സിനിമ എടുക്കുകയാണെങ്കില്‍ ഒടിയനെ പോലെ ആകണം, റിലീസാകും മുമ്പേ കിട്ടിയത് 100 കോടി രൂപ! ടിക്കറ്റ് കാശു മാത്രമല്ല പരസ്യത്തിലൂടെയും പണംവാരി ശ്രീകുമാര്‍ മേനോന്‍, കണക്കുകള്‍ ഇങ്ങനെ

പുലിമുരുകനുശേഷം മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമാകാനുള്ള ഒരുക്കത്തിലാണ് ഒടിയന്‍. റിലീസിംഗിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ 100 കോടി രൂപയാണ് ഇതുവരെ ചിത്രം സ്വന്തമാക്കിയത്. സംവിധായകന്‍ ശ്രീകുമാര്‍ മോനോനാണ് കണക്കു പുറത്തുവിട്ടത്.

ഒടിയന്‍ പ്രിബിസിനസ്സ് കലക്ഷനില്‍ നൂറുകോടി പിന്നിടുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഒടിയനെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാര്‍ പറയുന്നു.

ചിത്രത്തിനു ലഭിച്ച കളക്ഷന്‍ ഇങ്ങനെ-

സാറ്റലൈറ്റ് റൈറ്റ്‌സ്21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക)

അല്ലാതെയുള്ള ഓവര്‍സീസ്1.8 കോടി

കേരളത്തിനു പുറത്തുള്ള അവകാശം2 കോടി

ജിസിസി 2.9 കോടി

തമിഴ് റൈറ്റ്‌സ്(ഡബ്ബ്)4 കോടി

ഓഡിയോ വിഡിയോ1.8 കോടി

തിയറ്റര്‍ അഡ്വാന്‍സ്17 കോടി

തെലുങ്ക് റൈറ്റ്‌സ്(ഡബ്ബ്)5.2 കോടി

ഹിന്ദി തിയറ്റര്‍ അവകാശം(ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്‌സ് 4 കോടി

തമിഴ് സാറ്റലൈറ്റ് റൈറ്റ്‌സ്3കോടി

തെലുങ്ക് സാറ്റലൈറ്റ് റൈറ്റ്‌സ്3കോടി

ഫാന്‍സ് ഷോ ഉള്‍പ്പടെ അഡ്വാന്‍സ് ബുക്കിങില്‍ നിന്നും5 കോടി

അഡ്വാന്‍സ് ബുക്കിങ് യുഎഇജിസിസി5.5 കോടി

അഡ്വാന്‍സ് ബുക്കിങ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തും 1 കോടി

തമിഴ് റീമേയ്ക്ക് റൈറ്റ്‌സ്4 കോടി

തെലുങ്ക് റീമേയ്ക്ക് റൈറ്റ്‌സ്5 കോടി

എയര്‍ടെല്‍ ബ്രാന്‍ഡിങ്5 കോടി

കിങ്ഫിഷര്‍ ബ്രാന്‍ഡിങ്3 കോടി

മൈജി, ഹെഡ്ജ് ബ്രാന്‍ഡിങ്2 കോടി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബ്രാന്‍ഡിങ്3 കോടി

മറ്റു പരസ്യങ്ങളില്‍ നിന്നും2 കോടി

ആകെ 101.2 കോടി

Related posts