1917 ഒക്ടോബർ 15. ഈ രാത്രിക്കു നീളം കൂടുതലാണോ? ഫ്രാൻസിലെ സെന്റ് ലാസറിലുള്ള ജയിൽ സെല്ലിൽ സമയം വല്ലാതെ ഇഴയുന്നതായി അവൾക്കു തോന്നി. പക്ഷേ, ഇതു തന്റെ അവസാന രാത്രിയാണെന്ന തിരിച്ചറിവും അവളെ ഭീതിപ്പെടുത്തുന്നതായി തോന്നിയില്ല. കാരണം ദിവസങ്ങൾക്കു മുന്‍പേ തന്റെ അന്ത്യത്തിനായി അവൾ ഒരുങ്ങിയിരുന്നു. ഇവൾ മാതാഹരി.! വധശിക്ഷയ്ക്കു വിധേയയായി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ലോകത്തിനു മുന്നിൽ വിസ്മയമായി നിൽക്കുന്ന ചാരസുന്ദരി! ലോകചരിത്രത്തിൽ ഇത്രത്തോളം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു ചാരവനിതയില്ല, തന്റെ സൗന്ദര്യംകൊണ്ടു പ്രമുഖരെ വട്ടംകറക്കിയിട്ടുള്ള മറ്റൊരു സുന്ദരിയില്ല, വശ്യമായ നൃത്തചാരുതകൊണ്ട് ആരാധകരുടെ നെഞ്ചിടിപ്പ് ഏറ്റിയ വേറൊരു താരമില്ല. അതുകൊണ്ടാണ് അവളെക്കുറിച്ചു സിനിമകൾ ഇറങ്ങിയത്. മഹാരഥൻമാരായ സാഹിത്യകാരന്മാർ കഥകളെഴുതിയത്. അവൾ ഇന്നും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ലോകപ്രശസ്ത എഴുത്തുകാരനായ പൗലോ കൊയ്ലോ പോലും അവളുടെ ജീവിതകഥ അക്ഷരങ്ങളിലൂടെ കോറിയിട്ടു. നിഗൂഢതകളുടെ ഇരുളിലൂടെ ആരെയും കൂസാതെ നടന്നു നീങ്ങിയ…
Read MoreCategory: RD Special
ഇന്ന് ഡോക്ടേഴ്സ് ഡേ ; ഈ ഡോക്ടർ ഡാൻസറാണ്; ഡോ.മായാദേവി കുറുപ്പെന്ന നർത്തിയെ അറിയാം
സീമ മോഹന്‍ലാല്‍ ‘കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റേതായാലും സന്താപത്തിന്റേതായാലും അശ്രുനീര്വാറ്റി പരല്‍രൂപത്തില്‍ ഉരുവായിത്തീര്‍ന്ന ഉപ്പ്. അത് പാകത്തിനു ചേര്‍ത്ത് ഞാന്‍ എന്റെ സഹയാത്രികര്‍ക്ക് നല്കുന്ന പാഥേയം മാത്രമാണ് പാട്ട്’- കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണായക സ്വാധീനമായിരുന്ന അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന്റെ വാക്കുകളാണിത്. സമസ്ത ജീവജാലങ്ങളോടും മണ്ണിനോടും പുഴയോടും സൂര്യനോടും നക്ഷത്രങ്ങളോടും പൂക്കളോടുമെല്ലാം ഹൃദയപക്ഷം ചേര്‍ന്നു നില്ക്കുന്ന ഭാവഗീതങ്ങള്‍ സമ്മാനിച്ച കവിയും ഗാനരചയിതാവും ജ്ഞാനപീഠജേതാവുമായ ഒ.എന്‍.വി. കുറുപ്പിന്റെ കവിതാശകലങ്ങള്‍ കേട്ടാണ് മക്കള്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ മകള്‍ ഡോ.മായാദേവി കുറുപ്പ് ആതുരസേവനരംഗത്തേക്ക് തിരിഞ്ഞെങ്കിലും നൃത്തത്തെ കൈവിട്ടില്ല. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ ഗൈനക്കോളജിസ്റ്റും നല്ലൊരു നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ് ഡോ.മായാദേവി കുറുപ്പ്. നൃത്തത്തെ കൂട്ടുപിടിച്ച ബാല്യം എനിക്ക് നാലു വയസുള്ളപ്പോള്‍ മുതല്‍ നൃത്തം പഠിച്ചു തുടങ്ങിയതാണ്. സ്വാതിതിരുനാള്‍ അക്കാദമിയിലെ തങ്കം ടീച്ചര്‍ ആയിരുന്നു ആദ്യഗുരു. അഞ്ചു വയസു…
Read Moreതൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ മരിച്ചത് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയായതിനു ശേഷം ! ഗുഹ്യഭാഗങ്ങളില്‍ ലാത്തി കയറ്റി; ജോര്‍ജ് ഫ്ളോയിഡ് മോഡല്‍ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു…
കോവിഡ് ഭീതിയ്ക്കിടയിലും ലോകത്ത് പ്രതിഷേധം ആളിക്കത്തിച്ച സംഭവമായിരുന്നു അമേരിക്കയില്‍ കറുത്ത വംശജന് ജോര്‍ജ് ഫ്ളോയിഡിനെ പോലീസ് നിഷ്ഠൂരമായി പീഡിപ്പിച്ചു കൊന്നത്. ഇപ്പോഴിതാ അതേ മോഡല്‍ സംഭവങ്ങള്‍ ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുകയാണ്. തൂത്തുക്കുടിയിലെ അച്ഛനും മകനും പോലീസ് കസ്റ്റഡില്‍ മരണപ്പെട്ടത് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായ ശേഷമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജൂണ്‍ 18 വ്യാഴാഴ്ച രാത്രി 8.15നു നടന്ന സംഭവത്തിലാണ് പോലീസ് അടുത്ത ദിവസങ്ങളില്‍ തന്നെ കണക്കു തീര്‍ത്തത്. എല്ലാ കടകളും തുറന്നിരിക്കുമ്പോള്‍ തങ്ങളുടെ കടകള്‍ മാത്രം എന്തിന് അടയ്ക്കണം എന്ന് ചോദിച്ചതായിരുന്നു ആ അച്ഛനും മകനും ചെയ്ത തെറ്റ്. ജയരാജ് (59), മകന് ബെന്നിക്സ് (31) എന്നിവരാണു കോവില്‍പെട്ടി സബ് ജയിലില്‍ കൊല്ലപ്പെട്ടത്. കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം.യുഎസിലെ മിനിയപൊളിസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പോലീസുകാരന് കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിനു സമാനമായ ക്രൂരതയാണു…
Read Moreബഷീറിനു വരുമാനം; പ്ലാസ്റ്റിക്കിൽ നിന്നു പുഴയ്ക്കു മോചനം..! പിടയ്ക്കുന്ന മീനിനൊപ്പം മീനച്ചിലാറ്റിൽ നിന്നു പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിക്കുന്ന ബഷീറിന്റെ കഥ..!
കോട്ടയം: മീൻ പിടിക്കുന്നതിനൊപ്പം മീനച്ചിലാറ്റിലുടെ ഒഴുകിയെത്തുന്ന കുപ്പികളും പെറുക്കിയെടുക്കുകയാണ് കുമ്മനം പള്ളിക്കണ്ടം അന്പൂരത്തിൽ ബഷീർ. കഴിഞ്ഞ അഞ്ചു വർഷമായി ബഷീർ തുടർന്നു പോരുന്ന പതിവാണിത്. പിടയ്ക്കുന്ന മീനിനൊപ്പം വാരിയെടുക്കുന്ന പ്ലാസ്റ്റിക്കും ബഷീറിന് വരുമാനമാണ്. ഒപ്പം പുഴയ്ക്കു മോചനവും. മീൻ പിടിക്കാൻ രാവിലെ വള്ളത്തിൽ പോയപ്പോഴാണ് ഒഴുകി വരുന്ന കുപ്പികൾ കണ്ണിൽപ്പെട്ടത്. ഇതോടെ മീനിനൊപ്പം കുപ്പികളും പിടിച്ചു തുടങ്ങി. സ്വന്തം വള്ളത്തിലാണ് ഈ അറുപത്തിയഞ്ചുകാരന്റെ യാത്ര. ഇല്ലിക്കൽ മുതൽ കാഞ്ഞിരം വരെ ദിവസം രണ്ടു തവണയാണു തുഴഞ്ഞു നീങ്ങുന്നത്. രാവിലെ തുടങ്ങുന്ന യാത്ര ഉച്ചയോടെ വിശ്രമത്തിനായി നിർത്തും. പിന്നെ ഉച്ചകഴിഞ്ഞ് ഒന്നു കൂടി കറങ്ങും. വള്ളത്തിൽ കുപ്പികൾ നിറയുന്പോൾ ചെങ്ങളത്തും താഴത്തങ്ങാടിയിലും കുപ്പികൾ വിൽക്കും. ആദ്യ കാലത്ത് കിലോയ്ക്ക് 40 രൂപ വരെ കിട്ടിയിരുന്നു. ഇപ്പോൾ 10 രൂപ മാത്രമാണ് കിട്ടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പുഴയെ മലിനമാക്കുന്ന…
Read Moreകോവിഡ്കാലത്ത് ഫ്ളാറ്റുകളിൽ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
സെക്യൂരിറ്റി ഏരിയയിൽ സാനിറ്റൈസർ നിർബന്ധമായും കരുതുക. സന്ദർശകരുടെ പേര്, മേൽവിലാസം, മൊബൈൽ നന്പർ എന്നിവ ശേഖരിച്ചു സൂക്ഷിക്കുക. പുറത്തു പോകുന്നതിനു മുന്‍പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക. പടികൾ കയറുന്പോൾ കൈവരികളിൽ സ്പർശിക്കാതിരിക്കുക. കഴിവതും ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക. ലിഫ്റ്റിനുള്ളിൽ സാമൂഹിക അകലം പാലിക്കുക. ലിഫ്റ്റ് ഉപയോഗിക്കുന്നതിനു മുന്‍പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക. എല്ലാ നിലയിലും സാനിറ്റൈസർ സൂക്ഷിക്കണം. പുറത്തുപോയി വരുന്നവർ കൈകാലുകളും മുഖവും കഴുകണം. വസ്ത്രങ്ങൾ സോപ്പുപയോഗിച്ചു കഴുകി വെയിലത്തുണക്കുക. കഴിയുമെങ്കിൽ കുളിക്കുക. സ്വിമ്മിംഗ് പൂൾ, ജിം തുടങ്ങിയ പൊതുഇടങ്ങളിൽ ആരെയും പ്രവേശിക്കാൻ അനുവദിക്കരുത്. റൂം ക്വാറന്റൈനിലുള്ളവർക്ക് ആവശ്യമായ സഹായങ്ങളും മാനസിക പിന്തുണയും നല്‍കുക. അവരെയും അവരുടെ കുടുംബത്തെയും ഒറ്റപ്പെടുത്തരുത്. ക്വാറന്റൈനിലുള്ളവർ പൊതുഇടങ്ങളിൽ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തുക. 60 വയസിനു മുകളിൽ പ്രായമുള്ളവർ, അസുഖമുള്ളവർ, ഗർഭിണികൾ, 10 വയസിനു താഴെയുള്ള കുട്ടികൾ എന്നിവർ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക.…
Read Moreകുപ്പിയിലൊരു ബസ് സ്റ്റോപ്പ് ; ലോക് ഡൗണിലെ കുപ്പി ബസ് സ്പ്പോപ്പിന് ആവശ്യക്കാരേറുന്നു
നൊമിനിറ്റ ജോസ് കൊച്ചി: വ്യത്യസ്തങ്ങളായ പല ആശയങ്ങള്‍ക്കും ആവിഷ്കാരങ്ങള്‍ക്കും ലോക് ഡൗണ്‍ കാലം സാക്ഷി ആയിട്ടുണ്ട്. അതൊക്കെയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് വൈറലായൊരു ബസ് സ്റ്റോപ്പുണ്ട് തൃപ്പൂണിത്തുറയിൽ. തൃപ്പൂണിത്തുറ-വൈക്കം റോഡിലെ പാവംകുളങ്ങരയിലെ കിണര്‍ ബസ് സ്റ്റോപ്പ്. ഉപയോഗ ശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്ക്കൊണ്ടാണ് ഈ ന്യൂജന്‍ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ ടയറുകള്‍ ഇവിടെ ഇരിപ്പിടങ്ങളായി. തൃപ്പൂണിത്തുറ തെക്കുംഭാഗം പാവംകുളങ്ങരിയിലുള്ള ബിഎസ്ബി ആര്ട്സ്ആന്ഡ് സ്പോര്‍ട്സ് ക്ലബിലെ 16 അംഗങ്ങളാണ് ഈ ഉദ്യമത്തിന് പിന്നിൽ. ‘ഇവിടെയൊരു ബസ് സ്റ്റോപ്പ് നിര്‍മിക്കാന്‍ ഞങ്ങള്‍ ആലോചിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കൂട്ടുകാരന്റെ കല്യാണത്തിന് പാസ് വാങ്ങിക്കാനായി തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസുകാര്‍ക്ക് കുടിക്കാന്‍ കൊടുത്ത മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ കൂടിക്കിടക്കുന്നത് കണ്ടത്. അതു തരുമോ എന്നു ചോദിച്ചു. പിന്നെ കടകളില്‍നിന്നും മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നും ശേഖരിച്ചു.…
Read Moreശബരി വിമാനത്താവളം; കാറ്റിന്റെ വേഗം മുതൽ പഠനം; എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ആൽബി തോമസ് കുന്നപ്പള്ളി പറയുന്നതിങ്ങനെ…
കോട്ടയം: ശബരി വിമാനത്താവളം ആദ്യഘട്ടം നടപടികൾ പൂർത്തിയാകേണ്ടതു കേന്ദ്രസർക്കാരിൽനിന്ന്. വ്യോമയാനം, പരിസ്ഥിതി, വനം മന്ത്രാലയങ്ങളുടെ ക്ലിയറൻസ് ലഭിക്കാൻ മാസങ്ങൾ നീണ്ട പരിശോധന വേണം – എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ആൽബി തോമസ് കുന്നപ്പള്ളി ദീപികയോടു പറഞ്ഞു. ചെറുള്ളി എസ്റ്റേറ്റിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലും പരിശോധനകൾ വേണ്ടിവരും. വിമാനത്താവളം നിർമിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമേ എല്ലാ ജോലികളും തുടങ്ങാനാവൂ. കാറ്റിന്റെ വേഗം മുതൽ ഭൂമിയുടെ നില, കുന്നുകൾ, സമീപത്തെ ഉയർന്ന കെട്ടിടങ്ങൾ, കാറ്റിന്റെ വേഗം, മഴയുടെ ശരാശരി അളവ് തുടങ്ങിയവ പരിസ്ഥിതി മന്ത്രാലയം പഠനവിഷയമാക്കും. ചെറുവിമാനങ്ങളും ഹെലികോപ്ടറുകളും പലതവണ പറത്തി കാറ്റിന്റെ വേഗവും ആകാശപാതയുടെ ദിക്കുകളും പരിശോധിക്കും. ഇതിനൊപ്പം നൂതന യന്ത്രങ്ങളും പ്രയോജനപ്പെടുത്തും. ഗോവ കൊങ്കണ്‍ മുതൽ പശ്ചിമഘട്ടത്തിൽ മഴക്കാലത്ത് ഉൾപ്പെടെ മേഘപാളികളുടെയും മഴയുടെയും കാറ്റിന്റെയും ചൂടിന്റെയും ലഭ്യത പൊതുവേയും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ…
Read Moreകോവിഡിനെ അതിജീവിക്കാം പ്രതിരോധത്തിലൂടെ… മാസ്ക് ധരിച്ചുകൊണ്ടുതന്നെ സംസാരിക്കാൻ ശീലിക്കാം
കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാൽ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നൽകേണ്ടതുണ്ട്. ഇതിനാണ് മാസ്കുകൾ ഉപയോഗിക്കുന്നത്. മറ്റ് ആളുകളുടെ കൂടെ നിന്ന് സംസാരിക്കുന്പോൾ ഒരു കാരണവശാലും മാസ്ക് താഴ്ത്തിയിട്ട് സംസാരിക്കരുത്. ഇതേറെ അപകടമാണ്. മാസ്ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാൻ ശീലിക്കണം. ഒരു മാസ്ക് 6 മണിക്കൂർ മാത്രമേ ഉപയോഗിക്കാവൂ. മൂക്കും വായും മൂടുന്ന വിധത്തിൽ മാസ്ക് ധരിക്കൂ. ഈർപ്പമുള്ളതോ നനഞ്ഞതോ ആയ മാസ്കുകൾ ധരിക്കരുത്. മാസ്ക് ലഭിക്കാത്ത സന്ദർഭങ്ങളിൽ തൂവാലകളും മാസ്കായി ഉപയോഗിക്കാവുന്നതാണ്. മാസ്ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പർശിക്കാൻ പാടില്ല. അബദ്ധവശാൽ സ്പർശിച്ചാൽ കൈകൾ സോപ്പുപയോഗിച്ചോ ആൾക്കഹോൾ റബ് ഉപയോഗിച്ചോ കഴുകേണ്ടതാണ്. തുണി മാസ്ക് ഉപയോഗത്തിനുശേഷം മാറ്റുന്പോൾ വളരെ ശ്രദ്ധയോടുകൂടി മുൻഭാഗങ്ങളിൽ സ്പർശിക്കാതെ വള്ളികളിൽ മാത്രം പിടിച്ചു മാറ്റേണ്ടതാണ്. മാസ്ക് മാറ്റിയ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകേണ്ടതാണ്. ഉടൻ…
Read Moreതൊട്ടാൽ നിറംമാറും; ഇവൻ വെള്ളത്തിലെ ഓന്ത്…
ഒാന്തുകളെപ്പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ കഴിയുന്ന അപൂര്‍വയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ(സിഎംഎഫ്ആര്‍ഐ) ഗവേഷകര്‍ കണ്ടെത്തി. സ്കോര്പിയോണ് മത്സ്യ വിഭാഗത്തിലെ അപൂര്‍വയിനമായ “”ബാന്‍ഡ്ടെയില്‍ സ്കോര്പിയോണ്” മത്സ്യത്തെയാണ് തമിഴ്നാട്ടിലെ സേതുകരൈ തീരത്തുനിന്നു ഗവേഷകര്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മത്സ്യത്തെ ജീവനോടെ ലഭിക്കുന്നത്. കടല്പുല്ലുകളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണു കടല്പുല്ലുകള്ക്കിടയില്നിന്നു മത്സ്യത്തെ കണ്ടെടുത്തത്. ഏറെ സവിശേഷതകളുള്ള മത്സ്യം ഇര പിടിക്കുന്നതിനും ശത്രുക്കളില്‍നിന്നു രക്ഷ നേടുന്നതിനുമാണു നിറം മാറുന്നത്. ആദ്യകാഴ്ചയില്‍ പവിഴത്തണ്ട് പോലെ തോന്നിച്ച മീന്‍, ചെറിയ തണ്ടുകൊണ്ട് തൊട്ടപ്പോള്‍ നിറം മാറാന്‍ തുടങ്ങിയതോടെയാണ് ഈ അപൂര്‍വ മത്സ്യത്തെ തിരിച്ചറിയാനായതെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഒറ്റ നോട്ടത്തില്‍ മീനാണെന്നു പോലും മനസിലാക്കാനാകാത്ത വിധം ചുറ്റുപാടുകളുടെ നിറമാകാൻ ഇതിനു കഴിയും. ഇതിനെ പിടിക്കാനുള്ള ശ്രമത്തിനിടെ വെള്ള നിറത്തില്‍നിന്നു കറുപ്പും പിന്നീടു മഞ്ഞയായും മാറി. ഇങ്ങനെയൊക്കെ ആണെങ്കിലും ഇവനെ തൊട്ടാൽ…
Read Moreലോക്ക്ഡൗൺ സ്പെഷൽ നിരീക്ഷണം! 1,611 ജീവജാലങ്ങൾ അൺലോക്ക്ഡ്…
ലോക്ക്ഡൗണിന്റെ വിരസതയും മാനസിക സമ്മർദവും മറികടക്കാൻ പ്രകൃതിയിലേക്കിറങ്ങിയ നിരീക്ഷകർ കണ്ടെത്തിയതു ജൈവവൈവിധ്യത്തിന്റെ അദ്ഭുതലോകം. കാടുംമേടും താണ്ടുന്നതിനു വിലക്കായപ്പോൾ വീടും തൊടികളും ചുറ്റിപ്പറ്റിയായിരുന്നു പക്ഷി-ജീവജാല നിരീക്ഷണം. വിവിധ ജില്ലകളിലെ 220ൽപരം പ്രകൃതിനിരീക്ഷകരുടെ 6400ൽപരം നിരീക്ഷണങ്ങളിൽ 38 ശതമാനം ചിത്രങ്ങൾ തിരിച്ചറിഞ്ഞപ്പോൾ കണ്ടെത്തിയത് 151 ഇനം പക്ഷികൾ, 113 ഇനം പൂന്പാറ്റകൾ, 74 ഇനം തുന്പികൾ, 85 ഇനം ചിലന്തികൾ, 475 സസ്യങ്ങൾ… ജൈവ വൈവിധ്യത്തിന്റെ ആഘോഷത്തിൽ കാമറയിലായത് ആനയും മുള്ളൻപന്നിയും തുടങ്ങി ഉറുന്പും കൂണുംവരെ നീളുന്ന ജൈവവൈവിധ്യത്തിന്റെ കലവറ. ചുറ്റുമുള്ള ജൈവവൈവിധ്യം നിരീക്ഷിക്കാനും പങ്കുവയ്ക്കാനും പഠിക്കാനും അവസരം നൽകുന്ന ബാക്ക്യാഡ് ബയോബ്ലിറ്റ്സ് എന്ന സിറ്റിസണ്‍ സയൻസ് സംരംഭമാണ് നിരീക്ഷണങ്ങൾക്കു നേതൃത്വം നല്‍കിയത്. കൂടുതൽ നിരീക്ഷണങ്ങൾ ഏഴുപുന്ന സ്വദേശിയായ രഞ്ജുവാണ് ഏറ്റവും കൂടുതൽ നിരീക്ഷണങ്ങൾ നടത്തിയതും കൂടുതൽ സ്പീഷീസുകളെ ഡോക്യുമെന്റ് ചെയ്തതും. 627 നിരീക്ഷണങ്ങളിൽനിന്നായി 307 സ്പീഷീസുകളെ രഞ്ജു രേഖപ്പെടുത്തി.…
Read More