കൊച്ചി: പാരീസില്‍ സമാപിച്ച പാരാലിമ്പിക്സ് ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ കായികതാരങ്ങളെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷൻ (ഐഒസി) ആദരിച്ചു. കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി രക്ഷ നിഖില്‍ ഖഡ്സെ മുഖ്യാതിഥിയായിരുന്നു. ഐഒസി ഭിന്നശേഷിക്കാരായ താരങ്ങള്‍ക്കു നല്‍കിവരുന്ന പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. എംഒപിഎന്‍ജി സെക്രട്ടറി പങ്കജ് ജെയിന്, ഇന്ത്യന്‍ ഓയില്‍ ചെയര്‍മാനും ഡയറക്ടറുമായ വി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുമായി (പിസിഐ) ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ 2023 ഒക്ടോബര്‍ മുതല്‍ പാരാ അത്ലറ്റുകള്‍ക്ക് മികച്ച പിന്തുണ നല്‍കിവരുന്നുണ്ട്. പാരാ അത്ലറ്റുകള്‍ക്കായി പ്രതിമാസ സ്കോളര്‍ഷിപ്പുകള്‍, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, സ്പോര്‍ട്സ് കിറ്റുകള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തുക വഴി ഇന്ത്യന്‍ ഓയില്‍ അതിന്റെ പിന്തുണ തുടരുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിന് വ്യക്തമാക്കി.
Read MoreCategory: Sports
കലിപ്പടക്കണം കപ്പടിക്കണം… കിരീടമില്ലാത്ത നാണക്കേട് ബ്ലാസ്റ്റേഴ്സിനു മാത്രം!
2014; ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കന്നി സീസണ് സച്ചിൻ തെണ്ടുൽക്കറിന്റെ ആശീർവാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എന്ന ടീം രൂപമെടുക്കുന്നു. അതോടെ കേരളത്തിന്റെ ഫുട്ബോൾ പ്രേമികളും സച്ചിന്റെ ആരാധകരും ബ്ലാസ്റ്റേഴ്സിന്റെ പിന്നാലെ… ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ. പിന്നീട് 2016ലും 2021-22 സീസണിലും ഫൈനൽ കളിച്ചു. നാളിതുവരെയായിട്ടും കിരീടം എന്ന സ്വപ്നം മാത്രം സഫലമായില്ല. കലിപ്പടക്കണം കപ്പടിക്കണം എന്നെല്ലാം പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. 2014ൽ ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തിയ ടീമുകളിൽ ഒരു ട്രോഫി പോലും ഇല്ലാത്ത ഏക ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നതാണ് യാഥാർഥ്യം. നോർത്ത് ഈസ്റ്റും കപ്പടിച്ചു 2014 ഐഎസ്എല്ലിൽ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. അത് ലറ്റിക്കോ ഡി കോൽക്കത്ത, ചെന്നൈയിൻ, ഡൽഹി ഡൈനാമോസ്, എഫ്സി ഗോവ, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പൂന സിറ്റി പിന്നെ കേരള ബ്ലാസ്റ്റേഴ്സ്. ഇതിൽ അത്ലറ്റിക്കോ…
Read Moreഇന്ത്യന്‍ സൂപ്പര്‍ ലീഗ് ; താരങ്ങളെ ആനയിക്കാന്‍ ദുരന്തമേഖലയിലെ കുട്ടികള്‍
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്സി മത്സരത്തില്‍ താരങ്ങളെ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് ആനയിക്കാന്‍ വയനാട് ദുരന്തമേഖലയിലെ കുട്ടികള്‍. മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എംഇഎസ്) വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ വിദ്യാര്‍ഥികള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണു കുട്ടികള്‍ക്ക് ഈ അവസരമൊരുക്കിയിരിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് ഇതിന്റെ ഭാഗമായി കൊച്ചിയിലെത്തുകയെന്ന് എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സക്കീര്‍ ഹുസൈന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘ഒരുമിച്ചോണം, കൂടെയുണ്ട് എംഇഎസ്’ എന്നപേരിലാണു പരിപാടി സംഘടിപ്പിക്കുന്നത്. 24 കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തിരുവോണദിനമായ നാളെ എറണാകുളത്തു കൊണ്ടുവന്ന് അവര്‍ക്കൊപ്പം ഓണമാഘോഷിക്കും.
Read Moreഇന്ത്യൻ കാൽപ്പന്ത് ഉത്സവപ്പോരാട്ടം ഇന്നു മുതൽ
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 11-ാം സീസണിന് ഇന്നു കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കിക്കോഫ്. അതോടെ ഇന്ത്യയിൽ കാൽപ്പന്ത് ഉത്സവത്തിനു കൊടിയേറും. ലെറ്റ്സ് ഫുട്ബോൾ എന്ന ആപ്തവാക്യം ഇന്ത്യയുടെ ഫുട്ബോൾ നഗരങ്ങളിൽ തിരതല്ലും. സീസണ് ഉദ്ഘാടന മത്സരത്തിൽ ഐഎസ്എൽ വന്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. 2023-24 സീസണ് ലീഗ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളാണ് മോഹൻ ബഗാൻ. മുംബൈ സിറ്റി നിലവിലെ ഐഎസ്എൽ ട്രോഫി ജേതാക്കളും. മോഹൻ ബഗാനെ ഫൈനലിൽ കീഴടക്കിയായിരുന്നു മുംബൈയുടെ ചാന്പ്യൻഷിപ്പ് നേട്ടം. 13 ടീം, പുതുമുഖം മുഹമ്മദൻ 2024-25 ഐഎസ്എൽ ഫുട്ബോളിൽ 13 ടീമുകളാണു പോരാട്ടരംഗത്തുള്ളത്. കഴിഞ്ഞ സീസണിൽ 12 ടീമുകളായിരുന്നു. 2023-24 സീസണ് ഐ ലീഗ് ചാന്പ്യന്മാരായ മുഹമ്മദൻ എസ്സിയാണ് ഐഎസ്എല്ലിലെ പുതുമുഖം. ഐഎസ്എല്ലിൽ പുതുമുഖമാണെങ്കിലും 133 വർഷം പഴക്കമുള്ള ക്ലബ്ബാണ്…
Read Moreദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റ് ; തകർപ്പൻ സെഞ്ചുറിയുമായി കിഷൻ
അനന്ത്പുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഇഷാൻ കിഷന്റെ തകപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യ ബിക്ക് എതിരേ സി മികച്ച സ്കോറിലേക്ക്. ഒന്നാം ദിവസം കളി നിർത്തുന്പോൾ ഇന്ത്യ സി അഞ്ചു വിക്കറ്റിന് 357 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും (46), മനവ് സുഥാറും (എട്ട്) ആണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യ ബി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൗണ്ടർ അറ്റാക്കിംഗിലൂടെ 126 പന്തിൽ 14 ഫോറും മൂന്നു സിക്സും സഹിതം 111 റണ്‍സ് നേടിയാണ് കിഷൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയിലൂടെ ആഘോഷിച്ചത്. ദുലീപ് ട്രോഫിക്ക് സെപ്റ്റംബർ 10ന് ബിസിസിഐ പ്രഖ്യാപിച്ച ടീമിൽ ഈ വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് ഇന്ത്യ സിയുടെ ടീമിൽ ഉൾപ്പെടുത്തിയത്. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യ ഡിയിലായിരുന്നു താരം. പരിക്കിനെത്തുർന്ന് ആദ്യ റൗണ്ട് മത്സരത്തിൽ കിഷന്…
Read Moreചെസ് ഒളിന്പ്യാഡ്: ഇന്ത്യക്ക് ഇരട്ട ജയം
ബുഡാപെസ്റ്റ്: ചരിത്രത്തിലെ ഏറ്റവും ശക്തമായ ടീമുകളുമായി 45-ാം ചെസ് ഒളിന്പ്യാഡിനു ഹംഗറിയിലെ ബുഡാപെസ്റ്റിൽ എത്തിയ ഇന്ത്യൻ ടീമുകൾക്ക് ആദ്യ റൗണ്ടിൽ ആധികാരികജയം. ഓപ്പണ്‍ വിഭാഗത്തിൽ രണ്ടാം സ്വീഡായ ഇന്ത്യ, മൊറോക്കോയെയും വനിതാ വിഭാഗത്തിൽ ജമൈക്കയെയുമാണ് ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ പുരുഷന്മാർ 4-0 നു വിജയിച്ചപ്പോൾ, വനിതകളുടെ വിജയം 3.5-0.5 നായിരുന്നു. പുരുഷന്മാരിൽ ഇന്ത്യയുടെ ഒന്നാം ബോർഡിൽ, പ്രഗ്നാനന്ദ ടീസിർ മുഹമ്മദിന്റെ സിസിലിയൻ ഡിഫൻസിനെ തകർത്തു ജയം നേടി. രണ്ടാം ബോർഡിൽ എറിഗാസി അർജുൻ എൽബിലിയ ജാക്വസ്റ്റ് പോരാട്ടം നിംസൊ ഇന്ത്യൻ ഡിഫൻസ് സെന്റ് പീറ്റേഴ്സ്ബർഗ് ഫിഷർ വേരിയേഷൻ ആയിരുന്നു. അതിൽ അർജുൻ വിജയം കണ്ടെത്തിയത് 40 നീക്കങ്ങളിലും. മൂന്നാം ബോർഡിൽ വിഡിറ്റ് സന്തോഷ് ഗുജറാത്തി ക്വാഖിർ മെഹ്ദിയെയും നാലാം ബോർഡിൽ ഹരികൃഷ്ണ മൊയാട് അനസ്നെയുമാണ് തോൽപ്പിച്ചത്. വനിതകളിൽ ഇന്ത്യക്കുവേണ്ടി വൈശാലി ക്ലാർക്ക് അഡാനിയെയും ദിവ്യ ദേശ്മുഖ്…
Read Moreസാഫ് ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്; ഇന്ത്യൻ സ്വർണ വേട്ട
ചെന്നൈ: സാഫ് ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം ഇന്ത്യയുടെ സ്വർണ വേട്ട. രണ്ടാംദിനം നടന്ന 10 ഫൈനലുകളിൽ ഒന്‍പതിലും ഇന്ത്യൻ താരങ്ങൾ സ്വർണം സ്വന്തമാക്കി. മൂന്ന് ഇനങ്ങളിൽ പുതിയ റിക്കാർഡ് പിറന്നു. പെണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയിൽ അനിഷ 49.91 മീറ്ററുമായി റിക്കാർഡോടെ സ്വർണം നേടി. അമനത് കംബോജിനാണ് (48.38) ഈയിനത്തിൽ വെള്ളി. പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലും റിക്കാർഡ് സ്വർണം വന്നു. ഉന്നതി അയ്യപ്പയാണ് (13.93) ഇന്ത്യക്കായി സ്വർണത്തിലെത്തിയത്. സബിത തോപ്പൊയ്ക്കാണ് (13.96) വെള്ളി. ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയിൽ ഇന്ത്യയുടെ ഋതിക് (55.64) റിക്കാർഡോടെ സ്വർണത്തിലെത്തി. ഇന്ത്യയുടെ രാമൻ (51.22) വെള്ളി നേടി. പെണ്‍കുട്ടികളുടെ ലോംഗ്ജംപിൽ പ്രതീക്ഷ യമുന (5.79), ആണ്‍കുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസി ഷാരൂഖ് ഖാൻ (8:26.06), പെണ്‍കുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പ്രാചി അങ്കുഷ്, ആണ്‍കുട്ടികളുടെ 400 മീറ്ററിൽ ജയ് കുമാർ (46.86), പെണ്‍കുട്ടികളുടെ 400…
Read Moreപോലീസിന്റെ സുരക്ഷാ അനുമതി ലഭിച്ചില്ല; ഐഎസ്എല്‍ മത്സരം അനിശ്ചിതത്വത്തില്‍?
കൊച്ചി: 11-ാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോള്‍ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊച്ചിയിലെ ആദ്യ മത്സരം അനിശ്ചിതത്വത്തില്‍. വരുന്ന 15ന് തിരുവോണ നാളില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- പഞ്ചാബ് എഫ്സി മത്സരത്തിന് ഇതുവരെ പോലീസ് അനുമതി ലഭിച്ചിട്ടില്ല. തിരുവോണദിനത്തില്‍ മത്സരം നടത്തുന്നതിനെക്കുറിച്ച് കൊച്ചി സിറ്റി പോലീസുമായി ഇവര്‍ ചര്‍ച്ച നടത്താതെയാണ് ആ ദിവസം തെരഞ്ഞെടുത്തത്. സുരക്ഷയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്സവ ദിനം ഏറെ തിരക്കുള്ളതുമാണ്. പതിനായിരങ്ങള്‍ മത്സരം കാണാനെത്തുമ്പോള്‍ ഈ സമയത്ത് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിക്കാനും പാടില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം മത്സരം നടത്തുന്നതിന് മുന്നോടിയായി സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഇതുവരെ സംഘാടകര്‍ അടച്ചിട്ടില്ല. കൊച്ചിയില്‍ ഇതുവരെ നടന്ന മത്സരങ്ങളുടെ ഭാഗമായി ഏകദേശം രണ്ടു കോടിയലധികം രൂപയാണ് സംഘാടകര്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ളത്. ഈ…
Read Moreലോകകപ്പ് യോഗ്യതാ റൗണ്ട്; അർജന്റീനയ്ക്കു പിന്നാലെ ബ്രസീലിനും തോൽവി
അസൻസിയോൻ (പരാഗ്വെ): ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കു പിന്നാലെ ബ്രസീലിനും തോൽവി. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിച്ചു. 20-ാം മിനിറ്റിൽ ഡിയേഗോ ഗോമസ് നേിയ ഗോളാണ് സ്വന്തം തട്ടകത്തിൽ പരാഗ്വെയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എട്ടു മത്സരങ്ങളിൽനിന്ന് നാലാം തോൽവി വഴങ്ങിയ ബ്രസീൽ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അതേസമയം, ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ കൊളംബിയ വീഴ്ത്തി. ഒന്നിനെതിരേ രണ്ട് ഗോളിനാണ് കോളംബിയയുടെ വിജയം. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. 2026 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനനയുടെ രണ്ടാം തോല്‍വിയാണിത്. പരാജയപ്പെട്ടെങ്കിലും 18 പോയന്റുമായി ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് പട്ടികയില്‍ അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്.
Read Moreജൂണിയർ സാഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയും
കാഞ്ഞിപ്പള്ളി: ചെന്നൈയിൽ ആരംഭിക്കുന്ന ജൂണിയർ സാഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയും. എട്ട് രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന സാഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജംപ് വിഭാഗത്തിലാണ് പാറത്തോട് ചിറ്റടി സ്വദേശിയായ ജുവൽ തോമസ് മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ ആകെ രണ്ട് പേരാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. യൂത്ത് നാഷണലിലെ ജുവലിന്റെ പ്രകടനമാണ് സാഫ് ചാംപ്യൻഷിപ്പിന് അർഹനാക്കിയത്. ഖേലോ ഇന്ത്യയിൽ വെങ്കലവും യൂത്ത് നാഷണലിൽ വെള്ളിയും നേടിയിട്ടുള്ള ജുവൽ സ്കൂൾ ചാ ന്പ്യൻഷിപ്പിൽ ജേതാവുമാണ്. 13ാം വയസ് മുതലാണ് ജുവൽ ട്രാക്കിലിറങ്ങിയത്. മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെന്റ് വിഎച്ച്സിയിൽ പ്ലസ് വൺ വിദ്യാർഥിയാണ് ജുവൽ. പിതാവ് സി.ജെ. തോമസ് കുട്ടിക്കാനം കെഎപി അഞ്ച് ക്യാന്പിലെ സിഐയും വോളിബോളിൽ കേരള പോലീസ് താരവും സ്കൂൾ ചാംപ്യൻഷിപ്പിൽ ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും സ്റ്റേറ്റ് റിക്കാർഡ് ജേതാവുമാണ്. മാതാവ് ജിതാ തോമസ് പീരുമേട് സിപിഎം…
Read More