ജക്കാർത്ത: കാൽപ്പന്ത് കളിയിൽ ബ്രസീലിന്റെ സീനിയർ ടീമിനു പിന്നാലെ ജൂണിയർ ടീമിനും അർജന്റീനയോട് തോൽവി. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബുധനാഴ്ചയാണ് സീനിയർ ടീം അർജന്റീനയോടു തോൽക്കുന്നത്. ഈ പരാജയത്തിന്റെ വേദന തീരും മുന്‍പ് ജൂണിയർ ടീമിനു കനത്ത തോൽവി നേരിട്ടു. ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ പ്രവേശിച്ചു. ക്ലോഡിയോ എച്ചെവെറിയുടെ ഹാട്രിക്ക് (28’, 58’,71’) ആണ് അർജന്റീനയ്ക്ക് 3-0ന്റെ മിന്നും ജയമൊരുക്കിയത്. മറ്റൊരു ക്വാർട്ടറിൽ ജർമനി 1-0ന് സ്പെയിനിനെ തോൽപ്പിച്ചു സെമിയിലെത്തി. 64-ാം മിനിറ്റിൽ പാരിസ് ബ്രുണ്ണർ പെനാൽറ്റി വലയിലാക്കിയാണ് ജയം നേടിയത്. കളിയുടെ സർവമേഖലകളിലും സ്പെയിനിനായിരുന്നു ആധിപത്യം. എന്നാൽ, 62-ാം മിനിറ്റിൽ ഹെക്ടർ ഫോർട്ട് വരുത്തിയ ഫൗളാണ് പെനാൽറ്റിക്ക് വഴിയൊരുക്കിയത്.
Read MoreCategory: Sports
ചരിത്രം കുറിച്ച് മിന്നു മണി
മുംബൈ: ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 29, ഡിസംബര്‍ 1, 3 തീയതികളിലായി മുംബൈ വാംങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരമാണ് മിന്നു. ജൂലൈയില്‍ ബംഗ്ലാദേശിനെരേയായിരുന്നു മിന്നുവിന്റെ സീനിയര്‍ ടീം അരങ്ങേറ്റം. ഇന്ത്യക്കായി നാല് ടി20 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ചൈനയിലെ ഹാങ്ഝൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീം അംഗം കൂടിയായിരുന്നു മിന്നു.
Read Moreരോഹിത് ഗുജറാത്തിലേക്ക്?
മുംബൈ: മുംബൈ ഇന്ത്യൻസുമായി വഴിപിരിയാനൊരുങ്ങി നായകൻ രോഹിത് ശർമ. ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യയെയും രോഹിത്തിനെയും വച്ചുമാറാനാണു നീക്കം. ഐപിഎൽ വിപണി ഞായറാഴ്ചയോടെ അടയ്ക്കും. അതിനു മുന്‍പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലനിർത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക ഇതിനു മുന്‍പ് ഫ്രാഞ്ചൈസികൾ പുറത്തുവിടും. രോഹിത്തിനെയോ ജോഫ്ര ആർച്ചറെയോ വിട്ടുനൽകിയുള്ള മാറ്റക്കരാറിനാണു ഗുജറാത്തിനു താത്പര്യം. രോഹിത് മുംബൈ വിട്ടാൽ ഗുജറാത്തിന്റെ ക്യാപ്റ്റനാകും. ഹാർദിക് മുംബൈയെയും നയിക്കും. ആർച്ചറെയാണു വിട്ടുനൽകുന്നതെങ്കിൽ അടുത്ത സീസണിലും രോഹിത് മുംബൈ നായകനായി തുടരും. 2025 സീസണോടെ ഹാർദിക്കിനായി രോഹിത് സ്ഥാനമൊഴിയേണ്ടിവരും. അഞ്ചുവട്ടം ഐപിഎൽ കിരീടം സമ്മാനിച്ച നായകനും മുംബൈക്കാരനുമായ രോഹിത്തിനെ ഉപേക്ഷിക്കാൻ മുംബൈ ഇന്ത്യൻസിനു താത്പര്യമില്ല. സ്വന്തം തട്ടകമായ മുംബൈയിൽത്തന്നെ ഐപിഎൽ കരിയർ അവസാനിപ്പിക്കാനാണു രോഹിത്തിനും താത്പര്യം. എന്നാൽ, ദേശീയ ട്വന്റി20 ടീമിൽ ഇനി ഇടംലഭിക്കാൻ സാധ്യതയില്ലെന്ന അഭ്യൂഹങ്ങൾ ഭാവിയെക്കുറിച്ച് ചിന്തിപ്പിക്കാൻ രോഹിത്തിനെയും…
Read Moreദ്രാവിഡ് തുടരില്ല ; വി.വി.എസ്. ലക്ഷ്മണ് പകരക്കാരൻ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തു രാഹുൽ ദ്രാവിഡ് തുടർന്നേക്കില്ല. കരാർ പുതുക്കാൻ ദ്രാവിഡിനു താത്പര്യമില്ലെന്നാണു സൂചന. ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുമായി ദ്രാവിഡ് ചർച്ച ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ വർഷത്തെ ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെ കരാർ. പുതിയ കരാർ നൽകാമെന്നു ബിസിസിഐ പറഞ്ഞിട്ടില്ല. കരാർ വേണമെന്നു ദ്രാവിഡും ആവശ്യപ്പെട്ടിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ പ്രവർത്തനങ്ങളിലേക്കു മടങ്ങിപ്പോകാനാണു ദ്രാവിഡിനു താത്പര്യം. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിനു പിന്നാലെ കരാറിന്റെ കാര്യത്തിൽ ദ്രാവിഡ് ബിസിസിഐയുമായി ചർച്ച നടത്തിയെന്നും സൂചനയുണ്ട്. 2021ലെ ട്വന്റി20 ലോകകപ്പിനു പിന്നാലെയാണു ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. ദ്രാവിഡ് പരിശീലിപ്പിച്ച ടീം ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും ഫൈനലിലെത്തിയെങ്കിലും രണ്ടു തവണയും ഓസ്ട്രേലിയയോടു പരാജയപ്പെട്ടു. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിലും ഇന്ത്യ കളിച്ചിരുന്നു. ഈ വർഷം ഏഷ്യാകപ്പ് കിരീടം…
Read Moreമെസിയെ സ്വന്തമാക്കാൻ ശ്രമിച്ചതായി മാൾദീനി
റോം: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ സ്വന്തമാക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന്റെ സ്പോർട്ടിംഗ് ഡയറക്ടർ പൗലോ മാൾദീനി. സാന്പത്തിക പ്രതിസന്ധിയിൽപ്പെട്ട സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന 2021ലാണു മെസിക്കായി മിലാൻ വല വിരിച്ചത്. എന്നാൽ, പത്തു ദിവസംകൊണ്ടുതന്നെ മെസിയെ ഇറ്റലിയിലെത്തിക്കാൻ കഴിയില്ലെന്നു തനിക്കു ബോധ്യപ്പെട്ടതായി മാൾദീനി പറഞ്ഞു. ഇതിനു പിന്നാലെ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കു ചേക്കേറി. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലാണ് മെസി കളിക്കുന്നത്.
Read Moreലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ തമ്മിലടി; ബ്രസീലിനെതിരെ നടപടിക്ക് സാധ്യത
റിയോ ഡി ജനീറോ: അർജന്റീന – ബ്രസീൽ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ആരാധകർ തമ്മിലടിച്ച സംഭവത്തിൽ ഫിഫ കടുത്ത നടപടിക്കൊരുങ്ങുന്നു. മാറക്കാനയിൽ മത്സരം തുടങ്ങും മുന്‍പ് അർജന്റീനയുടെ ആരാധകരെ ബ്രസീൽ ആരാധകർ ആക്രമിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് അർജന്റീന ടീം കളിക്കളം വിട്ടുപോയിരുന്നു. ഹോം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കുക, പിഴ ചുമത്തുക, ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുക എന്നിവയിലൊരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. മാറക്കാനയിലെ ബ്രസീൽ-അര്‍ജന്റീന പോരാട്ടത്തിന്റെ കിക്കോഫിന് തൊട്ടുമുമ്പാണ് ഗ്യാലറിയിൽ ആരാധകര്‍ ഏറ്റുമുട്ടിയത്. ദേശീയഗാന സമയത്ത് ബ്രസീൽ ആരാധകര്‍ കൂക്കിവിളിച്ചെന്നും എവേ ടീമിന് അനുവദിച്ച സ്ഥലം കൂടി കൈയേറാൻ ശ്രമിച്ചെന്നും അര്ജന്റീനയുടെആരാധകര് ആരോപിച്ചു. ഗ്യാലറിയിലെ അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് അരമണിക്കൂറോളം താമസിച്ചാണ് ബ്രസീല്‍-അര്‍ജന്റീന മത്സരം തുടങ്ങിയത്.
Read Moreലോകകപ്പ് നേടാൻ കഴിയാതിരുന്നത് കാവി ചായം പൂശാൻ ശ്രമിച്ചതിനാൽ; കേന്ദ്രത്തെ വിമർശിച്ച് മമത ബാനർജി
ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റതിൽ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് മമതയുടെ വിമർശനം. ബിജെപി രാജ്യത്തെ മുഴുവൻ കാവി ചായം പൂശാൻ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. കാവി പ്രാക്ടീസ് ജേഴ്സി അവതരിപ്പിച്ച് ടീമിനെ കാവിവൽക്കരിക്കാൻ ബിജെപി ശ്രമിച്ചു. പക്ഷേ ടീം എതിർത്തതിനാൽ മത്സരങ്ങളിൽ അവർക്ക് കാവി ധരിക്കേണ്ടി വന്നില്ല. ഫെെനൽ മത്സരം കൊൽക്കത്തയിലോ വാങ്കഡെയിലോ നടന്നിരുന്നെങ്കിൽ നമ്മൾ ഉറപ്പായും ലോകകപ്പ് നേടുമായിരുന്നു. പാപികൾ എവിടെ പോയാലും പാപങ്ങൾ അവരുടെ കൂടെ കൊണ്ടുപോകും. ഇന്ത്യൻ ടീം വളരെ നന്നായി കളിച്ചു. പാപികൾ പങ്കെടുത്ത മത്സരം ഒഴികെ ലോകകപ്പിലെ എല്ലാ മത്സരങ്ങളും അവർ വിജയിച്ചു എന്ന് മമത പറഞ്ഞു.
Read Moreനിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ് ഉമ്മാ… എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ; വെെകാരിക കുറിപ്പുമായി ഷമി
അമ്മയെ കുറിച്ചുള്ള വെെകാരിക കുറിപ്പുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് തന്റെ അമ്മയെ കുറിച്ച് ഷമി വാചാലനായത്. അമ്മയോടൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പമുണ്ട്. ഞായറാഴ്ച നടന്ന ഇന്ത്യ-ആസ്ട്രേലിയ ലോകകപ്പ് ദിവസം ഷമിയുടെ മാതാവ് അൻജും ആറയെ പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഷമിയുടെ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണു വിവരം. നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ.. എത്രയും പെട്ടെന്ന് നിങ്ങൾക്ക് അസുഖം ഭേദമാകുമെന്നാണ് പ്രതീക്ഷ മാതാവിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ഷമി കുറിച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreസ്പാനിഷ് മുന്‍ താരം ഇനിയേസ്റ്റ സ്കൗട്ടിംഗ് കേരളത്തിൽ
കൊച്ചി: ഫുട്ബോളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുന്നതിന് സ്പാനിഷ് മുന്‍ താരം ആന്ദ്രെ ഇനിയേസ്റ്റയുടെ നേതൃത്വത്തിലുള്ള അക്കാദമിയുടെ സേവനം കേരളത്തിലും. കേരള ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ) സൂപ്പര്‍ ലീഗ് കേരളയും ചേർന്നാണ് ആന്ദ്രെ ഇനിയേസ്റ്റ സ്കൗട്ടിംഗുമായി സഹകരിച്ച് പുതിയ പരിശീലനപദ്ധതി തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി സ്കൗട്ടിംഗിലെ പരിശീലകരായ ഇബ്രാഹിം ഡിയാഗോ ഇല്മൗണ്ടവാര്, കാര്‍ലോസ് ഗാര്‍ഷിയ മാര്‍ട്ടിനെസ്, നെസ്റ്റര്‍ ആന്‍ഡ്രസ് സെറില്ലോ, പ്രാബലോ ഫോണ്ട് പ്രടെര എന്നിവര്‍ കേരളത്തിലെത്തി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇവർ പരിശീലനം നൽകും. കേരളത്തിന്റെ മഹത്തായ ഫുട്ബോള്‍ പാരമ്പര്യം വീണ്ടെടുക്കുക, അതിനെ അടിത്തട്ടില്‍നിന്നും ആഗോളതലത്തിലേക്കുയര്ത്തുക, സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ അക്കാദമി പടുത്തുയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സഹകരണമെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാനും സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു ജോസഫും പറഞ്ഞു. സംസ്ഥാനത്തെ 30,000ത്തിലധികം കുട്ടികളെ ലക്ഷ്യമിടുന്നതാണ് പ്രോജക്ട് ഗെയിം ചെയ്ഞ്ചര്‍…
Read Moreലോകകപ്പ് യോഗ്യത; വിജയക്കുതിപ്പ് തുടർന്ന് ഉറുഗ്വെ
മോണ്ടെവിഡിയോ: ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്ന് ഉറുഗ്വെ. ബൊളീവിയയെ ഏകപക്ഷീയമായ മൂന്നു ഗോളിന് ഉറുഗ്വെ പരാജയപ്പെടുത്തി. ഇരട്ടഗോൾ നേടിയ ഡാർവിൻ നൂനസാണ് ഉറുഗ്വെയുടെ വിജയശില്പി. മത്സരത്തിന്റെ 15-ാം മിനിറ്റിൽ നൂനസിലൂടെ ഉറുഗ്വെ ലീഡ് നേടി. ഫകുണ്ടോ പെല്ലിസ്ട്രിയുടെ പാസ് അനായാസം വലയിലെത്തിച്ചായിരുന്നു നൂനസിന്റെ ഗോൾനേട്ടം. 39-ാം മിനിറ്റിൽ ഉറുഗ്വെയുടെ കോർണർ കിക്ക് തടയാനുള്ള ശ്രമത്തിനിടെ ബൊളീവിയ സെൽഫ് ഗോൾ വഴങ്ങി. 71 ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ നൂനസ് വീണ്ടും ലക്ഷ്യംകണ്ടപ്പോൾ ബൊളീവിയയുടെ പതനം പൂർണം. കഴിഞ്ഞ മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളിനു തകർത്ത ഉറുഗ്വെ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ട് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ഇക്വഡോർ ചിലിയെ ഒരു ഗോളിനു പരാജയപ്പെടുത്തി. പെറു-വെനസ്വേല മത്സരം ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
Read More