മുംബൈ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു കമന്റേറ്ററായി തിരിച്ചെത്തുന്നു. 2024 ഐപിഎൽ ടൂർണമെന്റിൽ ഹിന്ദി കമന്ററി പാനലിൽ സിദ്ദു ഉണ്ടാകുമെന്ന് സ്റ്റാർ സ്പോർട്സ് വ്യക്തമാക്കി. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിദ്ദു കമന്ററി ബോക്സിൽ തിരിച്ചെത്തുന്നത്. അറുപതുകാരനായ സിദ്ദു പഞ്ചാബ് രാഷ്ട്രീയത്തിൽ സജീവമായിരുന്നതിനാൽ സജീവ ക്രിക്കറ്റ് രംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
Read MoreCategory: Sports
പ്രൈം വോളിബോൾ ഫൈനൽ: കാലിക്കട്ട് vs ഡൽഹി
ചെന്നൈ: പ്രൈം വോളിബോൾ സീസണ് മൂന്ന് ഫൈനലിൽ കാലിക്കട്ട് ഹീറോസും ഡൽഹി തൂഫാൻസും ഏറ്റുമുട്ടും. സൂപ്പർ ഫൈവ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് കാലിക്കട്ട് ഹീറോസ് ഫൈനലിൽ പ്രവേശിച്ചത്. ഇന്നലെ നടന്ന എലിമിനേറ്ററിൽ നിലവിലെ ചാന്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ കീഴടക്കിയാണ് പ്രൈം വോളിബോളിലെ കന്നിക്കാരായ ഡൽഹി തൂഫാൻസ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 15-9, 10-15, 10-15, 15-12, 17-15നായിരുന്നു ഡൽഹിയുടെ ജയം. നാളെയാണ് ഡൽഹി x കാലിക്കട്ട് ഫൈനൽ. വൈകുന്നേരം 6.30നാണ് കലാശപ്പോരാട്ടം തുടങ്ങുക. ലീഗ് റൗണ്ട് പോയിന്റ് ടേബിളിലും കാലിക്കട്ടായിരുന്നു ഒന്നാം സ്ഥാനക്കാർ. സൂപ്പർ ഫൈവിൽ നാല് മത്സരങ്ങളിൽ ആറ് പോയിന്റ് നേടിയാണ് കാലിക്കട്ട് ഫൈനലിലേക്ക് നേരിട്ട് മുന്നേറിയത്. സൂപ്പർ ഫൈവിലെ രണ്ടും മൂന്നും സ്ഥാനക്കാരായിരുന്നു ഡൽഹി തൂഫാൻസും (അഞ്ച് പോയിന്റ്) അഹമ്മദാബാദ് ഡിഫെൻഡേഴ്സും (നാല് പോയിന്റ്).
Read Moreഅഫ്ഗാനെതിരായ പരമ്പര: ഓസ്ട്രേലിയ പിന്മാറി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിൽനിന്ന് ഓസ്ട്രേലിയ പിന്മാറി.അഫ്ഗാനിസ്ഥാനിലെ വനിതകളുടെയും പെണ്‍കുട്ടികളുടെയും അവകാശത്തിനുമേൽ താലിബാൻ ഭരണകൂടം തുടർച്ചയായി നടപ്പിലാക്കുന്ന കർശന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഓസ്ട്രേലിയയുടെ പുരുഷ ടീം ഓഗസ്റ്റിൽ നടക്കേണ്ട ടൂർണമെന്റിൽനിന്നു പിന്മാറിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരന്പര യുഎഇയിൽ ആണ് നടത്താൻ നിശ്ചയിച്ചിരുന്നത്.
Read Moreവനിതാ പ്രീമിയർ ലീഗ് ട്വന്റി-20; ഏറിലും അടിയിലും ആർസിബി
വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിൽ റണ്‍ വേട്ടയിലും വിക്കറ്റ് വേട്ടയിലും റോയൽ ചലഞ്ചേഴ്സ് താരങ്ങളാണ് ഒന്നാം സ്ഥാനത്ത് എന്നതും ശ്രദ്ധേയം. വിക്കറ്റ് വേട്ടയിൽ തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന റോയ് നടത്തിയ മിന്നും പ്രകടനം ശ്രദ്ധേയമായി. ആർസിബിയുടെ ശ്രേയങ്ക പാട്ടീലാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത് എത്തി പർപ്പിൾ ക്യാപ്പ് പുരസ്കാരം സ്വന്തമാക്കിയത്. ബംഗളൂരു സ്വദേശിയായ ഈ ഇരുപത്തൊന്നുകാരി എട്ട് മത്സരങ്ങളിൽ 13 വിക്കറ്റ് വീഴ്ത്തി. ഫൈനലിൽ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ശ്രേയങ്കയുടെ മികച്ച ബൗളിംഗ്. 10 മത്സരങ്ങളിൽ 12 വിക്കറ്റുമായി ആശ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യുപി വാരിയേഴ്സിനെതിരേ ലീഗ് റൗണ്ടിൽ 22 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ്. ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് ആയ ഓസീസ് താരം സോഫി മോളിനക്സും 10…
Read Moreക്വീൻസ് കപ്പിൽ റോയൽ സമ്മർദം
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയതിന്റെ തരംഗം ചെന്നുനിൽക്കുന്നത് പുരുഷ ടീമിന്റെ വാതിൽപ്പടിയിൽ. സ്മൃതി മന്ദാന നയിച്ച ആർസിബി വനിതാ ടീം 2024 ഡബ്ല്യുപിഎൽ ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ എട്ട് വിക്കറ്റിനു കീഴടക്കിയാണ് കപ്പുയർത്തിയത്. 2008ൽ ആരംഭിച്ച റോയൽ ചലഞ്ചേഴ്സ് ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ ട്രോഫി. 2009, 2011, 2016 വർഷങ്ങളിൽ പുരുഷ ടീം ഐപിഎൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടത്തിൽ മുത്തമിടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ ചരിത്രം നിലനിൽക്കേയാണ് വനിതകൾ ആദ്യമായി ഡബ്ല്യുപിഎൽ ഫൈനലിൽ പ്രവേശിച്ചതും കന്നി ഫൈനലിൽത്തന്നെ ട്രോഫി സ്വന്തമാക്കിയതും. കിരീടം സ്വന്തമാക്കാൻ പുരുഷ ടീമിൽ സമ്മർദം വർധിക്കുകയാണ് മറുവശത്ത് സംഭവിച്ചത് എന്നതാണ് വാസ്തവം. ഫെന്റാസ്റ്റിക് ഡബിൾ ആർസിബി ഫ്രാഞ്ചൈസിയുടെ സ്ഥാപക ഉടമയായ വിജയ് മല്യ വനിതകളുടെ കിരീട നേട്ടത്തിനു പിന്നാലെ ടീമിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ…
Read Moreസ്വർണത്തിളക്കത്തിൽ നോഹ്, മയൂഖ
തിരുവനന്തപുരം: ദേശീയ ഓപ്പണ്‍ 400 മീറ്റർ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ നോഹ് നിർമൽ ടോമിനും മയൂഖാ വിനോദിനും സ്വർണത്തിളക്കം. 18 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ മയൂഖാ വിനോദ് 58.83 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ സ്വന്തമായത് സ്വർണപ്പതക്കം. എഎം എച്ച്എസ്എസ് പൂവന്പായിയിലെ പ്ലസ് ടു വിദ്യാർഥിനിയായ മയൂഖ ശനിയാഴ്ച വാർഷിക പരീക്ഷ കഴിഞ്ഞ് നേരെ തിരുവനന്തപുരത്തേക്കു യാത്ര തിരിക്കുകയായിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്തെത്തി, ഇന്നലെ രാവിലെ ഹീറ്റ്സും വൈകുന്നേരം സുവർണ നേട്ടവും സ്വന്തമാക്കി തിരികെ കോഴിക്കോട്ടേക്ക്. അതും ഇന്നു നടക്കുന്ന കന്പ്യൂട്ടർ സയൻസ് പരീക്ഷ എഴുതായി. പരീക്ഷയ്ക്കിടയിലും പോരാട്ടത്തിനിറങ്ങി മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഈ കൗമാര കായിക പ്രതിഭ. പുരുഷവിഭാഗത്തിൽ കേരളം പുരുഷ വിഭാഗം 400 മീറ്ററിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി കേരളം സന്പൂർണ ആധിപത്യം സ്ഥാപിച്ചു. നോഹാ നിർമൽ…
Read Moreഎന്തുവിലയും കൊടുത്തോളു, ലോകകപ്പിൽ കോഹ്ലി വേണമെന്ന് രോഹിത്
മുംബൈ: ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ എന്തു വിലകൊടുത്തും വിരാട് കോഹ്ലിയെ ഉൾപ്പെടുത്തണമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ലോകകപ്പിൽ കോഹ്ലി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകില്ലെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് രോഹിത് രംഗത്തെത്തിയത്. എന്നാൽ, ഇക്കാര്യങ്ങൾക്ക് യാതൊരു സ്ഥിരീകരണവുമില്ലെന്നതാണ് വാസ്തവം. അതേസമയം, രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്ന കോഹ്ലി ഇന്നലെ നാട്ടിൽ തിരിച്ചെത്തി. ഐപിഎൽ മുന്നൊരുക്കത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനൊപ്പം താരം വൈകാതെ ചേരും.
Read Moreഐപിഎൽ പൂരത്തിന് ഇനി നാലുനാൾ; ആവേശത്തിൽ ആരാധകർ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ചൂടിലുംചൂരിലും ആരാധകർ മയങ്ങാൻ ഇനിയുള്ളത് നാലു ദിനങ്ങൾ മാത്രം. 2024 സീസണിലെ ഏറ്റവും മികച്ച നാല് ടീമുകൾ ഏതൊക്കെയെന്നു ചോദിച്ചാൽ ഉത്തരങ്ങൾ പലതായിരിക്കും. ടീം ഘടനയും പുതിയ കോന്പിനേഷനുകളും ചേരുന്പോൾ 2024 സീസണിലെ ഫാബുലസ് ഫോർ… സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ്. ധോണിയാണെന്നതാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ ഫാബുലസ് ഫോറിൽ ഉൾപ്പെടുത്തുന്ന പ്രധാന ഘടകം. മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ഇത്രയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച മറ്റൊരു ടീമില്ല. നിലവിലെ ചാന്പ്യന്മാരായ സിഎസ്കെ ആറാം കിരീടമാണ് ലക്ഷ്യംവയ്ക്കുന്നത്. രചിൻ രവീന്ദ്ര, ഷാർദുൾ ഠാക്കൂർ, ഡാരെൽ മിച്ചൽ എന്നിവരാണ് 2024 ലേലത്തിലൂടെ ടീമിലെത്തിയത്. പരിക്കിനെത്തുടർന്ന് ഡാരെൽ മിച്ചൽ സീസണിന്റെ തുടക്കത്തിൽ കളിക്കില്ല എന്നതാണ് സിഎസ്കെയുടെ ഏക പ്രശ്നം. ധോണി, ഋതുരാജ് ഗെയ്ക്വാദ്, ദീപക് ചാഹർ, മതീശ പതിരണ, മഹേഷ് തീക്ഷ്ണ എന്നിങ്ങനെ നീളുന്നു സിഎസ്കെയുടെ പ്രതിഭ.…
Read Moreവനിതാ പ്രീമിയർ ലീഗ്; റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കിരീടം
ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കിരീടം. എട്ട് വിക്കറ്റിനാണ് ഇന്ന് നടന്ന ഫൈനലിൽ ആർസിബി വിജയം സ്വന്തമാക്കിയത്. ഡൽഹി ക്യാപ്പിറ്റൽസ് ഉയർത്തിയ 114 എന്ന വിജയലക്ഷ്യം 20 ആം ഓവറിൽ മൂന്നു പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു മറികടന്നു. ആർസിബിയുടെ ചരിത്രത്തിലെ ആദ്യ കിരീടനേട്ടമാണ് ഇത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 113 ന് ഒതുക്കാൻ ആർസിബിക്ക് സാധിച്ചു. ഡൽഹിക്ക് ആദ്യം നല്ല തുടക്കം ലഭിച്ചെങ്കിലും പിന്നീട് തുടർച്ചയായ വിക്കറ്റ് നഷ്ടം നേരിട്ടുകൊണ്ടിരുന്നു. ഓപ്പണർ മെഗ് ലാനിംഗ് 23 റൺസും ഷഫാലി വർമ്മ നാല് റൺസുമെടുത്താണ് ഇന്ന് പുറത്തായത്. പിന്നീട് ബാറ്റിംഗിനിറങ്ങിയ ആർക്കും തിളങ്ങാനായില്ല. സോഫി മൊലിനെക്സിന്റെ മികച്ച ബൗളിംഗാണ് ഡൽഹിക്ക് വിനയായത്. നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൊലിനെക്സ് മൂന്ന് വിക്കറ്റ് നേടി. മലയാളി താരം…
Read Moreപേരു മാറാൻ റോയൽ ചലഞ്ചേഴ്സ്; പുതിയ പേര് കിരീടത്തിലെത്തിക്കുമോ
ബംഗളൂരു: ഐപിഎൽ ട്വന്റി-20 ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് പേരുമാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തയാഴ്ച ആരംഭിക്കുന്ന 17-ാം ഐപിഎൽ സീസണു മുന്നോടിയായി നിലവിലെ പേരിലെ ‘ബാംഗ്ലൂർ’ നീക്കാനാണ് ഒരുങ്ങുന്നത്. ബാംഗ്ലൂരിനു പകരം ബംഗളൂരു എന്നാക്കിയേക്കും. നഗരത്തിന്റെ പേര് 2014ലാണ് മാറിയത്. ഐപിഎല്ലിൽ 16 സീസണുകളിൽ കളിച്ചിട്ടും ഒരു ലീഗ് കിരീടം പോലും നേടാനാവാത്ത റോയൽ ചലഞ്ചേഴ്സ് പുതിയ പേര് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ്.
Read More