ക്രൈസ്റ്റ്ചർച്ച്: ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഇരട്ടസെഞ്ചറി റിക്കാർഡ് ഇനി ന്യൂസിലൻഡിന്റെ ചാഡ് ബോവ്സിനു സ്വന്തം. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡും ഇന്ത്യയുടെ എൻ. ജഗദീശനും സ്വന്തമാക്കിവച്ചിരുന്ന റിക്കാർഡ് ബോവ്സ് തകർത്തു. 103 പന്തിലായിരുന്നു ബോവ്സിന്റെ ഇരട്ടസെഞ്ചുറി പിറന്നത്. ദ ഫോഡ് ട്രോഫിയിൽ കാന്റർബറിക്കുവേണ്ടി ഒട്ടാഗോയ്ക്കെതിരേയായിരുന്നു ബോവ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ്. മത്സരത്തിൽ 110 പന്തിൽ 205 റണ്‍സുമായി ബോവ്സ് പുറത്തായി. ബോവ്സിന്റെ ഇരട്ടസെഞ്ചുറി ബലത്തിൽ കാന്റർബറി 50 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 343 റണ്‍സ് നേടി. ഒട്ടാഗോയുടെ മറുപടി 24.5 ഓവറിൽ 103ൽ അവസാനിച്ചു. ഫലത്തിൽ കാന്റർബറിക്ക് 240 റണ്‍സിന്റെ കൂറ്റൻ ജയം. എൻ. ജഗദീശനും ട്രാവിസ് ഹെഡും 114 പന്തിലായിരുന്നു ഇരട്ടസെഞ്ചുറിയിലെത്തിയത്. 2021-22 മാർഷ് കപ്പിൽ ക്വീൻസ്ലാൻഡിനെതിരേ സൗത്ത് ഓസ്ട്രേലിയയ്ക്കുവേണ്ടിയായിരുന്നു മാർഷിന്റെ 114 പന്തിലെ ഡബിൾ സെഞ്ചുറി. 2022 വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽപ്രദേശിനെതിരേയായിരുന്നു തമിഴ്നാടിന്റെ…
Read MoreCategory: Sports
തോറ്റെങ്കിലും ഇന്ത്യ സെമിയിൽ
കാഠ്മണ്ഡു: സാഫ് വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കു തോൽവി. ബംഗ്ലാദേശിനോട് 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. എങ്കിലും ഗ്രൂപ്പിൽനിന്നു രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്കു മുന്നേറി. പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യക്കു മൂന്നു പോയിന്റുണ്ട്. നാലു പോയിന്റുമായി ബംഗ്ലാദേശ് ഗ്രൂപ്പ് ചാന്പ്യന്മാരായി സെമിയിലേത്തി.
Read Moreറിക്കാർഡ് സിംബാബ്വെ
ഹരാരെ: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന റിക്കാർഡ് കുറിച്ച് സിംബാബ്വെ. ഐസിസി ട്വന്റി-20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗാംബിയയ്ക്കെതിരേ 20 ഓവറിൽ സിംബാബ്വെ 344/4 എന്ന സ്കോർ പടുത്തുയർത്തി. 2023ൽ മംഗോളിയയ്ക്കെതിരേ നേപ്പാൾ കുറിച്ച 314/3 എന്ന റിക്കാർഡ് ഇതോടെ പഴങ്കഥയായി. എന്നാൽ, ഫുൾ മെംബർ ടീമുകളിലെ ഏറ്റവും ഉയർന്ന സ്കോർ ബംഗ്ലാദേശിനെതിരേ 2024 ലോകകപ്പിൽ ഇന്ത്യ നേടിയ 297/6 ആണ്. 43 പന്തിൽ 133 റണ്‍സുമായി പുറത്താകാതെ നിന്ന സിക്കന്തർ റാസ, 19 പന്തിൽ 62 റണ്‍സ് നേടിയ തടിവാനശേ മരുമണി, 17 പന്തിൽ 53 റണ്‍സുമായി പുറത്താകാതെ നിന്ന ക്ലൈവ് മദാൻഡെ എന്നിവരുടെ കടന്നാക്രമണമാണ് സിംബാബ്വെയെ ലോക റിക്കാർഡിൽ എത്തിച്ചത്. മറുപടിക്കിറങ്ങിയ ഗാംബിയ 14.4 ഓവറിൽ 54 റണ്‍സിനു പുറത്തായി, സിംബാബ്വെയ്ക്ക് 290 റണ്‍സിന്റെ കൂറ്റൻ ജയം. രാജ്യാന്തര…
Read More2025 ഐപിഎല്ലിൽ കളിക്കുന്ന കാര്യം വ്യക്തമാക്കാതെ ധോണി
ചെന്നൈ: ഐപിഎൽ 2025ൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കളിക്കുമോയെന്ന കാര്യം ചർച്ചയാകുന്നു. വരുന്ന സീസണിൽ കളിക്കാൻ ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്നാണു ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചിരിക്കുന്നത്. “സിഎസ്കെ ടീമിൽ ധോണി കളിക്കണമെന്നു ഞങ്ങൾക്കും ആഗ്രഹമുണ്ട്. എന്നാൽ അദ്ദേഹം അത് ഇതുവരെ ഞങ്ങളോടു സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബർ 31-ന് മുന്‍പ് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’ – കാശി വിശ്വനാഥൻ പറഞ്ഞു. നടക്കാനിരിക്കുന്ന താരലേലത്തിനു മുന്‍പ് നിലനിർത്തുന്ന താരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഒക്ടോബർ 31 വരെയാണ് ഫ്രാഞ്ചൈസികൾക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഐപിഎല്ലിൽ കുറേക്കാലമായി ഉപയോഗിക്കാതിരുന്ന ‘അണ്‍കാപ്ഡ്’ നിയമം അടുത്തിടെ ഐപിഎൽ ഭരണ സമിതി തിരികെ കൊണ്ടുവന്നിരുന്നു. ഇതോടെ ധോണിയെ ചെന്നൈയ്ക്കു നിലനിർത്താനാകും. 2021 മുതൽ ഈ നിയമം ഉപയോഗിക്കുന്നില്ലായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ചു വർഷമായി കളിച്ചിട്ടില്ലാത്ത ഇന്ത്യൻ കളിക്കാരെ നിലനിർത്താൻ ഫ്രാഞ്ചൈസികളെ അനുവദിക്കുന്നതാണ്…
Read Moreടാറ്റ സ്റ്റീൽ ചെസ്; കാൾസൺ ഇന്ത്യയിലേക്ക്
കോൽക്കത്ത: ലോക ഒന്നാം നന്പർ നോർവീജിയൻ ഗ്രാൻഡ് മാസ്റ്റർ മാഗ്നസ് കാൾസണ് ഇന്ത്യയിലേക്കു വരുന്നു. നവംബർ 13 മുതൽ 17 വരെ കോൽക്കത്തയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യയിലാണ് കാൾസണ് പങ്കെടുക്കുക. ഇതോടെ ടൂർണമെന്റ് കൂടുതൽ ആകർഷകത്വം നേടും. ടൂർണമെന്റിൽ രണ്ടാം തവണയാണ് നോർവീജിയൻ താരം പങ്കെടുക്കുന്നത്. 2019ലെത്തിയ താരം ചാന്പ്യൻഷിപ്പുമായാണ് മടങ്ങിയത്. ഇന്ത്യയിൽനിന്ന് ചെസ് ഒളിന്പ്യാഡിൽ സുവർണ നേട്ടം കൈവരിച്ച ടീമിലുണ്ടായിരുന്ന അർജുൻ എറിഗൈസി, ആർ. പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവർ പങ്കെടുക്കുന്നുണ്ട്. മലയാളി താരം നിഹാൽ സരിനും എസ്. എൽ. നാരായണനുമാണ് ഓപ്പണ്‍ വിഭാഗത്തിൽ മാറ്റുരയ്ക്കുന്ന മറ്റ് ഇന്ത്യക്കാർ. കഴിഞ്ഞ പതിപ്പുകൾ പോലെ ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലായി റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റിലാകും മത്സരങ്ങൾ. രണ്ടു വിഭാഗത്തിലും തുല്യ സമ്മാനത്തുകയാണ് നല്‍കുക. വനിതാ വിഭാഗത്തിൽ ഇന്ത്യൻ ടീമിൽ കൊനേരു ഹംപി, ആർ. വൈശാലി,…
Read Moreലാ ലിഗയിൽ ലെവൻഡോവ്സ്കിക്ക് 12 ഗോൾ
ബാഴ്സലോണ: രണ്ടു ഗോളുകൾ വീതം നേടിയ റോബർട്ട് ലെവൻഡോവ്സ്കിയുടെയും പാബ്ലോ ടൊറേയുടെയും സഹായത്തിൽ ബാഴ്സലോണയ്ക്കു തകർപ്പൻ ജയം. ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ 5-1ന് സെവിയ്യയെ തകർത്തു. ഈ വിജയം ഹാൻസി ഫ്ളിക്കിന്റെ സംഘത്തിനു വരാനിരിക്കുന്ന ബയേണ്‍ മ്യൂണിക്, റയൽ മാഡ്രിഡ് പോരാട്ടങ്ങൾക്കുമുന്പ് ആത്മവിശ്വാസം ഉയർത്തി. 24-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലെവൻഡോവ്സ്കി ഗോളടിക്കു തുടക്കമിട്ടു. 39-ാം മിനിറ്റിൽ പോളിഷ്താരം രണ്ടാം ഗോൾ നേടി. 82, 89 മിനിറ്റുകളിലാണ് ടൊറെ വലകുലുക്കിയത്. ഒരു ഗോൾ പെദ്രി (28’) നേടി. തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബാഴ്സ ആദ്യ പകുതിയിലെ 15 മിനിറ്റിനിടെ മൂന്നു ഗോൾ സ്വന്തമാക്കി മത്സരം വരുതിയിലാക്കി. 12 ഗോളുകളുമായി ലെവൻഡോവ്സ്കി ലാ ലിഗ ഗോളടിയിൽ ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ അലക്സാണ്ടർ സോർലോത്തിന്റെ ഇരട്ട ഗോൾ മികവിൽ അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് ലെഗനസിനെ തോൽപ്പിച്ചു. ഒരു…
Read Moreടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കിനി ഏഴു മത്സരങ്ങൾ
ബംഗളൂരു: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിടുന്ന രോഹിത് ശർമയ്ക്കും കൂട്ടർക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകം. ബംഗളൂരു ടെസ്റ്റ് എട്ടു വിക്കറ്റിനു വിജയിച്ച ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ 36 വർഷത്തിനുശേഷം ചരിത്ര ജയം കുറിച്ചപ്പോൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യക്കു വലിയ തിരിച്ചടിയാണു നൽകിയത്. ഇന്ത്യയുടെ പോയിന്റിലുള്ള ശതമാനക്കണക്കിനു വലിയ ആഘാതമാണു തോൽവി നൽകിയത്. 2023-2025 ടെസ്റ്റ് ചാന്പ്യൻഷിപ് കാലയളവിൽ ഇന്ത്യയുടെ മൂന്നാം തോൽവിയാണിത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഫൈനലിലേക്കുള്ള പിടി അയഞ്ഞ മട്ടാണ്. ബംഗളൂരു ടെസ്റ്റിനു മുന്‍പ് ഇന്ത്യക്ക് 74.24 ആയിരുന്നു പോയിന്റ് ശതമാനം. തോൽവിയോടെ അത് 68.06 ശതമാനത്തിലേക്കു പതിച്ചു. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമായി (62.50 ശതമാനം) അകലം കുറയുകയും ചെയ്തു. പോയിന്റ് കണക്കിൽ ഇന്ത്യക്ക് 98ഉം, ഓസ്ട്രേലിയയ്ക്ക്…
Read Moreയുഎഇ അണ്ടർ 19 ദേശീയ ടീമിൽ ഇടംനേടി കോന്നി സ്വദേശി
കോന്നി: യുഎഇ ദേശീയ അണ്ടർ 19 ടീമിൽ ഇടം നേടി മാധവ് മനോജ് നായർ. കോന്നി കൊന്നപ്പാറ ശാന്തിഭവനത്തിൽ മനോജ് കുമാറിന്റെയും ജയ ലക്ഷ്മിയുടെയും മകനാണ് മാധവ്. ഇന്നലെ ആരംഭിച്ച ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിലാണ് മാധവ് ഇടം നേടിയത്. ഇന്ത്യക്കായി കളിക്കണം എന്ന ആഗ്രഹത്തിൽ ബാല്യകാലം മുതലേ പരിശീലനം ആരംഭിച്ച മാധവിന് മൂന്നു വർഷങ്ങൾക്ക് മുന്‍പ് കേരള അണ്ടർ 16 ടീമിൽ ഇടം ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അവസരം നിഷേധിക്കപ്പെടുകയായിരുന്നു. തിരികെ ഷാർജയിലെത്തി എസിഇ ക്രിക്കറ്റ് സ്കൂളിൽ കോച്ച് അരുണിന്റെ കീഴിൽ പരിശീലനം തുടർന്ന മാധവിനെത്തേടി എത്തിയപ്പോൾ അർഹിച്ച അംഗീകാരങ്ങൾ എത്തുകയാണ്. ക്രിക്കറ്റിനോടു ബാല്യം മുതൽ തോന്നിയ ഇഷ്ടമാണ് ഇപ്പോൾ സഫലീകരിക്കുന്നത് മാധവിന്റെ ക്രിക്കറ്റിനോടുള്ള ഇഷ്ടം കണ്ടറിഞ്ഞ മാതാപിതാക്കളും എല്ലാറ്റിനും പിന്തുണയുമായി ഒപ്പമുണ്ട്.
Read Moreഎംബപ്പെയ്ക്കെതിരേ ബലാത്സംഗക്കേസ്
സ്റ്റോക്ഹോം: പ്രശസ്ത ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപ്പയ്ക്കെതിരേ സ്വീഡനിൽ ബലാത്സംഗക്കേസ്. കഴിഞ്ഞ ഒന്‍പതിന് സ്റ്റോക്ഹോമിലെ ഒരു നിശാക്ലബ്ബിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംബപ്പെയും സംഘവും സ്വീഡൻ വിട്ടതിനു പിന്നാലെ ഒരു യുവതി പോലീസിനുമുന്‍പാകെ ബലാത്സംഗ പരാതിയുമായി എത്തുകയായിരുന്നു. അതേസമയം, പരാതി വ്യാജമാണെന്നാണ് എംബപ്പെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. ഈ ആരോപണത്തിനു തന്റെ മുൻ ക്ലബ്ബുമായുള്ള സാന്പത്തിക തർക്കവുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സ്വീഡിഷ് പ്രോസിക്യൂട്ടർമാർ അറിയിച്ചു.
Read Moreഇന്ത്യ 46 റണ്‍സിനു പുറത്ത്; കോഹ്ലി അടക്കം അഞ്ചു പേർ ഡക്ക്
ബംഗളൂരു: മഴ ശമിച്ചു മത്സരം തുടങ്ങിയപ്പോൾ തെന്നിവീണത് ടീം ഇന്ത്യ. പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ ഓരോരുത്തരും വരിവരിയായി പവലിയനിലേക്കു മടങ്ങിയപ്പോൾ കടുത്ത ആരാധകർപോലും മൂക്കത്തുവിരൽവച്ചു, അയ്യേ… അയ്യയ്യേ… എന്നു കളിയാക്കി. ന്യൂസിലൻഡ് നടത്തിയ പേസ് ആക്രമണത്തിൽ വെറും 46 റണ്‍സിന് ഇന്ത്യ തലകുത്തി താഴെ. ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനമാണ് രോഹിത് ശർമയും സംഘവും നാണക്കേടിന്റെ പടുകുഴിയിലായത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വെറും 31.2 ഓവറിൽ 46 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. വിരാട് കോഹ്ലി അടക്കം അഞ്ച് ബാറ്റർമാർ ഇന്ത്യൻ ഇന്നിംഗ്സിൽ പൂജ്യത്തിനു പുറത്തായി. ഇന്ത്യയുടെ തകർച്ചയ്ക്കുശേഷം ബാറ്റുമായി ക്രീസിലെത്തിയ ന്യൂസിലൻഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാംദിനം മഴയെത്തുടർന്നു മത്സരം നേരത്തേ അവസാനിപ്പിച്ചപ്പോൾ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ…
Read More