ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. നഗരത്തിൽ വൻ ഓണത്തിരക്കാണ് അനുഭവപ്പെടുന്നത്. വിപണികൾ നല്ല ഉഷാറായി. തുണിക്കടകളിലാണ് ഏറ്റവും വലിയ തിരക്ക്. കലാലയങ്ങളിലും സ്കൂളുകളിലും ന്യൂജെൻ കളർഫുൾ ഓണാഘോഷമൊരുക്കി ഓണത്തെ വരവേറ്റു. അംഗനവാടികളിലും ഓണാഘോഷം കെങ്കേമമായിരുന്നു. പൂക്കളമിട്ടും ഊഞ്ഞാലാടിയും ഓണസദ്യ ഒരുക്കിയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചുമാണ് വിദ്യാർഥികളും അധ്യാപകരും ഓണം ആഘോഷിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് …
Read MoreCategory: RD Special
ഓണാവധി കൊഴുപ്പിക്കാൻ പൊയ്മുഖങ്ങൾ..! പുലിയാവാൻ ചെലവിത്തിരി കൂടുതലാ.. !!
സ്വന്തം ലേഖകൻ തൃശൂർ: ഓണത്തിനു വലിയവരുടെ യമണ്ടൻ പുലിക്കളിക്കു മുന്‍പേ കുട്ടികളുടെ പുലിക്കളി ഇത്തവണ അരങ്ങുതകർക്കും. അവധിക്കായി സ്കൂൾ പൂട്ടിയതും വിപണിയിലെ തിരക്കുമെല്ലാം പറയുന്നത് ഇക്കഥ തന്നെ. ഇന്നലെ സ്കൂളുകളും കോളജുകളുമെല്ലാം ഓണാഘോഷ തിരക്കിലായിരുന്നു. മുഖംമൂടികളണിഞ്ഞും മാവേലിവേഷം കെട്ടിയും വടംവലി നടത്തിയുമെല്ലാമായിരുന്നു ആഘോഷങ്ങൾ. ഇതിന്റെ ബാക്കി ഇനി വീട്ടിലാണ്. എല്ലാവരും ബാക്കിവന്ന സാധനങ്ങളുമായി വീട്ടിലെത്തിയിട്ടുമുണ്ട്. കഴിഞ്ഞവർഷം പ്രളയം കാരണം ഓണാഘോഷളൊന്നും ഇല്ലാതിരുന്നതിനാൽ വിപണിയും മന്ദഗതിയിലായിരുന്നു. പക്ഷേ, കഴിഞ്ഞ തവണത്തെ കോട്ടം തീർക്കാനാണ് എല്ലാവരുടെയും ശ്രമം.ഓണക്കാലമായതോടെ കളിപ്പാട്ട വിപണിയിൽ പൊയ്മുഖങ്ങളുടെ വരവും വില്പനയും കൂടി. പുലിയുടെയും മാവേലിയുടെയും മുഖംമൂടിയും വേഷങ്ങളുമെല്ലാം എത്തിക്കഴിഞ്ഞു. പലയിടത്തും സ്റ്റോക്ക് തീർന്നുകൊണ്ടിരിക്കുന്നു. പുലിയുടെ മുഖംമൂടിക്കാണ് ഡിമാൻഡ് ഏറെയെന്നു വ്യാപാരികൾ പറയുന്നു. അഞ്ചുമുതൽ 600 രൂപവരെ വിലവരുന്ന പുലിമുഖങ്ങൾ വില്പനക്കെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്, ഫൈബർ, റബർ, പൾപ്പ്- ഏതുതരത്തിലുളളതും തെരഞ്ഞെടുക്കാം. പുലിവേഷം 390 മുതൽ 1500 വരെ…
Read Moreഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം വരവായ്…ഇന്ന് അത്തം
പ്രദീപ് ഗോപി ഇന്ന് അത്തം, ചിങ്ങ മാസത്തിലെ അത്തം മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഒാണം. ഓണം എന്നാൽ മലയാളിക്ക് ആഘോഷത്തിന്റെ നാളുകളാണ്. ജാതിമത ഭേദമെന്യേ മലയാളികൾ ഓണത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം. അത്തം മുതൽ പത്ത് നാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷം പുതിയ പ്രതീക്ഷകളാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. ചിങ്ങം പിറക്കുന്നതോടെ ഓണം കാത്തിരിക്കുന്ന മലയാളികളുടെ ആഘോഷം അത്തത്തിന് പൂക്കളമിടുന്നതോടെ ആരംഭിക്കുകയായി. അത്തം തൊട്ട് പത്താം നാളാണ് തിരുവോണം. ഈ പത്തു ദിവസവും ആഘോഷിക്കുന്നത് വ്യത്യസ്തമായാണ്. അവ ഇങ്ങനെ, അത്തച്ചമയത്തിന്റെ ആദ്യനാൾ ഓണത്തിന്റെ ആദ്യദിവസമായ അത്തം നാൾ ആഘോഷമാരംഭിക്കുന്നത് വിശ്വാസികൾ ക്ഷേത്ര ദർശനം നടത്തുന്നതിലൂടെയാണ്. മബാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വേണ്ടി പാതാളത്തിൽനിന്ന് കേരളക്കരയിലേക്ക് യാത്രയാരംഭിക്കുന്നതിന്റെ ഒരുക്കം തുടങ്ങുന്നത് അത്തത്തിനാണെന്നാണ് വിശ്വാസം. കൊച്ചി തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നതും…
Read Moreതിരിച്ചുവരാത്ത കാലം! ജാതിവ്യത്യാസമില്ലാതെ ആളുകൾ വീടിനു മുന്നിൽ പൂക്കളമിട്ടു; കാലാവസ്ഥയും മനുഷ്യനും മാറുകയാണ്. കണ്ടും അനുഭവിച്ചും പരിചയമില്ലാത്തത് ഓരോന്നു സംഭവിക്കുന്നു…
കുറച്ചുകാലം മുന്‍പുള്ള ഒരോണക്കാലം. അത്തം കഴിഞ്ഞു നാലാംപക്കം. കുട്ടികൾക്ക് ഓണാവധി തുടങ്ങിയതിന്റെ പിറ്റേന്ന്. തൊടികളും കുന്നുകളും കയറിയിറങ്ങി ഒരുകൂട്ടം കുട്ടികൾ. ഓരോരുത്തരുടെയും കൈയിൽ ചെറിയകുട്ടകൾ. പറന്പുകളിൽ പലനിറ പൂക്കൾ. തെച്ചിയും ചെന്പരത്തിയും മുക്കുറ്റിയും തുന്പയും തുടങ്ങി പേരറിയാത്തവയും. കുട്ടികളുടെ കുട്ടകളിൽ പൂക്കൾ നിറയുകയാണ്. വീടുകളിൽനിന്ന് അവർ പുറപ്പെട്ടിട്ട് ഒരുപാടുനേരം കഴിഞ്ഞിരിക്കുന്നു. ഏറെദൂരം പിന്നിട്ടിരിക്കുന്നു. അവരതറിയുന്നില്ല. പൂക്കൾ പറിച്ചും വർത്തമാനം പറഞ്ഞും അവർ മറ്റൊരു ലോകത്താണ്. അവരുടെ മനംനിറയെ പൂക്കളങ്ങളാണ്. പത്തുദിവസം മുറ്റത്തു പൂക്കളമിടുന്നതു വ്രതംപോലെ അനുഷ്ഠിച്ചിരുന്ന കാലം. പൂക്കളങ്ങളുടെ ഭംഗിയിലും വലിപ്പത്തിലും ആവേശംകൊണ്ട തലമുറ. പൂക്കൾ തേടിയുള്ള അലച്ചിലുകളിൽ നിർവൃതികൊണ്ട ബാല്യങ്ങൾ. ജാതിവ്യത്യാസമില്ലാതെ ആളുകൾ വീടിനു മുന്നിൽ പൂക്കളമിട്ടു. പ്രായവ്യത്യാസമില്ലാതെ പങ്കാളികളായി. ആ ദിനങ്ങളിൽ മലയാളിമനസ് പൂക്കളങ്ങളുടെ ചുറ്റിലുമായിരുന്നു. മുറ്റത്തു പൂക്കളമിടാത്തതു കുറച്ചിലായി കണ്ടിരുന്നു. മറുനാടുകളിലുള്ള മലയാളികൾ നാട്ടിലെത്താൻ വെന്പൽകൊണ്ടിരുന്നു. പ്രകൃതിയുടെ ഭാവപ്പകർച്ചകൾ… വേനലിന്റെ രൂക്ഷതയും കാലവർഷത്തിന്റെ…
Read More“സന്യാസ മഠത്തിലെ കട്ടിലിൽ ഇരിക്കരുത്..’- വൈറലായി ഒരു കുറിപ്പ്
സന്യാസഭവനങ്ങളിൽ കാത്തുസൂക്ഷിക്കേണ്ട സ്വകാര്യതയെക്കുറിച്ചുള്ള വൈദികന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. നമ്മുടെ വീടുകളിലെ സ്വകാര്യതയെ നാം ബഹുമാനിക്കുന്നതുപോലെ സന്യാസിമാരുടെയും സന്യാസിനിമാരുടെയും സ്വകാര്യതയെ മാനിക്കാൻ നാം പഠിക്കണമെന്നാണ് ഫാ. ബിബിൻ മഠത്തിൽ തന്റെ കുറിപ്പിൽ പറയുന്നത്. വീടുകളിൽ ഉള്ളതുപോലെ തന്നെ റെക്ടറികളിലും സന്യാസഭവനങ്ങളിലും പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും ഉണ്ട്. ആവൃതി എന്നറിയപ്പെടുന്ന ഇത്തരം സ്വകാര്യ ഇടങ്ങൾ വളരെ വിശുദ്ധമായവയാണ്. അവിടങ്ങളിലേക്ക് അവരുടെ മാതാപിതാക്കൾക്ക് പോലും പ്രവേശനമില്ല. അനുവാദമില്ലാതെയും അത്യാവശ്യമില്ലാതെയും ഇത്തരം ഇടങ്ങളിലേക്ക് അന്യർ പ്രവേശിക്കുന്നത് അവിടുത്തെ സന്യാസി-സന്യാസിനിമാരെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആശ്രമാധിപയുടെയോ അധിപന്റെയോ അനുവാദമില്ലാതെ മറ്റൊരാളെ ആ ആവൃതിയിലേക്ക് പ്രവേശിപ്പിക്കുവാൻ ഒരു സന്യാസിക്കും സന്യാസിനിക്കും അവകാശമില്ലെന്നും ഇത് ലംഘിച്ചാൽ, അത് സന്യാസഭവനങ്ങളുടെ നിയമത്തിനും ആത്മീയതയ്ക്കുമെതിരാണെന്നും ഫാ. ബിബിൻ മഠത്തിൽ പറയുന്നു. സന്യാസഭവനങ്ങൾ നമുക്ക് സഞ്ചാരസ്വാതന്ത്ര്യമുള്ള ഹൈവേകൾ അല്ലെന്നും അവ സ്വകാര്യതയും നിശബ്ദതയുമെല്ലാം ആവശ്യപ്പെടുന്ന ലോകത്തിൽ…
Read Moreപ്രകൃതിദുരന്തങ്ങൾക്കെതിരേ ഒരു പോളിസി എടുക്കാം! നിനച്ചിരിക്കാത്ത നേരത്താണ് പലപ്പോഴും അപകടങ്ങള്‍ എത്തുന്നത്…
അരുണും അമലയും പുതിയ വീടു വച്ചിട്ട് അധികനാളാകുന്നതിനു മുന്‍പാണ്. ഒരു ദിവസം ഒരു ചെറിയ ഷോർട്ട് സർക്യൂട്ട് മൂലം വീടാകെ കത്തി നശിച്ചു.പുതിയ വീടും വീട്ടുപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി എന്തു ചെയ്യും എന്നുള്ള ആശങ്കയിലാണ്. അരുണ്‍ അക്കാര്യം ഓർത്തത്. വായ്പ എടുത്ത് വീടുവച്ചപ്പോൾ ഒരു ഇൻഷുറൻസും കൂടി എടുത്തിരുന്നല്ലോ?. ബാങ്കുമായും ഇൻഷുറൻസ് കന്പനിയുമായി ബന്ധപ്പെട്ടപ്പോൾ വേഗം ക്ലെയിം ചെയ്തോളു എന്ന നിർദേശവും വന്നു. സംഭവിച്ച നഷ്ടങ്ങൾക്കിടയിൽ ആ പോളിസി ഒരു ആശ്വാസമായി. നിനച്ചിരിക്കാത്ത നേരത്താണ് പലപ്പോഴും തീയും മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമൊക്കെ എത്തുന്നത്. അന്നന്നത്തെ സന്പാദ്യത്തിൽ നിന്നും മിച്ചം പിടിച്ചും മറ്റുമാണ് പലരും വീടും മറ്റും നിർമിക്കുന്നത്. അതെല്ലാം കണ്ണടച്ചു തുറക്കും മുന്‍പ് ഇല്ലാതായാലോ?. പിന്നെയും ഒന്നേന്നു തുടങ്ങുക എന്നത് ചിന്തിക്കാനാവില്ല. മൂന്നു ദിവസം തുടർച്ചയായി പെയ്ത മഴയിൽ കേരളം മുഴുവൻ മുങ്ങിത്താണുപോയി. പക്ഷേ, അതിൽ നിന്നു…
Read Moreമറക്കരുതേ… ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെള്ളമിറങ്ങിയതിനു ശേഷം ദുരിതാശ്വാസ ക്യാന്പുകളിൽ നിന്നു വീടുകളിലേക്കു മടങ്ങുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ 1. വൈദ്യുതി മീറ്ററിനോടു ചേർന്നുള്ള ഫ്യൂസ് ഉൗരിമാറ്റി മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമേ വീട് ശുചിയാക്കാൻ തുടങ്ങാവൂ. 2. ഇൻവർട്ടർ അല്ലെങ്കിൽ സോളാർ ഉള്ളവർ അത് ഓഫ് ചെയ്തു ബാറ്ററിയുമായി കണക്്ഷൻ വിച്ഛേദിക്കണം 3.വീടിന്റെ പരിസരത്ത് സർവീസ് വയർ, ലൈൻ കന്പി, എർത്ത് കന്പി ഇവ പൊട്ടിയ നിലയിലോ താഴ്ന്നു കിടക്കുന്ന നിലയിലോ കണ്ടാൽ സ്പർശിക്കരുത്. വിവരം ഉടൻ വൈദ്യുതി ബോർഡ് ഓഫീസിൽ അറിയിക്കണം. വീടും പരിസരവും വൃത്തിയാക്കുന്ന വിധം 1.ഖരമാലിന്യവും ജൈവ മാലിന്യവും ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുക 2.ഈച്ചശല്യം ഒഴിവാക്കാൻ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തിൽ ചേർത്ത് ആവശ്യമുള്ള ഇടങ്ങളിൽ വിതറുക 3.ആദ്യം ടാങ്കിലും ഓവർ ഹെഡ് ടാങ്കിലുമുള്ള വെള്ളം ഒഴുക്കിക്കളയുക. ബ്ലീച്ചിംഗ് പൗഡർ…
Read Moreപ്രഥമ ശുശ്രൂഷാ സാക്ഷരത! രാജ്യത്തിന് ഒരു ചേലേന്പ്ര മാതൃക
അത്യാഹിതഘട്ടങ്ങളിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുന്നവർ ജീവൻ രക്ഷാപ്രവർത്തനത്തിൽ പൂർണപരാജയമാകും. അവനവനും മറ്റുള്ളവർക്കും അപകടം സംഭവിച്ചാൽ നിസഹായനാകാനേ പറ്റൂ. ഈയൊരവസ്ഥയ്ക്ക് മാറ്റം വരണമെന്ന ഒരു പറ്റം ചെറുപ്പക്കാരുടെ ആത്മാർഥമായ ആഗ്രഹമാണ് ചരിത്രപരമായ ആ ദൗത്യം ഏറ്റെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. സുഹൃത്തുക്കളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രോത്സാഹനം കൂടിയായപ്പോൾ സഫലമാകുകയായിരുന്നു പരിശ്രമം. അങ്ങനെയാണ് മുഴുവൻ കുടുംബങ്ങളെയും പ്രഥമശുശ്രൂഷാ സാക്ഷരരാക്കുന്നതിനായി നടപ്പാക്കിയ മിഷൻ ഫസ്റ്റ് എയ്ഡ് പദ്ധതിയിലൂടെ രാജ്യത്തിന് മുന്നിൽ ചേലേന്പ്ര പഞ്ചായത്ത് മാതൃക തീർത്തത്. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളേയും പങ്കാളികളാക്കി ഗ്രാമം ആരാമം പദ്ധതി നടപ്പാക്കി കേരളത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെയാണ് മിഷൻ ഫസ്റ്റ് എയ്ഡ് പദ്ധതിയുമായുള്ള മലപ്പുറം ജില്ലയിലെ ചേലേന്പ്ര പഞ്ചായത്തിന്റെ മുന്നേറ്റം. രാമനാട്ടുകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീലിംഗ് ഫൗണ്ടേഷൻ ഇന്ത്യയും ചേലേന്പ്രയിലെ ദേവകിയമ്മ മെമ്മോറിയൽ എഡ്യുക്കേഷനൽ ഇൻസ്റ്റിട്യൂഷനും പഞ്ചായത്തുമായി സഹകരിച്ചാണ് മിഷൻ ഫസ്റ്റ് എയ്ഡ്…
Read Moreദുരിതപ്പെരുമഴയിൽ കേരളം! വടക്കൻ ജില്ലകളിൽ പുറത്തിറങ്ങാനാകാതെ ജനം; മൂന്നാറിൽ വെള്ളപ്പൊക്കം; കാലവർഷത്തിൽ ഇന്നുവരെ മരണം 29
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം സംസ്ഥാനം കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നു. സംസ്ഥാനം മുഴുവൻ ദുരിതപ്പെരുമഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും പെരുമഴയാണ്. തെക്കൻ ജില്ലകളിലേക്കാൾ മഴ ശക്തം വടക്കൻ ജില്ലകളിലാണ്. കോഴിക്കോട്, കണ്ണൂർ, ഇടുക്കി,കാസർഗോഡ് ജില്ലകളിൽ മഴയുടെ കാഠിന്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇത്തവണത്തെ കാലവർഷം ആരംഭിച്ച ശേഷം 29 പേർ മരിച്ചു. വീടു തകർന്നും വെള്ളത്തിൽ വീണും ഒഴുക്കിൽപ്പെട്ടും വൈദ്യുതി ലൈൻ പൊട്ടിവീണതിൽ നിന്നു ഷോക്കേറ്റുമാണ് മരിച്ചതിലധികവും. കടലിൽ മത്സ്യബന്ധനത്തിന് പോയി വള്ളം മറിഞ്ഞും മരണം സംഭവിച്ചിട്ടുണ്ട്. കാസർഗോഡ് കണ്ണൂർ ജില്ലകളിലാണ് മരണം കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സംസ്ഥാനത്തു 29 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 1385 പേർ താമസിക്കുന്നുണ്ട്. 1992 വീടുകൾ ഭാഗീകമായും 139 വീടുകൾ പൂർണമായും…
Read Moreകേരളത്തിലെ പെണ്‍കുട്ടികളും മയക്കത്തിലാണ്! കൊടുങ്ങല്ലൂരില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നും കഞ്ചാവ് വാങ്ങിയിരുന്നത് സ്കൂള്‍ വിദ്യര്‍ഥിനികള്‍; ചോദ്യം ചെയ്ത അധ്യാപകരോട് വിദ്യര്‍ഥിനികള്‍ പറഞ്ഞത് ഞെട്ടിക്കുന്ന സംഭവങ്ങള്‍
ഏതാനും ദിവസം മുന്‍പ് കൊടുങ്ങല്ലൂരിൽ ഒരു കഞ്ചാവ് കേസ് അറസ്റ്റ് നടന്നു. പ്രതികളേക്കാൾ ആ കേസിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം കഞ്ചാവ് വാങ്ങിയിരുന്നവരാണ്. സ്കൂൾ വിദ്യാർഥിനികളാണ് ഈ കഞ്ചാവ് ലോബിയിൽ നിന്നും കഞ്ചാവ് വാങ്ങിയിരുന്നത്. കേരളത്തിലെ യുവതലമുറ അപകടകരമായ ലഹരിമരുന്നുകളുടെ മയക്കത്തിലാണെന്ന് പറയാറുണ്ടെങ്കിലും അതിൽ പെണ്‍കുട്ടികളും പെട്ടുപോയിരിക്കുന്നുവെന്നത് അന്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന കാര്യമാണ്. പുതിയ കുറ്റകൃത്യങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്ന സോഷ്യൽമീഡിയ ഇവിടെയും പ്രതിക്കൂട്ടിലാണ്. ഫേസ് ബുക്ക് വഴി പരിചയപ്പെട്ടവരാണ് കൊടുങ്ങല്ലൂരിലെ വിദ്യാർഥിനികൾക്ക് കഞ്ചാവ് വിറ്റിരുന്നത്. ഒരു കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് കാണാലോകങ്ങളിലെ അറിയാത്ത ആളുകൾ വിരിക്കുന്ന അപകടകരമായ വലകളിൽ കുടുങ്ങുന്ന ഇരകളിൽ ഇപ്പോൾ കൂടുതലും പെണ്‍കുട്ടികളാണെന്നതാണ് പേടിപ്പെടുത്തുന്ന വസ്തുത. ആണ്‍കുട്ടികളേക്കാൾ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് ലോബിയുടെ ഭാഗമാക്കാൻ എളുപ്പം കഴിയുമെന്നും തുടർന്ന് കൂടുതൽ പേരെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ നെറ്റ് വർക്കിലേക്ക് ചേർക്കാൻ ഈ പെണ്‍കുട്ടികൾ വഴി സാധിക്കുമെന്നും മയക്കുമരുന്ന്…
Read More