ആ​റ് തോ​ൽ​വി​ക്കു ശേ​ഷം ബം​ഗ​ളൂ​രു​വി​ന് വി​ജ​യം

ഹൈ​ദ​രാ​ബാ​ദ്: തു​ട​ർ​ച്ച​യാ​യ ആ​റ് തോ​ൽ​വി​ക്കു ശേ​ഷം റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് വി​ജ​യ മ​ധു​രം. ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് സീ​സ​ൺ 17ലെ ​തു​ട​ർ തോ​ൽ​വി​യു​ടെ ക​യ്പ്പു​നീ​രി​ൽ നി​ന്ന് മു​ക്ത​മാ​യി ആ​സി​ബി 35 റ​ൺ​സിന്‍റെ ജ​യ​മാ​ഘോ​ഷി​ച്ചു. സീ​സ​ണി​ലെ കൂ​റ്റ​ന​ടി​ക്കാ​രെ​ന്ന പേ​രെ​ടു​ത്ത സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​യാ​ണ് ആ​ർ​സി​ബി തോ​ൽ​പ്പി​ച്ച​ത്. ഈ ​ജ​യ​ത്തോ​ടെ പ്ലേ ​ഓ​ഫ് വി​ദൂ​ര സാ​ധ്യ​ത മ​ങ്ങാ​തെ കാ​ക്കാ​നും ആ​ർ​സി​ബി​ക്കു സാ​ധി​ച്ചു. സ്കോ​ർ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 206/7 (20). സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 171/8 (20). സീ​സ​ണി​ൽ മൂ​ന്ന് ത​വ​ണ 260ൽ ​കൂ​ടു​ത​ൽ റ​ൺ​സ് നേ​ടി​യ സ​ൺ​റൈ​സേ​ഴ്സി​നെ ആ​ർ​സി​ബി എ​റി​ഞ്ഞൊ​തു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി കാ​മ​റൂ​ൺ ഗ്രീ​ൻ, ക​ര​ൺ ശ​ർ​മ, സ​പ്നം സിം​ഗ് എ​ന്നി​വ​ർ ആ​ർ​സി​ബി ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. ഷ​ഹ്ബാ​സ് അ​ഹ​മ്മ​ദ് (40 നോ​ട്ടൗ​ട്ട് ), പാ​റ്റ് ക​മ്മി​ൻ​സ് (31), അ​ഭി​ഷേ​ക് ശ​ർ​മ (31) എ​ന്നി​വ​രാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ…

Read More

യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ

യൂ​​റോ​​പ്പി​​ന്‍റെ ഫു​​ട്ബോ​​ൾ കി​​രീ​​ടം ആ​​ർ​​ക്കെ​​ന്ന് നി​​ശ്ച​​യി​​ക്കു​​ന്ന പോ​​രാ​​ട്ട​​ത്തി​​ന്‍റെ കി​​ക്കോ​​ഫ് ഇ​​ന്നേ​​ക്ക് 50-ാം ദി​​നം ന​​ട​​ക്കും. 2024 യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ളി​​ന് ജൂ​​ണ്‍ 14ന് ​​പ​​ന്തു​​രു​​ളും. ജൂ​​ലൈ 14വ​​രെ നീ​​ളു​​ന്ന 17-ാം യൂ​​റോ ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത് ജ​​ർ​​മ​​നി​​യാ​​ണ്. യു​​ണൈ​​റ്റ​​ഡ് ബൈ ​​ഫു​​ട്ബോ​​ൾ എ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ആ​​പ്ത​​വാ​​ക്യം. ആ​​തി​​ഥേ​​യ​​ർ അ​​ട​​ക്കം 24 ടീ​​മു​​ക​​ൾ 10 ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​യു​​ള്ള സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ പോ​​ര​​ടി​​ക്കും. ഇ​​റ്റ​​ലി​​യാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​ർ. 2020 യൂ​​റോ ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​റ്റ​​ലി ക​​പ്പു​​യ​​ർ​​ത്തി​​യ​​ത്. ജോ​​ർ​​ജി​​യ​​ൻ അ​​ര​​ങ്ങേ​​റ്റം യൂ​​റോ ക​​പ്പി​​ൽ ഇ​​ത്ത​​വ​​ണ ക​​ന്നി​​ക്കാ​​രാ​​യെ​​ത്തു​​ന്ന​​ത് ജോ​​ർ​​ജി​​യ​​യാ​​ണ്. പ്ലേ ​​ഓ​​ഫി​​ലൂ​​ടെ​​യാ​​ണ് ജോ​​ർ​​ജി​​യ യൂ​​റോ പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. പ്ലേ ​​ഓ​​ഫി​​ൽ ഗ്രീ​​സി​​നെ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ ജോ​​ർ​​ജി​​യ കീ​​ഴ​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്ലോ​​വേ​​നി​​യ, അ​​ൽ​​ബേ​​നി​​യ ടീ​​മു​​ക​​ളു​​ടെ ര​​ണ്ടാം വ​​ര​​വാ​​ണ് 2024 യൂ​​റോയിലേത്. 2016ലാ​​ണ് അ​​ൽ​​ബേ​​നി​​യ ആ​​ദ്യ​​മാ​​യും അ​​വ​​സാ​​ന​​മാ​​യും യൂ​​റോ ക​​ളി​​ച്ച​​ത്. സ്ലോ​​വേ​​നി​​യ…

Read More

കാൽമുട്ടിന് പരിക്ക് ; ശ്രീ​​ശ​​ങ്ക​​റി​​ന്‍റെ ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞു

ദോ​​ഹ: ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി ലോം​​ഗ്ജം​​പ് താ​​രം എം. ​​ശ്രീ​​ശ​​ങ്ക​​റി​​ന്‍റെ കാ​​ൽ​​മു​​ട്ടി​​ലെ ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​യി. പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ ഇ​​ട​​ത് കാ​​ൽ​​മു​​ട്ടി​​നു പ​​രി​​ക്കേ​​റ്റ​​തോ​​ടെ ജൂ​​ലൈ-​​ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ക്കു​​ന്ന പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ​​നി​​ന്ന് ശ്രീ​​ശ​​ങ്ക​​ർ പു​​റ​​ത്താ​​യി​​രു​​ന്നു. ദോ​​ഹ​​യി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു ശ​​സ്ത്ര​​ക്രി​​യ. ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​യി​​രു​​ന്നു എ​​ന്ന് ശ്രീ​​ശ​​ങ്ക​​ർ സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​യി​​ൽ കു​​റി​​ച്ചു. 2023 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 8.37 മീ​​റ്റ​​ർ ക്ലി​​യ​​ർ ചെ​​യ്ത് വെ​​ള്ളി നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ശ്രീ​​ശ​​ങ്ക​​റി​​ന് ഒ​​ളി​​ന്പി​​ക് ടി​​ക്ക​​റ്റ് ല​​ഭി​​ച്ച​​ത്. 8.27 മീ​​റ്റ​​റാ​​ണ് ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​താ മാ​​ർ​​ക്ക്. 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ ശ്രീ​​ശ​​ങ്ക​​ർ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു.

Read More

ഐ.പി.എൽ; സെ​​ഞ്ചു​​റി​​ക്ക് ഫു​​ൾ മാ​​ർ​​ക്ക്

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ സെ​​ഞ്ചു​​റി​​ക​​ളു​​ടെ റി​​ക്കാ​​ർ​​ഡ് ഈ ​​സീ​​സ​​ണി​​ൽ പി​​റ​​ക്കു​​മോ? പി​​റ​​ക്കാ​​നു​​ള്ള എ​​ല്ലാ സാ​​ധ്യ​​ത​​യും ഉ​​ണ്ടെ​​ന്നു​​വേ​​ണം ഇ​​തു​​വ​​രെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഊ​​ഹി​​ക്കാ​​ൻ. കാ​​ര​​ണം, സീ​​സ​​ണി​​ൽ ഫൈ​​ന​​ൽ അ​​ട​​ക്കം ആ​​കെ​​യു​​ള്ള 74 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് x ല​​ക്നോ സൂ​​പ്പ​​ർ ജ​​യ്ന്‍റ്സ് വ​​രെ​​യു​​ള്ള 39 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ പി​​റ​​ന്ന​​ത് ഒ​​ന്പ​​ത് സെ​​ഞ്ചു​​റി​​ക​​ൾ. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു സീ​​സ​​ണി​​ലെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി എ​​ന്ന പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് അ​​തോ​​ടെ 2024 എ​​ത്തി. 2022ൽ ​​എ​​ട്ട് സെ​​ഞ്ചു​​റി പി​​റ​​ന്ന​​താ​​യി​​രു​​ന്നു ഈ ​​ക​​ണ​​ക്കി​​ൽ ഇ​​തു​​വ​​രെ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ചെ​​ന്നൈ​​യു​​ടെ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് (60 പ​​ന്തി​​ൽ 108 നോ​​ട്ടൗ​​ട്ട്), ല​​ക്നോ​​യു​​ടെ മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​ൻ​​സ് (63 പ​​ന്തി​​ൽ 124 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് സെ​​ഞ്ചു​​റി​​യാ​​ണ് സീ​​സ​​ണി​​ലെ 39-ാം മ​​ത്സ​​ര​​ത്തി​​ൽ പി​​റ​​ന്ന​​ത്. ഈ ​​സീ​​സ​​ണി​​ൽ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി പി​​റ​​ക്കു​​ന്ന​​ത് ഇ​​ത് മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്.…

Read More

ഐ​പി​എ​ല്ലി​ൽ 200 വി​ക്ക​റ്റെ​ന്ന ച​രി​ത്ര നേ​ട്ട​വു​മാ​യി യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ

ജ​യ്പു​ർ: ഐ​പി​എ​ൽ ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ലെ രാ​ജ​സ്ഥാ​നം വി​ട്ടു ക​ള​യാ​തെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്. ഹോം ​മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ ഒ​മ്പ​ത്‌ വി​ക്ക​റ്റി​ന് മും​ബൈ ഇ​ന്ത്യ​ൻ​സി​നെ തോ​ൽ​പ്പി​ച്ചു. സ്കോ​ർ: മും​ബൈ ഇ​ന്ത്യ​ൻ​സ് 179/9 (20). രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 183/1 (18.4). ജോ​സ് ബ​ട് ല​റി​ന്‍റെ (25 പ​ന്തി​ൽ 35) വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ആ​തി​ഥേ​യ​ർ​ക്ക് ചേ​സിം​ഗി​ടെ ന​ഷ്ട​പ്പെ​ട്ട​ത്. സീ​സ​ണി​ൽ ആ​ദ്യ​മാ​യി മി​ന്നും ബാ​റ്റിം​ഗു​മാ​യി യ​ശ​സ്വി ജ​യ്സ്വാ​ൾ ക​ളം നി​റ​ഞ്ഞു. സെ​ഞ്ചു​റി നേ​ടി​യ ജ​യ്സ്വാ​ളി​ന് (60 പ​ന്തി​ൽ 104) ഒ​പ്പം സ​ഞ്ജു സാം​സ​ണും (28 പ​ന്തി​ൽ 38) പു​റ​ത്താ​കാ​തെ നി​ന്നു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പേ​സ​ർ സ​ന്ദീ​പ് ശ​ർ​മ​യു​ടെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​യി​രു​ന്നു മും​ബൈ ഇ​ന്നിം​ഗ്സി​ലെ ഹൈ​ലൈ​റ്റ്. നാ​ല് ഓ​വ​റി​ൽ 18 റ​ണ്‍​സ് വ​ഴ​ങ്ങി​യ സ​ന്ദീ​പ് അ​ഞ്ച് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഇ​ഷാ​ൻ കി​ഷ​ൻ (0), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (10), തി​ല​ക് വ​ർ​മ (65), ടിം ​ഡേ​വി​ഡ്…

Read More

മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​ന് ത​മി​ഴ് കോ​മ​ഡി കാ​ണും; ഇ​ഷ്ട​പ്പെ​ട്ട ന​ട​ൻ വി​ജ​യ് സേ​തു​പ​തി; ഗുകേഷിന്‍റെ ഇഷ്ടങ്ങൾ പറഞ്ഞ് പിതാവ്

ചെ​ന്നൈ​യി​ലെ തെ​ലു​ങ്കു കു​ടും​ബ​ത്തി​ൽ 2006 മേ​യ് 29നാ​യി​രു​ന്നു ഗു​കേ​ഷി​ന്‍റെ ജ​ന​നം. ഇ​എ​ൻ​ടി സ​ർ​ജ​നാ​യ ര​ജ​നി​കാ​ന്തി​ന്‍റെ​യും മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റാ​യ പ​ത്മ​യു​ടെ​യും മ​ക​നാ​യ ഗു​കേ​ഷ് ഏ​ഴാം വ​യ​സി​ൽ ചെ​സ് ക​ളി പ​ഠി​ച്ചു. 2015ൽ ​അ​ണ്ട​ർ-9 ഏ​ഷ്യ​ൻ സ്കൂ​ൾ ചെ​സ് ചാ​ന്പ്യ​നാ​യി. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ പ​ദ​വി​യി​ലെ​ത്തി​യ ഗു​കേ​ഷി​ന്‍റെ ചെ​സ് ജീ​വി​ത​ത്തി​നാ​യി ഡോ​ക്ട​ർ പ്രാ​ക്ടീ​സ് ര​ജ​നി​കാ​ന്ത് ഉ​പേ​ക്ഷി​ച്ചു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ത​ന്‍റെ ജോ​ലി​ക്കൊ​പ്പം മ​ക​ന്‍റെ ചെ​സ് ജീ​വി​ത​വും ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് ര​ജ​നി​കാ​ന്ത് രാ​ജി​വ​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ എ​ന്ന റി​ക്കാ​ർ​ഡ് വെ​റും 17 ദി​വ​സ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് റ​ഷ്യ​യു​ടെ സെ​ർ​ജി ക​ർ​ജാ​ക്കി​നു മു​ന്നി​ൽ ഗു​കേ​ഷി​നു ന​ഷ്ട​പ്പെ​ട്ട​ത്. ഏ​ഴ് മ​ണി​ക്കൂ​ർ പ​രി​ശീ​ല​നം ദി​വ​സ​വും ഏ​ഴ് മ​ണി​ക്കൂ​ർ ഗു​കേ​ഷ് പ​രി​ശീ​ല​നം ന​ട​ത്താ​റു​ണ്ട്. സ്കൂ​ളി​ലെ ചെ​സ് മാ​നേ​ജ​ർ വേ​ല​വ​ന്‍റെ ശി​ക്ഷ​ണ​മാ​ണ് ഗു​കേ​ഷി​ന് മി​ക​ച്ച അ​ടി​ത്ത​റ ന​ൽ​കി​യ​ത്. എ​തി​രാ​ളി​ക​ളു​ടെ ക​ളി വി​ശ​ക​ല​നം ചെ​യ്യു​ക​യും അ​തി​ന​നു​സ​രി​ച്ച് സ്വ​യം…

Read More

ആ​​ന​​ന്ദി​​നു​​ശേ​​ഷം കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചാമ്പ്യ​​നാ​​കു​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​മാ​​യി ഗു​​കേ​​ഷ്

ടൊ​​റൊ​​ന്‍റോ: ഡി. ​​ഗു​​കേ​​ഷ് എ​​ന്ന ദൊ​​മ്മ​​രാ​​ജു ഗു​​കേ​​ഷ്… ലോ​​ക​​ത്തി​​നു മു​​ന്നി​​ൽ ഇ​​ന്ത്യ​​ൻ ചെ​​സി​​ന്‍റെ പു​​തി​​യ മു​​ഖം. ഫി​​ഡെ 2024 കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ജ​​യം കു​​റി​​ച്ച​​തോ​​ടെ ച​​രി​​ത്ര​​ത്താ​​ളു​​ക​​ളി​​ൽ ഡി. ​​ഗു​​കേ​​ഷ് എ​​ന്ന പേ​​ര് ചേ​​ർ​​ക്ക​​പ്പെ​​ട്ടു. ചെ​​സ് ഇ​​തി​​ഹാ​​സ​​ങ്ങ​​ളാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ ബോ​​ബി ഫി​​ഷ​​റി​​നും നോ​​ർ​​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ൾ​​സ​​നും ശേ​​ഷം ഫി​​ഡെ കാ​​ൻ​​ഡി​​ഡേ​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡു​​മാ​​യാ​​ണ് പ​​തി​​നേ​​ഴു​​കാ​​ര​​നാ​​യ ഗു​​കേ​​ഷ് കാ​​ന​​ഡ​​യി​​ലെ ടൊ​​റൊ​​ന്‍റോ​​യി​​ൽ എ​​ത്തി​​യ​​ത്. ഈ ​​മാ​​സം നാ​​ല് മു​​ത​​ൽ 21 വ​​രെ​​യാ​​യി നീ​​ണ്ട 14 റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​മാ​​യി ഗു​​കേ​​ഷ് ചാ​​ന്പ്യ​​നാ​​യി. അ​​തോ​​ടെ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചാ​​ന്പ്യ​​നാ​​കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​രം എ​​ന്ന ച​​രി​​ത്ര​​വും ഈ ​​ചെ​​ന്നൈ സ്വ​​ദേ​​ശി​​ക്കു സ്വ​​ന്തം. 2022 കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചാ​​ന്പ്യ​​നാ​​യ റ​​ഷ്യ​​യു​​ടെ ഇ​​യാ​​ൻ നി​​പോം​​നി​​ഷി, ലോ​​ക ര​​ണ്ടും മൂ​​ന്നും ന​​ന്പ​​റു​​കാ​​രാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന, ഹി​​കാ​​രു നാ​​കാ​​മു​​റ…

Read More

ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 50-ാം ജ​യം

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും നി​റ​ഞ്ഞ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ കീ​ഴ​ട​ക്കി കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്. ഒ​രു റ​ണ്ണി​നാ​യി​രു​ന്നു കെ​കെ​ആ​റി​ന്‍റെ ജ​യം. ഹോം​ഗ്രൗ​ണ്ടാ​യ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ 50-ാം ജ​യ​മാ​ണ്. സ്കോ​ർ: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് 222/6 (20). റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 221 (20). 223 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ആ​ർ​സി​ബി​ക്ക് അ​വ​സാ​ന ഓ​വ​റി​ൽ 21 റ​ണ്‍​സാ​യി​രു​ന്നു ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. മി​ച്ച​ർ സ്റ്റാ​ർ​ക്ക് എ​റി​ഞ്ഞ ആ ​ഓ​വ​റി​ൽ മൂ​ന്ന് സി​ക്സ് അ​ടി​ച്ച് ക​ര​ണ്‍ ശ​ർ​മ ആ​ർ​സി​ബി​ക്ക് വി​ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ, അ​ഞ്ചാം പ​ന്തി​ൽ ക​ര​ണ്‍ ശ​ർ​മ​യും (ഏ​ഴ് പ​ന്തി​ൽ 20) അ​വ​സാ​ന പ​ന്തി​ൽ ര​ണ്ടാം റ​ണ്ണി​നാ​യി ശ്ര​മി​ച്ച ലോ​ക്കി ഫെ​ർ​ഗൂ​സ​ണും (1) പു​റ​ത്താ​യ​തോ​ടെ കെ​കെ​ആ​ർ ഒ​രു റ​ണ്‍ ജ​യം സ്വ​ന്ത​മാ​ക്കി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ കോ​ൽ​ക്ക​ത്ത​യ്ക്കു​വേ​ണ്ടി…

Read More

കാ​​ൻ​​ഡി​​ഡേ​​റ്റ്സ് വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ല് റൗ​​ണ്ടി​​ൽ ജ​​യം; ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​രി​​യായി ആ​​ർ. വൈ​​ശാ​​ലി

ടൊ​​റൊ​​ന്‍റോ: ഫി​​ഡെ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ർ. വൈ​​ശാ​​ലി തു​​ട​​ർ​​ച്ച​​യാ​​യ നാ​​ല് റൗ​​ണ്ടി​​ൽ ജ​​യം നേ​​ടി. കാ​​ൻ​​ഡി​​ഡേ​​റ്റ്സ് വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​രി​​യാ​​ണ് ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ​​യു​​ടെ ചേ​​ച്ചി​​കൂ​​ടി​​യാ​​യ ആ​​ർ. വൈ​​ശാ​​ലി. 14 റൗ​​ണ്ടു​​ള്ള ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ 10-ാം റൗ​​ണ്ട് മു​​ത​​ൽ 13-ാം റൗ​​ണ്ട് വ​​രെ​​യാ​​ണ് വൈ​​ശാ​​ലി തു​​ട​​ർ​​ച്ച​​യാ​​യി വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. 13-ാം റൗ​​ണ്ടി​​ൽ ചൈ​​ന​​യു​​ടെ ലീ ​​ടിം​​ഗ്ജി​​യെ​​യാ​​ണ് വൈ​​ശാ​​ലി തോ​​ൽ​​പ്പി​​ച്ച​​ത്. 7.5 പോ​​യി​​ന്‍റു​​മാ​​യി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്ന താ​​ര​​മാ​​ണ് ടിം​​ഗ്ജി എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. 6.5 പോ​​യി​​ന്‍റു​​മാ​​യി ആ​​റാം സ്ഥാ​​ന​​ത്താ​​ണ് വൈ​​ശാ​​ലി. ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു താ​​ര​​മാ​​യ കൊ​​നേ​​രു ഹം​​പി 13-ാം റൗ​​ണ്ടി​​ൽ യു​​ക്രെ​​യ്നി​​ന്‍റെ അ​​ന്ന മു​​സി​​ചു​​ക്കു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. 6.5 പോ​​യി​​ന്‍റു​​മാ​​യി ഹം​​പി മൂ​​ന്നാ​​മ​​താ​​ണ്. ചൈ​​ന​​യു​​ടെ ടാ​​ൻ സോ​​ങ്‌​യി​​യാ​​ണ് (8.5) ഒ​​ന്നാം സ്ഥാ​​ന​​ത്ത്.

Read More

എ​​ട മോ​​നേ… ഹാപ്പി അല്ലേ… ചെസിൽ ചരിത്ര വിജയവുമായി ഗുകേഷ്

ടൊ​​റൊ​​ന്‍റോ: എ​​ട മോ​​നേ, ച​​രി​​ത്രം പി​​റ​​ക്ക​​ട്ടെ… അ​​തെ, ഈ ​​അ​​ക്ഷ​​ര​​ങ്ങ​​ൽ നി​​ങ്ങ​​ൾ വാ​​യി​​ക്കു​​ന്പോ​​ൾ ഒ​​രു പ​​ക്ഷേച​​രി​​ത്രം പി​​റ​​ന്നി​​രി​​ക്കാം. ആ ​​ച​​രി​​ത്രം ഡി. ​​ഗു​​കേ​​ഷ് എ​​ന്ന പ​​തി​​നേ​​ഴു​​കാ​​ര​​ന്‍റെ പേ​​രി​​ലാ​​യി​​രി​​ക്കും കു​​റി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ക. കാ​​ര്യം എ​​ന്താ​​ണെ​​ന്ന​​ല്ലേ…? 2024 ഫി​​ഡെ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ഓ​​പ്പ​​ണ്‍ ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് ഇ​​ന്ത്യ​​ക്കാ​​ര​​ൻ എ​​ന്ന ച​​രി​​ത്ര​​ത്തി​​ന​​രി​​കെ​​യാ​​ണ് ഗു​​കേ​​ഷ്. 14 റൗ​​ണ്ടു​​ള്ള കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ന​​ലെ 13-ാം റൗ​​ണ്ട് പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 8.5 പോ​​യി​​ന്‍റു​​മാ​​യി ഗു​​കേ​​ഷ് ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. കാ​​ന​​ഡ​​യി​​ലെ ടൊ​​റൊ​​ന്‍റോ​യി​​ൽ പ്രാ​​ദേ​​ശി​​ക സ​​മ​​യം ഏ​​പ്രി​​ൽ 21 ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നാ​​ണ് 14-ാം റൗ​​ണ്ട് കാ​​ൻ​​ഡി​​ഡേ​​റ്റ്സ് മ​​ത്സ​​ര​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​താ​​യ​​ത് ഇ​​ന്ത്യ​​യി​​ൽ അ​​പ്പോ​​ൾ സ​​മ​​യം ഏ​​പ്രി​​ൽ 22 പു​​ല​​ർ​​ച്ചെ 12.30. 13-ാം റൗ​​ണ്ടി​​ൽ ഗു​​കേ​​ഷി​​ന് ലീ​​ഡ് 13-ാം റൗ​​ണ്ടി​​ൽ നി​​ർ​​ണാ​​യ​​ക ലീ​​ഡ് നേ​​ടി​​യ ഡി. ​​ഗു​​കേ​​ഷ് കാ​​ൻ​​ഡി​​ഡേ​​റ്റ്സ്…

Read More