ഗോഹട്ടി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി 150-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നു. ഇന്ന് ഗോഹട്ടിയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതയിൽ അഫ്ഗാനിസ്ഥാനെതിരേയുള്ള രണ്ടാംപാദ മത്സരത്തിൽ ഇറങ്ങുന്നതോടെയാണ് ഛേത്രി പേര് പുതിയ നാഴികക്കല്ലിൽ കുറിക്കുക. ഇന്ത്യക്കായി 150 മത്സരങ്ങളിൽ ഇറങ്ങുന്ന ആദ്യത്തെയാളെന്ന റിക്കാർഡിലാണ് ഛേത്രി. രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിലെ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. അഫ്ഗാനെതിരേ സൗദിയിൽ നടന്ന മത്സരം ഗോൾരഹിത സമനിലയായിരുന്നു. 117-ാം റാങ്കിലുള്ള ഇന്ത്യയെക്കാൾ റാങ്കിംഗിൽ താഴെയുള്ള അഫ്ഗാനിസ്ഥാനെതിരേ ഗോൾ നേടാൻ കഴിയാത്തത് ടീമിന്റെ മുന്നേറ്റത്തെ ഉലച്ചിരിക്കുകയാണ്. പുതിയ നാഴികക്കല്ല് കുറിക്കുന്ന മത്സരത്തിൽ നായകൻ ഗോൾ നേടി ഇന്ത്യയുടെ ഗോളിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. ലോകകപ്പ് യോഗ്യതയിൽ 2023 നവംബർ 16ന് കുവൈറ്റിനെതിരേ ഗോൾ നേടിയശേഷം ഇന്ത്യക്ക് ഇതുവരെ എതിർ വലകുലുക്കാനായിട്ടില്ല. ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന തന്റെ 150-ാം അന്താരാഷ്ട്ര മത്സരത്തിൽ…
Read MoreCategory: Sports
ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ്; തിരിച്ചുവരാൻ ജയം തുടരാൻ റോയൽ ചലഞ്ചേഴ്സ്
ബംഗളൂരു: 17-ാം ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് സീസണിന്റെ ഉദ്ഘാടന മത്സരത്തിത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ജയം ലക്ഷ്യമിട്ട് സ്വന്തം എം. ചിന്നസ്വാമി സ്റ്റോഡിയത്തിൽ ഇറങ്ങുന്നു. പഞ്ചാബ് കിംഗ്സിനെതിരേയാണ് മത്സരം. ഇതുൾപ്പെടെ മൂന്നു മത്സരങ്ങൾ ആർസിബിക്ക് സ്വന്തം കാണികളുടെ മുന്നിലാണ്. ഇത് അനുകൂലമാക്കാനുള്ള ഒരുക്കത്തിലാണ് ഫാഫ് ഡു പ്ലസിയും കൂട്ടരും. പഞ്ചാബ് കിംഗ്സാണെങ്കിൽ ആദ്യ മത്സരത്തിലെ ജയം തുടരാനാണ് ലക്ഷ്യമിടുന്നത്. ചിന്നസ്വാമിയിലെ ഫ്ളാറ്റ് പിച്ച് വൻ സ്കോറുകൾ നേടുന്നതിന് പേരുകേട്ടതാണ്. പവർ ഹിറ്റർമാർ നിറഞ്ഞ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് ലൈനപ്പ് ഇത് മുതലാക്കിയാൽ ആർസിബിയുടെ കണക്കുകൂട്ടലുകൾ തെറ്റും. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കിംഗ്സ് ബംഗളൂരുവിൽ കളിക്കുക. സിഎസ്കെയ്ക്കെതിരേ മുഷ്താഫിസുർ റഹ്മാന്റെ ഓഫ്കട്ടറുകൾക്കു മുന്നിൽ പതറിയ ആർസിബിക്കെതിരേ പഞ്ചാബിലും ഒരു ആയുധമുണ്ട്. ഇടങ്കൈ പേസർ അർഷ്ദീപ് സിംഗ്.…
Read Moreസൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ പിറന്നത് അതിവേഗ ഗോളുകൾ
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ശനിയാഴ്ച രാത്രി നടന്ന മത്സരങ്ങളിൽ പിറന്നത് രണ്ടു വേഗമേറിയ ഗോളുകൾ. ആറു സെക്കൻഡിൽ വലകുലുക്കി ഓസ്ട്രിയയുടെ ക്രിസ്റ്റോഫ് ബോംഗാർട്ട്നർ റിക്കാർഡ് സ്വന്തമാക്കിയപ്പോൾ മറ്റൊരു മത്സരത്തിൽ ജർമനിയുടെ ഫ്ളോറിയൻ വിർട്സ് ഏഴു സെക്കൻഡിൽ ഗോൾ നേടി. 6 സെക്കൻഡിൽ ഗോൾ ബ്രാറ്റിസ്ലാവ, സ്ലൊവാക്യ: കിക്കോഫ് കഴിഞ്ഞ് ആറു സെക്കൻഡിൽ ഗോൾ. അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വേഗമേറിയ ഗോൾ. ഈ ഗോളിന് ഓസ്ട്രിയയുടെ ക്രിസ്റ്റോഫ് ബോംഗാർട്ട്നർ ആണ് ഉടമ. സ്ലൊവാക്യക്കെതിരേയുള്ള സൗഹൃദ മത്സരത്തിലാണ് വേഗമേറിയ ഗോൾ പിറന്നത്. സെന്റർ സർക്കിളിൽനിന്ന് പന്തുമായി കുതിച്ച ബോംഗാർട്ട്നർ മൂന്നുപേരെ കടന്ന് ബോക്സിനു പുറത്തുനിന്ന പന്ത് വലയിലാക്കുന്പോൾ ആറു സെക്കൻഡ് ആയതേ ഉണ്ടായിരുന്നുള്ളൂ. സ്ലൊവാക്യ ആരാധകർ ഇത് വിശ്വസിക്കാനാവതെ ഇരിക്കുകയായിരുന്നു. 2013ൽ ജർമനിയുടെ ലൂകാസ് പൊഡോൾസ്കി ഇക്വഡോറിനെതിരേ ഏഴു സെക്കൻഡിൽ നേടിയ ഗോളിന്റെ റിക്കാർഡാണ് തകർന്നത്. 82-ാം മിനിറ്റിൽ…
Read Moreസഞ്ചുവിന്റെ വെടിക്കെട്ടിൽ ജയത്തോടെ തുടങ്ങി രാജസ്ഥാൻ റോയൽസ്
ജയ്പുർ: ക്യാപ്റ്റൻ സഞ്ജു സാംസണ് തകർപ്പൻ ബാറ്റിംഗുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിൽ 17-ാം സീസണിൽ ജയത്തോടെ തുടങ്ങി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസ് 20 റണ്‍സിനു ലക്നോ സൂപ്പർ ജയന്റ്സിനെ തകർത്തു. സ്കോർ: 20 ഓവറിൽ 193/4. ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 173/6. 52 പന്തിൽ 82 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവാണ് കളിയിലെതാരം. ടോസ് വിജയിച്ച റോയൽസ് നായകൻ സഞ്ജു ബാറ്റിംഗ് തെരഞ്ഞെടുത്തു. പവർപ്ലേ തീരും മുന്‍പേ റോയൽസിന് ഓപ്പണർമാരായ യശസ്വി ജയ്സ്വാളിനെയും (24), ജോസ് ബട്ലറെയും (11) നഷ്ടമായി. ഇതോടെ ഒന്നിച്ച് സഞ്ജു-റയാൻ പരാഗ് കൂട്ടുകെട്ട് രാജസ്ഥാനെ മുന്നോട്ടു നയിച്ചു. ഈ മൂന്നാം വിക്കറ്റ് സഖ്യം 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. രാജസ്ഥാൻ വൻ സ്കോർ ഉറ്റുനോക്കിയിരിക്കേ നവീൻ ഉൾ ഹഖിന്റെ പന്തിൽ…
Read Moreരാമാനുഗ്രഹം തേടി; ഐപിഎൽ 2024 പോരാട്ടത്തിന് ഇനി മണിക്കൂറുകൾ: അയോധ്യ രാമക്ഷേത്ര ദർശനം നടത്തി ലക്നോ സൂപ്പർ ജെയിന്റ്സ് താരങ്ങൾ
അയോധ്യ: ഐപിഎൽ 2024 പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ലക്നോ സൂപ്പർ ജെയിന്റ്സ് (എൽഎസ്ജി) ടീം അയോധ്യ രാമക്ഷേത്രം സന്ദർശിച്ചു. കോച്ച് ജസ്റ്റിൻ ലാംഗർ, ജോണ്ടി റോഡ്സ്, കേശവ് മഹാരാജ്, രവി ബിഷ്ണോയ് തുടങ്ങിയ താരങ്ങളാണ് ക്ഷേത്ര ദർശനം നടത്തിയത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ലക്നോ സൂപ്പര്‍ ജയന്റ്സ് താരമായ കേശവ് മഹാരാജ് അയോധ്യയിൽ എത്തിയത്. “ജയ് ശ്രീറാം , എല്ലാവര്ക്കും അനുഗ്രഹമുണ്ടാകട്ടെ”എന്ന കുറിപ്പോടെ അയോധ്യയിൽ ദർശനം നടത്തുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഐപിഎൽ പതിനേഴാം സീസൺ ഇന്ന് രാത്രി തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. ചെന്നൈയിലെ ചെപ്പോക്കിലാണ് കളി തുടങ്ങുക. Thank you, Ayodhya 🥹🙏 pic.twitter.com/hpkoTDNHNK — Lucknow Super Giants (@LucknowIPL) March 21, 2024
Read Moreഋതുരാജ് ഗെയ്ക്വാദ് സിഎസ്കെയുടെ പുതിയ ക്യാപ്റ്റൻ
ചെന്നൈ: തലമാറി സൂപ്പർ കിംഗ്സ് ഇന്നു മുതൽ ഐപിഎൽ ട്വന്റി-20 കളത്തിൽ. 2024 സീസണ് ഐപിഎൽ പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. 2008 മുതൽ ഇക്കാലമത്രയും സിഎസ്കെയുടെ വികാരമായ, തല എന്ന് ആരാധകർ വാഴ്ത്തുന്ന എം.എസ്. ധോണി ക്യാപ്റ്റൻസിയിൽനിന്ന് സ്വയം പിന്മാറിയതോടെയാണിത്. ധോണിയുടെ രാജകീയ സിംഹാസനത്തിലേക്കെത്തി ടീമിനെ ഇനിമുതൽ നയിക്കുക യുവബാറ്റർ ഋതുരാജ് ഗെയ്ക്വാദാണ്, സിഎസ്കെയുടെ യുവരാജ… ഐപിഎല്ലിന്റെ 17-ാം സീസണ് ഉദ്ഘാടന മത്സരത്തിൽ ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ ചെന്നൈ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. സിഎസ്കെയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. 2022ലും ധോണി മാറിനിന്നു ഇതാദ്യമായാല്ല സിഎസ്കെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ധോണി സ്വയം മാറിനിൽക്കുന്നത്. 2022 ഐപിഎൽ സീസണിനു മുന്‍പും ചെന്നൈ ക്യാപ്റ്റൻസിയിൽ മാറ്റംവരുത്തിയിരുന്നു. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിവായ പശ്ചാത്തലത്തിൽ…
Read Moreപ്രൈം വോളിബോൾ കിരീടം കാലിക്കട്ട് ഹീറോസിന്
ചെന്നൈ: പ്രൈം വോളിബോൾ സീസണ് മൂന്ന് കിരീടം കാലിക്കട്ട് ഹീറോസിന്. ടൂർണമെന്റിലുടനീളം തുടർന്ന ഫോം നിലനിർത്തി ഫൈനലിൽ ആധികാരിക ജയം നേടിയാണ് കാലിക്കട്ട്, ആരാധകരുടെ സൂപ്പർ ഹീറോസ് ആയത്. നാല് സെറ്റ് നീണ്ട ഫൈനലിൽ ഡൽഹി തൂഫാൻസിനെ കാലിക്കട്ട് കീഴടക്കി. സ്കോർ: 15-13, 15-10, 13-15, 15-12. കാലിക്കട്ടിന്റെയും ഡൽഹിയുടെയും കന്നി പ്രൈം വോളിബോൾ ഫൈനലായിരുന്നു. പ്രൈംവോളിയിൽ ഡൽഹി തൂഫാൻസിന്റെ കന്നിസീസണും. ഇറാൻ താരം ഡാനിയേൽ മൊതാസേയി, മലയാളി താരം ജെറോം വിനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാലിക്കട്ട് ലീഗ് റൗണ്ട് മുതൽ ഫൈനൽവരെ കോർട്ട് കീഴടക്കിയത്. ലീഗ് റൗണ്ടിലും സൂപ്പർ ഫൈവിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതും കാലിക്കട്ട് ഹീറോസ് ആയിരുന്നു. ലീഗിലും സൂപ്പർ ഫൈവിലും ടേബിളിൽ രണ്ടാം സ്ഥാനക്കാരായിരുന്നു ഡൽഹി തൂഫാൻസ്.
Read Moreഅനീഷ, ശ്രീകല, പ്രണവ് ഇന്ത്യൻ ടീമിൽ
കോട്ടയം: ഈ മാസം 27 മുതൽ 31വരെ നടക്കുന്ന ഏഴാമത് ഫിബ 3×3 ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ. സിംഗപ്പുർ സ്പോർട്സ് ഹബ്ബിലെ ഒസിബിസി സ്ക്വയറിലാണ് മത്സരങ്ങൾ. അനീഷ ക്ലീറ്റസ്, ശ്രീകല എന്നിവർ വനിതാ ടീമിലും പ്രണവ് പ്രിൻസ് പുരുഷ ടീമിലും ഉൾപ്പെട്ടു. വനിതാ ടീം ഗ്രൂപ്പ് സിയിൽ ഇന്തോനേഷ്യ, ഹോങ്കോംഗ്, ചൈന, നോർത്തേണ്‍ മരിയാന ദ്വീപ് എന്നിവയ്ക്കൊപ്പമാണ്. പുരുഷന്മാർ ഗ്രൂപ്പ് ഡിയിൽ മലേഷ്യ, മാലദ്വീപ്, മക്കാവു എന്നിവയ്ക്കൊപ്പവും.
Read Moreഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം എഡിഷന് നാളെ തുടക്കം
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ അതുല്യ റിക്കാർഡുകൾ പലതാണ്. അഞ്ചു തവണ കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസുമാണ് ചാന്പ്യൻപട്ടത്തിൽ ഒന്നാമത്. ടൂർണമെന്റിൽ ഇതുവരെ കിരീടം നേടാത്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകൾ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് പോരാട്ടത്തിനെത്തുന്നത്. ഐപിഎല്ലിൽ ടീമുകളുടെ പേരിലുള്ള അപൂർവ റിക്കാർഡുകളിൽ ചിലത്… ഏറ്റവും കൂടുതൽ സെഞ്ചുറി ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി അവകാശപ്പെടാനുള്ളത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്. ഇതുവരെ കിരീടം നേടാനായില്ലെങ്കിലും ആർസിബിയുടെ പേരിൽ 17 സെഞ്ചുറികളുണ്ട്. കന്നി ഐപിഎൽ ചാന്പ്യന്മാരായ രാജസ്ഥാൻ റോയൽസും കിരീടം ഇതുവരെ നേടാത്ത പഞ്ചാബ് കിംഗ്സുമാണ് (14) ആർസിബിക്കു പിന്നിൽ രണ്ടാം സ്ഥാനത്ത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള താരം ആർസിബിയുടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. ഏഴ് സെഞ്ചുറി കോഹ്ലിയുടെ പേരിലുണ്ട്. 12 പ്ലേ…
Read Moreഫിഫ 2026 യോഗ്യത: ഇന്ത്യ x അഫ്ഗാൻ
അബ്ഹ (സൗദി അറേബ്യ): 2026 ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള എഎഫ്സി ഏഷ്യൻ യോഗ്യതാ രണ്ടാം റൗണ്ട് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ. രാത്രി 12.30നാണ് കിക്കോഫ്. ജയം സ്വന്തമാക്കി മുന്നേറുക എന്നതാണ് സുനിൽ ഛേത്രി നയിക്കുന്ന ഇന്ത്യയുടെ ലക്ഷ്യം. നിലവിൽ രണ്ടാം റൗണ്ട് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ മൂന്ന് പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്
Read More