകര്‍ രംഗത്ത്, ബ്ലാസ്റ്റേഴ്‌സ് ഫാന്‍ഗ്രൂപ്പില്‍ അടിമൂക്കുന്നു, കളംപിടിക്കാന്‍ മറ്റൊരു ഗ്രൂപ്പും രംഗത്ത്

കേരള ബ്ലാസ്റ്റേഴ്‌സിനെ ലോകമെങ്ങും അറിയുന്ന ക്ലബാക്കി മാറ്റിയത് ആരാധകരുടെ ബാഹുല്യമായിരുന്നു. ലോകമെങ്ങുമുള്ള മലയാളികള്‍ ടീമിനെ നെഞ്ചിലേറ്റിയെങ്കിലും സാമ്പത്തികലാഭം എന്ന ഒരൊറ്റ ചിന്തയിലൂന്നിയാണ് മാനേജ്‌മെന്റ് പ്രവര്‍ത്തിച്ചത്. മറ്റു ടീമുകള്‍ വലിയ താരങ്ങളെ കൊണ്ടുവന്ന് ഫലമുണ്ടാക്കിയപ്പോള്‍ കുറച്ചു പണം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ചെലവഴിച്ചത്. ടിക്കറ്റ് നിരക്കുകള്‍ മറ്റു ടീമുകളുടേതിനേക്കാള്‍ ഇരട്ടിയാക്കിയും മാനേജ്‌മെന്റ് ആരാധകരെ ചൊടിപ്പിച്ചു. ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് സ്ഥിരമായി ജയിക്കാതെ ആയതോടെ ആരാധകര്‍ കളി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധകക്കൂട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ഞപ്പട എന്ന ഗ്രൂപ്പാണ് പരസ്യ വോട്ടെടുപ്പ് നടത്തി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. 84 ശതമാനം ആരാധകര്‍ ഡിസംബര്‍ നാലിന് നടക്കുന്ന ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ വോട്ട് ചെയ്തു. എന്നാല്‍ പിന്നീട് നാടകീയമായി മഞ്ഞപ്പടയുടെ ഭാരവാഹികള്‍ തീരുമാനം മാറ്റുകയായിരുന്നു. മഞ്ഞപ്പടയുടെ നേതൃത്വത്തിലുള്ളവര്‍ മാനേജ്‌മെന്റുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. മാനേജ്‌മെന്റില്‍ നിന്ന് അനര്‍ഹമായ സൗജന്യം പറ്റുന്നവരാണ് മഞ്ഞപ്പടയുടെ നേതൃത്വത്തിലുള്ളതെന്ന്…

Read More

മണ്ഡപത്തില്‍ വധുവിനെ കാത്തിരുന്നപ്പോള്‍ വരന്റെ മൊബൈലില്‍ എത്തിയത് വധുവിന്റെ ചൂടന്‍ ദൃശ്യങ്ങള്‍; വരന്‍ മടങ്ങിയപ്പോള്‍ വീഡിയോയിലെ നായകന്റെ രംഗപ്രവേശവും താലികെട്ടും; കമിതാക്കളുടെ തന്ത്രം കണ്ട് കണ്ണുതള്ളി നാട്ടുകാര്‍…

ബംഗളൂരു: സിനിമയില്‍ പോലും കാണാത്ത തരത്തിലുള്ള സംഭവങ്ങളാണ് ഹാസന്‍ ജില്ലയിലെ ശക്ലേഷ്പുര്‍ താലൂക്കിലെ കല്യാണ മണ്ഡപത്തില്‍ അരങ്ങേറിയത്. ഒരു പ്രണയകഥയുടെ തന്ത്രപരമായ ക്ലൈമാക്‌സ് എന്നു വേണമെങ്കില്‍ സംഭവത്തെ വിശേഷിപ്പിക്കാം. വാട്സാപ്പ് സന്ദേശത്തിലൂടെ കല്യാണം മുടക്കാനാണ് കാമുകന്റെ ശ്രമമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ എല്ലാം കാമുകനും കാമുകിയും ചേര്‍ന്ന് നടത്തിയ ജീവിത നാടകമായിരുന്നുവെന്ന് അവസാനമാണ് ഏവര്‍ക്കും മനസ്സിലായത്. ഇതോടെ പ്രണയിനികള്‍ ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു. താലികെട്ടുന്നതിന് മിനിറ്റുകള്‍ മുമ്പ് വരന്റെ വാട്സാപ്പിലേക്ക് വന്നത് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളായിരുന്നു. ഇതോടെ കല്യാണം മുടങ്ങുമെന്ന അവസ്ഥ വന്നു. ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് വരന്‍ കല്യാണത്തില്‍നിന്ന് പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. എന്നാല്‍ പിന്നീട് കഥയില്‍ വന്നത് വന്‍ ട്വിസ്റ്റായിരുന്നു. ഏവരെയും ഞെട്ടിച്ചു കൊണ്ട് വാട്സാപ്പ് ചിത്രത്തിലെ നായകന്‍ രംഗപ്രവേശം ചെയ്തു. താലിയുംകൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി…

Read More

മൊബൈല്‍ ഫോണില്‍ കൈതൊട്ടിട്ട് കൈകഴുകാതെ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍ ! മൊബൈല്‍ ഫോണിലുള്ളത് ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ 17ഇരട്ടി കൂടുതല്‍ അണുക്കള്‍; ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്…

മൊബൈല്‍ ഫോണില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്തവരാണ് ഇന്നത്തെ ഒട്ടുമിക്ക ആളുകളും. എന്നാല്‍ എത്ര പ്രമുഖ കമ്പനിയുടെ എത്ര പുതിയ ഹാന്‍ഡ്‌സെറ്റാണെങ്കിലും അത് ബാക്ടീരികളടക്കമുള്ള അണുക്കളുടെ പ്രപഞ്ചമാണെന്ന് എത്ര പേര്‍ക്കറിയാം. ടോയ്ലറ്റ് സീറ്റിനെക്കാള്‍ ഏഴിരട്ടിയിലധികം വൃത്തികെട്ടതാണ് മൊബൈല്‍ ഫോണുകള്‍ എന്നാണ് ഗവേഷകര്‍ പുറത്തുവിട്ട പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. വീഡിയോ കാണാനും ചാറ്റ് ചെയ്യാനും ഫോണ്‍ ചെയ്യാനുമൊക്കെയായി ദിവസത്തിലേറെ നേരവും ഫോണിനൊപ്പമാണ് എല്ലാവരും. ഇതുവഴി വലിയ തോതിലുള്ള അണുവാഹകര്‍ക്കൊപ്പമാണ് നാം കഴിയുന്നതെന്നോര്‍ക്കണം. മനോഹരങ്ങളായ ലെതര്‍ കവറുകളിട്ട് സൂക്ഷിക്കുന്ന മൊബൈല്‍ ഫോണുകളിലാണ് കൂടുതല്‍ ബാക്ടീരിയകള്‍ കാണപ്പെടുന്നത്. കണ്ടാല്‍ വൃത്തിയാണെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് കവറിലിട്ട ഫോണുകളിലും ടോയ്ലറ്റ് സീറ്റിനെക്കാള്‍ ആറുമടങ്ങ് ബാക്ടീരിയകള്‍ കാണുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ബാത്ത് റൂമില്‍ പോകുമ്പോഴും മൊബൈല്‍ ഫോണുകള്‍ കൂടെ കരുതുന്നവരും ഏറെയാണ്. ഗവേഷണത്തിന്റെ ഭാഗമായി നടന്ന സര്‍വേ അനുസരിച്ച് അഞ്ചില്‍ രണ്ടുപേരും ഇത്തരത്തില്‍ ടോയ്ലറ്റിലേക്ക് മൊബൈല്‍…

Read More

ഒരു കാലത്ത് കിട്ടിയിരുന്ന പണം മുഴുവന്‍ ചിലവഴിച്ചിരുന്നത് പെണ്ണിനും ചൂതാട്ടത്തിനുമായി ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാക്കിച്ചാന്‍; ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് കണ്ണുതള്ളി ആരാധകര്‍…

ബ്രൂസ്‌ലിയ്ക്കു ശേഷം കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ഇതിഹാസമാണ് ജാക്കിച്ചാന്‍. പ്രായം 64 ഉണ്ടെങ്കിലും ആക്ഷനില്‍ ജാക്കിച്ചാന്റെ സിംഹാസനം ഇപ്പോഴും ഇളക്കം തട്ടാതെ ഇരിക്കുന്നു. കോടിക്കണക്കിന് ആരാധകരുടെ ഇഷ്ടതാരമാണെങ്കിലും ഒരു കാലത്ത് താന്‍ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ജാക്കിച്ചാന്‍. ഈ മാസം പുറത്തിറങ്ങുന്ന ആത്മകഥ ‘നെവര്‍ ഗ്രോ അപ്പി’ലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഹോങ്കോങിലെ സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കി ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ആയിരുന്നു. പ്രതിസന്ധികളിലൂടെയായിരുന്നു കുട്ടിക്കാലം. ഇപ്പോഴും വായിക്കാനും എഴുതാനും തനിക്ക് അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്ന ജാക്കിച്ചാന്റെ കുട്ടിക്കാലം മികച്ചതായിരുന്നില്ല. പഠിക്കാന്‍ മോശമായ ജാക്കിച്ചാനെ പിതാവ് ഓപ്പറ സ്‌കൂളില്‍ അയച്ചാണ് പഠിപ്പിച്ചത്.…

Read More

കോടതി നിയോഗിച്ച മൂന്നംഗ സമിതി ശബരിമലയുടെ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ കാഴ്ച്ചകാരായി സര്‍ക്കാര്‍ ! പണിപാളുമെന്ന് മനസ്സിലായതോടെ ഭക്തരെ വിരട്ടുന്നതു നിര്‍ത്തി പോലീസ്; കോടതിയ്ക്കു മുമ്പില്‍ സര്‍ക്കാര്‍ പത്തി മടക്കിയതിങ്ങനെ…

പത്തനംതിട്ട:കഴിഞ്ഞ കുറേനാളുകളായി ശബരിമലയില്‍ കണ്ടത് പോലീസ്‌രാജായിരുന്നു. ഭക്തരുടെ ശരണംവിളി പോലും വിലക്കിയ നടപടികള്‍ ഏറെ പ്രതിഷേധത്തിനാണ് വഴിവെച്ചത്. യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കിയിയില്ലെങ്കിലും എല്ലാ നിയന്ത്രണങ്ങളും പൊലീസ് ഏറ്റെടുത്തത് സര്‍ക്കാരിന് കാര്യങ്ങളില്‍ മേല്‍കോയ്മ കിട്ടാനായിരുന്നു. എന്നാല്‍ യുവതി പ്രവേശം നടന്നതുമില്ല സ്ഥിതിയാകെ വഷളാവുകയും ചെയ്തു. ഭക്തരുടെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നു. ശബരിമലയുടെ നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിക്കാണ് ഇനി. ഇത് വ്യക്തമാകുന്ന ഉത്തരവ് പുറത്തുവന്നു.സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ശബരിമലയുടെ പൂര്‍ണനിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിയില്‍ നിക്ഷിപ്തമാവുന്ന വിധത്തിലാണ് സമിതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാന്‍ അധികാരമുണ്ടായിരിക്കും. എന്ത് തീരുമാനമെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജസ്റ്റിസ്…

Read More

വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതുകാരനെ ഒന്ന് കൊന്നു തരൂവെന്ന് പിതാവ് കോടതിയില്‍ ! എന്നാല്‍ കുഞ്ഞിന് ചികിത്സ വിധിച്ച് കോടതി; ഒടുവില്‍ വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ച് മകന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി…

ചെന്നൈ: ജനിതക പ്രശ്‌നങ്ങള്‍ മൂലം വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതുവയസുകാരന്‍ മകനെ ദയാവധത്തിനു വിധേയമാക്കണമെന്ന ആവശ്യവുമായാണ് ആ പിതാവ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി അക്ഷരാര്‍ഥത്തില്‍ അയാളെ ഞെട്ടിച്ചു. അബോധാവസ്ഥയില്‍ തുടരുന്ന മകന്‍ ഒടുവില്‍ വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ചു കൊണ്ട് പരസഹായമില്ലാതെ എഴുന്നേറ്റിരുന്നു, വെളിച്ചത്തോടും നിര്‍ദേശങ്ങളോടും പ്രതികരിച്ചു. മകന്റെ ദുരിതം ഇനിയും കാണാനാകാതെ ഒന്നു കൊന്നുതരൂ എന്ന് വിലപിച്ച പിതാവിന്റെ കണ്ണീരിന് ഒടുവില്‍ അറുതിയാവുകയായിരുന്നു. അച്ഛന്റെ ഹര്‍ജിയില്‍ കോടതി നടത്തിയ ഇടപെടലാണ് കുട്ടിക്ക് ചികിത്സ ഉറപ്പുവരുത്തുകയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തത്. അപൂര്‍വ മസ്തിഷ്‌കരോഗത്തെ തുടര്‍ന്ന് ഈ കുഞ്ഞു ആണ്‍കുട്ടി അബോധാവസ്ഥയിലേക്ക് വീണുപോവുകയായിരുന്നു. മാസം പതിനായിരം രൂപയിലേറെ വരുന്ന ചികിത്സാ ചെലവ് ഈ പിതാവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. തുടര്‍ന്നാണ് ഒന്‍പതുവയസുകാരന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലേക്ക് പിതാവിന്റെ ഹര്‍ജി എത്തുന്നത്. ദിവസം പത്തും ഇരുപതും തവണ അപസ്മാരമുണ്ടാകുകയും ചികിത്സകളൊന്നും ഫലം…

Read More