ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ട്രോഫി ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാനിക് സിന്നറിന്. ഫൈനലിൽ അമേരിക്കയുടെ ടെയ് ലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സിന്നർ യുഎസ് ഓപ്പണിൽ കന്നിമുത്തം വച്ചത്. 6-3, 6-4, 7-5നായിരുന്നു സിന്നറിന്റെ ജയം. 12-ാം സീഡുകാരനായ ഫ്രിറ്റ്സിനു കാര്യമായ പോരാട്ടം നടത്താൻ സാധിച്ചില്ല. സിൻസിനാറ്റി ഓപ്പണും യുഎസ് ഓപ്പണും ഒരേ സീസണിൽ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് താരമാണ് ഇരുപത്തിമൂന്നുകാരനായ യാനിക് സിന്നർ. ആദ്യ ഇറ്റലിക്കാരൻ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ട്രോഫി സ്വന്തമാക്കുന്ന ആദ്യ ഇറ്റലിക്കാരനാണ് യാനിക് സിന്നർ. 2024 ഓസ്ട്രേലിയൻ ഓപ്പണും സിന്നർ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യനാകുന്ന ആദ്യ ഇറ്റലിക്കാരനും സിന്നറാണ്. താരത്തിന്റെ അക്കൗണ്ടിൽ ഇതോടെ രണ്ട് ഗ്രാൻസ് ലാം ട്രോഫികളായി. ഓപ്പണ്‍ കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും…
Read MoreCategory: Sports
രണ്ടാം മത്സരത്തിലും ഗോൾ നേടി പകരക്കാരൻ റൊണാൾഡോ
ബെൻഫിക: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ സ്വന്തമാക്കി പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയാണ് ക്രിസ്റ്റ്യാനോ സ്കോട്ലൻഡിനെതിരേ ഗോൾ നേടി പോർച്ചുഗലിനെ ജയത്തിലെത്തിച്ചത്. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു പോർച്ചുഗൽ 2-1ന്റെ ജയം നേടിയത്. ഗ്രൂപ്പ് ഒന്നിലെ കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യക്കെതിരേയും സിആർ7 വലകുലുക്കിയിരുന്നു. ക്രൊയേഷ്യക്കെതിരായത് ക്രിസ്റ്റ്യാനോയുടെ കരിയറിലെ 900-ാം ഗോളായിരുന്നു. ഗ്രൂപ്പ് ഒന്നിൽ പോർച്ചുഗലിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. ആറു പോയിന്റുമായി പോർച്ചുഗൽ ഒന്നാമതുണ്ട്. പകരക്കാരൻ റൊണാൾഡോ 2022 ഫിഫ ലോകകപ്പിന്റെ നോക്കൗട്ടിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അന്നത്തെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പകരക്കാരുടെ ബെഞ്ചിൽ ഇരുത്തിയത് വൻ ചർച്ചയായിരുന്നു. സാന്റോസിന്റെ സീറ്റ് തെറിക്കുന്നതിൽവരെ കാര്യങ്ങളെത്തി. സാന്റോസിന്റെ പിൻഗാമിയായി പോർച്ചുഗൽ പരിശീലക സ്ഥാനത്തെത്തിയ റോബർട്ടോ മാർട്ടിനെസിന്റെ ശിക്ഷണത്തിൽ റൊണാൾഡോ ആദ്യമായി പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ മത്സരമായിരുന്നു സ്കോട്ലൻഡിനെതിരായത്. രണ്ടാം പകുതി സബ്സ്റ്റിറ്റ്യൂഷനായാണ് റൊണാൾഡോ…
Read Moreയുവേഫ നേഷൻസ് ലീഗ്; 10 പേരുമായി സ്പാനിഷ് ജയം
ജെനീവ: യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് നാലിൽ നിലവിലെ ചാന്പ്യന്മാരായ സ്പെയിനിനു ജയം. എവേ മത്സരത്തിൽ സ്പെയിൻ 4-1നു സ്വിറ്റ്സർലൻഡിനെ കീഴടക്കി. 20-ാം മിനിറ്റിൽ റോബിൻ ലെ നോർമാൻഡ് ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ സ്പെയിൻ 10 പേരായി ചുരുങ്ങി. എങ്കിലും ലാ റോഹയുടെ വിജയം തടയാൻ സ്വിസ് സംഘത്തിനു സാധിച്ചില്ല. സ്പെയിനിനു വേണ്ടി ഫാബിയൻ റൂയിസ് (13’, 77’) ഇരട്ട ഗോൾ സ്വന്തമാക്കി. ജോസെലു (4’), ഫെറാൻ ടോറസ് (80’) എന്നിവരായിരുന്നു സ്പെയിനിന്റെ മറ്റു ഗോൾ നേട്ടക്കാർ. സെക്കി അംദൂനിയുടെ (41’) വകയായിരുന്നു സ്വിറ്റ്സർലൻഡിന്റെ ഗോൾ. ലൂക്ക ഗോൾ ഗ്രൂപ്പ് ഒന്നിൽ ആദ്യമത്സരത്തിൽ പോർച്ചുഗലിനോടു പരാജയപ്പെട്ട ക്രൊയേഷ്യ, രണ്ടാം മത്സരത്തിൽ 1-0നു പോളണ്ടിനെ കീഴടക്കി. 52-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ വകയായിരുന്നു ക്രൊയേഷ്യയുടെ ജയം കുറിച്ച ഗോൾ. മറ്റു മത്സരങ്ങളിൽ സ്വീഡൻ 3-0ന് എസ്റ്റോണിയയെയും ഡെന്മാർക്ക്…
Read Moreരണ്‍ധീർ ഒളിന്പിക് ഏഷ്യ പ്രസിഡന്റ്
ന്യൂഡൽഹി: ഒളിന്പിക് കൗണ്‍സിൽ ഓഫ് ഏഷ്യ (ഒസിഎ) പ്രസിഡന്റായി ഇന്ത്യയുടെ രണ്‍ധീർ സിംഗ് തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ നടന്ന 44-ാം ഒസിഎ ജനറൽ അസംബ്ലിയിലായിരുന്നു രണ്‍ധീർ സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്. എഴുപത്തേഴുകാരനായ രണ്‍ധീർ സിംഗിന് 2028വരെ ഒസിഎ പ്രസിഡന്റായി തുടരാം. ഒസിഎ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനാണ് പഞ്ചാബ് സ്വദേശിയായ രണ്‍ധീർ. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. 1968-1984 കാലഘട്ടത്തിൽ അഞ്ച് ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1979ൽ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു.
Read Moreപാരീസിൽ മെഡൽ വേട്ടയിൽ റിക്കാർഡ് കുറിച്ച് ഇന്ത്യൻ ടീം
പാരീസ്: 2024 പാരീസ് പാരാലിന്പിക്സിൽ പാറിപ്പറന്ന് ഇന്ത്യ. ഒരു പാരാലിന്പിക് എഡിഷനിൽ ഏറ്റവും കൂടുതൽ മെഡൽ വേട്ട എന്ന റിക്കാർഡ് കുറിച്ചാണ് ഇന്ത്യ പാരീസിൽനിന്നു മടങ്ങുന്നത്. ഓഗസ്റ്റ് 28നാരംഭിച്ച 17-ാമത് സമ്മർ പാരാലിന്പിക്സ് കൊടിയിറങ്ങി. 2028ൽ ലോസ് ആഞ്ചലസിൽവച്ചു കാണാമെന്ന പ്രതീക്ഷയോടെ പാരാ കായിക താരങ്ങൾ സ്വദേശങ്ങളിലേക്കു മടങ്ങി. സ്വർണത്തിൽ നവദീപ് കുള്ളൻ എന്ന വിളിയാൽ പലപ്പോഴും അപമാനം സഹിക്കേണ്ടിവന്ന നവദീപ് സിംഗിന്റെ സ്വർണ നേട്ടത്തോടെയാണ് പാരീസ് പാരാലിന്പിക്സിൽ ഇന്ത്യ മെഡൽ വേട്ട അവസാനിപ്പിച്ചത്. ഇന്ത്യൻ അക്കൗണ്ടിലെത്തിയ ഏഴാം സ്വർണമായിരുന്നു അത്. പുരുഷ വിഭാഗം എഫ് 41 ജാവലിൻത്രോയിലായിരുന്നു നവദീപിന്റെ സ്വർണനേട്ടം. 47.32 മീറ്ററാണ് നവദീപ് ജാവലിൻ പായിച്ചത്. ഇറാന്റെ സദേഗ് ബൈത് സയാഹിനെ അയോഗ്യനാക്കിയതോടെ നവദീപ് വെള്ളിയിൽനിന്നു സ്വർണത്തിലേക്കെത്തുകയായിരുന്നു. വനിതാ 200 മീറ്റർ ടി12 ഇന്ത്യയുടെ സിമ്രാൻ ശർമ വെങ്കലം സ്വന്തമാക്കി. 24.75 സെക്കൻഡിലായിരുന്നു സിമ്രാന്റെ…
Read Moreഓപ്പണ്‍ ട്രോഫിയിൽ ചുംബിച്ച് സബലെങ്ക
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് ട്രോഫി ബെലാറൂസിയൻ സുന്ദരി അരീന സബലെങ്കയ്ക്ക്. ലോക രണ്ടാം നന്പറായ അരീന ഫൈനലിൽ അമേരിക്കയുടെ ആറാം നന്പർ താരമായ ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ട്രോഫിയിൽ ചുംബിച്ചത്. സീസണിൽ ഹാർഡ് കോർട്ടിൽ മികച്ച പ്രകടനവുമായാണ് മുപ്പതുകാരിയായ പെഗുല യുഎസ് ഓപ്പണിനെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 7-5) ബെലാറൂസ് താരം ഫൈനലിൽ വെന്നിക്കൊടി പാറിച്ചു. കന്നി ഗ്രാൻസ്ലാം ഫൈനലിൽ കളിക്കുന്നതിന്റെ പരിഭ്രമമില്ലാതെ പെഗുല തുടക്കത്തിൽ 2-1ന്റെ ലീഡ് സ്വന്തമാക്കി. എന്നാൽ, അണ്ഫോഴ്സ്ഡ് എററുകളിൽനിന്ന് പതുക്കെ മോചിതയായ അരീന സെറ്റ് 7-5നു സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ അരീനയായിരുന്നു തിളങ്ങിയത്. 3-0ന്റെ ലീഡ് അരീന നേടി. എന്നാൽ, പെഗുല തിരിച്ചടിച്ച് 5-3ന്റെ ലീഡിലേക്കു മുന്നേറി. സെറ്റ് പോയിന്റിന്റെ വക്കിൽനിന്ന് തിരിച്ചെത്തിയ അരീന 7-5ന്റെ ജയത്തിനൊപ്പം ട്രോഫിയും സ്വന്തമാക്കി. കന്നി യുഎസ്;…
Read Moreഫുട്ബോള്‍ പൂരത്തിന് ഇന്ന് കിക്കോഫ്; നാല് വേദി,33 മത്സരങ്ങള്‍
കൊച്ചി: കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ പൂരത്തിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. പ്രഥമ സീസണിലെ ആദ്യ മത്സരത്തില്‍ ഫോഴ്സ കൊച്ചി മലപ്പുറം എഫ്സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് വര്‍ണാഭമായ കലാപരിപാടികളോടെ ലീഗ് ഉണരും. ജാക്വലിന് ഫെര്‍ണാണ്ടസ്, ശിവമണി, ഡാബ്സി, സ്റ്റീഫന്‍, ഫെജോ, ഡിജെ ശേഖര്‍ തുടങ്ങിയവര്‍ കലാവിരുന്നൊരുക്കും. രാത്രി എട്ടിനാണ് ആദ്യമത്സരത്തിന്റെ കിക്കോഫ്. സ്റ്റാര്‍ സ്പോര്‍ട്സ് ഫസ്റ്റിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.ഫ്രാഞ്ചൈസി ഫോര്‍മാറ്റില്‍ കേരളത്തിലെ ആറ് നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ലീഗില്‍ പന്തു തട്ടുന്നത്. തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, ഫോഴ്സ കൊച്ചി എഫ്സി, തൃശൂര്‍ മാജിക്ക് എഫ്സി, മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി എന്നിവയാണ് പ്രഥമ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ ആറ് ടീമുകളും ഹോം എവേ ക്രമത്തില്‍…
Read More900 ഗോൾ; ചരിത്രത്തിലെ ആദ്യതാരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുട്ബോൾ കരിയറിൽ 900 ഗോൾ എന്ന അത്യപൂർവ നേട്ടത്തിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഒന്നിൽ ക്രൊയേഷ്യക്കെതിരേ 34-ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് സിആർ7 ചരിത്രനേട്ടം സ്വന്തമാക്കിയത്. ക്ലബ്, രാജ്യാന്തര വേദികളിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടം നേരത്തേ തന്നെ റൊണാൾഡോ സ്വന്തമാക്കിയിരുന്നു. ലോക ഫുട്ബോളിലെ മിസ്റ്റർ ഗോൾ താനാണെന്ന് അടിവരയിട്ടായിരുന്നു റൊണാൾഡോ ക്രൊയേഷ്യക്കെതിരായ മത്സരശേഷം മൈതാനംവിട്ടത്. നൂനൊ മെൻഡെസിന്റെ ക്രോസിൽ ഗോൾ വരയിൽനിന്ന് ആറു വാര അകലത്തിൽവച്ചു തൊടുത്ത വോളിയിലൂടെയായിരുന്നു റൊണാൾഡോയുടെ 900-ാമത് ഗോൾ. മത്സരത്തിൽ പോർച്ചുഗൽ 2-1നു ജയം സ്വന്തമാക്കി. കരിയറിൽ ഔദ്യോഗിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയേക്കാൾ 58 ഗോൾ മുന്നിലാണ് റൊണാൾഡോ. കരിയർ ഗോളിൽ റൊണാൾഡോയ്ക്കു പിന്നിൽ 842 ഗോളുമായാണ്…
Read Moreപാരാലിന്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ
പാരീസ്: പാരാലിന്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വർണ മെഡൽ വേട്ട. 2024 പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ പ്രവീണ്‍ കുമാർ പുരുഷ ഹൈജംപ് ടി64 വിഭാഗത്തിൽ സ്വർണം സ്വന്തമാക്കിയതോടെയാണിത്. ഇതോടെ ഒരു പാരാലിന്പിക് എഡിഷനിൽ ഏറ്റവും കൂടുതൽ സ്വർണനേട്ടം ഇന്ത്യ കുറിച്ചു. പാരീസിൽ ഇന്ത്യയുടെ ആറാം സ്വർണമായിരുന്നു പ്രവീണ്‍ കുമാറിലൂടെ എത്തിയത്. 2020 ടോക്കിയോയിൽ അഞ്ചെണ്ണം നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സ്വർണ മെഡൽ വേട്ട. 2.08 മീറ്റർ ക്ലിയർ ചെയ്ത് പ്രവീണ്‍ കുമാർ സ്വർണത്തിൽ മുത്തമിട്ടു. ഇതോടെ പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 26 ആയി.
Read Moreയുഗാന്ത്യം… 2024 ബലോൺ ദോർ പുരസ്കാര പട്ടിക പുറത്ത്
സൂറിച്ച്: ലോക ഫുട്ബോളിൽ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരുടെ കാലം കഴിഞ്ഞതായുള്ള സൂചന നൽകി 2024 ബലോൺ ദോർ പരിഗണനയിലുള്ള കളിക്കാരുടെ പട്ടിക അധികൃതർ പരസ്യപ്പെടുത്തി. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് അർജീനയുടെ മെസിയും പോർച്ചുഗലിന്റെ റൊണാൾഡോയും ഇല്ലാതെ ഒരു ബലോൺ ദോർ സാധ്യതാ പട്ടിക ഇറങ്ങുന്നത്. 2023 ബലോൺ ദോർ ജേതാവാണ് മെസി. 2023 പട്ടികയിലും റൊണാൾഡോ ഉൾപ്പെട്ടിരുന്നില്ല. 2024 ബലോൺ ദോർ പുരസ്കാര പട്ടികയിൽ ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബപ്പെയും നോർവെയുടെ എർലിംഗ് ഹാലണ്ടും ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗമുമുണ്ട്. ഫുട്ബോളിൽനിന്നു വിരമിച്ച ജർമൻ താരം ടോണി ക്രൂസും അന്തിമ പട്ടികയിലുണ്ട്. ലോക ഫുട്ബോളറിനുള്ള ബലോൺ ദോർ പുരസ്കാരം ഏറ്റവും കൂടുതൽ നേടിയ രണ്ടു താരങ്ങളാണ് മെസിയും (എട്ട് പ്രാവശ്യം) റൊണാൾഡോയും (അഞ്ച്).
Read More