മുൾട്ടാൻ: പാക്കിസ്ഥാനെതിരേയുള്ള ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് ജയത്തിലേക്ക്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 267 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാൻ ആറു വിക്കറ്റിന് 152 റണ്‍സ് എന്ന നിലയിലാണ്. നാലു വിക്കറ്റുകൾ ശേഷിക്കേ 115 റണ്‍സ് പിന്നിലാണ്. സൽമാൻ അഗ (41), ആമർ ജമാൽ (27) എന്നിവരാണ് ക്രീസിൽ. ഗസ് അറ്റ്കിൻസും ബ്രയ്ഡൻ കാഴ്സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 823 റണ്‍സ് എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. പാക്കിസ്ഥാനെതിരേ ഒരു ടീം ഒരു ഇന്നിംഗ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറുമാണ്. ഇംഗ്ലണ്ട് മൂന്നു തവണ 800നു മുകളിൽ സ്കോർ ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 556 റണ്‍സിനു പുറത്തായി. ഹാരി ബ്രൂക്കിന്റെ ട്രിപ്പിൾ…
Read MoreCategory: Sports
ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ട്വന്റി-20 ഇന്നു രാത്രി ഏഴിന്
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര നേട്ടത്തിനു പിന്നാലെ ട്വന്റി-20യും സ്വന്തമാക്കാൻ ടീം ഇന്ത്യ കളത്തിൽ. ഇരുടീമും തമ്മിലുള്ള രണ്ടാം ട്വന്റി-20 ഡൽഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്നു രാത്രി ഏഴിന് നടക്കും. ഗ്വാളിയറിൽ നടന്ന ആദ്യ ട്വന്റി-20യിൽ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചിരുന്നു. യുവ ഇന്ത്യ ഋഷഭ് പന്ത്, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖരുടെ അഭാവത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയ്ക്കിറങ്ങിയത്. നിതീഷ് കുമാർ റെഡ്ഡി, തിലക് വർമ, മായങ്ക് യാദവ് എന്നിങ്ങനെ നീളുന്ന യുവതാരങ്ങളിൽ ഇന്ത്യയുടെ ഭാവി ശോഭനമാണെന്നു തെളിയിക്കുന്നതായിരുന്നു ആദ്യ ട്വന്റി-20യുടെ ഫലം. ഇന്ത്യയുടെ ഭാവി പേസ് ഓൾറൗണ്ടർ എന്ന സീറ്റ് അരക്കിട്ടുറപ്പിക്കാനാണ് നിതീഷ് കുമാർ റെഡ്ഡിയെന്ന ഇരുപത്തൊന്നുകാരന്റെ ശ്രമം. അഭിഷേക് ശർമ ഇല്ലാത്ത റണ്ണിനായി ശ്രമിച്ചു പുറത്തായതു മാത്രമായിരുന്നു ആദ്യ ട്വന്റി-20യിൽ ഇന്ത്യൻ ടീമിലുണ്ടായ ഏക പിഴവ്. ബംഗ്ലാദേശിനെതിരായ…
Read Moreവനിതാ ട്വന്റി-20 ലോകകപ്പിൽ നിർണായക പോരാട്ടത്തിന് ഇന്ത്യ
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ നിർണായക മത്സരത്തിനു ടീം ഇന്ത്യ ഇറങ്ങുന്നു. ഗ്രൂപ്പ് എയിൽ ശ്രീലങ്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ഇന്നത്തെ മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ഈ ഉപഭൂഖണ്ഡപ്പോരാട്ടം അരങ്ങേറും. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടു പരാജയപ്പെട്ട ഇന്ത്യ, രണ്ടാം മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു. അതേസമയം, കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്ക ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. നോക്കൗട്ടിനു ജയം വേണം ഇന്ത്യയുടെ നോക്കൗട്ട് സ്വപ്നങ്ങൾക്കു ക്ഷതമേൽക്കാതിരിക്കാൻ ഇന്നു ജയം അനിവാര്യമാണ്. ഗ്രൂപ്പ് എയിൽ പാക്കിസ്ഥാൻ അടക്കമുള്ള ടീമുകളുടെ നെറ്റ് റണ്‍റേറ്റ് പ്ലസ് ആണെന്നതും ശ്രദ്ധേയം. ഇന്ത്യയുടേത് (-1.217) മൈനസാണ്. ന്യൂസിലൻഡിനോട് 58 റണ്‍സിന്റെ തോൽവി വഴങ്ങിയതാണ് ഇന്ത്യക്കു തിരിച്ചടിയായത്. അതുകൊണ്ടുതന്നെ ഇന്ത്യക്കിന്നു ജയം അനിവാര്യമാണ്. ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഫീൽഡിംഗാണ്. മലയാളി…
Read Moreസ്പാനിഷ് ഫുട്ബോളർ ഇനിയെസ്റ്റ ഇനിയില്ല…
ബാഴ്സലോണ: സ്പാനിഷ് ഇതിഹാസ ഫുട്ബോളർ ആന്ദ്രെ ഇനിയെസ്റ്റ പ്രഫഷണൽ മത്സരങ്ങളിൽനിന്നു വിരമിച്ചു. 22 വർഷം നീണ്ട ഫുട്ബോൾ കരിയറിനാണ് ഇനിയെസ്റ്റ വിരാമമിട്ടിരിക്കുന്നത്. ഫിഫ 2010 ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ ജയം കുറിച്ച ഗോൾ നേടിയത് ഇനിയെസ്റ്റയായിരുന്നു. നാൽപ്പതുകാരനായ ഇനിയെസ്റ്റ സ്പെയിനിനൊപ്പം രണ്ടു യൂറോ കപ്പും (2008, 2012) സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് തലത്തിൽ 18 വർഷം എഫ്സി ബാഴ്സലോണ ക്യാന്പിലുണ്ടായിരുന്നു. 2018ലാണ് താരം ബാഴ്സലോണ വിട്ട് ജാപ്പനീസ് ക്ലബ്ബായ വിസെൽ കോബയിലേക്കു ചേക്കേറിയത്. 2023-24 സീസണിൽ യുഎഇയിലെ എമിറേറ്റ്സ് ക്ലബ്ബിനായി പന്തു തട്ടിയിരുന്നു. ക്ലബ് കരിയറിൽ 885 മത്സരങ്ങളിൽനിന്ന് 93 ഗോളും രാജ്യാന്തര വേദിയിൽ 131 മത്സരങ്ങളിൽനിന്ന് 13 ഗോളും സ്വന്തമാക്കി. ബാഴ്സലോണയ്ക്കൊപ്പം നാലു ചാന്പ്യൻസ് ലീഗ് അടക്കം 29 ട്രോഫികൾ സ്വന്തമാക്കി.
Read Moreറോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ വെള്ളിത്തിളക്കത്തിൽ റയൻ ബിനോ
കോട്ടയം: ഐസിഎസ്ഇ ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി വെള്ളി നേടി കോട്ടയം സ്വദേശി റയൻ ബിനോ ഏബ്രഹാം. മുംബൈ വിരാറിൽ നടന്ന ദേശീയ ചാന്പൻഷിപ്പിലാണ് അണ്ടർ 14 കാറ്റഗറിയിൽ റയൻ വെള്ളിമെഡൽ നേടി നാടിന്റെ അഭിമാനമായത്. സംസ്ഥാന തലത്തിൽ രണ്ട് സ്വർണം നേടിയിരുന്നു. പള്ളം ബിഷപ് സ്പീച്ചിലി വിദ്യാപീഠ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കോട്ടയം ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബ് അംഗമാണ്. നാലാം വയസ് മുതൽ സ്കേറ്റിംഗ് പരിശീലിക്കുന്നു. പൂവന്തുരുത്ത് പുത്തൻ പറന്പിൽ ബിനോമോന്റെയും അഡ്വ. സീനിക്സിന്റെയും മകനാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സഹോദരി കിരൺ മാർഗരറ്റ് ബിനോ കോട്ടയം ജില്ലാ റോളർ സ്കേറ്റിംഗിൽ മെഡൽ നേടി പാലക്കാട്ട് നവംബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനു യോഗ്യത നേടിയിട്ടുണ്ട്. സഹോദരൻ ഒന്നാം ക്ലാസുകാരൻ ജോനാഥാൻ ജോൺസ് ബിനോയും ജില്ലാ ജില്ലാ ചാന്പ്യൻഷിപ്പിൽ രണ്ട്…
Read Moreഇന്ത്യയുടെ എക്കാലത്തെയും വേഗമേറിയ ബൗളർമാരുടെ പട്ടികയിൽ മായങ്ക് യാദവ്
അതിവേഗ ബൗളർമാർക്കു വളക്കൂറുള്ള മണ്ണല്ല ഇന്ത്യയുടേതെന്നായിരുന്നു പൊതുവായ നിഗമനം. അതുകൊണ്ടുതന്നെ സ്പിൻ അനുകൂല പിച്ചുകളും ഇതിഹാസ സ്പിന്നർമാരും ഇന്ത്യയിലുണ്ടായി. എന്നാൽ, അതെല്ലാം പാണന്റെ കഥകളാക്കി 21-ാം നൂറ്റാണ്ടിൽ ചില മിന്നൽപ്പിണർ ബൗളർമാർ ഇന്ത്യക്കുണ്ടായി. ആ പട്ടികയിലേക്കുള്ള അവസാന പേരുചേർക്കലായിരുന്നു ഞായറാഴ്ച ബംഗ്ലാദേശിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിൽ മായങ്ക് യാദവ് എന്ന ഇരുപത്തിരണ്ടുകാരൻ നടത്തിയത്. വരുംനാളുകളിൽ ഇന്ത്യകണ്ട എക്കാലത്തെയും വേഗമേറിയ പന്തുകളായിരിക്കും മായങ്കിൽനിന്നു വരുകയെന്നുറപ്പാണ്. അതോടെ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ സൂപ്പർ ഫാസ്റ്റ് എന്ന വിശേഷണം മായങ്ക് സ്വന്തമാക്കും. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ബൗളർ ഉമ്രാൻ മാലിക്കാണ്. 2022 ഐപിഎല്ലിൽ 157 കിലോമീറ്റർ വേഗം. എന്നാൽ, വേഗതയ്ക്കൊപ്പം കൃത്യതയുമുൾപ്പെടുന്നതാണ് മായങ്കിന്റെ പ്ലസ് പോയിന്റ്. ഐപിഎല്ലിലെ മിന്നൽപ്പിണർ 2024 ഐപിഎൽ സീസണിലൂടെയാണ് മയാങ്ക് യാദവ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ദക്ഷിണാഫ്രിക്കയുടെ ആൻറിച്ച് നോർക്കിയ അടക്കമുള്ള…
Read Moreജിംനാസ്റ്റ് താരം ദീപ കർമാകർ വിരമിച്ചു
അഗർത്തല: ഇന്ത്യയുടെ ഒളിന്പ്യൻ ജിംനാസ്റ്റ് ദീപ കർമാകർ വിരമിക്കൽ പ്രഖ്യാപിച്ചു. 2016 റിയൊ ഒളിന്പിക്സിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്ത് ഇന്ത്യയെ ലോക ജിംനാസ്റ്റിക്സ് വേദിയിൽ ശ്രദ്ധേയ സ്ഥാനത്തെത്തിച്ച താരമാണ് മുപ്പത്തൊന്നുകാരിയായ ദീപ. കഴിഞ്ഞ വർഷം മേയിൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയിരുന്നു. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റാണ് ദീപ. 2018 ലോകകപ്പിൽ സ്വർണം, 2014 കോമണ്‍വെൽത്ത് ഗെയിംസിൽ വെങ്കലം തുടങ്ങിയ നേട്ടങ്ങളും ദീപ കർമാകർ സ്വന്തമാക്കിയിട്ടുണ്ട്
Read Moreഇടക്കാല തന്ത്രം മാത്രം പോര, ലങ്കൻ ടീമിന്റെ മുഖ്യ പരിശീലകനായി ജയസൂര്യ
കൊളംബൊ: ശ്രീലങ്കൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുൻതാരം സനത് ജയസൂര്യയെ നിയമിച്ചു. ശ്രീലങ്ക ക്രിക്കറ്റാണ് (എസ്എൽസി) ഇക്കാര്യം അറിയിച്ചത്. ലങ്കൻ ടീമിന്റെ ഇടക്കാല പരിശീലകനായി ജയസൂര്യ തുടരുന്നതിനിടെയാണ് പുതിയ നിയമനം. ഇടക്കാല പരിശീലകനായ ജയസൂര്യയുടെ ശിക്ഷണത്തിൽ ഇന്ത്യക്കെതിരേ 27 വർഷത്തിനുശേഷം ഏകദിന പരന്പര, ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിനെതിരേ 10 വർഷത്തിനുശേഷം ടെസ്റ്റ് ജയം, ന്യൂസിലൻഡിനെതിരേ ഹോം ടെസ്റ്റ് പരന്പര (2-0) തുടങ്ങിയ നേട്ടങ്ങൾ ശ്രീലങ്ക കൈവരിച്ചു. 2026 മാർച്ച് 31 വരെയാണ് ശ്രീലങ്ക ക്രിക്കറ്റ് ജയസൂര്യയെ മുഖ്യപരിശീലകനാക്കിയിരിക്കുന്നത്. 1989-2011 കാലഘട്ടത്തിൽ ശ്രീലങ്കയ്ക്കുവേണ്ടി ഇറങ്ങിയ ജയസൂര്യ, 110 ടെസ്റ്റിൽനിന്ന് 6973 റണ്‍സും 98 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തിൽ 445 മത്സരങ്ങളിൽനിന്ന് 13,430 റണ്‍സും 323 വിക്കറ്റും 31 ട്വന്റി-20യിൽനിന്ന് 629 റണ്‍സും 19 വിക്കറ്റും നേടിയിട്ടുണ്ട്.
Read Moreആരാമം നിറഞ്ഞേ ആവേശം ഉണർന്നേ… വനിതാ ടി20; ഇന്ത്യയ്ക്ക് 106 റൺസ് വിജയലക്ഷ്യം
ദുബായ്: വനിതാ ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. 34 പന്തിൽ ഒരു ഫോർ സഹിതം 28 റൺസെടുത്ത നിദ ദറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. എട്ടാം വിക്കറ്റിൽ സയ്ദ അറൂബ് ഷായ്ക്കൊപ്പം 29 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്താണ് നിദ പാക്കിസ്ഥാനെ 100 കടത്തിയ്. പാക്ക് നിരയിൽ നാലുതാരങ്ങൾക്കു മാത്രമാണ് രണ്ടക്കത്തിലെത്താൻ കഴിഞ്ഞത്. ഇന്ത്യയ്ക്കായി അരുദ്ധതി റെഡ്ഡി മൂന്നും ശ്രേയങ്ക പാട്ടീൽ രണ്ടും വിക്കറ്റ് വീഴ്ത്തി. മലയാളി താരം ആശ ശോഭന ഒരു വിക്കറ്റെടുത്തു.
Read Moreഅണ്ടർ 11 ദേശീയ ചെസ് ചാമ്പ്യൻഷിപ്പ്; ജിസ്മോൻ ഡെപ്യൂട്ടി ചീഫ് അർബിറ്റർ
ഹൈദരാബാദ്: അണ്ടർ 11 ദേശീയ ചെസ് ചാന്പ്യൻഷിപ്പിൽ മലയാളിയായ ജിസ്മോൻ മാത്യുവിനെ ഡെപ്യൂട്ടി ചീഫ് ആർബിറ്ററായി ഓൾ ഇന്ത്യ ഫെഡറേഷൻ നിയമിച്ചു. ഇന്റർനാഷണൽ അർബിറ്ററായ ജിസ്മോൻ, കേരളത്തിലെ അർബിറ്റർ കമ്മീഷൻ ചെയർമാനാണ്. യൂത്ത് ചെസ് ഒളിന്പ്യാഡ്, കോമണ്‍വെൽത്ത് ചാന്പ്യൻഷിപ് തുടങ്ങിയവയിൽ ആർബിറ്ററായിട്ടുണ്ട്. മേലുകാവുമറ്റം സ്വദേശിയായ ജിസ്മോൻ, പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്രം അധ്യാപകനാണ്. വ്യാഴാഴ്ച സമാപിക്കുന്ന അണ്ടർ 11 ദേശീയ ചെസ് ചാന്പ്യൻഷിപ്പിൽ എഴുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
Read More