സ്റ്റാ​ർ ബോ​ല​ണ്ട്

മെ​​​​ൽ​​​​ബ​​​​ണ്‍: വെ​​​​റും 24 പ​​​​ന്തി​​​​ന്‍റെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ൽ ആ​​​​റ് ഇം​​​​ഗ്ലീ​​​​ഷ് വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ പി​​​​ഴു​​​​ത അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ക്കാ​​​​ര​​​​ൻ പേ​​​​സ​​​​ർ സ്കോ​​​​ട്ട് ബോ​​​​ല​​​​ണ്ടി​​​​ന്‍റെ മി​​​​ക​​​​വി​​​​ൽ മൂ​​​​ന്നാം ആ​​​​ഷ​​​​സ് ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. ഇ​​​​ന്നിം​​​​ഗ്സി​​​​നും 14 റ​​​​ണ്‍​സി​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ജ​​​​യം.

ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ഏ​​​​ഴു റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി ആ​​​​റു വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി​​​​യ മു​​​​പ്പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​ര​​​​നാ​​​​യ സ്കോ​​​​ട്ട് ബോ​​​​ല​​​​ണ്ട് ആ​​​​ണ് മാ​​​​ൻ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച്. ബോ​​​​ല​​​​ണ്ട് ക​​​​ത്തി​​​​ക്ക​​​​യ​​​​റി​​​​യ​​​​പ്പോ​​​​ൾ ഇം​​​​ഗ്ല​​​​ണ്ട് ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 68 റ​​​​ണ്‍​സി​​​​ൽ ഭ​​​​സ്മ​​​​മാ​​​​യി. ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ബോ​​​​ല​​​​ണ്ട് ഒ​​​​രു വി​​​​ക്ക​​​​റ്റ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. സ്കോ​​​​ർ: ഇം​​​​ഗ്ല​​​​ണ്ട് 185, 68. ഓ​​​​സ്ട്രേ​​​​ലി​​​​യ 267. ഇ​​​​തോ​​​​ടെ 3-0ന് ​​​​ഓ​​​​സ്ട്രേ​​​​ലി​​​​യ ആ​​​​ഷ​​​​സ് പ​​​​ര​​​​ന്പ​​​​ര ഉ​​​​റ​​​​പ്പി​​​​ച്ചു.

ര​​​​ണ്ടാം ദി​​​​നം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ നാ​​​​ല് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 31 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഇം​​​​ഗ്ല​​​​ണ്ട്. മൂ​​​​ന്നാം ദി​​​​നം 15.4 ഓ​​​​വ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ബൗ​​​​ളിം​​​​ഗ് ആ​​​​ക്ര​​​​മ​​​​ണം ഇം​​​​ഗ്ല​​​​ണ്ട് ചെ​​​​റു​​​​ത്തു​​​​നി​​​​ന്ന​​​​ത്. ക്യാ​​​​പ്റ്റ​​​​ൻ ജോ ​​​​റൂ​​​​ട്ടും (28), ബെ​​​​ൻ സ്റ്റോ​​​​ക്സും (11) മാ​​​​ത്ര​​​​മാ​​​​ണ് ഇം​​​​ഗ്ലീ​​​​ഷ് നി​​​​ര​​​​യി​​​​ൽ ര​​​​ണ്ട​​​​ക്കം ക​​​​ണ്ട​​​​ത്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്കാ​​​​യി മി​​​​ച്ച​​​​ൽ സ്റ്റാ​​​​ർ​​​​ക്ക് മൂ​​​​ന്നും കാ​​​​മ​​​​റൂ​​​​ണ്‍ ഗ്രീ​​​​ൻ ഒ​​​​രു വി​​​​ക്ക​​​​റ്റും വീ​​​​ഴ്ത്തി. 4-1-7-6 എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ബോ​​​​ല​​​​ണ്ടി​​​​ന്‍റെ ബൗ​​​​ളിം​​​​ഗ് ഫി​​​​ഗ​​​​ർ.

ഇം​​​​ഗ്ല​​​​ണ്ടി​​​​നു നാ​​​​ണ​​​​ക്കേ​​​​ട്

2021 ക​​​​ല​​​​ണ്ട​​​​ർ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ടെ​​​​സ്റ്റ് തോ​​​​ൽ​​​​വി എ​​​​ന്ന നാ​​​​ണ​​​​ക്കേ​​​​ട് ഇം​​​​ഗ്ല​​​​ണ്ടി​​​​നു സ്വ​​​​ന്തം. ഇം​​​​ഗ്ല​​​​ണ്ടും ബം​​​​ഗ്ലാ​​​​ദേ​​​​ശും ഈ ​​​​ക​​​​ല​​​​ണ്ട​​​​ർ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഒ​​​​ന്പ​​​​ത് ടെ​​​​സ്റ്റി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്ക് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് 82 റ​​​​ണ്‍​സി​​​​ന്‍റെ മാ​​​​ത്രം ലീ​​​​ഡ്. എ​​​​ന്നി​​​​ട്ടും ഇ​​​​ന്നിം​​​​ഗ്സി​​​​നും 14 റ​​​​ണ്‍​സി​​​​നും ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി.

‘പ​​​​ര​​​​ന്പ​​​​ര’ സാ​​​​ക്ഷി…

സ്കോ​​​​ട്ട് ബോ​​​​ല​​​​ണ്ടി​​​​ന്‍റെ മി​​​​ക​​​​വി​​​​ൽ മൂ​​​​ന്നാം ടെ​​​​സ്റ്റി​​​​ൽ ഇ​​​​ന്നിം​​​​ഗ്സ് ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ ആ​​​​ഷ​​​​സ് ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റ് പ​​​​ര​​​​ന്പ​​​​ര 3-0ന് ​​​​ഉ​​​​റ​​​​പ്പാ​​​​ക്കി. എ​​​​ന്നാ​​​​ൽ, ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ത​​​​ദ്ദേ​​​​ശ മ​​​​നു​​​​ഷ്യപ​​​​ര​​​​ന്പ​​​​ര​​​​യു​​​​ടെ മു​​​​ഴു​​​​വ​​​​ൻ ഹീ​​​​റോ ആ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് മു​​​​പ്പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​ര​​​​നാ​​​​യ ബോ​​​​ല​​​​ണ്ട്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ആ​​​​ദി​​​​​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​ണ് ബോ​​​​ല​​​​ണ്ട്. അ​​​​ര​​​​ങ്ങേ​​​​റ്റ ടെ​​​​സ്റ്റി​​​​ൽ​​​​ത​​​​ന്നെ മാ​​​​ൻ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച് പു​​​​ര​​​​സ്കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി. അ​​​​തോ​​​​ടെ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച ആ​​​​ദ്യ ക​​​​റു​​​​ത്ത വ​​​​ർ​​​​ഗ​​​​ക്കാ​​​​ര​​​​നാ​​​​യ ജോ​​​​ണി മു​​​​ല്ല​​​​ഹി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള മാ​​​​ൻ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച് മെ​​​​ഡ​​​​ലും ബോ​​​​ല​​​​ണ്ടി​​​​നു സ്വ​​​​ന്തം.

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ആ​​​​ദി​​​​​​​​വാ​​​​സി അ​​​​ഥ​​​​വാ ഇ​​​​ൻ​​​​ഡി​​ജെ​​​​ന​​​​സ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ (ഫ​​​​സ്റ്റ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ​​​​സ്) വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പെ​​​​ടു​​​​ന്ന ആ​​​​ളാ​​​​ണ് ബോ​​​​ല​​​​ണ്ട്. ത​​​​ദ്ദേ​​​​ശ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റ് ടീ​​​​മി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ക്കു​​​​ന്ന നാ​​​​ലാ​​​​മ​​​​ത് മാ​​​​ത്രം ക​​​​ളി​​​​ക്കാ​​​​ര​​​​നാ​​​​ണ് ബോ​​​​ല​​​​ണ്ട്, ര​​​​ണ്ടാ​​​​മ​​​​ത്തെ മാ​​​​ത്രം പു​​​​രു​​​​ഷതാ​​​​ര​​​​വും.

വ​​​​നി​​​​താ മു​​​​ൻ താ​​​​രം ഫെ​​​​യ്ത്ത് തോ​​​​മ​​​​സ് (1958), നി​​​​ല​​​​വി​​​​ലെ ക​​​​ളി​​​​ക്കാ​​​​രി ആ​​​​ഷ് ഗാ​​​​ർ​​​​ഡ്ന​​​​ർ (2019 മു​​​​ത​​​​ൽ) എ​​​​ന്നി​​​​വ​​​​രും പു​​​​രു​​​​ഷടീ​​​​മി​​​​ൽ ഒ​​​​രുകാ​​​​ല​​​​ത്തെ മി​​​​ക​​​​ച്ച പേ​​​​സ​​​​ർ ആ​​​​യി​​​​രു​​​​ന്ന ജെ​​​​യ്സ​​​​ണ്‍ ഗി​​​​ല്ലെ​​​​സ്പി​​​​യു​​​​മാ​​​​ണ് (1996-2006വ​​​​രെ) ഓ​​​​സീ​​​​സ് ടെ​​​​സ്റ്റ് ടീ​​​​മി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ച്ച ത​​​​ദ്ദേ​​​​ശ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ.

മെ​​​​ൽ​​​​ബ​​​​ണ്‍ നഗര പ്രാ​​​​ന്ത​​​​ത്തി​​​​ലാ​​​​ണ് ബോ​​​​ല​​​​ണ്ടി​​​​ന്‍റെ ജ​​​​ന​​​​നം. ആ​​​​ഭ്യ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റി​​​​ൽ 2011 -12ൽ ​​​​വി​​​​ക്ടോ​​​​റി​​​​യ​​​​യ്ക്കാ​​​​യി അ​​​​ര​​​​ങ്ങേ​​​​റി. 2018-2019 സീ​​​​സ​​​​ണി​​​​ൽ ഷെ​​​​ഫീ​​​​ൽ​​​​ഡ് ഷീ​​​​ൽ​​​​ഡ് ട്രോ​​​​ഫി വി​​​​ക്ടോ​​​​റി​​​​യ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത് ബോ​​​​ല​​​​ണ്ടി​​​​ന്‍റെ മി​​​​ക​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു. 19.66 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 48 വി​​​​ക്ക​​​​റ്റ് ആ ​​​​സീ​​​​സ​​​​ണി​​​​ൽ വീ​​​​ഴ്ത്തി, ഷെ​​​​ഫീ​​​​ൽ​​​​ഡ് ഷീ​​​​ൽ​​​​ഡ് പ്ലെ​​​​യ​​​​ർ ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി.

ഹോം ​​​​ഗ്രൗ​​​​ണ്ട് സ്പെ​​​​ഷ​​​​ലി​​​​സ്റ്റാ​​​​യാ​​​​ണ് ഓ​​​​സീ​​​​സ് ക്യാ​​​​പ്റ്റ​​​​ൻ പാ​​​​റ്റ് ക​​​​മ്മി​​​​ൻ​​​​സ് ടീ​​​​മി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. മെ​​​​ൽ​​​​ബ​​​​ണ്‍ ക്രി​​​​ക്ക​​​​റ്റ് ഗ്രൗ​​​​ണ്ടി​​​​ൽ 27 ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 25.56 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 96 വി​​​​ക്ക​​​​റ്റ് ബോ​​​​ല​​​​ണ്ട് വീ​​​​ഴ്ത്തി​​​​യി​​​​ട്ടു​​​​ണ്ട്. മാ​​​​ൻ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച് സ്വീ​​​​ക​​​​രി​​​​ക്കാ​​​​നെ​​​​ത്തി​​​​യ ബോ​​​​ല​​​​ണ്ടി​​​​നെ സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ഓ​​​​വേ​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യാ​​​​ണ് കാ​​​​ണി​​​​ക​​​​ൾ വ​​​​ര​​​​വേ​​​​റ്റ​​​​ത്.

Related posts

Leave a Comment