പ്രളയത്തെ അതിജീവിച്ച് ഹെലികോപ്ടറിലേറി ആ കുഞ്ഞ് പിറന്നു, ഇന്ത്യന്‍ നേവിക്ക് നന്ദി പറഞ്ഞ് അമ്മയും കുടുംബവും, പ്രളയത്തിലും ഹൃദയം നിറയുന്ന വീഡിയോയും ചിത്രവും

കൊടുംപ്രളയത്തില്‍ അകപ്പെട്ട ഗര്‍ഭിണിയായ യുവതിയെ നാവികസേന ഹെലികോപ്ടറില്‍ രാവിലെ രക്ഷപ്പെടുത്തിയത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഹെലികോപ്ടറില്‍ വളരെ സാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ വരുന്ന സന്തോഷകരമായ വാര്‍ത്ത യുവതി ഒരു കുഞ്ഞിന് ജന്മം നല്കിയെന്നതാണ്. ഇന്ത്യന്‍ നേവിയുടെ പേജിലാണ് ഈ സന്തോഷവാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു. A pregnant lady with water bag leaking has been airlifted and evacuated to Sanjivani. Doctor was lowered to assess the lady. Operation successful #OpMadad #KeralaFloodRelief #KeralaFloods2018 pic.twitter.com/bycGXEBV8q — SpokespersonNavy (@indiannavy) August 17, 2018

Read More

കറന്റില്ലെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യാം, പലയിടത്തും വൈദ്യുതി ബന്ധം താറുമാറായതോടെ വൈദ്യുതി വിച്ഛേദിച്ചു, അടിയന്തിര ഘട്ടത്തില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിങ്ങനെ

മഴ കനത്തതോടെ വൈദ്യുതി പലയിടത്തും ഇല്ലാതായിരിക്കുന്നു. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ വൈദ്യുതി സംവിധാനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. പുറം ലോകവുമായുള്ള ആശയവിനിമയം നഷ്ടപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്ത് കരുതേണ്ടത് അത്യാവശ്യമാണ്. വൈദ്യുതി ഇല്ലെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. ഈ അടിയന്തിര ഘട്ടത്തില്‍ ടിവി റിമോട്ടിലും ക്ലോക്കിലുമുള്ള ബാറ്ററികള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. കറന്റില്ലെങ്കിലും മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിങ്ങനെ- കയ്യിലുള്ള യുഎസ്ബി ചാര്‍ജര്‍ കേബിള്‍ പകുതിയായി മുറിക്കുക. ഫോണില്‍ കുത്തുന്ന പിന്‍ ഉള്ള കേബിള്‍ ഭാഗം എടുക്കുക കേബിളിന്റെ മുറിച്ച അറ്റത്ത് നാല് കേബിളുകള്‍ കാണാം. ഇതില്‍ ചുവപ്പ്, കറുപ്പ് കേബിളുകള്‍ എടുക്കുക ഈ കേബിളുകളുടെ അറ്റത്തെ പ്ലാസ്റ്റിക് ആവരണം കളയുക ശേഷം റിമോട്ടില്‍ ഇടുന്ന മൂന്ന് ബാറ്ററികള്‍ എടുക്കുക. ബാറ്ററികള്‍ ഒന്നിന് പിറകില്‍ ഒന്നായി വെച്ച്, പേപ്പര്‍കൊണ്ട് ചുറ്റി കെട്ടുകയോ, ടാപ്പ് ഒട്ടിച്ച് പരസ്പരം ബന്ധിപ്പിക്കുകയോ…

Read More

ഇത് അര്‍ച്ചന സുശീലന്‍ തന്നെയോ? സീരിയല്‍ താരം അര്‍ച്ചനയുടെ ഇടിവെട്ട് ഫോട്ടോഷൂട്ട് കണ്ട് ആരാധകര്‍ക്കും സംശയം

മലയാള സീരിയല്‍ ലോകത്തെ മിന്നും താരമാണ് അര്‍ച്ചന സുശീലന്‍. മറുനാട്ടുകാരിയാണെങ്കിലും മലയാളികള്‍ ഈ നടിയെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ അര്‍ച്ചനയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് ചര്‍ച്ചാവിഷയം. വീഡിയോ കാണാം

Read More

രംഭയും ഭര്‍ത്താവും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഏവരെയും ഞെട്ടിച്ച് നടി, മൂന്നാമത്തെ കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്ന നടിയുടെ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

മലയാളത്തിലടക്കം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് രംഭ. അടുത്തിടെ ഇവര്‍ വാര്‍ത്തകളില്‍ ഇടംനേടിയത് പക്ഷേ കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ്. ഈ വര്‍ഷമാദ്യം രംഭ വിവാഹമോചിതയാകാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ വന്നു. കോടതിയില്‍ കേസ് നല്‍കിയെന്നും മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടായെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകളുടെയെല്ലാം വായടപ്പിച്ച് രംഭ വന്നത് താന്‍ ഗര്‍ഭിണിയാണെന്നറിയിച്ചാണ്. താനും ഭര്‍ത്താവ് ഇന്ദ്രനും മൂത്ത രണ്ടു പെണ്‍മക്കളും മൂന്നാമത്തെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്ന് രംഭ അറിയിച്ചു. ഇതോടെ ഗോസിപ്പുകള്‍ക്ക് അവസാനമായി. ഇപ്പോള്‍ തന്റെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി രംഭ പങ്കുവെച്ചു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും അമ്മയുടേയും ഉന്നമനത്തിനായി ഏഴാം മാസം നടത്തുന്ന ചടങ്ങാണിത്. സീമന്തം, വളകാപ്പ് എന്നും ഒരോ സ്ഥാലങ്ങളില്‍ ഈ ചടങ്ങിനെ പറയുന്നു. ചടങ്ങിന് ഏറെ സന്തോഷവതിയായി നൃത്തം ചെയ്യുന്നതും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്നതുമായ മനോഹര ചിത്രങ്ങള്‍ രംഭ പങ്കുവെച്ചിട്ടുണ്ട്.

Read More

അതിപ്രളയത്തില്‍ കാട്ടുപോത്തിന്റെ ജഡം പുഴയുടെ നടുക്ക് അടിഞ്ഞു, ദുര്‍ഗന്ധം വമിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാര്‍, ഒടുവില്‍ ആ ചെറുപ്പക്കാര്‍ ചെയ്തത് വലിയ സാഹസികത

വെള്ളപ്പൊക്കം നാടിനെ വിഴുങ്ങിയേക്കുമെന്ന ഭീതി ഒടുവില്‍ ആശ്വാസമായി കോട്ടയം എയ്ഞ്ചല്‍വാലിയില്‍ കഴിഞ്ഞ ദിവസം ഒഴിഞ്ഞപ്പോള്‍ പ്രളയത്തിന്റെ ബാക്കിപത്രമായി അടിഞ്ഞതായിരുന്നു കൂറ്റന്‍ കാട്ടുപോത്തിന്റെ ജഡം. എന്നാല്‍ ജഡം കരയിലെത്തിക്കാന്‍ ഇരുകര മുറ്റാറായ വെള്ളത്തിലിറങ്ങാന്‍ ആര്‍ക്കും ധൈര്യം പോരാ. കരയില്‍ വിഷണ്ണരായി നിന്ന വനപാലകര്‍ സഹായത്തിനായി ഫയര്‍ ഫോഴ്സിനെ വിളിക്കുമ്പോഴാണ് നാല് യുവാക്കള്‍ സാഹസം ഏറ്റെടുത്ത് നദിയിലേക്കിറങ്ങിയത്. ശരത്, ശരണ്‍, റിയാസ്, അച്ചു എന്നിവരായിരുന്നു ആ നാല് പേര്‍. വടം കയറില്‍ തൂങ്ങി അവര്‍ ഒഴുക്കിനെതിരേ നീന്തുന്നത് വനപാലകരും നാട്ടുകാരും അമ്പരപ്പോടെ കണ്ടുനിന്നു. കറുത്ത പാറയുടെ മുകളില്‍ തടഞ്ഞുനിന്ന ജഡത്തില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ആ നാല് പേരും ചേര്‍ന്ന് പ്രയാസപ്പെട്ട് ജഡം കയറില്‍ കെട്ടി. അത് കരയിലേക്ക് വലിക്കുമ്പോള്‍ നാടൊന്നാകെ സഹായത്തിനെത്തി. കൂറ്റന്‍ കാട്ടുപോത്തിന്റെ ജഡമായിരുന്നു അത്. മലവെള്ളത്തില്‍ ഉഗ്രന്‍ കാട്ടുപോത്തിനു പോലും പിടിച്ചു നില്‍ക്കാനാവില്ലെങ്കില്‍ മനുഷ്യരുടെ…

Read More

വൈപ്പിനില്‍ വിചിത്രജീവിയുടെ ശരീരാവശിഷ്ടം, മനുഷ്യന്റേതാണോ അതോ അന്യഗ്രഹ ജീവിയുടെതോ എന്ന സംശയത്തില്‍ ഫോറന്‍സിക് വിദഗ്ധരും, ആശങ്കയും അമ്പരപ്പും അവസാനിക്കുന്നില്ല

പുതുവൈപ്പ് തീരത്ത് രണ്ട് ദിവസം മുന്‍പ് കണ്ടെത്തിയ ഭൗതികാവശിഷ്ടം മനുഷ്യന്റേതോ വിചിത്ര ജീവിയുടേതോ എന്ന കാര്യത്തില്‍ ആശങ്കയൊഴിയുന്നില്ല. സത്യമറിയാന്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ പരിശോധന തുടരുകയാണ്. പുതുവൈപ്പ് എല്‍എന്‍ജി പദ്ധതി പ്രദേശത്തിനടുത്ത് മത്സ്യത്തൊഴിലാളികളാണ് രണ്ടു ദിവസം മുന്‍പ് ഈ അവശിഷ്ടം കണ്ടത്. ഇത് ഏതോ ജീവിയുടേതെന്ന തോന്നലില്‍ തങ്ങളുടെ ജോലിക്ക് തടസമാകാത്ത നിലയില്‍ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച രാവിലെയോടെ പട്ടിയോ മറ്റോ ഇത് റോഡിലെത്തിച്ചതോടെയാണ് നാട്ടുകാര്‍ക്കിടയില്‍ സംസാരവിഷയമായത്. മുളവുകാട് പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം അവശിഷ്ടഭാഗങ്ങള്‍ എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധന നടത്തിയ ഡോക്ടര്‍ക്കും ഇത് സ്ഥിരീകരിക്കാനായിട്ടില്ല. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇത് മനുഷ്യനാണോ മൃഗമാണോ മറ്റേതെങ്കിലും കടല്‍ജീവിയാണോ എന്ന് സ്ഥിരീകരിക്കാനാകൂ. ലഭിച്ച അവശിഷ്ടത്തിന് മനുഷ്യമുഖമാണുള്ളത്. എന്നാല്‍ മറ്റു ഭാഗങ്ങളെല്ലാം അളിഞ്ഞ നിലയിലാണെങ്കിലും മുഖഭാഗം ഉണങ്ങിയ നിലയിലാണ്.

Read More

ജ​ടാ​യു എ​ർ​ത്ത്സ് സെ​ന്‍ററിൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ മു​ത​ൽ; 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊ​ല്ലം : ജ​ടാ​യു എ​ർ​ത്ത്സ് സെ​ന്‍ററിൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ മു​ത​ൽ തുടങ്ങും. ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററിലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ൺ ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വാ​ത​ന്ത്ര്യ​ദി​ന​മായ നാളെ ആ​രം​ഭി​ക്കും. www.jatayuearthscenter.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ബു​ക്കിം​ഗ് ന​ട​ത്തേ​ണ്ട​ത്. 17 ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററിന്‍റെ ര​ണ്ടാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒന്പത് മു​ത​ൽ സ​ന്ദ​ർശ​ക​ർക്ക് ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 18 മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് ലൈ​നി​ൽ പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യാ​നാ​കും. ഓ​ൺ ലൈ​ൻ വ​ഴി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർക്ക് ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററി​ന് സ​മീ​പ​ത്തു​ള്ള ചെ​റി​യ വ്യാപാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​കും. ഓ​ൺ​ലൈ​നി​ലൂ​ടെ ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ​ക്ക് സ​ന്ദ​ർ​ശ​ന സ​മ​യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യാ​നാ​കും. ബു​ക്ക് ചെ​യ്ത പ്ര​കാ​ര​മെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​എ​ഫ്ഐ​ഡി സം​വി​ധാ​ന​മു​ള്ള വാ​ച്ചു​ക​ൾ ന​ൽ​കും. ക​വാ​ട​ങ്ങ​ൾ ക​ട​ക്കു​ന്ന​തി​നും കേ​ബി​ൾ കാ​റി​ൽ യാ​ത്ര…

Read More

വീണ്ടും മാസായി ലാലേട്ടന്‍, മുഖ്യമന്ത്രിക്ക് 25 ലക്ഷം നല്കി പുറത്തിറങ്ങിയ സൂപ്പര്‍സ്റ്റാറിനെ സല്യൂട്ടടിച്ച് പോലീസുകാരന്‍, വീഡിയോ വൈറലാക്കി ആരാധകരും

പ്രളയക്കെടുതി നേരിടാന്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പണം കൈമാറിയത്. കഴിഞ്ഞ ദിവസം നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയും ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്. മന്ത്രിസഭ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം നടക്കുന്നതിനിടയിലാണ് ലാല്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നല്‍കാന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. അധിക സമയം അവിടെ നില്‍ക്കാതെ പെട്ടെന്ന് തന്നെ പുറത്തോട്ടിറങ്ങിയ നേരത്താണ് ഒരു പോലീസുകാരന്‍ ലാലേട്ടനൊരു കിടിലന്‍ സല്യൂട്ട് സമ്മാനിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍…

Read More

അടുത്തദിവസം കല്യാണം, എന്നിട്ടും അഞ്ജലിക്ക് പ്രധാനം വെള്ളപ്പൊക്കത്തില്‍ വലയുന്ന ജനങ്ങള്‍ തന്നെ, വിവാഹത്തിന് പന്തലുയര്‍ന്നിട്ടും ദുരിതാശ്വാസത്തിന് മുന്നില്‍ നില്ക്കുന്ന ഈ വധുവിനെ അറിയാം

അഞ്ജലി രവിയെന്ന പെണ്‍കുട്ടിയുടെ കല്യാണം ഓഗസ്റ്റ് 19നാണ്. ഇനി കഷ്ടിച്ച നാലുദിവസം മാത്രം. എന്നാല്‍ ഒരു ജനത മുഴുവന്‍ കനത്ത മഴയില്‍ കഷ്ടപ്പെടുമ്പോള്‍ ആ പെണ്‍കുട്ടിക്ക് എങ്ങനെ വീട്ടില്‍ സ്വസ്ഥമായിരിക്കാന്‍ പറ്റും. കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയിലെ ജീവനക്കാരിയാണ് ഈ പെണ്‍കുട്ടി. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തെ കാലവര്‍ഷ കെടുതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത് ഇവരാണ്. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പിലായി 60000ത്തോളം ആളുകളാണ് കഴിയുന്നത്. ഇവര്‍ക്ക് സഹായവുമായി കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള ജനങ്ങള്‍ കൈകോര്‍ത്തിറിങ്ങിയിരിക്കുകയാണ്. വീട്ടില്‍ പോലും പോകാതെ ദുരിതബാധിത പ്രദേശങ്ങളില്‍ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃകയാണ്. വീട്ടില്‍ പോകാതെ ദിവസങ്ങളായി ഓഫീസില്‍ തങ്ങി ജോലി ചെയ്യുന്ന വില്ലേജ് ഓഫീസറായ മകനെ കാണാന്‍ അമ്മയെത്തിയതും വാര്‍ത്തയായിരുന്നു.

Read More

ഇവരെ സഹായിച്ചില്ലേല്‍ ആരെയാണ് ഞാന്‍ സഹായിക്കുക, ദുരിതം അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷത്തിന്റെ സഹായവുമായി അല്ലു അര്‍ജുന്‍

സംസ്ഥാനത്ത് ഉണ്ടായ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരാശ്വാസമായി സിനിമാ നടന്‍ അല്ലു അര്‍ജുന്‍. 25 ലക്ഷം രൂപയാണ് അല്ലു കേരളത്തില്‍ പ്രളയ ദുരിതം നേരിട്ടവര്‍ക്ക് വേണ്ടി നല്‍കിയിരിക്കുന്നത്. കേരളത്തിലെ ആളുകള്‍ തനിക്ക് പ്രിയപ്പെട്ടവര്‍ ആണെന്നും അവര്‍ക്ക് തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.അതോടൊപ്പം തന്റെ ആരാധകരോട് തങ്ങളാല്‍ ആകും വിധം പ്രളയ ദുരിതം നേരിട്ടവര്‍ക്ക് സഹായം നല്‍കണമെന്നും താരം പറഞ്ഞു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നല്‍കിയിരുന്നു .അതുപോലെ തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കിയത്. തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപ നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം നിരവധി താരങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്.തെന്നിന്ത്യന്‍ നടികര്‍സംഘം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം…

Read More