കൊച്ചി: 68-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം സെമിഫൈനൽ ചിത്രം തെളിഞ്ഞു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട് ടീമുകൾ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ തിരുവനന്തപുരം 67-20നു പത്തനംതിട്ടയെയും കോട്ടയം 79-43നു കോഴിക്കോടിനെയും ആലപ്പുഴ 59-57നു തൃശൂരിനെയും പാലക്കാട് 73-54ന് എറണാകുളത്തെയും തോൽപ്പിച്ചു. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം ടീമുകൾ സെമിയിലെത്തി. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ തൃശൂർ 64-48നു പത്തനംതിട്ടയെയും തിരുവനന്തപുരം 52-38നു പാലക്കാടിനെയും എറണാകുളം 77-37നു ആലപ്പുഴയെയും കീഴടക്കി.
Read MoreCategory: Sports
തോറ്റു തുടങ്ങി; വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്കു തോൽവി
ദുബായ്: ഐസിസി 2024 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കു തോൽവിത്തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇന്ത്യ 58 റൺസിന് ന്യൂസിലൻഡിനോടു പരാജയപ്പെട്ടു. 161 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിൽ എത്തിയ ഇന്ത്യക്കു ബാറ്റിംഗ് പിഴച്ചു. 14 പന്തിൽ 15 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ജെമീമ റോഡ്രിഗസ് (13), ദീപ്തി ശർമ (13), സ്മൃതി മന്ദാന (12), റിച്ച ഘോഷ് (12) എന്നിവരെല്ലാം നിരാശപ്പെടുത്തി. അർധ സെഞ്ചുറി നേടിയ ന്യൂസിലൻഡിന്റെ സോഫി ഡിവൈനാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ 160/4. ഇന്ത്യ 19 ഓവറിൽ 102. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർമാരായ സൂസി ബാറ്റ്സും (24 പന്തിൽ 27) ജോർജിയ പിൽമറും (23 പന്തിൽ 34) കിവീസിനു മികച്ച…
Read Moreഎഎഫ്സി ചാന്പ്യൻസ് ലീഗ് ; മോഹൻബഗാൻ കളിക്കില്ല
കോൽക്കത്ത: ഇറാൻ ക്ലബ് ട്രാക്ടർ എഫ്സിക്കെതിരേ ഇറാനിലെ തബ് രിസിൽ നാളെ നടക്കേണ്ടിയിരുന്ന എഎഫ്സി ചാന്പ്യൻസ് ലീഗ് രണ്ട് മത്സരത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റ് ടീമിനെ അയയ്ക്കില്ല. ഇറാനിൽ ഇപ്പോൾ നടമാടുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് ടീമിനെ അയയ്ക്കേണ്ടന്ന തീരുമാനത്തിലെത്തിയത്.
Read Moreവനിത ട്വന്റി 20 ലോകകപ്പ്: ഇനി രണ്ടു ദിനംകൂടി
ഷാർജ: 2024 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഇനി രണ്ടു നാളുകൾകൂടി. യുഎഇ വേദിയാകുന്ന ഒന്‍പതാം പതിപ്പ് വനിതാ ലോകകപ്പിനു വ്യാഴാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. ബംഗ്ലാദേശിലാണ് ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥകളെത്തുടർന്ന് ഐസിസി വേദി യുഎഇയിലേക്കു മാറ്റുകയായിരുന്നു. മത്സരങ്ങൾ യുഎഇയിലാണെങ്കിലും ആതിഥേയത്വത്തിലുള്ള അവകാശം ബംഗ്ലാദേശിനുതന്നെയാണ്. യുഎഇയിലെ ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിലും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണു മത്സരങ്ങൾ നടക്കുക. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ്, സ്കോട്ലൻഡിനെ നേരിടും. അന്നുതന്നെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാൻ-ശ്രീലങ്ക പോരാട്ടവും നടക്കും. ഷാർജ രണ്ടു മത്സരങ്ങൾക്കും വേദിയാകും. ഇന്ത്യയുടെ ആദ്യ മത്സരം നാലിനു ന്യൂസിലൻഡിനെതിരേയാണ്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ആറിനാണ്. രണ്ടു മത്സരങ്ങളും ദുബായിൽ അരങ്ങേറും. പത്ത് ടീമുകളാണ് ടൂർണമെന്റിലുള്ളത്. രണ്ടു ഗ്രൂപ്പുകളായാണു ടീമുകളെ തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക. ഗ്രൂപ്പ് ബിയിൽ…
Read Moreസ്വന്തം കളത്തിൽ നാണംകെട്ട് യുണൈറ്റഡ്
മാഞ്ചസ്റ്റർ: സ്വന്തം കളത്തിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇപിഎൽ ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളിനു ടോട്ടൻഹാമിനോടു തോറ്റു. ആദ്യ പകുതിയിൽത്തന്നെ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിനു ചുവപ്പ് കാർഡ് ലഭിച്ചതോടെ യുണൈറ്റഡ് പത്തു പേരായി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടോട്ടൻഹാം ബ്രെണ്ണൻ ജോണ്‍സണിലൂടെ മുന്നിലെത്തി. പത്തുപേരുമായി രണ്ടാം പകുതിയിൽ കളിച്ച യുണൈറ്റഡിന്റെ വലയിൽ രണ്ടു തവണകൂടി ടോട്ടൻഹാം പന്തെത്തിച്ചു. ഡെയാൻ കുലുസെവ്സ്കി (47’), ഡൊമിനിക് സൊളങ്കെ (77’) എന്നിവരാണു ഗോൾ നേടിയത്
Read Moreആറു കളിക്കാരെ നിലനിർത്താം
ഐപിഎൽ 2025 സീസണിനു മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിനു മുൻപ് ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി ആറു കളിക്കാരെ വീതം നിലനിർത്താം എന്നു ബിസിസിഐ അറിയിച്ചു. ഐപിഎൽ ഗവേണിംഗ് കമ്മിറ്റിക്കുശേഷമുള്ള അറിയിപ്പാണിത്. താരങ്ങളെ നിലനിർത്തുകയോ, അല്ലെങ്കിൽ ആർടിഎം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയോ ചെയ്യാം. മുന്‍പു നടന്ന മെഗാ ലേലത്തിനു മുന്‍പ് പരമാവധി നാലു കളിക്കാരെ മാത്രം നിലനിർത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ആറു കളിക്കാരെ നിലനിർത്തുന്നതിൽ, നിലവിൽ ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത ഒരു ഇന്ത്യൻ താരത്തെ അണ്‍ക്യാപ്ഡ് പട്ടികയിലുൾപ്പെടുത്തി നിർത്തണമെന്നും നിബന്ധനയുണ്ട്. നിലനിർത്തുന്ന കളിക്കാർ സ്വദേശികളോ വിദേശികളോ ആകാം. നിലനിർത്തുന്ന അഞ്ചു കളിക്കാരിലെ ആദ്യ മൂന്നു താരങ്ങൾക്കു നൽകേണ്ട തുകയെ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ടീമുകൾ നിലനിർത്തുന്ന ഏറ്റവും പ്രധാന താരത്തിന് 18 കോടി, രണ്ടാം താരത്തിന് 14 കോടി, മൂന്നാം താരത്തിന് 11 കോടി എന്നിങ്ങനെ നൽകണം.…
Read More2025 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് : ഒരുവട്ടംകൂടി തല
മുംബൈ/ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ആശ്വാസം. സൂപ്പർ കിംഗ്സ് ആരാധകരുടെ തലയായ എം.എസ്. ധോണി ഒരുവട്ടം കൂടി ഐപിഎൽ കളത്തിലെത്തിയേക്കും. നിലവിലെ നിയമം അനുസരിച്ച് 2025 ഐപിഎല്ലിൽ ധോണിക്കു കളിക്കാം. വിരമിച്ച ഒരു കളിക്കാരന് അണ്‍ക്യാപ്ഡ് വിഭാഗത്തിൽ ഉൾപ്പെട്ട് അഞ്ചു വർഷംകൂടി ഐപിഎല്ലിൽ കളിക്കാം എന്ന 2008ലെ നിയമം തിരിച്ചുകൊണ്ടുവന്നതോടെയാണിത്. കഴിഞ്ഞ മാസം തന്നെ ഈ നിയമം തിരിച്ചുകൊണ്ടുവരാൻ ഐപിഎൽ അധികൃതർ തീരുമാനിച്ചിരുന്നു. ചുരുക്കത്തിൽ 2025 സീസണ് ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കും. നാലു കോടിയിൽ ധോണി വെറും നാലു കോടി രൂപയ്ക്കായിരിക്കും 2025 ഐപിഎല്ലിലേക്ക് ധോണിയെ ചെന്നൈ സൂപ്പർ കിംഗ് നിലനിർത്തുക. അണ്‍ക്യാപ്ഡ് താരങ്ങൾക്കു നൽകാവുന്ന പരമാവധി പ്രതിഫലമാണ് നാലു കോടി രൂപ. ധോണിയെ നിലനിർത്താൻ തീരുമാനിച്ചാൽ ചെന്നൈക്ക് അതൊരു ലാഭകരമായ ബിസിനസ് ആയിരിക്കുമെന്നു ചുരുക്കം. 2022ൽ 12 കോടി…
Read Moreലങ്കണ്ണൻസ് മാസാക്കി
ഗാലെ (ശ്രീലങ്ക): ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര ശ്രീലങ്ക തൂത്തുവാരി. രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ശ്രീലങ്ക ഒരു ഇന്നിംഗ്സിനും 154 റണ്‍സിനുമാണ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. സനത് ജയസൂര്യ പരിശീലകനായശേഷം മികവിലെത്തുകയാണ് ശ്രീലങ്ക. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് അഞ്ചു വിക്കറ്റിന് 602 റണ്‍സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഇതിനു കിവീസിന്റെ മറുപടിയിൽ ന്യൂസിലൻഡ് 88 റണ്‍സിന് ഓൾ ഒൗട്ടായി. ശ്രീലങ്കയ്ക്ക് 514 റണ്‍സിന്റെ കൂറ്റൻ ലീഡ് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്ത കിവീസിന് രണ്ടാം ഇന്നിംഗ്സിൽ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. രണ്ടാം ഇന്നിംഗ്സിൽ പൊരുതാനുള്ള കിവീസ് ബാറ്റർമാരുടെ ശ്രമം ലങ്കൻ സ്പിന്നമാരായ നിഷാൻ പെയിരിസും പ്രഭാത് ജയസൂര്യയുമാണ് തകർത്തത്. പെയിരിസ് ആറും ജയസൂര്യ മൂന്ന് വിക്കറ്റും വീഴ്ത്തി. ന്യൂസിലാൻഡിനായി ഗ്ലെൻ ഫിലിപ്സ് (78), മിച്ചൽ സാന്റ്നർ (67) ടോം ബ്ലണ്ടൽ (60), ഡെവണ്‍ കോണ്‍വെ (61)…
Read Moreസൂപ്പർ ലീഗ് കേരള ; കൊച്ചി ഫോഴ്സക്കു ജയം
കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊച്ചിയുടെ കരുത്തുറ്റ ജയം. ഇതുവരെ തോൽവി അറിയാതെ മുന്നേറുകയായിരുന്ന തിരുവനന്തപുരം കൊന്പൻസിനെ കൊച്ചി ഫോഴ്സ 2-1നു മുട്ടുകുത്തിച്ചു. കൊന്പൻസിനായി മാർക്കോസ് വീൽഡർ 40-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. ഫോഴ്സ കൊച്ചിക്കുവേണ്ടി കുമാർ പാസ്വാൻ രാഹുൽ 62-ാം മിനിറ്റിൽ ഗോൾ മടക്കി. കൊന്പൻസിന്റെ പ്രതിരോധ നിര ക്ലിയർ ചെയ്യേണ്ട പന്ത് പിടിച്ചെടുത്ത് ബ്രസീൽ താരം ഡോറിൽട്ടൻ ഗോമസ് നൽകിയ ക്രോസിൽ കൃത്യമായി കാലുവച്ച് രാഹുൽ വല കുലുക്കുകയായിരുന്നു. തുടർന്ന് 76-ാം മിനിറ്റിൽ ഡോറിൽട്ടൻ ഗോമസ് ആതിഥേയർക്കു ലീഡ് നൽകി. പിന്നീട് ഗോൾ പിറക്കാതിരുന്നതോടെ ഫേഴ്സയ്ക്കു സീസണിലെ കന്നി ജയം. നിജോ ഗിൽബർട്ട് ഉയർത്തി നൽകിയ പന്ത് നിലംതൊടും മുന്‍പേ ഡോറിൽട്ടൻ ഗോമസ് വലയിലാക്കുകയായിരുന്നു.
Read More2025 എഎഫ്സി അണ്ടർ 20 ഏഷ്യ കപ്പ്; ഇന്ത്യ തോറ്റു
വിയന്റീയൻ (ലാവോസ്): 2025 എഎഫ്സി അണ്ടർ 20 ഏഷ്യ കപ്പിൽ ഇന്ത്യക്കു തോൽവി. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് ഇറാനോട് തോറ്റു. ശക്തരായ ഇറാനോട് പൊരുതിനിന്ന ഇന്ത്യ 88-ാം മിനിറ്റിലാണ് ഗോൾ വഴങ്ങിയത്. യൂസഫ് മസ്റെയാണ് ഗോൾ നേടിയത്. രണ്ടു ജയവുമായി ഇറാൻ ഫൈനൽ ടൂർണമെന്റിനു യോഗ്യത നേടി. ആദ്യമത്സരം ജയിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ലാവോസിനെതിരേ നാളെയാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മത്സരം. ആദ്യ മത്സരം തോറ്റ ലാവോസ് രണ്ടാം മത്സരത്തിൽ മംഗോളിയയെ തോൽപ്പിച്ച് മൂന്നാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്കു മുന്നേറാം. പത്തു ഗ്രൂപ്പുകളിലെ ആദ്യസ്ഥാനക്കാർ അടുത്ത ഘട്ടത്തിലെത്തും. ഒപ്പം, മികച്ച രണ്ടാം സ്ഥാനക്കാരായി അഞ്ചു ടീമുകൾക്കും നോക്കൗട്ടിലെത്താം.
Read More