ശ്രീജിത് കൃഷ്ണന് കോടമഞ്ഞുമായി ബന്ധപ്പെട്ട സ്ഥലപ്പേരുകള്‍ എന്നും യാത്രികരുടെ മനസ്സിന് എന്തെന്നില്ലാത്ത കുളിര്‍മ പകരുന്നവയാണ്. കൊടൈക്കനാല്‍ ഏറ്റവും വലിയ ഉദാഹരണം. കാലാവസ്ഥയുടെ സാദൃശ്യം കൊണ്ട് ഉത്തരകേരളത്തിന്റെ കൊടൈക്കനാലായി വിശേഷിപ്പിക്കപ്പെടുന്ന കാസർഗോഡ് ജില്ലയിലെ കോട്ടഞ്ചേരി കുന്നുകള്‍ സഞ്ചാരികള്‍ക്കായി കാത്തുവയ്ക്കുന്നത് കാടിന്റെ ഹൃദയസ്പന്ദനങ്ങളെ നേരിട്ട് തൊട്ടറിയാനുള്ള അവസരമാണ്. കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ ഗ്രാമപഞ്ചായത്തിലാണ് കോട്ടഞ്ചേരി സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ നാള് മുമ്പേ സ്ഥാനം പിടിച്ച റാണിപുരത്തു നിന്ന് നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ റോഡുകള്‍ വഴി 35 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. നേരിട്ട് വരുമ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തു നിന്നും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും 45 കിലോമീറ്ററാണ് കോട്ടഞ്ചേരിയിലേക്കുള്ള ദൂരം. കാഞ്ഞങ്ങാട്, നീലേശ്വരം ടൗണുകളില്‍ നിന്ന് മലയോര അതിര്‍ത്തികേന്ദ്രമായ കൊന്നക്കാട് വരെ ബസുകളുണ്ട്. ഇവിടെ നിന്ന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയുള്ള കോട്ടഞ്ചേരി…
Read MoreCategory: RD Special
സിംഹക്കൂട്ടിലേക്ക് ചാടിയയാൾ അത്ഭുതകരമായി രക്ഷപെട്ടു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
മൃഗശാലയിൽ സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂട്ടിൽ വീണ യുവാവിനെ സുരക്ഷാഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തി. ഡൽഹിയിലാണ് സംഭവം. ബിഹാർ സ്വദേശിയായ 28കാരൻ രഹാൻ ഖാനാണ് സിംഹത്തിന് മുന്നിൽപ്പെട്ടത്. ഇയാൾക്ക് ചുറ്റും സിംഹം നടക്കുന്നത് വീഡിയോയിൽ കാണാം. ഇയാൾക്ക് യാതൊരു പരിക്കുകളുമില്ല. സുരക്ഷാ ജീവനക്കാർ രക്ഷപെടുത്തിയ ഇയാളെ പിന്നീട് പോലീസിന് കൈമാറി. രഹാൻ ഖാൻ മാനസികന്യൂനതകളുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി. #WATCH Delhi: A man entered into enclosure of a lion at Delhi Zoo after climbing its metal grille. He was later brought out safely. DCP(Southeast)says “He’s Rehan Khan, a 28-yr-old man from Bihar. He seems to be mentally unstable.He was immediately brought out without any injury” pic.twitter.com/t5n6bfPx7p — ANI (@ANI)…
Read Moreകോട്ടയത്തെ ഞെട്ടിച്ച കവർച്ചയും സ്കൂൾ വിദ്യാർഥിയുടെ മൊഴിയും! കുറ്റകൃത്യങ്ങളിലെ സമാനത; രണ്ട് അന്വേഷണത്തിലും കുടുങ്ങിയത് ഒരേ പ്രതി
കേരളത്തിലെ പ്രധാനമായ ഒരു കേസും അതിലെ പ്രതിയും മറ്റൊരു കുറ്റകൃത്യത്തിലൂടെ വിദഗ്ധമായി പിടിക്കപ്പെട്ട സംഭവം ഏറെ ശ്രദ്ധനേടിയതാണ്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് പി.ആർ സന്തോഷിന് അത്തരമൊരു അനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. 2011 ജൂലൈ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് കോട്ടയം വെസ്റ്റ് പോലീ സ് സ്റ്റേഷനിൽ എസ്ഐയായിരുന്നു. രാവിലെ 11 മണിയായിക്കാണും. കോട്ടയം പട്ടണത്തിന് സമീപമുള്ള ഒരു സ്കൂളിൽ വിദ്യാർഥി സംഘട്ടനമുണ്ടായിട്ട് ഏതാനും കുട്ടികളെ കോട്ടയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം വന്നു. ഉടൻ തന്നെ എസ്ഐയും സംഘവും അവിടേയ്ക്ക് പുറപ്പെട്ടു. സ്റ്റേഷനിൽ രാവിലത്തെ സമയം ഏറെ തിരക്കുള്ളതായിരിക്കും. അതുകൊണ്ടുതന്നെ പത്തു മണിക്കുശേഷമൊന്നും നഗരത്തിലൂടെ ഇങ്ങനെ പട്രോളിംഗ് നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു മനസിൽ ഓർത്തുകൊണ്ടായിരുന്നു എസ്ഐ ജീപ്പിൽ ഇരുന്നത്. ജീപ്പ് ആശുപത്രിവളപ്പിൽ നിർത്തി എസ്ഐ വിദ്യാർഥികളുമായി സംസാരിച്ചുകൊണ്ടു…
Read Moreനിറതോക്കുമായി ഇറങ്ങുന്ന ഗോൾഡൻ സ്റ്റേറ്റ് കില്ലർ! സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കടന്നുചെന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്ന കൊടുംകുറ്റവാളി
സൂര്യനാരായണൻ അവസാനം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ ഇത് തങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണെന്ന് പോലീസിന് അറിയില്ലായിരുന്നു. സാക്രാമെന്റോയിൽ വച്ചായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. അതേസമയം വാർത്ത പുറത്തുവന്നതോടെ കലിഫോർണിയ മുഴുവൻ കടുത്ത ഭയത്തിലാണ്. 40 വർഷത്തോളമായി കലിഫോർണിയ പോലീസ് ഒരു കുറ്റവാളിയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ പേരോ മേൽവിലാസമോ പോലും പോലീസിന് അറിയില്ലായിരുന്നു എന്നതാണ് രസകരമായ കാര്യം. എന്നാൽ അയാൾ എന്തെല്ലാമാണ് ചെയ്തു കൂട്ടിയതെന്ന് അറിഞ്ഞാൽ അമേരിക്ക വിറച്ചുപോകും. അതാലോചിക്കാൻ പോലും പലർക്കും ഭയമാണ്. 1970-80കളിലായി രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സീരിയൽ കില്ലറെയായിരുന്നു പോലീസ്തെരഞ്ഞുകൊണ്ടിരുന്നത്. ഗോൾഡൻ സ്റ്റേറ്റ് കില്ലറെന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ജോസഫ് ജയിംസ് ഡിആഞ്ചലോ എന്നാണ് മുഴുവൻ പേര്. എന്നാൽ ആർക്കും ഇയാളുടെ പേരോ രൂപമോ മറ്റു വിവരങ്ങളോ ലഭ്യമായിരുന്നില്ല. 51 സ്ത്രീകളെയാണ് ഇയാൾ…
Read Moreഇന്ത്യയുടെ സ്കോട്ട്ലാൻഡ് ! നിത്യഹരിത വനങ്ങളും കോടമഞ്ഞ് മൂടിയ മലനിരകളും കാപ്പി, തേയിലത്തോട്ടങ്ങളും..; കുടകിന്റെ പ്രകൃതിയിലേക്ക്
ആരെയും ആകർഷിക്കുന്ന വശ്യതയാണ് കുടകിന്റേത്. നിത്യഹരിത വനങ്ങളും കോടമഞ്ഞ് മൂടിയ മലനിരകളും കാപ്പി, തേയിലത്തോട്ടങ്ങളും കുടകിനെ മനോഹാരിതമാക്കുന്നു. കർണാടക സംസ്ഥാനത്തിലെ പശ്ചിമഘട്ടത്തോട് ചേർന്നു കിടക്കുന്ന ജില്ലയാണ് കുടക്. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ മുതൽ 1715 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. ഇന്ത്യയുടെ സ്കോട്ട്ലാൻഡ് എന്നാണ് കുടക് അറിയപ്പെടുന്നത് തന്നെ. കൂർഗ് എന്ന് വിളിക്കുന്നതും ഈ പ്രദേശത്തെ തന്നെയാണ്. നിരവധി സുഖവാസ കേന്ദ്രങ്ങളാണ് കുടക് കേന്ദ്രീകരിച്ചുള്ളത്. പണ്ട് ബ്രിട്ടീഷുകാർ നേരിട്ടു ഭരിച്ചിരുന്ന സ്ഥലമായിരുന്നു കുടക്. 1950ൽ ഇത് സ്വതന്ത്ര സംസ്ഥാനമായി മാറി. 1956ൽ കുടക് കർണാടക സംസ്ഥാനത്തിൽ ലയിച്ചു. ഇപ്പോൾ കർണാടകത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് കുടക്. സോമവാരപ്പേട്ട്, വീരാജ്പേട്ട്, മടിക്കേരി എന്നീ താലൂക്കുകളുൾപ്പെടുന്ന പ്രദേശമാണ് ഇത്. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്കും സാഹസിക സഞ്ചാരികൾക്കും പറ്റിയ സ്ഥലങ്ങൾ കുടകിലുണ്ട്. ബാരെപ്പോലെ നദി, കാവേരി നദി എന്നിവിടങ്ങളിൽ റിവർ…
Read Moreകാരുണ്യത്തിൽ സന്തോഷം കണ്ടെത്തിയ ബിസിനസുകാരൻ ! സാമ്രാജ്യം അവശേഷിപ്പിച്ച് മേനോൻ മടങ്ങുന്പോൾ…
സ്വന്തം ലേഖകൻ തൃശൂർ: വിവിധ രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന തന്റെ ബിസിനസ് സാമ്രാജ്യം ബാക്കിയാക്കി സി.കെ. മേനോൻ മടങ്ങുന്പോൾ കേരളത്തിനു നഷ്ടമാകുന്നത് ബിസിനസിലെ ലാഭ നേട്ടങ്ങൾക്കപ്പുറം കാരുണ്യപ്രവർത്തനങ്ങളിൽ സന്തോഷം കണ്ടെത്തിയിരുന്ന വ്യവസായിയെയാണ്. ലാഭം മാത്രം ലക്ഷ്യം വച്ചുള്ളതല്ല തന്റെ ബിസിനസെന്നു മേനോൻ വേദികളിൽ പറയാറുണ്ട്. തന്റെ ജീവിതത്തിലൂടെ ഇതു തെളിയിക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. വരുമാനത്തിൽനിന്ന് ഒരു നിശ്ചിത ശതമാനം തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. തൃശൂരിൽ ചേരിനിവാസികൾക്കായി നൂറു വീടുകൾ പണിതുനൽകിയതും കേരള സർക്കാരിന്റെ ലക്ഷംവീട് പദ്ധതിയിൽ ഭവനരഹിതർക്കു വീടുകൾ വച്ചുനൽകിയതുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. താൻ പഠിച്ച തൃശൂരിലെ സിഎംഎസ് വിദ്യാലയത്തിനു വർഷങ്ങൾക്കിപ്പുറം അദ്ദേഹം പുതിയ കെട്ടിടം പണിതുനൽകിയിരുന്നു. ബിസിനസ് വളർച്ചയ്ക്കനുസരിച്ച് ഓരോ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്ന തുക വർധിപ്പിച്ചുകൊണ്ടുവരാറുണ്ട് സി.കെ. മേനോൻ. ഖത്തർ കേന്ദ്രമാക്കിയുള്ള അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം ഗൾഫ്…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം; പുതിയ സമയക്രമങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കൊല്ലം , തിരുവനന്തപുരം, നാഗർകോവിൽ ഡിവിഷനിലെ എൻജിനിയറിംഗ് ജോലികൾ സുഗമമാക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മൂർ ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നം. 16127) ഈ മാസം 21, 22, 23 തീയതികളിൽ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ 40 മിനിറ്റ് വൈകും. കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ലോക്മാന്യ തിലക് ടെർമിനസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നം. 22114) തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ 40 മിനിറ്റ് വൈകും. ഈ മാസം 25 നും അടുത്ത മാസം 02 നും തിരുവനന്തപുരത്ത് എത്തുന്ന മുംബൈ സിഎസ്എംടി തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് (ട്രെയിൻ നം. 16331) വർക്കല റെയിൽവേ സ്റ്റേഷനിൽ 35 മിനിറ്റ് പിടിച്ചിടും. ഗുരുവായൂർ ചെന്നൈ എഗ്മൂർ എക്സ്പ്രസ് (ട്രെയിൻ നന്പർ 16128) ഈ മാസം 25, 27, 28,…
Read Moreലോക്കർ മൊബൈലാണ്! പുതിയ മോട്ടോർ വാഹന നിയമ പരിഷ്കാരങ്ങൾ നടപ്പാക്കിയ സാഹചര്യത്തിൽ രേഖകൾ ഇല്ലാതെ പിടിക്കപ്പെട്ടാൽ പിഴത്തുക വളരെ വലുതാണ്
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഡിജിറ്റൽ ഡോക്യുമെന്റ് ലോക്കറാണ് ഡിജി ലോക്കർ. ആധാർ അധിഷ്ഠിതമായി ഉപയോഗിക്കുന്ന ഡിജിലോക്കറിൽ ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ ലൈസൻസ്, ആധാർ, പാൻ, പാചകവാതക കണക്ഷൻ എന്നുതുടങ്ങി നിരവധി രേഖകൾ സൂക്ഷിക്കാൻ കഴിയും. മാത്രമല്ല വാഹനങ്ങളുടെ ഇൻഷ്വറൻസ്, പുക പരിശോധന രേഖകൾ അപ്ലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം. പുതിയ മോട്ടോർ വാഹന നിയമ പരിഷ്കാരങ്ങൾ രാജ്യത്ത് നടപ്പാക്കിയ സാഹചര്യത്തിൽ രേഖകൾ ഇല്ലാതെ പിടിക്കപ്പെട്ടാൽ പിഴത്തുക വളരെ വലുതാണ്. കൈയിൽ കരുതാൻ മറക്കുന്ന രേഖകൾ ഡിജിറ്റൽ രൂപത്തിൽ മൊബൈൽഫോണിലുണ്ടെങ്കിൽ അതായത് ഡിജിലോക്കറിൽ ഉണ്ടെങ്കിൽ അത് അധികൃതരെ സാക്ഷ്യപ്പെടുത്തിയാൽ മതി. ആർക്കും തങ്ങളുടെ സ്മാർട്ട്ഫോണിൽ ഡിജിലോക്കർ ലഭ്യമാക്കാവുന്നതേയുള്ളൂ… * ഐഒഎസ്, ആൻഡ്രോയ്ഡ് ആപ് സ്റ്റോറുകളിൽന്ന് ഡിജിലോക്കർ ആപ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ആധാർ നന്പരുള്ളവർക്ക് ഡിജിലോക്കറിൽ അക്കൗണ്ട് രൂപീകരിക്കാം. * ഇൻസ്റ്റാൾ ചെയ്ത…
Read Moreമാതാപിതാക്കൾ ജാഗ്രതൈ..! മൊബൈൽ ഫോൺ കുട്ടിക്കളിയല്ല; മൂന്നു വയസുവരെ കുട്ടികൾക്കു മൊബൈൽ നല്‍കുന്നത് അപകടം
മൊബൈൽ ഫോൺ കുട്ടിക്കളിയല്ല. പിഞ്ചുമക്കളെ തളച്ചിടാൻ കൊടുക്കുന്ന മൊബൈൽ ഫോൺ അവരുടെ ബുദ്ധിവികാസത്തെ തടസപ്പെടുത്തുക മാത്രമല്ല അന്ധതയിലേക്കും തള്ളിവിടുമെന്ന് ഹൈദരാബാദ് എൽ.വി. പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്പാർട്ട്മെന്റ് ഓഫ് പീഡിയാട്രിക് ഒഫ്താൽമോളജി മേധാവി ഡോ. രമേശ് കെക്കുന്നായ. മൊബൈൽ ഫോണ്‍ കൊടുത്തുള്ള സ്നേഹപ്രകടനം കുട്ടികളോട് വേണ്ടെന്നും അത് അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറുമെന്നും ദീപികയോടു സംസാരിക്കവേ ഡോ. രമേശ് വ്യക്തമാക്കി. അഖിലേന്ത്യാ ഒഫ്താൽമോളജിക്കൽ സൊസൈറ്റിയുടേയും കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്ജന്സിന്റേയും ആഭിമുഖ്യത്തില്‍ ആധുനിക നേത്രചികിത്സാരംഗത്തെ മുന്നേറ്റങ്ങളെക്കുറിച്ച് കണ്ണൂരിൽ സംഘടിപ്പിച്ച ദേശീയ സിമ്പോസിയത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. മൊബൈൽ കിട്ടിയാൽ ഏതു വില്ലനും പിന്നെ അച്ചടക്കമുള്ള കുട്ടിയായി വീട്ടിൽ അടങ്ങിയിരിക്കുമെന്നതാണ് രക്ഷിതാക്കളെ അതിനു പ്രേരിപ്പിക്കുന്നത്. കുട്ടികളിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന…
Read Moreഓണക്കാലം ഒരോമൽ പൂക്കാലം..! ഓണത്തിന്റെ ഗൃഹാതുര സ്മൃതികൾ ചോരാതെ ഓർമപ്പൂക്കാലവുമായി പോലീസുകാർ
സീമ മോഹൻലാൽ ഓണത്തിന്റെ ഗൃഹാതുര സ്മൃതികൾ ഒട്ടും ചോർന്നു പോകാതെ ആ നല്ല കാലത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുകയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ഒരു കൂട്ടം പോലീസുകാർ. ഓർമപ്പൂക്കാലം എന്ന സംഗീത ആൽബമാണ് ഓണസമ്മാനമായി പോലീസുകാർ ഒരുക്കിയിരിക്കുന്നത്. ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ്. ’’ഓണക്കാലം ഒരോമൽ പൂക്കാലം സ്നേഹക്കാലം പൊന്നോണ പൂക്കാലം….’’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ബാല്യകാല സൗഹൃദത്തിന്റെ നല്ലൊരു ഓണക്കാലമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന നാലുപേർ. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. സൗഹൃദവും പ്രണയവുമൊക്കെ ഇടകലർന്ന അവരുടെ കുട്ടിക്കാലം. ഇടയ്ക്കെങ്ങോ ആ സൗഹൃദത്തിന് മുറിവേൽക്കുന്നു. പിന്നീട് ഓരോണക്കാലത്ത് നായകനെ തേടിയെത്തുന്ന മറ്റു മൂന്നു സുഹൃത്തുക്കളുടെ കത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തിരുവോണത്തിന് അവർ വീണ്ടും ഒത്തുചേരുന്നു. ബാല്യം വിട്ടെങ്കിലും നാലുപേരും പഴയ ബാല്യത്തിന്റെ നനുത്ത ഓർമകളിൽ വീണ്ടും പൂക്കളമൊരുക്കി ഓണം ആഘോഷിക്കുന്നു. എറണാകുളം…
Read More