ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ്; ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ലി​ൽ

ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ലി​ൽദു​ബാ​യ്: ദ​ക്ഷി​ണാ​ഫ്രി​ക്ക ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് വ​നി​താ ഫൈ​ന​ലി​ൽ. സെ​മി​യി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യെ എ​ട്ടു വി​ക്ക​റ്റി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക കീ​ഴ​ട​ക്കി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഫൈ​ന​ൽ തോ​ൽ​വി​ക്കു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ​ക​രം വീ​ട്ട​ലാ​യി​രു​ന്നു ഈ ​ജ​യം. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ 134/5. ദ​ക്ഷി​ണാ​ഫ്രി​ക്ക 17.2 ഓ​വ​റി​ൽ 135/2. അ​ൻ​കെ ബോ​ച്ചാ​ണ് (48 പ​ന്തി​ൽ 74 നോ​ട്ടൗ​ട്ട് ) പ്ല​യ​ർ ഓ​ഫ് ദ ​മാ​ച്ച്. ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് 18 റ​ണ്‍​സി​നി​ടെ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. ബെ​ത് മൂ​ണി (42 പ​ന്തി​ൽ 44), താ​ഹ്‌​ലി​യ മ​ഗ്രാ​ത്ത് (33 പ​ന്തി​ൽ 27), എ​ൽ​സി പെ​റി (23 പ​ന്തി​ൽ 31), ലി​ച്ഫീ​ൽ​ഡ് (ഒ​ന്പ​തു പ​ന്തി​ൽ 16 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് ഓ​സീ​സ് പൊ​രു​താ​നു​ള്ള സ്കോ​റി​ലെ​ത്തി​യ​ത്.

Read More

ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം; ഷ​മി​യു​ടെ കാ​ര്യം സം​ശ​യം

ബം​ഗ​ളൂ​രു: പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ പേ​സ് ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി, ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ. ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഇ​ന്നാ​രം​ഭി​ക്കു​ന്ന ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്കു മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് രോ​ഹി​ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഓ​സ്ട്രേ​ലി​യ​യി​ൽ പൂ​ർ​ണ​മാ​യി പാ​ക​പ്പെ​ടാ​ത്ത ഷ​മി​യു​മാ​യി ക​ളി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ മ​റു​പ​ടി. 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​നു​ശേ​ഷം മു​ഹ​മ്മ​ദ് ഷ​മി ഇ​തു​വ​രെ ക​ള​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടി​ല്ല. ഷ​മി​യു​ടെ കാ​ൽ​മു​ട്ടി​ൽ നീ​രു​ണ്ടെ​ന്നും പൂ​ർ​ണ​മാ​യി ആ​രോ​ഗ്യ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യി​ട്ടി​ല്ലെ​ന്നും രോ​ഹി​ത് ശ​ർ​മ പ​റ​ഞ്ഞു.

Read More

അ​ടു​ത്ത ല​ക്ഷ്യം ടെ​സ്റ്റ്; സ​മ്മ​ർ​ദ​ത്തെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത് ആത്മവിശ്വാസമെന്ന് സ​ഞ്ജു

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ചി​ല ക​ളി​ക​ൾ മോ​ശ​മാ​യി വ​രു​ന്പോ​ൾ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മ​ർ​ദ​മു​ണ്ടാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ​ർ സ​ഞ്ജു സാം​സ​ണ്‍. “ചെ​റി​യ ചെ​റി​യ പ​ര​ന്പ​ര​ക​ളി​ലാ​ണു ക​ളി​ച്ച​ത്. അ​തി​നെ മ​റി​ക​ട​ന്ന് എ​ങ്ങ​നെ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​മെ​ന്ന​താ​ണ് ചി​ന്ത. ആ​ത്മ​വി​ശ്വാ​സ​മാ​ണു സ​മ്മ​ർ​ദ​ത്തെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലും ശ്ര​ദ്ധ വേ​ണ​മെ​ന്ന സ​ന്ദേ​ശം ഇ​ന്ത്യ​ൻ ടീം ​മാ​നേ​ജ്മെ​ന്‍റ് ന​ൽ​കി​യി​ട്ടു​ണ്ട്. ടെ​സ്റ്റ് ക​ളി​ക്കാ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​മു​ണ്ട്. മൂ​ന്നു ഫോ​ർ​മാ​റ്റും ക​ളി​ക്കാ​ൻ ത​യാ​റാ​ണ്. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ വ​ലി​യ മാ​റ്റം വ​ന്നു​ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ടെ​സ്റ്റി​ലും അ​തി​വേ​ഗ ഇ​ന്നിം​ഗ്സു​ക​ൾ സാ​ധാ​ര​ണ​മാ​കു​ന്നു​ണ്ട്” – സ​ഞ്ജു പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശു​മാ​യു​ള്ള ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ട്ടി​ലെ​ത്തി​യ സ​ഞ്ജു സാം​സ​ണ്‍ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്ക​വേ​യാ​ണു ടെ​സ്റ്റ് ക​ളി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും പ്ര​ക​ടി​പ്പി​ച്ച​ത്. ബം​ഗ്ലാ​ദേ​ശു​മാ​യു​ള്ള ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ​ശേ​ഷം മ​സി​ൽ കാ​ട്ടി​യു​ള്ള ആ​ഘോ​ഷം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച​ത​ല്ല. ഡ്ര​സിം​ഗ് റൂ​മി​ലെ സ​ഹ​താ​ര​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം സം​ഭ​വി​ച്ച​താ​ണ്. വ​ലി​യ ചി​ന്ത​യൊ​ന്നും ഇ​ല്ലാ​തെ​യാ​ണ്…

Read More

മാ​ൾ​ദീ​നി 3.0; ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ ജ​ഴ്സി​യി​ൽ കു​ടും​ബ​ത്തി​ലെ മൂ​ന്നാം ത​ല​മു​റ​ക്കാ​ര​നും

ടൂ​റി​ൻ: അ​സൂ​റി ഫു​ട്ബോ​ൾ മാ​ൾ​ദീ​നി കു​ടും​ബ​കാ​ര്യം എ​ന്നു പ​റ​ഞ്ഞാ​ൽ തെ​റ്റി​ല്ല… കാ​ര​ണം, ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ ജ​ഴ്സി​യി​ൽ മാ​ൾ​ദീ​നി കു​ടും​ബ​ത്തി​ലെ മൂ​ന്നാം ത​ല​മു​റ​ക്കാ​ര​നും അ​ര​ങ്ങേ​റി. യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഗ്രൂ​പ്പ് ര​ണ്ടി​ൽ ഇ​സ്ര​യേ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​റ്റ​ലി​ക്കു​വേ​ണ്ടി ഡാ​നി​യേ​ൽ മാ​ൾ​ദീ​നി അ​ര​ങ്ങേ​റ്റം ന​ട​ത്തി. ഇ​തോ​ടെ​യാ​ണ് മാ​ൾ​ദീ​നി കു​ടും​ബ​ത്തി​ന്‍റെ മൂ​ന്നാം ത​ല​മു​റ​യും അ​സൂ​റി ജ​ഴ്സി​യ​ണി​ഞ്ഞ​ത്. ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ ഉ​ഡി​നെ​യി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​ർ 3-1ന് ​ഇ​സ്ര​യേ​ലി​നെ കീ​ഴ​ട​ക്കി. മ​ത്സ​രം കാ​ണാ​ൻ ഡാ​നി​യേ​ൽ മാ​ൾ​ദീ​നി​യു​ടെ പി​താ​വ് പൗ​ളൊ മാ​ൾ​ദീ​നി ഗാ​ല​റി​യി​ലു​ണ്ടാ​യി​രു​ന്നു. പൗ​ളൊ മാ​ൾ​ദീ​നി ഇ​റ്റ​ലി​ക്കു​വേ​ണ്ടി 126 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. 1988ലാ​യി​രു​ന്നു പൗ​ളൊ ഇ​റ്റ​ലി​ക്കാ​യി അ​ര​ങ്ങേ​റി​യ​ത്. പൗ​ളൊ മാ​ൾ​ദീ​നി​യു​ടെ പി​താ​വ് സീ​സ​ർ മാ​ൾ​ദീ​നി, 14 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു. 1960ലാ​യി​രു​ന്നു സീ​സ​റി​ന്‍റെ രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം. ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ഡാ​നി​യേ​ൽ മാ​ൾ​ദീ​നി, ത​ന്‍റെ പി​താ​വി​ന്‍റെ​യും മു​ത്ത​ച്ഛ​ന്‍റെ​യും പി​ൻ​ഗാ​മി​യാ​യി ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ക്ല​ബ്ബാ​യ എ​സി മി​ലാ​നു​വേ​ണ്ടി​യും…

Read More

സി​ൽ​വ​ർ ഹി​ൽ, പ്രൊ​വി​ഡ​ൻ​സ് ചാ​ന്പ്യ​ന്മാ​ർ

ഇ​രി​ങ്ങാ​ല​ക്കു​ട: 39-ാമ​ത് ഡോ​ണ്‍ ബോ​സ്കോ ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കോ​ഴി​ക്കോ​ട് ടീ​മു​ക​ളാ​യ സി​ൽ​വ​ർ ഹി​ൽ​സും പ്രൊ​വി​ഡ​ൻ​സും ചാ​ന്പ്യ​ന്മാ​ർ. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ പ്രൊ​വി​ഡ​ൻ​സ് എ​ച്ച്എ​സ്എ​സ് 63-62നു ​കൊ​ര​ട്ടി ലി​റ്റി​ൽ ഫ്ള​വ​ർ കോ​ണ്‍​വെ​ന്‍റി​നെ തോ​ൽ​പ്പി​ച്ചു. പ്രൊ​വി​ഡ​ൻ​സി​നാ​യി ശ്രി​യ 17ഉം ​ദേ​വാം​ഗ​ന 12ഉം ​പോ​യി​ന്‍റ് നേ​ടി. ലി​റ്റി​ൽ ഫ്ള​വ​റി​ന്‍റെ നി​ര​ഞ്ജ​ന ജി​ജു 22 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ സി​ൽ​വ​ർ ഹി​ൽ 54-24നു ​ഗി​രി​ദീ​പം ബ​ഥ​നി കോ​ട്ട​യ​ത്തെ കീ​ഴ​ട​ക്കി. സി​ൽ​വ​ർ ഹി​ൽ​സി​ന്‍റെ സി​നാ​ൻ 14ഉം ​ഗി​രി​ദീ​പം ബ​ഥ​നി​യു​ടെ ഹ​രി റെ​ജി 10ഉം ​പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.

Read More

സീ​നി​യ​ർ വ​നി​താ ട്വ​ന്‍റി-20 ; ഷാ​നി കേ​ര​ള ക്യാ​പ്റ്റ​ൻ

തി​രു​വ​ന​ന്ത​പു​രം: സീ​നി​യ​ർ വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നു​ള്ള കേ​ര​ള ടീ​മി​നെ ടി. ​ഷാ​നി ന​യി​ക്കും. ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന എ​സ്. സ​ജ​ന, അ​രു​ന്ധ​തി റെ​ഡ്ഡി എ​ന്നി​വ​രും ടീ​മി​ലു​ണ്ട്. 17 മു​ത​ൽ 28 വ​രെ ല​ക്നൗ​വി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ. ഗ്രൂ​പ്പ് ഡി​യി​ലാ​ണ് കേ​ര​ളം. 17നു ​ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ​തി​രേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം. 20നു ​ത്രി​പു​ര​യെ​യും 22നു ​റെ​യി​ൽ​വേ​സി​നെ​യും 24നു ​സി​ക്കി​മി​നെ​യും 26നു ​ഹ​രി​യാ​ന​യെ​യും 28നു ​ച​ണ്ഡി​ഗ​ഡി​നെ​യും കേ​ര​ളം നേ​രി​ടും. രാ​ജ്യാ​ന്ത​ര മു​ൻ​താ​ര​വും വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20​യി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചു​മാ​യ ദേ​വി​ക പ​ൽ​ശി​കാ​റാ​ണ് മു​ഖ്യ പ​രി​ശീ​ല​ക. ജ​സ്റ്റി​ൻ ഫെ​ർ​ണാ​ണ്ട​സാ​ണ് അ​സി​സ്റ്റ​ന്‍റ് കോ​ച്ച്. കേ​ര​ള ടീം: ​ടി. ഷാ​നി (ക്യാ​പ്റ്റ​ൻ), എം.​പി. വൈ​ഷ്ണ, ഐ.​വി. ദൃ​ശ്യ, എ. ​അ​ക്ഷ​യ, സി.​എം.​സി. ന​ജി​ല, കീ​ർ​ത്തി കെ. ​ജ​യിം​സ്, വി.​എ​സ്. മൃ​ദു​ല, ദ​ർ​ശ​ന മോ​ഹ​ൻ, വി​ന​യ സു​രേ​ന്ദ്ര​ൻ, അ​ന​ന്യ കെ.…

Read More

വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ്; ഇ​ന്ത്യ പു​റ​ത്ത്

ദു​ബാ​യ്: ഐ​സി​സി 2024 വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ പു​റ​ത്ത്. ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് പാ​ക്കി​സ്ഥാ​നെ തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണി​ത്. ന്യൂ​സി​ല​ൻ​ഡ് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മാ​ത്ര​മാ​യി​രു​ന്നു ഇ​ന്ത്യ​ക്കു സെ​മി ടി​ക്ക​റ്റ് ല​ഭി​ക്കു​മാ​യി​രു​ന്ന​ത്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ 54 റ​ൺ​സി​നാ​യി​രു​ന്നു ന്യൂ​സി​ല​ൻ​ഡി​ന്‍റെ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 110 റ​ൺ​സ് നേ​ടി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ 11.4 ഓ​വ​റി​ൽ 56 റ​ൺ​സി​നു പു​റ​ത്താ​യി. ഗ്രൂ​പ്പ് എ​യി​ൽ​നി​ന്ന് നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യ്ക്കു പി​ന്നാ​ലെ ന്യൂ​സി​ല​ൻ​ഡും സെ​മി​യി​ൽ ഇ​ടം പി​ടി​ച്ചു.

Read More

സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ല്‍  ഡ​​ബി​​ൾ സ്വ​​ര്‍​ണം നേ​​ടി ആ​​ന്‍​ട്രീ​​സ മാ​​ത്യു

പാ​​ലാ: മ​​ല​​പ്പു​​റം തേ​​ഞ്ഞി​​പ്പ​​ലം യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന 68ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ല്‍ 20 വ​​യ​​സി​​നു താ​​ഴെ​​യു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 100 മീ​​റ്റ​​ര്‍ ഹ​​ര്‍​ഡി​​ല്‍​സി​​ലും 400 മീ​​റ്റ​​ര്‍ ഹ​​ര്‍​ഡി​​ല്‍​സി​​ലും സ്വ​​ര്‍​ണം നേ​​ടി ആ​​ന്‍​ട്രീ​​സ മാ​​ത്യു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക് കോ​​ള​​ജി​​ലെ ഒ​​ന്നാം വ​​ര്‍​ഷ ബി​​എ ബി​​രു​​ദ വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​ണ്. കേ​​ര​​ള സ്റ്റേ​​റ്റ് സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ ഹോ​​സ്റ്റ​​ല്‍ അം​​ഗ​​വു​​മാ​​ണ്. ക​​ണ്ണൂ​​ര്‍ ഇ​​രി​​ട്ടി പു​​ലി​​വേ​​ലി​​ല്‍ ബി​​ജു​​വി​​ന്‍റെ​​യും ജോ​​ണ്‍​സി​​യു​​ടെ​​യും മ​​ക​​ളാ​​യ ആ​​ന്‍ ക​​ഴി​​ഞ്ഞ എ​​ട്ട് വ​​ര്‍​ഷ​​മാ​​യി സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ അ​​ത്‌​​ല​​റ്റി​​ക് കോ​​ച്ച് ജൂ​​ലി​​യ​​സ് ജെ. ​​മ​​ന​​യാ​​നി​​യു​​ടെ കീ​​ഴി​​ലാ​​ണ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​ത്.

Read More

റാഫേൽ ന​​ദാ​​ൽ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു

മാ​​ഡ്രി​​ഡ്: ഇ​​തി​​ഹാ​​സ ടെ​​ന്നീ​​സ് താ​​രം സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. 2024 ഡേ​​വി​​സ് ക​​പ്പ് പോ​​രാ​​ട്ട​​ത്തോ​​ടെ പ്ര​​ഫ​​ഷ​​ണ​​ൽ ക​​രി​​യ​​റി​​നു വി​​രാ​​മ​​മി​​ടു​​ന്ന​​താ​​യി മു​​പ്പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ ന​​ദാ​​ൽ അ​​റി​​യി​​ച്ചു. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ 22 ഗ്രാ​​ൻ​​സ്‌​ലാം ​സ്വ​​ന്ത​​മാ​​ക്കി​​യ ന​​ദാ​​ൽ, ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​ൽ 14 ത​​വ​​ണ മു​​ത്തം​​വ​​ച്ചി​​ട്ടു​​ണ്ട്. ക​​ളി​​മ​​ണ്‍​കോ​​ർ​​ട്ടി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന ഏ​​ക ഗ്രാ​​ൻ​​സ്‌​ലാ​​മാ​​യ ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി​​യ റി​​ക്കാ​​ർ​​ഡി​​നു​​ട​​മ​​യാ​​ണ് ന​​ദാ​​ൽ. 19-ാം വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​യ​​തി​​ന്‍റെ ര​​ണ്ടാം​​ദി​​നം മ​​രി​​യാ​​നോ പ്യൂ​​ർ​​ട്ട​​യെ ഫൈ​​ന​​ലി​​ൽ കീ​​ഴ​​ട​​ക്കി 2005 ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് ന​​ദാ​​ലി​​ന്‍റെ ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ട​​വേ​​ട്ട ആ​​രം​​ഭി​​ച്ച​​ത്. 17 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം 2022ൽ ​​കാ​​സ്പ​​ർ റൂ​​ഡി​​നെ ത​​ക​​ർ​​ത്ത് ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ 14-ാം ത​​വ​​ണ​​യും ഗ്രാ​​ൻ​​സ്‌​ലാം ​സിം​​ഗി​​ൾ​​സ് നേ​​ട്ടം 22ലും ​​എ​​ത്തി​​ച്ചു. ബി​​ഗ് ത്രീ ​​ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ലെ ബി​​ഗ് ത്രീ ​​എ​​ന്ന വി​​ശേ​​ഷ​​ണം സ്വ​​ന്ത​​മാ​​ക്കി​​യ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, റാ​​ഫേ​​ൽ ന​​ദാ​​ൽ, നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് കാ​​ല​​ഘ​​ട്ടം…

Read More

ഇന്ത്യക്കു ഹാ​ട്രി​ക് വെ​ങ്ക​ലം

അ​​സ്താ​​ന (ക​​സാ​​ഖ്സ്ഥാ​​ൻ): ഏ​​ഷ്യ​​ൻ ടേ​​ബി​​ൾ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷന്മാ​​ർ​​ക്ക് ഹാ​​ട്രി​​ക് വെ​​ങ്ക​​ലം. 2021, 2023 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ പു​​രു​​ഷ ടീം ​​വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു. സെ​​മി ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ 3-0ന് ​​താ​​യ്പേ​​യി​​യോ​​ട് തോ​​റ്റു. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​സാ​​ഖ്സ്ഥാ​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. വ​​നി​​ത​​ക​​ളു​​ടെ ടീം ​​ഇ​​ന​​ത്തി​​ലും ഇ​​ന്ത്യ വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു.

Read More