മുപ്പത്തിമൂന്നാം ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും ഇന്നു മുതൽ മത്സരങ്ങൾക്കു തുടക്കം. ഒളിന്പിക്സ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് ഇന്നു കിക്കോഫ്. കാൽപ്പന്തുകളിയിലെ ഗ്ലാമർ ടീമായ അർജന്റീന ഇന്നു കളത്തിലുണ്ട്. മൊറോക്കോയാണ് അർജന്റീനയുടെ എതിരാളികൾ. ഹാവിയർ മഷറാനോയുടെ ശിക്ഷണത്തിലാണ് അർജന്റീന എത്തുന്നത്. ഒളിന്പിക്സ് പുരുഷ ഫുട്ബോളിൽ അണ്ടർ 23 കളിക്കാരെയാണ് ടീമുകൾ അണിനിരത്തുന്നതെന്നതും ശ്രദ്ധേയം. 2022 ഫിഫ ലോകകപ്പ് ജേതാവായ ജൂലിയൻ ആൽവരസ്, നിക്കോളാസ് ഒട്ടമെൻഡി എന്നിവർ അർജന്റൈൻ ടീമിനൊപ്പമുണ്ട്. സെന്റ് എറ്റിയനിലെ സ്റ്റേഡിയത്തിലാണ് അർജന്റീന x മൊറോക്കോ പോരാട്ടം. പാരീസ് സെന്റ് ജെർമയ്ന്റെ (പിഎസ്ജി) പാർക് ഡി പ്രിൻസ് സ്റ്റേഡിയത്തിൽ സ്പെയിനും ഉസ്ബക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരങ്ങൾ. ഫുട്ബോളിനൊപ്പം ഹാൻഡ്ബാൾ, റഗ്ബി, അന്പെയ്ത്ത് മത്സരങ്ങളും ഇന്നു മുതൽ തുടങ്ങും. ചുരുക്കത്തിൽ പാരീസ് ഒളിന്പിക് മൂഡിലേക്ക് മാറി. അതീവ സുരക്ഷ ഒളിന്പിക ഉദ്ഘാടനം…
Read MoreCategory: Sports
ഏഷ്യ കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ
ധാംബുള്ള: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കി ഇന്ത്യ സെമിയിൽ. മൂന്നാം മത്സരത്തിൽ ഇന്ത്യ 82 റൺസിന് നേപ്പാളിനെ കീഴടക്കി. സ്കോർ: ഇന്ത്യ 178/3 (20) നേപ്പാൾ 96/9 (20) സീത റാണയാണ് (18) നേപ്പാളിന്റെ ടോപ് സ്കോറർ. ഇന്ത്യക്കു വേണ്ടി ദീപ്തി ശർമ മൂന്നു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ദാന ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്ഥിരം ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിനും ഓൾറൗണ്ടർ പൂജ വസ്ത്രാകറിനും വിശ്രമം അനുവദിച്ചാണ് ഇന്ത്യ ക്രീസിലെത്തിയത്. പകരം മലയാളി സ്പിൻ ഓൾറൗണ്ടർ എസ്. സഞ്ജനയും ഓൾറൗണ്ടർ അരുദ്ധതി റെഡിയും പ്ലേയിംഗ് ഇലവനിലെത്തി. ഓപ്പണർമാരായ ഷെഫാലി വർമയും ഡിലൻ ഹേമലതയും ചേർന്ന് 14 ഓവറിൽ 122 റണ്‍സ് അടിച്ചുകൂട്ടിയശേഷമാണ് പിരിഞ്ഞത്. 42 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 47…
Read Moreഒളിന്പിക്സ് കഴിഞ്ഞ് വിരമിക്കുമെന്ന് ആൻഡി മുറെ
പാരീസ്: 2024 പാരീസ് ഒളിന്പിക്സിനുശേഷം വിരമിക്കുമെന്നറിയിച്ച് ബ്രിട്ടീഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മുറെ. കരിയറിലെ അവസാന പോരാട്ടമാണ് പാരീസ് ഒളിന്പിക്സ് എന്ന് മുറെ വ്യക്തമാക്കി. പുരുഷ സിംഗിൾസിൽ രണ്ടു തവണ ഒളിന്പിക് സ്വർണം മുറെ നേടിയിട്ടുണ്ട്. 2012 ലണ്ടൻ ഒളിന്പിക്സ് ഫൈനലിൽ റോജർ ഫെഡററിനെയും 2016 റിയൊയിൽ മാർട്ടിൻ ഡെൽ പൊട്രൊയെയും കീഴടക്കിയായിരുന്നു മുറെയുടെ സ്വർണ നേട്ടം.
Read Moreഐപിഎല്ലിലെ അസ്വാരസ്യം കളിക്കളത്തിൽ മാത്രം; കോഹ്ലിയുമായി നല്ല ബന്ധ മെന്ന് ഗൗതം ഗംഭീർ
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതുതായി നിയമിതനായ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, സൂപ്പർ താരം വിരാട് കോഹ്ലിയുമായുള്ളത് നല്ല ബന്ധമാണെന്നു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ പരിശീലകനായശേഷം ശ്രീലങ്കയ്ക്കെതിരായ പരന്പരയ്ക്കു പുറപ്പെടുന്നതിനു മുന്‍പ് നടത്തിയ പത്രസമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യമറിയിച്ചത്. ‘വിരാടും ഞാനും മുതിർന്ന രണ്ടാളുകളാണ്. ഞങ്ങൾ തമ്മിൽ ആരോഗ്യകരമായ ബന്ധമാണുള്ളത്. കളിക്കളത്തിൽ തങ്ങളണിയുന്ന ജഴ്സിക്കുവേണ്ടി പോരാടുക എന്നത് എല്ലാവരും ചെയ്യുന്നതാണ്’- ഗംഭീർ പറഞ്ഞു. ഐപിഎല്ലിനിടെ കോഹ്ലിയും ഗംഭീറും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ വിശധീകരണം. ക്യാപ്റ്റൻ സൂര്യ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് ടീമിനെ സൂര്യകുമാർ യാദവ് നയിക്കുന്നതിനെക്കുറിച്ച് ബിസിസിഐ സെലക്ടർ അജിത് അഗാർക്കർ വിശദീകരണം നൽകി. കൂടുതൽ സമയം ടീമിനൊപ്പം ഉണ്ടാകുന്ന കളിക്കാരൻ എന്നതുൾപ്പെടെ പരിഗണിച്ചാണ് സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയതെന്ന് അഗാർക്കർ വ്യക്തമാക്കി. ഹാർദിക് പാണ്ഡ്യയെ തഴഞ്ഞായിരുന്നു സൂര്യകുമാറിനെ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനാക്കിയത്. 26 മുതൽ ഇന്ത്യ…
Read Moreഅഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി
ന്യൂഡൽഹി: ബീജിംഗ് ഒളിന്പിക്സിലെ സ്വർണ മെഡിൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐഒസിയുടെ പരമോന്നത ബഹുമതിയായ ഒളിന്പിക് ഓർഡർ ബിന്ദ്രയ്ക്ക് സമ്മാനിക്കും. പാരിസിൽ ചേർന്ന അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. അടുത്ത മാസം പത്താം തീയതി പാരിസിൽ നടക്കുന്ന ഐഒസി സെഷനിൽ പുരസ്കാരം സമ്മാനിക്കും. സുപ്രധാന നേട്ടത്തിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ചു. ഒളിന്പിക്സുമായി ബന്ധപ്പെട്ട് ഇപ്പോൾ പാരീസിലാണ് അഭിനവ് ബിന്ദ്ര.
Read Moreപാരീസിൽ മെഡലിന്റെ നിറം മാറ്റും; വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി താരം പി.ആര്. ശ്രീജേഷ്
കോട്ടയം: ഇന്ത്യന്‍ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പറായ മലയാളി താരം പി.ആര്. ശ്രീജേഷ് പാരീസ് ഒളിമ്പിക്സിനുശേഷം കളിക്കളത്തില്‍നിന്നു വിരമിക്കുന്നു. പതിനെട്ടു വര്‍ഷം നീണ്ട കരിയറില്‍ ഒട്ടേറെ അഭിമാനമുഹൂർത്തങ്ങൾ രാജ്യത്തിനു സമ്മാനിച്ചാണു ശ്രീജേഷിന്റെ പടിയിറക്കം. മൂന്ന് ഒളിമ്പിക്സുകളിലുള്പ്പെടെ 328 രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ഗോള്‍വലയ്ക്കു മുന്നില്‍ വന്മതിൽ പോലെ അജയ്യനായി തുടർന്ന ശ്രീജേഷ് ഹോക്കി ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലും ഇന്ത്യയെ വിജയതീരത്തേക്കു നയിച്ച താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഹോക്കി ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കിയ ശ്രീജേഷിന് ഇന്ത്യൻ ഹോക്കിക്കു നല്കിയ സംഭാവനകൾ പരിഗണിച്ച് 2017ൽ പദ്മശ്രീയും 2021ൽ ഖേൽരത്നയും നല്കി രാജ്യം ആദരിച്ചു. 2011ലെ പ്രഥമ ഏഷ്യൻ ചാന്പ്യൻസ് ട്രോഫിയിലൂടെയാണു ശ്രീജേഷിന്റെ രാജ്യാന്തര കരിയറിനു തുടക്കമാകുന്നത്. പിന്നാലെ മിന്നുന്ന പ്രകടനങ്ങളിലൂടെ ദേശീയ ടീമിലെ അവിഭാജ്യ ഘടകമായി ശ്രീജേഷ് മാറുകയായിരുന്നു. ഇതുവരെയുള്ള യാത്ര അഭിമാനകരമായിരുന്നുവെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ ശ്രീജേഷ്…
Read Moreരാമപുരം കാത്തിരിക്കുന്നു; പാരീസിൽ അമോജിന്റെ കുതിപ്പു കാണാന്‍
കോട്ടയം: പാരീസിലെ ഈഫല്‍ ഗോപുരത്തിനരികിലെ ഒളിമ്പിക്സ് കുതിപ്പില്‍ പാലാ രാമപുരത്തിനും പ്രാതിനിധ്യം. സുവര്‍ണ പ്രതീക്ഷയുമായി റിലേയില്‍ ഇന്ത്യക്കായി കുതിക്കുന്ന നാലംഗ ടീമിലെ അമോജ് ജേക്കബ് രാമപുരം സ്വദേശിയാണ്.ഡല്‍ഹി രോഹിണിയില്‍ സ്ഥിരതാമസമാക്കിയ രാമപുരം പാലക്കുഴ പി.എ. ജേക്കബ്- ഗ്രേസി ദമ്പതികളുടെ മകനാണ് ഇന്ത്യയുടെ ഈ സുവര്‍ണതാരം. 4×400 റിലേയില്‍ അമോജ് ഉള്‍പ്പെടുന്ന ടീം മെഡല്‍ നേടുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയിലാണ് രാമപുരംകാരും വെള്ളിലാപ്പള്ളിയിലെ പാലക്കുഴയില്‍ കുടുംബാംഗങ്ങളും.1998 മേയ് രണ്ടിന് ജനിച്ച അമോജ് ജേക്കബ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരാണ്. ഇതിനിടെയാണ് കായികരംഗത്ത് മികച്ച കുതിപ്പു നടത്തിവരുന്നത്. പഞ്ചാബിലെ പട്യാലയിലാണ് പതിവായി പരിശീലനം നടത്തുന്നത്. എന്നാല്‍ അവിടെ ചൂട് കനക്കുമ്പോള്‍ തിരുവനന്തപുരത്ത് എത്തിയാണ് പരിശീലനം. ഏറെക്കാലമായി ഡല്‍ഹിയിലെ രോഹിണിയിലാണ് കുടുംബം. അവിടെ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ പഠിക്കുമ്പോഴാണ് അമോജിലെ കായികപ്രതിഭ കായികാധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ നടത്തിയ കഠിനപരിശീലനമാണ് അമോജിനെ…
Read Moreപാരീസ്ഒളിന്പിക്സ്; ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വക 8.5 കോടി സഹായം
മുംബൈ: പാരീസ് ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങളുടെ ക്ഷേമത്തിനും ആവശ്യങ്ങൾക്കുമായി ക്രിക്കറ്റ് ബോർഡിന്റെ സാന്പത്തിക സഹായം. ഇന്ത്യൻ ഒളിന്പിക് അസോസിയേഷന് (ഐഒഎ) 8.5 കോടി രൂപ ബിസിസിഐ പ്രഖ്യാപിച്ചു. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 117 കായികതാരങ്ങളാണ് പാരീസ് ഒളിന്പിക്സിൽ പങ്കെടുക്കുക. 70 പുരുഷ താരങ്ങളും 47 വനിതകളും ഉൾപ്പെടുന്നതാണ് ഇന്ത്യൻ സംഘം. ഈ മാസം 26നാണ് പാരീസ് ഒളിന്പിക്സ് ഉദ്ഘാടനം.
Read Moreറിച്ച് റിച്ച; റിച്ച ഘോഷിന്റെ മികവിൽ ഇന്ത്യക്ക് ഏകപക്ഷീയ ജയം
ധാംബുള്ള: എസിസി ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു കീഴടക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ യുഎഇയെ 78 റണ്‍സിനു തകർത്തു. 29 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 64 റണ്‍സുമായി പുറത്താകാതെനിന്ന വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്കു ജയമൊരുക്കുന്നതിൽ നിർണായകമായത്. പ്ലെയർ ഓഫ് ദ മാച്ചും റിച്ചയാണ്. സ്കോർ: ഇന്ത്യ 201/5 (20). യുഎഇ 123/7 (20). ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർമാരായ ഷെഫാലി വർമയും (18 പന്തിൽ 37) സ്മൃതി മന്ദാനയും (ഒന്‍പത് പന്തിൽ 13) വെടിക്കെട്ട് തുടക്കം കുറിച്ചു. എന്നാൽ, സ്കോർ 23ൽ നിൽക്കുന്പോൾ സ്മൃതി പുറത്ത്. മൂന്നാം നന്പറായെത്തിയ ഡിലൻ ഹേമലതയ്ക്ക് (2) അധികനേരം…
Read Moreമോർക്കൽ ഇന്ത്യൻ ബൗളിംഗ് കോച്ച് ?
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ദക്ഷിണാഫ്രിക്കൻ മുൻ താരം മോണ്‍ മോർക്കൽ എത്തിയേക്കുമെന്നു സൂചന. ഇന്ത്യൻ ബൗളിംഗ് കോച്ചാകാൻ മോർക്കലിനെ ക്ഷണിച്ചതായാണ് വിവരം. പുതുതായി നിയമിതനായ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനൊപ്പം പ്രവർത്തിച്ച പരിചയം മോർക്കലിനുണ്ട്. ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിലും ദക്ഷിണാഫ്രിക്കൻ ലീഗിൽ ഡർബൻ സൂപ്പർ ജയന്റ്സിലും ഗംഭീറും മോർക്കലും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ മുൻ മീഡിയം പേസർ വിനയ് കുമാറും ബിസിസിഐ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. 2006-2018 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ടീമംഗമായിരുന്നു മോർക്കൽ. 86 ടെസ്റ്റിൽനിന്ന് 309 വിക്കറ്റും 117 ഏകദിനത്തിൽനിന്ന് 188 വിക്കറ്റും സ്വന്തമാക്കി. പാക്കിസ്ഥാൻ ബൗളിംഗ് കോച്ചായുള്ള മുൻപരിചയവും മോർക്കലിനുണ്ട്. അതേസമയം, ഗൗതം ഗംഭീറിനെ സഹായിക്കാൻ അസിസ്റ്റന്റ് കോച്ചുമാരായി ഇന്ത്യൻ മുൻ ഓൾറൗണ്ടർ അഭിഷേക് നായരും നെതർലൻഡ്സിന്റെ മുൻ ഓൾറൗണ്ടർ റയാൻ ടെൻദോസ്ഷെയും നിയമിതരായി. ഇന്ത്യക്കുവേണ്ടി മൂന്ന് ഏകദിനം…
Read More