കൊച്ചി: പതിനൊന്നാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എൽ) ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബക്കി നില്‍ക്കേ കിരീട പോരാട്ടത്തിന് അരയും തലയും മുറുക്കി ടീമുകൾ. കൊച്ചിയില്‍ നടന്ന മീഡിയ ഡേയില്‍ ടീമുകള്‍ പുതിയ സീസണിലേക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ചു. കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്സി, ബംഗളൂരു എഫ്സി, എഫ്സി ഗോവ, ഐഎസ്എല്‍ കപ്പ് ജേതാക്കളായ മുംബൈ സിറ്റി എന്നീ ടീമുകളാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. കിരീട വരള്‍ച്ചയ്ക്ക് പുതിയ കോച്ചിന് കീഴില്‍ അറുതി വരുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. സ്വീഡിഷ് പരിശീലകന് മിഖേല്‍ സ്റ്റാറെയും കിരീടം സ്വപ്നം കാണുന്നു. ഡ്യൂറന്‍ഡ് കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമിനെ അളക്കാനാവില്ലെന്ന് സ്റ്റാറെ പറയുന്നു. 11 വര്‍ഷമായിട്ടും ഒരു കിരീടവും നേടാത്ത ബ്ലാസ്റ്റേഴ്സിന് ഇത്തവണ മാറ്റമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കിരീടംതന്നെയാണ് ലക്ഷ്യം. പക്ഷേ, അതൊട്ടും എളുപ്പമല്ല. ഐഎസ്എലില്‍…
Read MoreCategory: Sports
ഇന്ത്യൻ സൂപ്പർ ലീഗ് : ശാസ്ത്ര 2.0 പൊളിപ്പന്ത്…
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 11-ാം സീസൺ കിക്കോഫിലേക്ക് ഇനി വെറും ഏഴു ദിനങ്ങളുടെ അകലം മാത്രം. അടുത്ത വെള്ളിയാഴ്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള പോരാട്ടത്തോടെ ഐഎസ്എൽ 2024-25 സീസണിനു പന്തുരുളും. തിരുവോണദിനത്തിൽ പഞ്ചാബ് എഫ്സിക്കെതിരേയാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. കലൂർ സ്റ്റേഡിയത്തിലെ ഈ പോരാട്ടത്തോടെ ഐഎസ്എല്ലിൽ ശാസ്ത്ര 2.0 ദിനങ്ങൾ അതിന്റെ പാരമ്യത്തിലേക്കെത്തും. ഐഎസ്എല്ലിൽ ഇത്തവണ ഉപയോഗിക്കുന്ന ഔദ്യോഗിക പന്താണ് ശാസ്ത്ര 2.0. കഴിഞ്ഞ 10 സീസണുകളിൽ ഉപയോഗിച്ച പന്തുകളെ അപേക്ഷിച്ച് വേറെ ലെവലാണ് ശാസ്ത്ര 2.0, പൊളിപ്പന്ത്… ഐഎസ്എൽ വർണം ശാസ്ത്ര 2.0 ഐഎസ്എൽ ഔദ്യോഗിക പന്തായ ശാസ്ത്ര 2.0 നിർമിച്ചത് നിവിയയാണ്. പന്തിൽ ഐഎസ്എൽ 2024-25 സീസണിൽ കളിക്കുന്ന 13 ടീമുകളുടെയും നിറങ്ങളുണ്ട്. ഏറ്റവും മികച്ച സിന്തറ്റിക് ലെതറും ഡ്യൂറബിൾ…
Read Moreരാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ്
ജയ്പുർ: 2025 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് എത്തും. മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസണും രാഹുൽ ദ്രാവിഡും രാജസ്ഥാൻ ജഴ്സിയിൽ ഒന്നിക്കുന്ന സീസണ് ആയിരിക്കും ഇതോടെ 2025. സഞ്ജുവാണ് രാജസ്ഥാന്റെ ക്യാപ്റ്റൻ. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ ഐസിസി 2024 ട്വന്റി-20 ലോകകപ്പിൽ എത്തിച്ചതിനു പിന്നാലെ ദേശീയ പരിശീലകന്റെ കുപ്പായം ദ്രാവിഡ് അഴിച്ചിരുന്നു. രാജസ്ഥാൻ റോയൽസുമായി ദ്രാവിഡ് കരാർ ഒപ്പുവച്ചെന്നും 2025 ഐപിഎൽ മെഗാ താരലേലത്തിനു മുന്നോടിയായി കളിക്കാരെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 പരിശീലകനായിരുന്നപ്പോൾ മുതൽ ദ്രാവിഡിന്റെ ആശീർവാദത്തിലായിരുന്നു സഞ്ജു സാംസണ്. 2011, 2013 ഐപിഎൽ സീസണുകളിൽ രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു ദ്രാവിഡ്. 2014, 2015 സീസണുകളിൽ ടീമിന്റെ ഡയറക്ടർ, മെന്റർ സ്ഥാനങ്ങളും വഹിച്ചു. 2019ൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിക്കപ്പെട്ടു.…
Read Moreയുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ; റൊണാൾഡോ V/s മോഡ്രിച്ച്
ലിസ്ബണ്‍: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കമാകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും. പോർച്ചുഗൽ തലസ്ഥാനം ലിസ്ബണിലാണ് മത്സരം. യൂറോ കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പോർച്ചുഗലിനെപ്പോലെ തന്നെ ക്രൊയേഷ്യൻ പരിശീലകൻ സ്ലാട്കോ ഡാലിച്ചും യൂറോ കപ്പിൽ മികവിലെത്താതെ പോയ ലൂക്ക മോഡ്രിച്ചിനെ ഉൾപ്പെടുത്തി. ഗ്രൂപ്പ് എ വണ്ണിലാണ് ഇരുടീമും. കഴിഞ്ഞ നേഷൻസ് ലീഗ് സീസണ് ഫൈനലിൽ ക്രൊയേഷ്യ സ്പെയിനിനോട് പരാജയപ്പെട്ടു. സീസണിലെ ആദ്യ മത്സരം തന്നെ സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നുവെന്ന ആത്മവിശ്വാസം പോർച്ചുഗലിനുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ടും സ്കോട്ലൻഡും ഏറ്റുമുട്ടും. യൂറോയ്ക്കുശേഷം സ്പെയിൻ 2024ലെ യൂറോ കപ്പ് ചാന്പ്യൻമാരും നിലവിലെ നേഷൻസ് ലീഗ് ജേതാക്കളുമായ സ്പെയിൻ ജയത്തുടർച്ച ലക്ഷ്യമിട്ടാണ്…
Read Moreവിരമിക്കൽ ഉടനില്ലെന്ന് റൊണാൾഡോ
ലിസ്ബണ്‍: രാജ്യാന്തര ഫുട്ബോളിൽനിന്ന് ഉടൻ വിരമിക്കില്ലെന്ന പ്രഖ്യാപനവുമായി പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. നേഷൻസ് ലീഗ് മത്സരത്തിനായി സ്വന്തം നാട്ടിലെത്തിയപ്പോഴാണ് മുപ്പത്തൊന്പതുകാരനായ റൊണാൾഡോ വിരമിക്കൽ ഉടനില്ലെന്നു തുറന്നു പറഞ്ഞത്. അഞ്ചു തവണ ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോർ സ്വന്തമാക്കിയ താരമാണ് റൊണാൾഡോ. നിലവിൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിക്കുവേണ്ടി കളിക്കുന്ന റൊണാൾഡോയുടെ പേരിലാണ് രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരം, ഗോൾ തുടങ്ങിയ റിക്കാർഡുകൾ. 212 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 130 ഗോളാണ് റൊണാൾഡോ പോർച്ചുഗൽ ദേശീയ ജഴ്സിയിൽ സ്വന്തമാക്കിയത്.
Read More17 വർഷം നീണ്ട രാജ്യാന്തര കരിയർ; സുവാരസ് ബൂട്ടഴിച്ചു
മൊണ്ടേവീഡിയോ (ഉറുഗ്വെ): ഉറുഗ്വെൻ ഇതിഹാസ ഫുട്ബോളറായ ലൂയിസ് സുവാരസ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു. 17 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് സുവാരസ് വിരാമമിട്ടത്. രാജ്യാന്തര വേദിയിൽ ഉറുഗ്വെയുടെ ടോപ് സ്കോറർ എന്ന നേട്ടം മുപ്പത്തേഴുകാരനായ സുവാരസിനു സ്വന്തം. ഉറുഗ്വെയ്ക്കുവേണ്ടി 142 മത്സരങ്ങളിൽ സുവാരസ് ബൂട്ടണിഞ്ഞു. 2007 ഫെബ്രുവരി എട്ടിനു കൊളംബിയയ്ക്കെതിരേയായിരുന്നു അരങ്ങേറ്റം. 142 മത്സരങ്ങളിൽനിന്ന് 69 ഗോളും 39 അസിസ്റ്റും ഉറുഗ്വെ ജഴ്സിയിൽ സുവാരസ് നടത്തിയിട്ടുണ്ട്. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ പരാഗ്വെയ്ക്കെതിരായ മത്സരമായിരിക്കും സുവാരസിന്റെ അവസാന രാജ്യാന്തര പോരാട്ടം. മൊണ്ടേവീഡിയോ തെരുവിൽനിന്നായിരുന്നു സുവാരസിന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ഏഴാം വയസിൽ കുടുംബത്തോടൊപ്പമാണ് മൊണ്ടേവീഡിയോയിലേക്ക് സുവാരസ് എത്തിയത്. ചെറുപ്പത്തിൽ കാർ കയറിയിറങ്ങി കാൽ ഒടിഞ്ഞ ചരിത്രവും സുവാരസിനു സ്വന്തം. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്കുവേണ്ടിയാണ് സുവാരസ് ഇപ്പോൾ കളിക്കുന്നത്. കരിയറിലെ…
Read Moreപാക്കിസ്ഥാനെതിരേ ചരിത്ര ടെസ്റ്റ് പരന്പരയുമായി ബംഗ്ലാദേശ്
റാവൽപിണ്ടി: അപമാനമാണു ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്നു പറഞ്ഞതിനെ അടിവരയിട്ട് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീം. ആഭ്യന്തര കലാപത്തിനിടെയാണ് ബംഗ്ലാദേശ് രണ്ടു മത്സര ടെസ്റ്റ് പരന്പരയ്ക്കായി പാക്കിസ്ഥാനിലെത്തിയത്. ഓഗസ്റ്റ് 21നു നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ പാക്കിസ്ഥാൻ 448/6 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ബംഗ്ലാദേശിനെ കൊച്ചാക്കിക്കൊണ്ടുള്ള ഡിക്ലയറായിരുന്നു അത്. തങ്ങൾക്കുനേരേയുണ്ടായ ആ അപമാനത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡും തുടർന്ന് 10 വിക്കറ്റ് ജയവും നേടി ബംഗ്ല കടുവകൾ കിടു മറുപടി നൽകി. രണ്ടാം ടെസ്റ്റിലും ജയിച്ച് പരന്പര 2-0നു ബംഗ്ലാദേശ് തൂത്തുവാരിയാണ് അപമാനത്തിനുള്ള മറുപടി പൂർത്തിയാക്കിയത്. ഇന്നലെ അവസാനിച്ച രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. സ്കോർ: പാക്കിസ്ഥാൻ 274, 172. ബംഗ്ലാദേശ് 262, 185/4. ചരിത്ര നേട്ടം പാക്കിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരന്പര ജയമാണിത്. മാത്രമല്ല,…
Read Moreപാരാലിംപിക്സ്: ബാഡ്മിന്റണില്‍ സുഹാസ് യതിരാജിന് വെള്ളി
പാരീസ്: പാരാലിംപിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടി സുഹാസ് യതിരാജ്. പുരുഷ സിംഗിള്‍സ് എസ്എല്‍ 4 ബാഡ്മിന്റണ്‍ വിഭാഗത്തിലാണ് നേട്ടം. സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനായ ലൂക്കാസ് മസൂരിനോടാണ് സുഹാസ് അടിയറവ് പറഞ്ഞത്. സ്കോർ: 9-21, 13-21. പാരിസ് ഗെയിംസില്‍ ബാഡ്മിന്റണില്‍ മാത്രം ഇന്ത്യയുടെ നാലാം മെഡലാണിത്. നേരത്തെ ബാഡ്മിന്റണില്‍ നിതേഷ് കുമാര്‍ സ്വര്‍ണവും തുളസിമതി മുരുഗേശന്‍ വെള്ളിയും മനീഷ രാമദാസ് വെങ്കലവും നേടിയിരുന്നു. ഇതോടെ പാരിസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 12 ആയി. വെള്ളിമെഡല്‍ നേടിയതോടെ പാരാലിംപിക്സില്‍ സുഹാസ് ചരിത്രം കുറിച്ചു. പാരാലിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഷട്ട്ലറാണ് സുഹാസ്. നേരത്തെ ടോക്കിയോ പാരാലിംപിക്സിലും സുഹാസ് വെള്ളിമെഡല്‍ നേടിയിരുന്നു.
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്; സ്ലോട്ടിന്റെ ലിവർപൂളിസം
മാഞ്ചസ്റ്റർ: ലൂയിസ് ഡിയസിന്റെ ഇരട്ട ഗോൾ, മുഹമ്മദ് സലയുടെ ഒരു ഗോളും ചേർന്നപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ 3-0ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ കാണികളുടെ മുന്നിൽ മുട്ടുകുത്തിച്ചു. 1975 നവംബറിൽ ബോബ് പെയ്സ്ലിക്കുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തന്റെ ആദ്യ മത്സരം വിജയിക്കുന്ന ആദ്യത്തെ ലിവർപൂൾ പരിശീലകനെന്ന നേട്ടം ആർനെ സ്ലോട്ട് കൈവരിച്ചു. കൂടാതെ 1936 നവംബറിൽ ജോർജ് കേയ്ക്കു ശേഷം യുണൈറ്റഡിനെ ആദ്യ എവേ മത്സരത്തിൽ തന്നെ തോൽപ്പിക്കുന്ന രണ്ടാമത്തെ പരിശീലകനെന്ന നേട്ടവും.
Read Moreപാരാലിന്പിക്സിൽ ഇന്ത്യക്കു രണ്ടാം സ്വർണം
പാരീസ്: 2024 പാരാലിന്പിക്സിൽ ഇന്ത്യൻ അക്കൗണ്ടിലേക്കു രണ്ടാം സ്വർണമെത്തി. പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിൾസ് എസ്എൽ3 ഇനത്തിൽ കുമാർ നിതീഷാണ് ഇന്ത്യൻ അക്കൗണ്ടിലേക്കു രണ്ടാം സ്വർണമെത്തിച്ചത്. വനിതാ ഷൂട്ടിംഗിലൂടെ അവനി ലേഖ്റയുടെ വകയായിരുന്നു പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണം. ബ്രിട്ടീഷ് താരം ഡാനിയേൽ ബെഥേലിന്റെ ശക്തമായ പോരാട്ടം അതിജീവിച്ചാണ് കുമാർ ഫൈനലിൽ വെന്നിക്കൊടി പാറിച്ചത്. മൂന്നു ഗെയിം നീണ്ട ഫൈനലിൽ 21-14, 18-21, 23-21നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. പാരാലിന്പിക്സിൽ കുമാർ നിതീഷിന്റെ കന്നി മെഡലാണ്. വെള്ളിത്തിളക്കം 2020 ടോക്കിയോ പാരാലിന്പിക്സിലെ വെള്ളി മെഡൽ 2024 പാരീസിലും നിലനിർത്തി ഇന്ത്യയുടെ യോഗേഷ് കത്തുനിയ. പുരുഷ വിഭാഗം ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് യോഗേഷിന്റെ വെള്ളി നേട്ടം. സീസണിലെ മികച്ച ദൂരമായ 42.22 മീറ്ററാണ് യോഗേഷ് ഡിസ്കസ് പായിച്ചത്. ബ്രസീലിന്റെ ക്ലോഡിനി ബാറ്റിസ്റ്റയ്ക്കാണ് ഈയിനത്തിൽ സ്വർണം.…
Read More