ഒറ്റ ചിത്രം കൊണ്ട് മത്സ്യത്തൊഴിലാളികളെ നെഞ്ചോടു ചേർത്തു; മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രത്തിന്‍റെ ഉടമ നിർമാല്യ

കേരളം പ്രളയ ദുരിതത്തില്‍ മുങ്ങി താഴ്ന്നപ്പോള്‍ കൈപിടിച്ചു കരകയറ്റാനെത്തിയ മത്സ്യത്തൊഴിലാളികളെ നമ്മള്‍ മനസില്‍ അടയാളപ്പെടുത്തിയ ഒരു ചിത്രമുണ്ട്. കടലില്‍ നിന്നു ഒരു തോണി തണ്ടില്‍ കെട്ടി ചുമലിലേറ്റി വരുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രം. അവര്‍ തന്നെയാണ് നമ്മെ പിടിച്ചു കയറ്റാന്‍ വന്ന രക്ഷകര്‍ എന്നു മനസില്‍ പതിപ്പിച്ചു പോയ ആ ചിത്രം പകര്‍ത്തിയത് മലയാളിയോ കേരളത്തിന്‍റെ തീരത്തു നിന്നോ ആയിരുന്നില്ല. നമുക്കത്ര സുപരിചിതമല്ലാത്ത നിര്‍മല്യ ഭട്ടാചാര്യ എന്ന ആ ഫോട്ടോഗ്രാഫറെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയത് തോമസ് കേയലാണ്. അന്തര്‍ദേശീയ ഫോട്ടോഗ്രഫി മത്സരങ്ങളില്‍ നിന്ന് നൂറോളം ചിത്രങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ ലഭിച്ച കോല്‍ക്കത്തയിലെ ഹൗറ സ്വദേശിയാണ് നിര്‍മല്യ. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ദിഖ തീരത്ത് നിന്ന് പകര്‍ത്തിയ ചിത്രമാണ് മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത്. തന്‍റെ ഒരു ചിത്രം ഇത്തരത്തില്‍ വലിയൊരു പ്രചോദനമാകുമെന്ന് കരുതിയിരുന്നില്ലെന്നും തനിക്കു ലഭിച്ച വലിയൊരു ആദരമാണിതെന്നും അദ്ദേഹം സുഹൃത്ത് കൂടിയായ…

Read More

ഇവളാണ് മിടുമിടുക്കി; പ്രളയത്തിൽ മുങ്ങിയ കേരളത്തെ ആകാശത്തുനിന്ന് കൈപിടിച്ചുയർത്തിയത് ഈ ഇടുക്കിക്കാരി

നാ​ളു​ക​ൾ നീ​ണ്ട പ്ര​ള​യ​ക്കെ​ടു​തി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ യാ​തൊ​രു വി​ശ്ര​മ​വു​മി​ല്ലാ​തെ പ്രയത്നിച്ചവരാണ് സൈ​ന്യ​വും മ​ത്സ്യത്തൊഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും. മ​ത്സ്യ​ബ​ന്ധ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ബോ​ട്ടി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​പ്പോ​ൾ ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി ഓ​രോ​രു​ത്ത​രെ​യും ര​ക്ഷി​ച്ച​ത് വ്യോ​മ​സേ​നയും നാവികസേനയുമാണ്. ബോ​ട്ടു​ക​ളും മ​റ്റും എ​ത്തി​ച്ചേ​രു​വാ​ൻ സാ​ധി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ നിരവധിപ്പേരെ ഹെലികോപ്ടറുകൾ സാ​ഹ​സി​ക​മാ​യി എയർലിഫ്റ്റ് ചെയ്ത് രക്ഷപെടുത്തി. രക്ഷാദൗത്യത്തിൽ പങ്കെടുത്ത ​ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ ലാ​ൻ​ഡിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത് ഒ​രു മ​ല​യാ​ളി​പ്പെൺകൊടിയാ​ണ്. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി പ​ഴ​യ​രി​ക്ക​ണ്ടം​വീ​ട്ടി​ൽ അ​ൻ​ഷ തോ​മ​സ്. ചെ​ങ്ങ​ന്നൂ​ർ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ നി​ന്നും ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ൻ​ഷ, ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ​ത്തു​ന്ന ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ ലാ​ൻ​ഡിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള​കാ​ര്യ​ങ്ങ​ളാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ലെ എ​യ​ർ​ഫോ​ഴ്സ് സ്പേ​സി​ലെ സു​ലൂ​ർ 40-ാം വിംഗിലെ സ്ക്വാ​ഡ്ര​ണ്‍ ലീ​ഡ​റാ​ണ് അ​ൻ​ഷ. ഹെ​ലി​കോ​പ്റ്റ​ർ എ​വി​ടേ​ക്കെല്ലാമാണ് പോ​കേ​ണ്ട​ത്, എ​വി​ടെ​യൊ​ക്കെ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യ​ണം എ​ന്നൊ​ക്കെ നി​യ​ന്ത്രി​ക്കു​ന്ന​ത് അ​ൻ​ഷ​യാ​ണ്. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നും ചെ​ങ്ങ​ന്നൂ​ർ ക​വി​യൂ​ർ സ്വ​ദേ​ശി​യു​മാ​യ…

Read More

മിസ്റ്റര്‍ കണ്ണന്താനംജി നിങ്ങള്‍ക്ക് നന്ദി, ഈ ദുരിതകാലത്തും മലയാളികളെ ചിരിപ്പിക്കാന്‍ തോന്നിയ ആ മനസിന്, കണ്ണന്താനത്തിന്റെ ഉറക്കത്തെ വിടാതെ ട്രോളി മലയാളികള്‍, ട്രോളുകള്‍ കാണാം

മലയാളികള്‍ മഹാദുരന്തത്തിലും മനസുതുറന്നു ചിരിക്കുകയാണ്. കാരണം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും. ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുള്ള കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് ട്രോള്‍ പെരുമഴ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം വാര്‍ത്ത പങ്കുവെച്ചത്. ക്യാംപില്‍ കിടക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ട്രോളുകള്‍ കാണാം

Read More

വല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടതാ… എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററില്‍ ലിഫ്റ്റ് തന്നതാണെന്നാണ് കരുതിയത്! പ്രളയദുരന്തത്തിനിടയിലും മലയാളിയെ ചിരിപ്പിച്ച ആ ഓഡിയോ ക്ലിപ്പിലെ നായകന്‍ പറയുന്നു

പ്രളയക്കെടുതിയില്‍ വലഞ്ഞ് എങ്ങനെയും കര കയറാനുള്ള തത്രപ്പാടിലാണിപ്പോള്‍ കേരളം. ഏതാനും ദിവസങ്ങളായി ദുരന്ത വാര്‍ത്തകള്‍ തന്നെയാണ് കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുറത്തു വരുന്നതും. എന്നാല്‍ ഇതിനിടയിലും ചിരിയുണര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് വീട്ടില്‍ നിന്ന് വല്ല്യപ്പന് മരുന്ന് വാങ്ങാന്‍ പോയ യുവാവ് ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നുപെട്ട സംഭവം. വാട്ട്‌സ്ആപ്പുകളില്‍ ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് യുവാവിന്റെ കഥകേട്ട് ഈ ദുരിതത്തിനിടയിലും മലയാളികള്‍ ചിരിച്ച് മണ്ണ് കപ്പിയത്. ഓഡിയോ ക്ലിപ്പില്‍ വിവരിച്ച ആ സംഭവമിങ്ങനെയായിരുന്നു. ‘വല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടു. പോകുന്നവഴി ആരെയോ രക്ഷിക്കാനായി മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കയറി. അപ്പോള്‍ ആ വഴി ഒരു ഹെലികോപ്റ്റര്‍ താഴ്ന്നുവന്നു. അവര്‍ കൈവിശീയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് റോപ്പിട്ടുകൊടുത്തു. ഹെലികോപ്റ്റര്‍ കണ്ട സന്തോഷത്തില്‍ അവന്‍ അതില്‍ പിടിച്ച് കയറി. അവരവനെ തിരുവനന്തപുരത്ത്…

Read More

നന്മ നിറഞ്ഞ ജെയ്‌സാലിന് സമ്മാനവുമായി വിനയന്‍, മുതുകു ചവിട്ടുപടിയാക്കിയ ചെറുപ്പക്കാരന് സമ്മാനിക്കുക ഒരു ലക്ഷം രൂപ, ഒറ്റമുറി ഷെഡില്‍ കഴിയുന്ന ജെയ്സലിന്റെ നന്മ ലോകമാധ്യമങ്ങളിലും

ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ മുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത മത്സ്യത്തൊഴിലാളി ജെയ്സലിന് ലോകമെങ്ങുനിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കെ സമ്മാനവുമായി സംവിധായകന്‍ വിനയന്‍. ജെയ്സലിന് താന്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉയര്‍ന്നു നില്‍ക്കുന്ന ബോട്ടിലേക്ക് കയറാന്‍ വിഷമിച്ച് നിന്ന സ്ത്രീകള്‍ക്കുവേണ്ടിയാണ് ജെയ്സല്‍ തന്റെ മുതുക് ചവിട്ടുപടിയാക്കി നിന്ന് കൊടുത്തത്. ദേശീയ ദുരന്തനിവാരണസേനയുടെ അറിയിപ്പുപ്രകാരമാണ് താനൂരുള്ള കെ.പി. ജെയ്സലും കൂട്ടുകാരും ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിന് 25 കിലോമീറ്ററോളം അപ്പുറത്തുള്ള വേങ്ങരയിലേക്ക് പോകുന്നത്. അതേസമയം ജെയ്‌സാലിന്റെ നന്മ റോയിട്ടേഴ്‌സ്, ബിബിസ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്, സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സസ്യത്തൊഴിലാളി ജെയ്സലിന് ഒരുലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു. ഈ വിവരം ഞാന്‍ ജെയ്സലിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജെയ്സല്‍ ഫോണ്‍ 8943135485) തന്റെ…

Read More

കേസും ജയില്‍വാസവും കഴിഞ്ഞു, ഇനി സീരിയലിലൂടെ തിരിച്ചുവരവ്, ധന്യ മേരി വര്‍ഗ്ഗീസ് ക്യാമറയ്ക്ക് മുന്നിലേക്ക്; ആദ്യ സീരിയലിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

നടി ധന്യ മേരി വര്‍ഗീസ് തിരിച്ചുവരവിന് ഒരുങ്ങുന്നു. റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പു കേസിലെ ജയില്‍വാസവും പ്രശ്‌നങ്ങളും തീര്‍ത്താണ് താരത്തിന്റെ മടങ്ങിവരവ്. സിനിമയ്ക്കു പകരം സീരിയലിലൂടെയാണ് വരവെന്നുമാത്രം. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന സീത കല്യാണം എന്ന പരമ്പരയില്‍ നായിക ഇനി ധന്യ മേരി വര്‍ഗ്ഗീസാണ്. സീരിയലിന്റെ പ്രമോ വീഡിയോ ചാനല്‍ പുറത്ത് വിട്ടു. നടി അനന്യയാണ് സീരിയലിന്റെ ടൈറ്റില്‍ സോങ് ആലപിച്ചിരിയ്ക്കുന്നത്. അനന്യയുടെ മധുരമായ സ്വരത്തിനൊപ്പം സീരിയലിന്റെ കഥാപശ്ചാത്തലം പ്രേക്ഷകര്‍ക്ക് പറഞ്ഞുതരുന്നു. സീത എന്ന ടൈറ്റില്‍ റോളിലാണ് ധന്യ എത്തുന്നത്. അനാഥരായ സഹോദരികളുടെ കഥയാണ് സീത കല്യാണം. കഴിഞ്ഞവര്‍ഷം ധന്യ മേരി വര്‍ഗ്ഗീസും ഭര്‍ത്താവ് ജോണ്‍ ജാക്കോബും റിയല്‍ എസ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ആ പുകിലുകള്‍ കെട്ടടങ്ങിയ ശേഷം ധന്യ ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകത സീത കല്യാണത്തിനുണ്ട്.

Read More

വെള്ളം ഇറങ്ങി: വീടുകൾ മണ്ണിനടിയിൽ; ചിത്രങ്ങള്‍ കാണാം

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സ​മാ​യി മ​ഴ മാ​റി​നി​ന്ന​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നും വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി. വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ പ​ല​രും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ൽ പ്ര​ള​യ​ത്തി​ൽ പ​ല വീ​ടു​ക​ളും മ​ണ്ണി​ന​ടി​യി​ലാ​യി. നി​ര​വ​ധി സ്ഥ​ല​ങ്ങ​ലി​ലാ​ണ് വീ​ടു​ക​ൾ ഉ​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്ന വി​ധ​ത്തി​ൽ മ​ണ്ണ് അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലാ​ണ് മ​ണ്ണ് അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത്. യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ൽ.  

Read More

പ്രളയക്കെടുതിയില്‍ താങ്ങായവര്‍ക്ക് ഹൃദയം നിറയുന്ന നന്ദിവാക്കുമായി കേരള ജനത, സൈന്യത്തിന് നന്ദി പറയാന്‍ സ്വീകരിച്ചത് വേറിട്ട ഐഡിയ

കേരളത്തിനെ ചരിത്രത്തിലെ വലിയ ദുരന്തത്തിലെത്തിച്ച പ്രളയ ജലം വറ്റി തുടങ്ങി. ലക്ഷക്കണക്കിന് ജനങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. കേരളത്തിലെ മത്സ്യത്തൊഴിലാളികളും സൈന്യവും മറ്റ് ജനങ്ങളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ രണ്ട് യുവതികളെ രക്ഷപ്പെടുത്തിയ കൊച്ചിയിലെ വീടിന്റെ ടെറസില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള ചിത്രം എഎന്‍ഐ പുറത്തുവിട്ടു. ടെറസിന്റെ മുകളില്‍ വെള്ള നിറത്തില്‍ താക്‌സ് എന്ന് എഴുതിയ ചിത്രമാണ് എഎന്‍ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 17നാണ് ഈ ടെറസിന് മുകളില്‍ ഒറ്റപ്പെട്ടിരുന്ന രണ്ട് യുവതികളെ നേവല്‍ ഹെലികോപ്റ്റര്‍ പൈലറ്റ് സിഡിആര്‍ വര്‍മ രക്ഷപ്പെടുത്തിയത്.

Read More

വെള്ളം കയറിയ വീട്ടിലേക്ക് മടങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്! പാമ്പു കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്. ഒ​രു കാ​ര​ണ​വ​ശാ​ലും രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്ക് പോ​ക​രു​ത്. വീ​ടി​ന​ക​ത്ത് പാ​ന്പ് മു​ത​ൽ പ​ല​ത​ര​ത്തി​ലു​ള്ള വി​ഷ ജീ​വി​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും പാ​ന്പി​ന്‍റെ ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​കാ​യാ​ണ്. പാന്പു കടിയേൽക്കാതെ സൂക്ഷിക്കുക. പാന്പു കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ:- ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ഷം വ്യാ​പി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ത​ട​യു​ക ക​ടി​യേ​റ്റ കൈ-​കാ​ൽ അ​ന​ക്കാ​തെ ശ്ര​ദ്ധി​ക്കു​ക ക​ടി​യേ​റ്റ വ്യ​ക്തി​യെ ഒ​രു പ​ര​ന്ന പ്ര​ത​ല​ത്തി​ൽ കി​ട​ത്തു​ക മു​റി​വേ​റ്റ ഭാ​ഗം സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ക്ക് ന​ന്നാ​യി ക​ഴു​കു​ക പാ​ന്പു ക​ടി​യേ​റ്റെ​ന്ന് മ​ന​സി​ലാ​യാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഭ്രാ​ന്ത​രാ​കു​ക​യോ ക​ടി​യേ​റ്റ വ്യ​ക്തി​യെ പേ​ടി​പ്പി​ക്കു​ക​യോ അ​രു​ത്. മു​റി​വി​നു മു​ക​ളി​ലാ​യി ക​യ​റോ തു​ണി​യോ മു​റു​ക്കി കെ​ട്ടേ​ണ്ട​തി​ല്ല. ഇ​ത് ര​ക്ത​യോ​ട്ടം ത​ട​സ​പ്പെ​ടു​ത്തി കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. ക​ടി​ച്ച പാ​ന്പി​നെ അ​ന്വേ​ഷി​ച്ചു സ​മ​യം പാ​ഴാ​ക്ക​രു​ത്. നി​ങ്ങ​ളു​ടെ പ​രി​സ​ര​ത്തു പാ​ന്പു​ക​ടി​ക്കു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​യി​ട്ടു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലും…

Read More

നന്മയുടെ മുതുകുകള്‍, ബോട്ടില്‍ കയറാന്‍ പറ്റാതിരുന്ന സ്ത്രീകള്‍ക്ക് മുതുക് ചവിട്ടുപടിയാക്കി ജയ്‌സല്‍, മനുഷ്യ സ്‌നേഹത്തിന്റെ നന്മ ലോകം മുഴുവന്‍ വാര്‍ത്തയാക്കി മാധ്യമങ്ങള്‍

കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിലും നിറഞ്ഞു നിന്നത് ഇടമുറിയാത്ത നന്മ. മലപ്പുറം വേങ്ങരയില്‍ നിന്നുള്ള ഒരു ദൃശ്യമാണ് വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി എത്തിയ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കായി വെള്ളത്തില്‍ കിടന്ന് തന്റെ മുതുക് ചവിട്ടുപടിയായി നല്‍കിയ ജയ്സലിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മുപ്പത്തിരണ്ടുകാരനായ താനൂര്‍ സ്വദേശിയാണ് ജയ്സല്‍. പ്രായമായവരടക്കമുള്ള സ്ത്രീകളെയാണ് തന്റെ മുതുകില്‍ ചവിട്ടിക്കയറാന്‍ ജയ്സല്‍ കരുണ കാട്ടിയത്. ജയ്സല്‍ മത്സ്യത്തൊഴിലാളിയാണ്. ദേശീയ ദുരന്ത നിവരാണ സേനയ്ക്കൊപ്പം വേങ്ങരയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ജയ്സല്‍ ഭൂമിയോളം താഴ്ന്നു മനുഷ്യത്വം കാണിച്ചു നല്‍കിയത്.

Read More