ദുബായ്: ഐസിസി പുറത്തിറക്കിയ പുതിയ റാങ്കിംഗിൽ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒന്നാം സ്ഥാനം നിലനിർത്തി. സഹതാരം ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തേക്കു കടന്നു. ഇംഗ്ലണ്ടിനെതിരേ ആദ്യ ടെസ്റ്റിൽ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന് 853 പോയിന്റാണുള്ളത്. ആ മത്സരത്തിൽ ആറു വിക്കറ്റ് നേടിയ ബുംറ ഒരു സ്ഥാനം ഉയർന്ന് നാലാമതെത്തി. റാങ്കിംഗിൽ ആദ്യ പത്തിലുള്ള മൂന്നാമത്തെ ഇന്ത്യക്കാരൻ ആറാം സ്ഥാനത്തുള്ളത് രവീന്ദ്ര ജഡേജയാണ്. ഓൾറൗണ്ടർമാരുടെ ആദ്യ രണ്ടു സ്ഥാനങ്ങളിലും ജഡേജയും അശ്വിനുമാണ്. ഇന്ത്യക്കെതിരേ മികച്ച ബൗളിംഗ് കാഴ്ചവച്ച ജോ റൂട്ട് ഒരു സ്ഥാനം ഉയർന്ന് നാലാമതെത്തി. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ വിരാട് കോഹ് ലി ആറാം സ്ഥാനത്തേക്കു കടന്നു. ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരനും കോഹ്ലിയാണ്. ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണാണ് ഒന്നാമത്.
Read MoreCategory: Sports
“സുഖം പ്രാപിച്ചുവരുന്നു. പ്രാർഥനകൾക്കും സ്നേഹത്തിനും നന്ദി’’ ; അഗർവാളിനെ ബംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റും
ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ മായങ്ക് അഗർവാളിനെ തുടർ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റും. ഛർദിയും ശാരീരിക അസ്വസ്ഥതയുമായി അഗർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അദേഹത്തെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർണാടക രഞ്ജി ടീമിന്റെ ക്യാപ്റ്റൻകൂടിയായ അദേഹം ത്രിപുരയിൽനിന്നു ടീമിനൊപ്പം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവെ വെള്ളമാണെന്നു കരുതി പാനീയം കുടിച്ചിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതയും ഛർദിയും അനുഭവപ്പെട്ടതോടെ ഐഎൽഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസ്ചാർജ് ആകുന്ന അദേഹത്തെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും. രണ്ടു ദിവസത്തെ വിശ്രമം ആവശ്യമാണെന്നാണു റിപ്പോർട്ട്. “സുഖം പ്രാപിച്ചുവരുന്നു. പ്രാർഥനകൾക്കും സ്നേഹത്തിനും നന്ദി’’, ആശുപത്രിയിൽനിന്നുള്ള ഫോട്ടോയ്ക്കൊപ്പം സോഷ്യൽ മീഡിയയിൽ അഗർവാൾ കുറിച്ചു. റെയിൽവേസിനെതിരേ സൂറത്തിൽ ഫെബ്രുവരി രണ്ടിനു നടക്കുന്ന മത്സരം അദേഹത്തിനു നഷ്ടമാകും. അഗർവാളിന്റെ അസാന്നിധ്യത്തിൽ നികിൻ ജോസ് ടീമിനെ നയിക്കും. അതേസമയം,…
Read Moreപരിക്ക് അലട്ടുന്നു; ജഡേജയും രാഹുലും പുറത്ത്; സർഫറാസ് ഖാൻ ടീമിലേക്ക്
വിശാഖപ്പട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യക്ക് വൻ തിരിച്ചടി. പരിക്കിനെത്തുടർന്ന് ബാറ്റർ കെ.എൽ. രാഹുലും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിശാഖപട്ടണം ടെസ്റ്റിൽ കളിക്കില്ല. ഇരുവരും പരിക്കിനെ തുടർന്ന് പിന്മാറി. ഒന്നാം ടെസ്റ്റിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഇരുവരുടെയും അഭാവം സമ്മാനിക്കുക. ഇരുവർക്കും പകരം സർഫറാസ് ഖാൻ, വാഷിംഗ്ണ് സുന്ദർ, സൗരഭ് കുമാർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഫെബ്രുവരി രണ്ടിന് രണ്ടാം ടെസ്റ്റ് ആരംഭിക്കും. തുടഞരന്പിനേറ്റ പരിക്കാണ് ജഡേജ വിട്ടുനിൽക്കാൻ കാരണം. വലതു തുടയിലെ പേശിവേദനയാണ് രാഹുലിന് തിരിച്ചടിയായത്. ഇരുവരുടെയും മെഡിക്കൽ പരിശോധനയ്ക്കുശേഷം ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ ഇന്ത്യ തോൽവി വഴങ്ങിയെങ്കിലും ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജഡേജ ഒന്നാം ഇന്നിംഗ്സിൽ 87 റൺസും മൂന്നു വിക്കറ്റും വീഴ്ത്തി. രണ്ടം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് വീഴ്ത്തി. രാഹുൽ ഒന്നാം ഇന്നിംഗ്സിൽ 86…
Read Moreമോശം പെരുമാറ്റത്തിൽ ബുംറയ്ക്ക് ശിക്ഷ; ഒരുവർഷത്തെ പ്രവൃത്തി പരിശോധിച്ച് ഐസിസി
ന്യൂഡൽഹി: ഇന്ത്യയുടെ പേസ് ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്കെതിരേ മോശം പെരുമാറ്റത്തിന് ശിക്ഷാ നടപടിക്കൊരുങ്ങി ഐസിസി. ഇംഗ്ലണ്ട് ബാറ്റർ ഒലി പോപ്പിനോട് മോശമായി പെരുമാറിയതിനാണ് നടപടി. ഹൈദരാബാദിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. ഇംഗ്ലണ്ട് ബാറ്റിംഗ് നെടുംതൂണായി നിന്ന ഒലി പോപ്പ് റണ്ണിനായി ഓടുന്നതിനിടെ തടസം സൃഷ്ടിച്ച ബുംറ തോളുകൊണ്ട് ഇടിച്ചു. ഐസിസി അച്ചടക്കനിയമം പ്രകാരം ലെവൽ വണ് കുറ്റമാണ് ബുംറ ചെയ്തിരിക്കുന്നത്. ശിക്ഷാനടപടിയുടെ ഭാഗമായി ഐസിസി ബുംറയ്ക്ക് ഒരു ഡീമെറിറ്റ് പോയിന്റും നൽകി. രണ്ടാം ഇന്നിംഗ്സിലെ 81-ാം ഓവറിലാണ് സംഭവം. റണ്ണിനായി ഓടാൻ ചുവടുകളെടുത്ത പോപ്പുമായി ബുംറ കൂട്ടിയിടിച്ചിരുന്നു. ഇത് മനഃപൂർവമാണെന്നാണ് ഐസിസി കണ്ടെത്തൽ. മാച്ച് റഫറിയായ റിച്ചീ റിച്ചാർഡ്സണിന്റെ കണ്ടെത്തൽ ബുംറ അംഗീകരിച്ചതിനാൽ ഒൗദ്യോഗിക വിശദീകരണം നൽകാൻ ഹാജരാകേണ്ടതില്ല. അതേസമയം കഴിഞ്ഞ ഒരുവർഷത്തിനിടെ ബുംറ ശിക്ഷാ നടപടി നേരിടുന്നത് ആദ്യമായതിനാൽ…
Read Moreശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനുള്ള വിലക്ക് നീക്കി
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്സിൽ ഏർപ്പെടുത്തിയ സസ്പെൻഷൻ പിൻവലിച്ചു. രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് നവംബറിലാണു ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ ഐസിസി സസ്പെൻഡ് ചെയ്തത്. നിലവിൽ ഐസിസി അംഗം എന്ന നിലയിൽ ബോർഡിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തുന്നതായും ഐസിസി വ്യക്തമാക്കി. ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ബോർഡിനെ സർക്കാർ പിരിച്ചുവിട്ടിരുന്നു. തുടർന്ന്, ക്രിക്കറ്റ് ബോർഡുകളിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന ചട്ടം ലംഘിച്ചെന്നു വ്യക്തമാക്കിയായിരുന്നു സസ്പെൻഷൻ. സസ്പെൻഷനു പിന്നാലെ ഐസിസി അണ്ടർ 19 പുരുഷ ലോകകപ്പ് വേദി ശ്രീലങ്കയിൽനിന്നു മാറ്റിയിരുന്നു.
Read Moreഷമാർ ഷോ; മരം വെട്ടുകാരനിൽനിന്ന് ക്രിക്കറ്റിലേക്ക്
പ്രതികൂല സാഹചര്യത്തോട് പൊരുതി ബോളും ബാറ്റും കൈയിലേന്തിയവൻ. 350 പേർ മാത്രം വസിക്കുന്ന ഒരു ചെറുദ്വീപിൽ ജനിച്ചുവളർന്ന് ക്രിക്കറ്റിനെ പ്രണയിച്ചവൻ. വെസ്റ്റ് ഇൻഡീസിന്റെ ദേശീയ ടീമിലേക്കു വിളിയെത്തുന്പോൾ ഷമാർ ജോസഫ് ഒരു സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. 2018 വരെ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാതിരുന്ന ദ്വീപിൽ വളർന്ന ഷമാറിന്റെ ജോലി മരം മുറിക്കലായിരുന്നു. ദിവസവും 12 മണിക്കൂർ വരെ ജോലി. ഞായറാഴ്ച മാത്രം ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യാനുള്ള അവസരം. ബാറ്റും ബോളും അവന്റെ ദ്വീപിൽ അന്യമായിരുന്നു. ബോട്ട് മാർഗം ഗയാനയിൽ നിന്നു രണ്ടു മണിക്കൂർ സഞ്ചരിച്ചാൽ അവന്റെ ചെറു ഗ്രാമത്തിലെത്താം. ഷമാർ ജോസഫ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് ഒരുവർഷം പോലും ആയില്ല. എന്നാൽ വിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. ഷെപ്പേർഡിൽനിന്നു ബാലപാഠങ്ങൾ പഠിച്ച് കഴിഞ്ഞ വർഷം ഫസ്റ്റ് ക്ലാസ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു.…
Read More27 വർഷത്തിനിപ്പുറം ചരിത്രം പിറന്നു, കമന്ററി ബോക്സിൽ കണ്ണീരണിഞ്ഞ് ലാറ
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരേ ഗാബയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് യുവനിര ചരിത്രജയം നേടിയതിനു പിന്നാലെ കമന്ററി ബോക്സിൽ വികാരാധീനനായി വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഏവരും എഴുതിത്തള്ളിയ വിൻഡീസിന്റെ യുവനിര കരുത്തരായ ഓസീസിനെ അവരുടെ കോട്ടയിൽവച്ച് തകർത്തതിനു പിന്നാലെ ലാറ കണ്ണീരണിഞ്ഞുകൊണ്ടാണു കമന്ററി പൂർത്തിയാക്കിയത്. 27 വർഷത്തിനിടെ ആദ്യമായിട്ടാണ് വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് ജയിച്ചിരിക്കുന്നത്. ജോഷ് ഹെയ്സൽവുഡിന്റെ കുറ്റി തെറിപ്പിച്ച് ഷമാർ ജോസഫ് വിൻഡീസിന്റെ ജയം കുറിച്ചതോടെ കമന്ററി ബോക്സിൽ സഹ കമന്റേറ്റർ ആദം ഗിൽക്രിസ്റ്റിനെ ആലിംഗനം ചെയ്താണ് ലാറ ആഹ്ലാദം പ്രകടിപ്പിച്ചത്. വിൻഡീസ് ക്രിക്കറ്റിലെ വലിയ ദിനമാണിതെന്നും ലാറ കൂട്ടിച്ചേർത്തു. 1997-ൽ പെർത്തിലായിരുന്നു വിൻഡീസിന്റെ ഓസീസ് മണ്ണിലെ അവസാന ടെസ്റ്റ് ജയം. അന്ന് ലാറ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.
Read Moreസിന്നർ ദി ഗ്ലാഡിയേറ്റർ; സിന്നറുടെ ആദ്യ ഗ്രാൻസ് ലാം കിരീടം
മെൽബണ്: അവസാന ശ്വാസം വരെ പൊരുതുന്ന ഗ്ലാഡിയേറ്ററിനെപ്പോലെ യാനിക് സിന്നർ കളം നിറഞ്ഞു കളിച്ചപ്പോൾ ഡാനിൽ മെദ്വേ ദേവിന് റോഡ് ലേവർ അറീന ഒരിക്കൽ കൂടി നിരാശ സമ്മാനിച്ചു. ആദ്യ രണ്ടു സെറ്റുകൾ നഷ്ടമായ ശേഷം അവിശ്വസനീയമാം വിധം തിരിച്ചുവരവ് നടത്തിയ സിന്നറിനു മുന്പിൽ റഷ്യൻ താരത്തിനു മറുപടിയില്ലായിരുന്നു. ഇറ്റാലിയൻ താരം മാച്ച് പോയിന്റിലേക്ക് ഉതിർത്ത ഫോർഹാൻഡ് വിന്നർ പാഞ്ഞത് ചരിത്രത്തിലേക്കാണ്. ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം. 3-6,3-6,6-4,6-4,6-3 എന്ന സ്കോറിന് സിന്നർ തന്റെ കന്നി ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടപ്പോൾ ഏറെക്കുറെ അത് 2022ലെ ഫൈനലിന്റെ തനിയാവർത്തനമായി. അന്ന് നദാൽ എങ്കിൽ ഇന്ന് സിന്നർ എന്ന വ്യത്യാസം മാത്രം. രണ്ടു തവണയും വിധി മെദ്വദേവിനെതിരായിരുന്നു. ഓപ്പണ് കാലഘട്ടത്തിൽ രണ്ടു സെറ്റുകൾക്ക് മുന്നിട്ടു നിന്ന ശേഷം രണ്ടു…
Read Moreവിരമിക്കൽ വാർത്ത നിഷേധിച്ചു മേരി കോം
ന്യൂഡൽഹി: ബോക്സിംഗ് റിംഗിലെ ഇന്ത്യൻ ഇതിഹാസം എം.സി. മേരി കോം വിരമിച്ചെന്നും ഇല്ലെന്നും റിപ്പോർട്ട്. 40 വയസിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിംഗ് അസോസിയേഷനു കീഴിലെ എലീറ്റ് ലവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാൽ വിരമിക്കാൻ തീരുമാനിച്ചതെന്ന് ഇന്നു പുലർച്ചെ മേരി കോം പ്രഖ്യാപിച്ചിരുന്നു. ഇത് വാർത്തയായതോടെ തിരുത്തലുമായി അവർ രംഗത്തെത്തി. ഒളിമ്പിക്സിൽ പങ്കെടുക്കാൻ പ്രായപരിധി അനുവദിക്കുന്നില്ലെന്നു മാത്രമാണു താൻ പറഞ്ഞതെന്നും മത്സരങ്ങൾക്കായി താൻ ഇപ്പോഴും ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും മേരി കോം പിന്നീട് പറഞ്ഞു. ആറുതവണ ലോക ചാന്പ്യനും ഒളിംപിക് മെഡലിസ്റ്റുമാണു നാൽപത്തിയൊന്നുകാരിയായ മേരി കോം.‘ബോക്സിംഗിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളിൽ എനിക്കു പങ്കെടുക്കാൻ സാധിക്കില്ല. ബോക്സിംഗിൽനിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്തിയോടെയാണ് പടിയിറക്കം’- എന്നാണു മേരി കോം ആദ്യം പറഞ്ഞത്. ആറു തവണ ലോക…
Read Moreവട്ടപ്പൂജ്യം; മൂന്നാം തോൽവിയോടെ എഎഫ്സി കപ്പിൽനിന്ന് ഇന്ത്യ പുറത്ത്
അൽ ഖോർ (ഖത്തർ): എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ മൂന്ന് തോൽവിയോടെ വട്ടപ്പൂജ്യമായി ഇന്ത്യ പുറത്ത്. ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട് ഒരു പോയിന്റ് പോലും നേടാൻ സാധിക്കാതെയാണ് ഇന്ത്യ ടീം സ്വദേശത്തേക്ക് മടങ്ങുക. ഗ്രൂപ്പ് ബിയിൽ ഇന്നലെ സിറിയയോട് ജയിച്ചാൽ പ്രീക്വാർട്ടറിൽ പ്രവേശിക്കാം എന്ന സാധ്യതയുമായാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ, 1-0നു പരാജയപ്പെട്ട് തലതാഴ്ത്തി ഇന്ത്യ മടങ്ങി. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം ക്യാപ്റ്റൻ ഒമർ ഖ്രിബിന്റെ (76’) ഗോളിലായിരുന്നു സിറിയൻ ജയം. ചരിത്രം കുറിച്ച് സിറിയ ഇന്ത്യയെ തോൽപ്പിച്ചതോടെ മൂന്ന് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി സിറിയ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ബെർത്തും സിറിയ സ്വന്തമാക്കി. എഎഫ്സി ഏഷ്യൻ കപ്പ് ചരിത്രത്തിൽ സിറിയ പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. ഏഴാം തവണയാണ് സിറിയ ഏഷ്യൻ കപ്പ് വേദിയിൽ എത്തുന്നത്. ഓസ്ട്രേലിയ…
Read More