അറ്റ്ലാന്റ (യുഎസ്എ): 2024 കോപ്പ അമേരിക്ക ഫുട്ബോളിന് നിലവിലെ ചാന്പ്യന്മാരായ അർജന്റീനയുടെ ജയത്തോടെ കിക്കോഫ്. ഗ്രൂപ്പ് എയിൽ അർജന്റീന 2-0ന് കാനഡയെ തോൽപ്പിച്ചു. സൂപ്പർ താരം ലയണൽ മെസി ചരിത്രം കുറിച്ച മത്സരത്തിൽ ജൂലിയൻ ആൽവരസ് (49’), ലൗതാരൊ മാർട്ടിനെസ് (88’) എന്നിവരായിരുന്നു അർജന്റീനയ്ക്കായി വലകുലുക്കിയത്. കാനഡയ്ക്കെതിരേ ഇറങ്ങിയതോടെ കോപ്പ അമേരിക്ക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരം എന്ന റിക്കാർഡ് ലയണൽ മെസി സ്വന്തമാക്കി. ചിലിയുടെ സെർജിയൊ ലിവിംഗ്സ്റ്റണിന്റെ (34 മത്സരം) റിക്കാർഡാണ് മെസി (35 മത്സരം) തിരുത്തിയത്. മാത്രമല്ല, ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക ടൂർണമെന്റ് കളിക്കുന്ന (ഏഴ്) അർജന്റൈൻ താരം എന്ന നേട്ടത്തിലും മെസിയെത്തി. 2007 മുതലുള്ള എല്ലാ കോപ്പയിലും മെസി കളിച്ചു. കാനഡയ്ക്കെതിരായ മത്സരത്തിൽ ആദ്യ ഗോളിലേക്കുള്ള വഴിതുറന്നതും രണ്ടാം ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയാണ്. ബുധനാഴ്ച ഇന്ത്യൻ സമയം…
Read MoreCategory: Sports
യുവേഫ യൂറോ കപ്പ് യുക്രെയ്ൻ വാർ
ഡുസൽഡോർഫ്: യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ യുക്രെയ്ന്റെ പോരാട്ടവിജയം. ഗ്രൂപ്പ് ഇയിൽ സ്ലോവാക്യക്കെതിരേ ആദ്യപകുതിയിൽ പിന്നിട്ടുനിന്ന യുക്രെയ്ൻ രണ്ട് ഗോൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കി. ഇതോടെ പ്രീക്വാർട്ടർ സാധ്യതയും യുക്രെയ്ൻ നിലനിർത്തി. 43,910 കാണികൾ അണിനിരന്ന ഗാലറിയെ സാക്ഷിനിർത്തി 17-ാം മിനിറ്റിൽ ഇവാൻ ഷ്രാൻസ് സ്ലോവാക്യയെ മുന്നിലെത്തിച്ചു. 33-ാം മിനിറ്റിൽ യുക്രെയ്ന്റെ ടിംചിക് എടുത്ത ഗോൾ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചു. രണ്ടാം പകുതിയിൽ തികച്ചും മാറിയ കളിയുമായാണ് യുക്രെയ്ൻ എത്തിയത്. 54-ാം മിനിറ്റിൽ മൈക്കോള ഷാപാരെങ്കോയിലൂടെ യുക്രെയ്ൻ സമനില പിടിച്ചു. തുടർന്ന് റോമൻ യാരെംചുക്കിന്റെ (80’) ഗോളിൽ ജയവും സ്വന്തമാക്കി. പകരക്കാരുടെ ബെഞ്ചിൽനിന്നായിരുന്നു യാരെംചുക്ക് എത്തിയത്. യുക്രെയ്നുവേണ്ടി പ്രമുഖ ടൂർണമെന്റിൽ സബ്സ്റ്റിറ്റ്യൂട്ടായെത്തി ഗോൾ നേടുന്ന രണ്ടാമത് മാത്രം താരമാണ് യാരെംചുക്ക്.
Read Moreഫുട്ബോൾ ലോകത്തിലെ അപൂർവനേട്ടം സ്വന്തമാക്കി ഷാക്കിരി
മ്യൂണിക്: ഫുട്ബോൾ ലോകത്തിലെ അപൂർവനേട്ടം സ്വന്തമാക്കി സ്വിറ്റ്സർലൻഡ് താരം ഹെർദൻ ഷാക്കിരി. യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ സ്കോട്ലൻഡിനെതിരേ ഗോൾ നേടിയതോടെയാണ് ഷാക്കിരി ചരിത്രത്താളുകളിൽ ഇടംപിടിച്ചത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ സ്കോട് മക്ടോമിനെയുടെ ഗോളിൽ സ്കോട്ലൻഡ് ലീഡ് നേടി. 26-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് ഷാക്കിരി തൊടുത്ത ലോംഗ് റേഞ്ച് സ്കോട്ടിഷ് വലയുടെ വലത് മേൽത്തട്ടിൽ തുളഞ്ഞിറങ്ങി. അതോടെ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കാത്ത നേട്ടമാണ് ഷാക്കിരി കൈപ്പിടിയിലാക്കിയത്. അവസാനം നടന്ന മൂന്ന് ഫിഫ ലോകകപ്പിലും യൂറോ കപ്പിലും ഗോൾ നേടുന്ന ഏക കളിക്കാരനായി ഷാക്കിരി. 2014, 2018, 2022 ലോകകപ്പുകളിലും 2016, 2020, 2024 യൂറോ കപ്പിലും സ്വിസ് ജഴ്സിയിൽ ഷാക്കിരി വലകുലുക്കി. അഞ്ചടി ഏഴ് ഇഞ്ച് മാത്രമാണ് ഷാക്കിരിയുടെ ഉയരം. യൂഗോസ്ലാവ്യയിൽ ജനിച്ച…
Read Moreഗോളടിച്ചാൽ മുസിയാലയുടെ ആഘോഷം ശ്രദ്ധേയം
സ്റ്റഡ്ഗഡ്: യൂറോ 2024ന്റെ സൂപ്പർ താരമായി മാറുകയാണ് ജർമൻ യുവതാരം യമാൽ മുസിയാല. ഗോൾ നേടിയശേഷം മുസിയാല നടത്തുന്ന ആഘോഷം ശ്രദ്ധേയമാണ്. ഗ്രൂപ്പ് എയിൽ ജർമനിയുടെ രണ്ടാം മത്സരത്തിൽ ഹംഗറിക്കെതിരേ ഗോൾ നേടിയശേഷം മൂന്നു വിരൽ നെറ്റിയോട് ചേർത്തായിരുന്നു മുസിയാല ആഘോഷിച്ചത്. ഈ ആഘോഷം വന്നത് എൻബിഎ (നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ) മുൻതാരം മാർമെലോ ആന്റണിയിൽനിന്നാണ്. മൂന്നു പോയിന്റ് നേടിയശേഷം മാർമെലോ ആന്റണി നടത്തുന്ന ആഘോഷത്തിനു സമാനമായിരുന്നു ഹംഗറിക്കെതിരായ ഗോൾനേട്ടത്തിനു ശേഷം മുസിയാല നടത്തിയത്. ജർമനി 2-0ന് ഹംഗറിയെ കീഴടക്കിയപ്പോൾ ആദ്യഗോൾ മുസിയാലയുടെ വകയായിരുന്നു. ഇതോടെ യൂറോ കപ്പ് ചരിത്രത്തിൽ ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിൽ മുസിയാലയെത്തി. 21 വർഷവും 114 ദിനവുമാണ് ഹംഗറിക്കെതിരേ ഇറങ്ങിയപ്പോൾ മുസിയാലയുടെ പ്രായം. ബഫനൊപ്പം നോയർ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ മത്സരം…
Read Moreഅഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ
ബ്രിഡ്ജ്ടൗണ്‍ (ബാർബഡോസ്): ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ തങ്ങളുടെ ആദ്യമത്സരത്തിൽ അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ. 47 റണ്‍സിനാണ് ടീം ഇന്ത്യ ജയം നേടിയത്. സൂര്യകുമാർ യാദവിന്റെ (53) അർധ സെഞ്ചുറിയും ജസ്പ്രീത് ബുംറയുടെ മിന്നും ബൗളിംഗുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ട്വന്റി-20യിൽ അഫ്ഗാനിസ്ഥാനെതിരേ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല എന്ന ചരിത്രം ഇന്ത്യ ബാർബഡോസിലും തുടർന്നു. സ്കോർ: ഇന്ത്യ 181/8 (20). അഫ്ഗാനിസ്ഥാൻ 134 (20). 182 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ അഫ്ഗാനിസ്ഥാൻ ബാറ്റർമാരെ ജസ്പ്രീത് ബുംറയും അർഷദീപ് സിംഗും ചേർന്ന് സ്വീകരിച്ചത് മാസ്മരിക കട്ടർ ബോളുകളുമായി ആയിരുന്നു. ഓപ്പണർമാരായ റഹ്മനുള്ള ഗുർബാസ് (11), ഹസ്റത്തുള്ള സാസി (2) എന്നിവർ ബുംറയ്ക്കു മുന്നിൽ വീണു. ആറാം നന്പർ ബാറ്ററായ നജിബുള്ള സദ്രനെയും (19) മടക്കി ബുംറ മൂന്ന് വിക്കറ്റ് തികച്ചു. നാല് ഓവറിൽ…
Read Moreപരിമിത ഓവർ ക്രിക്കറ്റ് ; വില്യംസണ് പടിയിറങ്ങി
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിന്റെ പരിമിത ഓവർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കെയ്ൻ വില്യംസണ് പടിയിറങ്ങി. ട്വന്റി-20, ഏകദിന ടീമുകളുടെ ക്യാപ്റ്റൻസിയാണ് വില്യംസണ് ഉപേക്ഷിച്ചത്. ഐസിസി ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ ന്യൂസിലൻഡ് പുറത്തായതിനു പിന്നാലെയാണ് വില്യംസണിന്റെ തീരുമാനം. ക്യാപ്റ്റൻസി ഉപേക്ഷിച്ചെന്നതു മാത്രമല്ല, 2024-25 സീസണിലേക്കുള്ള ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് കരാറും വില്യംസണ് വേണ്ടെന്നുവച്ചു. 2022 ഡിസംബറിൽ വില്യംസണ് ടെസ്റ്റ് ക്യാപ്റ്റൻസി ഉപേക്ഷിച്ചതാണ്. അന്നു മുതൽ ടിം സൗത്തിയാണ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻ.
Read Moreഏകദിനത്തിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി; സ്മൃതിക്ക് റിക്കാർഡ്
ബംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള വനിതകളുടെ രണ്ടാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് നാലു റണ്‍സ് ജയം. മൂന്നു മത്സരങ്ങളുടെ പരന്പര ഇതോടെ ഇന്ത്യ 2-0ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത് ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (103*), സ്മൃതി മന്ദാന (136) എന്നിവരുടെ മികവിൽ 50 ഓവറിൽ മൂന്നു വിക്കറ്റിന് 325 റണ്‍സ് നേടി. മൂന്നാം വിക്കറ്റിൽ മന്ദാനയും ഹർമൻപ്രീതും 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. മന്ദാനയുടെ തുടർച്ചയായ രണ്ടാം ഏകദിന സെഞ്ചുറിയാണ്. തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റിക്കാർഡും സ്മൃതി കുറിച്ചു. മറുപടി ബാറ്റിംഗിൽ സെഞ്ചുറികൾ നേടിയ ലോറ വോൾവർഡ് (135*), മരിസാൻ കാപ്പ് (114) എന്നിവരുടെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കു പ്രതീക്ഷ നൽകി. എന്നാൽ, കാപ്പിനെ പുറത്താക്കിയ ദീപ്തി ശർമ ഇന്ത്യയെ വിജയവഴിയിൽ തിരിച്ചെത്തിച്ചു. പൂജ വസ്ത്രാകർ എറിഞ്ഞ അന്‍പതാം ഓവറിൽ…
Read More2024 കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിന് നാളെ കിക്കോഫ്
അറ്റ്ലാന്റ (അമേരിക്ക): യുവേഫ യൂറോ കപ്പ് പോരാട്ടത്തിന്റെ ആവേശത്തിലേക്ക് കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിന്റെ എൻട്രി എത്തുന്നു. 2024 യൂറോ കപ്പ് ഫുട്ബോളിന്റെ ആരവം രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ കാൽപ്പന്ത് പ്രേമികളുടെ സിരകളിൽ തീപടർത്താൻ കോപ്പ അമേരിക്കയ്ക്കും കിക്കോഫ്. 2024 കോപ്പ അമേരിക്ക ചാന്പ്യൻഷിപ് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ആരംഭിക്കും. നിലവിലെ ചാന്പ്യന്മാരായ ലയണൽ മെസിയുടെ അർജന്റീന ഗ്രൂപ്പ് എയിൽ കാനഡയെ നേരിടുന്നതോടെയാണ് കോപ്പ അമേരിക്കൻ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. അതോടെ കാൽപ്പന്ത് പ്രേമികൾക്ക് രാത്രി പകലാകും. ►രാത്രി മുഴുനീളെ ◄ കോപ്പ അമേരിക്കൻ പോരാട്ടം ആരംഭിക്കുന്നതോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് രാത്രി ഉറക്കമില്ലാതാകും. കാരണം, ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് യൂറോ കപ്പിലെ ആദ്യമത്സരം. തുടർന്ന് രാത്രി 9.30, അർധരാത്രി 12.30 എന്നിങ്ങനെ രണ്ട് മത്സരങ്ങളും യൂറോ കപ്പിൽ നടക്കും. യൂറോ കപ്പിന്റെ ആവേശം അവസാനിക്കുന്നതോടെയാണ്…
Read Moreപാവോ നുര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വർണം
ടുര്‍ക്കു (ഫിന്‍ലന്‍ഡ്): ഒളിമ്പിക്സിന്റെ മുന്നോടിയായി ഫിൻലാൻഡിലെ തുർക്കുവിൽ നടന്ന പാവോ നൂർമി ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര. 85.97 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. 84.19 മീറ്റര്‍ എറിഞ്ഞ ഫിന്‍ലന്‍ഡിന്റെ ടോണി കെരാനനാണ് വെള്ളി. ഫിന്‍ലന്‍ഡിന്റെ തന്നെ ഒലിവര്‍ ഹെലാന്‍ഡര്‍ 83.86 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി. മൂന്നാമത്തെ ശ്രമത്തിലാണ് നീരജിന് 85 മീറ്റർ കടക്കാനായത്. 2022ല്‍ നീരജ് 89.30 മീറ്റര്‍ ദൂരം താണ്ടി ഇവിടെ വെള്ളി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്ക് മൂലം മത്സരിച്ചിരുന്നില്ല. ഈ വര്‍ഷം നീരജിന്റെ മൂന്നാമത്തെ മത്സരമാണിത്. പാരിസ് ഡയമണ്ട് ലീഗിലാകും നീരജ് ചോപ്ര ഇനി മത്സരിക്കുക. ജൂലൈ ഏഴിനാണ് ഈ മത്സരം.
Read Moreയുവേഫ യൂറോ കപ്പ്; എംബപ്പെ ഔട്ട്
ലൈപ്സിഗ്: യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിന് കനത്ത തിരിച്ചടിയായി ക്യാപ്റ്റൻ കിലിയൻ എംബപ്പെയുടെ പരിക്ക്. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിനിടെ മൂക്ക് പൊട്ടിയ എംബപ്പെ ഫ്രാൻസിന്റെ അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ 2000നുശേഷം യൂറോ കപ്പ് ട്രോഫി സ്വപ്നം കാണുന്ന ഫ്രാൻസിന് കനത്തപ്രഹരമാകുമത്. കരുത്തരായ നെതർലൻഡ്സിനെതിരേ ഇന്ത്യൻ സമയം വെള്ളിയാഴ്ച അർധരാത്രി 12.30നാണ് ഫ്രാൻസിന്റെ അടുത്ത മത്സരം. നിലവിൽ ഗ്രൂപ്പിൽ ഒരു റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നെതർലൻഡ്സും ഫ്രാൻസും ഓരോ ജയം സ്വന്തമാക്കി. എന്നാൽ, ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ നെതർലൻഡ്സാണ് ഒന്നാമത്. നെതർലൻഡ്സ് 2-1ന് പോളണ്ടിനെ കീഴടക്കിയപ്പോൾ ഫ്രാൻസ് 1-0ന് ഓസ്ട്രിയയെ മറികടക്കുകയായിരുന്നു. ശസ്ത്രക്രിയ വേണ്ടെന്നുവച്ചു ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഓസ്ട്രിയൻ സെന്റർ ബാക്ക് താരമായ കെവിൻ ഡാൻസോയുടെ പുറത്ത് ഇടിച്ചായിരുന്നു കിലിയൻ എംബപ്പെയുടെ മൂക്കിന്റെ പാലം ഒടിഞ്ഞത്. ഒടിവുണ്ടെങ്കിലും ശസ്ത്രക്രിയ തത്കാലം വേണ്ടെന്നുവച്ചതായാണ്…
Read More