സ്പെയിൻ Vs ജർമനി യുവേഫ യൂറോ കപ്പ് 2024 ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യൻ സമയം ഇന്നു രാത്രി 9.30ന് അരങ്ങേറുന്ന സ്പെയിൻ x ജർമനി ക്വാർട്ടർ. ടൂർണമെന്റിൽ മൊത്തത്തിലുള്ള ടീമുകളുടെ പ്രകടനം വിലയിരുത്തിയാൽ സ്പെയിൻ x ജർമനി മത്സരത്തെ ഫൈനലെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. കിരീടം ആർക്കെന്നു നിശ്ചയിക്കുന്ന പോരാട്ടമാണിതെന്നു വിലയിരുത്തുന്നവരും ഫുട്ബോൾ ലോകത്തുണ്ട്. രണ്ടു യുവതാരങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടം കൂടിയാകുമിത്. സ്പെയിനിന്റെ ലമെയ്ൻ യമാലും ജർമനിയുടെ യമാൽ മുസിയാലയും തമ്മിലുള്ള കൊന്പുകോർക്കലാണ് ഇന്നത്തെ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രം. ഈ യൂറോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമുകളാണ് ജർമനിയും സ്പെയിനും. പ്രീക്വാർട്ടർവരെയുള്ള മത്സരങ്ങളിലായി ജർമനി 10ഉം സ്പെയിൻ ഒന്‍പതും ഗോൾ വീതം സ്വന്തമാക്കി. യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ ഇരുടീമും തമ്മിൽ നാലാം തവണയാണ് ഏറ്റുമുട്ടുന്നത്. പോർച്ചുഗൽ Vs ഫ്രാൻസ് സൂപ്പർ താരങ്ങളായ…
Read MoreCategory: Sports
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; തയാറെടുപ്പിനായി ബ്ലാസ്റ്റേഴ്സ് തായ്ലന്ഡില്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി. പ്രീ സീസണ് തയാറെടുപ്പുകള്‍ക്കായി ടീം തായ്ലന്ഡില് എത്തി. പുതുതായി ചുമതലയേറ്റ മുഖ്യ പരിശീലകന് മൈക്കല്‍ സ്റ്റാറെയും കോച്ചിംഗ് സ്റ്റാഫും ടീമിനൊപ്പം ചേര്‍ന്നു. പട്ടാന സ്പോര്‍ട്സ് കോംപ്ലക്സില്‍ ചോന്‍ബുരിയിലാണ് ടീമിന്റെ ആദ്യ ക്യാമ്പ്.
Read Moreമിനി ഗോൾഫ്: കേരളം ചാന്പ്യൻ
തിരുവനന്തപുരം: മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒന്പതാമതു ദേശീയ ജൂണിയർ മിനി ഗോൾഫ് ചാന്പ്യൻഷിപ്പിൽ കേരളത്തിനു സുവർണ നേട്ടം. ആണ്‍കുട്ടികളുടെ നോക്കൗട്ട് വിഭാഗത്തിൽ കേരളം ഒന്‍പതു സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെയാണ് ഓവറോൾ ചാന്പ്യൻഷിപ് നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മൂന്നു സ്വർണവും ഒരു വെങ്കലവും നേടി റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. ആരോണ്‍, ശ്രേയസ്, അഭിഷേക്, അശ്വിൻ, ശ്രീശാന്ത്, അഭിമന്യു, അനഘ, ബി. കൃഷ്ണ, ഭദ്ര ആർ. പിള്ള, വേദശ്രീ എന്നിവർ മെഡലുകൾ നേടി.
Read Moreലോകകപ്പുമായി രോഹിത്തും സംഘവും പറന്നിറങ്ങി; മുംബൈയിൽ വിജയാഘോഷം
ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പുമായി ഇന്ത്യൻ ടീമംഗങ്ങൾ ജന്മനാട്ടിലെത്തി. ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ടീം ബാർബഡോസിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്. ഞായറാഴ്ച മടങ്ങേണ്ടിയിരുന്ന ടീം, ബെറിൽ ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. രാവിലെ ഡൽഹിയിലെത്തിയ ടീം അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. അതിനുശേഷം വിജയാഘോഷങ്ങൾക്കായി മുംബൈയിലേക്ക് പറക്കുന്ന ടീം മുംബൈ മുതൽ വാങ്കഡെ സ്റ്റേഡിയംവരെ വിജയാഘോഷ പ്രകടനം നടത്തും.
Read Moreസിംബാവെ ട്വന്റി-20 ക്രിക്കറ്റ്; സഞ്ജു വെയ്റ്റിംഗ്…
മുംബൈ: സിംബാവെക്കെതിരേയുള്ള ആദ്യ രണ്ട് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങളിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ് കളിക്കില്ല. ജൂലൈ ആറിന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിൽനിന്ന് സഞ്ജു ഒഴിവാക്കപ്പെട്ടു. ഐസിസി ട്വന്റി-20 ലോകകപ്പ് ടീമംഗമായ സഞ്ജുവിനെ കൂടാതെ ശിവം ദുബെ, യശ്വസി ജയ്സ്വാൾ എന്നിവരും സിംബാബ്വെക്കെതിരായ ആദ്യ രണ്ട് മത്സരത്തിൽ ഇല്ല. ചുഴലിക്കാറ്റ് രൂപകൊണ്ടതിനാൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് സ്വദേശത്ത് തിരിച്ചെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം, ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ ഓപ്പണർ സായ് സുദർശൻ, വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ, പേസർ ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്തി.
Read Moreയുവേഫ യൂറോ കപ്പ് 2024: ആദ്യ ക്വാർട്ടർ സ്പെയിൻ x ജർമനി
മ്യൂണിക്: യുവേഫ യൂറോ കപ്പ് 2024 ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനൽ ചിത്രങ്ങൾ തെളിഞ്ഞു. ഇന്നും നാളെയും വിശ്രമം. ഇന്ത്യൻ സമയം വെള്ളി രാത്രി 9.30ന് ആദ്യ ക്വാർട്ടർ പോരാട്ടത്തിന്റെ കിക്കോഫ്. മുൻചാന്പ്യന്മാരായ സ്പെയിനും ജർമനിയും തമ്മിലാണ് ആദ്യ ക്വാർട്ടർ ഫൈനൽ. ഈ യൂറോയിലെ ക്വാർട്ടർ ഫൈനലുകളിൽ രണ്ട് ഹെവിവെയ്റ്റ് പോരാട്ടങ്ങളാണ് അരങ്ങേറുന്നത്, സ്പെയിൻ x ജർമനി, പോർച്ചുഗൽ x ഫ്രാൻസ്. സൂപ്പർ താരങ്ങളായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ കിലിയൻ എംബപ്പെയും നേർക്കുനേർവരുന്ന പോരാട്ടമാണ് പോർച്ചുഗൽ x ഫ്രാൻസ്. ഇന്ത്യൻ സമയം വെള്ളി അർധരാത്രി 12.30നാണ് ഈ വന്പൻ പോര്. ഗോളില്ലാ ഫ്രാൻസ് ഈ യൂറോയിൽ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടും ഒരു ഫീൽഡ് ഗോൾപോലും സ്കോർ ചെയ്യാൻ സാധിക്കാത്ത ടീമാണ് ഫ്രാൻസ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും രണ്ട് സമനിലയുമായിരുന്നു ഫ്രാൻസിന്റെ പ്രകടനം. ഓസ്ട്രിയയ്ക്കെതിരായ ജയം സെൽഫ്…
Read Moreചരിത്രനേട്ടം സ്വന്തമാക്കി പോർച്ചുഗൽ ഗോൾ കീപ്പർ ഡീഗോ കോസ്റ്റ
ഫ്രാങ്കഫർട്ട്: നിശ്ചിത സമയത്തും അധിക സമയത്തും സ്ലോവാക്യൻ ഗോൾ വലയിൽ പന്തെത്തിക്കാൻ കഴിയാതെ പറങ്കിപ്പട നടുക്കടലിൽ നട്ടംതിരിഞ്ഞു… നിശ്ചിത സമയത്ത് കരയ്ക്കടുക്കാത്ത പറങ്കിപ്പടയ്ക്ക് അധിക സമയത്ത് നങ്കൂരമിടാൻ അവസരം ലഭിച്ചു… എന്നാൽ, 105-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഇതിഹാസ താരവും പറങ്കികളുടെ കപ്പിത്താനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തി… വലയുടെ കാവൽക്കാരനായ ഡീഗോ കോസ്റ്റയുടെ നാഴികയായിരുന്നു പിന്നീടങ്ങോട്ട്. 115-ാം മിനിറ്റിൽ സ്ലോവാക്യൻ ഫോർവേഡ് ബെഞ്ചമിൻ സെസ്കോ പന്തുമായി ഒറ്റയ്ക്കു കയറിയെത്തി ബോക്സിനു തൊട്ടുപുറത്തുനിന്നു തൊടുത്ത ഷോട്ട് ഡീഗോ കോസ്റ്റ അഡ്വാൻസ് ചെയ്തെത്തി രക്ഷപ്പെടുത്തി. നീട്ടിവച്ച ഇടംകാലും ഇടംകൈയുമുപയോഗിച്ചുള്ള കോസ്റ്റയുടെ ആ സേവിംഗായിരുന്നു പോർച്ചുഗലിന്റെ പെനാൽറ്റി ഷൂട്ടൗട്ട് ജയത്തിന്റെ ആദ്യ പടി. ഷൂട്ടൗട്ടിലേക്ക് എത്തിയപ്പോൾ വലയ്ക്കു മുന്നിൽ പറക്കും കാവലാളായി കോസ്റ്റ. ആദ്യ കിക്കെടുത്ത സ്ലോവാക്യയുടെ ജോസിപ് ഇലിസിക്കിന്റെ ഷോട്ട് ഇടത്തേക്കുള്ള മുഴുനീളൻ ഡൈവിലൂടെ കോസ്റ്റ തട്ടിത്തെറിപ്പിച്ചു. തുടർന്ന്…
Read Moreബാര്‍ബഡോസില്‍ ചുഴലിക്കാറ്റ്; ലോകകപ്പുമായി മടങ്ങാൻ ടീം ഇന്ത്യക്ക് പ്രത്യേക വിമാനം
ബാര്‍ബഡോസ്: ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് കരീബിയന്‍ ദ്വീപായ ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും. ബിസിസിഐ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലായിരിക്കും യാത്ര. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ഇന്നലെ പുലര്‍ച്ചെ ഇന്ത്യയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, ബെറില്‍ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെ യാത്ര മാറ്റിവയ്ക്കേണ്ടിവന്നു. ഇതേത്തുടർന്നു താരങ്ങളും കുടുംബാംഗങ്ങളും ഹോട്ടലില്‍ത്തന്നെ കഴിയുകയായിരുന്നു. നാളെ വൈകുന്നേരം 7.45ന് ഇന്ത്യന്‍ സംഘം ഡല്‍ഹിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ഉന്നതരും ഇന്ത്യന്‍ ടീമിനൊപ്പം ബാര്ബഡോസിലുണ്ട്. ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ മൂന്ന് ദിവസമായി ലോക്ക്ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടായിരുന്നത്. ബാര്‍ബഡോസിലെ വൈദ്യുതിയും കുടിവെള്ള വിതരണവും മുടങ്ങിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. കപ്പുമായി വരുന്ന ടീമിനെ വരവേൽക്കാൻ രാജ്യം കാത്തിരിക്കുകയാണ്.
Read Moreലോകകപ്പിൽ മലയാളി മസ്റ്റ്
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴെല്ലാം അവിടെ ഒരു മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. 1983ൽ ഇന്ത്യ ആദ്യമായി ഏകദിന ലോകചാന്പ്യൻമാർ ആയപ്പോൽ ടീമിൽ സുനിൽ വത്സലുണ്ടായിരുന്നു. 2007 ട്വന്റി-20, 2011 ഏകദിന ലോകകപ്പ് ടീമിൽ എസ്. ശ്രീശാന്ത്. ഇപ്പോൾ 2024ൽ സഞ്ജു സാംസണും.
Read Moreചരിത്രം തെറ്റിച്ചു; ജന്മദിനത്തിൽ പെനാൽറ്റി നഷ്ടമാക്കി ലിയനാർഡോ
മയാമി: ക്യാപ്റ്റൻ ലയണൽ മെസി ഇല്ലാതെയിറങ്ങിയ അർജന്റീന കോപ്പ അമേരിക്ക ഫുട്ബോളിലെ ഗ്രൂപ്പ് ഘട്ടം മൂന്നാം ജയത്തോടെ പൂർത്തിയാക്കി. ഗ്രൂപ്പ് എയിൽ അർജന്റീന ലൗതാരോ മാർട്ടിനസിന്റെ ഇരട്ടഗോൾ മികവിൽ 2-0ന് പെറുവിനെ തോൽപ്പിച്ചു. കോപ്പ അമേരിക്കയിൽ രണ്ടാം തവണയാണ് അർജന്റീന ഒരു ഗോൾ പോലും വഴങ്ങാതെ മൂന്നു ജയവുമായി ഗ്രൂപ്പ് ജേതാക്കളാകുന്നത്. 1921ലാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത്. അർജന്റീനയുടെ ലിയനാർഡോ പരെഡെസ് പെനാൽറ്റി നഷ്ടമാക്കി. കോപ്പയുടെ 108 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കളിക്കാരൻ ജന്മദിനത്തിൽ പെനാൽറ്റി നഷ്ടമാക്കുന്നത്.
Read More