ഹോളിവുഡില്‍ തുടങ്ങി ബോളിവുഡിലൂടെ മലയാളത്തിലെത്തിയ മീ ടു ആരോപണങ്ങള്‍ ഇപ്പോള്‍ തമിഴ് സിനിമയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ആരോപണത്തില്‍ പുതിയതായി കുടുങ്ങിയിരിക്കുന്നത് നടന് ജോണ്‍ വിജയ് ആണ്. ടിവി അവതാരകയാണ് ജോണിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. തന്നെ ശല്യപ്പെടുത്തി ഫോണ്‍ സെക്സിന് നിര്‍ബന്ധിച്ചെന്നാണ് ശ്രീരഞ്ജിനി ടി.എസ് എന്ന അവതാരക പറയുന്നത്. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- ജോണ്‍ വിജയുമായി ഞാനൊരു അഭിമുഖം നടത്തിയിരുന്നു. ഒരു മാസത്തിന് ശേഷം ഒരു അര്‍ധരാത്രിയില്‍ പൊടുന്നനെ അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കോള്‍ വന്നു. അഭിമുഖം എപ്പോഴാണ് സംപ്രേഷണം ചെയ്യുക എന്നത് അറിയിക്കാഞ്ഞതിലുള്ള ബുദ്ധിമുട്ട് അറിയിച്ചു. പാതി ഉറക്കത്തിലായിരുന്ന ഞാന്‍ പിറ്റേന്ന് വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ സംഭാഷണം തുടരാന്‍ ശ്രമിച്ചു. ഫോണ്‍ സെക്സിനുള്ള സാധ്യതയാണ് അയാള്‍ അന്വേഷിച്ചത്. മര്യാദയോടെ നോ പറയാന്‍ പറ്റാത്ത സ്ഥിതി ആയതോടെ അയാളുടെ ഭാര്യയോട് ഇക്കാര്യം പറയുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. അതോടെയാണ് അയാള്‍ അവസാനിപ്പിച്ചത്.…
Read MoreCategory: RD Special
ആ ഒരൊറ്റ സീനിനുവേണ്ടി മുടക്കിയത് ഒരു കോടിരൂപ!! ഈ ഫൈറ്റ് സീക്വന്‍സിന്റെ എല്ലാ ക്രെഡിറ്റ്സും ആ 270 പേര്‍ക്ക് കമ്പിയില്‍ കെട്ടിയാണ് അവരെ ഉറപ്പിച്ച് നിര്‍ത്തിയിരുന്നത്, കൊച്ചുണ്ണി വിശേഷങ്ങളുമായി റോഷന് ആന്‍ഡ്രൂസ്
തിയറ്ററില്‍ നിന്ന് മികച്ച അഭിപ്രയം ഉയരുന്ന കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. പ്രേക്ഷകരെ വിസ്മയിപ്പിച്ച നിവിന്‍ പോളിയും സണ്ണിവെയ്നും ഒന്നിച്ചെത്തിയ പിരമിഡ് ഫൈറ്റ് രംഗത്തിന് മാത്രം ഒരു കോടി രൂപ ചെലവായെന്ന വിവരം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റോഷന് വെളിപ്പെടുത്തിയത്. തന്റെ ആശയമായിരുന്നു മനുഷ്യ പിരമിഡിന്റെ അകത്തുവച്ചുള്ള സംഘട്ടനരംഗം. രണ്ടു വര്‍ഷത്തെ തങ്ങളുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമാണ് കായംകുളം കൊച്ചുണ്ണി. ബോംബെയിലുള്ള ഒരു കമ്പനിയാണ് ആനിമേറ്റഡ് രീതിയില്‍ മൂവ്മെന്റ് ഉള്ള പ്രീവിസ് ഒരുക്കിയത്. അതിനായി വൃത്താകൃതിയില്‍ സ്റ്റീല്‍ കൊണ്ടൊരു സ്ട്രെക്ച്ചര്‍ സൃഷ്ടിച്ച് അതില്‍ ആളുകളെ നിര്‍ത്തി കെട്ടിവെക്കുകയാണ് ചെയ്തത്. മൂന്ന് മാസത്തോളമാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം തയ്യാറാക്കിയെടുക്കുവാന്‍ സമയമെടുത്തത്. ഈ പിരമിഡ് ഫൈറ്റിന് മാത്രമായി ഒരു കോടി രൂപക്കടുത്ത് ചെലവ് വന്നിട്ടുണ്ട്. മുംബൈയില്‍ നിന്നും വന്ന ഗണപതി ബാപ്പയ് മോറിയ കലാകാരന്മാര്ക്ക്…
Read Moreസിനിമയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കും കാസ്റ്റിംഗ് കൗച്ചിനും സ്ത്രീകള്‍ക്കും ഉത്തരവാദിത്വമുണ്ട്, സ്ത്രീകള്‍ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളു, ആന്‍ഡ്രിയയ്ക്ക് പറയാനുണ്ട്
സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിന് പുരുഷന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സ്ത്രീകള്‍ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂവെന്നും തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ. അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ലെന്നും ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങള്‍ക്കായി എന്തിന് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്നും അവര്‍ ചോദിച്ചു. ‘തനിക്ക് ഇതു വരെ കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടില്ല. മാത്രമല്ല ഇതുവരെയും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടാത്ത ഒരുപാട് നടിമാരെ തനിക്ക് അറിയാം. എന്നെ പരിചയപ്പെടുന്നവര്‍ക്ക് അറിയാം അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങള്‍ എന്റെ മുന്നില്‍ നടക്കില്ലെന്ന്”-ആന്‍ഡ്രിയ വ്യക്തമാക്കി.
Read Moreഞങ്ങള്‍ക്ക് ജീവനില്‍ പേടിയുണ്ട്, മാതാപിതാക്കളെ അവര്‍ ഉപദ്രവിച്ചേക്കാം, ഞങ്ങള്‍ സംസാരിച്ചാല്‍ അവര്‍ ഞങ്ങളുടെ വീടുകള്‍ക്ക് ചിലപ്പോള്‍ തീയിട്ടേക്കാം, സംസാരിക്കാന്‍ പോലും പലര്‍ക്കും ഭയം, സിനിമക്കാര്‍ക്കെതിരേ വെളിപ്പെടുത്തലുമായി പാര്‍വതി
സിനിമരംഗത്തെ അതിക്രമങ്ങള്‍ക്കെതിരേ പോരാടുന്നവരുടെ നേതൃസ്ഥാനത്താണ് നടി പാര്‍വതിയുടെ സ്ഥാനം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതു മുതല്‍ മാറ്റമില്ലാത്ത നിലപാടുമായി പാര്‍വതി മുന്‍നിരയില്‍ തന്നെയുണ്ട്. കൂടെയുണ്ടായിരുന്ന പലരും അവസരങ്ങള്‍ കുറയുമെന്ന പേടിയില്‍ നിശബ്ദരായപ്പോള്‍ എല്ലാം ത്യജിച്ച് അമ്മയ്ക്കെതിരേ പടനയിക്കുകയാണ് നടി. ഇപ്പോള്‍ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ തങ്ങളുടെ ജീവനുനേരെ ഭീഷണിയുണ്ടെന്ന് പറയുകയാണ് പാര്‍വതി. ഞങ്ങളുടെ പേരിനൊപ്പം ഡബ്ല്യൂസിസി കൂടെ വന്ന നിമിഷം തൊട്ട് ഇവിടെ ഞങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. ഞങ്ങളോട് സംസാരിക്കുന്നതില്‍ പോലും മറ്റുള്ളവര്‍ക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ജീവനില്‍ പേടിയുണ്ട്. ഞങ്ങളുടെ മാതാപിതാക്കളുടെ ജീവനില്‍ പേടിയുണ്ട്. ഞങ്ങള്‍ സംസാരിച്ചാല്‍ അവര്‍ ഞങ്ങളുടെ വീടുകള്‍ക്ക് ചിലപ്പോള്‍ തീയിട്ടേക്കാമെന്നും പാര്‍വതി പറയുന്നു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമായതോടെ തങ്ങള്‍ക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ കുറഞ്ഞു. തനിക്ക് ഇപ്പോള്‍ ആകെ ഒരു അവസരം മാത്രമാണ് സിനിമയില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നും പാര്‍വ്വതി…
Read Moreഒരു മുഖംമൂടി കൂടി അഴിഞ്ഞുവീഴുന്നു, സംവിധായകന് രാജേഷ് ടച്ച്റിവറിനെതിരേ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്ത്, പാതിരാത്രി ഫോണിലേക്ക് വിളിക്കും, എല്ലാത്തിനും ഭാര്യയുടെ പിന്തുണയും, രേവതിക്കു പറയാനുള്ളത്
സംവിധായകന് രാജേഷ് ടച്ച്റിവറിനെതിരെ മി ടൂ വെളിപ്പെടുത്തലുമായി യുവ നടി. രാജേഷിന്റെ ബഹുഭാഷാ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച രേവതി സമ്പത്താണ് സംവിധായകനെതിരേ ഗുരുതരമായ ആരോപണവുമായി ഫേസ്ബുക്ക് ലൈവില്‍ വന്നത്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ ആരോപണം ലൈവില്‍ ആവര്‍ത്തിക്കുകയായിരുന്നു. സംവിധായകന് രാജേഷ് ടച്ച്റിവര്, സഹ നിര്‍മാതാവ് സുനിത കൃഷ്ണന് നടന് ഷിജു എന്നിവരില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നുവെന്ന് രേവതി ആരോപിക്കുന്നു. സെക്സ് ട്രാഫിക്കിങ്ങിന്റെ കഥ പറഞ്ഞ എന്റെ എന്ന ശ്രദ്ധേയമായ ചിത്രം ഒരുക്കിയ രാജേഷിനെതിരെ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ ആരോപണം ലൈവില്‍ ആവര്‍ത്തിക്കുകയായിരുന്നു രേവതി. രേവതി സമ്പത്ത് പറയുന്നതിങ്ങനെ- എല്ലാവര്ക്കും എന്റെ മുഖം പരിചിതമായിരിക്കില്ല. ഞാന്‍ ഇയ്യിടെയാണ് എന്റെ ആദ്യ സിനിമ പൂര്‍ത്തിയാക്കിയത്. തെലുങ്കിലും ഒറിയയിലുമായി ചെയ്ത ഒരു ബഹുഭാഷാ ചിത്രമാണ്. രാജേഷ് ടച്ച്റിവറാണ് സംവിധായകന്. മീടൂ…
Read Moreകായംകുളത്ത് തിയറ്ററുകളില്ല; ‘കായംകുളം കൊച്ചുണ്ണി’യെ കാണണമെങ്കിൽ നാടുവിടണം
നൗഷാദ് മാങ്കാംകുഴി കായംകുളം: പത്തൊന്‍പതാം നൂറ്റാണ്ടിൽ ധനികരുടെ മുതലുകൾ അപഹരിച്ച് പാവങ്ങളുടെ പട്ടിണി മാറ്റിയ ‘കായംകുളം കൊച്ചുണ്ണി’യുടെ വീരഗാഥകൾ അഭ്രപാളിയിൽ നിറഞ്ഞ സദസിൽ മുന്നേറുന്പോൾ ആ സിനിമ കാണാൻ പക്ഷേ കൊച്ചുണ്ണിയുടെ നാട്ടിലെ ജനങ്ങൾക്ക് ഭാഗ്യമില്ല. കായംകുളം പട്ടണത്തിൽ തിയറ്ററുകൾ ഇല്ലാത്തതുമൂലമാണ് കൊച്ചുണ്ണിയുടെ ആരാധകരും കൊച്ചുണ്ണിയുടെ തലമുറയുടെ പിന്തുടർച്ചയിൽപ്പെട്ട കുടുംബക്കാരും ഇപ്പോൾ നിരാശരായി കഴിയുന്നത്. ഇതിൽ യുവാക്കൾ ഉൾപ്പെടെയുള്ളവർ ദൂരെയുള്ള തിയറ്ററുകളിൽ പോയാണ് കായംകുളം കൊച്ചുണ്ണി സിനിമ കാണുന്നത്. കറ്റാനം ഗാനം, മാവേലിക്കര സന്തോഷ് , പ്രതിഭ, നൂറനാട് സ്വാതി, കരുനാഗപ്പള്ളി തരംഗം, അടൂർ സ്മിത എന്നീ തിയറ്ററുകളിൽ ഏതെങ്കിലുമൊന്നിൽ നിന്നാണ് കായംകുളത്തുകാർ ഇപ്പോൾ സിനിമ കാണുന്നത്.കായംകുളം പട്ടണത്തിൽ വർഷങ്ങൾക്ക് മുന്‍പ് ബിന്ദു, വി പി എൻ, ലക്ഷ്മി, ഹോബി എന്നിങ്ങനെ നാല് തിയറ്ററുകൾ ഉണ്ടായിരുന്നു. എന്നാൽ സിനിമ കാണുവാൻ പ്രേക്ഷകർ കുറയുകയും തിയറ്റർ വ്യവസായം പ്രതിസന്ധിയിലാകുകയും…
Read Moreഗോകുലം കേരളയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചതിനു പിന്നില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍? അക്കൗണ്ട് തിരിച്ചുപിടിച്ച് ഗോകുലം, കളി തുടങ്ങുംമുമ്പേ കേരളത്തിലെ രണ്ടുവമ്പന് ക്ലബുകളുടെ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ പോര്
ഒരുകാലത്ത് കേരള ഫുട്ബോള്‍ നഷ്ടപ്രതാപം മാത്രം കൈമുതലായ അവസ്ഥയിലായിരുന്നു. പേരിനുപോലും നല്ലൊരു ക്ലബില്ലാത്ത അവസ്ഥ. കളിക്കാര്‍ മിക്കവരും കേരളത്തിനു പുറത്ത് കളിച്ച് ഉപജീവനം കണ്ടെത്തേണ്ട അവസ്ഥ. ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഐഎസ്എല്ലും കേരള ബ്ലാസ്റ്റേഴ്സിന്റെ വരവും കേരളത്തിലേക്ക് ഫുട്ബോള്‍ ആവേശം തിരികെ കൊണ്ടുവന്നു. കോഴിക്കോട് ആസ്ഥാനമായി ഗോകുലം കേരള എഫ്സി കൂടി വന്നതോടെ ഫുട്ബോളില്‍ ഒരു കേരള ഡെര്‍ബി കൂടി ഉടലെടുക്കുകയാണ്. ബ്ലാസ്റ്റേഴ്സിന് ബദല്‍ എന്ന രീതിയില്‍ ഗോകുലത്തെ അവതരിപ്പിച്ചതോടെ സോഷ്യല്‍മീഡിയയില്‍ അടക്കം ഇരുക്ലബിന്റെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. ആരാധകര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൈവിട്ടു തുടങ്ങിയതോടെ കഴിഞ്ഞദിവസം ഗോകുലത്തിന്റെ ട്വിറ്റര്‍ പേജ് അപ്രത്യക്ഷമായിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരേ പ്രകോപനപരമായ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചെന്ന കാരണമായിരുന്നു ഗോകുലത്തിന്റെ അക്കൗണ്ട് നഷ്ടപ്പെടാന്‍ കാരണം. ഇപ്പോള്‍ അക്കൗണ്ട് തിരിച്ചുപിടിച്ചിരിക്കുകയാണ് ടീമിന്റെ സോഷ്യല്‍മീഡിയ വിഭാഗം. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ നടത്തിയ റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് ട്വിറ്റര്‍ അക്കൗണ്ട്…
Read Moreഡബ്യൂസിസി പേജില്‍ നിന്ന് ഇതുവരെ വിലക്കിയത് അന്‍പതോളം വാക്കുകള്‍, പാര്‍വതിയില്‍ നിന്ന് പേജിന്റെ ചുമതല ഏറ്റെടുത്തത് കഴിഞ്ഞ ഫെബ്രുവരിയില്‍, ഡബ്യൂസിസിയുടെ പേജ് കൈകാര്യം ചെയ്യുന്ന പെണ്‍കുട്ടിക്ക് പറയാനേറെയുണ്ട്
ശനിയാഴ്ച എറണാകുളം പ്രസ്സ് ക്ലബ് വേദിയായ, വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ത്താസമ്മേളനത്തില്‍ ഡബ്ലുസിസി അംഗങ്ങളായ വനിതകള്‍ സംസാരിക്കവെ സംഗീത ജനാര്ദ്ദനന് എന്ന മറ്റൊരു വനിത കൂടി ഉണ്ടായിരുന്നു ആ മുറിയില്‍. തന്റെ അടുത്ത സുഹൃത്തായ പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ട്. സ്ത്രീയെന്ന ഒറ്റ കാരണത്താല്‍ സിനിമയെന്ന തൊഴിലിടത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന വേദനകളും ചൂഷണങ്ങളും നിറഞ്ഞ കണ്ണുകളോടും ഇടറുന്ന വാക്കുകളോടും കൂടെ അവര്‍ വിവരിക്കുന്നതിന് സാക്ഷിയായിക്കൊണ്ട്. സമ്മേളനത്തിന്റെ അവസാന ഭാഗത്ത് സ്റ്റേജിലേയ്ക്ക് കയറിച്ചെന്ന് ആ പെണ്‍കുട്ടി പാര്‍വതിയുടെയും പത്മപ്രിയയുടെയും ചെവിയില്‍ എന്തോ മന്ത്രിച്ചു. നീ തന്നെ പറ എന്ന് പത്മപ്രിയ അവരോട് പറയുകയും ചെയ്തു. മൈക്ക് കയ്യിലെടുത്ത അവര്‍ പറഞ്ഞു. ‘ ഞാനാണ് ഡബ്ലുസിസിയുടെ സോഷ്യല്‍മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നത്’. സമ്മേളം നേരിട്ട് വീക്ഷിച്ചുകൊണ്ടിരുന്നവരും ചാനലുകളിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഇത് കണ്ടുകൊണ്ടിരുന്നവരും ഒരു നിമിഷം പകച്ചുപോയ…
Read Moreഡബ്യൂസിസി പേജില്‍ നിന്ന് ഇതുവരെ വിലക്കിയത് അന്‍പതോളം വാക്കുകള്‍, പാര്‍വതിയില്‍ നിന്ന് പേജിന്റെ ചുമതല ഏറ്റെടുത്തത് കഴിഞ്ഞ ഫെബ്രുവരിയില്‍, ഡബ്യൂസിസിയുടെ പേജ് കൈകാര്യം ചെയ്യുന്ന പെണ്‍കുട്ടിക്ക് പറയാനേറെയുണ്ട്
ശനിയാഴ്ച എറണാകുളം പ്രസ്സ് ക്ലബ് വേദിയായ, വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ത്താസമ്മേളനത്തില്‍ ഡബ്ലുസിസി അംഗങ്ങളായ വനിതകള്‍ സംസാരിക്കവെ സംഗീത ജനാര്ദ്ദനന് എന്ന മറ്റൊരു വനിത കൂടി ഉണ്ടായിരുന്നു ആ മുറിയില്‍. തന്റെ അടുത്ത സുഹൃത്തായ പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ട്. സ്ത്രീയെന്ന ഒറ്റ കാരണത്താല്‍ സിനിമയെന്ന തൊഴിലിടത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന വേദനകളും ചൂഷണങ്ങളും നിറഞ്ഞ കണ്ണുകളോടും ഇടറുന്ന വാക്കുകളോടും കൂടെ അവര്‍ വിവരിക്കുന്നതിന് സാക്ഷിയായിക്കൊണ്ട്. സമ്മേളനത്തിന്റെ അവസാന ഭാഗത്ത് സ്റ്റേജിലേയ്ക്ക് കയറിച്ചെന്ന് ആ പെണ്‍കുട്ടി പാര്‍വതിയുടെയും പത്മപ്രിയയുടെയും ചെവിയില്‍ എന്തോ മന്ത്രിച്ചു. നീ തന്നെ പറ എന്ന് പത്മപ്രിയ അവരോട് പറയുകയും ചെയ്തു. മൈക്ക് കയ്യിലെടുത്ത അവര്‍ പറഞ്ഞു. ‘ ഞാനാണ് ഡബ്ലുസിസിയുടെ സോഷ്യല്‍മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നത്’. സമ്മേളം നേരിട്ട് വീക്ഷിച്ചുകൊണ്ടിരുന്നവരും ചാനലുകളിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഇത് കണ്ടുകൊണ്ടിരുന്നവരും ഒരു നിമിഷം പകച്ചുപോയ…
Read Moreചൈനയുടെ ആകാശത്ത് വിചിത്ര വെളിച്ചം!! ബീജിംഗില്‍ വ്യാഴാഴ്ച രാത്രി കണ്ട അത്ഭുത വെളിച്ചത്തില്‍ അമ്പരന്ന് ലോകം, അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയതിന്റെ തെളിവോ? ശാസ്ത്രലോകത്തും ഭിന്നത
ചൈനയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. ബീജിംഗിലും ഷാന്‍സി മേഖലയിലും രാത്രി ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശം കണ്ടതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പലതരത്തിലുള്ള ഊഹങ്ങള്‍ക്കും പ്രചരണങ്ങള്‍ ആകാശത്തെ വെള്ളിവെളിച്ചം വഴിയൊരുക്കി. ശാസ്ത്രലോകമാകട്ടെ ഉത്തരം കണ്ടെത്താനാകാതെ ഉഴലുകയുമാണ്. രാത്രി കണ്ടത് അന്യഗ്രഹ ജീവികളുടെ വാഹനമാണെന്നാണ് ഒരു പ്രചരണം. പലരും ഇത്തരത്തില്‍ തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. എന്നാല്‍ ശാസ്ത്രലോകം ഇത് തള്ളിക്കളയുന്നു. അന്യഗ്രഹജീവികളുടെ വാഹനമല്ലെന്നും മനുഷ്യനിര്‍മിതമായ വാഹനങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുവിടുന്ന വാതകത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉണ്ടായതെന്നും ഒരു വിദഗ്ദന് അഭിപ്രായപ്പെടുന്നു. പക്ഷേ ഇത് എന്തു വാഹനമാണെന്ന് പലര്‍ക്കും ഉത്തരമില്ല. അമേരിക്കയില്‍ സ്പെയ്സ് എക്സ്ന്റെ ശക്തിയേറിയ ബഹിരാകാശ റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചപ്പോള്‍ സമാനമായ പ്രകാശ വലയം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. അതിന് സമാനമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍.
Read More