വി. മനോജ്ഖത്തർ ലോകകപ്പിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ നാടും നഗരവും ആവേശത്തിൽ മുങ്ങിക്കഴിഞ്ഞു. ഇഷ്ടടീമുകൾക്കു വേണ്ടി ആരാധകർ ബോർഡുകൾ, കൊടിതോരണങ്ങൾ, കട്ടൗട്ടുകൾ എന്നിവ സ്ഥാപിക്കുന്ന അവസാനഘട്ടത്തിലാണ്. അർജന്റീന, ബ്രസീൽ ആരാധകരാണ് പോർക്കളത്തിൽ മുന്നേറ്റം നടത്തുന്നത്. മറ്റു ടീമുകളുടെ ആരാധകരും ഒപ്പമുണ്ട്. ഏങ്ങും കൊടിതോരണങ്ങൾ അലങ്കരിച്ച വഴികൾ…. പുഴകളിൽ, പാലത്തിന്റെ കൈവരികളിൽ, ബസ് വെയ്റ്റിംഗ് ഷെഡുകളിൽ, ഉയർന്നു നിൽക്കുന്ന മരക്കൊന്പുകളിൽ… ഇവിടങ്ങളിലെല്ലാം ബ്രസീൽ-അർജന്റീന-പോർച്ചുഗൽ ടീമുകളുടെ കൊടിതോരണങ്ങളും ബോർഡുകളും ഉയർന്നു നിൽക്കുകയാണ്. ഇവയുടെ ഭംഗിയിൽ നിന്നു സെൽഫിയെടുത്തു സ്റ്റോറികളും റീലുകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നതും ട്രെൻഡായി. ബ്രസീൽ-അർജന്റീന ടീമുകളുടെ കടുത്ത ആരാധകർ തങ്ങളുടെ വീടുകൾക്കു പോലും ഈ രണ്ടു രാജ്യത്തിന്റെ നിറം തേച്ചു ലോകകപ്പിനു വരവേൽക്കുന്നു. കട്ടൗട്ടുകളില്‍ ഉയരുന്നത് ആവേശംകട്ടൗട്ടുകൾ ഉയരുക തന്നെയാണ്. രാത്രികാലങ്ങളിൽ ആരാധകർ ഭിത്തികളിൽ ഫ്ളക്സ് ബോർഡുകൾ ഉയർത്തുന്നു. ഏറ്റവും കൂടുതൽ ആരാധകർ അർജന്റീനയ്ക്കും ബ്രസീലിനുമാണ്.…
Read MoreCategory: Sports
അവൾ മെസിയുടെ കട്ടഫാനാണ്… ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ തലമുടിയിൽ മെസിയുടെ പേര് എഴുതിച്ച് മൂന്നു വയസുകാരി നക്ഷത്ര
ചേർപ്പ്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ തലമുടിയിൽ മെസിയുടെ പേര് മുടി വടിച്ച് എഴുതി മൂന്നു വയസുകാരിയായ കുഞ്ഞ് ആരാധിക. പടിഞ്ഞാട്ടുമുറി കൂളിയാട്ട് വീട്ടിൽ വിജീഷ് ജീവൻ നായരുടെയും നീരജ മേനോന്റെയും മകൾ നഴ്സറി വിദ്യാർഥിനി നക്ഷത്ര.വി. നായരുടെ തലയിലാണു മുടി വടിച്ച് മെസി എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്. ഞങ്ങൾ വിട്ടുകാർ മുഴുവൻ അർജന്റീനയുടെയും മെസിയുടെയും ആരാധകരാണെന്നും ഇതുകണ്ടാണു നക്ഷത്രയ്ക്കു മെസിയോട് ആരാധന തോന്നിയതെന്നും അച്ഛൻ വിജീഷ് പറയുന്നു. സമീപത്തെ ബാർബർ ഷോപ്പിൽ പോയാണു തലമുടി വടിച്ച് പേര് എഴുതിച്ചത്.
Read Moreലോകകപ്പ് വന്നു… കോഴിമുട്ടയ്ക്ക് ‘നല്ലകാലം’..! എതിര് ടീം പൊട്ടാന്‍ കൂടോത്രം ചെയ്യാനൊന്നുമല്ല കേട്ടോ…
ലോകകപ്പ് ഫുട്ബോളും കോഴിമുട്ടയും തമ്മിലെന്താബന്ധം… ഉണ്ട് വളരെ നല്ല ബന്ധമുണ്ട്.. എതിര് ടീം പൊട്ടാന്‍ കൂടോത്രം ചെയ്യാനൊന്നുമല്ല കേട്ടോ.. ആവശ്യക്കാരുണ്ടായതോടെ കയറ്റി അയയ്ക്കുന്ന മുട്ടിയിലുണ്ടായ വര്‍ധനയും വില കൂടിയതുമാണ് ‘ബന്ധം വളരാന്‍’ കാരണം.ലോകകപ്പ് ഫുട്ബോളിന്റെ വരവോടെ മുട്ട വിലയിൽ വർധന. കോഴി മുട്ടയ്ക്ക് വടക്കൻ ജില്ലകളിൽ ഒരു രൂപയില്‍ ഏറെയും താറാവ് മുട്ടയ്ക്ക് ഒരുരൂപയുമാണ് വർധിച്ചത്. ലോകകപ്പ് പ്രമാണിച്ച് ഗൾഫിൽ നിന്നും മുട്ടയ്ക്ക് വൻതോതിൽ ഓർഡർ ലഭിച്ചതോടെയാണ് വില ഉയർന്നത്. ഒക്ടോബർ ആദ്യം മൊത്ത വിപണിയിൽ നാലു രൂപ 55 പൈസയായിരുന്നു ഒരു കോഴി മുട്ടയുടെ വില. ഇപ്പോഴത് അഞ്ചു രൂപ 70 പൈസയായി. ചില്ലറ വിൽപന ശാലയിൽ ആറു രൂപ 50 പൈസ വരെ ഈടാക്കുന്നുണ്ട്. താറാവ് മുട്ട ഒന്നിന് എട്ടു രൂപയിൽനിന്ന് ഒൻപത് രൂപയായി ഉയർന്നു. ചില്ലറ വിപണിയിൽ 10 രൂപയ്ക്ക് മുകളിൽ താറാവ്…
Read Moreഖത്തർ മരുഭൂമിയാണ് പക്ഷേ പ്രിയതാരങ്ങൾ വിയര്‍ക്കില്ല… ഇവിടെ എല്ലാം കൂളാണ്…
ആശങ്ക വേണ്ട…നിങ്ങളുടെ പ്രിയകളിക്കാര് മൈതാനത്തുകൂടി പറപറക്കുമ്പോള്‍ ചൂട് ഒരു വിഷയമേ ആവില്ല. ആ മരുഭൂമിയിൽ കൊടും ചൂടല്ലേ. കളിക്കാർ ഉരുകി വീഴില്ലേ. നമ്മുടെ പ്രിയപ്പെട്ട നെയ്മറും മെസിയും ക്രിസ്റ്റ്യാനോയുമെല്ലാം ആ ചൂടിൽ ഉരുകിയൊലിക്കുമോ? തളർന്നു വീഴുമോ? ഒരു കാര്യം ശരിയാണ്. ഖത്തർ മരുഭൂമിയാണ്, പക്ഷേ, ആശങ്ക വേണ്ട… നിങ്ങളുടെ പ്രിയകളിക്കാര് മൈതാനത്തുകൂടി പറപറക്കുമ്പോള്‍ ചൂട് ഒരു വിഷയമേ ആവില്ല. ഖത്തറില്‍ അതിന് പ്രതിവിധി ചെയ്തിട്ടുണ്ട്. ഖത്തർ ചൂടിൽനിന്നു തണുപ്പിലേക്ക്ജൂലൈയാണു ഖത്തറിലെ ഏറ്റവും ചൂടു കൂടിയ മാസം. അതുകൊണ്ടുതന്നെ ജൂൺ-ജൂലൈ മാസങ്ങളിൽ ഖത്തറിൽ ഫുട്ബോൾ കളിക്കുന്നതിനെ കുറിച്ചു ആലോചിക്കുകയേ വേണ്ട. നവംബർ ആകുമ്പോഴേക്കും ചൂടു കുറയുകയും തണുപ്പു വരാൻ തുടങ്ങുകയും ചെയ്യും. ഖത്തറിൽ ശരത് കാലം നവംബറിൽ തീരുകയും ഡിസംബറോടെ ശൈത്യം തുടങ്ങുകയും ചെയ്യും. ചൂടിൽ നിന്നു തണുപ്പിലേക്ക് ഖത്തർ കടക്കുന്ന സമയത്താണു ലോകകപ്പ് ഫുട്ബോൾ നടക്കുന്നത്. നവംബറിൽ…
Read Moreഗാലറികളില്‍ ആവേശത്തിന്റെ തിരയിളക്കം ഉയര്‍ത്തിയ ഓട്ടോ ചന്ദ്രന് ഇനി ഓര്മ; വിടവാങ്ങിയത് ഫുട്ബോള്‍ ആവേശത്തിന്റെ ഐക്കണ്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഖത്തർ ലോകകപ്പിനു ദിവസങ്ങൾമാത്രം അവശേഷിക്കെ ആവേശം വിതറാന്‍ ഓട്ടോ ചന്ദ്രനില്ല. ഇഷ്ടതാരങ്ങളുടെ കളി കാണാന്‍ കഴിയാതെ കളിയില്ലാത്ത ലോകത്തേക്കു എന്‍.പി. ചന്ദ്രന് മടങ്ങി. കോഴിക്കോട്ടെ ഫുട്ബോള്‍ ഗാലറികളില്‍ ആവശത്തിന്റെ തിരയിളക്കം തീര്‍ത്ത കളി ആസ്വാദകനായിരുന്നു ചന്ദ്രന്. കൊമ്പന്മീശയുമായി ഗാലറിയിലിരുന്ന് കളിക്കാരെയും സംഘാടകരെയും വിമര്‍ശിക്കുകയും അഭിനന്ദിക്കേണ്ട ഘട്ടത്തില്‍ അഭിനന്ദിക്കുകയും ചെയ്ത് കാണികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഫുട്ബോള്‍ കമ്പക്കാരനായിരുന്നു ഓട്ടോ ചന്ദ്രന്. സ്റ്റേഡിയം ഗ്രൗണ്ടില്‍ അരങ്ങേറുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ആവേശത്തിന്റെ പ്രതീകമായി നിറഞ്ഞുനിന്നിരുന്നത് ഇദ്ദേഹമായിരുന്നു. കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന പണം ഉപയോഗിച്ച് ടിക്കറ്റെടുത്താണ് എല്ലാ മത്സരങ്ങള്‍ക്കും അദ്ദേഹം എത്തിയിരുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്റ്റേഡിയം ഗ്രൗണ്ടില്‍ പണ്ടു കാലത്ത് താത്കാലിക മുള ഗാലറി കെട്ടിയാണു നാഗ്ജി അടക്കമുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറിയിരുന്നത്. പിന്നീടാണു സ്ഥിരം ഗാലറി ഉയര്‍ന്നത്. അന്നെല്ലാം ഗാലറിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ചന്ദ്രന്. …
Read Moreആരാധകരേ ശാന്തരാകുവിൻ, മെസിയും പിള്ളേരും തയാർ! ഖത്തർ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന
ദോഹ: ഖത്തർ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. പരിശീലകൻ ലയണൽ സ്കലോനിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പർ താരം ലയണല്‍ മെസി നയിക്കുന്ന ടീമില്‍ ഒരുപിടി മികച്ച യുവതാരങ്ങളും ഇടം നേടിയിട്ടുണ്ട്. എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം നേടിയപ്പോള്‍ പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെൽസോ ടീമിലില്ല. പരെഡെസും ഡീ പോളും നയിക്കുന്ന മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്, അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്സാന്ദ്രോ ഗോമസ് എന്നിവരുമുണ്ട്. ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മൊളിന, നിക്കോളാസ് ഒട്ടമെന്‍ഡി, നിക്കോളാസ് ടാഗ്ലിഫിക്കോ, ജുവാന്‍ ഫൊയ്ത്ത് തുടങ്ങിയ പ്രമുഖരാണ് പ്രതിരോധനിരയിലുള്ളത്. ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അര്‍മാനി എന്നിവരെ ഉൾപ്പെടുത്തി. മുന്നേറ്റ നിരയില്‍ മെസിക്കൊപ്പം, ഡി മരിയ, ലൗട്ടാരോ മാര്‍ട്ടിനെസ്, പൗളോ ഡിബാല, ജൂലിയന്‍…
Read Moreട്വന്റി-20യില്‍ ഇന്ത്യക്ക് ലഭിക്കുന്നത് 19 ഓവര്‍ ; കാരണം കെ.എൽ.രാഹുൽ?
അഡ്ലെയ്ഡ്: ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. രാഹുല്‍ കളിച്ചാല്‍ ഇന്ത്യക്ക് ട്വന്റി-20യില്‍ 19 ഓവര്‍ മാത്രമാണ് ലഭിക്കുന്നതെന്നും താരം എന്തായാലും ആദ്യ ഓവറില്‍ റണ്‍സ് സ്കോര്‍ ചെയ്യില്ലെന്നും ആരാധകര്‍ പറയുന്നു. ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ എത്തിയെങ്കിലും രാഹുലിന്റെ മന്ദഗതിയിലുളള ബാറ്റിംഗ് ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു. പവര്‍പ്ലേ ഉപയോഗിക്കാതെയുള്ള രാഹുലിന്റെ മെല്ലെപോക്കില്‍ സഹതാരങ്ങള്‍ക്ക് അടക്കം അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തില്‍ താരം വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുക്കുമോ എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.
Read Moreകോഹ്ലിയുടെ “വ്യാജ ത്രോ’യിൽ വിവാദം; ആരോപണം നിലനിൽക്കില്ലെന്ന് ഇന്ത്യൻ ആരാധകർ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ…
അഡലേഡ്: ട്വന്റി-20 ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി നടത്തിയ വ്യാജ ത്രോ ആക്ഷനെ ചുറ്റിപ്പറ്റി വിവാദം കനക്കുന്നു. താരത്തിന്റെ നടപടി കളിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ഐസിസി നിയമപ്രകാരം ഇന്ത്യക്ക് അഞ്ച് റൺസിന്റെ പെനൽറ്റി വിധിക്കണമെന്നും വാദം ഉയർന്നിട്ടുണ്ട്. ബുധനാഴ്ച നടന്ന മത്സരത്തിൽ മഴ നിയമത്തിന്റെയും ഭാഗ്യത്തിന്റെയും അകന്പടിയോടെയാണ് ഇന്ത്യ ബംഗ്ലാ കടുവകൾക്കെതിരെ അഞ്ച് റൺസിന്റെ ജയം സ്വന്തമാക്കിയത്. ഈ മത്സരത്തിൽ അക്സർ പട്ടേൽ പന്തെറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ലിറ്റൺ ദാസ് രണ്ട് റൺസ് ഓടിയെടുത്ത വേളയിലാണ് സംഭവം നടന്നത്. ഓഫ് സൈഡിൽ നിന്ന് അർഷ്ദീപ് സിംഗ് പന്തെടുത്ത് കീപ്പർ ദിനേഷ് കാർത്തികിന് നേർക്ക് എറിഞ്ഞ വേളയിൽ ബാറ്റർ ലിറ്റൻ ദാസിനെ തെറ്റിധരിപ്പിക്കാൻ കോഹ്ലി ത്രോ ആക്ഷൻ കാണിച്ചിരുന്നു. പന്ത് കൈയ്യിലില്ലാത്ത കോഹ്ലി നടത്തിയ ഈ നീക്കം ബാറ്ററെ തെറ്റിധരിപ്പിക്കാനുള്ള മനഃപൂർവമായ നീക്കമാണെന്ന്…
Read Moreറണ്‍ചേസിലെ വിരാടവീര്യം… പഴങ്കഥയായ റിക്കാർഡുകൾ
സിഡ്നി: 14 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് കരിയർകൊണ്ട് വിരാട് കോഹ്ലി വളർത്തിയെടുത്തൊരു സൂപ്പർസ്റ്റാർ ബ്രാൻഡുണ്ട്. റണ്‍ചേസിലെ വിരാടവീര്യം ഈ ബ്രാൻഡിന്റെ അഴകായി തലയുയർത്തി നിൽക്കും. 2019 നവംബറിനുശേഷം റണ്‍ചേസിൽ കോഹ്ലി അല്പം പിന്നോട്ടു പോയിരുന്നു. ഇക്കാലത്ത് താരം ഭേദപ്പെട്ട സ്കോർ കണ്ടെത്തി (70-80 റണ്‍സ്) യെങ്കിലും സെഞ്ചുറി പിറന്നില്ല; കാരണം, അതായിരുന്നു കോഹ്ലിയുടെ നിലവാരമാപിനിയായി ആരാധകർ കണ്ടിരുന്നത്. 2022 കോഹ്ലിയുടെ കരിയറിലെ നിർണായക വർഷമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങാൻ അദ്ദേഹത്തിനായില്ല (22.73 റണ്‍ ശരാശരിയിൽ 341). തൊട്ടടുത്തുവന്ന ഇംഗ്ലണ്ടിനെതിരായ പരന്പരയിലും ശോഭിച്ചില്ല. കോഹ്ലിയെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തരുതെന്നുവരെ മുറവിളിയുണ്ടായി. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരന്പരയിലും സിംബാബ്വെയ്ക്കെതിരായ ഏകദിന പരന്പരയിലും അദ്ദേഹം കളിച്ചില്ല. എന്നാൽ ഏഷ്യാ കപ്പിൽ വിരാട് ഒരു വരവ് വന്നു; ട്വന്റി20 കരിയറിലെ ആദ്യ സെഞ്ചുറിയോടെ.ശേഷം ലോകകപ്പ്. ഒക്ടോബർ 23നു കളമൊരുങ്ങി. കോഹ്ലി…
Read More‘ദൈവത്തിന്റെ കൈ’ പതിഞ്ഞ പന്തിന് ഇനി പുതിയ അവകാശി
ടുനിസ്: ദൈവത്തിന്റെ കൈയും ഫുട്ബോൾ മാന്ത്രികന്റെ തിരുനെറ്റിയും ചേർന്ന് ചരിത്രത്തിൽ ചാലിച്ചെഴുതിയ തുകൽപന്തിന് പുതിയ അവകാശിയെ ലഭിക്കും. 1986 ലോകകപ്പിൽ സുപ്രസിദ്ധിയും കുപ്രസിദ്ധിയും സമാസമം ഒഴുകിയെത്തിയ ഡിയഗോ മറഡോണയുടെ “ദൈവത്തിന്റെ കൈ’ ഗോൾ സ്കോർ ചെയ്യാനുപയോഗിച്ച പന്ത് ലേലത്തിൽ വിൽക്കാൻ വിവാദ ഗോൾ അനുവദിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ തീരുമാനിച്ചു. ഗ്രഹാം ബഡ് ലേലക്കന്പനി നവംബർ 16-ന് ബ്രിട്ടനിൽ പന്ത് വിൽപനയ്ക്ക് എത്തിക്കും. പന്തിന് 2.7 മില്യൺ ഡോളർ മുതൽ 3.3 മില്യൺ ഡോളർ വരെ വില ലഭിക്കാൻ സാധ്യതയുണ്ട്. ഇതേ മത്സരത്തിൽ മറഡോണ ധരിച്ചിരുന്ന ജേഴ്സിക്ക് 9.3 മില്യൺ ഡോളർ ലഭിച്ചിരുന്നു. 1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോൾ അനുവദിച്ച നാസറിന്റെ നടപടി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദമായ തീരുമാനങ്ങളിലൊന്നാണ്. കൃശഗാത്രനായ മറഡോണയ്ക്ക് ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ മറികടന്ന്…
Read More