ഷാർജ: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ മികച്ച ബാറ്റിംഗ് കാഴ്ചവച്ച മുതിർന്ന താരം ഷൊയ്ബ് മാലിക്കിനെ അഭിനന്ദിച്ച് ഇന്ത്യയുടെ മുൻ പേസ് ബൗളർ സഹീർ ഖാൻ. ഷൊയ്ബിനെപ്പോലെയുള്ള സീനിയർ താരങ്ങൾ ഇപ്പോഴും കളിക്കുന്നത് എന്താണെന്ന് ആരാധകർ ചോദിക്കാറുണ്ട്. ഇതുപോലെയുള്ള സമ്മർദ സമയങ്ങൾ എങ്ങനെ അതിജീവിക്കണമെന്ന് അവർക്ക് അറിയാം-സഹീർ പറയുന്നു.
Read MoreCategory: Sports
കളികളത്തിലെ പച്ചമനുഷ്യൻ!
ഇത് ഫുട്ബോൾ കളത്തിലെ യഥാർഥ പച്ചമനുഷ്യൻ. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ നാടായ റൊസാരിയൊ തെരുവിൽനിന്നുള്ള ലൂയിസ് എസെക്കിയേൽ ചിമ്മി ആവില എന്ന ചിമ്മി ആവില. പച്ച കുത്തുന്നവരിൽ വ്യത്യസ്തനാണ് ചിമ്മി ആവില. ഇരുപത്തേഴുകാരനായ ആവിലയുടെ ഇതുവരെയുള്ള ജീവിതകഥയാണു ശരീരത്തിലാകമാനമുള്ള ഈ പച്ചച്ചിത്രങ്ങൾ. ദാരിദ്ര്യം, കൊള്ളയും വെടിവയ്പും, മയക്കുമരുന്ന് ഉപേക്ഷിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്, ഫുട്ബോൾ… അങ്ങനെ 10-ാം വയസ് മുതലുള്ള ജീവിതചരിത്രം ആവിലയുടെ ശരീരത്തിൽ പച്ചയായി തെളിഞ്ഞിരിക്കുന്നു. ജീവിതം എവിടെയായിരുന്നു, ഇപ്പോൾ എവിടെ എത്തി… എന്റെ ശരീരം എന്റെ ജീവിത കഥയാണ്, എന്റെ കുട്ടികൾക്കും ഇതു പാഠമാണ്- ചിമ്മി പറയുന്നു. മുന്നേറ്റനിര താരമായ ചിമ്മി ആവില സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒസാസുനയുടെ താരമാണ്. ഈ സീസണിൽ ബാഴ്സലോണയിലേക്ക് എത്തുമെന്നു വാർത്തയിൽ നിറഞ്ഞെങ്കിലും പരിക്കിനെത്തുടർന്ന് അതുണ്ടായില്ല.
Read Moreകലങ്ങി മറിഞ്ഞ് ഇന്ത്യൻ ടീം
പാക്കിസ്ഥാനെതിരേ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ടീമിനുള്ളിലും പുറത്തും നിരവധി പ്രശ്നങ്ങൾ തലപൊക്കി. ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാനു മുന്നിൽ ഇന്ത്യയുടെ ആദ്യ പരാജയമായിരുന്നു കഴിഞ്ഞദിവസത്തേത്. ഫോമിലില്ലാത്ത ഹാർദിക് പാണ്ഡ്യയെ ടീമിൽ നിലനിർത്തുന്നതിനെതിരേയും ഫോമിലുള്ള ഇഷാൻ കിഷനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താതിരിക്കുന്നതുമെല്ലാമായി ഇന്ത്യൻ ടീമിന്റെ അന്തരീക്ഷം കലങ്ങി മറിഞ്ഞിരിക്കുന്നു. ഹാർദിക് വിഷയം ഇന്ത്യ ലോകകപ്പിൽ കളിക്കുന്നതിനു മുന്പുതന്നെ ഹാർദിക് പാണ്ഡ്യയുടെ വിഷയം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. പരിക്കിൽനിന്നു പൂർണമായി മുക്തനാകാത്ത ഹാർദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതിനെ ക്രിക്കറ്റ് നിരീക്ഷകർ വിമർശിക്കുകയും ചെയ്തു. പാക്കിസ്ഥാനെതിരായ 10 വിക്കറ്റ് തോൽവിയിൽ ഹാർദിക്കിന്റെ റോൾ എടുത്തുപറയേണ്ടിയിരിക്കുന്നു. ഏഴാം നന്പർ ബാറ്ററായി ക്രീസിലെത്തിയ ഹാർദിക് 8 പന്തിൽ 11 റണ്സ് മാത്രമാണ് നേടിയത്. വന്പനടിക്കാരനെന്നു പേരുകേട്ട ഹാർദിക് ഫോമിലല്ലെന്ന് ഇന്ത്യൻ ടീം വൃത്തങ്ങൾക്കുതന്നെ അറിയാമെന്നതിന്റെ സൂചനയായിരുന്നു ഹാർദിക്കിനു മുന്പ് രവീന്ദ്ര ജഡേജയെ…
Read Moreഷമിക്കു നേരേ സൈബർ ആക്രമണം; രാഹുൽ ഗാന്ധി കുറിച്ചതിങ്ങനെ…
ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ 12ൽ പാക്കിസ്ഥാനെതിരേയുള്ള തോൽവിക്കു പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കുനേരേ സൈബർ ആക്രമണം. ചതിയൻ, ഒരു പാക്കിസ്ഥാനി ഇന്ത്യൻ ടീമിനൊപ്പം, പാക്കിസ്ഥാനിൽനിന്നു പണം മേടിച്ചാണു കളിച്ചത് എന്നിങ്ങനെ നീളുന്നു ഷമിക്കെതിരേയുള്ള വിദ്വേഷ കമന്റുകൾ. ഷമിയുടെ ദേശീയതയെ പോലും ചോദ്യം ചെയ്ത് ഉയരുന്ന പ്രതിഷേധങ്ങൾക്കെതിരേ നായകൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ടീം അംഗങ്ങളോ ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. ഷമിക്കു പിന്തുണയുമായി പ്രമുഖർ രംഗത്തെത്തി. മത്സരത്തിൽ 3.5 ഓവർ എറിഞ്ഞ് 43 റണ് വഴങ്ങിയ ഷമിക്കു വിക്കറ്റ് നേടാനായില്ല. ഷമി പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിൽ തോറ്റ 11 പേരിൽ ഒരാൾ മാത്രമാണ്. സമൂഹമാധ്യത്തിലൂടെ അസഭ്യവർഷങ്ങൾക്കും കളിയാക്കലുകൾക്കും ഇരയായ സഹകളിക്കാരനൊപ്പം ടീം ഇന്ത്യ നിൽക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സിന് ഇന്ത്യൻ ടീം പിന്തുണ നൽകുന്നതിൽ യുക്തിയില്ല- കാഷ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.…
Read Moreറയൽ ക്ലാസിക്കോ
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അരങ്ങേറിയ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനു ജയം. ബാഴ്സലോണയുടെ തട്ടകമായ കാന്പ് നൗവിൽ വച്ച് 1-0ന് ആയിരുന്നു റയലിന്റെ ജയം. 32-ാം മിനിറ്റിൽ പ്രതിരോധതാരം ഡേവിഡ് അലാബ നേടിയ ഗോളാണു റയലിന്റെ ജയം കുറിച്ചത്. റോഡ്രിഗോ ആയിരുന്നു അസിസ്റ്റ് ചെയ്തത്. വിവിധ ചാന്പ്യൻഷിപ്പുകളിലായി ബാഴ്സലോണയ്ക്കെതിരായി തുടർച്ചയായ നാലാം മത്സരത്തിലാണു റയൽ ജയം സ്വന്തമാക്കുന്നത്. 1965നുശേഷം ആദ്യമായാണു റയൽ ബാഴ്സയ്ക്കെതിരേ തുടർച്ചയായ നാലു ജയം സ്വന്തമാക്കുന്നത്. ലാ ലിഗയിൽ കഴിഞ്ഞ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് റയലിനെതിരേ ബാഴ്സയ്ക്കു ജയം അന്യമായത്, ഒരു സമനിലയും നാല് തോൽവിയും. 2008നുശേഷം ഒരു എതിരാളിക്കെതിരേ ജയമില്ലാതെ ബാഴ്സലോണ ഇത്രയും മത്സരങ്ങൾ ലാ ലിഗയിൽ പൂർത്തിയാക്കുന്നതും ഇതാദ്യം.
Read More13ൽ ഇന്ത്യ വീണു; ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു
ദുബായ്: റിക്കാർഡുകൾ തിരുത്താനുള്ളതാണെന്ന് ഇന്ത്യക്കെതിരായ ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിനു മുന്പ് പാക് ക്യാപ്റ്റൻ ബാബർ അസം പറഞ്ഞത് അക്ഷരംപ്രതി ശരിയായി. ഐസിസി ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയെ ഇതുവരെ കീഴടക്കാനായില്ലെന്ന ചരിത്രം പാക്കിസ്ഥാൻ തിരുത്തി. ബാബറിന്റെ നേതൃത്വത്തിൽ നടന്ന പടയോട്ടത്തിൽ അവർ ഇന്ത്യയെ കീഴടക്കി, അതും 10 വിക്കറ്റിന്. 13 പന്ത് ബാക്കിനിൽക്കേയായിരുന്നു പാക്കിസ്ഥാന്റെ ചരിത്ര ജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ 151/7. പാക്കിസ്ഥാൻ 17.5 ഓവറിൽ 152/0. മുഹമ്മദ് റിസ്വാനും (55 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 79 നോട്ടൗട്ട്) ബാബൻ അസമും (52 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 68 നോട്ടൗട്ട്) ചേർന്നാണ് പാക്കിസ്ഥാന് 10 വിക്കറ്റ് ജയമൊരുക്കിയത്. രോഹിത് ശർമ, കെ.എൽ. രാഹുൽ എന്നിവരെ തുടക്കത്തിലേയും ഒടുവിൽ വിരാട് കോഹ്ലിയെയും വീഴ്ത്തിയ ഷഹീൻ…
Read Moreട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യ x പാക്കിസ്ഥാൻ കൊമ്പുകോർക്കൽ നാളെ
ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം ഗിയർ മാറി അടുത്ത ഘട്ടത്തിലേക്ക്. ഇന്നലെയോടെ നെക്സ്റ്റ് ലെവൽ പോരാട്ടത്തിനുള്ള സൂപ്പർ 12 ടീമുകളുടെ ചിത്രം പൂർത്തിയായി. എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പിലായി മത്സരിച്ച ആദ്യ റൗണ്ട് കടന്ന് നാലു ടീമുകൾ സൂപ്പർ 12ലെ മറ്റു ടീമുകൾക്കൊപ്പം ചേർന്നു. ഇന്നു മുതൽ സൂപ്പർ 12 പോരാട്ടങ്ങളുടെ വെടിക്കെട്ട് യുഎഇയിൽ അരങ്ങേറും. സൂപ്പർ 12 പോരാട്ടങ്ങൾക്കു തുടക്കമിട്ട് ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അബുദാബിയിൽ കൊന്പുകോർക്കും. രാത്രി 7.30ന് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസുമായി ഏറ്റുമുട്ടും, ദുബായിലാണു മത്സരം. ഇന്ത്യ x പാക്കിസ്ഥാൻ നാളെ ലോകത്തിൽവച്ചേറ്റവും വാശിയേറിയ ക്രിക്കറ്റ് പോരാട്ടമായ ഇന്ത്യ x പാക്കിസ്ഥാൻ കൊന്പുകോർക്കൽ നാളെയാണ്. ദുബായ് രാജ്യാന്തര സ്റ്റോഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ഇന്ത്യ x പാക്കിസ്ഥാൻ ക്രിക്കറ്റ് യുദ്ധം. വിരാട് കോഹ്ലിയുടെ കീഴിലിറങ്ങുന്ന…
Read Moreരാഹുൽ ദ്രാവിഡ് പരിശീലകനാവുന്ന കാര്യം തീരുമിച്ചിട്ടില്ലെന്ന് ഗാംഗുലി
ദുബായി: രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് മുഖ്യപരിശീലകനാകുന്നതിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ട്വന്റി-20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ ദ്രാവിഡിന് താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. ഇപ്പോൾ അദ്ദേഹം എൻസിഎ പരിശീലകനാണ്. ഇന്ത്യൻ ക്രിക്കറ്റിൽ എൻസിഎയ്ക്ക് വലിയ പങ്കുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി മുൻപ് അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അത് താത്പര്യമില്ലായിരുന്നു. തീരുമാനമെടുക്കാൻ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Read More2027 വരെ ഫാറ്റി ബാഴ്സയിൽ
ബാഴ്സലോണ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ക്ലബ് വിട്ടശേഷം ബാഴ്സലോണയുടെ 10-ാം നന്പർ ജഴ്സി അണിയുന്ന പതിനെട്ടുകാരൻ അൻസു ഫാറ്റിയുമായി 2027 വരെ കരാർ പുതുക്കി ബാഴ്സലോണ. 2019ൽ 16-ാം വയസിലാണ് ഫാറ്റി ബാഴ്സയ്ക്കുവേണ്ടി അരങ്ങേറിയത്. 47 മത്സരങ്ങളിൽനിന്ന് 15 ഗോൾ നേടി.
Read Moreഐസിസി ട്വന്റി-20 ലോകകപ്പ്; കിരീടം ഇന്ത്യക്കെന്ന് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം
കറാച്ചി: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ ആണെന്നു പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹക്ക്. ലോകകപ്പ് നടക്കുന്ന യുഎഇയിൽ ഇന്ത്യക്ക് അനുകൂല സാഹചര്യങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യയുടെ പ്രകടനം നമ്മൾ കണ്ടതാണ്. 153 റണ്സ് പിന്തുടരാൻ ഇന്ത്യക്കു ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ആവശ്യം പോലും വന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൂപ്പർ 12ലെ പോരാട്ടം ഫൈനലിനു മുന്പുള്ള ഫൈനലാണ്. 2017 ചാന്പ്യൻസ് ട്രോഫിയിലും ഇതേ സാഹചര്യമായിരുന്നു. സൂപ്പർ 12ലെ പോരാട്ടത്തിൽ വിജയിക്കുന്ന ടീമിനു പിന്നീട് സമ്മർദമില്ലാതെ കളിക്കാനാകും- ഇൻസമാം വ്യക്തമാക്കി. സൂപ്പർ 12 നാളെ മുതൽ ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ പോരാട്ടം ഗിയർ മാറുന്ന സൂപ്പർ 12 മത്സരങ്ങൾക്കു നാളെ തുടക്കം. സൂപ്പർ 12ലെ ആദ്യമത്സരത്തിൽ ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും രണ്ടാം മത്സരത്തിൽ…
Read More