ഹൃദയങ്ങളെ ക്രിക്കറ്റിലേക്കു ചേർത്തുവയ്ക്കാൻ പ്രേരിപ്പിച്ച രണ്ട് രാജാക്കന്മാർ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സൂപ്പർ ഹീറോസായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഐസിസി 2024 ലോകകപ്പ് കിരീട നേട്ടത്തോടെ ട്വന്റി-20 ക്രിക്കറ്റിന്റെ രാജ്യാന്തരവേദിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ ഏഴു റണ്‍സിനു ജയിച്ചതിനു പിന്നാലെയാണ് രോഹിത്തും കോഹ്ലിയും തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 59 പന്തിൽ 76 റണ്‍സുമായി ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ കോഹ്ലി, പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ട്രോഫി സ്വന്തമാക്കിയശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിരമിക്കൽ തീരുമാനം രോഹിത് അറിയിച്ചത്. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടശേഷമാണ് ഇരുവരും ദേശീയ ട്വന്റി-20 ജഴ്സിയിലേക്ക് തിരിച്ചെത്തിയതെന്നതും ശ്രദ്ധേയം. 2022 ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് പത്തു വിക്കറ്റിനു പരാജയപ്പെട്ടശേഷം ഇരുവരും രാജ്യാന്തര…
Read MoreCategory: Sports
ഷെഫാലി മാസ്റ്റർ ബ്ലാസ്റ്റ്; ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ചുറിയെന്ന നേട്ടം
ചെന്നൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് സൂപ്പർ താരം ഷെഫാലി വർമയ്ക്ക് ഇരട്ടസെഞ്ചുറി. ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് ഇരുപതുകാരിയായ ഷെഫാലി വർമ ഇരട്ടശതകം (197 പന്തിൽ 205 റണ്‍സ്, 23 ഫോറും എട്ട് സിക്സും) നേടിയത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും പൂർത്തിയാക്കുന്ന താരമെന്ന നേട്ടവും ഷെഫാലി സ്വന്തമാക്കി. 113 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ഷെഫാലി 194 പന്തിൽ ഇരട്ട സെഞ്ചുറി തികച്ചു. 1984ൽ 137 പന്തിൽ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജാനറ്റ് ബ്രിട്ടിന്റെ റിക്കാർഡും 254 പന്തിൽ ഇരട്ട സെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ അന്നാബെല്ലിന്റെ റിക്കാർഡും ഷെഫാലി ഇതോടെ തിരുത്തി. മത്സരത്തിൽ 122 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ സ്മൃതി മന്ദാനയാണ് അതിവേഗ സെഞ്ചുറിയിൽ രണ്ടാമത്. ഷെഫാലിക്കൊപ്പം ഓപ്പണ്‍ ചെയ്ത സ്മൃതി മന്ദാന 161 പന്തിൽ 27 ഫോറും ഒരു സിക്സും ഉൾപ്പെടെ 149 റണ്‍സ്…
Read Moreആരാധകർക്കും കളിക്കാർക്കും മുകളിൽ കരിനിഴലായി മഴമേഘം; മഴ കളിമുടക്കിയാൽ….
ഐസിസി 2024 ട്വന്റി-20 ലോകകപ്പിൽ മഴ മേഘങ്ങൾക്കു താഴെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ഫൈനൽ ഇന്ന് അരങ്ങേറുന്നത്. ഈ ലോകകപ്പിൽ മിക്കപ്പോഴും മഴ വില്ലന്റെ വേഷമണിഞ്ഞിരുന്നു. ശക്തമായ കാറ്റുംമഴയും ബാർബഡോസിൽ ഇന്നുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ത്യ x ഇംഗ്ലണ്ട് സെമിഫൈനലിലും മഴ ഭീഷണിയായിരുന്നു. മഴയെത്തുടർന്ന് ഇന്നു മത്സരം നടന്നില്ലെങ്കിൽ റിസർവ് ദിനമായ നാളെ വീണ്ടും ഫൈനൽ അരങ്ങേറും. ഇന്ന് മത്സരം അൽപമെങ്കിലും നടന്നെങ്കിൽ അതിന്റെ തുടർച്ചയായിരിക്കും റിസർവ് ദിനത്തിൽ അറങ്ങേറുക. ചുരുങ്ങിയത് രണ്ടാം ഇന്നിംഗ്സിൽ 10 ഓവർ കളിക്കാൻ പറ്റുമെങ്കിൽ മാത്രമേ ഇന്ന് മത്സരം നടക്കൂ. ഇന്നും റിസർവ് ദിനമായ നാളെയും മത്സരം നടന്നില്ലെങ്കിൽ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
Read Moreട്വന്റി-20 ലോകകപ്പ് : കന്നിക്കിരീടത്തിനായി ദക്ഷിണാഫ്രിക്ക, രണ്ടാം കിരീടത്തിൽ മുത്തമിടാൻ ഇന്ത്യയും
ബാർബഡോസ്: കന്നി ലോകകപ്പ് ട്രോഫിക്ക് ദക്ഷിണാഫ്രിക്ക, രണ്ടാം ട്വന്റി-20 കിരീടത്തിന് ഇന്ത്യ… ക്രിക്കറ്റ് ലോകത്തിലെ വൻശക്തികളുടെ പോരാട്ടം ആരാധകരുടെ നെഞ്ചിൽ തീപ്പൊരി വിതറും. ഐസിസി 2024 ട്വന്റി-20 ലോകകപ്പിൽ തോൽവിയില്ലാതെ മുന്നേറിയ രണ്ട് ടീമുകളാണ് കലാശപ്പോരിൽ നേർക്കുനേർ ഇറങ്ങുന്നതെന്നതും ഗ്രാൻഡ് ഫിനാലെയ്ക്ക് കൊഴുപ്പുകൂട്ടുന്നു. ഇന്ത്യൻ സമയം ഇന്നു രാത്രി എട്ടിന് ബാർബഡോസിലെ കെൻസിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ഫൈനൽ. ട്വന്റി-20, ഏകദിന ലോകകപ്പുകളിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനൽ കളിക്കുന്നത്. മറുവശത്ത് ഇന്ത്യയുടെ മൂന്നാം ട്വന്റി-20 ലോകകപ്പ് ഫൈനലാണ്. അഫ്ഗാനിസ്ഥാനെ ഒന്‍പതു വിക്കറ്റിനു സെമിയിൽ കീഴടക്കിയാണ് പ്രോട്ടീസിന്റെ ഫൈനൽ പ്രവേശം. സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകർത്തെറിഞ്ഞ് ഇന്ത്യയും കിരീടപോരാട്ടത്തിനെത്തുന്നു. എട്ടു പേരുമായി ഇന്ത്യ! ഈ ലോകകപ്പിൽ ഇന്ത്യ എട്ടു കളിക്കാരുമായാണ് ഫൈനലിൽവരെ എത്തിയതെന്നു പറഞ്ഞാൽ അദ്ഭുതപ്പെടേണ്ട. കാരണം, സെമിവരെയുള്ള മത്സരങ്ങളിലായി പ്ലേയിംഗ് ഇലവനിലെ…
Read Moreപുതുചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; ട്വന്റി-20 ലോകകപ്പിനുള്ള പോരാട്ടം ഇന്ത്യയോട്
സാൻ ഫെർണാണ്ടോ: സെമികൾ പലത് തോറ്റു പുറത്താകുന്ന ചരിത്രം തിരുത്തിക്കുറിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ഐസിസി 2024 ട്വന്റി-20 ലോകകപ്പ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ ഒന്‍പതു വിക്കറ്റിനു നിലംപരിശാക്കി ദക്ഷിണാഫ്രിക്ക കിരീട പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ചരിത്ര ഫൈനൽ പ്രവേശം. ന്യൂസിലൻഡ്, ഓസ്ട്രേലിയ, ബംഗ്ലാദേശ് ടീമുകളെ തകർത്തെത്തിയ അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ വെറും 11.5 ഓവറിൽ 56നു പുറത്ത്. മറുപടിക്കിറങ്ങിയ പ്രോട്ടീസ് 8.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 60 റണ്‍സ് നേടി ജയം സ്വന്തമാക്കി. ക്വിന്റണ്‍ ഡികോക്കിന്റെ (5) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടപ്പെട്ടത്. റീസ ഹെൻഡ്രിക്സ് (25 പന്തിൽ 29), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (21 പന്തിൽ 23) എന്നിവർ പുറത്താകാതെനിന്നു. 59: അഫ്ഗാനു നാണക്കേട് ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനൽ ചരിത്രത്തിലെ ഏറ്റവും…
Read Moreഞെട്ടിച്ച് കുഞ്ഞന്മാർ, യൂറോ നോക്കൗട്ടിലെ സർപ്രൈസുകൾ
ഠേ, ഠോ… ജർമൻ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽനിന്നുയർന്ന ഈ ശബ്ദങ്ങൾക്കു പിന്നാലെ വന്പന്മാരാടെ പുക വായുവിലുയർന്നു. കുഞ്ഞന്മാരെന്നു മുദ്രകുത്തപ്പെട്ടവർ ഗോലിയാത്തിനെ വീഴ്ത്തി. അതോടെ യുവേഫ യൂറോ കപ്പ് പ്രീക്വാർട്ടറിൽ സർപ്രൈസ് എൻട്രികളെത്തി. യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ സമാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചത് ജോർജിയ, ഓസ്ട്രിയ, സ്ലോവാക്യ, സ്ലോവേനിയ ടീമുകളാണ്. തുർക്കിയെ കറുത്ത കുതിരകളാകാൻ കരുത്തുള്ള ടീമായി നേരത്തേ പരിഗണിച്ചതിനാൽ അവരുടെ പ്രീക്വാർട്ടർ പ്രവേശം അത്ര സർപ്രൈസ് അല്ലെന്നതും ശ്രദ്ധേയം. കുഞ്ഞന്മാരെന്നു വിശേഷിപ്പിക്കപ്പെട്ട ടീമുകളുടെ മുന്നേറ്റത്തിലും ഇംഗ്ലണ്ട്, ജർമനി, സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി, നെതർലൻഡ്സ് എന്നീ പാരന്പര്യക്കാർ വീഴാതെ പിടിച്ചുനിന്നു. ആതിഥേയരായ ജർമനിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം (എട്ട് ഗോൾ). ജോർജിയ -2, പോർച്ചുഗൽ -0 ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ടിൽ പോർച്ചുഗലിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് ജോർജിയ അട്ടിമറിച്ചതായിരുന്നു…
Read Moreതോൽവി വഴങ്ങി ഇംഗ്ലണ്ട്; ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ
ഗയാന: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. 68 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും(57) സൂര്യകുമാര്‍ യാദവിന്റെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും( ഒൻപത് പന്തില്‍ 17) ഇന്ത്യൻ സ്കോര്‍ 170 എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്കിയപ്പോള് വിരാട് കോലി( ഒൻപത്), റിഷഭ് പന്ത്(നാല്), ശിവം ദുബെ(0) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ മൂന്ന് വിക്കറ്റെടുത്തു. സ്പിന്നർമാരായ അക്ഷര്‍ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ…
Read Moreസെമി ഫൈനലിന് റിസർവ് ദിനം ഇല്ല; മഴ മുടക്കിയാൽ ഇന്ത്യ ഫൈനലിൽ
ജോർജ്ടൗണ് (ഗയാന): ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ പോരാടും. വാശിയേറിയ പോരാട്ടത്തിന് ഭീഷണിയായി മഴ. സെമി ഫൈനലിന് റിസർവ് ദിനം ഇല്ല. മഴയ്ക്ക് 90 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം. മൂന്ന് ദിവസമായി ഗയാനയിൽ കനത്ത മഴയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ ഒരുപക്ഷേ, നടന്നേക്കില്ല. അങ്ങനെയെങ്കിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. കാരണം, സൂപ്പർ എട്ട് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയാണ് ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത്. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. സൂപ്പർ രണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. മാത്രമല്ല, ലീഗ് റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമതായപ്പോൾ ഇംഗ്ലണ്ട് ബിയിൽ രണ്ടാം സ്ഥാനക്കാരായിരുന്നു. റിസർവ് ദിനം ഇല്ലാത്തതിനാൽ എക്സ്ട്രാ 250 മിനിറ്റ് മത്സരത്തിനായി മാറ്റിവച്ചിട്ടുണ്ട്. അപ്പോഴും നടന്നില്ലെങ്കിൽ മാത്രമേ മത്സരം ഉപേക്ഷിക്കൂ.
Read Moreകപിൽ ദേവ് ഗോൾഫ് പ്രസിഡന്റ്
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് ഗോൾഫ് ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1983 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത് കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. ഇന്ത്യക്കുവേണ്ടി 131 ടെസ്റ്റും 225 ഏകദിനവും കളിച്ചിട്ടുണ്ട്. പ്രഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ (പിജിടിഐ) പ്രസിഡന്റായാണ് കപിൽ ദേവ് തെരഞ്ഞെടുക്കപ്പെട്ടത്.
Read Moreമലയാളി പൊളിയല്ലേ..! ഇംഗ്ലണ്ട് പര്യടനത്തിന് വത്തിക്കാൻ ക്രിക്കറ്റ് ടീം; എല്ലാവരും മലയാളികൾ
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുത്തുതുടങ്ങി. 29ന് ഇംഗ്ലണ്ടിലെത്തുന്ന ടീം ജൂലൈ മൂന്നുവരെ വിവിധ ടി 20 മത്സരങ്ങളിൽ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസ് ഈറ്റോലിൽ ക്യാപ്റ്റനായ ടീമിലെ മറ്റു താരങ്ങളെല്ലാം മലയാളികളാണെന്നതാണു ശ്രദ്ധേയം. പത്തു വർഷത്തിനിടെ ഇതാദ്യമായാണ് വത്തിക്കാൻ ടീമിൽ സമഗ്ര മലയാളി ആധിപത്യമുള്ള ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്. വൈദികരായ സാന്റോ തോമസ് എംസിബിഎസ്, നെൽസൻ പുത്തൻപറന്പിൽ സിഎംഎഫ്, പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ, ജോസ് റീച്ചാസ് എസ്എസി, അബിൻ മാത്യു ഒഎം, അബിൻ ഇല്ലിക്കൽ ഒഎം, ജോസ് ഈറ്റോലിൽ (ചങ്ങനാശേരി), ജോജി കാവുങ്കൽ (ബിജ്നോർ), പോൾസൺ കൊച്ചുതറ (കൊച്ചി), വൈദികവിദ്യാർഥികളായ അബിൻ ജോസ് സിഎസ്റ്റി, ജെയ്സ് ജെയ്മി സിഎസ്റ്റി, അജയ് ജോ ജയിംസ് സിഎസ്റ്റി എന്നിവരാണ് ടീമിലുള്ളത് . റോമിലെ റെജീന അപ്പൊസ്തൊലോരും യൂണിവേഴ്സിറ്റിയിലെ പ്രഫസർ റവ. ഡോ. എമൊൻ…
Read More