മൊബൈൽ ഭ്രാന്തന്മാർ സൂക്ഷിക്കുക; ഒരാഴ്ച തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ച യുവതിക്ക് സംഭവിച്ചത്…

ഒ​രാ​ഴ്ച തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച യു​വ​തി​ കൈ​വി​ര​ലു​ക​ൾ ച​ലി​പ്പി​ക്കാനാകാത്ത അവസ്ഥയിൽ. ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ചം​ഗ്ഷ​യി​ലാ​ണ് സം​ഭ​വം. അ​മി​ത​മാ​യ ഫോ​ണ്‍ ഉ​പ​യോ​ഗം കാ​ര​ണം ഇ​ത്ത​രം പ്ര​ശ്ന​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ ചി​കി​ത്സ​ക​ൾ​ക്കു ശേ​ഷ​മാ​ണ് കൈ ​പ​ഴ​യ രീ​തി​യി​ലാ​ക്കു​വാ​ൻ സാ​ധി​ച്ച​ത്. ജോ​ലി​യി​ൽ നി​ന്നും ഒ​രാ​ഴ്ചത്തെ അ​വ​ധി​യെ​ടു​ത്ത ഇ​വ​ർ അ​വ​ധി​ദി​വ​സ​ങ്ങ​ൾ മു​ഴു​വ​ൻ ഫോ​ണിൽ മുഴുകുകയായിരുന്നു.കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഇ​വ​രു​ടെ കൈ​ക്ക് വേ​ദ​ന​ ആ​രം​ഭി​ച്ച​ത്. മാ​ത്ര​മ​ല്ല വി​ര​ലു​ക​ളും അ​ന​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ഒ​രേ അ​വ​സ്ഥ​യി​ൽ കൈ ​ഒ​രു പ​രി​ധി​യി​ൽ കൂ​ടു​ത​ൽ സ​മ​യം ച​ലി​പ്പി​ക്കാ​തെ ഇ​രു​ന്ന​താ​ണ് ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ന്താ​യാ​ലും ദീ​ർ​ഘ​നേ​ര​ത്തെ ചി​കി​ത്സ​യ്ക്കൊ​ടു​വി​ലാണ് ​യു​വ​തി​യു​ടെ കൈ ​പ​ഴ​യ​രീ​തി​യി​ലേ​ക്കു മാ​റിയത്.

Read More

ദുല്‍ഖര്‍ സല്‍മാനെതിരേ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍, ദുല്‍ഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ പറ്റുമായിരിക്കും, പക്ഷെ ഞങ്ങള്‍ക്കത് പറ്റില്ല, ദുല്‍ഖറിനെതിരേ പ്രതികരണത്തില്‍ ഞെട്ടി സിനിമലോകം

മലയാള സിനിമലോകത്തെ റിബലുകളുടെ കൂട്ടായ്മയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂപംകൊണ്ട ഡബ്യൂസിസി പല വിഷയങ്ങളിലും സ്വന്തം നിലപാടുകൊണ്ട് കൈയ്യടി നേടി, ഒപ്പം വിമര്‍ശനവും പരിധിയില്ലാത്ത ആക്രമണവും. ഇപ്പോള്‍ ഡബ്യൂസിസി നേതാവ് റിമ കല്ലിങ്കല്‍ യുവതാരം ദുല്‍ഖര്‍ സല്‍മാനെതിരേ രംഗത്തെത്തിയതാണ് പുതിയ വാര്‍ത്ത. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റിമ യുവതാരത്തിനെതിരേ തിരിഞ്ഞത്. വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്നു പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ല. ആരെയും ദ്രോഹിക്കാന്‍ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിരെ നില്‍ക്കേണ്ടി വരും. ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.…

Read More

ജുവലറിയില്‍ കയറി നൈസായി മോഷണം, എല്ലാം കണ്ടു കൊണ്ടു മുകളിലെരാള്‍, ജീവനക്കാരന്‍ തിരിഞ്ഞ തക്കത്തിന് വള അടിച്ചുമാറ്റിയത് യുവതി, ദൃശ്യങ്ങള്‍ പുറത്ത്, യുവതി അകത്തേക്ക്

കൊച്ചി ബ്രോഡ്‌വേയില്‍ ജുവലറിയില്‍ കയറി മോഷണം നടത്തിയ യുവതിക്ക് കുരുക്കായി സിസിടിവി ക്യാമറകള്‍. മോഷണം നടത്തിയ യുവതിയെ പിടികൂടിയില്ലെങ്കിലും ഇവരുടെ ചിത്രവും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജെ.കെ ജുവലറിയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. 30 വയസ് പ്രായം തോന്നിക്കുന്ന യുവതി സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയാണ് ജുവലറിയില്‍ എത്തിയത്. ആ സമയം ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവതി ആവശ്യപ്പെട്ടതനുസരിച്ച് മറ്റ് വളകള്‍ കാണിക്കാനായി ജീവനക്കാരന്‍ തിരിഞ്ഞ തക്കത്തിനാണ് മോഷണം നടത്തിയത്. അതിവിദഗ്ധമായി യുവതി വള ബാഗില്‍ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ആറുഗ്രാം തൂക്കംവരുന്ന മാലയാണ് നഷ്ടപ്പെട്ടത്. തൃശൂര്‍ സ്വദേശിനിയാണ് മോഷണം നടത്തിയതെന്ന് സംശയിക്കപ്പെടുന്നു.

Read More

മീ ടു ആരോപണവുമായി ജേക്കബിന്റെ സ്വര്‍രാജ്യത്തിലെ നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്ത ലക്ഷ്മി രാമകൃഷ്ണന്‍, കുടുങ്ങിയത് പിആര്‍ഒ, മാപ്പുപറഞ്ഞ്‌ തടിയൂരാന്‍ നിഖില്‍, മീ ടു നിലയ്ക്കുന്നില്ല

സിനിമാ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരേ മീ ടു വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍. നിഖില്‍ മുരുകന്‍ സഭ്യതയുടെ സീമ ലംഘിച്ചു. എന്നാല്‍ അത് താന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി പറഞ്ഞു. ഈ വിഷയം നേരത്തേ താന്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല എന്നും ഇപ്പോള്‍ അത് പറയാനുള്ള സമയമാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്തു തരത്തിലുള്ള മോശം സമീപനമാണ് ഇയാളില്‍ നിന്ന് ഉണ്ടായതെന്ന് നടി വ്യക്തമാക്കിയിട്ടില്ല. സിനിമയക്കു പുറത്ത് പലപ്പോഴും ദുഖം ഉള്ളിലൊതുക്കി നടന്നിട്ടുണ്ട്. നിഖിലിന്റെ പേര് പറയുന്നതിന് മുമ്പ് പലവട്ടം ആലോചിച്ചു, അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് മിണ്ടാതിരുന്നത്. പക്ഷേ എന്ത് സംഭവിച്ചാലും അത് നേരിടാനാണ് ഇപ്പോള്‍ തീരുമാനം. അയാളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടികളെ ഓര്‍ത്തപ്പോഴാണ് ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് ലക്ഷ്മി വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ നിഖില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി.…

Read More

അരിസ്‌റ്റോ സുരേഷിന്റെ നായികയായി നിത്യ മേനോന്‍ എത്തുന്നു, ബിഗ് ബോസിനു പിന്നാലെ സുരേഷിന് കൈനിറയെ ചിത്രങ്ങള്‍, കഥകേട്ടതിനു തൊട്ടുപിന്നാലെ വാക്കുപറഞ്ഞ് നിത്യ

നടി നിത്യാ മേനോന്‍ അരിസ്‌റ്റോ സുരേഷിന്റെ നായികയായി എത്തുന്നു. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയിലാണ് അപൂര്‍വ കോംപിനേഷന്‍ വരുന്നത്. ബിഗ് ബോസ് ഫൈനലിസ്റ്റായ സുരേഷിന് ബിഗ് ബോസ് വേദിയില്‍ വെച്ച് തന്നെ കോളാമ്പി സിനിമയിലെ നായക വേഷത്തിനുള്ള അവസരം കൈവന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിത്യമേനോന്‍ മലയാളത്തില്‍ നായികയായി എത്തുന്നത്. ആംപ്ലിഫയര്‍ നാണു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് അവതരിപ്പിക്കുന്നത്. ഉച്ചഭാഷണി സുപ്രീം കോടതി നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിത സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. കോളാമ്പിയില്‍ അഭിനയിക്കുന്ന വിവരം നിത്യാ മേനോന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

Read More

അല്ലെങ്കിലേ സിനിമാക്കാരെ കുറിച്ച് അത്ര നല്ല അഭിപ്രായമില്ല, ഇനിയെങ്കിലും മാനത്തിന് വില ചോദിച്ചാല്‍ ആ നിമിഷം വിളിച്ചു പറയണം, അല്ലാതെ പത്തുവര്‍ഷം കാത്തിരിക്കരുത്, നടി ശിവാനിക്ക് പറയാനുള്ളത്

മീ ടു കാംപെയ്‌നിന്റെ കാലമാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവങ്ങള്‍ പോലും പലരും ഇപ്പോള്‍ വിളിച്ചുപറയുന്നു. ഇത്തരം തുറന്നുപറച്ചിലിനിടെയില്‍ വ്യത്യസ്തമായ ഒരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശിവാനി. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യ കൂടിയാണ് ശിവാനി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി കൊടുക്കുന്ന വ്യവസായം ആണ് സിനിമ. എന്റെ അച്ഛന്‍ സിനിമ കുടുംബത്തിലെ അംഗം ആണെന്നു വിളിച്ചുപറയാന്‍ ഇത്തരം സംഭവങ്ങള്‍ കാരണം കുഞ്ഞുങ്ങള്‍ മടിക്കും. അവസരം ചോദിക്കുമ്പോള്‍ പകരം മാനം ചോദിച്ചാല്‍ ആ നിമിഷംതന്നെ പ്രതികരിക്കണം. അല്ലാതെ പത്തു കൊല്ലം കഴിഞ്ഞിട്ടാകരുത്. ജനങ്ങള്‍ അത്ഭുതത്തോടെയും ആരാധനയോടെയും ബഹുമാനത്തോടെയും പുറത്തുനിന്ന് നോക്കിക്കാണുന്ന മഹത്തായ സിനിമാ ലോകത്തെ ദയവായി മറ്റുള്ളവര്‍ക്ക് കല്ലെറിയാന്‍ പറ്റുന്ന വിധം തെരുവില്‍ വലിച്ചിടരുത് ശിവാനിയുടെ പോസ്റ്റില്‍ പറയുന്നു. ശിവാനിയുടെ ഫേ്സ്ബുക്ക് പോസ്റ്റ് Me too#…സംഗതി കൊള്ളാം… ഭാവിയില്‍ സ്ത്രീകളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന ആളുകളുടെ എണ്ണം…

Read More

വൈശാലിയുടെ സെറ്റിനിടയില്‍ വച്ച് പ്രണയത്തിലായി, സിനിമ കഴിഞ്ഞതേ വിവാഹവും കഴിച്ചു, കുറച്ചുനാള്‍ കഴിഞ്ഞതേ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു, വൈശാലിയിലെ നായകന്‍ സഞ്ജയും സുപര്‍ണയും ദാമ്പത്യം അവസാനിപ്പിക്കാന്‍ കാരണമിതൊക്കെ

ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രം അക്കാലത്ത് ഹിറ്റു ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. പുതുമുഖങ്ങളായ സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദുമാണ് ഈ ചിത്രത്തില്‍ നായകനും നായികയുമായി അഭിനയിച്ചത്. ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. സിനിമ ഹിറ്റായി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വിവാഹവും കഴിച്ചു. പിന്നീട് 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹമോചനത്തെപ്പറ്റി സഞ്ജയ് ഇപ്പോള്‍ തുറന്നുപറയുന്നു. ഒരു ചാനല്‍ പരിപാടിയിലാണ് താരം വിവാഹമോചനത്തെപ്പറ്റി പറഞ്ഞത്. തങ്ങള്‍ തമ്മില്‍ പൊരുത്തപ്പെട്ട് പോകില്ലെന്ന് മനസിലാക്കി. അതോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. പ്രണയം പോലെ മനോഹരമാകില്ല അതുകഴിഞ്ഞുള്ള ജീവിതമെന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളതെന്നും സഞ്ജയ് പറയുന്നു. 10 വര്‍ഷത്തോളം താന്‍ അമേരിക്കയിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി മുന്നേറുന്നതിനിടയിലാണ് തരുണയെ കണ്ടെത്തിയത്. തനിക്കൊപ്പമുള്ളവരുടെയെല്ലാം പേരില്‍ ഉണ്ടല്ലോയെന്ന് പറഞ്ഞ് ഡാഡി തന്നെ കളിയാക്കിയിരുന്നുവെന്ന് താരം പറയുന്നു. താന്‍ മാത്രമല്ല സുപര്‍ണ്ണയും പുനര്‍വിവാഹിതയായിരുന്നു. മക്കള്‍ അവര്‍ക്കൊപ്പമാണ് കഴിയുന്നത്. ദില്ലിയാണ്…

Read More

പാളംതെറ്റിയ ആഘോഷം; റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് ട്രെ​യി​ൻ ഇ​ടി​ച്ചു ക​യ​റുന്നതിന്‍റെ ഭീകരദൃശ്യങ്ങൾ പുറത്ത്

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് ട്രെ​യി​ൻ ഇ​ടി​ച്ചു ക​യ​റുന്നതിന്‍റെ ഭീകരദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ 61 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ ട്രാ​ക്കി​ൽ കൂ​ടി നി​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ട്രെ​യി​നിൻ ഇടിച്ചു ക​യ​റു​ക​യാ​യി​രു​ന്നു. അ​മൃ​ത്സ​റി​ലെ ജോ​ദ പ​ത​ക്കി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം. ദ​സ​റ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വ​ണ​ന്‍റെ രൂ​പം റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​ത്തു​വ​ച്ച് ക​ത്തി​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. രാ​വ​ണ​ന്‍റെ രൂ​പം ക​ത്തി​ക്കു​ന്ന​ത് കാ​ണാ​നാ​നെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രി​ല​ധി​ക​വും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ച്ച​തു​മൂ​ലം ട്രെ​യി​നു​ക​ൾ അ​ടു​ത്തു​വ​രു​ന്ന​തി​ന്‍റെ ശ​ബ്ദം കേ​ൾ​ക്കാ​നാ​യി​ല്ല. പ​ഠാ​ൻ​കോ​ട്ടി​ൽ​നി​ന്നും അ​മൃ​ത്സ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജ​ല​ന്ധ​ർ എ​ക്സ്പ്ര​ക്സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ട്രെ​യി​ൻ. ഗു​രു​ത​ര ​പ​രി​ക്കു​ക​ളോ​ടെ നി​ര​വ​ധി പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​രി​ച്ച​വ​രി​ൽ നി​ര​വ​ധി കു​ട്ടി​ക​ളു​മു​ണ്ട്. ഏ​ക​ദേ​ശം 700 പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ദ​സ​റ ക​മ്മി​റ്റി​യു​ടെ വീ​ഴ്ച​യാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ട്രെ​യി​ൻ അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നുവെന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​പ​ക​ട​ത്തെ…

Read More

“ആ​ണ​ധി​കാ​ര​ സി​നി​മ​ക​ളി​ൽ അ​വ​സ​രമി​ല്ലെ​ന്നാ​ണോ പാ​ർ​വ​തി ഉ​ദ്ദേ​ശി​ച്ച​ത്’? പാ​ർ​വ​തി​യു​ടെ വെ​ളി​പ്പ​ടു​ത്ത​ലു​ക​ളെ വി​മ​ർ​ശി​ച്ച് സം​വി​ധാ​യ​ക​ൻ സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ

ഡ​ബ്ലു​സി​സി എ​ന്ന സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ആ​രം​ഭി​ച്ച​തു മു​ത​ൽ സി​നി​മ​യി​ൽ അ​വ​സ​രം കു​റ​ഞ്ഞ​താ​യി ന​ടി പാ​ർ​വ​തി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഡബ്ല്യൂ​സി​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു മു​ത​ൽ ത​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണെ​ന്നും ത​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നു പോ​ലും മ​റ്റു​ള്ള​വ​ർ വി​ല​ക്ക് ക​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഒ​രു സി​നി​മ മാ​ത്ര​മാ​ണ് കൈ​യി​ലു​ള്ള​തെ​ന്നു​മാ​യി​രു​ന്നു പാ​ർ​വ​തി പ​റ​ഞ്ഞ​ത്. ഇ​പ്പോ​ഴി​ത പാ​ർ​വ​തി​യു​ടെ വെ​ളി​പ്പ​ടു​ത്ത​ലു​ക​ളെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ. ത​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​വ​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു പ്ര​തി​ക​ര​ണ​വു​മു​ണ്ടാ​യി​ല്ല. സൂ​പ്പ​ർ താ​ര ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് എ​തി​രെ​യും സി​നി​മ​യി​ലെ ആ​ണ​ധി​കാ​ര​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും പ​ട​പൊ​രു​തു​ന്ന ആ​ളു​ക​ൾ അ​വ​സ​രം കു​റ​ഞ്ഞു, പ്രോ​ജ​ക്ട് കി​ട്ടു​ന്നി​ല്ല എ​ന്നൊ​ക്കെ കു​റ്റ​പ്പെ​ടു​ത്തു​ന്പോ​ൾ അ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് സൂ​പ്പ​ർ​താ​ര ആ​ണ​ധി​കാ​ര​ സി​നി​മ​ക​ളി​ൽ അ​വ​സ​രം കി​ട്ടു​ന്നി​ല്ല എ​ന്നാ​ണോ എ​ന്നു സ്വാ​ഭാ​വി​ക​മാ​യി സം​ശ​യം തോ​ന്നു​മെ​ന്നു​മാ​ണ് സ​ന​ൽ​കു​മാ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

“ജീ​വാം​ശ​മാ​യി…’- താരത്തിളക്കമില്ലാതെ ശാന്തച്ചേച്ചി പാടി; ഇരുകൈയും നീട്ടി സ്വീകരിച്ച് സോ​ഷ്യ​ൽ​മീ​ഡി​യ

ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തി​യ തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലെ ജീ​വാം​ശ​മാ​യി എ​ന്നാരംഭിക്കുന്ന ഗാ​നം നെ​ഞ്ചി​ലേ​റ്റാ​ത്ത മ​ല​യാ​ളി​കളാ​രും ഉ​ണ്ടാ​കി​ല്ല. അ​വ​ർ ഓ​രോ​രു​ത്ത​രും ഗാ​ന​ത്തി​ലെ വ​രി​ക​ൾ നാ​വി​ൻ തു​മ്പി​ൽ കൂ​ടി ഒ​രു വ​ട്ട​മെ​ങ്കി​ലും ചൊ​ല്ലി​യി​ട്ടു​മു​ണ്ട്. ഈ ​ഗാ​ന​മാ​ല​പി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ശ​സ്തി സ്വ​ന്ത​മാ​ക്കി​യ​വ​ർ നി​ര​വ​ധി​യാ​ണ്. അ​ത്ത​ര​ത്തി​ൽ ഈ ​ഗാ​നം മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടി​യ​വ​രു​ടെ കൂ​ട്ട​ത്തി​ലെ അ​വ​സാ​ന​ത്തെ ആ​ളാ​യി മാ​റു​ക​യാ​ണ് ശാ​ന്ത എ​ന്ന വീ​ട്ട​മ്മ. അ​തി​മ​നോ​ഹ​ര​മാ​യാ​ണ് ഇ​വ​ർ തീ​വ​ണ്ടി​യി​ലെ ജീ​വാം​ശ​മാ​യി എ​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ ഇ​തി​നോ​ട​കം ത​ന്നെ നെ​ഞ്ചി​ലേ​റ്റി​യ ഗാ​നം തീ​വ​ണ്ടി​യു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ കൈ​ലാ​സ് മേ​നോ​ൻ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നാ​ദ ത​രം​ഗി​ണി എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ​കൂ​ടി​യാ​ണ് ഈ ​ഗാ​നം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞ ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More