മനുഷ്യര്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ചൊവ്വയുടെ ശബ്ദം പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചുവന്ന ഗ്രഹത്തിലെ കാറ്റിന്റെ ശബ്ദം പുറത്തുവിട്ടത് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡറാണ്. മണിക്കൂറില്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്. അമേരിക്കന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് തെക്കുകിഴക്കു ഭാഗത്തുനിന്നും വടക്കു-കിഴക്ക് ഭാഗത്തേക്കു സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണു പകര്‍ത്തിയതെന്ന് ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ബ്രൂസ് ബാനെര്‍ട് പറഞ്ഞു. ഇന്‍സൈറ്റിലെ സോളര്‍ പാനലിനു മുകളിലൂടെ കടന്നുപോയപ്പോഴാണു ശബ്ദം പകര്‍ത്തിയത്. നവംബര്‍ 26ന് ആണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്.ലാന്‍ഡറിനുള്ളിലെ എയര്‍പ്രഷര്‍ സെന്‍സറും ഡെക്കിലെ സെയ്സ്മോമീറ്ററുമാണ് ശബ്ദം പകര്‍ത്തിയത്. ചെറിയൊരു പതാക കാറ്റത്ത് വീശുന്നതുപോലെയായിരുന്നു ശബ്ദമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജ് ലീഡ് ഇന്‍വെസ്റ്റിഗേറ്റര്‍ തോമസ് പൈക് പറഞ്ഞു. 15 മിനിറ്റ് ദൈര്‍ഘ്യമാണ് ഈ ശബ്ദരേഖയ്ക്കുള്ളത്. ചൊവ്വയിലെ ഉപരിതല രഹസ്യങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മെയ് അഞ്ചിനായിരുന്നു ഇന്‍സൈറ്റ് ലാന്‍ഡര്‍…
Read MoreCategory: RD Special
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! നഗരത്തിലെങ്ങും സെൽഫിതരംഗം; പെൺകുട്ടികളും മാതാപിതാക്കളും ജാഗ്രതൈ; പോലീസിന്റെ നിർദേശം ഇങ്ങനെ
കോട്ടയം: മുന്നറിയിപ്പുകൾ എത്ര വന്നാലും പെണ്‍കുട്ടികളുടെ സെൽഫി ഭ്രമത്തിന് കുറവില്ല. അടുത്ത നാളുകളിൽ പുറത്തു വന്ന കേസുകളുടെ പശ്ചാത്തലം സെൽഫിയായിരുന്നു. ഫേസ് ബുക്ക് സൗഹൃദത്തിലൂടെ ബന്ധം സ്ഥാപിച്ച് തുടക്കം. നേരിട്ടു കാണുന്പോൾ ഒരു സെൽഫി. ഈയൊരൊറ്റ സെൽഫിയാണ് പലരുടെയും ജീവിതം മാറ്റി മറിച്ചത്. സെൽഫി സാമൂഹ്യ മാധ്യമങ്ങളിൽ ഇടുമെന്നു ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ ദുരുപയോഗിക്കാൻ അവസരമൊരുക്കിയ നിരവധി സംഭവങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും കുട്ടികളുടെ സെൽഫി ഭ്രമത്തിന് ഒട്ടും കുറവില്ല. മാളുകളിലും മറ്റും സെൽഫിയെടുക്കുന്നത് സ്ഥിരം കാഴ്ചയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കുട്ടികളും രക്ഷാകർത്താക്കളും ശ്രദ്ധിക്കാൻ കോട്ടയം ജില്ലാ പോലിസ് മേധാവി ഹരിശങ്കർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാമുകൻ അടിച്ചത് വെറും തലോടൽ എന്ന് പെണ്‍കുട്ടി ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ഭാഗമായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങളുടെ വെളിച്ചത്തിൽ സാമൂഹ്യ മാധ്യമങ്ങളുടെ വർണപ്പൊലിമയിൽ ആകൃഷ്ടരായി ഈയാംപാറ്റകളെ…
Read Moreകാബേജ് വാങ്ങാൻ കടയിൽ പോയി; തിരികെ വീട്ടിലെത്തിയപ്പോൾ കോടീശ്വരി
കാബേജ് വാങ്ങുവാൻ കടയിൽ പോയ യുവതി വീട്ടിൽ തിരികെ എത്തിയപ്പോൾ കോടീശ്വരി. അമേരിക്കയിലെ മേരിലാൻഡ് സ്വദേശിനിയായ ഒരാളെ തേടിയാണ് ഈ അപൂർവ സൗഭാഗ്യമെത്തിയത്. വനീസ വാർഡ് എന്നാണ് ഇവരുടെ പേര്. പിതാവ് പറഞ്ഞതിനെ തുടർന്നാണ് കാബേജ് വാങ്ങുവാനായി വനീസ അടുത്തുള്ള കടയിലെത്തിയത്. ഇവിടെ എത്തിയ വനീസ വിൻ എ സ്പിൻ സ്ക്രാച്ച് ഓഫ് ടിക്കറ്റ് വാങ്ങിയിരുന്നു. പിന്നീട് സാധനമെല്ലാം വാങ്ങി വീട്ടിൽ എത്തിയ വനീസ ടിക്കറ്റ് പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി. കാരണം ഭാഗ്യക്കുറിയിലെ ഏറ്റവും ഉയർന്ന തുകയായ 2,25,000 ഡോളർ( 1.5 കോടി രൂപ) ഇവർക്കാണ് ലഭിച്ചത്. ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം താൻ ഈ പണം ഉപയോഗിക്കുമെന്നും മാത്രമല്ല ഡിസ്നിലാൻഡിലേക്കും താൻ പോകുമെന്നുമാണ് വെനീസ പറയുന്നു.
Read Moreലൈംഗികമായി ഉപയോഗിച്ചത് 30ലേറെ സ്ത്രീകളെ ! ഉയര്‍ന്ന കുടുംബത്തില്‍ പെട്ടവരായതിനാല്‍ മാനഹാനി ഭയന്ന് പരാതി നല്കുന്നതില് നിന്ന് ഇരകള്‍ പിന്‍വലിയുന്നു; കോട്ടയത്തെ 24കാരന് വിചാരിച്ചതിലും വലിയ ഭീകരന്…
സ്കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും വലയില്‍ വീഴ്ത്തി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ യുവാവ് വിചാരിച്ചിരുന്നതിലും വലിയ ഭീകരനെന്ന് വിവരം. കൂടുതല്‍ സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നത്.പക്ഷേ മാനഹാനി ഭയന്ന് പലരും പരാതി നല്കാന് മുമ്പോട്ടു വരാതിതിരിക്കുന്നത് പോലീസിനെ കുഴയ്ക്കുന്നു. സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കോട്ടയം കല്ലറ മറ്റം ജിത്തുഭവനില്‍ ജിന്‍സു എന്ന 24 കാരനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇയാളുടെ ഇരകളില്‍ മുപ്പതിലേറെപേര്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഫേസ്ബുക്കിലൂടെ ഇരകളെ ആദ്യം പരിചയപ്പെടുന്നതാണ് രീതി. പിന്നീട് അവരെ പ്രണയത്തില്‍ വീഴ്ത്തി ചിത്രങ്ങളെടുക്കും. പിന്നീട് അതുവെച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഈ രംഗവും ഫോണില്‍ പകര്‍ത്തി അതുവെച്ച് തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്യും. സംഭവത്തില്‍ മൊഴി നല്കാന് ആരും മുമ്പോട്ടു വരാത്തതിനാല്‍ ഫോറന്‍സിക് പരിശോധനയിലൂടെ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍…
Read Moreരമേഷ് പിഷാരടിയുടെ പാട്ടു കേട്ട് മനോജ് കെ ജയന് ചെവിയ്ക്കു പിടിച്ചു ! എന്നാല്‍ പിന്നീട് പിഷാരടി ഏവരെയും ഞെട്ടിച്ചു; വീഡിയോ വൈറലാവുന്നു…
രമേഷ് പിഷാരടിയുടെ മുഖം ഓര്‍ക്കുമ്പോഴേ മലയാളികള്‍ക്കു ചിരിപൊട്ടും. സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളെ ഇത്രയധികം ചിരിപ്പിച്ച താരങ്ങള്‍ അധികമുണ്ടാവില്ല. എന്നാല്‍ കോമേഡിയന്‍ എന്നതിനൊപ്പം മികച്ച ഒരു ഗായകനായിരുന്നു പിഷാരടി എന്നു മനസ്സിലാക്കാന്‍ മലയാളികള്‍ വൈകി എന്നു പറയണം. അമ്മ ദുബായ് ഷോയുടെ ഭാഗമായി നടത്തിയ റിഹേഴ്സലില്‍ രമേഷ് പിഷാരടി പാട്ടുപാടുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അകലെ അകലേ നീലാകാശം എന്ന ഗാനം ജ്യോത്സനക്കൊപ്പം പാടുകയാണ് രമേഷ് പിഷാരടി. ഗാനം കഴിയുന്നതോടെ പിഷാരടിയുടെ ചെവിക്കു പിടിക്കുകയാണ് മനോജ് കെ. ജയന്. സംഗതി മറ്റൊന്നുമല്ല യഥാര്‍ഥത്തില്‍ പാട്ടുപാടുന്നത് മധുബാലകൃഷ്ണനാണ്. രമേഷ് പിഷാരടി ഗാനം അനുകരിക്കുകയാണ്. എന്നാല്‍ അതിനു ശേഷം പിഷാരടി പാടിയ ‘ഇന്ദ്രവല്ലരി പൂചൂടി വരും’ എന്ന ഗാനം ചെവിയ്ക്കു പിടിച്ച മനോജ് കെ ജയനെ വരെ ഞെട്ടിച്ചു കളഞ്ഞു. ആദ്യം ചെവിക്കു പിടിച്ചെങ്കിലും പിഷാരടിയുടെ രണ്ടാമത്തെ പാട്ടു…
Read Moreഉപയോക്താക്കള്‍ക്ക് വാട്സ് ആപ്പിന്റെ പുതുവര്‍ഷ സമ്മാനം ! വാട്സ് ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ‘ഡാര്‍ക്ക് മോഡ്’ വരുന്നു; ഈ ഫീച്ചറിന് ഉള്ളത് നിരവധി ഗുണങ്ങള്‍…
പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തുന്നു.വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള വാട്സാപ്പിന്റെ പദ്ധതിയെ കുറിച്ച് വാബീറ്റാ ഇന്‍ഫോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഓഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ ആകര്‍ഷകമാകും. കാരണം മറ്റ് ഡിസ്പ്ലേകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി പാനലിനാവും. ഡാര്‍ക്ക് മോഡില്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ശേഷി വര്‍ധിപ്പിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പുകള്‍ ഉപയോഗിക്കുന്ന നിറങ്ങളും ബാറ്ററി ശേഷിയെ ബാധിക്കുന്നുണ്ട്. തെളിച്ചം കൂടുതലുള്ള നിറങ്ങള്‍ ഫോണ്‍ ബാറ്ററി കൂടുതല്‍ ഉപയോഗിക്കുന്നു. വാട്സാപ്പില്‍ വരുന്ന ഡാര്‍ക്ക് മോഡ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്നാണ്…
Read Moreഓർമകൾ പങ്കുവച്ച് മട്ടാഞ്ചേരിയിൽ ജൂതരുടെ ഒത്തുചേരൽ; യഹൂദരുടെ സിനഗോഗ് മട്ടാഞ്ചേരിയിൽ സ്ഥാപിച്ചിട്ട് 450 വർഷം പിന്നുടമ്പോൾ…
പള്ളുരുത്തി: കൊച്ചിയിൽ താമസിച്ചിരുന്ന ജൂതരുടെ പുതുതലമുറയിൽപ്പെട്ടവരുടെ സംഗമവേദിയായി മട്ടാഞ്ചേരി. യഹൂദരുടെ സിനഗോഗ് മട്ടാഞ്ചേരിയിൽ സ്ഥാപിച്ചിട്ട് 450 വർഷം കഴിഞ്ഞതിന്റെ ആഘോഷത്തോടനുബന്ധിച്ചായിരുന്നു ഒത്തുചേരൽ. പുതുതലമുറയിൽപ്പെട്ട ഇരുന്നൂറോളം പേരാണ് മട്ടാഞ്ചേരിയിൽ എത്തിയിട്ടുള്ളത്. ഇസ്രായേൽ, കാനഡ, ലണ്ടൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള 175ഉം കേരളത്തിലെ ജൂതരുമടക്കം 200ഓളം പേരാണ് ഒത്തുചേർന്നത്. സിനഗോഗിന് മുന്നിൽ സ്ഥാപിച്ച ആൽവിളക്കിൽ തിരിതെളിച്ച് മൂന്നുനാൾ നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ജൂതരുടെ പുതുവത്സരാഘോഷമായ ‘സിംഹാതോറ’ ആഘോഷത്തിനു സമാനമായ രീതിയിൽ 82 ദീപങ്ങളാണ് പ്രത്യേകം സ്ഥാപിച്ച ആൽവിളക്കിൽ തെളിച്ചത്. ഇവിടെ ജീവിച്ചിരുന്ന 82 ജൂതകുടുംബങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതാണ് ആൽവിളക്ക്. ആഘോഷപരിപാടികൾ ഇസ്രായേൽ അംബാസഡർ റയ്ന ഡെവിൻസ്കി ഉദ്ഘാടനം ചെയ്തു. ആൽവിളക്ക് ജൂതപ്പള്ളി കൂറേറ്റർ ജോയി കാനഡക്കാരി ലോറിയൻ എന്നിവർ ചേർന്ന് തെളിച്ചു. ആഘോഷത്തോടനുബന്ധിച്ച് വീടുകളിൽ ഇവർ പ്രത്യേക വിഭവങ്ങളൊരുക്കും. വെള്ളി, ശനി ദിനങ്ങളിൽ ജൂതരുടെ പ്രാർഥനയായ സബാത്ത് നടക്കും. ഒന്നര…
Read Moreപാതിരാത്രിയില്‍ റഷ്യയിലെ ഏതോ ഒരു സ്ഥലത്തെ ഏതോ ഒരു ഹോട്ടലില്‍ ചെന്നുകയറിയ പൃഥ്വിരാജ് കണ്ടത് കൂടെ എന്ന സിനിമയുടെ ആരാധകനായ സായിപ്പിനെ, ആ കഥ പറഞ്ഞ് പൃഥ്വി
മലയാളത്തില്‍ യുവതാരങ്ങളിലെ സൂപ്പര്‍സ്റ്റാറാണ് പൃഥ്വിരാജ്. അഭിനയിക്കുന്ന സിനിമകളുടെ വ്യത്യസ്തത തന്നെയാണ് പൃഥ്വിയെ വ്യത്യസ്തനാക്കുന്നത്. ട്വിറ്ററില്‍ അദ്ദേഹം പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയിലെ പുതിയ വിശേഷം. പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് താരം. കുറിപ്പു വായിച്ചവര്‍ പലരും അത്ഭുമെന്നും ചിലര്‍ വെറും തള്ളാണെന്നുമൊക്കെ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. റഷ്യയില്‍ ഷൂട്ടിംഗിനെത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ രാത്രിയെത്തിയതാണ് സന്ദര്‍ഭം. പൃഥ്വി പറയുന്നതിങ്ങനെ- സമയം പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്നത്തിനു ശേഷം, നിങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്ക്കുന്ന ആള് പറയുകയാണ്, ഞാനും ഭാര്യയും കൂടെയുട ആരാധകരാണ്. അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു.…
Read Moreഭൂമി സ്വന്തമാക്കുക എന്ന സ്വപ്നത്തിലേക്ക് സ്വരൂക്കൂട്ടിയ സമ്പാദ്യം വിശന്നപ്പോള്‍ ആട് ‘ അകത്താക്കി’ ! അതിന്റെ കലിപ്പില്‍ കര്ഷകന് ആടിനെ കശാപ്പു ചെയ്ത് കറിയാക്കി പത്രക്കാര്‍ക്ക് വിളമ്പി…
ഭൂമി വാങ്ങുക എന്ന സ്വപ്നത്തിലേക്ക് കര്ഷകന് സ്വരുക്കൂട്ടിവെച്ച പണം ആട് തിന്നു തീര്‍ത്തു. കലിമൂത്ത കര്ഷകന് ആടിനെ വെട്ടി കറിയാക്കി പത്രക്കാര്‍ക്ക് വിളമ്പി. സെര്‍ബിയയിലാണ് ഈ സംഭവം അരങ്ങേറിയത്. വിശന്ന് വലഞ്ഞ് വന്ന ആട് കര്‍ഷകന്റെ സമ്പാദ്യം മുഴുവന്‍ അകത്താക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ടാണ് ആടിനെ വെട്ടിയത്. കാലങ്ങളായൊരു സ്വപ്നമായിരുന്നു ഭൂമി സ്വന്തമാക്കുക എന്നത്. അതിനായി പത്ത് ഹെക്ടര്‍ ഭൂമി വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന പണമാണ് ആട് വിശന്നപ്പോള്‍ അകത്താക്കിയത്. ഭൂമി വാങ്ങാന്‍ പോകുന്നതിന് മുമ്പ് പണം എല്ലാം എടുത്ത് റെഡിയാക്കി മുറിക്കുള്ളിലെ മേശപ്പുറത്ത് വെച്ച ശേഷം ആഹാരം കഴിക്കാന്‍ പോയതായിരുന്നു ഉടമ. ഈ സമയം വിശന്ന് വലഞ്ഞെത്തിയ ആട് വീടിനുള്ളില്‍ കയറിയപ്പോള്‍ കണ്ടത് നോട്ടുകെട്ടുകളായിരുന്നു. വിശന്ന് കണ്ണുകാണാഞ്ഞ ആട് അപ്പോള്‍ തന്നെ പണം അകത്താക്കി. മിച്ചം 300 യൂറോ ആട് ഭക്ഷിക്കാതെ വെച്ചിരുന്നു.
Read Moreനടി മാധുരി ദീക്ഷിത് ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക്?
മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിതിനെ ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്കു മത്സരിപ്പിക്കാൻ ആലോചനയെന്നു റിപ്പോർട്ട്. പൂന ലോക്സഭാ മണ്ഡലത്തിൽനിന്നു മാധുരി ജനവിധി തേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂണിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ മുംബൈയിലെത്തി മാധുരി ദീക്ഷിതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ പ്രമുഖരെ നേരിട്ടെത്തി അറിയിക്കുന്ന പരിപാടിയുടെ ഭാഗമായായിരുന്നു സന്ദർശനം. പൂന ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള മത്സരാർഥികളുടെ സാധ്യതാ ചുരുക്ക പട്ടികയിൽ മാധുരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന സംസ്ഥാന നേതാവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 2014-ൽ പൂന ലോക്സഭാ മണ്ഡലം ബിജെപി കോണ്‍ഗ്രസിൽനിന്നു പിടിച്ചെടുത്തിരുന്നു. മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനിൽ ഷിരോൾ വിജയിച്ചത്. ഇക്കുറി അന്പത്തൊന്നുകാരി മാധുരിയെ നിർത്തി സീറ്റ് നിലനിർത്തനാണ് ബിജെപി ശ്രമം.
Read More