കൊച്ചി: കാൽപ്പന്തുകളി ആവേശത്തിന്റെ നാളുകൾ ഇങ്ങെത്തി. കേരളത്തിന്റെ ആദ്യ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയ്ക്ക് സെപ്റ്റംബര്‍ ഏഴിനു രാത്രി 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ കിക്ക് ഓഫ്. ഫോഴ്സാ കൊച്ചി എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലാണ് ആദ്യ മത്സരം. സൂപ്പർലീഗിന്റെ ആദ്യദിനത്തെ ആകർഷകമാക്കാൻ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. 45 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സൂപ്പര്‍ലീഗ് കേരളയില്‍ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് മത്സരിക്കുക. മഹീന്ദ്രയാണ് ആദ്യ സൂപ്പര്‍ലീഗ് കേരളയുടെ ടൈറ്റില്‍ സ്പോണ്സർ. മഹീന്ദ്ര സൂപ്പര്‍ലീഗ് കേരള എന്നാകും ലീഗ് അറിയപ്പെടുകയെന്ന് സൂപ്പര്‍ലീഗ് കേരള ഡയറക്ടര്‍ ഫിറോസ് മീരാൻ പറഞ്ഞു. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്പോര്‍ട്സ് ഒന്നിൽ. വെബ് സ്ട്രീമിംഗ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ. ലീഗിന്റെ മിഡില്‍ ഈസ്റ്റ് സംപ്രേഷണ അവകാശത്തിനുള്ള അവസാനവട്ട ചര്‍ച്ചയിലാണെന്നും ഫിറോസ് മീരാന്‍ പറഞ്ഞു. ടിക്കറ്റുകള്‍ പേടിഎം…
Read MoreCategory: Sports
ലക്നോ സൂപ്പർ ജയന്റ്സിന്റെ മെന്ററായി സഹീർ
ലക്നോ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ ലക്നോ സൂപ്പർ ജയന്റ്സിന്റെ മെന്ററായി സഹീർ ഖാനെ നിയമിച്ചു. 2025 ഐപിഎൽ സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തിനു മുന്നോടിയായാണ് ഇന്ത്യൻ മുൻ പേസറായ സഹീർ ഖാനെ ലക്നോ മെന്ററാക്കിയത്. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സഹീർ ഐപിഎൽ വേദിയിലേക്കു തിരിച്ചെത്തുന്നത്. നേരത്തേ 2018 മുതൽ 2022വരെ മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടറായും ഗ്ലോബൽ ഡെവലപ്മെന്റ് ഹെഡായും പ്രവർത്തിച്ചിരുന്നു.
Read Moreയുഎസ് ഓപ്പണ്‍ ടെന്നീസിൽ അട്ടിമറി; സിറ്റ്സി പാസല്ല
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ആദ്യറൗണ്ടിൽ അട്ടിമറി. പുരുഷ സിംഗിൾസിൽ 11-ാം സീഡായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ ഓസ്ട്രേലിയയുടെ തനാസി കൊക്കിനാകിസ് അട്ടിമറിച്ചു. നാലു സെറ്റ് നീണ്ട മത്സരത്തിൽ 7-6 (7-5), 4-6, 6-3, 7-5നായിരുന്നു കൊക്കിനാകിസിന്റെ ജയം. അതേസമയം, മൂന്നാം സീഡായ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഓസ്ട്രേലിയയുടെ ലി തുവിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്കോർ: 6-2, 4-6, 6-3, 6-1. ലോക ഒന്നാം നന്പർ ഇറ്റലിയുടെ യാനിക് സിന്നർ, റഷ്യയുടെ ഡാനിൽ മെദ് വദേവ്, ഓസ്ട്രേലിയയുടെ അലക്സ് ഡി മിനാർ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. വനിതാ സിംഗിൾസിൽ നാലാം സീഡ് കസാക്കിസ്ഥാന്റെ എലെന റെബാകിന ഓസ്ട്രേലിയയുടെ ഡെസ്തനീ അയാവയെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്കോർ: 6-1, 7-6 (7-1). അമേരിക്കൻ താരങ്ങളായ സോഫിയ കെനിൻ, ജെസിക്ക പെഗുല, ഇറ്റലിയുടെ ജാസ്മിൻ…
Read Moreചരിത്ര നേട്ടവുമായി ജയ് ഷാ ഐസിസി തലപ്പത്ത്
മുംബൈ: ഐസിസി ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലൻഡുകാരനായ ഗ്രെഗ് ബാർക്ലേ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് തൽസ്ഥാനത്തേക്ക് മുപ്പത്തഞ്ചുകാരനായ ജയ് ഷാ എത്തുന്നത്. ഐസിസി ചെയർമാൻ സ്ഥാനത്തിനായി ഓഗസ്റ്റ് 27വരെ നോമിനേഷൻ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നു. ജയ് ഷാ മാത്രമാണ് നോമിനേഷൻ സമർപ്പിച്ചത്. ഡിസംബർ ഒന്നു മുതലാണ് ജയ് ഷാ ഐസിസി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുക. ചരിത്ര നേട്ടം ഐസിസി തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ചരിത്രം കുറിച്ചാണ് ജയ് ഷാ സ്ഥാനമേൽക്കുക. ഐസിസിയുടെ തലപ്പത്ത് എത്തുന്ന അഞ്ചാമത് ഇന്ത്യക്കാരൻ എന്ന ജയ് ഷായ്ക്കു സ്വന്തം. ജഗ്മോഹൻ ഡാൽമിയ, ശരത് പവാർ, എൻ. ശ്രീനിവാസൻ , ശശാങ്ക് മനോഹർ എന്നിവരാണ് മുന്‍പ് ഇന്ത്യയിൽനിന്ന് ഐസിസി തലപ്പത്ത് എത്തിയവർ.
Read Moreഅൽ നസറിൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കും
റിയാദ്: പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വിരമിക്കൽ പദ്ധതി വെളിപ്പെടുത്തി. മുപ്പത്തൊന്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ജനുവരി മുതൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയിലാണ്. അൽ നസറിനായി 67 മത്സരങ്ങൾ കളിച്ച റൊണാൾഡോ 61 ഗോൾ നേടി, 16 അസിസ്റ്റും നടത്തി. സൗദി പ്രൊ ലീഗിൽ 50 ഗോളും തികച്ചു. അൽ നസറിൽ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്നാണ് റൊണാൽഡോ പ്രഖ്യാപിച്ചത്. രണ്ടു മൂന്നു വർഷത്തിനുള്ളിൽ വിരമിക്കില്ലെന്നും, വിരമിച്ചു കഴിഞ്ഞ് പരിശീലകനാകില്ലെന്നും ഒരു അഭിമുഖത്തിൽ റൊണാൾഡോ വ്യക്തമാക്കി.
Read Moreഐസിസി ട്വന്റി-20 വനിതാ ലോകപ്പ്; ഇന്ത്യൻ ടീമിൽ മലയാളികളായ ആശ ശോഭനയും സജന സജീവനും
മുംബൈ: സഞ്ജു സാംസണിനു ശേഷം മലയാളികൾക്ക് ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ജേതാവെന്നു പറയാൻ രണ്ടു താരങ്ങളെ കിട്ടട്ടേ എന്ന ആശംസയുമായി കേരളക്കര. അടുത്ത മാസം ആരംഭിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടു മലയാളികൾ ഇടംനേടിയതോടെയാണിത്. ഒക്ടോബർ മൂന്നു മുതൽ 20 വരെ യുഎഇയിൽ നടക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശി ആശ ശോഭന, വയനാട് സ്വദേശി സജന സജീവൻ എന്നിവരാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യങ്ങൾ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്. ഷഫാലി വർമയ്ക്കൊപ്പം സ്മൃതിയായിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന യാസ്തിക ഭാട്യ, ശ്രേയങ്ക പാട്ടീൽ എന്നിവരും ടീമിൽ ഇടം നേടി. ഫിറ്റ്നസിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവർ ടീമിൽ തുടരുമോയെന്നു തീരുമാനമാകുക. അഞ്ച് റിസർവ് കളിക്കാരെയും…
Read Moreകൊലക്കേസ് പ്രതിയായ ഷക്കീബിനെ വിലക്കണം; വക്കീൽ നോട്ടീസ്
ധാക്ക: കൊലക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ ഷക്കീബ് അൽ ഹസനെ ക്രിക്കറ്റിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് വക്കീൽ നോട്ടീസ്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവാണ് വക്കീൽ നോട്ടീസയച്ചത്. നിലവിൽ പാക്കിസ്ഥാൻ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീമിനൊപ്പമാണ് ഷക്കീബ്. ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തിനിടെ തയ്യൽ തൊഴിലാളിയെ കൊലപ്പെടുത്തി എന്ന കേസിലാണ് ഷക്കീബ് ഉൾപ്പെടെ 154 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ 28-ാം പ്രതിയാണ് താരം. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടൻ ഫെർദസ് അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്. ധാക്കയിലെ ഒരു റാലിക്കിടെയാണ് സംഭവം.
Read More2024 പാരീസ് പാരാലിന്പിക്സ് നാളെ മുതൽ
പാരീസ്: ഒളിന്പിക് ആവേശം കെട്ടടങ്ങി ദിനങ്ങൾ പിന്നിടുന്പോൾ പാരീസിൽ മറ്റൊരു ലോക കായിക മാമാങ്കത്തിനു ദീപം തെളിയുന്നു. പാരാലിന്പിക്സിന്റെ പ്യാറിലേക്കാണ് ഇനിയുള്ള പാരീസ് ദിനങ്ങൾ. 2024 പാരാലിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കും. ഈ മാസം 28 മുതൽ സെപ്റ്റംബർ എട്ടുവരെയാണ് 17-ാമത് പാരാലിന്പിക്സ് പാരീസിൽ അരങ്ങേറുക. ജിയൊസിനിമയിലൂടെ മത്സരങ്ങൾ തത്സമയം ആരാധകർക്കു മുന്നിലെത്തും. പാരീസ് നഗരം പാരാലിന്പിക്സിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യക്കു റിക്കാർഡ് സംഘം പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 84 കായികതാരങ്ങളാണ് പങ്കെടുക്കുക. 52 പുരുഷന്മാരും 32 വനിതകളുമുൾപ്പെടെയാണിത്. പാരാലിന്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇത്തവണത്തേത് എന്നതും ശ്രദ്ധേയം. 2020 ടോക്കിയോ ഗെയിംസിൽ 54 താരങ്ങൾ പങ്കെടുത്തതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ സംഘം. അന്പെയ്ത്ത്, അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, സൈക്ലിംഗ്, ഷൂട്ടിംഗ് അടക്കം 12 കായിക ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.…
Read Moreസ്പാനിഷ് ലാ ലിഗ ഫുട്ബോൾ; നൂറ്റാണ്ടിന്റെ താരമായി എൻഡ്രിക്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബ്രസീൽ കൗമാര താരം എൻഡ്രിക്കിനു വിസ്മയ അരങ്ങേറ്റം. റയൽ മാഡ്രിഡിനുവേണ്ടിയുള്ള ലാ ലിഗ അരങ്ങേറ്റ മത്സരത്തിൽ പതിനെട്ടുകാരനായ എൻഡ്രിക് ഗോൾ നേടി. റയൽ വയ്യഡോലിഡിന് എതിരായ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു (90+6’) എൻഡ്രിക്കിന്റെ ഗോൾ. 21-ാം നൂറ്റാണ്ടിൽ റയൽ മാഡ്രിഡിനുവേണ്ടി ലാ ലിഗ അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രമാണ് 18 വർഷവും 35 ദിനവും പ്രായമുള്ള എൻഡ്രിക് കുറിച്ചത്. മത്സരത്തിൽ റയൽ മാഡ്രിഡ് 3-0നു ജയം സ്വന്തമാക്കി. കിലിയൻ എംബപ്പെയുടെ അരങ്ങേറ്റമത്സരം കൂടിയായിരുന്നു. എന്നാൽ, റയലിന്റെ ഹോം ഗ്രൗണ്ടിൽ എംബപ്പെയ്ക്കു ഗോൾ നേടാൻ സാധിച്ചില്ല. 86-ാം മിനിറ്റിൽ എംബപ്പെയ്ക്കു പകരമായാണ് എൻഡ്രിക് എത്തിയത്. അത്ലറ്റിക്കോ മാഡ്രിഡ് 3-0ന് ജിറോണയെ കീഴടക്കി. അന്റോയിൻ ഗ്രീസ്മാന്റെ (39’) ഫ്രീകിക്ക് ഗോളിലൂടെയാണ് അത്ലറ്റിക്കോ സ്കോറിംഗ് ആരംഭിച്ചത്. 2015-16…
Read Moreഐഎസ്എൽ ഫുട്ബോൾ; സെപ്റ്റംബർ 13 മുതൽ
മുംബൈ: ഐഎസ്എൽ ഫുട്ബോൾ 2024-25 സീസണ് സെപ്റ്റംബർ 13ന് ആരംഭിക്കും. ഡിസംബർ വരെയുള്ള മത്സരക്രമമാണ് പ്രസിദ്ധീകരിച്ചത്. മോഹൻ ബാഗൻ സൂപ്പർ ജയന്റും മുംബൈ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 7.30ന് നടക്കുന്ന മത്സരത്തിന് സാൾട്ട് ലേക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം പഞ്ചാബ് എഫ്സിക്കെതിരേ 15ന് രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം മത്സരം 22ന് ഈസ്റ്റ് ബംഗാളിനെതിരേ കൊച്ചിയിൽ. 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (എവേ), ഒക്ടോബർ മൂന്നിന് ഒഡീഷ എഫ്സി (എവേ), ഒക്ടോബർ 20 മുഹമ്മദൻസ് സ്പോർട്സ് ക്ലബ് (എവേ), 25ന് ബംഗളൂരു എഫ്സി (ഹോം), നവംബർ മൂന്ന് മുംബൈ സിറ്റി (എവേ), ഏഴ് ഹൈദരാബാദ് (ഹോം), 24ന് ചെന്നൈയിൻ എഫ്സി (ഹോം), 28ന് എഫ്സി ഗോവ (ഹോം), ഡിസംബർ ഏഴ് ബംഗളൂരു എഫ്സി…
Read More