സ്വന്തം ലേഖകന്‍കൊച്ചി: കാൽപ്പന്തിന്റെ ആവേശപ്പൂരത്തിന് ഇന്ന് കൊച്ചിയിൽ കൊടിയേറ്റം. രാത്രി 7.30ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടുന്നതോടെയാണ് ഐഎസ്എല്‍ ഒമ്പതാം സീസണ് തുടക്കമാകുക. നിറഞ്ഞ ഗാലറിക്കു നടുവില്‍ രണ്ടുവര്‍ഷത്തിനു ശേഷമാണ് ഐഎസ്എലില്‍ പന്തുരുളുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഇരു ടീമുകളും ടീമിന്റെ ആരാധകരും. ജയിച്ചു തുടങ്ങണംഐഎസ്എലിലെ മൂന്നാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ ഏഴാം സീസണിലും ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു. സ്വന്തം തട്ടകത്തില്‍ വിജയിച്ച് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരെന്ന പേരുദോഷം ഇക്കുറി മാറ്റുകയാണ് ഈസ്റ്റ് ബംഗാളിന്റെ ലക്ഷ്യം.ഇതുവരെ നാലു തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. ഒരു മത്സരം ബ്ലാസ്റ്റേഴ്സ് ജയിച്ചു, മൂന്നെണ്ണം സമനിലയില്‍…
Read MoreCategory: Sports
മെസി @ 90;മെസിയുടെ 100-ാം രാജ്യാന്തര ജയം; ഗോളടിയിൽ ലോകത്തിൽ മൂന്നാമത്
ബുവാനോസ് ആരീസ്: രാജ്യാന്തര ഫുട്ബോളിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഗോൾനേട്ടം 90ൽ എത്തി. സൗഹൃദപോരാട്ടത്തിൽ അർജന്റീന 3-0ന് ജമൈക്കയെ കീഴടക്കിയതിൽ രണ്ട് ഗോൾ ലയണൽ മെസിയുടെ വകയായിരുന്നു. അതും മൂന്ന് മിനിറ്റിനിടെ. 86-ാം മിനിറ്റിൽ മികച്ച ഫിനിഷിംഗിലൂടെ മെസി ജമൈക്കൻ വല കുലുക്കി. 89-ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നായിരുന്നു രണ്ടാം ഗോൾ. തന്ത്രപരമായി ലോ ആംഗിൾ കിക്കിലൂടെ പ്രതിരോധക്കാരുടെ ഇടയിലൂടെയായിരുന്നു മെസി രണ്ടാം ഗോൾ നേടിയത്. രാജ്യാന്തര ഫുട്ബോളിൽ മെസിയുടെ 100-ാം ജയമായിരുന്നു എന്നതും ശ്രദ്ധേയം. ഇതോടെ രാജ്യാന്തര ഫുട്ബോളിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോ (117), ഇറേനിയൻ മുൻ താരം അലി ദേയി (109) എന്നിവർക്കു പിന്നിൽ മൂന്നാം സ്ഥാനത്തും മെസി എത്തി. 164 മത്സരങ്ങളിൽനിന്നാണ് മെസിയുടെ 90 ഗോൾ. ജമൈക്കയ്ക്ക് എതിരേ 56-ാം മിനിറ്റിൽ ലൗതാരൊ മാർട്ടിനെസിന്റെ പകരക്കാരനായാണ് മെസി കളത്തിലെത്തിയത്. ജൂലിയൻ ആൽവരേസിലൂടെ…
Read Moreആകാശം തെളിഞ്ഞുനിന്ന സന്ധ്യയിൽ നീലക്കടലായി കാര്യവട്ടം സ്പോർട്സ് ഹബ്
കാര്യവട്ടം: ആകാശം തെളിഞ്ഞുനിന്ന സന്ധ്യയിൽ കാര്യവട്ടം സ്പോർട്സ് ഹബ് നീലക്കടലായി മാറി. ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വിന്റി-20 ക്രിക്കറ്റ് മത്സരത്തെ തിരുവനന്തപുരം നെഞ്ചിലേറ്റി. വർഷങ്ങൾക്കുശേഷം വന്ന അന്താരാഷ്ട്ര മത്സരത്തെ ആവേശപൂർവമാണ് ക്രിക്കറ്റ് ആരാധകർ വരവേറ്റത്.ഇന്നലെ രാവിലെ മുതൽ കേരളത്തിനകത്തുനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും ക്രിക്കറ്റ് ആരാധകർ കാര്യവട്ടത്തേക്ക് ഒഴുകിയെത്തി. ഇന്ത്യൻ ജഴ്സിയും ത്രിവർണപതാകയും കൈയിലേന്തിയായിരുന്നു മത്സരം കാണാനെത്തിയവരേറെയും. കുട്ടിക്രിക്കറ്റിന്റെ ആവേശം കാര്യവട്ടത്ത് അലതല്ലിയ നിമിഷങ്ങൾ. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ കാത്തു നിന്ന ആരാധകർക്കു വൈകുന്നേരം നാലരയോടെയാണ് സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിക്കാൻ കഴിഞ്ഞത്. പൊരിവെയിലും കനത്ത ചൂടും വകവയ്ക്കാതെ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച ക്രിക്കറ്റ് പ്രേമികൾ ആർപ്പുവിളികളോടെ ഇരു ടീം അംഗങ്ങളെയും വരവേറ്റു. ആറുമണിയോടെ ഗാലറി നിറഞ്ഞു. എങ്ങും ആർപ്പുവിളികളും ആവേശവും. വൈകുന്നേരം 5.30ഓടെ ദക്ഷിണാഫ്രിക്കൻ ടീമും 5.45ന് ഇന്ത്യൻ ടീമും സ്റ്റേഡിയത്തിലേക്കെത്തി. മലയാളിതാരം സഞ്ജു സാംസണിന്റെ…
Read Moreഐപിഎൽ പ്രകടനം മാത്രം പോരാ; മൂന്ന് വർഷത്തിലൊരിക്കൽ സെഞ്ചുറി നേടുന്നതിൽ കാര്യമില്ല…! സഞ്ജുവിനെപ്പറ്റി ശ്രീശാന്തിന് പറയാനുള്ളത്
കോൽക്കത്ത: ക്രിക്കറ്റ് ലഹരിയിൽ കേരളം മുഴുകിനിൽക്കുന്ന വേളയിൽ സഞ്ജു സാംസനാണ് ചർച്ചകളിൽ നിറയുന്നത്. സഞ്ജുവിനെ ബിസിസിഐ അവഗണിക്കുന്നു എന്ന വാദങ്ങൾക്കിടെ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ക്ഷുഭിത മുഖങ്ങളിലൊന്നായ എസ്.ശ്രീശാന്ത് മൂർച്ചയേറിയ പ്രയോഗങ്ങൾക്ക് പണ്ടേ പ്രശസ്തനാണ്. വേഗമേറിയ പന്തുകൾക്കൊപ്പം പാഞ്ഞെത്തുന്ന വാക്കുകൾക്ക് മുന്നിൽ അന്താരാഷ്ട്ര താരങ്ങൾ വരെ നിലംപതിച്ചിട്ടുണ്ട്. കേരള ടീമിലെ സഹതാരം സഞ്ജുവിനെ സംബന്ധിച്ച അഭിപ്രായത്തിലും ശ്രീശാന്ത് ഈ കൃത്യത പാലിച്ചു. ഐപിഎല്ലിലെ പ്രകടനം സഞ്ജുവിന് പണവും പ്രശസ്തിയും നൽകുമെങ്കിലും ഇന്ത്യൻ ടീമിലെത്താൻ ഇത് മതിയാവില്ലെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. കേരളത്തിനായി ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കണമെന്നും പ്രകടനത്തിൽ സ്ഥിരത പുലർത്തണമെന്നും അദേഹം പറഞ്ഞു. “മൂന്ന് വർഷത്തിലൊരിക്കൽ സെഞ്ചുറി നേടുന്നതിൽ കാര്യമില്ല; ആഭ്യന്തര ക്രിക്കറ്റിൽ രഞ്ജി, വിജയ് ഹസാരെ ട്രോഫി അടക്കമുള്ള കിരീടങ്ങൾ നേടണം. വിക്കറ്റ് കീപ്പർ…
Read Moreഓണം ബംബർ പോലൊരു ഫിഫ ബംബർ! ലോകത്തെ ആ ഒരേയൊരു ഭാഗ്യവാനെ കാത്തിരിക്കുന്നത്…
ഗ്രാന്റ്പിയർ ലോകത്തെ ഒരേ ഒരു ഭാഗ്യവാനെ കാത്തിരിക്കുകയാണ് ഖത്തർ. ഓണം ബംബർ അടിച്ച ഭാഗ്യവാനെ പോലെ ഫിഫയുടെ ഫുട്ബോൾ മാമാങ്കത്തിന്റെ ബംബർ അടിക്കുന്ന ആ ഭാഗ്യവാൻ ആരെന്നറിയാൻ. ലോകത്തിന്റെ ഏതോ കോണിലുള്ള ഭാഗ്യശാലിയായ ഒരു ഫുട്ബോള്‍ ആരാധകന് ഫിഫ 2022 ഖത്തര്‍ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കാണാന്‍ അവസരമൊരുക്കി സംഘാടകര്‍ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ത്രസിപ്പിക്കുകയാണ്. ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ആ ഭാഗ്യവാനാകാൻ കൊതിയുണ്ടാകും. ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ എല്ലാ മല്‍സരങ്ങളും കാണാനുള്ള അമൂല്യമായയ സമ്മാനമാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി നല്‍കുന്നത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി തുടക്കമിട്ട എവരി ബ്യൂട്ടിഫുള്‍ ഗെയിം എന്ന പ്രത്യേക മത്സരത്തിലൂടെയാണ് എല്ലാ കളികളും കാണാനുള്ള ഭാഗ്യശാലിയെ തെരഞ്ഞെടുക്കുക. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആരാധകര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് 20 – 60 സെക്കൻഡ് ദൈര്‍ഘ്യമുള്ള…
Read Moreഇപിഎല്‍ അരങ്ങേറ്റം പതിനഞ്ചാം വയസില്‍ ; റിക്കാര്‍ഡിട്ട് ആഴ്സണല്‍ താരം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി ആഴ്സണല്‍ താരം ഏഥന് എന്വാനെരി. ആഴ്സണല്‍ അക്കാദമിയില്‍ നിന്നുള്ള താരമാണ് ഏഥന്. മിഡ്ഫീല്‍ഡറായ ഏഥന് 15 വയസും 181 ദിവസവുമാണ് പ്രായം. 2019ല്‍ ലിവര്‍പൂളിനായി അരങ്ങേറ്റം നടത്തിയ എലിയോറ്റിന്റെ പേരിലായിരുന്നു മുമ്പ് ഈ റിക്കാര്‍ഡ്. അന്ന് താരത്തിന് 16 വയസും 30 ദിവസവുമായിരുന്നു പ്രായം. നേരത്തെ വിജയത്തോടെ ആഴ്സണൽ ലീഗിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. എവേ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു പരാജയപ്പെടുത്തിയാണു ആഴ്സണൽ ഒന്നാമത് എത്തിയത്. കഴിഞ്ഞ സീസണിൽ ഇതേ സ്റ്റേഡിയത്തിൽ ബ്രെന്റ്ഫോർഡിനോട് ആഴ്സണൽ പരാജയപ്പെട്ടിരുന്നു.
Read Moreചരിത്രം…യുഎസ് ഓപ്പൺ സിംഗിൾസ് കിരീടം ചൂടി അൽക്കാരസ്
ന്യൂയോർക്ക്: പുരുഷ ടെന്നീസിൽ പുത്തൻ താരോദയം…! സ്പെയ്നിന്റെ കാർലോസ് അൽക്കാരസ്. നോർവെയുടെ കാസ്പർ റൂഡിന്റെ കിരീടമോഹത്തെ തല്ലിയുടച്ച് അൽക്കാരസ് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ചൂടി. സ്കോർ: 6-4, 2-6, 7-6, 6-3. മൂന്നാം സീഡായ അൽക്കാരസ് നാലു സെറ്റുകൾ നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് 23കാരനായ റൂഡിനെ കീഴടക്കിയത്. ആദ്യ സെറ്റ് മികച്ച പ്രകടത്തിൽ നേടിയ അൽക്കാരസ് രണ്ടാം സെറ്റ് നഷ്ടപ്പെ ടുത്തി. പിന്നീട് മികച്ച പോരാട്ടത്തിലൂടെ മൂന്നും നാലും സെറ്റ് സ്വന്തമാക്കി വിജയം നേടി. അൽക്കാരസിന്റെ ചരിത്രനേട്ടം സ്പാനിഷ് താരത്തിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്. യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായകുറഞ്ഞ താരമാണ് 19 വയസുകാരനായ അൽക്കാരസ്. കിരീടനേട്ടത്തോടെ ലോക ഒന്നാം നന്പർ റാങ്കും അൽക്കാരസ് സ്വന്തമാക്കി.
Read Moreവെല്‍ പ്ലേയ്ഡ് ബ്രദര്‍ ! പാണ്ഡ്യയെ പുകഴ്ത്തിയ മുഹമ്മദ് ആമിറിനെതിരേ പാക്കിസ്ഥാന്‍കാരുടെ സൈബര്‍ ആക്രമണം…
ഏഷ്യാക്കപ്പില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത പാക്കിസ്ഥാന് മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരേ പാക്ക് ആരാധകരുടെ സൈബര്‍ ആക്രമണം. ഇന്ത്യ പാക്കിസ്ഥാനെ തോല്പിച്ചതിനു പിന്നാലെയാണ് മുഹമ്മദ് ആമിര്‍ കളിയിലെ താരമായ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തിയത്. ‘വെല്‍ പ്ലേയ്ഡ് ബ്രദര്‍’ എന്നു മാത്രമാണ് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത്. മുന്‍പ് മത്സരത്തിനിടെ പരുക്കേറ്റു പുറത്തായതും ഇപ്പോഴത്തെ പ്രകടനവും ഉള്‍പ്പെടുത്തിയുള്ള ഒരു ചിത്രം ഹാര്‍ദിക് ട്വീറ്റ് ചെയ്തിരുന്നു. ഇതു റീട്വീറ്റ് ചെയ്തായിരുന്നു ആമിറിന്റെ പ്രതികരണം. എന്നാല്‍ ഇതു രസിക്കാതിരുന്ന പാക്കിസ്ഥാന് ആരാധകര്‍ രൂക്ഷഭാഷയിലാണ് ആമിറിനെതിരെ രംഗത്തെത്തിയത്. ‘നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’വെന്ന് ചിലര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടിയാണ് ആമിര്‍ ഇന്ത്യന്‍ താരങ്ങളെയും ക്രിക്കറ്റ് ബോര്‍ഡിനെയും പുകഴ്ത്തുന്നതെന്നും മറ്റൊരാള്‍ ആരോപിച്ചു. ആമിറിനെതിരെ കോഴ ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു. പന്തു കൊണ്ടും ബാറ്റ് കൊണ്ടും…
Read Moreഏഷ്യാ കപ്പ്; ഇന്ത്യയുടെ പരിശീലകന് വി.വി.എസ്. ലക്ഷ്മണ്
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മുന്‍ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ് പരിശീലിപ്പിക്കും. ഇക്കാര്യത്തി ല്‍ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇന്ത്യയുടെ പ്രധാന പരിശീലകന് രാഹുല്‍ ദ്രാവിഡിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ലക്ഷ്മണെ ഏഷ്യാ കപ്പില്‍ പരിശീലകനാക്കിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുതിര്‍ന്ന പരിശീലകനും ഇന്ത്യ അണ്ടര്‍ 19, എ ടീം പരിശീലക നുമായ ലക്ഷ്മണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിലും പരിശീലകനായിരുന്നു. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ശ്രീലങ്കയെ നേരിടും. ടൂര്‍ണ മെന്റില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളി. 28ന് ദുബായിലാണ് മത്സരം.
Read Moreലോക ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് 64കാരിയായ സ്വറ്റ്ലെന സിൽബെർമാൻ
ടോക്കിയോ: ലോകത്തിലെ മോട്ടിവേഷൻ കഥകളിലേക്ക് ഒരു ഏടുകൂടി ചേർക്കപ്പെട്ടിരിക്കുന്നു. സോവ്യറ്റ് യൂണിയനിൽ ജനിച്ച് ഇസ്രയേലിനായി കളിക്കുന്ന 65കാരിയായ സ്വറ്റ്ലെന സിൽബെർമാൻ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് മിക്സഡ് ഡബിൾസ് രണ്ടാം റൗണ്ടിൽ. ലോക ബാഡ്മിന്റണ്‍ ചരിത്രത്തിൽ ഒരു ജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള താരം എന്ന റിക്കാർഡ് കുറിച്ചാണ് സ്വറ്റ്ലെന എന്ന അമ്മ രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്തത്. അതും സ്വന്തം മകന് ഒപ്പം ആണെന്നതാണ് ഈ കഥയിലെ മറ്റൊരു ഹൈലൈറ്റ്. സ്വറ്റ്ലെന സിൽബെർമാനും 33കാരനായ മകൻ മിഷ സിൽബെർമാനും ചേർന്നുള്ള സഖ്യം മിക്സഡ് ഡബിൾസിൽ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ഈജിപ്തിന്റെ ആദം എൽഗാമൽ – ദോഹ ഹാനി കൂട്ടുകെട്ടിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് അമ്മയും മകനും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോർ: 16-21, 21-18, 21-11. എന്നാൽ,…
Read More