പ്രദീപ് ഗോപി ദിനംപ്രതി കാണാതാകുന്ന മക്കള്‍ മാതാപിതാക്കളുടെ നെഞ്ചിലെ അണയാത്ത നെരിപ്പോടാണ്. മക്കള്‍ക്കായി മാതാപിതാക്കള്‍ ഒത്തിരി കരുതല്‍ കാത്തുസൂക്ഷിക്കുന്നുവെങ്കിലും നമ്മുടെ കൊച്ചു കേരളത്തിലും നമ്മുടെ കണ്മണികള് ദിനേനയും കാണാതാകുന്നു. ഇവര്‍ എങ്ങോട്ടു പോകുന്നു… ആര് കൊണ്ടു പോകുന്നു… ഇനിയും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. കാണാതാകുന്ന കണ്മണികളെ കണ്ടെത്താന്‍ നമ്മുടെ നാട്ടിലെ അന്വേഷണ രീതികള്‍ ഫലപ്രദമാണോ… കാണാതാകുന്ന കുട്ടികളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് തിരിച്ചെത്തുന്നത്, അല്ലെങ്കില്‍ കണ്ടെത്താന്‍ കഴിയുന്നത്. ഇന്നു വരും, നാളെ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാതാപിതാക്കൾ ഏറെയുണ്ട് നമ്മുടെ നാട്ടിലും. രാഹുല്‍ എന്ന നൊമ്പരം ഇന്നും കേരളത്തിന്റെ വലിയ നൊമ്പരമാണ് രാഹുല്‍ എന്ന ഏഴുവയസുകാരന്റെ തിരോധാനം. 16 വര്‍ഷമായി രാഹുലിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. 2005 മേയ് മാസത്തിലാണ് രാഹുലിനെ കാണാതാകുന്നത്. വീടിനു സമീപത്തെ മൈതാനത്ത് അമ്മയുടെ അനുവാദത്തോടെ അയല്‍വീട്ടിലെ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു…
Read MoreCategory: RD Special
ആയിഷയുടെ കൊലപാതകം; അന്നും പതിവുപോലെ ആയിഷ പുലർച്ചെ എഴുന്നേറ്റു; സെപ്റ്റംബർ 22 രാത്രിയിൽ ആ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു…
അനുമോൾ ജോയ്കണ്ണൂർ: 2021 സെപ്റ്റംബർ 23…. കണ്ണൂർ വാരം ചതുരക്കിണർ നിവാസികളെ ഞെട്ടിച്ചു കൊണ്ടാണ് നേരം പുലർന്നത്. തനിച്ച് താമസിക്കുന്ന ആയിഷ എന്ന വയോധികയെ ഗുരുതരമായി പരിക്കേറ്റ് ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ കണ്ടെത്തുന്നു. കാതുകൾ അറുത്ത നിലയിലാണ്. എഴുന്നേൽക്കാനുള്ള ശക്തിയില്ല. തറയിൽ കിടക്കുകയാണ്. ജീവനുണ്ടെന്ന് കരുതാവുന്നതായി ആകെയുള്ളത് മൂളൽ മാത്രം.. സമീപവാസികൾ ഉടൻ തന്നെ പോലീസിൽ അറിയിക്കുന്നു. ഇതിനിടയിൽ, ആംബുലൻസ് എത്തി. വയോധികയുമായി കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക്… സമീപത്തെല്ലാം വീടുകളുണ്ട്. ആയിഷയുടെ വീടിനുള്ളിലും പുറത്തും പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. സമീപത്തെ വീടുകളിൽ പോലീസ് ചോദിച്ചപ്പോൾ, അസാധാരണമായ ശബ്ദങ്ങൾ ഒന്നും കേട്ടിട്ടുമില്ല. കാര്യമായ ബലപ്രയോഗം നടന്നതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇനി വേണ്ടത് ആയിഷയുടെ മൊഴിയാണ്…മൊഴി നല്‍കാനുള്ള ഒരു അവസ്ഥയിൽ ആയിഷ എത്തിയിരുന്നില്ല. ആശുപത്രിയിൽ അഡ്മിറ്റായി ആറാം ദിവസം അതായത് സെപ്റ്റംബർ 29ന് മൊഴി നൽകാനാവാതെ…
Read Moreഈ കുട്ടികൾ എവിടേക്കു പോകുന്നു ? ആര് കൊണ്ടു പോകുന്നു…? ചിലർ ഇന്നു കാണാമറയത്ത് തന്നെ… നെഞ്ചിലെ നെരിപ്പോട്…
പ്രദീപ് ഗോപി രാജ്യത്ത് ഓരോ വർഷവും ഏകദേശം ഒരു ലക്ഷത്തോളം കുട്ടികൾ എവിടേക്കോ പോയിമറയുന്നു… ഇവരിൽ ചിലർ മടങ്ങിയെത്തുന്നു. ചിലർ ഇന്നു കാണാമറയത്ത് തന്നെ. ഇതു സമൂഹത്തെയാകെ ഞെട്ടിക്കുന്നതാണ്. ഇവർ എത്തിപ്പെടുന്നതു പെൺവാണിഭ സംഘങ്ങളുടെയോ ക്രിമിനൽ സംഘങ്ങളുടെയോ അതുമല്ലെങ്കിൽ ഭീകര സംഘടനകളുടെയോ കെണിയിലാകാം. കേരളത്തിന്റെ നൊന്പരമായി മാറിയ രാഹുൽ, താഹിർ, അഖിൽ, ജെസ്ന അങ്ങനെ അങ്ങനെ… മലയാളികളുടെ മനസിൽ ഇന്നും നൊന്പരമായി നിൽക്കുന്ന ചില പേരുകളാണിത്. ഇവരെ മറക്കാനാവുമോ നമുക്ക്… ഇന്നും ഇവർക്കായുള്ള കാത്തിരിപ്പിലാണ് അവരുടെ കുടുംബവും ഒപ്പം സാക്ഷരകേരളവും… ഇത്രയേറെ കുട്ടികളെ കേരളത്തിൽ നിന്ന് ഓരോ വർഷവും കാണാതാകുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ രക്ഷിതാക്കളും പൊതുസമൂഹവും അത്ര ജാഗ്രതയില്ലഎന്നു തന്നെ കരതേണ്ടിയിരിക്കുന്നു. കാണാതായ കുട്ടികൾ ആലപ്പുഴ ആശ്രമം വാർഡിലെ രാഹുലും കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ താഹിറും പിന്നെ ജെസ്നയും പോലെയുള്ള കുറച്ചു പേരുകൾ മാത്രമേ മലയാളികൾ ഇന്നും ഓർക്കുന്നുള്ളു. കാരണം…
Read Moreഫിഷിംഗ് സന്ദേശങ്ങള്‍ തയാറാക്കുന്നത് ഒറ്റനോട്ടത്തില്‍ തട്ടിപ്പെന്നു തോന്നിക്കാത്ത തരത്തില്‍! ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ പണിപാളും; ശ്രദ്ധയോടെ ഒഴിവാക്കാം സൈബർ തട്ടിപ്പുകള്‍
റിച്ചാര്‍ഡ് ജോസഫ് സൈബര്‍ ഇടങ്ങളില്‍ നിന്നുള്ള തട്ടിപ്പുകളില്‍ നിന്നും രക്ഷനേടുന്നതിനു വളരെയേറെ ശ്രദ്ധ വേണം. ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഇത്തരത്തിലുള്ള ബാങ്കിംഗ് ഇടപാടുകള്‍ നടത്തുമ്പോള്‍ വിവേകവും സംയമനവും പാലിക്കണം. ഏതെങ്കിലും പേയ്മെന്റ് അഭ്യര്‍ഥന സ്വീകരിക്കുന്നതിനു മുമ്പ് എല്ലാം വിലയിരുത്തണം. എല്ലാ യുപിഐ ആപ്പുകളും പേയ്മെന്റ് നടത്തുമ്പോള്‍ (മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിനു മാത്രം) അവരുടെ യുപിഐ പിന് ടൈപ്പ് ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും. എന്നാല്‍ ഒരു രീതിയിലുള്ള പേയ്മെന്റുകളും സ്വീകരിക്കുന്നതിന് ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുകയോ പിന് ടൈപ്പ് ചെയ്യുകയോ ചെയ്യേണ്ടതില്ല. പിന് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതുമില്ല. ഇത്തരത്തില്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പണം തട്ടാനാണെന്നു മനസിലാക്കുക. പേയ്മെന്റ് നടത്തുമ്പോള്‍ എന്തെങ്കിലും അഭ്യര്‍ഥന സ്വീകരിക്കുന്നതിന് മുമ്പ് സന്ദേശം ശ്രദ്ധാപൂര്‍വം വായിക്കണം. സംശയമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഇടപാട് നടത്തുക. ഇത്തരം ന്യൂജന്‍ തട്ടിപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്നും പരാതികള്‍…
Read Moreവ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തട്ടിപ്പ്; സിസി ടിവി കാമറകളിൽ തിരിമറി നടത്തും; ടിപ്പിന്റെ പേരിൽ നടത്തിയ തട്ടിപ്പ് കേട്ടാൽ ഞെട്ടും
നവാസ് മേത്തർതലശേരി: വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്ത സംഘം കണ്ണൂരിലെ വിവിധ റിസോർട്ടുകളിലും ഡിജെ അകമ്പടിയോടെ ലഹരി പാർട്ടികൾ നടത്തിയതായും വ്യക്തമായിട്ടുണ്ട്. വ്യാപാരികളുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി കടകമ്പോളങ്ങൾ അടച്ച ദിവസം സംഘം കണ്ണൂരിലെ സ്വകാര്യ റിസോർട്ടിൽ ലഹരിക്കൊപ്പം ഡിജെ പാർട്ടിയും സംഘടിപ്പിച്ചിരുന്നതായാണ് കട ഉടമകൾക്ക് വിവരം ലഭിച്ചിട്ടുള്ളത്. ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വില കൂടിയ ലഹരി ഹാഷിഷും ഒപിഎം ഉൾപ്പെടെ ഈ പാർട്ടിയിൽ ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. ഇത്തരം സിന്തറ്റിക് ഡ്രഗ്സിന് ഗ്രാമിന് പതിനായിരം രൂപവരെയാണ് വില. അന്ന് നടന്ന ഡിജെ പാർട്ടിക്ക് പത്ത് ലക്ഷം രൂപ ചിലവായതായാണ് റിപ്പോർട്ട്. പണം തട്ടിയെടുത്ത സംഭവവും ലഹരി ഉപയോഗവും തെളിവ് സഹിതം പിടികൂടിയിട്ടും സംഘത്തിലെ അംഗങ്ങളായ ചിലരെ വെള്ള പൂശാൻ ചില കേന്ദ്രങ്ങൾ നടത്തിയ ശ്രമങ്ങളും നഗരത്തിൽ പാട്ടായിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽ ടിപ്പ് എന്ന നിലയിൽ ബിൽ തുക…
Read Moreഫൈവ് സ്റ്റാർ ഹോട്ടലിൽ ഏഴുദിനം 2999 രൂപ മാത്രം! തട്ടിപ്പിന്റെ പ്രവർത്തന രീതി…
റിച്ചാർഡ് ജോസഫ് ബ്ലാക് മെയിലിംഗും പല തരത്തിലുള്ള കബളിപ്പിക്കലും അടക്കമുള്ള നിരവധി തട്ടിപ്പുകളാണ് ഇന്ന് ഒഎൽഎക്സും ഫേസ്ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള സൈബർ ഇടങ്ങളിൽ ഒളിഞ്ഞു കിടക്കുന്നത്. ചില തട്ടിപ്പുകാർ വീഡിയോ കോളിന്റെ ലിങ്ക് അയയ്ക്കുകയും അറ്റന്റ് ചെയാതാൽ കോൾ റിക്കാർഡ് ചെയ്യുകയും ചില അശ്ലീല ഉള്ളടക്കങ്ങൾ ഉപയോഗിച്ച് അത് എഡിറ്റ് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തന്നില്ലെങ്കിൽ വീഡിയോ കോൾ യൂട്യൂബിൽ ഇടുമെന്നാകും ഭീഷണി. ഇതുകൂടാതെ എസ്എംഎസ് ഉപയോഗിച്ചും ആളുകളെ കബളിപ്പിക്കുന്ന രീതിയുണ്ട്. കാഷ്ബാക്ക് ഓഫർ മുതൽ ആഡംബര ഹോട്ടലിലും റിസോർട്ടുകളിലും സൗജന്യ താമസം വരെ ഇവർ ഓഫർ ചെയ്യും. ഏഴു ദിവസം ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഭക്ഷണവും അടക്കം 2999 രൂപ മാത്രം! വിശദമായി ചോദിച്ചാൽ ഇപ്പോൾ കോവിഡ് ആയതിനാൽ പ്രത്യേക ഓഫറിൽ നൽകുന്നതാണെന്നും ഇന്നു മാത്രമാണ് ഈ ഓഫർ ഉള്ളതെന്നും പറയും. ഫൈവ്…
Read Moreകടയിൽ നല്ല കച്ചവടമുണ്ട്, പക്ഷേ ലാഭത്തിൽ വരുന്നില്ല; ജീവനക്കാരുടെകള്ളക്കളി കണ്ട് ഞെട്ടി കട മുതലാളിമാർ
നവാസ് മേത്തർതലശേരി: തലശേരി നഗരത്തിലെ നാല് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് മൂന്നരവർഷം കൊണ്ടാണ് ജീവനക്കാർ രണ്ടു കോടി രൂപ തട്ടിയെടുത്തതെന്ന വാർത്ത രാഷ്ട്രദീപികയിൽ വന്നപ്പോൾ തന്നെ പരാതിയുമായി കൂടുതൽ വ്യാപാരികൾ രംഗത്തു വന്നിരിക്കുകയാണ്. എട്ടു സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നതായാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ തട്ടിപ്പ് നടന്ന വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം 12 ആയി. തട്ടിയെടുക്കുന്ന പണം കൊണ്ട് നടത്തുന്ന ലഹരി പാർട്ടികളിൽ പങ്കെടുക്കാത്ത സഹപ്രവർത്തകർക്ക് വിവരം പുറത്താകാതിരിക്കാൻ ഐ ഫോൺ വരെ സംഘം സമ്മാനമായി നൽകിയതായും കണ്ടെത്തി. വനിതാ സഹപ്രവർത്തകർക്ക് കാഷ് പ്രൈസുകളും നൽകിയിട്ടുണ്ട്. സംഘത്തിലെ മൂന്നും പേർക്ക് ദേശസാത്കൃത ബാങ്കുകളിൽ അക്കൗണ്ടുകൾ ഉള്ളതായും വ്യക്തമായിട്ടുണ്ട്. പാസ്ബുക്ക് ഒരു കടയുടെ കാഷ് കൗണ്ടറിന് അടിയിൽ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന കണ്ണൂരിലുള്ള ഒരു സഹകരണ ബാങ്കിന്റെ പിഗ്മി പാസ് ബുക്ക് ഉടമയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് വ്യാപാര സ്ഥാപനങ്ങളുടെ അടിത്തറ ഇളക്കുന്ന തട്ടിപ്പ് പരമ്പര…
Read Moreഞെട്ടിപ്പോയി!!! ഒന്നാം തരം തട്ടിപ്പ്!!! അങ്ങനെ ഒരു ആളോ സ്കൂട്ടറോ അവിടെയില്ല; തട്ടിപ്പ് ഒഎല്‍എക്സ് വഴി
റിച്ചാര്‍ഡ് ജോസഫ് പാങ്ങോട് പട്ടാളക്യാമ്പില്‍ നിന്നും വിളിച്ച പട്ടാളക്കാരന് ഒറിജിനലായിരുന്നോ എന്ന സംശയത്തെത്തുടര്‍ന്നാണ് വഞ്ചിക്കപ്പെട്ട യുവാവ് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലും പൂജപ്പുര പോലീസ് സ്റ്റേഷനിലും വിളിച്ചത്. ഞെട്ടിപ്പോയി!!! ഒന്നാം തരം തട്ടിപ്പ്!! അങ്ങനെ ഒരു ആളോ സ്കൂട്ടറോ അവിടെയില്ല. തട്ടിപ്പു തുടങ്ങിയിട്ടു കുറച്ചുനാളായി. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നു പൂജപ്പുര പോലീസ് പറയുന്നു. ഒരു വാട്സാപ്പ് നമ്പര്‍ ഇവര്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ വിളിക്കുന്ന ആളുകളില്‍ നിന്നു വാങ്ങുന്ന ആധാര്‍, ലൈസെന്‍സ് പോലുള്ള രേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ പുതിയ മൊബൈല്‍ കണക്ഷനുകള്‍ എടുക്കുന്നത്. എല്ലാം ഒന്നോ രണ്ടോ ദിവസത്തെ തട്ടിപ്പിനുമാത്രം ഉപയോഗിക്കും. സ്കൂട്ടറുകള് ഒഎല്‍എക്സില്‍ നിന്നു തന്നെ ഒഎല്‍എക്സില്‍ വില്ക്കാന് വച്ചിരിക്കുന്ന സ്കൂട്ടറുകളുടെ ഫോട്ടോകള്‍ തന്നെയാണ് ഇവര്‍ തട്ടിപ്പിനായും ഉപയോഗിക്കുന്നത്. നല്ല സ്കൂട്ടറുകള് കണ്ടാല്‍ ഇവര്‍ വിളിച്ച് കൂടുതല്‍ ഫോട്ടോകളും വീഡിയോകളും…
Read Moreആരോടും പറയരുതേ പ്രേമത്തിൻ ജീവ ‘രഹസ്യം…’ !! പ്രണയം തലക്കു പിടിച്ച ആ പെണ്‍കുട്ടി അതനുസരിച്ചു; ആ പ്രണയ കഥയിങ്ങനെ…
കോഴിക്കോട്ടെത്തിച്ച ഇരുവരെയും പോലീസിനു മുന്നില്‍ ഹാജരാക്കി. ആദ്യമായാണ് നേരില്‍ കണ്ടതെന്നും ഒരുമിച്ച് ജീവിക്കാനായാണ് നാടുവിട്ടതെന്നും ഇരുവരും പോലീസിനു മൊഴി നല്കി. പക്ഷേ പിന്നീട് യുവാവ് പറഞ്ഞ കാര്യങ്ങള്‍ പോലീസിനെപ്പോലും ഞെട്ടിച്ചു കളഞ്ഞു. ആ പ്രണയ കഥയിങ്ങനെ… രണ്ടാമത്തെ ലോക്ഡൗണ്‍ സമയത്താണ് കോഴിക്കോട് സ്വദേശിയായ പതിനാറുകാരിക്ക് ഫേസ്ബുക്കില്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നത്. വില കൂടിയ ആഢംബര ബൈക്കില്‍ നില്ക്കുന്ന 19കാരനായിരുന്നു അത്. ഏറെ ആലോചിച്ചില്ല. പെണ്‍കുട്ടി കണ്ണൂര്‍കാരനായ ആ യുവാവുമായി സൗഹൃദത്തിലായി. ബൈക്ക് സ്റ്റന്‍ഡര്‍ ആണെന്നാണ് പെണ്‍കുട്ടിയോട് യുവാവ് പറഞ്ഞത്. വില കൂടിയ ബൈക്കുമായി യുവാവ് നില്ക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കൊണ്ടുതന്നെ പെണ്‍കുട്ടിയുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവ ഇരുവരുടെയും പ്രണയവാഹകരായി മാറി. വീഡിയോ കോളുകളിലൂടെ ഇരുവരും സംസാരിച്ചു. എങ്കിലും ഒരിക്കല്‍പ്പോലും നേരില്‍ കണ്ടില്ല. 47,000 രൂപയാണ് തന്റെ…
Read Moreനാട്ടുകാരനുമല്ല, സഹപാഠിയുമല്ല…പിന്നെ കൂടെയുള്ള യുവാവ് ആരാണെന്ന ചോദ്യം പോലീസിനു തലവേദനയായി…! പന്തീരങ്കാവിലെ ഫേസ്ബുക്ക് പ്രണയം
സീമ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചു പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ പെടുത്തുന്ന കേസുകള്‍ ഇന്നു നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ഇത്തരം കേസുകള്‍ തുടര്‍ക്കഥയായി മാറുമ്പോഴും നമ്മുടെ പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും അപകടത്തില്പ്പെടുന്നുവെന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള ഒരു സംഭവമാണ് കോഴിക്കോട് പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നടന്നത്. പതിനാറുകാരിയെ കാണാനില്ല കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിനിയായ പതിനാറുകാരിയുടെ ബന്ധുക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. അനിയത്തിക്കൊപ്പം സ്കൂളിലേക്കെന്നു പറഞ്ഞ് പോയ തങ്ങളുടെ മകളെ കാണാനില്ലെന്നാണ് പരാതിയിലുണ്ടായിരുന്നത്. പോലീസ് മാതാപിതാക്കളോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിക്ക് പുരുഷ സുഹൃത്തുക്കള്‍ ഇല്ലെന്നു മാതാപിതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും അത് വീട്ടില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. മറ്റു തരത്തില്‍ സംശയിക്കേണ്ട ഒരു വസ്തുതയും ഉണ്ടായിരുന്നില്ല. പരാതിയിൽ പോലീസ് അന്വേഷണം പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ കൊണ്ടു പോകാത്തതിനാല്‍ അത്തരത്തിലുള്ള ഒരന്വേഷണം അസാധ്യമായിരുന്നു. തുടര്‍ന്ന് പോലീസ്…
Read More