ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ്; ടോ​​ട്ട​​ൻ ജ​​യം

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ്ബാ​​യ ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്ട്സ്പു​​ർ യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ളി​​ന്‍റെ ആ​​ദ്യറൗ​​ണ്ടി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി. അ​​സ​​ർ​​ബൈ​​ജാ​​ൻ ക്ല​​ബ്ബാ​​യ എ​​ഫ്കെ ഖ​​രാ​​ബാ​​ഗി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്ട്സ്പു​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. ഏ​​ഴാം മി​​നി​​റ്റി​​ൽ റാ​​ഡു ഡ്രാ​​ഗു​​സി​​ൻ ചു​​വ​​പ്പു​​കാ​​ർ​​ഡ് ക​​ണ്ടു പു​​റ​​ത്താ​​യ​​തോ​​ടെ ടോ​​ട്ട​​ൻ​​ഹാം 10 പേ​​രാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു.

Read More

ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ വ​നി​താ ജൂ​ഡോ: ന​ന്ദ​നയ്ക്ക് വെ​ങ്ക​ലം

നെ​ടു​ങ്ക​ണ്ടം: വി​മ​ണ്‍​സ് ഖേ​ലോ ഇ​ന്ത്യ നാ​ഷ​ണ​ല്‍ ജൂ​ഡോ മ​ത്സ​ര​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം സ്‌​പോ​ര്‍​ട്സ് അ​ക്കാ​ദ​മി​യു​ടെ ന​ന്ദ​ന പ്ര​സാ​ദി​ന് വെ​ങ്ക​ലം. തൃ​ശൂ​രി​ൽ സ​മാ​പി​ച്ച ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലാ​ണ് ന​ന്ദ​ന വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്. ജൂ​ണി​യ​ർ വ​നി​ത​ക​ളു​ടെ 78 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് ന​ന്ദ​ന മ​ത്സ​രി​ച്ച​ത്. ചെ​ന്നെ​യി​ൽ ന​ട​ന്ന സൗ​ത്ത് സോ​ൺ ഖേ​ലോ ഇ​ന്ത്യാ ജൂ​ഡോ വി​മ​ണ്‍​സ് ലീ​ഗ് ആ​ന്‍​ഡ് റാ​ങ്കിം​ഗ് ടൂ​ര്‍​ണ​മെ​ന്‍റില്‍ ന​ന്ദ​ന സ്വ​ർ​ണ മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി സ്‌​കൂ​ള്‍, അ​മ​ച്ച്വ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ സം​സ്ഥാ​നത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ ന​ന്ദ​ന പ്ര​സാ​ദ് സ്വ​ര്‍​ണം നേ​ടി​യി​ട്ടു​ണ്ട്. നെ​ടു​ങ്ക​ണ്ടം പൂ​വ​ക്കു​ള​ത്ത് ആ​ശാ ബാ​ല​കൃ​ഷ്ണ​നാ​ണ് മാ​താ​വ്. ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ ന​ന്ദ​ന നെ​ടു​ങ്ക​ണ്ടം എ​ൻഎ​സ്എ ​ജൂ​ഡോ അ​ക്കാ​ഡ​മി​യി​ൽ ടോ​ണി ലീ, ​സൈ​ജു ചെ​റി​യാ​ന്‍, മ​രി​യാ ലീ ​എ​ന്നി​വ​രു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​വ​രു​ന്ന​ത്.

Read More

ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ച് ഷ​ക്കീ​ബ്

കാ​ണ്‍​പു​ർ: ബം​ഗ്ലാ​ദേ​ശ് സൂ​പ്പ​ർ ഓ​ൾ റൗ​ണ്ട​ർ ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ചു. ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ഇ​ന്നാ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് ത​ന്‍റെ വി​ര​മി​ക്ക​ൽ തീ​രു​മാ​നം ഷ​ക്കീ​ബ് ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ ഷ​ക്കീ​ബ് ടെ​സ്റ്റി​ൽ​നി​ന്നു​ള്ള വി​ര​മി​ക്ക​ൽ തീ​യ​തി​യും പ്ര​ഖ്യാ​പി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഹോം ​ടെ​സ്റ്റ് പ​ര​ന്പ​ര​യോ​ടെ രാ​ജ്യാ​ന്ത​ര റെ​ഡ് ബോ​ൾ ക്രി​ക്ക​റ്റി​നോ​ടും വി​ട​പ​റ​യു​മെ​ന്നും ഷ​ക്കീ​ബ് അ​റി​യി​ച്ചു. 2025 ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റി​നു​ശേ​ഷ​മാ​യി​രി​ക്കും 50 ഓ​വ​ർ വേ​ദി​യി​ൽ​നി​ന്ന് ഷ​ക്കീ​ബ് വി​ര​മി​ക്കു​ക എ​ന്നാ​ണു സൂ​ച​ന. ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റു​ള്ള ബൗ​ള​രാ​ണ് ഷ​ക്കീ​ബ്. ലോ​ക​ക​പ്പി​ൽ 43 മ​ത്സ​ര​ങ്ങ​ളി​ൽ 50 വി​ക്ക​റ്റ് ഈ ​ഇ​ടം​കൈ സ്പി​ന്ന​റി​നു​ണ്ട്. ബം​ഗ്ലാ​ദേ​ശി​നാ​യി 129 ട്വ​ന്‍റി-20​യി​ൽ ഇ​റ​ങ്ങി. 13 അ​ർ​ധ​സെ​ഞ്ചു​റി അ​ട​ക്കം 2551 റ​ണ്‍​സ് നേ​ടി, 149 വി​ക്ക​റ്റും ഉ​ണ്ട്. 70 ടെ​സ്റ്റി​ൽ 242 വി​ക്ക​റ്റും 4600…

Read More

ദിനേഷ് ച​​ൻ​​ഡി​​മ​​ൽ സൂ​​പ്പ​​റാ​​ക്കി

ഗാ​​ലെ: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം ദി​​നേ​​ഷ് ച​​ൻ​​ഡി​​മ​​ൽ സൂ​​പ്പ​​റാ​​ക്കി. 208 പ​​ന്ത് നേ​​രി​​ട്ട ച​​ൻ​​ഡി​​മ​​ൽ 15 ഫോ​​റി​​ന്‍റെ അ​​ക​​ന്പ​​ടി​​യോ​​ടെ 116 റ​​ണ്‍​സ് നേ​​ടി. ടെ​​സ്റ്റ് ക​​രി​​യ​​റി​​ൽ ച​​ൻ​​ഡി​​മ​​ലി​​ന്‍റെ 16-ാം സെ​​ഞ്ചു​​റി​​യാ​​ണിത്. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ആ​​ദ്യ​​ത്തേ​​തും. ഒ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ശ്രീ​​ല​​ങ്ക മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 306 എ​​ന്ന ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ്. ടോ​​സ് നേ​​ടി​​യ ശ്രീ​​ല​​ങ്ക ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​തും നി​​സാ​​ങ്ക (1) തു​​ട​​ക്ക​​ത്തി​​ലേ പു​​റ​​ത്താ​​യി. എ​​ന്നാ​​ൽ, ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ​​യും (46) ച​​ൻ​​ഡി​​മ​​ലും ചേ​​ർ​​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 122 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സും (78 നോ​​ട്ടൗ​​ട്ട്) ച​​ൻ​​ഡി​​മലും 97 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടും സ്ഥാ​​പി​​ച്ചു. മാ​​ത്യൂ​​സി​​നൊ​​പ്പം കാ​​മി​​ന്ദു മെ​​ൻ​​ഡി​​സാ​​ണ് (51 നോ​​ട്ടൗ​​ട്ട്) ക്രീ​​സി​​ൽ. ശ്രീ​​ല​​ങ്ക​​യ്ക്കു​​വേ​​ണ്ടി ടെ​​സ്റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി എ​​ന്ന നേ​​ട്ട​​ത്തി​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് ച​​ൻ​​ഡി​​മ​​ൽ എ​​ത്തി. കു​​മാ​​ർ സം​​ഗ​​ക്കാ​​ര (38), മ​​ഹേ​​ല ജ​​യ​​വ​​ർ​​ധ​​നെ…

Read More

ട്രീ​​സ-​​ഗാ​​യ​​ത്രി സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ൽ

മ​​കാ​​വു: മ​​കാ​​വു ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​​ല​​യാ​​ളി താ​​രം ട്രീ​​സ ജോ​​ളി​​യും ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദും ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ. ചൈ​​നീ​​സ് താ​​യ് പേ​​യി​​യു​​ടെ ലി​​ൻ ചി​​ൻ ചു​​ൻ – ടെ​​ങ് ചു​​ൻ സ​​ണ്‍ സ​​ഖ്യ​​ത്തെ​​യാ​​ണ് ട്രീ​​സ-​​ഗാ​​യ​​ത്രി കൂ​​ട്ടു​​കെ​​ട്ട് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ത്തി​​ന്‍റെ ജ​​യം. സ്കോ​​ർ: 22-20, 21-11. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ കി​​ഡം​​ബി ശ്രീ​​കാ​​ന്തും ക്വാ​​ർ​​ട്ട​​റി​​ലേ​​ക്കു മു​​ന്നേ​​റി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ഏ​​റ്റു​​മു​​ട്ടി​​യ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ 21-13, 21-18നാ​​യി​​രു​​ന്നു ശ്രീ​​കാ​​ന്തി​​ന്‍റെ ജ​​യം. ആ​​യു​​ഷ് ഷെ​​ട്ടി​​യാ​​യി​​രു​​ന്നു ശ്രീ​​കാ​​ന്തി​​ന്‍റെ എ​​തി​​രാ​​ളി.

Read More

ലോ​​ക റാ​​ങ്കിം​​ഗി​​ൽ തി​​രി​​ച്ച​​ടി; കോ​​ഹ്‌​ലി, ​രോ​​ഹി​​ത് പി​​ന്നോ​​ട്ട്

ദു​​ബാ​​യ്: ഐ​​സി​​സി ടെ​​സ്റ്റ് ബാ​​റ്റ​​ർ​​മാ​​രു​​ടെ ലോ​​ക റാ​​ങ്കിം​​ഗി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ട്ട് ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ വി​​രാ​​ട് കോ​​ഹ്‌​ലി​​യും രോ​​ഹി​​ത് ശ​​ർ​​മ​​യും. ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ചെ​​ന്നൈ ടെ​​സ്റ്റി​​ൽ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി 23 റ​​ണ്‍​സ് മാ​​ത്രം നേ​​ടി​​യ കോ​​ഹ്‌​ലി ​ആ​​ദ്യ പ​​ത്തു റാ​​ങ്കി​​ൽ​​നി​​ന്നു പു​​റ​​ത്താ​​യി. അ​​ഞ്ചു സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ട് നി​​ല​​വി​​ൽ 12-ാമ​​താ​​ണ് കോ​​ഹ്‌​ലി. ​ചെ​​ന്നൈ ടെ​​സ്റ്റി​​ൽ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി 11 റ​​ണ്‍​സ് മാ​​ത്രം നേ​​ടി​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ നാ​​ലു സ്ഥാ​​നം പി​​ന്നോ​​ട്ടി​​റ​​ങ്ങി പ​​ത്തി​​ലെ​​ത്തി. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ജോ ​​റൂ​​ട്ട്, ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ എ​​ന്നി​​വ​​രാ​​ണ് യ​​ഥാ​​ക്ര​​മം ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ൽ. പ​​ന്തി​​ന്‍റെ മു​​ന്നേ​​റ്റം 2022 ഡി​​സം​​ബ​​റി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ടെ​​സ്റ്റ് വേ​​ദി​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യ ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ ഋ​​ഷ​​ഭ് പ​​ന്ത് വ​​ൻ നേ​​ട്ട​​മു​​ണ്ടാ​​ക്കി. ലോ​​ക റാ​​ങ്കിം​​ഗി​​ൽ ആ​​റാം സ്ഥാ​​ന​​ത്താ​​ണ് പ​​ന്ത്. ചെ​​ന്നൈ ടെ​​സ്റ്റി​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 39ഉം ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ…

Read More

 ഫ്ര​​ഞ്ച് താ​​രം റാ​​ഫേ​​ൽ വ​​രാ​​നെ വി​​ര​​മി​​ച്ചു

ല​​ണ്ട​​ൻ: മു​​പ്പ​​ത്തൊ​​ന്നു​​കാ​​ര​​നാ​​യ ഫ്ര​​ഞ്ച് താ​​രം റാ​​ഫേ​​ൽ വ​​രാ​​നെ പ്ര​​ഫ​​ഷ​​ണ​​ൽ ഫു​​ട്ബോ​​ളി​​ൽ​​നി​​ന്നു വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് കാ​​ൽ​​മു​​ട്ട് ശ​​സ്ത്ര​​ക്രി​​യ​​യു​​ൾ​​പ്പെ​​ടെ ചെ​​യ്യേ​​ണ്ടിവ​​ന്നി​​രു​​ന്നു. ഈ ​​വ​​ർ​​ഷം ജൂ​​ലൈ​​യി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ കോ​​മോ​​യി​​ലേ​​ക്ക് ചേ​​ക്കേ​​റി​​യെ​​ങ്കി​​ലും ഓ​​ഗ​​സ്റ്റി​​ൽ കോ​​പ്പ ഇ​​റ്റാ​​ലി​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ​​പ​​കു​​തി​​യി​​ൽ മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ക​​ളം​​വി​​ട്ടു. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ ലെ​​ൻ​​സി​​ലൂ​​ടെ​​യാ​​ണ് വ​​രാ​​നെ പ്ര​​ഫ​​ഷ​​ണ​​ൽ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. സ്പാ​​നി​​ഷ് വ​​ന്പ​ന്മാ​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ്, ഇം​​ഗ്ലീ​​ഷ് ഗ്ലാ​​മ​​ർ ടീം ​​മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി എ​​ന്നി​​വ​​യ്ക്കു​​വേ​​ണ്ടി ക​​ളി​​ച്ചു. ക്ല​​ബ് ക​​രി​​യ​​റി​​ൽ 480 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 21 ഗോ​​ൾ ഈ ​​സെ​​ന്‍റ​​ർ ബാ​​ക്ക് താ​​രം സ്വ​​ന്ത​​മാ​​ക്കി. ഫ്രാ​​ൻ​​സി​​നാ​​യി 93 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബൂ​​ട്ട​​ണി​​ഞ്ഞു, അ​​ഞ്ചു ഗോ​​ൾ നേ​​ടി. ഫ്രാ​​ൻ​​സ് 2018 ഫി​​ഫ ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​പ്പോ​​ഴും 2022 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ക​​ളി​​ച്ച​​പ്പോ​​ഴും ടീ​​മി​​ന്‍റെ നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നൊ​​പ്പം എ​​ഫ്എ ക​​പ്പും റ​​യ​​ൽ മാ​​ഡ്രി​​ഡി​​നൊ​​പ്പം നാ​​ല് യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, മൂ​​ന്നു ലാ…

Read More

സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ; കാർലോ റയൽ…

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ സൂ​​പ്പ​​ർ ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡും മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ കാ​​ർ​​ലോ ആ​​ൻ​​സി​​ലോ​​ട്ടി​​യും ച​​രി​​ത്ര​​ത്താ​​ളു​​ക​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. 67,480 കാ​​ണി​​ക​​ൾ നി​​റ​​ഞ്ഞ, സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ർ​​ണ​​ബ്യൂ​​വി​​ൽ അ​​ലാ​​വ​​സി​​നെ 2-3നു ​​കീ​​ഴ​​ട​​ക്കി​​യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് ആ​​ൻ​​സി​​ലോ​​ട്ടി​​യും റ​​യ​​ൽ മാ​​ഡ്രി​​ഡും അ​​പൂ​​ർ​​വ നേ​​ട്ട​​ങ്ങ​​ളി​​ലെ​​ത്തി​​യ​​ത്. അ​​ഞ്ചു ഗോ​​ൾ പി​​റ​​ന്ന സൂ​​പ്പ​​ർ ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ 48 മി​​നി​​റ്റി​​നു​​ള്ളി​​ൽ​​ത്ത​​ന്നെ റ​​യ​​ൽ മാ​​ഡ്രി​​ഡ് മൂ​​ന്നു ഗോ​​ളി​​ന്‍റെ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, നി​​ശ്ചി​​ത സ​​മ​​യം അ​​വ​​സാ​​നി​​ക്കാ​​ൻ അ​​ഞ്ചു മി​​നി​​റ്റി​​ന്‍റെ അ​​ക​​ല​​മു​​ള്ള​​പ്പോ​​ൾ തു​​ട​​രെ ര​​ണ്ടു ഗോ​​ള​​ടി​​ച്ച് അ​​ലാ​​വ​​സ് തോ​​ൽ​​വി ഭാ​​രം കു​​റ​​ച്ചു. മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ​​മി​​നി​​റ്റി​​ൽ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ അ​​സി​​സ്റ്റി​​ൽ ലൂ​​ക്കാ​​സ് വാ​​സ്ക്വെ​​സ് റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 40-ാം മി​​നി​​റ്റി​​ൽ ജൂ​​ഡ് ബെ​​ല്ലി​​ങ്ഗ​​മി​​ന്‍റെ അ​​സി​​സ്റ്റി​​ൽ കി​​ലി​​യ​​ൻ എം​​ബ​​പ്പെ റ​​യ​​ലി​​ന്‍റെ ലീ​​ഡ് ഉ​​യ​​ർ​​ത്തി. എം​​ബ​​പ്പെ ഗോ​​ൾ നേ​​ടു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം മ​​ത്സ​​ര​​മാ​​ണ്. 26 ട​​ച്ചു​​ക​​ൾ​​ക്കു​​ശേ​​ഷ​​മാ​​യി​​രു​​ന്നു എം​​ബ​​പ്പെ​​യു​​ടെ ഗോ​​ൾ. വാ​​സ്ക്വെ​​സി​​ന്‍റെ അ​​സി​​സ്റ്റി​​ൽ…

Read More

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് ഒ​ന്നാമത്

മ​ഞ്ചേ​രി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ൽ ക​ണ്ണൂ​രി​ന്‍റെ പോ​രാ​ളി​ക​ൾ പോ​യി​ന്‍റ് ടേ​ബി​ളി​ന്‍റെ ത​ല​പ്പ​ത്ത്. പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന നാ​ലാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ മ​ല​പ്പു​റം എ​ഫ്സിയെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്സി നി​ർ​ണാ​യ​ക​മാ​യ മൂ​ന്നു പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി ലീ​ഗി​ന്‍റെ ത​ല​പ്പ​ത്തേ​ക്കു കു​തി​ച്ച​ത്. ജ​യി​ച്ചാ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്താം എ​ന്ന നി​ല​യി​ലാ​ണ് മ​ല​പ്പു​റം എ​ഫ്സി​യും ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്സി​യും നാ​ലാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​നാ​യി ക​ള​ത്തി​ലെ​ത്തി​യ​ത്. പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞ കാ​ണി​ക​ളു​ടെ ആ​വേശം ഏ​റ്റു​വാ​ങ്ങി​യ മ​ല​പ്പു​റം ടീ​മി​നെ 13-ാം മി​നി​റ്റി​ൽ ഞെ​ട്ടി​ച്ച് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് ഗോ​ൾ സ്കോ​ർ ചെ​യ്തു. സാ​ൻ​ഡി​നെ​റോ അ​ഡ്രി​യാ​ൻ കോ​ർ​പ​യാ​യി​രു​ന്നു ക​ണ്ണൂ​രി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. 39-ാം മി​നി​റ്റി​ൽ ഗോ​മ​സ് എ​സി​യ​ർ ക​ണ്ണൂ​ർ വ​രി​യേ​ഴ്സി​ന്‍റെ ര​ണ്ടാം ഗോ​ളും മ​ല​പ്പു​റം എ​ഫ്സി​യു​ടെ പോ​സ്റ്റി​ൽ നി​ക്ഷേ​പി​ച്ചു. അ​തോ​ടെ സ​ന്ദ​ർ​ശ​ക​ർ 2-0നു ​മു​ന്നി​ൽ. എ​ന്നാ​ൽ, 40-ാം മി​നി​റ്റി​ൽ…

Read More

അ​ന്താ​രാ​ഷ്‌​ട്ര ഓ​പ്പ​ണ്‍ ഫി​ഡെ ക്ലാ​സി​ക്ക​ല്‍ ചെ​സ് ചാ​ന്പ്യ​ന്‍​ഷി​പ്പ്; ക്രി​സ്റ്റി ജോ​ര്‍​ജ് ജേ​താ​വ്

കൊ​ച്ചി: കോ​ഴി​ക്കോ​ട് ന​ട​ന്ന കെ.​ജി. മാ​രാ​ര്‍ മെ​മ്മോ​റി​യ​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ഓ​പ്പ​ണ്‍ ഫി​ഡെ ക്ലാ​സി​ക്ക​ല്‍ ചെ​സ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​നാ​യി മ​ത്സ​രി​ച്ച ക്രി​സ്റ്റി ജോ​ര്‍​ജ് ജേ​താ​വാ​യി. അ​ര ല​ക്ഷം രൂ​പ​യും ട്രോ​ഫി​യു​മാ​യി​രു​ന്നു സ​മ്മാ​നം. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള മു​ര​ളീ​കൃ​ഷ്ണ​ന്‍ എ. ​ര​വി​കു​മാ​റി​നെ തോ​ല്‍​പ്പി​ച്ചാ​ണു ക്രി​സ്റ്റി ഒ​ന്നാ​മ​തെ​ത്തി​യ​ത്. ര​ണ്ടു വ​ര്‍​ഷ​മാ​യി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍ ക​ളി​ക്കു​ന്ന പ​തി​മൂ​ന്നു​കാ​ര​നാ​യ ക്രി​സ്റ്റി​യു​ടെ ഫി​ഡേ റേ​റ്റിം​ഗ് 1885 ആ​ണ്. ക​ള​മ​ശേ​രി ആ​ല​ങ്ങാ​ട​ൻ ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ​യും മൃ​ദു​ല വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​യ ക്രി​സ്റ്റി തൃ​ക്കാ​ക്ക​ര നൈ​പു​ണ്യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.

Read More