മുംബൈ: ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്ലി രണ്ടാമതും അച്ഛനാകുന്നു എന്ന വാർത്ത വിഴുങ്ങി ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്യേഴ്സ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ കോഹ്ലിയുടെ സഹതാരമാണ് ഡിവില്യേഴ്സ്. തന്റെ യുട്യൂബ് ചാനലിലൂടെ കോഹ്ലി രണ്ടാമതും അച്ഛനാകുന്ന വാർത്ത ഈ മാസം മൂന്നിന് ഡിവില്യേഴ്സ് പുറത്തുവിട്ടിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കൻ താരം വാർത്ത ഇന്നലെ തിരുത്തി. തെറ്റായ വാർത്തയാണ് താൻ പങ്കുവച്ചതെന്നും കോഹ്ലിയുടെ കുടുംബത്തിൽ സംഭവിക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലെന്നും എന്തുതന്നെയായാലും നല്ലതുവരാൻ ആശംസനേരുന്നു എന്നുമാണ് ഇന്നലെ ഡിവില്യേഴ്സ് നടത്തിയ പ്രതികരണം.
Read MoreCategory: Sports
ഏകദിന ഇരട്ടസെഞ്ചുറി ക്ലബ്ബിൽ നിസാങ്കയും
പല്ലെകെല്ലെ: രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന ബാറ്റർമാരുടെ ക്ലബ്ബിൽ ഇടംപിടിച്ച് ശ്രീലങ്കൻ ഓപ്പണർ പതും നിസാങ്ക. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ നിസാങ്ക 139 പന്തിൽ 210 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ട് സിക്സും 20 ഫോറും അടങ്ങുന്നതായിരുന്നു നിസാങ്കയുടെ ഇന്നിംഗ്സ്. ശ്രീലങ്കയ്ക്കുവേണ്ടി ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററാണ് ഇരുപത്തഞ്ചുകാരനായ നിസാങ്ക. താരത്തിന്റെ നാലാം ഏകദിന സെഞ്ചുറിയാണ്. മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 42 റണ്‍സിന്റെ ജയം നേടി. ശ്രീലങ്ക സ്കോര്‍ 381/3. അഫ്ഗാനിസ്ഥാന് 339/6. അഫ്ഗാനായി അസ്മതുള്ള ഒമര്‍സായി (149*), മുഹമ്മദ് നബി (136) എന്നിവര്‍ സെഞ്ചുറി നേടി. 136-ാം പന്തിൽ 200 നേരിട്ട 136-ാം പന്തിലാണ് നിസാങ്കയുടെ ഇരട്ടസെഞ്ചുറി. ഏഴ് സിക്സും 19 ഫോറും അടക്കമായിരുന്നു നിസാങ്ക 200 തികച്ചത്. ആവിഷ്ക ഫെർണാണ്ടൊ (88), സധീര സമരവിക്രമ (45) എന്നിവരുടെ ഇന്നിംഗ്സും ലങ്കൻ സ്കോർബോർഡിനു കരുത്തേകി.10-ാമൻ, 12-ാം…
Read Moreഎംജി സർവകലാശാല ക്രോസ് കൺട്രി; കോതമംഗലം എംഎ കോളജ് പുരുഷ-വനിതാ ചാമ്പ്യന്മാർ
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കൊളീജിയറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കോതമംഗലം എംഎ കോളജ് ജേതാക്കളായി. പുരുഷവിഭാഗത്തിൽ ചങ്ങനാശേരി എസ്ബി കോളജ് രണ്ടാം സ്ഥാനവും ആതിഥേയരായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജ് രണ്ടാം സ്ഥാനവും പാലാ അൽഫോൻസാ കോളജ് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ എം. അനന്തകൃഷ്ണ (എംഎ കോളജ്, കോതമംഗലം) ഒന്നാം സ്ഥാനവും എസ്. ജിജിൽ (സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി) രണ്ടാം സ്ഥാനവും ആർ.എസ്. മനോജ് (എംഎ കോളജ്, കോതമംഗലം) മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ എൻ. പൗർണമി (എംഎ കോളജ്, കോതമംഗലം) ഒന്നാം സ്ഥാനവും കെ. സ്വേത (എംഎ കോളജ്, കോതമംഗലം) രണ്ടാം സ്ഥാനവും കെ.എസ്. ശില്പ…
Read Moreഅണ്ടർ 19 ലോകകപ്പ് ഫൈനൽ; ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയ
ബ്ലൂംഫോണ്ടെയ്ൻ: ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയ. പാക്കിസ്ഥാനെ ഒരു വിക്കറ്റിനു കീഴടക്കിയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് ഓസ്ട്രേലിയയുടെ ജയം. സ്കോർ: പാക്കിസ്ഥാൻ 179 (48.5). ഓസ്ട്രേലിയ 181/9 (49.1). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ അസാൻ ഓവൈസിന്റെയും (52) അറഫാത്ത് മിൻഹാസിന്റെയും (52) അർധ സെഞ്ചുറികളാണ് വലിയ തകർച്ചയിൽനിന്നും കരകയറ്റിയത്. ഇവർക്കു പുറമേ ഓപ്പണർ ഷാമിൽ ഹുസൈനും (17) മാത്രമാണ് പാക് നിരയിൽ രണ്ടക്കം കണ്ടത്. ഓസീസിന്റെ ടോം സ്ട്രാക്കറുടെ ആറ് വിക്കറ്റ് പ്രകടനമാണ് പാക്കിസ്ഥാനെ തരിപ്പണമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി ഓപ്പണർ ഹാരി ഡിക്സണ്‍ (50) അർധ സെഞ്ചുറി നേടി. ഒലിവർ പീക്കും (49) മികച്ച പ്രകടനം…
Read Moreഐസിസി അണ്ടർ 19 സെമി ഇന്നു മുതൽ
ബ്ലൂംഫോണ്ടെയ്ൻ: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് സെമി ഫൈനൽ ഇന്നു മുതൽ. നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഇന്ന് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലാണ് മറ്റൊരു സെമി. വ്യാഴാഴ്ചയാണ് പാക്കിസ്ഥാൻ x ഓസ്ട്രേലിയ സെമി ഫൈനൽ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. സൂപ്പർ ഫോർ സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിൽ തോൽവി അറിയാതെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യൻ കൗമാരക്കാർ സെമിയിൽ എത്തിയത്. സൂപ്പർ സിക്സിലെ ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിനു തോൽപ്പിച്ച് ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തായിരുന്നു പാക്കിസ്ഥാന്റെ സെമി പ്രവേശം. 155 റണ്‍സിന് തങ്ങളെ പുറത്താക്കിയ ബംഗ്ലാദേശിനെ 150ൽ പാക്കിസ്ഥാൻ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യക്കും പാക്കിസ്ഥാനും എട്ട് പോയിന്റ് വീതമാണ്. എന്നാൽ, റണ്‍റേറ്റിൽ ഇന്ത്യക്കാണ് മുൻതൂക്കം. സൂപ്പർ സിക്സ് ഗ്രൂപ്പ് രണ്ടിൽ ഒന്നാം…
Read Moreലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കോഹ്ലിയെ മറികടന്ന് രോഹിത് ഒന്നാമത്
ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിരാട് കോഹ്ലിയെ മറികടന്ന് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ഒന്നാമത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്ററായി രോഹിത് മാറി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 27 റണ്‍സ് നേടിയതോടെയാണ് താരം കോഹ്ലിയെ മറികടന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 29 മത്സരങ്ങളില്‍ നിന്ന് 48.73 ശരാശരിയിൽ 2242 റണ്‍സ് ആണ് രോഹിത് നേടിയത്. വിരാട് കോഹ്ലി 36 മത്സരങ്ങളില്‍ നിന്ന് 39.21 ശരാശരിയിൽ 2235 റണ്‍സ് ആണ് നേടിയത്. ചേതശ്വേര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് ഇരുവരുടെയും തൊട്ടുപിന്നില്‍. പൂജാര 35 മത്സരങ്ങളില്‍ നിന്ന് 1769 റണ്‍സ് ആണ് നേടിയത്. 29 മത്സരങ്ങളില്‍ നിന്ന് 1589 റണ്‍സ് ആണ് അജിങ്ക്യ രഹാനെയുടെ സമ്പാദ്യം.
Read Moreഛത്തീസ്ഗഡിനെതിരേ സമനില വഴങ്ങി കേരളം
റായ്പുർ: രഞ്ജി ട്രോഫിയിൽ കേരളവും ഛത്തീസ്ഗഡും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍ കേരളം അഞ്ചിന് 251 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ ഒരുവിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിൽ നിലയ്ക്കാണ് മത്സരം സമനിലയിലായത്. 39 റൺസുമായി ഋഷഭ് തിവാരിയും 25 റൺസുമായി അശുതോഷ് സിംഗും പുറത്താകാതെ നിന്നു.14 റൺസെടുത്ത ശശാങ്ക് ചന്ദ്രാകറിന്റെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്. ഒന്നാം ഇന്നിംഗ്സില്‍ കേരളത്തിന്റെ 350 റൺസിനെതിരേ ഛത്തീസ്ഗഡ് 312ന് പുറത്തായിരുന്നു. നേരത്തെ, രണ്ടുവിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് വിഷ്ണു വിനോദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 പന്തില്‍ 24 റണ്‍സായിരുന്നു വിഷ്ണുവിന്റെ സമ്പാദ്യം. അഞ്ചാമനായെത്തിയ നായകൻ സഞ്ജു സാംസണ് രണ്ട് ഫോറും ഒരു സിക്സും അടിച്ച്…
Read More2026 ലോകകപ്പ് ഫൈനൽ ന്യൂയോർക്കിൽ; ഉദ്ഘാടനമത്സരം മെക്സിക്കോയിൽ
വാഷിംഗ്ടൺ ഡിസി: 2026 ലോകകപ്പ് ഫൈനൽ മത്സരം ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഫിഫ അധികൃതർ അറിയിച്ചു. യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 11ന് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ മത്സരം കിക്കോഫ് ചെയ്യുമെന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. അറ്റ്ലാന്റയും ഡാലസും സെമിഫൈനലിന് ആതിഥേയത്വം വഹിക്കുമ്പോൾ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം മിയാമിയിൽ നടക്കും. ലോസ് ആഞ്ചലസ്, കൻസാസ് സിറ്റി, മിയാമി, ബോസ്റ്റൺ എന്നിവിടങ്ങളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. 1994 ലോകകപ്പ് മത്സരം അമേരിക്കയിലാണ് നടന്നത്. ലോസ് ഏഞ്ചൽസിനടുത്തുള്ള പസഡെനയിലെ റോസ് ബൗളിലായിരുന്നു ഫൈനൽ.
Read Moreക്ലോപ്പ് @ 200; ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ 200 ജയം നേടുന്ന ആറാമത്തെ പരിശീലകൻ
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ 200 ജയം നേടുന്ന ആറാമത് പരിശീലകൻ എന്ന നേട്ടത്തിൽ ലിവർപൂൾ എഫ്സി മാനേജർ യുർഗൻ ക്ലോപ്പ്. പ്രീമിയർ ലീഗിൽ ചെൽസിക്ക് എതിരായ ഹോം മത്സരത്തിൽ 4-1ന്റെ ആധികാരിക ജയം നേടിയതോടെയാണ് ക്ലോപ്പ് ഈ നേട്ടത്തിലെത്തിയത്. ഡീഗോ ജോട്ട (23’), കോനോർ ബ്രാഡ്ലി (39’), ഡൊമിനിക് ബോബോസ്ലൈ (65’), ലൂയിസ് ഡിയസ് (79’) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. അതേസമയം, മത്സരത്തിൽ ലിവർപൂൾ സ്ട്രൈക്കർ ഡാർവിൻ നൂനെസിന്റെ പെനാൽറ്റി അടക്കം നാല് ഷോട്ട് പോസ്റ്റിൽ ഇടിച്ച് തെറിച്ചു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഒരു കളിക്കാരന്റെ നാല് ഷോട്ട് പോസ്റ്റിൽ ഇടിച്ച് തെറിക്കുന്നത് ആദ്യമായാണ്.മാഞ്ചസ്റ്റർ സിറ്റി 3-1ന് ബേണ്‍ലിയെ കീഴടക്കി. ജൂലിയൻ ആൽവരസ് സിറ്റിക്കായി ഇരട്ട ഗോൾ നേടി. ടോട്ടൻഹാം ഹോട്ട്സ്പുർ 3-2ന് ബ്രെന്റ്ഫോഡിനെ മറികടന്നു. 22 മത്സരങ്ങളിൽനിന്ന് 51…
Read Moreജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്; കേരളത്തെ സഹലും അഭിരാമിയും നയിക്കും
കോട്ടയം: 73-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ മുഹമ്മദ് സഹലും കെ.എ. അഭിരാമിയും നയിക്കും. ഭുവനേശ്വറിൽ ഈ മാസം നാല് മുതൽ 11വരെയാണ് ചാന്പ്യൻഷിപ്. വനിതാ ടീം: അഭിരാമി (ക്യാപ്റ്റൻ), അമാൻഡ മരിയ റോച്ച, ടിയോണ ആൻ ഫിലിപ്പ്, നിരഞ്ജന ജിജു, ലിയ സോണി, അലീന ജെയ്സണ്‍, തമന്ന റഫീഖ്, കെ. അക്ഷര ലക്ഷ്മി, ഇ.എസ്. അനഖമോൾ, പി.എ. അക്ല, അലീന കെ. മാത്യു, ടെസ ഹർഷൻ. കോച്ച് – ജോബിൻ വർഗീസ്. അസി. കോച്ച്- രാഹുൽ രാജ്. മാനേജർ-നീതുമോൾ. പുരുഷ ടീം: മുഹമ്മദ് സഹൽ (ക്യാപ്റ്റൻ), മുഹമ്മദ് ഇർഫാൻ സഹീർ, ജിപ്സണ്‍ റെജി, ജിൻസ് കെ. ജോബി, മുകേഷ് കൃഷ്ണലാൽ, സാവിയോ ജോർജ് ബിനോ, എൽ.ആർ. നിർണജൻ, സാനു ജേക്കബ് ജോണ്‍, എം.ബി. അലക്സാണ്ടർ, ഇ. ആശിഷ്, അശ്വിൻ കൃഷ്ണ, കെ.എം. അഭിരാം. കോച്ച്-…
Read More