തിരുവനന്തപുരം: ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ പണം പിൻവലിക്കാൻ സൗകര്യമൊരുക്കി പോസ്റ്റ് ഓഫീസ്. കോവിഡിന്റെ പശ്ചാത്തലത്തിൽ തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) സംവിധാനം വിപുലപ്പെടുത്തിയാണ് ആളുകൾക്ക് പണം വീട്ടിലെത്തിക്കുന്നത്. പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാൻ സർക്കാർ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് മാസ്സ്റ്റർ ജനറലിന്റെ ശിപാർശ സർക്കാർ അംഗീകരിച്ചു. ബാങ്ക് അക്കൗണ്ട് അധാറുമായി ബന്ധിപ്പിച്ചവർക്കാണ് പണം പിൻവലിക്കാൻ സാധിക്കുക. ബയോ മെട്രിക് സംവിധാനം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പണം പിൻവലിക്കേണ്ടവർ പോസ്റ്റ് ഓഫീലസിൽ വിവരം അറിയിക്കണം. പോസ്റ്റുമാനോ പോസ്റ്റുവുമണോ പണവുമായി വീട്ടിലെത്തും. ഇതിനായി ഇടപാടുകാർ ആദ്യം ആധാർ നമ്പറും അക്കൗണ്ടുമായി ബന്ധപ്പിച്ച ഫോൺ നമ്പറും നൽകണം. ഇതിനു ശേഷം അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് ഒടിപി വരും. ഇത് പോസ്റ്റൽ ജീവനക്കാരന് പറഞ്ഞുകൊടുക്കണം. ഇതിനു ശേഷം ബയോമെട്രിക് യന്ത്രത്തിൽ കൈവിരൽ പതിപ്പിക്കണം.…
Read MoreCategory: RD Special
ഡോക്ടർമാർ ബിവറേജസിന്റെ സെയിൽസ്മാൻമാരോ ? സമൂഹത്തിന്റെ മദ്യാസക്തി ഇതുപോലെ വർധിച്ചിട്ടുണ്ടെങ്കിൽ ‘കോവിഡിനേക്കാൾ ഭയാനകം’ തന്നെ…
കൽപ്പറ്റ: ബിവറേജസും മദ്യശാലകളും പൂട്ടിക്കിടക്കുന്നതുകൊണ്ട് മദ്യം കിട്ടാതെ ചിലർ മരിക്കാൻ ഇടയാകുന്നു എന്നും പരിഹാരമായി ഡോക്ടർമാരോട് മരുന്നു ചീട്ട് എഴുതുന്നത് പോലെ ‘ഇന്നയാൾക്ക് മദ്യം കൊടുക്കുക’ എന്ന് എഴുതി കൊടുക്കുവാൻ ചില ഉന്നതങ്ങളിൽ നിന്ന് കൽപ്പന ഉണ്ടായതുപോലെ വാർത്ത കണ്ടു. ‘വളരെ വിചിത്രം’. സമൂഹത്തിന്റെ മദ്യാസക്തി ഇതുപോലെ വർധിച്ചിട്ടുണ്ടെങ്കിൽ ‘കോവിഡിനേക്കാൾ ഭയാനകം’ തന്നെ. മാനന്തവാടി ബിവറേജസ് തുറന്നപ്പോൾത്തന്നെ അതിനു സമീപം മരിച്ചനിലയിൽ അജ്ഞാതനെ കണ്ടെത്തിയെന്ന് ഇതിനുമുൻപ് വാർത്ത വന്നിട്ടുള്ളതാണ്. മദ്യപാനാസക്തിയും മയക്കുമരുന്നുപയോഗവും ഇതുപോലെ വളർന്നിട്ടുണ്ടെങ്കിൽ ഭരണാധികാരികൾ നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു. ‘മദ്യം മരുന്നല്ല വിഷമാണ്’ എന്ന് കേരളത്തിന്റെ ഗുരുനാഥൻ ഓർമിപ്പിച്ചിട്ടുള്ളതാണ്. വിഷമാണോ ഡോക്ടർമാർ എഴുതിക്കൊടുക്കേണ്ടത് ? 30 വർഷത്തിലധികം വയനാട്ടിൽ ലഹരിവിരുദ്ധ രംഗത്ത് പ്രവർത്തിക്കുന്ന ഫാ. മാത്യു കാട്ടറാത്താണ് (പ്രസിഡന്റ്-ഗാന്ധിദർശൻ വേദി, മുൻ പ്രസിഡണന്റ്-നവചൈതന്യ വയനാട്) ഇതെഴുതുന്നത്. അമിതമദ്യപാനികൾക്കുവേണ്ടി ക്യാന്പുകൾ സംഘടിപ്പിച്ച് അവരെ രക്ഷിച്ച അനുഭവവുമുണ്ട്. ഗ്ലൂക്കോസും വൈറ്റമിൻ…
Read Moreകോവിഡ് പ്ലീസ് ഗോ ബാക്ക്! ഇനിയും എന്താണ് നിനക്ക് വേണ്ടത്… മതി നിർത്ത്, മനുഷ്യന്റെ എല്ലാവിധത്തിലുള്ള അഹങ്കാരങ്ങളും കെട്ടടങ്ങിക്കഴിഞ്ഞിരിക്കുന്നു…
വി.ശ്രീകാന്ത് കോവിഡ് നിനക്ക് ഈ ലോകത്തെ മുഴുവനായി വിഴുങ്ങാൻ ഉദ്ദേശമുണ്ടോ… അതോ ചുമ്മാ ഒന്ന് പേടിപ്പിച്ച് പോകാനാണോ നീ വന്നത്… ആദ്യമൊക്കെ പേടിപ്പിച്ച് പോകാൻ തുനിഞ്ഞ നിന്നെ തടഞ്ഞ് നിർത്തിയത് “നിന്നെ പേടിയില്ലായെന്നുള്ള മനുഷ്യരുടെ പെരുമാറ്റമാണോ…’ ഇത്തരം ഒരുപാട് ചോദ്യങ്ങൾ തലങ്ങും വിലങ്ങും വീടുകൾക്കുള്ളിലൂടെ പാഞ്ഞ് നടപ്പുണ്ട്. ഫോൺ വിളികളിലൂടെ ഈ ചോദ്യങ്ങൾ അന്യോന്യം എറിഞ്ഞ് ഉത്തരം നൽകാതെ തന്നെ പലരും നിന്നെക്കുറിച്ച് വാചാലരാകുന്നുണ്ട്. ഇതൊക്കെ കാണുന്പോൾ നിന്റെയുള്ളിൽ നിന്ന് അഹങ്കാരച്ചുവയുള്ള ചിരി പുറത്തേക്ക് വരുന്നുണ്ടാകണം അല്ലേ… അല്ലെങ്കിലും വിജയത്തിൽ അതിയായി സന്തോഷിക്കുന്നവരിൽ അഹങ്കാരം കടന്നുകൂടുക സ്വഭാവികം മാത്രം. ഔദ്യോഗികമായും അനൗദ്യോഗികമായും ഇപ്പോൾ ആഘോഷിക്കപ്പെടുന്നത് മരണം തന്നെയാണ്. ‘അതായത് നീ തന്നെ’. 35,000ത്തിന് മുകളിലെ ഔദ്യോഗിക മരണക്കണക്കുകൾ നിന്നെ തൃപ്തിപ്പെടുത്താത്തത് കൊണ്ട് തന്നെയാണല്ലോ അനൗദ്യോഗികമായ മരണക്കണക്കുകൾ തലപൊക്കുന്നത്. അത് കാണുന്പോൾ നീ അത്യാഹ്ലാദത്തിലേക്ക് വഴുതി വീഴുന്നുണ്ടാവും. ഇനിയും…
Read Moreകാണാതെ പോകരുത് ഈ മനസുകൾ! സ്വന്തം ജീവനെപ്പോലും കണക്കിലെടുക്കാതെ 24 മണിക്കൂറും കണ്ണിലെണ്ണയൊഴിച്ചു പോരാടുകയാണ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും….
കണ്ണൂർ: കോവിഡ് വ്യാപനം തടയാൻ നാടുമുഴുവൻ വീട്ടിലിരിക്കുന്പോഴും സ്വന്തം ജീവനെപ്പോലും കണക്കിലെടുക്കാതെ 24 മണിക്കൂറും കണ്ണിലെണ്ണയൊഴിച്ചു പോരാടുകയാണ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും. എങ്കിലും ജനങ്ങളോട് ഇവർക്ക് ഒരഭ്യർഥന മാത്രം- “നിങ്ങളാരും പുറത്തിറങ്ങരുത്. ഇതൊരു ജീവൻമരണ പോരാട്ടമാണ്. ഇതും നമുക്ക് ഒറ്റക്കെട്ടായി അതിജീവിക്കാനാകും’. കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചതുമുതൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്നത് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലാണ്. ചെറിയ അശ്രദ്ധപോലും രോഗം പടരാനിടയാക്കുമെന്നതിനാൽ ഡോക്ടർമാർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെ അടുക്കും ചിട്ടയോടുംകൂടിയ പ്രവർത്തനത്തിലൂടെയാണ് കോവിഡ് രോഗികളെ പരിചരിക്കുന്നത്. രാവിലെ മെഡിക്കൽ ബോർഡിന്റെ യോഗത്തോടെയാണ് ഒരു ദിവസത്തെ പ്രവർത്തനങ്ങൾ മെഡിക്കൽ കോളജിൽ ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പരിശോധന നടക്കുന്ന എല്ലാ ആശുപത്രികളിലും മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ആർഎംഒ തുടങ്ങിയവരടങ്ങിയതാണ് മെഡിക്കൽ ബോർഡ്. നിലവിലെ രോഗികളുടെ രോഗാവസ്ഥയെക്കുറിച്ചും…
Read Moreകൊറോണ ഭീതി; വധു വരന്മാര് വീഡിയോ കോളിലൂടെ വിവാഹിതരായി; വിവാഹത്തിന്റെ 63 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വൈറലായി
കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീഡിയോ കോളിലൂടെ വധുവും വരനും വിവാഹിതരായി. ബീഹാറിലെ പാറ്റ്നയിലാണ് സംഭവം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിവാഹം വീഡിയോ കോളിലൂടെ നടത്താന്‍ വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങള്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ 63 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
Read Moreലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തെരുവില്‍ സംഗീതോത്സവം നടത്തി പോലീസ്
കോവിഡ് 19 വൈറസ് ഭീകരത രൂക്ഷമായതിനെ തുടര്‍ന്ന് സ്പെയിനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് വിജനമായ തെരുവില്‍ പോലീസ് സംഗീത പെരുമഴയൊരുക്കുന്നതിന്റെ ദൃശ്യങ്ങളിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നത്. വീടുകള്‍ക്ക് മുന്പില് കാറുകളിലെത്തിയ പോലീസ് സംഗീതമാലപിക്കുകയും നൃത്തം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ വീടിനുള്ളില്‍ നിന്ന് പോലീസുകാര്‍ക്കൊപ്പം ഗാനമാലപിക്കുകയും ചെയ്തു. പ്രദേശവാസികളിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.
Read Moreകോട്ടയത്തെ ജനപ്രതിനിധികളുടെ ലോക്ക്ഡൗൺ വിശേഷങ്ങൾ; വീട്ടിലിരുന്നാലും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം
കോട്ടയം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നമ്മുടെ ജനപ്രതിനിധികളും വീടുകളിൽ തന്നെയാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടിയതിനൊപ്പം മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയും ഇവർക്കുണ്ട്. വീട്ടിലാണെങ്കിലും മണ്ഡലത്തിലെ എല്ലാ പ്രതിരോധ പ്രവർത്തങ്ങളിലെല്ലാം എംഎൽഎമാർ സജീവമാണ്. പുതുപ്പള്ളി വീട്ടിൽ ഉമ്മൻചാണ്ടി കോട്ടയം: തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലാണ് ഉമ്മൻ ചാണ്ടി. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാൻ പറ്റിയ സന്തോഷമുണ്ട്. താമസം തിരുവനന്തപുരത്താണെങ്കിലും മനസ് പുതുപ്പള്ളിയിലാണ്. മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം ഉദ്യോഗസ്ഥരെ വിളിച്ച് ക്രോഡീകരിക്കുകയും ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ബെന്യാമിന്റെ പുസ്തകവുമായി തിരുവഞ്ചൂർ കോട്ടയം: ലോക് ഡൗണിൽ ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ, ചരിത്രം തിരുത്തിയ പ്രസംഗങ്ങൾ എന്നീ രണ്ടു പുസ്തകങ്ങൾ വായിച്ചു തീർക്കാൻ തീരുമാനിച്ചിരിക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആരും പുറത്തിറങ്ങുന്നില്ലാത്തതിനാൽ ഫോണ്‍…
Read Moreകൊറോണ വൈറസ് എന്താണ്? എന്തൊക്കെയാണ് ലക്ഷണങ്ങള്‍? എങ്ങനെ വരാതെ തടയാം? ബാധിച്ചു കഴിഞ്ഞാല്‍ എന്താണ് ചെയ്യുക?
വൈറസുകള്‍ക്കു സ്വന്തമായി പ്രത്യുല്പാദനം നടത്താന്‍ കഴിവില്ല. മറ്റു ശരീരത്തില്‍ മാത്രമേ അവയ്ക്കു നിലനില്ക്കാനാവൂ. സാധാരണ ആര്‍എന്‍എ അല്ലെങ്കില്‍ ഡിഎന്‍എ ആണ് വൈറസുകളുടെ ജനിതക വസ്തു. കൊറോണ വൈറസില്‍ കാണുന്നത് ഒരു സ്ട്രാന്‍ഡ് ഉള്ള ആര് എന്‍ എ ആണ്. ഈ ആര് എന്‍ എ ക്കു ചുറ്റും വളരെ നേരിയ ഒരു ലിപിഡ് പാളിയുണ്ട് അതില്‍ പ്രോട്ടീന്‍ (മൂന്നു പ്രോട്ടീന്‍ ചേര്‍ന്നതാണ്) പിന്നെ അതില്‍ ഇടയ്ക്കിടെ ഇതിന്റെ പുറത്തായി ഷുഗര്‍ കണികകള്‍ ഉണ്ട്, നമ്മുടെ മനുഷ്യ കോശങ്ങളിലും ഇങ്ങനെ ഷുഗര്‍ കണികകള്‍ കാണുന്നതിനാല്‍ ഈ വൈറസ് പുറത്തുനിന്നുള്ള ജീവിയാണെന്നു തിരിച്ചറിയാന്‍ നമ്മുടെ രോഗപ്രതിരോധവ്യൂഹത്തിനു ചിലപ്പോള്‍ കഴിയാറില്ല. ഈ പ്രോട്ടീന്‍ നമ്മുടെ കോശങ്ങളുടെ പുറമെയുള്ള റിസെപ്റ്റര്‍ വഴിയാണ് കോശങ്ങള്‍ക്കുള്ളില്‍ കടക്കുക. ഒരിക്കല്‍ കോശത്തില്‍ പ്രവേശിച്ചാല്‍ നമ്മുടെ റിസോഴ്സ് ഉപയോഗിച്ച് നമ്മുടെ കോശത്തെ ഒരു വൈറസ് ഫാക്ടറി തന്നെയാക്കി മാറ്റും.…
Read Moreശ്രദ്ധിക്കുക..! അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ വിളിക്കേണ്ട നമ്പര്‍…
തിരുവനന്തപുരം: അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാലോ കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള സംവിധാനങ്ങൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരിഞ്ചന്തയോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യ സിവിൽ സപ്ലൈസിനെ വിളിക്കേണ്ട നന്പർ ചുവടെ:- തിരുവനന്തപുരം – 9188527315 കൊല്ലം – 9188527316 പത്തനംതിട്ട – 9188527317 ആലപ്പുഴ – 9188527318 കോട്ടയം – 9188527319 ഇടുക്കി – 9188527320 എറണാകുളം – 9188527321 തൃശൂർ – 9188527322 പാലക്കാട് – 9188527323 മലപ്പുറം – 9188527324 കോഴിക്കോട് – 9188527325 വയനാട് – 9188527326 കണ്ണൂർ – 9188527327 കാസർഗോഡ് – 9188527328
Read Moreജീവിച്ചിരിക്കുന്നവർ മരിച്ചവരെ ഓർത്ത് അസൂയപ്പെടുന്ന കാലം വരും…! ഡൽഹിയിലെ കൊറോണക്കാലത്തെ നീറുന്ന കാഴ്ചകൾ…
ന്യൂഡൽഹി: ‘ജീവിച്ചിരിക്കുന്നവർ മരിച്ചവരെ ഓർത്ത് അസൂയപ്പെടുന്ന കാലം വരും’… റഷ്യൻ നേതാവ് നികിത ക്രൂഷ്ച്ചേവ് പ്രവചിച്ചത് കൊറോണയെക്കുറിച്ചായിരിക്കുമോ. കൊറോണ ശവപ്പറന്പാക്കിയ ലോകത്തെ സന്പന്ന രാജ്യങ്ങളിൽ ശവമടക്കാൻ പോലും ആളില്ലാത്ത വിധം പ്രേതനഗരങ്ങളായി മാറി. അയൽക്കാരന്റെ മരണം നേരിൽ കാണുന്പോൾ മുഖം തിരിക്കാനേ നമുക്ക് സാധിക്കൂ. കാരണം മറ്റൊന്നല്ല, അയൽക്കാരനെ സഹായിക്കാൻ ഒരു കൈനീട്ടുന്നവൻ മറുകയ്യാൽ തന്റെതന്നെ മരണവാറണ്ട് കൈനീട്ടി വാങ്ങുകയാണോ എന്ന ഭയം മനുഷ്യരെ വിഴുങ്ങുന്നു. ഒരു മനുഷ്യൻ വിശന്നുമരിക്കുന്നതാണ് മനുഷ്യ കുലത്തിലെ എക്കാലത്തേയും മഹാദുരന്തമെന്ന് വിക്ടർ ഹ്യൂഗോയുടെ വാക്കുകൾക്ക് മരണം പെയ്തിറങ്ങുന്ന ഈ കൊറോണക്കാലത്ത് പ്രത്യേകം പ്രാധാന്യമുണ്ട്. കാരണം രാജ്യം മുഴുവൻ കൊറോണ പ്രതിരോധത്തിൽ അടച്ചുപൂട്ടുന്പോൾ വിശന്നു മരിക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുണ്ട്, നഗരത്തിന്റെ പിന്നാന്പുറങ്ങളിൽ ജീവിക്കുന്ന തെരുവിന്റെ മക്കളെന്ന് നമ്മൾ ഓമനപ്പേരിട്ട് വിളിക്കുന്നവർ. ലോകത്തിൽ എല്ലായിടത്തും അവരുണ്ട്. ജിപ്സികളെന്നും നാടോടികളെന്നും മറ്റും വിളിക്കപ്പെടുന്ന…
Read More