ചെന്നൈ: പ്രളയത്തില്‍ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ സഹായഹസ്തവുമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സന്തോഷ് പണ്ഡിറ്റ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൈയയച്ച് സഹായമുണ്ടായി. പ്രളയകാലത്ത് കേരളത്തെ സഹായിച്ചവരില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു തമിഴ്‌നാടിന്റെയും സ്ഥാനം. സകല രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി കേരള ജനതയെ സഹായിച്ചവരാണ് തമിഴ് മക്കള്‍. സംസ്ഥാന സര്‍ക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ചലച്ചിത്ര താരങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകരടക്കം തമിഴ്നാട് ജനത മുഴുവന്‍ കേരളത്തിനെ പ്രളയ ദുരന്തത്തില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്താന്‍ മുന്നിട്ടിറങ്ങിയിരുന്നു. എന്നാലിപ്പോള്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാടിനെ തരിപ്പണമാക്കിയിരിക്കുകയാണ്. പ്രകൃതി ദുരന്തം വിതച്ച നാശ നഷ്ടത്തില്‍നിന്നും കരകയറാന്‍ തമിഴ്നാടിന് സഹായഹസ്തവുമായി കേരള സര്‍ക്കാറും ഒപ്പമുണ്ട്. കൂടെ നമ്മുടെ സ്വന്തം സന്തോഷ് പണ്ഡിറ്റും. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോഴുംവിവിധ ജില്ലകളിലായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച സ്ഥലത്ത് നേരിട്ടെത്തി തന്നാലാകും വിധം…
Read MoreCategory: RD Special
ദീപ നിശാന്തിനെതിരേ കൂടുതല്‍ കോപ്പിയടി ആരോപണങ്ങള്‍, വിമര്‍ശിച്ച് കമന്റിടുന്നവരെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്ത് ദീപയുടെ അസഹിഷ്ണുത, കോപ്പിയടിക്ക് ദീപയടിയെന്ന് വിളിച്ച് ട്രോളന്‍മാര്‍ നിറഞ്ഞാടുന്നു
യുവകവി എസ്. കലേഷിന്റെ കവിത കോപ്പിയടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ദീപ നിശാന്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കോപ്പിയടിക്കെതിരേ വിമര്‍ശിച്ച് കമന്റിടുന്നവരെ ബ്ലോക് ചെയ്താണ് ദീപ പ്രതികരിക്കുന്നത്. അഡ്വക്കറ്റ് ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ദീപയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുണ്ട്. ഒരു അധ്യാപികയായ ദീപ എന്തു മാതൃകയാണ് കുട്ടികള്‍ക്ക് നല്കുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും ചോദിക്കുന്നത്. മുമ്പ് പല വിവാദ വിഷയങ്ങളിലും അഭിപ്രായം പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ താരമായ ദീപയ്ക്ക് പിന്തുണയുമായി ആരുമെത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ മറ്റു ചിലരും ദീപ തങ്ങളുടെ കൃതികള്‍ കോപ്പിയടിച്ച് സ്വന്തം പേരിലാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആര്‍. അജിത്ത്കുമാര്‍ എന്നയാള്‍ എഴുതിയ ഒറ്റത്തുള്‌ലിപ്പെയ്ത്ത് എന്ന കൃതി ഒറ്റമരപ്പെയ്ത്ത് എന്നപേരില്‍ ദീപ കോപ്പിയടിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ദീപയുടെ കോപ്പിയടി സോഷ്യല്‍മീഡിയയില്‍ ട്രോളന്മാര്‍ ആഘോഷമാക്കിയിട്ടുണ്ട്. പണ്ട് കുമ്മനം രാജശേഖരെ അപമാനിച്ച് കുമ്മനടി എന്ന വാക്കു സൃഷ്ടിച്ചവര്‍ ഇപ്പോള്‍ ദീപയടി എന്ന പേരിലാണ് കോപ്പിയടിക്കുന്നതിനെ…
Read Moreസിനിമനടിയുടെ മരണത്തില്‍ കാമുകന്‍ പിടിയില്‍, മരണത്തിന് മുമ്പ് റിയയുടെ ഫ്‌ളാറ്റിലേക്ക് കാമുകന്‍ ദിനേശിന് എത്തിയിരുന്നതായി സൂചന, മരണത്തില്‍ ഞെട്ടി സിനിമലോകം, ദുരൂഹതയെന്ന് വീട്ടുകാര്‍
പ്രമുഖ തമിഴ് സിനിമാ-സീരിയല്‍ നടി റിയ മിക ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ കസ്റ്റഡിയില്‍. കാമുകന്‍ ദിനേശ് ഇടയ്ക്ക് റിയ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മില്‍ വഴക്കുണ്ടായതുമായാണ് പോലീസ് പറയുന്നത്. എന്നാല്‍ മരണം സംഭവിക്കുമ്പോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്റെ ഫ്‌ളാറ്റിലാണ് റിയ മിക ജീവനൊടുക്കിയത്. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ റിയ മികയുടെ സഹോദരന്‍ പ്രകാശും കാമുകന്‍ ദിനേശും ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയ മികയെ മരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയ മികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രകാശും, റിയ മികയുടെ കാമുകന്‍ ദിനേശും ഫ്‌ളാറ്റിലെത്തിയത്. ബാംഗ്ലൂരിലുള്ള റിയ മികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളില്‍ സഹനടിയായും ചില സിനിമകളിലും റിയാ…
Read Moreപ്രതിശ്രുത വരന്‍ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നെന്ന് വധു മനസ്സിലാക്കിയത് വിവാഹത്തിന്റെ തലേന്ന് ! വധു പിറ്റേ ദിവസം വരന് വിവാഹവേദിയില്‍ കൊടുത്ത മുട്ടന്‍പണി ലോകത്ത് തന്നെ ആദ്യം…
പ്രതിശ്രുത വരന്‍ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നെന്ന് വിവാഹത്തലേന്നു മാത്രം തിരിച്ചറിയുന്ന വധുവിന്റെ മാനസികാവസ്ഥ എന്തായിരിക്കും.ആഘോഷങ്ങളെല്ലാം നിര്‍ത്തിവച്ച് വിവാഹ ചടങ്ങുകള്‍ തന്നെ വേണ്ടന്നു വയ്ക്കുകയായിരിക്കും ചെയ്യുന്നത്. എന്നാല്‍ ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ തന്നെ ചതിച്ച കാമുകന് വിവാഹ പ്രതിജ്ഞയിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് യുകെയിലെ ഒരു നവവധു. സുഹൃത്തുക്കള്‍ക്കൊപ്പം പിറ്റേന്നു നടക്കുന്ന വിവാഹത്തിനുള്ള തയ്യാറെടുപ്പുകളില്‍ നടത്തുമ്പോഴാണ് വധുവിന്റെ ഫോണിലേക്ക് ഒരു മെസേജ് വരുന്നത്. ആ മെസേജ് തുറന്ന അവര്‍ ഉള്ളടക്കം കണ്ട് ഞെട്ടിപ്പോയി. തന്റെ പ്രതിശ്രുത വരനൊപ്പം പ്രണയനിമിഷങ്ങള്‍ പങ്കുവെയ്ക്കുന്ന മറ്റൊരു യുവതിയുടെ ചിത്രങ്ങളായിരുന്നു അത്. ഒപ്പം വരന്‍ ആ യുവതിയുമായി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും. വരനുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്ന യുവതി തന്നെയാണ് ഇതെല്ലാം വധുവിന് മെസ്സേജിലൂടെ അയച്ചു നല്‍കിയത്. ഒപ്പം ഒരു ചോദ്യവും ‘ഇങ്ങനെയൊരാളെ ഒരിക്കലും ഞാന്‍ വിവാഹം കഴിക്കില്ല നിങ്ങളോ?’ മെസ്സേജുകള്‍ എല്ലാം പരിശോധിച്ച…
Read Moreടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും’; സോഷ്യല്‍മീഡിയയില്‍ ടോവിനൊയ്ക്ക് അനു സിത്താര നല്കിയ മറുപടി വൈറലാക്കി ട്രോളന്‍മാര്‍
മലയാളത്തിലെ നായികമാരില്‍ മുന്‍നിരയിലാണ് അനുസിത്താര. സൗന്ദര്യവും അഭിനയ മികവും അവരെ മറ്റൊരു തലത്തിലെത്തിക്കുന്നു. ഇപ്പോഴിതാ അനുവിന്റെ ഒരു കമന്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അനു സിതാര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവട്ടില്‍ കമന്റുമായി എത്തിയതാണ് ടൊവിനോ. ടൊവിനോയും അനു സിത്താരയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ടൊവിനോയെ പിറകില്‍ ഇരുത്തി അനു സ്‌കൂട്ടര്‍ ഓടിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തിന് ടൊവിനോ കൊടുത്ത കമന്റ് ഇങ്ങനെ. ‘അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം’. എന്നാല്‍ ഈ കമന്റിന് അനു നല്‍കിയ മറുപടി ഇങ്ങനെ. ‘ടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും’. ഇതിനു താഴെ രസകരമായ കമന്റുകളാണ് പിന്നാലെ വന്നത്. ജിമ്മില്‍ നിന്ന് വര്‍ക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.…
Read Moreപെണ്‍കുട്ടികളുടെ അശ്ലീലവീഡിയോകള്‍ നിറഞ്ഞ ആപ്പുകള്‍ ഭീതി വിതയ്ക്കുന്നു ! പോണോഗ്രഫിയിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിക്കുക ലക്ഷ്യം; ഇരകളെ ആകര്‍ഷിക്കുന്നത് ആപ്പിലൂടെ പണം നല്‍കി…
ഇപ്പോള്‍ വീഡിയോ ആപ്ലിക്കേഷനുകളുടെ കാലമാണ്. ദൈര്‍ഘ്യം കുറഞ്ഞ വിഡിയോ ക്ലിപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ആപ്ലിക്കേഷനുകളാണ് ആളുകളെ പിടിക്കാന്‍ മത്സരിക്കുന്നത്. ഇത്തരം ആപ്ലിക്കേഷനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും പോണോഗ്രാഫിയിലേക്ക് പെണ്‍കുട്ടികളെ എത്തിക്കാനുള്ള ചവിട്ടുപടിയായി കുട്ടികളോടു ലൈംഗികാസക്തി പ്രകടമാക്കുന്നവര്‍ ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. ചൈനയിലെ ഇന്റര്‍നെറ്റ് അതികായന്‍മാരായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള ക്വായ് എന്ന ആപ്ലിക്കേഷനാണ് ഇത്തരത്തിലുള്ള ദുരുപയോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കേവലം 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോകളാണ് ഇവിടെ അപ് ലോഡു ചെയ്യാന്‍ സാധിക്കുക. ടിക് ടോക്, മ്യൂസിക്കലി തുടങ്ങിയ ചൈനീസ് ആപ്ലിക്കേഷനുകളുടെ സമാന പ്രവര്‍ത്തനമാണ് ക്വായുടേതും. ഇഷ്ടപ്പെട്ട പാട്ടുകള്‍ സ്വയമോ അല്ലെങ്കില്‍ പരിചയമില്ലാത്ത ഒരാളുമായോ ഒത്തു പാടാനുള്ള അവസരമാണ് ഈ ആപ്പ് ഒരുക്കുന്നത്. കൗമാരക്കാര്‍ മാത്രമല്ല ക്വായ് ഉപയോഗിക്കുന്നത്. 300 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് ആഗോളതലത്തില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.…
Read Moreഊബര്‍ ഈറ്റ്‌സിനെയും സ്വിഗിയെയും പുറത്തു നിര്‍ത്താന്‍ ഹോട്ടല്‍ ഉടമകളുടെ തീരുമാനം, 100 രൂപയ്ക്ക് സാധനം വാങ്ങി ഉപഭോക്താക്കള്‍ക്ക് 80 രൂപയ്ക്ക് വില്ക്കുന്നത് ശരിയല്ലെന്ന് ഹോട്ടലുകളുടെ വാദം, ഓണ്‍ലൈന്‍ ഫുഡ് വിപ്ലവത്തിന് കേരളത്തില്‍ തിരശീല വീഴുമോ?
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ ബഹുരാഷ്ട്ര കമ്പനികളെ ഒഴിവാക്കാനുള്ള തീരുമാനവുമായി ഹോട്ടല്‍ ഉടമകള്‍. ഡിസംബര്‍ ഒന്നു മുതല്‍ എറണാകുളം ജില്ലയിലെ എല്ലാ ഹോട്ടലുകളും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കന്പനികളുമായുള്ള കരാര്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചിന് എറണാകുളത്ത് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ചെറുകിട ഭക്ഷണ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലും ചൂഷണത്തിലും പ്രതിഷേധിച്ചാണ് തീരുമാനം. ഓണ്‍ലൈന്‍ ഭക്ഷണവില്‍പന നടത്താന്‍ സര്‍വീസ് ചാര്‍ജായി ഹോട്ടലുടമകളില്‍നിന്നു ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു. കൂടാതെ ഓഫറുകളുടെ പേരിലും ഹോട്ടലുകളെ ചൂഷണം ചെയ്യുന്നു. ഇതുമൂലം വന്‍ നഷ്ടമാണ് ഹോട്ടലുടമകള്‍ അനുഭവിക്കുന്നതെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. വന്‍ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ചെറുകിട ഭക്ഷണവ്യാപാര മേഖല കൈയടക്കുകയും തുടര്‍ന്ന് ഇപ്പോള്‍…
Read Moreലളിതജീവിതം നയിക്കുന്ന രജനികാന്തെന്ന അവതാരകയുടെ വിശേഷണം തിരുത്തിച്ച് സൂപ്പര്‍താരം, ബിഎംഡബ്ല്യുവില്‍ സഞ്ചരിക്കുന്ന സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്ന ഞാനാണോ ലളിത ജീവിതം നയിക്കുന്നതെങ്ങനെ, വ്യത്യസ്തനാം രജനീകാന്ത്
തമിഴിലെ എതിരാളികളില്ലാത്ത സൂപ്പര്‍താരമാണ് രജനികാന്ത്. താരജാഡയില്ലാത്ത വന്നവഴ മറക്കാത്ത രജനിയുടെ പുതിയ ചിത്രം 2.0 വ്യാഴാഴ്ച്ച റിലീസാകുകയാണ്. അതിനുമുമ്പ് അദേഹം നടത്തിയ അഭിമുഖത്തില്‍ ജീവിതത്തെപ്പറ്റിയും സിനിമയെപ്പറ്റിയും സംസാരിച്ചു. അഭിമുഖത്തിനിടെ അവതാരക ലളിതജീവിതം നയിക്കുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചപ്പോള്‍ തിരുത്തുകയും ചെയ്തു. ലളിതമായ ജീവിതം എന്നുപറയുന്നത് തെറ്റാണ് ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിത ജീവിതം-താരം ചോദിക്കുന്നു. സ്വന്തം പേരില്‍ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാല്‍ സത്യമാകുമ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നില്ല. പലപ്പോഴും സ്വപ്നം കാണുമ്പോഴുണ്ടാകുന്ന സന്തോഷം ആ സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ തോന്നാറില്ല.എല്ലാത്തിലും അങ്ങനെ തന്നെയാണ്. വിവാഹത്തിലും.’ തമാശയായി രജനി പറഞ്ഞു. 2.0യില്‍ ആദ്യഭാഗത്തുള്ള ചിട്ടി, വസീഗരന്‍, 2.0 ഈ മൂന്നുകഥാപാത്രങ്ങള്‍ യന്തിരന്‍ ആദ്യഭാഗത്തിലുമുണ്ട്. അതല്ലാതെ ആദ്യഭാഗവുമായി 2.0യ്ക്കു യാതൊരു സാമ്യവുമില്ല. വലിയൊരു…
Read Moreഅമലപോള്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട് തമിഴ് മാധ്യമങ്ങള്‍, അടുത്തിടെ വിവാഹമോചനം നേടിയ വിഷ്ണു വിശാലുമായി പ്രണയത്തിലെന്ന് ഗോസിപ്പ്, നിഷേധിച്ച് താരങ്ങള്‍
ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നടിയാണ് അമലപോള്‍. മലയാളത്തില്‍ നിന്നും തമിഴിലെത്തി ഗ്ലാമര്‍ റോളുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച അമല അടുത്തിടെയാണ് വിവാഹമോചിതയായത്. വലിയ ആഘോഷത്തോടെ സംവിധായകന്‍ എ.എല്‍. വിജയിനെ വിവാഹം കഴിച്ചെങ്കിലും അതു നീണ്ടുനിന്നത് കുറച്ചുനാള്‍ മാത്രം. ഇപ്പോള്‍ നടി വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അമലയുടെ ഏറ്റവും പുതിയ റിലീസ് ചിത്രം രാക്ഷസനില്‍ വിഷ്ണു വിശാല്‍ ആയിരുന്നു അമലയുടെ ജോഡി. ചിത്രം തിയേറ്ററുകളില്‍ വന്‍വിജയമാണ് നേടിയത്. രണ്ടുപോരും തകര്‍ത്ത് അഭിനയിക്കുകയും ചെയ്തു. എന്നാല്‍ റിലീസിന് തൊട്ടുപിന്നാലെ താന്‍ വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്ത വിഷ്ണു വിശാല്‍ പുറത്തുവിട്ടു. ഇപ്പോള്‍ വരുന്ന വാര്‍ത്ത അമല പോളും വിഷ്ണുവും വിവാഹിതരാകുന്നുവെന്നാണ്. സമൂഹമാധ്യങ്ങളിലും ചില തമിഴ് മാധ്യമങ്ങളിലും ആണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ അഭ്യൂഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിഷ്ണു. ഇത്തരം റിപ്പോര്‍ട്ടുകളെ കഠിനമായ ഭാഷയില്‍ തന്നെ അദ്ദേഹം ട്വിറ്ററിലൂടെ വിമര്‍ശിച്ചു. എന്ത്…
Read Moreഅന്ന് അഡ്ജസ്റ്റ് ചെയ്തൂടേയെന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടി പൊട്ടിത്തെറിച്ചു, അന്ന് പിരിഞ്ഞത് പിണങ്ങി തന്നെ, വര്‍ഷങ്ങള്‍ക്കുശേഷം എന്നെ കെട്ടിപ്പിടിച്ച് നിങ്ങള്‍ ഇതുവരെ ഇതൊന്നും മറന്നില്ലേയെന്ന് ചോദിച്ചു, മമ്മൂട്ടിയുമൊത്തുള്ള അനുഭവത്തെക്കുറിച്ച് പി. ശ്രീകുമാര്‍
മമ്മൂട്ടിയെന്ന നടന്റെ, മനുഷ്യന്റെ നന്മയെ പുകഴ്ത്തുകയാണ് നടനും നിര്‍മാതാവുമായി പി. ശ്രീകുമാര്‍. ഒരിക്കല്‍ മമ്മൂട്ടിയുമായി താന്‍ ഉടക്കിയതും പിന്നീട് അതേ മമ്മൂട്ടി തനിക്ക് സഹോദരതുല്യനായ കഥയും സഫാരി ടിവിയുടെ ഒരു പരിപാടിയിലാണ് അദേഹം വെളിപ്പെടുത്തിയത്. ശ്രീകുമാര്‍ പറയുന്നതിങ്ങനെ- കൈയും തലയും പുറത്തിടരുതെന്ന ചിത്രത്തിന്റെ കഥ പറയാന്‍ മമ്മൂട്ടിയുടെ അരികില്‍ ഒരിക്കല്‍ ശ്രീകുമാറും തോപ്പില്‍ ഭാസിയും ചെന്നു. നല്ല തിരക്കുള്ള സമയമായിരുന്നു. കഥ പറഞ്ഞു, ഡേറ്റ് 6 മാസത്തേക്ക് മതിയെന്ന് പറഞ്ഞു. സമയമില്ല, തിരക്കാണ് മറ്റാരെ കൊണ്ടെങ്കിലും ചെയ്യിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. അഡ്ജസ്റ്റ് ചെയ്തൂടെ എന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ‘അഡ്ജസ്റ്റ് ചെയ്ത് തരാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ കൂടെ പഠിച്ചതാണോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ’യെന്നും മമ്മൂട്ടി ചോദിച്ചു. മറ്റുള്ളവരുടെ മുന്നില്‍ ഇളിഭ്യനായ ശ്രീകുമാര്‍ അതേകാര്യങ്ങള്‍ തന്നെ അങ്ങോട്ടും തിരിച്ചടിച്ചു. അന്ന് അവിടെ നിന്നും ഇരുവരും…
Read More