തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ അനാവശ്യമായി വാഹനവുമായി എത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി പോലീസ്. നഗരത്തിൽ എത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർവാഹന നിയമം 55 പ്രകാരം പോലീസ് നോട്ടീസ് നൽകി തുടങ്ങി. രണ്ടാമതും നഗരത്തിൽ പ്രവേശിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികളുമായാണ് പോലീസ് നീങ്ങുന്നത്. നിരോധനാജ്ഞ ലംഘനം, ലോക്ക് ഡൗണ്‍ ലംഘനം, പകർച്ചവ്യാധി പരത്തൽ ലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കാനുമാണ് പോലീസിന്റെ തീരുമാനം. സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
Read MoreCategory: RD Special
എനിക്ക് ഓടണം, വ്യായാമം ചെയ്യണം! ക്വാറന്റൈനില്‍ കഴിയവെ ജോഗിംങ്ങിന് പോയി; യുവതിയുടെ ജോലി നഷ്ടമായി, ചൈന വിടാനും നിര്‍ദ്ദേശം
കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയവെ ജോഗിംങ്ങിന് പോയ യുവതിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന. ഇവര്‍ക്ക് ജോലിയും നഷ്ടമായി. വീട്ടില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിച്ച ആരോഗ്യ പ്രവര്‍ത്തകരോട് ഇവര്‍ തട്ടിക്കയറിയിരുന്നു. “എനിക്ക് ഓടണം, വ്യായാമം ചെയ്യണം. രോഗം ബാധിച്ചാല്‍ എന്നെ ആര് നോക്കും?. നിങ്ങള്‍ വരുമോ?’. രോഷാകുലയായ ഇവര്‍ ഇങ്ങനെ പറഞ്ഞാണ് ആരോഗ്യ പ്രവര്‍ത്തകരോട് തട്ടിക്കയറിയത്. പുറത്തിറങ്ങിയ സമയം ഇവര്‍ മാസ്ക്ക് ധരിച്ചിരുന്നില്ല. ബെയ്ജിംഗിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. രാജ്യാന്തരയാത്രികര് കൊറോണ വൈറസ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന് ചൈന അറിയിച്ചിരുന്നു. ക്വാറന്റൈൻ നടപടികള്‍ കര്‍ശനമായും അനുസരിക്കണമെന്ന് വീട്ടിലെത്തി അറിയിച്ച പോലീസ് ഉദ്യോഗസ്ഥരോടും ഇവർ തട്ടിക്കയറി. തനിക്ക് ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് ഉോണ്ടെന്ന് പറഞ്ഞ യുവതിയോട് നിങ്ങള്‍ ചൈനക്കാരിയോ വിദേശിയോ എവിടെ നിന്നുള്ളതാണെങ്കിലും ചൈനയിലെ നിയമങ്ങള്‍ അനുസരിക്കണമെന്ന് പോലീസ് പറഞ്ഞു. ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും…
Read Moreഭാര്യമാതാവിനോട് അപമര്യാദയായി പെരുമാറിയെന്ന്! വിമാനത്തില്‍ കൈയാങ്കളി; മുഖത്ത് അടിച്ച് ജീവനക്കാരിയും യാത്രക്കാരനും; വീഡിയോ
വാക്കേറ്റത്തിനൊടുവില്‍ മുഖത്ത് അടിച്ച വിമാനജീവനക്കാരിയെ തിരിച്ചടിച്ച് യാത്രക്കാരന്. ബ്രസല്‍സ് എയര്‍ലൈന്‍സിലാണ് സംഭവം. രണ്ട് പേര്‍ക്ക് നടുവില്‍ ഇരുന്ന ഭാര്യമാതാവിനോട് ഇവര്‍ അപമര്യാദയായി പെരുമാറിയെന്നും ആ പ്രശ്നത്തില്‍ വിമാന ജീവനക്കാര്‍ ഇടപെട്ടില്ലന്നുമായിരുന്നു യാത്രക്കാരന്റെ വാദം. പുരുഷനായ വിമാനജീവനക്കാരന് ഇദ്ദേഹത്തെ ശാന്തനാക്കുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. ദീര്‍ഘനേരത്തെ തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരുടെ സൂപ്പര്‍വൈസറായ ഒരു സ്ത്രീ ഇവിടേക്ക് എത്തി. എന്നാല്‍ മയപ്പെടാന്‍ ഇദ്ദേഹം തയാറായില്ല. സംസാരത്തിനിടയില്‍ യാത്രക്കാരന്റെ വായയില്‍ നിന്നും തുപ്പല് ഈ സ്ത്രീയുടെ മുഖത്ത് തെറിച്ചു. ഇത് തുടച്ച് മാറ്റിയ സ്ത്രീ ഇദ്ദേഹത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അക്രമാസക്തനായ ഇയാളെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി. സമീപമുണ്ടായിരുന്ന യാത്രികരിൽ ഒരാൾ ആണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
Read Moreഇടിമിന്നലിന്റെ ശബ്ദം കേട്ട് ഭയന്ന വളര്‍ത്ത് നായയെ ആശ്വസിപ്പിച്ച് കൊച്ചുമിടുക്കന്
ഇടിമിന്നലിന്റെ ശബ്ദം കേട്ട് പേടിച്ചിരുന്ന വളര്‍ത്തുനായയെ കൊച്ചു കുട്ടി ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഏറെ കൗതുകകരമായ വീഡിയോ എവിടെ നിന്നാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല. ഇടിമിന്നലിന്റെ ശബ്ദം കേട്ട പേടിച്ച് നായ വീടിന്റെ മൂലയില്‍ ഒളിച്ച് ഇരിക്കുമ്പോള്‍ സമീപം നിന്ന കുട്ടി നായയെ തലോടുന്നതും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയിലള്ളത്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയാണ് ഇത്. സോഷ്യല്‍മീഡിയയില്‍ വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള മനോഹരമായ സൗഹൃദത്തെ പുകഴ്ത്തുകയാണ് എല്ലാവരും.
Read Moreകൊറോണയെ എങ്ങനെ തുരത്താം? കോഴിക്കോടന്‍ സ്ലാങ്ങില്‍ കുവൈറ്റില്‍ നിന്നും തനി മലയാളം വാര്‍ത്ത; വീഡിയോ കാണാം
തനി കോഴിക്കോടന്‍ സ്ലാങ്ങില്‍ വാര്‍ത്ത അവതരിപ്പിച്ച് കുവൈറ്റ് നഷണല്‍ ചാനലിലെ കാലാവസ്ഥ അവതാരക മറിയം അല്‍ ഖബന്ദി. ലോകമെങ്ങും ഭീതി പടര്‍ത്തുന്ന കൊറോണ വൈറസിനെ കുറിച്ച് കുവൈത്തിലെ മലയാളികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുന്നതിനായി ആണ് മലയാളത്തിലുള്ള വാര്‍ത്ത പുറത്തുവിട്ടത്. വൈറസ് തടയുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ കുറിച്ചും ജനങ്ങള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചുമാണ് മറിയം വാര്‍ത്തയില്‍ പറയുന്നത്. ഇതിനു മുന്‍പും മലയാളം വാര്‍ത്തകള്‍ വായിച്ച് മാധ്യമങ്ങളില്‍ ഇടം നേടിയയാളാണ് മറിയം. ഇവരുടെ അമ്മ കോഴിക്കോട് സ്വദേശിനിയാണ്. ഇവരില്‍ നിന്നുമാണ് മറിയം മലയാളം പഠിച്ചത്.
Read Moreഅടച്ചിട്ടാലും ആഘോഷത്തിന് കുറവില്ല; കൊറോണയെ പേടിച്ച് വീട്ടിലിരിക്കുന്നവരുടെ സംഗീതോത്സവം
കൊറോണ ഭീതിയെ തുടര്‍ന്ന് വീടുകളില്‍ തന്നെ കഴിയുന്നവര്‍ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇറ്റലിയിലെ സലെര്‍നോ, സിസിലി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മുന്‍കരുതലെന്നോണം എല്ലാവരോടും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. വാദ്യോപകരണങ്ങളുമായാണ് എല്ലാവരുടെയും ആഘോഷം. സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Read Moreകത്തിയുമായി എത്തിയ മോഷ്ടാവിനെ മുളകുപൊടിയെറിഞ്ഞ് തുരത്തി കടയുടമ (വീഡിയോ)
കത്തിയുമായി കടയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ മുളകുപൊടി എറിഞ്ഞ് പ്രതിരോധിച്ച് കടയുടമ. യുകെയിലെ ബര്‍മിംഗ്ഹാമിലെ കിംഗ്സ്റ്റാന്‍ഡിംഗ് മേഖലയിലാണ് സംഭവം. രാത്രി കട അടയ്ക്കുന്നതിന് തൊട്ട് മുന്‍പാണ് സംഭവം നടന്നത്. കറുത്ത വസ്ത്രവും മാസ്കും ധരിച്ച് കൈയില്‍ കത്തിയുമായി എത്തിയയാള്‍ കടയുടമയോട് പണം ആവശ്യപ്പെട്ടു. പണപ്പെട്ടിയുടെ അരികില്‍ എത്തിയ ഉടമ പെട്ടന്ന് കൈയില്‍ മുളകുപൊടി വാരി മോഷ്ടാവിന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. മോഷ്ടാവ് ഉടന്‍ തന്നെ കടയുടെ പുറത്തേക്ക് ഇറങ്ങി ഓടി. കടയിലെ സിസിടിവിയിലാണ് ഈ സംഭവം പതിഞ്ഞത്. സോഷ്യല്‍മീഡിയയില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്. സമയോചിതമായി ചിന്തിച്ച കടയുടമയ്ക്ക് അഭിനന്ദനപ്രവാഹമാണ്.
Read Moreമനുഷ്യ മുഖവുമായി സാദൃശ്യം; അമ്പരപ്പിച്ച് പന്നിക്കുഞ്ഞ്
മനുഷ്യമുഖത്തോട് സാമ്യമുള്ള രീതിയില്‍ ജനിച്ച പന്നിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വെനസ്വലയിലെ ലാറയിലുള്ള ഖ്വിബ്രാഡ എന്ന സ്ഥലത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇവിടെയുള്ള ഒരു കര്‍ഷകന്റെ പന്നിയാണ് ഏറെ പ്രത്യേകതകളുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. ഈ കുഞ്ഞിന്റെ ശരീരത്തില്‍ നിറയെ രോമങ്ങളുണ്ട്. എന്നാല്‍ ഈ പന്നിക്കൊപ്പം ജനിച്ച മറ്റ് കുഞ്ഞുങ്ങള്‍ക്കൊന്നും യാതൊരു പ്രത്യേകതകളുമില്ല. ജനിച്ച് മൂന്ന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ഈ വീഡിയോ പകര്‍ത്തിയത്. ഈ അവസ്ഥയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. എന്നല്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ അമിതമായ കീടനാശിനികളുടെ ഫലമാകാം ഈ പ്രത്യേകതയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു.
Read Moreകൊറോണക്കാലത്ത് ഹസ്തദാനമില്ല; “ഷേക്ക് ഹാൻഡിന് പകരം ഷേക്ക് ലെഗ്’
കോവിഡ് 19 വൈറസ് ഭീതിയിലാണ് ലോകം മുഴുവന്‍. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇതിനോടകം തന്നെ ജീവന് നഷ്ടമായത്. വൈറസ് പിടിപെടാതിരിക്കുവാന്‍ ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കണമെന്നും കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നുമുള്ളത് ഇവയില്‍ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിത വിവാഹ ചടങ്ങില്‍ എത്തിയ അതിഥികള്‍ ഹസ്തദാനം നല്‍കുന്നതിന് പകരം കാലുകള്‍ കൊണ്ട് പരസ്പരം തട്ടി ആശംസ നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ടിക് ടോക്കില്‍ ആണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വധുവിനും വരനും വിവാഹത്തില്‍ അതിഥികളായി എത്തിയവര്‍ ഹസ്തദാനം നല്കുമ്പോള് ഇവര്‍ സ്വീകരിക്കുവാന്‍ മടിക്കുന്നതും പകരം കാലുകള്‍ കൊണ്ട് തട്ടുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവം വൈറലായി മാറുകയാണ്.
Read Moreഭൂമിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്; ആനക്കുഞ്ഞ് നടക്കാന്‍ പഠിക്കുന്നതിന്റെ ദൃശ്യങ്ങള്‍
ഭൂമിയിലേക്ക് ജനിച്ചു വീണ് മിനിട്ടുകള്‍ക്ക് ശേഷം ആനക്കുട്ടി നടക്കുവാന്‍ പഠിക്കുന്നതിന്റെ ഹൃദയഹാരിയായ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്വീന് കസ്വാന് ആണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. കുഞ്ഞ് കാലുകള്‍ നിലത്തുറപ്പിക്കാന്‍ ശ്രമിക്കുന്ന ആനക്കുട്ടി വീഴുവാന്‍ തുടങ്ങുന്നുണ്ടെങ്കിലും തുമ്പികൈ കൊണ്ട് അമ്മയാന കുഞ്ഞിനെ സഹായിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
Read More