മുംബൈ: ഇറാനി കപ്പ് ക്രിക്കറ്റിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി ചാന്പ്യന്മാരായ മുംബൈയാണ് ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ. ദുലീപ് ട്രോഫിയിൽ ലഭിച്ച അവസരം മുതലാക്കി സെഞ്ചുറിയടക്കം സ്വന്തമാക്കിയ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിനു റെസ്റ്റ് ഓഫ് ഇന്ത്യൻ സംഘത്തിൽ ഇടം ലഭിച്ചില്ല. അതേസമയം, ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലുൾപ്പെട്ടു. ദുലീപ് ട്രോഫിയിൽ ഇന്ത്യ സി ടീം ക്യാപ്റ്റനായിരുന്ന ഋതുരാജ് ഗെയ്ക്വാദാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റൻ. അഭിമന്യു ഈശ്വരനാണ് വൈസ് ക്യാപ്റ്റൻ. ലക്നൗവിൽ ഒക്ടോബർ ഒന്നു മുതൽ അഞ്ചുവരെയാണ് ഇറാനി ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമംഗങ്ങളായ യാഷ് ദയാൽ, ധ്രുവ് ജുറെൽ…
Read MoreCategory: Sports
തോമസ് ചെറിയാൻ നയിക്കും; ഇന്ത്യൻ ഫുട്ബോൾ ടീമിനു മലയാളി ക്യാപ്റ്റൻ
വിയന്റിയൻ (ലാവോസ്): എഎഫ്സി 2025 അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യൻ ടീമിനു മലയാളി ക്യാപ്റ്റൻ. ഡൽഹി മലയാളിയായ തോമസ് ചെറിയാനാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ലാവോസിലെ വിയന്റിയനിലാണ് ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് ജിയിലെ മത്സരങ്ങൾ. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മംഗോളിയയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇറാൻ, ആതിഥേയരായ ലാവോസ് എന്നിവയാണ് ഗ്രൂപ്പ് ജിയുള്ള മറ്റു ടീമുകൾ. ഡിഫെൻഡറായ തോമസ് ചെറിയാനൊപ്പം മധ്യനിരയിൽ എബിൻദാസ് യേശുദാസൻ, ഗോൾ കീപ്പർ സഹിൽ എന്നിവരും മലയാളി സാന്നിധ്യങ്ങളായി ഇന്ത്യൻ സംഘത്തിലുണ്ട്. രഞ്ജൻ ചൗധരിയാണ് മുഖ്യപരിശീലകൻ. 27ന് ഇറാനെയും 29നു ലാവോസിനെയും ഇന്ത്യ നേരിടും.
Read Moreദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റ്; ജയവുമായി ഇന്ത്യ ഡിയും എയും
അനന്തപുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണിന്റെ കന്നി സെഞ്ചുറി പാഴായായില്ല. ഒന്നാം ഇന്നിംഗ്സിൽ സഞ്ജുവും രണ്ടാം ഇന്നിംഗ്സിൽ റിക്കി ഭുയിയും സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ ഇന്ത്യ ബിക്കെതിരേ ഇന്ത്യ ഡിക്ക് തകർപ്പൻ ജയം. 258 റണ്‍സിന്റെ ജയമാണ് ഇന്ത്യ ഡി നേടിയത്. 373 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഇന്ത്യ ബി, 22.2 ഓവറിൽ 116 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റെടുത്ത അർഷ്ദീപ് സിംഗ്, നാലു വിക്കറ്റെടുത്ത ആദിത്യ താക്കറെ എന്നിവരാണ് ഇന്ത്യ ബിയെ തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഡിക്കായി ബോൾ ചെയ്തത് ഇവർ മാത്രമാണ്. നിതീഷ് കുമാർ റെഡ്ഢിയാണ് (40 നോട്ടൗട്ട്) ഇന്ത്യ ബിയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയുടെ ആദ്യ വിജയമാണിത്. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ഡി…
Read Moreനാല്പത്തിയഞ്ചാമത് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് സ്വർണം
ബുഡാപെസ്റ്റ്: നാല്പത്തിയഞ്ചാമത് ചെസ് ഒളിന്പ്യാഡിൽ ഇന്ത്യക്കു ചരിത്ര സ്വർണം. ചെസ് ഒളിന്പ്യാഡിൽ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമാണ് ഇന്ത്യ സ്വർണം നേടിയത്. ഓപ്പണ്‍, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ ആദ്യമായാണ് സ്വർണം നേടുന്നത്. ന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ അവസാന റൗണ്ടിൽ സ്ലോവേനിയയെ തോൽപ്പിച്ചാണ് ഓപ്പണ്‍ വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം. ഇതോടെ ഇന്ത്യ 21 പോയിന്റുമായി ഒന്നാമതെത്തി. വനിതാ വിഭാഗത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ച് 19 പോയിന്റുമായാണ് ഇന്ത്യ സ്വർണത്തിലെത്തിത്. ഓപ്പണ്‍ വിഭാഗത്തില്‍ അമേരിക്ക വെള്ളിയും ഉസ്ബക്കിസ്ഥാന് ബ്രോണ്‍സും കരസ്ഥമാക്കി വനിതാ വിഭാഗത്തില്‍ കസാക്കിസ്ഥാന്‍ വെള്ളിയും അമേരിക്ക വെങ്കലവും കരസ്ഥമാക്കി. ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ഇന്ത്യ 3.5-05ന് സ്ലോവേനിയയെ പരാജയപ്പെടുത്തി. അർജുൻ എറിഗാസി, ജാൻ സുബെൽജിനെ പരാജയപ്പെടുത്തിക്കൊണ്ട് ആദ്യ ജയം സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ ഡി. ഗുകേഷ് വ്ളാഡിമിർ ഫെഡോസീവിനെ തോൽപ്പിച്ചുകൊണ്ട് രണ്ടാം ജയവും ഇന്ത്യക്കു നൽകി.…
Read Moreഐഎസ്എൽ ഫുട്ബോൾ; ബ്ലാസ്റ്റേഴ്സ് ഓൺ
കൊച്ചി: ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിയെ പരാജയപ്പെടുത്തിയാണ് സീസണിലെ കന്നിജയം സ്വന്തമാക്കിയത്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. സീസണിലെ ആദ്യമത്സരത്തിൽ സ്വന്തം തട്ടകത്തിൽ പഞ്ചാബ് എഫ്സിക്ക് മുന്പിൽ കീഴടങ്ങിയ ബ്ലാസ്റ്റേഴ്സ് മികച്ച ജയത്തോടെ പോയിന്റ് ടേബിൾ തുറന്നു. മൂന്ന് പോയിന്റോടെ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ബംഗാളിനായി പി.വി.വിഷ്ണു (59) ആദ്യ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി നോവ സദോയിയും (63’) പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്രയും (88’) ഗോളുകൾ നേടി. ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞതായിരുന്നു ആദ്യ പകുതി. ബ്ലാസ്റ്റേഴ്സ് മികച്ചൊരു അവസരം നഷ്ടമാക്കി യിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബംഗാളിന്റെ ആക്രമണങ്ങളാണ് മൈതാനത്ത് കണ്ടത്. 59ാം മിനിട്ടിൽ ബംഗാൾ ലീഡ് എടുത്തു. പകരക്കാരനായി ഇറങ്ങിയ മലയാളിതാരം പി.വി. വിഷ്ണുവാണ് ബംഗാളിനെ മുന്നിലെത്തിച്ചത്.…
Read Moreചരിത്രനേട്ടത്തിലേക്ക് സൈക്കിളോടിച്ച് ജേക്കബും ഫെലിക്സും
കൊച്ചി: ലോകത്തിലെ ഏറ്റവും കഠിനമായ സൈക്ലിംഗ് ഇവന്റുകളിൽ ഒന്നായ നോർത്ത്കേപ്പ് 4000 അൾട്രാ എൻഡ്യൂറൻസ് സൈക്കിൾ സാഹസികത വിജയകരമായി പൂർത്തിയാക്കി കേരളത്തിൽനിന്നുള്ള സൈക്ലിസ്റ്റുകൾ. ജേക്കബ് ജോയിയും ഫെലിക്സ് അഗസ്റ്റിനുമാണ് ശ്രദ്ധേയനേട്ടം കൈവരിച്ചത്. ഏഴു യൂറോപ്യൻ രാജ്യങ്ങളിലായി 4,168 കിലോമീറ്റർ പിന്നിട്ട് 20 ദിവസങ്ങൾകൊണ്ടു നോർത്ത് കേപ്പ് 4000 കീഴടക്കുന്ന ആദ്യ കേരളീയർ എന്ന നേട്ടവുമായാണ് ഇരുവരും മടങ്ങിയെത്തിയത്. ഇറ്റലിയിൽനിന്ന് ആരംഭിച്ച് ഓസ്ട്രിയ, ജർമനി, ഡെന്മാർക്ക്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലൂടെയാണ് ഇവർ യൂറോപ്പിന്റെ പ്രധാന ഭൂപ്രദേശത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ആർട്ടിക് സർക്കിളിന് 300 മൈൽ അപ്പുറമുള്ള നോർത്ത് കേപ്പിലേക്ക് എത്തിയത്. കഠിനമായ വഴികൾ പിന്നിട്ടാണു സ്വപ്നനേട്ടം കൈവരിച്ചതെന്ന് ഇരുവരും പറഞ്ഞു. കുത്തനേയുള്ള കയറ്റങ്ങളിലൂടെയും കഠിനമായ കാലാവസ്ഥയിലൂടെയും ചരൽ റോഡുകളും ഉരുളൻകല്ലുകൾ ഉള്ള ഭൂപ്രദേശങ്ങളിലൂടെയും സൈക്ലിംഗ് നടത്തിയതു മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് ജേക്കബ് പറഞ്ഞു. 45ലധികം രാജ്യങ്ങളിൽനിന്നുള്ള സൈക്ലിസ്റ്റുകൾക്കൊപ്പമാണ്…
Read Moreഇന്ത്യക്കായി ഇറങ്ങാൻ വൻതുക ആവശ്യപ്പെട്ട് നഗാൽ
ന്യൂഡൽഹി: രാജ്യത്തിനായി ഡേവിസ് കപ്പിൽ കളിക്കാൻ ഇന്ത്യയുടെ ഒന്നാം നന്പർ ടെന്നീസ് താരം സുമിത് നാഗൽ വൻ തുക ആവശ്യപ്പെട്ടെന്ന് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ (എഐടിഎ). അന്‍പതിനായിരം യുഎസ് ഡോളറാണ് (45 ലക്ഷം രൂപ) താരം ആവശ്യപ്പെട്ടത്. എന്നാൽ, രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്പോൾ പണം ചോദിക്കുന്നത് സാധാരണയാണെന്നാണ് സുമിത് നാഗലിന്റെ വാദം. പുറം വേദനയെന്ന് പറഞ്ഞ് നഗാൽ ഡേവിസ് കപ്പിൽ സ്വീഡനെതിരേയുള്ള മത്സരത്തിൽ പങ്കെടുത്തിരുന്നില്ല. സ്വീഡനെതിരേ ഇന്ത്യ 4-0നാണ് തോറ്റത്. യുകി ഭാംബ്രി, ശശികുമാർ മുകുന്ദ് എന്നിവരും രാജ്യത്തിനായി ഇറങ്ങാത്തതിൽ എഐടിഎ അസംതൃപ്തി അറിയിച്ചു.
Read More45-ാം ചെസ് ഒളിമ്പ്യാട്; സ്വർണത്തിനരികെ ഇന്ത്യ
45-ാം ചെസ് ഒളിന്പ്യാഡിൽ മൂന്നു റൗണ്ടുകൾ മാത്രംശേഷിക്കെ ഓപ്പണ്‍ വിഭാഗത്തിൽ ഇന്ത്യ വ്യക്തമായ രണ്ടു പോയിന്റ് ലീഡ് നേടി സ്വർണത്തിലേക്ക് അടുക്കുന്നു. എട്ടാം റൗണ്ടിൽ ഇന്ത്യൻ പുരുഷന്മാർ ഇറാനെ 3.5-0.5നു തകർത്തു. ഫോമിലുള്ള ഡി ഗുകേഷും അർജുൻ എറിഗെയ്സിയും കറുത്ത കരുക്കളുമായി വിജയിച്ചപ്പോൾ വിദിത് ഗുജറാത്തി വെള്ളക്കരുവിൽ വെന്നിക്കൊടി പാറിച്ചു. ആർ. പ്രഗ്നാനന്ദ സമനിലയിൽ പിരിഞ്ഞു. എതിരാളിയുടെ രാജാവിനെതിരേ ശക്തമായ ചെക്മേറ്റിംഗ് ആക്രമണം നടത്തുകയും തന്റെ രാജ്ഞിയെ ബലിയർപ്പിക്കുകയും ചെയ്ത് അർജുൻ ദനേശ്വർ ബർദിയയ്ക്കെതിരേ ജയം നേടി. ഗുകേഷ് തകർപ്പൻ ഫോം തുടരുകയാണ്. പർഹാം മഗ്സൂദ്ലുവിന്റെ പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ ജയം. അതേസമയം, ചാന്പ്യൻഷിപ്പിൽ ആദ്യമായി ഇന്ത്യൻ വനിതകൾ തോൽവി രുചിച്ചു. പോളണ്ടിനോട് 2.5-1.5നായിരുന്നു ഇന്ത്യയുടെ തോൽവി. പരാജയപ്പെട്ടെങ്കിലും ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുകയാണ്. എട്ടാം റൗണ്ടിൽ ദിവ്യ ദേശ്മുഖിനു മാത്രമാണ് ജയം നേടാനായത്. വന്തിക അഗർവാൾ…
Read Moreഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പതിനൊന്നാം സെഞ്ചു നേടി സഞ്ജു സാംസൺ
അനന്തപുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ ഡിക്കു വേണ്ടി സഞ്ജു സാംസണിന്റെ സെഞ്ചുറി. ഇന്ത്യ ബിക്കെതിരായ മത്സരത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോൾ 89 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു, രണ്ടാംദിനം തുടക്കത്തിൽതന്നെ സെഞ്ചുറി തികച്ചു. 101 പന്തിൽ മൂന്നു സിക്സും 12 ഫോറും അടക്കം 106 റണ്‍സ് നേടിയശേഷമാണ് സഞ്ജു കീഴടങ്ങിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ ബി, ക്യാപ്റ്റൻ അഭിമന്യു ഈശ്വരന്റെ (116) സെഞ്ചുറിക്കരുത്തിൽ രണ്ടാംദിവം അവസാനിക്കുന്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സ് എടുത്തു. 39 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദർ ക്രീസിലുണ്ട്. ഇന്ത്യ എയ്ക്ക് എതിരായ പോരാട്ടത്തിന്റെ രണ്ടാംദിനം അവസാനിക്കുന്പോൾ ഇന്ത്യ സി ഏഴു വിക്കറ്റ് നഷ്ടത്തിൽ 216 റണ്‍സ് നേടി. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് 297ൽ അവസാനിച്ചിരുന്നു. ഇന്ത്യ എയ്ക്കു വേണ്ടി ശാശ്വത് റാവത്ത് (124), ആവേശ് ഖാൻ (51 നോട്ടൗട്ട്) എന്നിവർ ബാറ്റിംഗിൽ…
Read Moreഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റ് ; ചെപ്പോക്കിൽ റിക്കാർഡ് വിക്കറ്റ് വീഴ്ച
ചെന്നൈ: ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനം പടപടേന്നു വിക്കറ്റുകൾ നിലംപൊത്തി. 17 വിക്കറ്റ് വീണ രണ്ടാംദിനം ജയത്തിലേക്കുള്ള ഉറച്ച ചുവടുകളുമായാണ് ഇന്ത്യ മൈതാനംവിട്ടത്. ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഒരുദിനം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ച എന്ന റിക്കാർഡും ഇന്നലെ കുറിക്കപ്പെട്ടു. ആർ. അശ്വിൻ (118), രവീന്ദ്ര ജഡേജ (86) കൂട്ടുകെട്ടിനു രണ്ടാംദിനം അധികം ആയുസ് ഉണ്ടായിരുന്നില്ല. 339/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 376നു പുറത്തായി. ബംഗ്ലാദേശിന്റെ ബാറ്റിംഗ് അവസരമായപ്പോൾ ഇന്ത്യൻ പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കു സാധിച്ചില്ല. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഈരണ്ടു വിക്കറ്റുമായി ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരും ചേർന്ന് ഇന്ത്യക്ക് 227 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നൽകി. ഫോളോ ഓണിനു സന്ദർശകരെ അയയ്ക്കാതെ ക്രീസിലെത്തിയ ഇന്ത്യക്ക് രണ്ടാംദിനത്തിന്റെ ഫൈനൽ സെഷനിൽ…
Read More